നിരഞ്ജൻറെ സ്വന്തം പാറു Chapter 39
Parvarna…
അവളുടെ ഓർമ്മകൾ അവനിൽ വന്നപ്പോൾ തന്നെ അവൻ ബെഡിൽ നിന്നും പിടഞ്ഞെഴുന്നേൽക്കാൻ നോക്കിയപ്പോഴാണ് തൻറെ ദേഹത്തെ മുറിവുകൾ വേദനിക്കുന്നത് അവൻ അറിഞ്ഞത്.
അവൻറെ വായിൽ നിന്നും അറിയാതെ എരിവ് വലിച്ചു പോയി. ആ ശബ്ദം കേട്ടാണ് എല്ലാവരും അവനെ ശ്രദ്ധിച്ചത്.
നികേത് പെട്ടെന്ന് അവടുത്തേക്ക് വന്നു. പിന്നെ പറഞ്ഞു.
“ദേഹമാസകലം മുറിവുണ്ട്. ചിലത് deep ആണ്. എന്നാലും not serious. Take little rest, you will be alright.”
നികേത് പറയുന്നതൊന്നും അവൻറെ മനസ്സിൽ രജിസ്റ്റർ ചെയ്യാത്ത പോലെ അവൻ restless ആയി ഇരിക്കുന്നത് കണ്ടു, അവനെ നന്നായി അറിയാവുന്ന അവൻറെ brothers ഒരു പുഞ്ചിരിയോടെ അടുത്തേക്ക് വന്നു.
Hari ഫോൺ എടുത്ത് അവനു നേരെ നീട്ടി.
Parvarna യെ കണ്ടതും അവൻറെ restlessness ഒക്കെ മാറി.
അവൻ വീഡിയോസ് നോക്കിയിരുന്നു.
ഏതാനും നിമിഷങ്ങൾക്ക് ശേഷം ഭരതൻ അക്ഷമയോടെ ചോദിച്ചു.
“നീ എന്താണ് ചെയ്യുന്നത്? ഈ വീഡിയോ നോക്കിയിരുന്നു സമയം കളയാതെ എന്ത് സംഭവിച്ചു എന്ന് പറയൂ? ഞങ്ങൾക്കും എല്ലാം അറിയാൻ ആകാംക്ഷയുണ്ട്...”
അതുകേട്ട് നിരഞ്ജൻ ഫോണിൽ നിന്നും തലയുയർത്തി എല്ലാവരെയും നോക്കി.
എല്ലാവരും അക്ഷമയോടെ തന്നെ നോക്കി നിൽക്കുന്നത് അപ്പോഴാണ് അവൻ ശ്രദ്ധിച്ചത് തന്നെ.
നിരഞ്ജനെ എല്ലാവരും നോക്കി കാണുകയായിരുന്നു. എന്തൊക്കെയോ നേടിയെടുത്ത ഭാവമായിരുന്നു അവൻറെ മുഖത്ത്.
വളരെ വിരളമായി മാത്രം അവൻറെ മുഖത്ത് കാണുന്ന ആ ഭാവം അവരെല്ലാവരും ശ്രദ്ധിച്ചു.
എന്നാൽ അവരെ നോക്കി നിരഞ്ജൻ ഉറച്ച ശബ്ദത്തോടെ പറഞ്ഞു.
“Meet Mrs. Pravarna Niranjan Menon”
എന്നും പറഞ്ഞ് ഫോൺ അവർക്കു നേരെ തിരിച്ചു പിടിച്ചു.
അവൻ പറയുന്നതും പിന്നെ ഫോണിലേക്കും മാറി മാറി നോക്കി എല്ലാവരും വായും പൊളിച്ചു ഇരിക്കുകയായിരുന്നു.
നിരഞ്ജന് പരിചയമുള്ള ഏതോ ഒരു പെണ്ണ് എന്നാണ് അവർ കരുതിയത്.
