Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 38

നിരഞ്ജൻറെ സ്വന്തം പാറു  Chapter 38
 
ഈ സമയം മേലേടത്ത് തറവാട്ടിൽ press മീറ്റ് ലൈവ് ആയി കാണുകയായിരുന്നു മാധവൻ. തറവാട്ടിൽ ഉള്ള എല്ലാവരും ഉണ്ടായിരുന്നു മാധവൻ ഒപ്പം.
 
എന്നാൽ മാധവൻ press മീറ്റ് റെക്കോർഡ് ചെയ്ത് പിന്നെയും പിന്നെയും കാണുകയായിരുന്നു.
 
കാണും തോറും ആ കണ്ണുകൾ നിറഞ്ഞു വരുന്നുണ്ടായിരുന്നു.
 
ശ്രീലക്ഷ്മി അടുത്തു വന്ന് അയാളുടെ തോളിൽ പിടിച്ചു.
 
“അതേ കണ്ണുകൾ അല്ലേ മാധവേട്ട...”
 
അതുകേട്ട് ആയാൾ തിരിഞ്ഞ് ശ്രീലക്ഷ്മിയോട് ചോദിച്ചു.
 
“അപ്പോൾ എനിക്ക് മാത്രമല്ല തനിക്കും അതു തോന്നി അല്ലേ?”
 
“ആദ്യം കണ്ടപ്പഴേ തോന്നി, പിന്നെ ഒന്നും പറഞ്ഞില്ല എന്നേയുള്ളൂ.”
 
ഒന്നും സംസാരിക്കാതെ പിന്നെ രണ്ടുപേരും തങ്ങളുടെ ചിന്തയിലായിരുന്നു.
 
മാധവൻ കണ്ണുകളടച്ച് പണ്ടത്തെ കാര്യങ്ങൾ ഓരോന്ന് ഓർത്തു.
 
നരേന്ദ്രനും നാഗേന്ദ്രനും താഴെയായി അവർക്ക് ഒരു മകൾ കൂടി ഉണ്ടായിരുന്നു. ഒരു പാവം, എന്നാൽ കിലുക്കാംപെട്ടി. നല്ല ഭംഗിയുള്ള കണ്ണുകളും, ചുരുണ്ട ഭംഗിയുള്ള മുടി അവളുടെ അരക്കെട്ട് കഴിഞ്ഞു കിടക്കുമായിരുന്നു. നീണ്ടു മെലിഞ്ഞ നല്ല ഗോതമ്പിൻറെ നിറമായിരുന്നു അവൾക്ക്.
 
പറഞ്ഞിട്ട് എന്താണ്... വിധി... എല്ലാം വിധിയാണ്. വിധി അവളെ തങ്ങളിൽ നിന്നും വളരെ ദൂരേക്കു മാറ്റി.
 
കോളേജിൽ പഠിക്കുകയായിരുന്ന മകൾക്ക് കൂടെ പഠിക്കുന്ന ഒരാളുമായി പ്രണയത്തിലാണ് എന്ന വിവരം അച്ഛനെ വളരെ വല്ലാതെ തന്നെ നോവിച്ചു.
 
പല വിധത്തിൽ അവളോട് പറഞ്ഞു നോക്കി.
 
 പക്ഷേ അവൾ കേട്ടില്ല. അങ്ങനെ ഒരു ദിവസം പ്രതീക്ഷിക്കാതെ അതും നടന്നു.
 
അതേ തൻറെ മകൾ ആ പ്രണയിച്ച ആളുമായി അച്ഛനെ ധിക്കരിച്ച് അയാൾക്കൊപ്പം നാടു വിട്ടു.
 
മേലേടത്ത് മാധവ മേനോൻ എന്ന താൻ ആദ്യമായും അവസാനമായും വേദനിച്ചത് അന്ന് മാത്രമാണ്.
 
