ജീവിതം എന്നെ പലതും പഠിപ്പിച്ചു..... ആരെയും നാം അതികം സ്നേഹിക്കാൻ പാടില്ല.... അവരുടെ ചെറിയ അവഗണന പോലും നമുക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരിക്കും....അവഗണിക്കപ്പെടുന്നവന്റെ വേദന ഒരിക്കലെങ്കിലും അനുഭവിച്ചവർക്ക് മനസ്സിൽ ആകും.. ജീവിതത്തിൽ എന്നും നാം ഒറ്റക് ആണെന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചാൽ ഏതൊരു പ്രതിസന്ധി വന്നാലും നമുക്ക് തരണം ചെയ്യാൻ കഴിയും.... നാം ഭൂമിയിലേക്ക് വന്നതും തനിച്, പോകുന്നതും തനിച് പിന്നെ അതിനിടയിൽ ഉള്ള കുറച്ചു കാലം നമ്മുക്ക് നാം തന്നെ പോരെ എന്തിനാ മറ്റുള്ളവരെ ആശ്രയിച്ചു ജീവിക്കുന്നത്..... എന്തിനും ആദ്യം നമുക്ക് വേണ്ടത് ധൈര്യം തന്നെ ആണ്.... നമുക്ക് എത്ര മക്കൾ ഉണ്ടെങ്കിലും നമുക്ക് ചുറ്റും എത്ര പേര് ഉണ്ടെങ്കിലും നമ്മെ മനസിലാക്കാൻ അവര്ക് ആയില്ലേ പിന്നെ എല്ലാം വെറുതെ ആണ്..... അത് മനസ്സിൽ ആക്കി ആയിരിക്കണം പഴമകാരുടെ ഒരു പഴഞ്ചൊല്ല് നമ്മുക്ക് നാമും തനിക്കു തൂണും എന്ന്...... എത്ര സത്യം.... ഇന്നത്തെ കാലത്ത് പരസ്പരം ആരെയും ആർക്കും മനസിലാക്കാൻ പറ്റില്ല..... ഈ ഭൂമിയിൽ ജീവിക്കുന്ന നാൾ അത്രേ സന്തോഷത്തോടെയും സമാധാനത്തോടെയും കഴിയാൻ പറ്റുന്നവർ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ.....മരണത്തിന് അപ്പുറം ഒരു സ്വാർഗവും നരകവും ഉണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല.....നമ്മൾ ഭൂമിയിൽ ജീവിച്ചു ഇരിക്കുമ്പോൾ തന്നെ ആണ് സ്വാർഗവും നരകവും ഉള്ളത്..... ഭൂമിയിലെ ജീവിതത്തെ സ്വാർഗവും നരകവും ആക്കി മാറ്റേണ്ടത് നമ്മൾ തന്നെ ആണ്..... ജീവിതത്തിൽ ഒരുപാട് കാര്യങ്ങൾ ഓർത്തു ദുഖിച്ചു നമുക്ക് നരകം ആക്കാം അത് പോലെ എല്ലാ പ്രേശ്നങ്ങളെയും പുഞ്ചിരിയോടെ നേരിട്ട് ജീവിതം സ്വാർഗ പൂരിതവും ആക്കാം..... നമ്മുടെ ജീവിതത്തിന്റെ താക്കോൽ മറ്റുള്ളവരെ എല്പിക്കാതെ നമ്മൾ തന്നെ കരുതുക എന്നൽ ജീവിതം എന്നും സന്തോഷം നിറഞ്ഞത് ആകും..... 😃😃😃.....കേട്ടിട്ടില്ലേ SMILE IS THE BEST MEDICINE FOR ALL PROBLEMS.......