എന്നാൽ നമ്മൾ തിരഞ്ഞു നടക്കുന്ന, നമ്മുടെ കുഞ്ഞനുജത്തി ആയി പ്രഖ്യാപിച്ച, ആളാണ് എന്ന് ആരും ചിന്തിച്ചു പോലുമില്ല.
എല്ലാവർക്കും അത് വലിയ ഒരു ഷോക്കായിരുന്നു.
എന്നാൽ കുറച്ചു സമയത്തിനു ശേഷം ഹരി ചോദിച്ചു.
“Parvarna ആയിരുന്നോ ഞാൻ അന്വേഷിച്ചിരുന്ന നിൻറെ പെണ്ണ്?”
“അതെങ്ങനെ ശരിയാകും? അവൾ പ്രഗ്നൻറ് ആയിരുന്നു? അവൾ മാരീഡ് ആണ് എന്നാണ് പറഞ്ഞത്.”
അത് കേട്ട് നിരഞ്ജൻ തൻറെ കൈ ദേഷ്യത്താൽ ബെഡിൽ അടിച്ചു.
അത് കണ്ടു ഗിരി പറഞ്ഞു.
“നീ റെയ്സ് ആക്കേണ്ട കാര്യമില്ല. അവൻ ഒരു പോസ്സിബിലിറ്റി പറഞ്ഞതാണ്. നീ മറന്നോ, ഭട്ടതിരിപ്പാട് പറഞ്ഞത്. നമുക്ക് അടുത്ത തലമുറ ഓൾറെഡി ജന്മം കൊണ്ടു എന്ന്. അത് ശരിയാണെങ്കിലോ?”
ഗിരി പറഞ്ഞ വാക്കുകൾ നിരഞ്ജനെ വല്ലാത്ത ഒരു അവസ്ഥയിൽ എത്തിച്ചു.
അവൻറെ നീലക്കണ്ണുകൾ തിളങ്ങാൻ തുടങ്ങി.
അവരുടെ സംസാരം എങ്ങുമെത്തില്ല എന്ന് മനസ്സിലാക്കിയ നികേത് പറഞ്ഞു.
“അച്ഛച്ഛൻ ഹോസ്പിറ്റലിൽ ആയതും, ഭട്ടതിരി പറഞ്ഞ കാര്യങ്ങളും”
എല്ലാം കേട്ട് നിരഞ്ജൻ പറഞ്ഞു.
“നമുക്ക് നാട്ടിൽ പോകാം. അച്ഛച്ഛനെ കാണണം.”
“അത് ശരിയാണ്... പക്ഷേ എൻറെ മുറിവുകൾ എന്തു പറയും?”
“കുടിച്ച ഗ്ലാസ് തട്ടി വീണതാണെന്ന് പറയാം.”
എല്ലാവരും സംസാരിക്കുന്നു ഉണ്ടെങ്കിലും ഹരി ഇപ്പോഴും പാർവർണയിൽ തന്നെ stuck ആയിരുന്നു.
“അപ്പോ പാർവർണ... “
ഹരി എന്തോ പറയാൻ തുടങ്ങിയപ്പോൾ നിരഞ്ജൻ പറഞ്ഞു.
“അതൊക്കെ വിടടാ... ഇനി ആ കാര്യം ഞാൻ നോക്കിക്കൊള്ളാം.”
അതുകേട്ട് ഹരി ഒന്ന് തലകുലുക്കി എങ്കിലും എല്ലാവരുടെയും മനസ്സിൽ പാർവർണ കല്യാണം കഴിഞ്ഞതാണോ എന്ന സംശയം ഉണ്ടായിരുന്നു.
അങ്ങനെ നാട്ടിലെത്തിയ അഞ്ചു പേരും നേരെ തറവാട്ടിലേക്ക് ആണ് ചെന്നത്.