ആ വേദന ഒരു തരി പോലും കുറയാതെ, മനസ്സിൽ ആരോടും പങ്കു വയ്ക്കാതെ കൊണ്ട് നടക്കുന്നു. ആരോടും എന്നു വച്ചാൽ ശ്രീലക്ഷ്മിയോട് പോലും ആയാൾ അതേ പറ്റി ഇത്രകാലമായിട്ടും സംസാരിച്ചിട്ടില്ല.
ആദ്യമായിട്ടാണ് ഇന്ന് അവളെക്കുറിച്ച് ഇത്രയെങ്കിലും ആയാൾ സംസാരിച്ചത്.
ലക്ഷ്മിയോട് പോലും തൻറെ മകളെ താൻ ഇന്നും പണ്ടത്തേക്കാൾ കൂടുതൽ സ്നേഹിക്കുന്നുണ്ട് എന്ന കാര്യം മറച്ചു വെച്ചാണ് മാധവ മേനോൻ ഇത്ര കാലം ജീവിച്ചത്.
 
മകളേ പടിയടച്ച് പിണ്ഡം വെച്ച്, കല്ലായ മനസ്സിന് ഉടമയായ ഭർത്താവും അച്ഛനും ആയാണ് അവർക്ക് മുൻപിൽ ഇത്രയും കൊല്ലം മാധവൻ അഭിനയിച്ചു തകർത്തത്.
 
എന്നത്തെയും പോലെ ഇന്നത്തെ press meet ലൈവ് ആയി കാണാൻ ഇരുന്ന മാധവൻ ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ് ഇന്ന് ഉണ്ടായത്.
 
നിരഞ്ജനും ഭരതനും ഒപ്പം ഇരിക്കുന്ന ആ പെൺകുട്ടി മായ.
 
അവളെ കണ്ടപ്പോൾ, അവളുടെ കണ്ണുകൾ മാധവനെ വല്ലാതെ തളർത്തുന്നതായി അയാൾക്ക് തോന്നിയിരുന്നു.
 
അതുകൊണ്ട് തന്നെയാണ് അയാൾ press meet റെക്കോർഡ് ചെയ്ത് പിന്നെയും പിന്നെയും കാണാൻ തുടങ്ങിയത്.
 
തൻറെ മകളുടെ ഓർമ്മ തന്നിലേക്ക് കൊണ്ടു വരാൻ പാകത്തിന് എന്തോ ഒന്ന് മായയിൽ ഉണ്ടെന്ന് അയാൾക്ക് തോന്നി.
 
എന്തായാലും താനിത്രനാൾ അവളെക്കുറിച്ച് അന്വേഷിച്ചിട്ടില്ല.
 
എന്താണ്, എവിടെയാണ്, സുഖമായി ജീവിക്കുന്നുവോ ഒന്നും.
 
എന്നാൽ എന്തോ മായയെ കണ്ട ശേഷം മനസ്സ് പറയുന്നു തൻറെ മകളെ കുറിച്ച് അന്വേഷിക്കണമെന്ന്.
 
മനസ്സ് വല്ലാതെ അസ്വസ്ഥമായപ്പോൾ അയാൾ ഒരു തീരുമാനമെടുത്തു.
 
ഭട്ടതിരിയെ കാണുക. സ്വാമിയെ കണ്ട് കാര്യങ്ങൾ അറിയാൻ ശ്രമിക്കാം. അപ്പോൾ മാത്രമേ മനസ്സിന് ഒരു ശാന്തി കിട്ടുകയുള്ളൂ എന്ന് അയാൾക്ക് തോന്നി.
 
xxxxxxxxxxxxxxxxxxxxxxxxxxx
 
നിരഞ്ജൻറെ ഫ്ലാറ്റിൽ അവർ അഞ്ചു പേരും ഉണ്ട്. ഫ്രഷ് ആയി വന്ന് എല്ലാവരും ഓരോ ഗ്ലാസ് whisky എടുത്ത് സോഫയിൽ ഇരുന്നു.
സംസാരത്തിനിടയിൽ മായയും അവർക്കിടയിൽ കടന്നു വന്നു.
 
മായയെ പറ്റി പറഞ്ഞപ്പോൾ ഗിരി ചോദിച്ചു.
 
“എന്തൊക്കെയോ നിഗൂഢതകൾ ഇല്ലേ ഭരതാ നിൻറെ പെങ്ങൾക്ക്?”
 
അതുകേട്ട് ഭരതൻ മറുപടി പറഞ്ഞത് ഇങ്ങനെയാണ്.
 
