Aksharathalukal

മരണം

"മരണം" രംഗബോധം ഇല്ലാത്ത കോമളി... എത്ര ശരി ആണല്ലേ... നിനച്ചിരിക്കാതെ എപ്പോൾ വേണേലും വരാം..ജീവിതം ഒരു സുന്ദരമായ നുണയും മരണം ഒരു ദുഃഖകരമായ സത്യവും ആണ്... ഒരു ജീവൻ ഭൂമിയിൽ വന്നാൽ  ഏത് നിമിഷവും മരണവും പുറകെ തന്നെ ഉണ്ട്. നമുക്കിടയിൽ മരണം വന്നു പൊയ്ക്കഴിയുമ്പോൾ കൂടെ ഉള്ളവരെ ദുഃഖത്തിൽ ആക്കി ആകും പോവുക... നമ്മുക്ക് ചുറ്റും ഉള്ളവർക്ക് ഒരാഴ്ചയോ കൂടി പോയാൽ ഒരു മാസമോ ആകും സങ്കടം ഉണ്ടാവുക അത് കഴിഞ്ഞു അവർ വീണ്ടും അവരുടേതായ ജീവിതം മുന്നോട്ട് കൊണ്ടു പോകും പിന്നെ നമ്മൾ അവര്ക് വെറും ഓർമകൾ മാത്രം .വർഷത്തിൽ ഒരിക്കൽ മാത്രം ഓർക്കുന്ന ഒരു ഓർമ ചിലർക്കൊക്കെ നമ്മുടെ വിയോഗം സന്തോഷവും നൽകും എന്തൊക്കെ ആയാലും കാലത്തിന്റെ ചക്രത്തിൽ ജനനവും മരണവും വന്നു പോയ്കൊണ്ടേ ഇരിക്കുന്നു... മരണത്തെ പേടിച്ചു എവിടെ പോയി ഒളിച്ചാലും അത് നമ്മേം കൊണ്ടേ പോകു ഒരു ദിവസം നാം എല്ലാം വെടിഞ്ഞു യാത്രയാകണം നേടി എടുത്തതും നേടികൊണ്ടിരിക്കുന്നതും നേടാനായി ഓടുന്നതെല്ലാം വിട്ടൊരു യാത്ര .. മരണത്തിന് പണക്കാരൻ എന്നോ പാവപെട്ടവൻ എന്നോ വേർതിരിവ് ഇല്ല.....മനുഷ്യൻ ഒരായുസ് മുഴുവൻ നന്മയിലൂടെയും തിന്മയിലൂടെയും സമ്പാദിച്ചു കൂട്ടിയത് മുഴുവൻ ഇവിടെ തന്നെ ഉപേക്ഷിച്ചു പോകുന്നു......മരണം എന്ന സത്യം ഈ ലോകത്ത് ഉള്ളപ്പോഴും മനുഷ്യന്റെ അഹങ്കാരത്തിനും അത്യർത്തിക്കും മാത്രം കുറവില്ല.... പരസ്പരം കൊന്നും ചതിച്ചും ഉണ്ടാകുന്നത് ഒന്നും തന്നെ കൊണ്ടു പോകാൻ പറ്റില്ല എന്ന തിരിച്ചറിവ് മനുഷ്യന് ഉണ്ടാകുന്ന കാലം ഇനി എന്നാണാവോ ഉണ്ടാവുക.... ജീവിതം ഒന്നേ ഉള്ളു..... നമ്മുക്ക് ഒരിക്കലും അറിയില്ല നമ്മുടെ മരണം എന്നാണ് എന്ന്.... അത് നമ്മോടൊപ്പം ഒരു നിഴൽ പോലെ കൂടെ ഉണ്ട്.... എപ്പോൾ വേണേലും അത് നമ്മേം കൊണ്ടു പോകും.... ആർക്കും തടുക്കാൻ കഴിയില്ല .... നമ്മൾ നേടിയതൊന്നും അതിന് മുന്നിൽ ഒന്നുമാകില്ല..... ഈ ഭൂമിയിൽ മനുഷ്യന് മാത്രം അല്ല സകല ജീവജാലങ്ങൾക്കും മരണം എന്ന സത്യം ഉണ്ട്..... ജനിച്ചാൽ ഒരു ദിവസം മരണം അത് നിച്ഛയം ആണ്..... ഇങ്ങനെ ഉള്ള നാം എന്തിനാണ് പരസ്പരം കൊല്ലും കൊലയും നടത്തുന്നത്.... ഇന്ന് എന്തിന്റൊക്കെ പേരിൽ ആണ് പരസ്പരം ലഹള.... മതത്തിന്റെ പേരിൽ, ജാതിയുടെ പേരിൽ, പാർട്ടിയുടെ പേരിൽ,പണത്തിന്റെ പേരിൽ എല്ലാത്തിനും അപ്പുറം      പ്ര ണയത്തിന്റ പേരിൽ,......... രാജ്യങ്ങൾ തമ്മിൽ യുദ്ധം.... മനുഷ്യർ പരസ്പരം യുദ്ധം.... ശത്രുത..... ഇതൊക്കെ നിർത്തേണ്ട കാലം കഴിഞ്ഞു.... ഇനി എന്നാണ് ഈ ലോകത്തിന് തിരിച്ചറിവ് ഉണ്ടാകുക...പരസ്പരം സ്നേഹത്തോടെയും ഐക്യത്തോടെയും കഴിയുന്ന നാളുകൾ സ്വപ്നങ്ങൾ മാത്രം.....