ശരീരത്തിൽ മുഴുവനും മുഖത്തും കഴുത്തിലും എല്ലാം പ്ലാസ്റ്ററിട്ട തനിയെ നടക്കാൻ ബുദ്ധിമുട്ടി ഹരിയുടെയും ഗിരിയുടെയും തോളിലൂടെ കയ്യിട്ടു വരുന്ന നിരഞ്ജനെ കണ്ട് തറവാട്ടിൽ ഉള്ള എല്ലാവരും ഒന്നു ഞെട്ടി.
കാലിനടിയിലും ചില്ല് കയറിയതു കൊണ്ടാണ് നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് എന്ന് എല്ലാവരോടും പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു സമയമെടുത്തു.
എങ്കിലും വലിയ പരിക്കില്ല എന്ന് മനസ്സിലാക്കി എല്ലാവരും നോർമലായി behave ചെയ്യാൻ തുടങ്ങി.
നിരഞ്ജനെ അച്ഛച്ഛന് അടുത്താണ് ഗിരിയും ഹരിയും കൂടി ഇരുത്തിയത്.
സംസാരം എല്ലാം കഴിഞ്ഞ് എല്ലാവരും പോകാൻ തുടങ്ങുമ്പോൾ മാധവൻ ചോദിച്ചു.
“നിരഞ്ജൻ, അച്ഛമ്മ പറഞ്ഞു നിൻറെ മനസ്സിൽ ആരോ ഉണ്ടെന്ന്... എനിക്ക് സമ്മത കുറവൊന്നുമില്ല. പക്ഷേ ഒരു മാസത്തിനുള്ളിൽ നീ ആ കൊച്ചിനെ ഞങ്ങൾക്ക് കാണിച്ചു തരണം. നിനക്ക് അതിന് സാധിച്ചില്ലെങ്കിൽ ഞാൻ പറയുന്ന കൊച്ചിനെ നീ കല്യാണം കഴിക്കേണ്ടി വരും. വിവാഹത്തിൽ നിന്നും രക്ഷപ്പെടാൻ നീ പറഞ്ഞ മാർഗ്ഗമായിട്ടാണ് ഞാൻ ഈ ഇഷ്ടം കാണുന്നത്. If I am wrong in my instinct, you must prove that with in this one-month time. അതെ ഒരു മാസം ഉണ്ട് നിനക്ക് മുന്നിൽ ഞാൻ തെറ്റാണ് എന്ന prove ചെയ്യാൻ.”
മാധവൻ അത്രയും പറഞ്ഞ് എഴുന്നേറ്റു നടന്നു.
നിരഞ്ജനും കൂട്ടരും ഇനി എന്ത് ചെയ്യണം എന്നറിയാതെ shook ൽ നിൽക്കുകയായിരുന്നു.
എന്നാൽ അച്ഛൻ നിരഞ്ജൻറെ ആഗ്രഹത്തിന് എതിരല്ലാത്തതു കൊണ്ട് ആ വീട്ടിൽ ബാക്കിയുള്ള എല്ലാവരും സന്തോഷത്തിലായിരുന്നു.
ഏതാനും സ്റ്റെപ്പുകൾ വെച്ച ശേഷം മാധവൻ തിരിഞ്ഞു നിന്ന് ഹരിയോട് ചോദിച്ചു.
“നിനക്ക് ആരെങ്കിലും മനസ്സിൽ ഉണ്ടോ ഇവനെ പോലെ? ഉണ്ടെങ്കിൽ ഇപ്പോൾ തന്നെ പറയണം…”
അത് കേട്ട് ഹരി പറഞ്ഞു.
“എൻറെ മനസ്സിൽ ആരുമില്ല. അച്ഛച്ഛൻ പറയുന്ന ആളെ ഞാൻ വിവാഹം കഴിച്ചോളാം.”
“ഞാനും അച്ഛച്ഛൻ പറയുന്ന ആളെ വിവാഹം കഴിക്കാൻ തയ്യാറാണ്.”
ഗിരിയും ഇടയ്ക്ക് കയറി പറഞ്ഞു.