“ഞാൻ അവളെ കണ്ടു മുട്ടിയതിൽ പിന്നെ ഈ നിമിഷം വരെ ഒരു സർപ്രൈസ് തരാത്ത ഒരു ദിവസം പോലും ഉണ്ടായിട്ടില്ല. ഇന്നു തന്നെ നിങ്ങൾ കണ്ടതല്ലേ, അവൾ എത്ര കൂൾ ആയാണ് ആ രോഹനേയും കൂട്ടരേയും വട്ടു കളിപ്പിച്ചത്. അവരുടെ ലക്ഷ്യം എന്താണെന്ന് മായയ്ക്ക് നന്നായി അറിയാം. എന്നിട്ടും ഒരു പേടിയും കൂടാതെ അവരെ നേരിടുന്നത് നമ്മൾ കണ്ടതല്ലേ?”
 
“അത് ശരിയാണ് ഭരതൻ പറഞ്ഞത്. She is bold like Parvarna.”
 
ഹരി പെട്ടെന്ന് പറഞ്ഞു പോയി.
 
“ഇങ്ങനെത്തെ അവളുടെ ക്യാരക്ടർ കാണുമ്പോഴാണ് എനിക്ക് കൂടുതലായും മായയെ Parvarna യുമായി ബന്ധം തോന്നാറുള്ളത്.”
 
Parvarna പേരു കേട്ടതും നിരഞ്ജൻ പെട്ടെന്ന് ചോദിച്ചു.
 
“നിന്നോട് ഞാൻ പറഞ്ഞില്ലേ CCTV ഫൂട്ടേജ് കൊണ്ടു വരാൻ. എന്നിട്ടെന്തായി, കൊണ്ടുവന്നു നീ?”
 
അതുകേട്ട് ഹരി ചിരിയോടെ പറഞ്ഞു.
 
“നീ ഒരു കാര്യം പറഞ്ഞിട്ട് ഞാനത് ചെയ്യാതിരിക്കുമോ? ശരിക്കും പറഞ്ഞാൽ അത് ഞാൻ മറന്നതാണ്. അല്ലെങ്കിൽ നേരത്തെ തന്നെ തന്നേനെ.”
 
അത്രയും പറഞ്ഞ് ഹരി തൻറെ ഫോൺ എടുത്തു. പിന്നെ പറഞ്ഞു.
 
“ഇതിൽ ഉണ്ട് നീ ആവശ്യപ്പെട്ട CCTV ഫൂട്ടേജ് മുഴുവനും.”
 
“എങ്കിൽ സമയം കളയേണ്ട, വേഗം തന്നെ ടിവിയിൽ കണക്ട് ചെയ്യൂ.”
 
അവരുടെ സംസാരം കേട്ടു കൊണ്ടിരുന്ന നികേത് പറഞ്ഞു.
 
“ഞങ്ങൾക്കും നിൻറെ Parvarnaയെ കാണാൻ ആഗ്രഹമുണ്ട്.”
 
അതുകേട്ട് ഹരി ചിരിയോടെ ബ്ലൂടൂത്ത് ടിവിയിൽ കണക്ട് ചെയ്തു. താൻ കൊണ്ടു വന്ന CCTV ഫൂട്ടേജ് അതിൽ അപ്‌ലോഡ് ചെയ്തു. അതിനു ശേഷം അവൻ റൺ ബട്ടൻ ക്ലിക്ക് ചെയ്തു. എല്ലാവരും ടിവിയിൽ തന്നെയാണു ശ്രദ്ധിച്ചു കൊണ്ടിരുന്നത്.
 
ടിവിയിൽ വന്ന പെൺകുട്ടിയുടെ ചിത്രം കണ്ട് നിരഞ്ജന് തൻറെ ശ്വാസം നിലച്ചതു പോലെ തോന്നി.
 
അവൻറെ കയ്യിൽ നിന്നും അറിയാതെ വിസ്കി ഗ്ലാസ് താഴെ വീണുടഞ്ഞു.
 
അവൻറെ കണ്ണുകൾ സ്ക്രീനിൽ തന്നെയായിരുന്നു.
 
കയ്യിൽ നിന്നും ഗ്ലാസ് വീണത് ഒന്നും നിരഞ്ജൻ അറിഞ്ഞിട്ടില്ല.
 
ശബ്ദം കേട്ട് ടിവിയിൽ നിന്നും ശ്രദ്ധ മാറ്റി എല്ലാവരും നിരഞ്ജനെ നോക്കി.
 
അവൻറെ ഭാവം കണ്ടു എല്ലാവരും സ്തംഭിച്ചു നിന്നു പോയി.
 
