Aksharathalukal

❤❤നിനക്കായ്‌ ❤❤ - 41

©ആര്യ നിധീഷ്..



ഭാഗം 41




അപ്പു ഫോണും തോണ്ടി ഹാളിൽ ഇരിക്കുമ്പോൾ ആണ് അതു വെള്ളവും എടുത്തു അവിടേക്ക് വന്നത്...... ഫോണിൽ നോക്കി ചിരിക്കുന്നവനെ കണ്ടതും അവൾ ഒന്നു തലപൊക്കി ഫോണിലേക്ക് നോക്കി.....



ഇൻസ്റ്റായിൽ സണ്ണി ചേച്ചിയുടെ പിക്കിന് ചറപറാ ലൈക് ചെയ്യുന്നവനെ കണ്ടതും അവൾ കൈയിൽ ഉണ്ടായിരുന്ന ബോട്ടിൽ എടുത്ത് നടുമ്പുറം നോക്കി ഒരേറു കൊടുത്തു.... 


എന്റമ്മോ.... കൊല്ലുവോ നീ എന്നെ..... 
ഏറു കൊണ്ട് പുറം ഉഴിഞ്ഞുകൊണ്ട് അപ്പു അവളെ തുറിച്ചു നോക്കി...

ആ എന്റെ വീട്ടിൽ നിക്കുമ്പോ ഇതൊക്കെ സഹിക്കേണ്ടി വരും പറ്റത്തില്ലേ പൊക്കോ..... 



ഓഹോ അപ്പൊ അതാണ് മോളുടെ ഉദ്ദേശം എങ്കി കേട്ടോ ഞാൻ പോകുമ്പോ കൂടെ നീയും ഉണ്ടാവും അതുവരെ ഞാൻ ഇവിടെ തന്നെ കാണും.... 


പിന്നെ എനിക്കിവിടെ ചെക്കനെ കിട്ടാതെ നിക്കുവല്ലേ നിന്നെ കെട്ടാൻ.... കാട്ടുകോഴി..... 
എനിക്കെ നല്ല ചുള്ളൻ ചെക്കന്മാരെ എന്റെ ചേട്ടൻ കൊണ്ട് തരും.... 



ചുള്ളൻ അല്ല കുള്ളൻ..... ആകെ അടക്കാകുരുവിയുടെ അത്രയേ ഉള്ളൂ അനുഷ്‌ക്ക ആണെന്ന അവളുടെ വിചാരം നിന്റെ ഈ മരമോന്തക്ക് ഞാൻ തന്നെ ധാരാളം..... 


ഡോ..... എന്താടോ എന്റെ മോന്തക്ക് കുഴപ്പം...ഈ മാങ്ങാണ്ടി പോലത്തെ മോന്തയും കുറ്റിച്ചൂല് പോലത്തെ താടിയും പൂച്ച ഉണക്കമീൻ കടിച്ചുപിടിച്ച പോലത്തെ മീശയും ഒക്കെ കണ്ട പിന്നെ വിക്രമിനെ പോലെ ആണല്ലോ..... 


അതേടി വിക്രം മാറി നിൽക്കും എന്താ നിനക്ക് സംശയം ഉണ്ടോ..... 


യോ.... എന്റെ തമ്പുരനെ വിക്രം ഇത് കേൾക്കണ്ട അങ്ങേര് നിന്നെ കൊന്നേച്ചും ആത്മഹത്യാ ചെയ്യും..... ഓ വിക്രമുവായി കംബയർ ചെയ്യാൻ പറ്റിയ മോന്ത കണ്ടില്ലേ വടിവേലു ഇതിലും ഭേദമാ.... മാങ്ങാണ്ടി മോറൻ...... 


ഓഹോ ഇൻസൽട്ട്..... ഇത് ഞാൻ സഹിക്കില്ല നിനക്ക് എന്നെ പുച്ഛം മാറ്റിത്തരാം ചേട്ടൻ എല്ലാ പുച്ഛവും മാറ്റിത്തരാം..... 


എന്നുപറഞ്ഞവൻ തിരിഞ്ഞു പോകാൻ ഒരുങ്ങിയവളെ പിടിച്ച് ചുവരോട് ചേർത്തു.... പെട്ടന്നായതിനാൽ അവൾ ഒന്ന് പതറി തലഉയർത്തി അവനെ നോക്കി.... 


