Aksharathalukal

❤❤നിനക്കായ്‌ ❤❤ - 43


©ആര്യ നിധീഷ്


ഭാഗം 43



ദൃതിയിൽ വെളിയിലേക്ക് ഇറങ്ങിയതും ഹരിയുടെ കാർ മുറ്റത് വന്നു നിന്നതും ഒരുമിച്ചായിരുന്നു.....


ഡോർ തുറന്ന് അമ്മു ഇറങ്ങിയതും ഇരുവരുടെയും മുഖത്ത് ആശ്വാസം നിറഞ്ഞു....


എന്നാൽ തലയിൽ ഒരു കേട്ടുമായി ഇറങ്ങി വരുന്ന ഹരിയെ കണ്ടതും അവർ പരിഭ്രമത്തോടെ അവന്റെ അടുത്തേക്ക് ചെന്നു.....



എന്താടാ ഹരി..... എന്താ ഉണ്ടായേ..... നിന്റെ തല എങ്ങനെയാ പൊട്ടിയെ.....


ആദിയോടെ അപ്പു ചോദിച്ചതും അവൻ ഒരു ചെറു ചിരിയോടെ അവനെ ചേർത്തുപിടിച്ചു......



എന്റെ അപ്പു ഒരു ചെറിയ ഫൈറ്റിൽ പങ്കെടുക്കേണ്ടി വന്നു അപ്പൊ ചെറുതായി ഒന്ന് മുറിഞ്ഞു......


ചെറിയ മുറിവിന് ആണോ ഒരു മേത്തക്കുള്ള പഞ്ഞി വെച്ചു കെട്ടിയേക്കുന്നെ.....


ഞാൻ പറഞ്ഞതാ വീട്ടിലേക്ക് പോരാം എന്ന് ഡോക്ടറെ കണ്ടേ പറ്റു എന്നുപറഞ്ഞു ഇവൾ ഒറ്റക്കാലിൽ നിന്നാൽ പിന്നെ എന്ത് ചെയ്യാനാ....


ചുമ്മാ പറയാ അപ്പുവേട്ട നല്ല മുറിവുണ്ട് 4സ്റ്റിച്ചും ഉണ്ട്.....


ടാ ഹരി നി കളിക്കാതെ കാര്യം പറ ഈ പണി വന്ന വഴി ഏതാ.....


അവരുടെ അടുത്തേക്ക് ചെന്നു കാശി ചോദിച്ചതും അവൻ അമ്മുവിനെ നോക്കി അകത്തേക്ക് പോകാൻ കാണിച്ചു.....


അവൾ പോയതും അവൻ കാശിക്ക് നേരെ തിരിഞ്ഞു.....


അത്‌ ചോദിക്കാൻ ഉണ്ടോ കാശി...... ശ്രീദേവ്.....


എന്താടാ ഹരി ഉണ്ടായേ ഒന്നു തെളിച്ചുപറ.....


ടാ നിങ്ങളോട് ഞാൻ ഇതുവരെ പറഞ്ഞിട്ടില്ല.... കുറേ നാളായി എനിക്ക് ഇടയ്ക്കിടെ ഒരു മെയിൽ വരാറുണ്ട്.....നമ്മളെ അറിയുന്ന നമ്മുടെ നീക്കങ്ങൾ വീക്ഷിക്കുന്ന ഒരാൾ എല്ലാ ആമ്പത്തിൽനിന്നും രക്ഷിക്കുന്ന ഒരാൾ..... അത് ആരാണെന്ന് എനിക്കും അറിയില്ല..... പതിവുപോലെ ഇന്ന് വന്ന മെയിലിൽ ഒരു വാണിംഗ് ആയിരുന്നു സൂക്ഷിക്കണം ചുറ്റും കണ്ണുവേണം എന്നൊരു വാണിംഗ് പിന്നെ ഇത്രയും നാൾ നമ്മൾ അന്വഷിച്ചു നടന്ന ശ്രീയുടെയും യുവന്റെയും മരണത്തിനു കാരണമായവൻ എന്റെ ജീവന് വേണ്ടി എന്റെ പിന്നാലെ ഉണ്ടെന്നും



 ഇതിന്റ ഒക്കെ സൂത്രധാരൻ ആരാണെന്നു അറിയണ്ടേ...... ശ്രീയുടെ അച്ഛൻ എന്ന് പറയുന്ന ആ
 ₹%&₹&മോൻ..... അയാൾ അവന്റെ വല്യച്ഛൻ ആണ്...... അവൻ പോലും ആ സത്യം അറിയുന്നത് മരിക്കുന്നതിന് കുറച്ചുനാൾ മുൻപാണ്......


പക്ഷെ ഹരി നി ഇതൊന്നും ഞങ്ങളോട് ഒരിക്കൽപോലും പറഞ്ഞില്ല.....