പ്രേതത്തെ നേരിട്ട് കണ്ട പ്രതീതിയാണ് നിരഞ്ജൻറെ മുഖത്ത് അപ്പോൾ എല്ലാവരും കണ്ടത്.
 
എന്നാൽ അവൻ സ്ക്രീനിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു.
 
പിന്നെ മെല്ലെ മുന്നിലേക്ക് നടന്നു. ഗ്ലാസ് പൊട്ടി കിടക്കുന്നത് ഒന്നും നിരഞ്ജന ശ്രദ്ധയിൽ പെട്ടിരുന്നില്ല. ഗ്ലാസ് പൊട്ടി കിടക്കുന്ന ചില്ലിൽ ചവിട്ടി ഒന്നു മറിയാതെ മുന്നോട്ടു നോക്കി നടക്കുന്ന നിരഞ്ജനെ അടുത്ത് നിന്നിരുന്ന ഗിരി പെട്ടെന്ന് തടഞ്ഞു പിടിച്ചു.
 
അതു കണ്ടാ നികേതും ഓടിവന്നവനെ പിടിച്ചു.
പിന്നെ ദേഷ്യത്തോടെ ഉറക്കേ പറഞ്ഞു.
 
“ഡാ... നിരഞ്ജൻ എന്താ നീ കാണിക്കുന്നേ?”
 
അത്രയും പറഞ്ഞ് അവനെ കുലുക്കി വിളിച്ചു.
 
എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ സ്ക്രീനിൽ തന്നെ നോക്കി നിരഞ്ജൻ വിറയ്ക്കുന്ന ശബ്ദത്തിൽ എന്തോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു.
 
നിരഞ്ജൻറെ ഇങ്ങനെയൊരു ഭാവം അവരാരും തന്നെ മുൻപൊന്നും കണ്ടിട്ടില്ലായിരുന്നു.
 
 അവൻ സ്ക്രീനിലേക്ക് തന്നെ നോക്കുന്നത് കണ്ടു അവരെല്ലാവരും അവിടേക്ക് നോക്കി.
അവൻ എന്താണ് പറയാൻ ശ്രമിക്കുന്നതെന്ന് മനസ്സിലാക്കാൻ വേണ്ടി. അവർ നോക്കി കൊണ്ടിരിക്കുമ്പോൾ തന്നെ നിരഞ്ജൻറെ വായിൽ നിന്നും ആ ശബ്ദം പുറത്തേക്ക് വന്നു.
 
“M…Mine…. My life..”
 
അവൻ പറഞ്ഞത് കേട്ട് എല്ലാവരും അതിശയത്തോടെ അവനെയും ടിവിയിലെ സ്ക്രീനിലേക്കും മാറി മാറി നോക്കി.
 
നിരഞ്ജൻ എന്താണ് പറഞ്ഞതെന്ന് അവർക്കാർക്കും മനസ്സിലായില്ല. എന്താണ് പറഞ്ഞതെന്ന് ചോദിക്കാൻ നോക്കുമ്പോഴേക്കും നിരഞ്ജൻ കുഴഞ്ഞു വീണു കഴിഞ്ഞിരുന്നു.
 
അവനെ താങ്ങി പിടിച്ചു കൊണ്ട് ഗിരിയും അവനോടൊപ്പം താഴേക്ക് വെച്ച് പോയി.
 
എല്ലാം കണ്ടു കൊണ്ട് നിന്ന ഭരതൻ പെട്ടെന്ന് തന്നെ ഡോക്ടറെ വിളിച്ചു.
 
എല്ലാവരും കൂടി അവനെ സോഫയിൽ കിടത്തി.
 
ദേഹത്തു പലയിടത്തും കാലിനടിയിലും എല്ലാം ഗ്ലാസിൻറെ പീസുകൾ കയറിയിരുന്നു.
 
ഹരി പെട്ടെന്ന് തന്നെ first aid kit ആയി വന്നു.
അപ്പോഴേക്കും അടുത്ത ഫ്ലാറ്റിൽ നിന്നും ഭരതൻ ഒരു ഡോക്ടറെ കൂട്ടി കൊണ്ടു വന്നു.
ഹരി മുഖത്ത് വെള്ളം തെളിയിച്ചിട്ടും നിരഞ്ജനിൽ ഒരു അനക്കവും ഉണ്ടായിരുന്നില്ല.
 