അതു കേട്ട് എല്ലാവരും ചിരിച്ചു.
പിന്നെ മാധവൻ ഭരതന് നേരെ തിരിഞ്ഞു.
“എന്താണ് ഭരത നിൻറെ കാര്യം. നീയും എൻറെ ചെറു മക്കളിൽ പെട്ടവനാണ് എന്ന് അറിയാമല്ലോ.”
“ഞാനും അച്ഛച്ഛൻ പറയുന്നതു പോലെ ആരെയും കല്യാണം കഴിക്കാൻ റെഡിയാണ്. എൻറെ മനസ്സിലും ആരുമില്ല.”
അതുകേട്ട് മാധവൻ പുഞ്ചിരിയോടെ പറഞ്ഞു.
“അത് ശരി അപ്പോൾ എല്ലാവരും വിവാഹം കഴിക്കാൻ തയ്യാറായി നിൽക്കുകയാണ്. എന്നാൽ കാര്യമായി തന്നെ അന്വേഷണം തുടങ്ങാം അല്ലേ മക്കളേ...”
അയാൾ നാഗേന്ദ്രനോടും നരേന്ദ്രനോടും ചോദിച്ചു.
“നാലു പേർക്കും പെൺകുട്ടികളെ അന്വേഷിച്ചു തുടങ്ങിക്കോളൂ. പക്ഷെ നിരഞ്ജനു മാത്രം ഒരു മാസം കഴിഞ്ഞ് തീരുമാനിക്കാം. അത് ഞാൻ അവനു കൊടുത്ത വാക്കാണ്.”
എല്ലാം കേട്ട് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.
നിരഞ്ജനെ റൂമിൽ ആക്കിയ ശേഷം ബാക്കി നാലു പേരും അകത്തു കയറി വാതിലടച്ചു.
“നീ എന്തു ചെയ്യും നിരഞ്ജൻ?”
ഭരതൻ ആധിയോടെ ചോദിച്ചു.
എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് നിരഞ്ജൻ പറഞ്ഞു.
“ഹരി എത്രയും പെട്ടെന്ന് അവളുടെ പേഴ്സണൽ ഫയൽ ഓഫീസിൽ നിന്നും എടുപിടിക്കണം.”
“പിന്നെ ഭരതൻ നീ നാളെ ഇറ്റലിയിൽ പോയി ഞാൻ പറയുന്ന ആളെ കാണണം. അയാൾ തരുന്ന ഡീറ്റെയിൽസ് കൊണ്ടു വരണം. ഇറ്റലിയിൽ ഞാൻ ഇന്ന് പോകാൻ ഇരുന്നതാണ്. ഇപ്പോൾ ഞാൻ പോയാൽ ശരിയാകില്ല. നീ പോയി വായോ എനിക്ക് പകരം. നിനക്ക് എന്തെങ്കിലും ബുദ്ധിമുട്ട്...”
നിരഞ്ജൻ ഭരതനെ നോക്കി ചോദിച്ചു.
“No Niranjan... I am ready to go anywhere to hunt Parvarna.”
അതുകേട്ട് നിരഞ്ജൻ പുഞ്ചിരിയോടെ പറഞ്ഞു.
“നിങ്ങൾ രണ്ടുപേരും ഞാൻ പറഞ്ഞത് നാളെ തന്നെ ചെയ്യണം.”
പിന്നെ ഗിരിയോടായി പറഞ്ഞു.
“Parvarna ബാംഗ്ലൂരിൽ ആണ് എന്നാണ് മായ പറഞ്ഞ് എനിക്കറിയാവുന്നത്. എത്രത്തോളം ശരിയാണെന്ന് ഒരു പിടുത്തവുമില്ല. ഒരുപക്ഷേ സൂര്യനിൽ നിന്നും രക്ഷപ്പെടാൻ അവൾ വെറുതെ പറഞ്ഞതും ആകാൻ സാധ്യതയുണ്ട്. Still ഒന്ന് അന്വേഷിക്കുക. ഒരു പഴുതും ഇല്ലാതെ നമുക്ക് അവളെ എത്രയും പെട്ടെന്ന് കണ്ടു പിടിക്കണം.”