അപ്പു.... മ... മാറ്..... 


ഇങ്ങനെ അല്ലലോ നേരത്തെ നീ വിളിച്ചേ..... 


അത് ഞാൻ..... ഓർക്കുന്നില്ല.... 
വിക്കി വിക്കി അവൾ പറഞ്ഞതും മീശ പിരിച്ചവൻ കുറുമ്പോടെ അവളെ നോക്കി....

ഓഹോ.... എങ്കി എനിക്ക് നല്ല ഓർമ്മ ഉണ്ട്..... അതിന് സമ്മാനം വേണ്ടേ എന്റെ അതുമോൾക്ക്.... 

അവളുടെ കവിളിൽ കൈചേർത്തുവെച്ചവൻ അധരങ്ങളിൽ പെരുവിരൽ കൊണ്ട് മൃദുവായി തഴുകിയതും അവൾ അവനെ കൂർപ്പിച്ചു നോക്കി..... 


ഇങ്ങനെ നോക്കല്ലേടി ഉണ്ടക്കണ്ണി നിന്റെ ഈ നോട്ടവ മനുഷ്യന്റെ സകല കണ്ട്രോളും കളയുന്നെ........ 


അപ്പു പ്ലീസ്.... മാറ്... ആരേലും കാണും.... 


ചുറ്റും നോക്കിക്കൊണ്ടവൾ ദയനീയമായി പറഞ്ഞതും അവൻ ഒന്ന് ചിരിച്ചു എന്നിട്ടവളുടെ ഇടുപ്പിൽ കൈചുറ്റി ഒന്ന്കൂടെ അവളോട് ചേർന്നുനിന്നു...... 


അപ്പൊ ആരേലും കാണുന്നതാണോ പ്രോബ്ലം ഇല്ലെങ്കിൽ നിനക്ക് ഓക്കേ ആണോ അതു..... 

അവൻ ആർദ്രമായി ചോദിച്ചതും അവൾ അവനിൽ നിന്നും കുതറി മാറാൻ ഒരു ശ്രമം നടത്തി ....


ദേ അപ്പു.... കൊഞ്ചാതെ പോയെ.... ഞാൻ ഒച്ചവെക്കും കേട്ടോ..... 


അതു..... ഞാൻ ചോദിച്ചതിന് മറുപടി ഇതുവരെ നീ തന്നില്ല...... 


അത് ഞാൻ പറയാം ആദ്യം എന്നെ ഒന്ന് വിട് ഞാൻ ഒന്ന് ശ്വാസം വിട്ടോട്ടേ...... 


ഓക്കേ വിട്ടു ഇനി നീ പറ..... 


അതുപിന്നെ ഉണ്ടല്ലോ.... ഇപ്പൊ പറയാൻ മനസ്സില്ല എന്നുപറഞ്ഞവൾ അവനെ തള്ളി മാറ്റി മുകളിലേക്ക് ഓടി...... 


പിന്നെ..... കാശിയേട്ടനോടും തന്റെ അമ്മയോടും ഒക്കെ പറഞ്ഞ് ഒരുപാട് ആർഭാടം ഒന്നുമില്ലാതെ അമ്പലത്തിൽ വെച്ച് ഇയാളുടെ പേര് കൊത്തിയ ഒരു താലി കെട്ടിതാ എങ്കി എനിക്ക് ഓക്കേ...... 


പോകും വഴി അവൾ വിളിച്ചു പറഞ്ഞതും അപ്പുവും.... പിന്നാലെ വന്ന ഹരിയും കാശിയും ഒരുപോലെ വായുംപൊളിച്ചു നിന്നുപോയി..... 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


ഹോസ്പിറ്റലിൽ പോകാൻ അമ്മു റെഡിയായി വരുമ്പോഴാണ് വായും തുറന്ന് നിൽക്കുന്ന ഹരിയേയും കാശിയെയും അപ്പുവിനെയും കണ്ടത്..... 