കുറച്ചു ചൂടുവെള്ളം കൊണ്ടു വരാൻ പറഞ്ഞ ഡോക്ടർ സ്വന്തം വീട്ടിൽ പോയി മെഡിക്കൽ ബോക്സ് കൊണ്ടു വന്നു.
 
പിന്നെ വളരെ സൂക്ഷിച്ച് സാവധാനം ഓരോ ചില്ലും നിരഞ്ജൻറെ ബോഡിയിൽ നിന്നും എടുത്തു മാറ്റി.
 
പിന്നെ ഹോസ്പിറ്റലിൽ ഷിഫ്റ്റ് ചെയ്യാൻ പറഞ്ഞു.
 
അങ്ങനെ മറ്റു നാലു പേരും കൂടി നിരഞ്ജനനെ ഹോസ്പിറ്റലിൽ എത്തിച്ചു.
 
അവൻറെ മുറിവുകൾ ഒക്കെ ഒന്നു കൂടി ക്ലീൻ ചെയ്ത് ബാൻഡേജ് ചെയ്തു.
 
പിന്നെ എന്തൊക്കെ മെഡിസിൻ വേണോ അതെല്ലാം കയ്യിൽ കാനലിട്ട് കയറ്റി.
 
കുറച്ചു സമയത്തിനു ശേഷം നിരഞ്ജൻ ഉണരും എന്നും മുറിവ് ക്ലീൻ ചെയ്യാൻ രണ്ടു ദിവസം ഇവിടെ കിടക്കട്ടെ എന്നും പറഞ്ഞ് ഡോക്ടർ പോയി.
 
നാലുപേരും ആ റൂമിൽ തന്നെ ഇരുന്നു.
എന്താണ് ഇപ്പോൾ ഉണ്ടായത്? അവരെല്ലാവരും ആ ചിന്തയിലായിരുന്നു.
 
“ഹരി, ഈ Parvarna യെ നിരഞ്ജന് എങ്ങനെ അറിയാം? ഇത്രയും ടെൻഷൻ ആവാൻ അവൾ ആരാണ്?”
 
ഭരതൻറെ ചോദ്യങ്ങൾ തന്നെയായിരുന്നു ബാക്കി എല്ലാവർക്കും ഉണ്ടായിരുന്നത്.
 
“Parvarna ആരാണ്?”
 
എന്നാൽ ഇതിനെല്ലാം ഉത്തരം അറിയാവുന്ന ഒരാൾ മാത്രമേ ഉള്ളു. അത് നിരഞ്ജൻ ആണ്. അവൻ എഴുന്നേൽക്കട്ടെ. അപ്പോൾ ചോദിക്കാം. അല്ലാതെ നമുക്ക് വേറെ ഒന്നും ചെയ്യാനില്ല.
 
ഗിരിയും പറഞ്ഞു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
ഭട്ടതിരിയെ കാണാൻ വന്ന മാധവനോട് അയാൾ ചോദിച്ചു.
 
“എന്താണ് പെട്ടെന്ന് ഒരു ചിന്ത മകളെക്കുറിച്ച്?”
 
അതിന് മാധവൻ മറുപടി പറഞ്ഞില്ല.
 
എന്നാൽ തൻറെ മനസ്സിലെ ശംങ്കകളും ചിന്തകളും ആദിയും എല്ലാം ഭട്ടതിരി അറിയിച്ചു.
 
എല്ലാം കേട്ട ശേഷം ഭട്ടതിരി പറഞ്ഞു.
 
“നമുക്ക് ഒന്ന് പലക നിരത്തി നോക്കാം. എന്താണ് നിമിത്തം എന്ന്.”
 
മാധവൻ അതിനു സമ്മതം അറിയിച്ചു.
ഭട്ടതിരി പലക നിരത്തി കുറച്ചു സമയം എന്തൊക്കെയോ കണക്കുകൂട്ടിയും പ്രാർത്ഥിച്ചും ഇരുന്നു.
 
ആ സമയമത്രയും മാധവൻ ഒരു വല്ലാത്ത അവസ്ഥയിലായിരുന്നു. എന്നാലും ക്ഷമയോടെ അയാൾ ഒന്നും പറയാതെ ഭട്ടതിരിയെ നോക്കി ഇരിക്കുകയായിരുന്നു.
 
