Aksharathalukal

തുളസീദളം ഭാഗം 18

 തുടർന്നു അച്ഛനും മകനും ഒരുമിച്ചു രുദ്രന്റെ അടുത്തെത്തുന്നു .വളരേ നേരം തുടർന്ന സംഘട്ടനത്തിനിയിടയിൽ ഗോപനെ കുത്താൻ രുദ്രൻ നീട്ടിയ കത്തിയാൽ ദേവൻ കൊല്ലപ്പെടുന്നു. രുദ്രനെ കൊല്ലണം എന്ന ഉദ്ധേശത്തൊടെയല്ല ഗോപൻ അവിടെ എത്തിയത്.കാരണം  താൻ ജയിലിൽ  പോയാൽ തന്റെ മക്കൾ അനാദരാകും  എന്ന് ഗോപാനു നല്ല നിച്ഛയമുണ്ടാരുന്നു .പക്ഷേ ദേവന്റെ മരണം കൂടി ആയപ്പോൾ ഗോപനു അത് ക്ഷമിക്കാവുന്നതിലും കൂടുതൽ ആയിരുന്നു. സർവ ക്ഷമയും നഷ്ടപെട്ട ഗോപൻ ദേവനെ കുത്തിയ അതെ കത്തി ഉപയോഗിച്ചു രുദ്രനെ കുത്തുന്നു ഒന്നല്ല   ഒരുപാടു പ്രാവശ്യം .അങ്ങനെ ഗോപന്റെ കൈ കൊണ്ട് തന്നെ  രുദ്രൻ  മരണപ്പടുന്നു ശരിക്കും വിധിക്കപ്പട്ട കരങ്ങൽ   കൊണ്ടാണു  രുദ്രൻ മരണപ്പെട്ടതു. എല്ലാവരുമോടുള്ള കടമ ചെയ്‌തുവെന്ന സന്തോഷമാണ് ഗോപനുണ്ടായത്. എങ്കിലും മക്കളെയോർത്ത് ആ മനസു വേദനിച്ചു. പക്ഷേ അതിനെക്കാൾ ഉപരി ഒരു വലിയ സന്തോഷമുണ്ട് ഗോപന്റെയുള്ളിൽ താൻ ഒരിക്കലും പ്രതീക്ഷക്കാതെ തനിക്കു കിട്ടിയ തന്റെ മകൻ  തന്നേപ്പോലെ  തന്നെ ശക്തമായ മനസ്സിനുള്ള സിദ്ധുവിന്റെ കയ്യിൽ മക്കൾ സുരക്ഷിതരാണെന്ന ഉറച്ഛ  വിശ്വാസത്തോട് കൂടി ഗോപൻ ജയിലിലേക്ക്  പോവുന്നു. 5 വർഷത്തേ തടവിനു  വിധിച്ച ഗോപൻ നന്ദുവിന്റെ ഓർമകളുമായി പുതിയൊരു പ്രഭാതത്തിനായ് കാത്തിരിയ്ക്കുന്നു .

അവസാനിച്ചു




Thanks to aksharathalukal for this opportunity