അല്ല എന്താ ഇപ്പൊ എല്ലാർക്കും പറ്റിയെ അവൾ അപ്പുവിന്റെ അടുത്ത് വന്ന് ചോദിച്ചതും അവൻ നാണത്താൽ കുതിർന്ന ഒരു ചിരി ചിരിച് ഹരിയെ നോക്കി...... 



എന്താ ഹരിയേട്ടാ..... ഒന്ന് പറ..... 



അതുണ്ടല്ലോ അമ്മൂസേ...... ഒരു പൊട്ടന് ലോട്ടറി അടിച്ചതാ...... 


ആണോ അപ്പുവേട്ടാ.... അപ്പുവേട്ടന് ലോട്ടറി അടിച്ചോ...... എത്ര രൂപ അടിച്ചു.... 

ഡി കാന്താരി പ്രെഗ്നന്റ് ആയിപോയി ഇല്ലേ രണ്ട് തന്നേനെ ഞാൻ പൊട്ടൻ നിന്റെ കെട്ടിയോൻ..... 


ഓ.... രണ്ടും കണക്കാ കാശിയേട്ടൻ പറ എന്താ ഉണ്ടായേ ഈ പൊട്ടന്മാര് അവിടിരുന്നു ആരാ പൊട്ടൻ എന്ന് തീരുമാനിക്കട്ടെ..... 


പരസ്പരം തല്ലുകൂടുന്ന ഹരിയേയും അപ്പുവിനെയും നോക്കി ചുണ്ട് കൊട്ടിയവൾ കാശിയുടെ അടുത്തേക്ക് നടന്നു..... 


അത് അമ്മു അതു.... അപ്പുവിനോട് ഓക്കേ പറഞ്ഞു.... 


ആഹാ നേരാണോ അപ്പുവേട്ടാ അപ്പൊ ചിലവുണ്ട്..... 


പിന്നെന്താ എന്താണ് എന്റെ അമ്മുസിന് വേണ്ടത്...... 


അത് ഞാൻ വന്നിട്ട് പറയാം ഇപ്പൊ ഹരിയേട്ടൻ വാ നമ്മുക്ക് ഇറങ്ങാം.... 


മ്മ് ശെരിയാടാ എങ്കി ഞങ്ങൾ പോയിട്ട് വരാം..... 


ഹരി.... സൂക്ഷിച്ചു പോണേ..... എന്തുണ്ടെലും വിളിക്കണം..... 


കാശി ആദിയോടെ പറഞ്ഞതും അവനെ നോക്കി ഒന്ന് കണ്ണുചിമ്മി അമ്മുവിനെ ചേർത്തു പിടിച്ചവൻ കാറിലേക്ക് ഇരുത്തി...... 


ഹരി..... ഞാൻ കൂടെ വരട്ടെ ഡാ.... 


വേണ്ട അപ്പു.... ഞങ്ങൾ വേഗം ഇങ് വരാം..... 


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


ഹലോ..... ദേവ് സർ അവർ ഇവിടുന്ന് ഇറങ്ങി..... 


മ്മ്..... ആരൊക്കെ ഉണ്ട്..... 


ആ പെണ്ണും പിന്നെ അവളുടെ ഭർത്താവും മാത്രമേ ഉള്ളൂ...... 


മ്മ് നിങ്ങൾ അവരെ ഫോളോ ചെയ്തു ഇൻഫർമേഷൻ തരണം.... ബാക്കി കാര്യം നമ്മുടെ പിള്ളേർ നോക്കിക്കോളും 



ശെരി സർ....... 


Call കട്ട് ആയതും റിവോൾവിംഗ് ചെയറിൽ ഇരുന്നവർ തന്റെ മുന്നിലിരിക്കുന്ന ആളെ നോക്കി ഒന്ന് ചിരിച്ചു..... 


അപ്പൊ ഇര കുട്ടിൽനിന്നും ഇറങ്ങി അല്ലെ ദേവ്..... 


അതേ ശ്രീധർ ഇനി ഒക്കെ നിന്റെ കൈയിൽ ആണ്..... ഒരു പോറൽ പോലും ഏൽക്കാതെ എനിക്ക് അവളെ വേണം....... 


മ്മ്..... അപ്പൊ ഹരിയോ..... 