ഏതാനും സമയത്തെ ധ്യാനത്തിനും കണക്കു കൂട്ടലുകൾക്കും അവസാനം കണ്ണു തുറന്ന ഭട്ടതിരി കാണുന്നത് തന്നെ ക്ഷമയോടെ നോക്കിയിരിക്കുന്ന മാധവനെയാണ്.
 
പിന്നെ കുറച്ചു വിഷമത്തോടെ മാധവനെ നോക്കി പറഞ്ഞു.
 
“മകളെക്കുറിച്ച് നല്ലതൊന്നുമല്ല കാണുന്നത്.”
 
അത് കൂടി കേട്ടതോടെ മാധവന് വല്ലാത്ത അസ്വസ്ഥത തോന്നി. എന്നാലും അയാൾ ചോദിച്ചു.
 
“എന്താണ് പറയാനുള്ളത്? എന്തായാലും അങ്ങ് കണ്ടത് പറഞ്ഞോളൂ... കേൾക്കാൻ ഞാൻ തയ്യാറാണ്.”
 
ഭട്ടതിരി പിന്നെയും മൗനം പാലിക്കുന്നത് കണ്ടു മാധവൻറെ അസ്വസ്ഥത കൂടുതലായി വന്നു.
 
“പറഞ്ഞോളൂ ശങ്ക വേണ്ട കേൾക്കാൻ തയ്യാറാണ്.”
 
മാധവൻ ഒന്നു കൂടി തറപ്പിച്ച് പറഞ്ഞപ്പോൾ ഭട്ടതിരി പറഞ്ഞു.
 
“അപമൃത്യു ആണ് കാണുന്നത്. ഞാൻ പറയുന്നത് എല്ലാം ശരിയാവണമെന്നില്ല.”
 
ഭട്ടതിരിയുടെ വാക്കുകൾ തൻറെ ഹൃദയത്തിൽ ആണി അടിച്ചു കയറ്റി പോലെയാണ് അയാൾക്ക് തോന്നിയത്. ഒരു വേള തൻറെ ഹൃദയം തന്നെ ചലിക്കാതായിരിക്കുന്നു എന്നു തന്നെ മാധവന് തോന്നി.
 
അയാൾ വല്ലാതെ വിയർക്കാനും പരവേശം കാണിക്കുന്നതും കണ്ടു ഭട്ടതിരി മാധവനെ അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ചു.
 
പിന്നെ നരേന്ദ്രനെ വിളിച്ചു പറഞ്ഞു.
 
എല്ലാവരും വീട്ടിൽ നിന്നും ഹോസ്പിറ്റലിൽ എത്തും മുൻപ് തന്നെ മാധവൻ ഒക്കെയായി തുടങ്ങിയിരുന്നു.
 
എന്തോ Shok ഉണ്ടായതാണെന്ന് ഡോക്ടർ നരേന്ദ്രനോടും നാഗേന്ദ്രനോടും പറഞ്ഞു.
 
ഒരുമാതിരിപ്പെട്ട കാര്യങ്ങളൊന്നും അച്ഛനെ ഇത്രയേ ബാധിക്കില്ല എന്ന് അവർക്ക് അറിയാവുന്നതാണ്. അതുകൊണ്ടു തന്നെ അവർ ഭട്ടതിരിയോട് കാര്യങ്ങൾ തിരക്കി.
 
ഭട്ടത്തിരി ഒന്നും വിടാതെ തന്നെ, മാധവൻ തന്നെ കാണാൻ വന്നത് മുതൽ ഉണ്ടായ എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു. 
 
തങ്ങളുടെ കുഞ്ഞു പെങ്ങൾക്ക് ഒന്നും സംഭവിക്കില്ലേ എന്ന് ആ രണ്ട് സഹോദരന്മാരും മനമുരുകി ഈശ്വരൻ മാരോട് അപേക്ഷിച്ചു.
 
എതാനും സമയങ്ങൾക്ക് ശേഷം മാധവൻ എഴുന്നേറ്റപ്പോൾ ഡിസ്ചാർജ് ആയി വീട്ടിലേക്ക് കൊണ്ടു വന്നു.
 
നിരഞ്ജനേ വിളിച്ചിട്ട് ഫോൺ എടുക്കാത്തത് കൊണ്ട് നികേതിനെ വിളിച്ചു.
 