എല്ലാവർക്കും ചെയ്യാനുള്ളത് പറഞ്ഞു കൊടുത്ത ശേഷം നിരഞ്ജൻ പിന്നെയും ആലോചനയിലായിരുന്നു.
എല്ലാവരും പുറത്തു പോയി.
എത്ര നേരം അങ്ങനെ ഇരുന്നു എന്ന് നിരഞ്ജനു പോലും അറിയില്ലായിരുന്നു.
അവൻറെ മനസ്സ് വല്ലാതെ കലങ്ങി മറിഞ്ഞിരിക്കുകയാണ്.
തൻറെ പെണ്ണിനെ പറ്റി അറിഞ്ഞതിൽ അതിയായ സന്തോഷം ഉണ്ടെങ്കിലും ഹരിയുടെ ചോദ്യങ്ങൾ അവനെ കുഴപ്പിച്ചിരുന്നു. ആ ചോദ്യങ്ങൾ അവനിലും വേദന നിറച്ചിരുന്നു.
അവൻറെ മനസ്സിൽ എന്തൊക്കെയോ ചോദ്യങ്ങളും ഉത്തരങ്ങളും ആയിരുന്നു.
‘അവൾ വിവാഹിതയാണ് എങ്കിൽ താൻ എന്തു ചെയ്യും?’
‘ഒരു മാസത്തിനുള്ളിൽ അവളെ കണ്ടു പിടിച്ചില്ലെങ്കിൽ പിന്നെ എന്താകും സ്ഥിതി?’
‘ഈ ചോദ്യങ്ങൾക്കെല്ലാം ഉത്തരം നൽകാൻ ആരാണ് തനിക്കുള്ളത്?’
അങ്ങനെ ആലോചിച്ചപ്പോഴാണ് ഒരു മുഖം അവൻറെ ഹൃദയത്തിൽ നിറഞ്ഞു നിന്നത്.
അവളുടെ മുഖം മനസ്സിൽ വന്നപ്പോൾ തന്നെ നിരഞ്ജൻറെ മുഖത്ത് ഒരു കള്ളച്ചിരി നിറഞ്ഞു നിന്നു. അത് മറ്റാരുമായിരുന്നില്ല മായയുടെതായിരുന്നു ആ മുഖം.
‘അതെ മായ... അവൾക്കറിയാം എൻറെ പാറു എവിടെ എന്ന ചിന്ത തന്നെ അവനെ വല്ലാത ഒരു ഉന്മാദത്തിൽ ആക്കി.’
മായയെ എങ്ങനെ ഹാൻഡിൽ ചെയ്യാമെന്ന് അവന് ഒരു ചെറിയ ഐഡിയ ഉണ്ടായിരുന്നു.
അടുത്ത ദിവസം തന്നെ നിരഞ്ജൻ ബോംബെയിലേക്ക് തിരിച്ചു പോകാൻ ready യായിരുന്നു.
നിരഞ്ജനൊപ്പം മറ്റെല്ലാവരും പുറപ്പെട്ടു.
ഭരതൻ ഇറ്റലിയിലേക്കും, ഹരി മദ്രാസിലേക്കും, ഗിരി ബാംഗ്ലൂരിലേക്കും നികേത് ഡൽഹിയിലേക്കും പുറപ്പെട്ടു.
ഉച്ചയോടെയാണ് നിരഞ്ജൻ ഓഫീസിലെത്തിയത്.
എന്നാൽ നിരഞ്ജനെ ഞെട്ടിച്ചു കൊണ്ട് സൂര്യനും കിരണും അവൻറെ ഓഫീസിൻറെ ലോബിയിൽ നിന്നു കൊണ്ട് മായയുമായി ഫൈറ്റ് ചെയ്യുന്ന കാഴ്ചയാണ് കണ്ടത്.