ഹരികൃഷ്ണൻ...... അമ്മു എന്നാ എന്റെ മോഹത്തിൽ എന്നും പ്രധിബന്ധം ആയി നിന്നവൻ ഇനി അവൻ എന്റെ വഴിയിൽ വരരുത് ശ്രീധർ..... മുറിച്ചിട്ടാൽ മുറികൂടുന്ന ഇനമാണ് ശ്വാസം നിലച്ചു എന്ന് ഉറപ്പായിരിക്കണം ഇല്ലെങ്കിൽ അവൻ വരും.... 


അത് നീ എനിക്ക് വിട്ടേക്ക് ദേവ് ഇനി ഇരയും വേട്ടക്കാരനും തമ്മിലാണ് കളി നീ ഗ്യാലറിയിൽ ഇരുന്ന് കളി കാണ്..... 


ക്രൂരമായി ചിരിച്ചവൻ ദേവിനെ ഒന്ന് നോക്കി ആ മുറിക്ക്‌ പുറത്തേക്ക് നടന്നു..... 


➖️➖️➖️➖️➖️➖️➖️➖️


അമ്മു..... ഇന്ന് ബിപി ഒക്കെ നോർമൽ ആണല്ലോ.... ആള് നല്ല ഹാപ്പി ആണ് ഹസ്ബൻഡ് വന്നതുകൊണ്ടാണോ...... 


Dr ചോദിച്ചതും അവൾ അവർക്കൊരു പുഞ്ചിരി സമ്മാനിച്ചു..... 


കേട്ടോ ഹരി കഴിഞ്ഞ ചെക്കപ്പിനും ഞാൻ കാശിയെ വഴക്ക് പറഞ്ഞു ഇയാളെ ശ്രദ്ധിക്കാത്തത് എന്താ എന്ന് ചോദിച്ച് ഇപ്പോഴല്ലേ മനസ്സിലായെ താനായിരുന്നു ഇയാളുടെ മെഡിസിൻ എന്ന്..... എങ്കി കിടന്നോ സ്കാൻ ചെയ്യാം..... 


അമ്മു ബെഡിൽ കിടന്നതും ഹരി അവൽക്കരികിൽ ഇരുന്നു..... 


ഹരി തനിക് കാണണ്ടേ തന്റെ മക്കളെ ദേ ഈ സ്‌ക്രീനിൽ നോക്കിക്കോ...... 


Dr അവനോടായി പറഞ്ഞതും ഹരി അവൽക്കരികിൽ ഇരുന്ന് ആ കൈ ചേർത്തുപിടിച്ചു സ്‌ക്രീനിൽ തെളിഞ്ഞ തന്റെ മക്കളെ അവൻ നിറക്കാണ്ണാലെ നോക്കി നിന്നു..... താൻ അറിയാതെ പോയ തള്ളി പറഞ്ഞ തന്റെ തുടിപ്പ്...... അത് കാണുന്ദോറും നെഞ്ച് വിങ്ങുന്നപോലെ തോന്നി അവന്.....


കഴിഞ്ഞു ഇനി എഴുന്നേറ്റോ......


Dr റുടെ വാക്കുകൾ ആണ് അവനെ ചിന്തായിൽ നിന്നും ഉണർത്തിയത്.....


പിന്നെ dr അമ്മുവിന് ഇപ്പൊ ഫ്ലൈറ്റ് യാത്ര ചെയ്യാമോ???


അങ്ങനെ ചോദിച്ചാൽ ലാസ്റ്റ് 3 മന്ത്സ് ഒഴിവാക്കുന്നതാണ് നല്ലത് പിന്നെ അമ്മു ഇപ്പൊ ഒക്കെ ആണ് കുഞ്ഞുങ്ങളും ഹെൽത്തി ആണ് വേറെ കോപ്ലിക്കേഷൻ ഒന്നും ഇല്ലാത്തത്കൊണ്ട് വേണമെങ്കിൽ ആവാം.......


Thnkzz dr.....


ഒക്കെ....