“എന്താണ് നിരഞ്ജൻ ഫോൺ എടുക്കാത്തത് എന്ന് അച്ഛൻറെ ചോദ്യത്തിന് നിരഞ്ജൻ തിരക്കിൽ ആയതു കൊണ്ടാവും ഫോൺ എടുക്കാത്തത്”
 
എന്ന് ആണ് നികേത് അച്ഛനോട് പറഞ്ഞത്.
അച്ചച്ചൻ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയതു മുതൽ ഭട്ടതിരി പറഞ്ഞത് വരെ എല്ലാം നരേന്ദ്രൻ വിശദമായി പറഞ്ഞു.
 
എല്ലാം കേട്ട് നികേത് പറഞ്ഞു.
 
“ഞാൻ നാട്ടിലേക്ക് വരാം...”
 
“ഇപ്പോൾ അതിൻറെ ആവശ്യമില്ല. അച്ഛൻ ഒക്കെയാണ്.”
 
എന്നാൽ ഒന്നും പറയാതെ നികേത് കോൾ കട്ട് ചെയ്തു.
 
പിന്നെ നിരഞ്ജനെ തിരിഞ്ഞു നോക്കി.
 
 അവനിപ്പോഴും sedation നിലാണ്.
 
അച്ഛൻ പറഞ്ഞത് തനിക്ക് എല്ലാവരോടുമായി നികേത് പറഞ്ഞു.
 
അതുകേട്ട് ഹരി പറഞ്ഞു.
 
“നമുക്ക് നിരഞ്ജനേയും കൂട്ടി നാട്ടിലേക്ക് പോകാം.”
 
“അതിനു മുൻപ് നിരഞ്ജന് എന്താണ് പറയാനുള്ളത് എന്ന് നമുക്ക് അറിയണം.”
 
ഭരതൻ പറഞ്ഞു.
 
അത് ശരിയാണെന്ന് എല്ലാവർക്കും തോന്നി.
ആഫ്റ്റർനൂൺ ആയപ്പോഴാണ് നിരഞ്ജൻ സാവധാനം കണ്ണു തുറന്നത്.
 
താൻ എവിടെയാണ് എന്ന് നോക്കിയ നിരഞ്ജന് മനസ്സിലായി, ഇത് ഒരു ഹോസ്പിറ്റൽ ആണെന്ന്.
 
ഭരതനും മറ്റെല്ലാവരും അവിടെ ഇരിക്കുന്നതും അവൻ കണ്ടു.
 
കുറച്ചു സമയം അവൻ അങ്ങനെ തന്നെ കിടന്നു.
 
തനിക്ക് എന്താണ് സംഭവിച്ചത് എന്ന് ഓർത്ത് എടുക്കുകയായിരുന്ന നിരഞ്ജൻ. 
 
പെട്ടെന്ന് Parvarnaയെ ഓർമ്മ വന്നു.
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 39

നിരഞ്ജൻറെ സ്വന്തം പാറു Chapter 39

4.8
13367

നിരഞ്ജൻറെ സ്വന്തം പാറു Chapter 39   Parvarna…   അവളുടെ ഓർമ്മകൾ അവനിൽ വന്നപ്പോൾ തന്നെ അവൻ ബെഡിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് തൻറെ ദേഹത്തെ മുറിവുകൾ വേദനിക്കുന്നത് അവൻ അറിഞ്ഞത്.   അവൻറെ വായിൽ നിന്നും അറിയാതെ എരിവ് വലിച്ചു പോയി. ആ ശബ്ദം കേട്ടാണ് എല്ലാവരും അവനെ ശ്രദ്ധിച്ചത്.   നികേത് പെട്ടെന്ന് അവടുത്തേക്ക് വന്നു. പിന്നെ പറഞ്ഞു.   “ദേഹമാസകലം മുറിവുണ്ട്. ചിലത് deep ആണ്. എന്നാലും not serious. Take little rest, you will be alright.”   നികേത് പറയുന്നതൊന്നും അവൻറെ മനസ്സിൽ രജിസ്റ്റർ ചെയ്യാത്ത പോലെ അവൻ restless ആയി ഇരിക്കുന്നത് കണ്ടു, അവനെ നന്നായി അറിയാവുന്ന അവൻറെ brothers ഒരു പു