സ്റ്റെല്ലാ അവരിൽ നിന്നും മായയേ രക്ഷിക്കാൻ നോക്കുന്നുമുണ്ട്.
എന്നാൽ കിരൺ ദേഷ്യത്തിൽ അവളെ പിടിച്ചൊരു തള്ളു കൊടുത്തു.
അവൾ തെറിച്ച് ചെന്നു വീണത് നിരഞ്ജൻറെ കാൽകീഴിലും.
അവളെ പിടിക്കാൻ വന്ന ജൂലിയയും അപ്പോഴാണ് നിരഞ്ജനെ കണ്ടത്.
കിരണിൻറെ കൈകൾ അപ്പോഴും മായയുടെ മുടിയിൽ ആയിരുന്നു.
ആ സമയമാണ് കിരൺ നിരഞ്ജനെ കാണുന്നത്.
നിരഞ്ജൻറെ ഒരു നോട്ടം തന്നെ മതിയായിരുന്നു കിരൺ മായയുടെ മുടിയിൽ നിന്നും കൈകൾ പിൻവലിക്കാൻ.
നിരഞ്ജൻ മായയെ നോക്കി കുറച്ച് കടുപ്പത്തിൽ തന്നെ ചോദിച്ചു.
“What the hell is happening here. This is my premises. Maya, I am asking you… answer me?"
അപ്പോഴാണ് അവൾ നിരഞ്ജനെ കാണുന്നത് തന്നെ. അവൾ ഒന്നും പറയാതെ തലതാഴ്ത്തി നിന്നു.
എന്നാലും അവളുടെ കണ്ണുകൾ നിരഞ്ജൻറെ ദേഹത്തുള്ള മുറിവുകളിൽ ആയിരുന്നു. ആ മുറിവുകൾ എന്തു കൊണ്ടോ അവളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നതായി അവൾക്ക് തോന്നി. എന്നാലും അവൾ ഒന്നും പറഞ്ഞില്ല.
ഒന്നും പറയാതെ തലതാഴ്ത്തി നിൽക്കുന്ന മായയെ തന്നെ നോക്കി നിരഞ്ജൻ പറഞ്ഞു.
“Maya, come to my office, and yes bring both of them too...”
നിരഞ്ജൻ എല്ലാവരെയും നോക്കി പറഞ്ഞു.
“Mind it. This is my company premises not a market.”
അത്രയും മാത്രം പറഞ്ഞ് അവൻ ലിഫ്റ്റിൽ കയറി തൻറെ കാബിനിലേക്ക് പോയി.
സൂര്യനും കിരണും Stella യും ജൂലിയയും അടുത്ത ലിഫ്റ്റിൽ നിരഞ്ജൻറെ കാബിനിലേക്ക് പുറപ്പെട്ടു.
അവരോടൊപ്പം ലിഫ്റ്റിൽ കയറാൻ മടിച്ചു നിന്ന മായയെ Stella തങ്ങളോടൊപ്പം കൂട്ടി.
Stella യാണ് ആദ്യം അകത്തു കയറിയത്.
പിന്നെ എല്ലാവരും കാബിനിലേക്ക് കയറി.
Stella യോടും ജോലിയയോടും നിരഞ്ജൻ Thanks പറഞ്ഞു.
അവർ പുറത്തു പോയി.
തല കുനിച്ചു നിൽക്കുന്ന മായയെ ഒന്നു നോക്കിയ ശേഷം നിരഞ്ജൻ സൂര്യനെ നോക്കി. പിന്നെ ദേഷ്യത്തോടെ ചോദിച്ചു.
“ഒരു ഓഫീസിൽ എങ്ങനെ behave ചെയ്യണമെന്ന് നിങ്ങൾക്ക് അറിയില്ലായിരുന്നുവോ?”