Dr എ കണ്ട് മെഡിസിനും വാങ്ങി പാർക്കിങ്ങിലേക്ക് പോയി ഉച്ച സമയം ആയതിനാൽ ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ല...... അമ്മുവിനെ കാറിൽ ഇരുത്തി ഡോർ അടച്ചപ്പോഴാണ് പുറകിൽ ഒരു കാൽപെരുമാറ്റം...... കൈയിലെ കീയിൽ പ്രെസ്സ് ചെയ്ത് വണ്ടി ലോക്ക് ചെയ്തവൻ തിരിഞ്ഞതും തലയുടെ പിന്നിൽ അടി വീണതും ഒരുമിച്ചായിരുന്നു.... അടി കിട്ടിയ ഇടതു കൈ ചേർത്തു വെച്ചവൻ ഒരു തളർച്ചയോടെ താഴേക്ക് ഇരുന്നു...... തലയിൽ നിന്നും ഒഴുകുന്ന കൊഴുത്ത രക്തം മുഖമാകെ പരന്നു...... മങ്ങി തുടങ്ങിയ കാഴ്ചകൾക്കിടയിലും അവൻ കണ്ടു നീട്ടിപിടിച്ച ഗൺ തന്റെ നെറ്റിയിൽ ചേർത്തുവെച്ച ശ്രീദറിനെയും ഒക്കെ കണ്ട് കാറിനുള്ളിൽ അലറി കരയുന്ന തന്റെ പ്രാണനെയും........



തുടരും..........


ആദ്യമേ തന്നെ പറയട്ടെ എന്റെ മനസ്സിൽ ഉള്ള ഇതിന്റെ എൻഡിങ് ട്രാജഡി ആണ്...... അതുകൊണ്ട് ഒരുപാട് ഒന്നും പ്രതീക്ഷിച്ചിട്ട് അവസാനം എന്റെ കുടുംബക്കാരെ സ്മരിച്ചിട്ട് കാര്യമില്ല...... അപ്പൊ comment ലൈക് ഫോളോ മുഖ്യം ബിഗിലെ...... പിന്നെ ഫോളോ ചെയ്യാത്തെ സേവ് ചെയ്തിട്ട് വായിക്കുന്നവരോടും വായിച്ചിട്ട് ഒരു അഭിപ്രായവും പറയാതെ പോകുന്നവരോടും എന്തിന് ഒന്ന് ലൈക് പോലും ചെയ്യാത്തവരോടും ഒന്നേ ഉള്ളു പറയാൻ ഒരുപാട് കഷ്ട്ടപെട്ടാണ് എഴുതുന്നത് അതിങ്ങനെ ഒളിച്ചിരുന്ന് വായിക്കുന്നത് മോശം ആല്ലേ നിങ്ങൾ തന്നെ ചിന്തിച്ചു നോക്ക്...... 😔😔






 

❤❤നിനക്കായ്‌ ❤❤ - 42

❤❤നിനക്കായ്‌ ❤❤ - 42

4.9
5111

    ©ആര്യ നിധീഷ് ഭാഗം 42 തലയിൽ നിന്നും ഇറ്റുവീഴുന്ന രക്തതുള്ളികൾ കാഴ്ചയെ മറക്കുമ്പോളും ഉടലാകെ തളരുമ്പോളും അവന്റെ കണ്ണുകൾ അവളിൽ തങ്ങി നിന്നു..... വീർത്ത വയറിൽ കൈകൾ അമർത്തി അലറി കരയുന്നവളെ നീറുന്ന മനസ്സോടെ നോക്കി നിൽക്കവേ ആ കണ്ണുകൾ നിറഞ്ഞിരുന്നു കൈയിൽ ഇരുന്ന കാറിന്റെ കീ ഉള്ളകൈയാൽ അമർത്തി പിടിച്ചവൻ മുന്നിൽ നിൽക്കുന്നവനെ തലഉയർത്തി നോക്കി......... ദേവ് പറഞ്ഞപ്പോൾ ഞാൻ ഒരു പുലി കുട്ടിയെ ആണ് പ്രതീക്ഷിച്ചത് ഇതിപ്പോ ഒറ്റ അടിയിൽ തളർന്നു പോയല്ലോ നി...... അവനെ മുടിയിൽ പിടിച്ചു ഉയർത്തി ശ്രീധരൻ പറഞ്ഞതും അവൻ പുച്ഛത്തോടെ ഒന്ന് ചിരിച്ചു....... പിന്നിൽ നിന്നും ആക