അതുകേട്ട് സൂര്യൻ മായയെ ഒന്നു നോക്കിയ ശേഷം പറഞ്ഞു.
“ഒരു ഇഷ്യു ഉണ്ടാക്കാൻ വന്നതല്ല. Parvarna യെ കുറിച്ച് ഇവർക്ക് അറിയാവുന്നത് പറഞ്ഞാൽ ഞങ്ങൾ ഒരു പ്രശ്നവും ഉണ്ടാക്കാതെ ഇവിടെ നിന്ന് പോകും.”
“അല്ലാതെ ഞങ്ങൾ പ്രശ്നമുണ്ടാക്കാൻ വന്നതല്ല. അവളെപ്പറ്റി അറിയാതെ ഇവളെ ഞങ്ങൾ വെറുതെ വിടില്ല. ഞങ്ങൾക്കിവിളെ കൊണ്ട് ഒത്തിരി ആവശ്യങ്ങളുണ്ട്.”
കിരൺ പറഞ്ഞു.
തൻറെ പാറു ആണ് ഇവിടെയും പ്രശ്നം എന്നറിഞ്ഞപ്പോൾ നിരഞ്ജൻ വല്ലാതെ irritate ആയി.
എന്നാൽ അത് പുറത്ത് കാണിക്കാതെ നിരഞ്ജൻ മായയെ നോക്കി ചോദിച്ചു.
“മായ നിനക്കറിയാമോ Parvarna യെക്കുറിച്ച്?”
അവൾ ഇല്ലെന്ന് തലയാട്ടി.
അതുകേട്ട് നിരഞ്ജൻ ഉറക്കെ വിളിച്ചു.
“Maya... “
അവൻറെ മുഖത്ത് നോക്കാതെ തന്നെ ആ വിളികേട്ട് മായ പറഞ്ഞു.
“അവൾ ബാംഗ്ലൂരിലാണ്. കുറച്ചു നാളായി വിളിക്കാറില്ല. തിരിച്ചു വിളിക്കാൻ നമ്പറും തന്നിട്ടില്ല.”
“Are you sure Maya...You don’t know anything more about her? ഇതിൽ കൂടുതൽ ഒന്നും നിനക്ക് അവളെ കുറിച്ച് അറിയില്ല?”
“ഇല്ല നിരഞ്ജൻ.”
“ഇനി എന്തെങ്കിലും അറിയാമെന്ന് പിന്നെ പറയരുത്. നിനക്ക് എന്നെ അറിയാമല്ലോ?”
അതിനും അവൾ ഒന്നും മറുപടി നൽകിയില്ല.
നിരഞ്ജൻ തിരിഞ്ഞു സൂര്യനോട് പറഞ്ഞു.
“I don't think she knows much about your missing girl. അതുകൊണ്ട് ഇനി മായയെ ശല്യം ചെയ്യരുത്. ഞാനിത്രയും സോഫ്റ്റായി സംസാരിക്കുന്നതിന് കാരണം നിങ്ങൾ ഒരു പെണ്ണ് മിസ്സായത് കണ്ടു പിടിക്കാൻ ശ്രമിക്കുന്നത് ആയതു കൊണ്ട് മാത്രമാണ്. നിങ്ങളെപ്പോലെ ഉള്ള ചെറുപ്പക്കാർ നല്ല കാര്യങ്ങൾക്ക് വേണ്ടി തുനിഞ്ഞിറങ്ങിയപ്പോൾ സഹായിക്കേണ്ടത് ഞങ്ങളുടെ കടമയായി തോന്നിയതു കൊണ്ടാണ് ഒന്നും പറയാത്തത്. എന്നാൽ ഇനി ഒരു ഇഷ്യു ഉണ്ടായാൽ ഇങ്ങനെ ആയിരിക്കില്ല ഞാൻ react ചെയ്യുക, പിന്നെ ഇനി ഈ ഓഫീസിൽ നിങ്ങളെ കാണരുത്…”