പറയാൻ ഒരവസരം കിട്ടിയില്ലെടാ ഇനിയും ഉണ്ട് ഒരുപാട് പറയാൻ അതിനുമുൻപ് ആ ഡിക്കിയിൽ കിടക്കുന്ന മുതലിന് ജീവൻ ഉണ്ടോ എന്ന് നോക്ക്.....

ഹരി കീ നീട്ടി പറഞ്ഞതും അപ്പുവും കാശിയും കൂടെ പോയി ഡിക്കി തുറന്നു അവിടെ കൈയും കാലും കൂട്ടി കെട്ടി ഇട്ടിരിക്കുന്നവനെ കണ്ടതും അവർ സംശയത്തോടെ ഹരിക്ക് നേരെ തിരിഞ്ഞു......



ദേവിന്റെയും അവന്റെ തന്തയുടെയും വാലാട്ടിപട്ടി........ അവന്റെ നേർദ്ദേശപ്രകാരം എന്റെ ശ്രീയുടെയും നിന്റെ യുവിയുടെയും ജീവൻ എടുത്തവൻ....... ഇന്ന് വന്നത് എന്റെ ജീവൻ എടുത്ത് എന്റെ പെണ്ണിനേയും കൊണ്ട് പോകാൻ പക്ഷെ എന്റെ കാര്യത്തിൽ കണക്കുകൾ പിഴച്ചു......



കാശി ചോദിക്കാൻ തുടങ്ങിയതും അവനുള്ള ഉത്തരം കൊടുത്തവൻ അവരുടെ അടുത്തേക്ക് ചെന്നു......


കാശി എനിക്ക് വേണ്ടി നി ഒരുപാട് കഷ്ട്ടപെട്ടില്ലേ.....ഒരിക്കൽ ഞാൻ നിന്നോട് പറഞ്ഞില്ലേ നിന്റെ യുവനേ ഇല്ലാതാക്കിയവരെ ഞാൻ നിന്റെ കണ്മുന്നിൽ എത്തിക്കും എന്ന് ഞാൻ എന്റെ വാക്ക്‌ പാലിച്ചു......ഇനി നിനക്ക് തീരുമാനിക്കാം ബാക്കി എന്ത് വേണമെന്ന്......


ഹരി ഒരു ചിരിയോടെ പറഞ്ഞതും കാശി അവനെ ചേർത്തു പിടിച്ചു........



കാശി നാളെ മാർണിങ് ഫ്ലൈറ്റ് ഞങ്ങൾ നാട്ടിൽ പോകും നി ഉണ്ടോ കൂടെ ഇനിയുള്ള കളി അവിടെയാണ് കാശി...... ഞാൻ ഇറങ്ങാൻ പോകുവാ നേരിട്ട്...... എന്റെ ശ്രീയെ ഇല്ലാതാക്കി അവന്റെ സ്വത്തുക്കൾ അനുഭവിക്കുന്ന മൂന്നിനേയും അടിച്ചിറക്കിവിടും ഞാൻ ഇനി മാറി നിന്നിട്ടോ മറഞ്ഞു നിന്നിട്ടോ കാര്യം ഇല്ല......


നിന്റെ തീരുമാനം അങ്ങനെ ആണെങ്കിൽ അങ്ങനെ ആവട്ടെ ഹരി എന്റെ uk ട്രിപ്പ്‌ ഞാൻ പോസ്പോൺ ചെയ്യാം എനിട്ട്‌ ഞാനും വരാം നിങ്ങളോടൊപ്പം..... ഒറ്റക്ക് വിട്ടാൽ എനിക്ക് ഒരു സമാധാനം ഉണ്ടാവില്ല ........


എന്നു പറഞ്ഞവൻ ഡിക്കി ലോക്ക് ചെയ്ത് കാറുമായി പോയി അവൻ പോയവഴിയേ നോക്കി നിന്ന് അപ്പുവും ഹരിയും അകത്തേക്ക് നടന്നു.......


ഹരി......


അപ്പു സംശയത്തോടെ അവനെ വിളിച്ചതും അവൻ നെറ്റി ചുളിച്ചു....


എന്താടാ.......



ടാ....... അറിഞ്ഞോണ്ട് അല്ലേ നി അവന്മാരുടെ മുന്നിൽ ഒറ്റക്ക് പോയി ചാടി കൊടുത്തേ......


അപ്പു അത്‌ ചോദിച്ചതും ഹരി ഒരു ഞെട്ടലോടെ അവനെ നോക്കി.....


ഞാൻ...... നി.. എന്തോക്കെയാ ഈ.... പറയുന്നേ......


നി നിന്ന് വിക്കണ്ട...... അവനെ പിടിക്കാൻ ഇട്ട ചുണ്ടയിൽ നീ സ്വയം ഒരു ഇരയായി..... അല്ലേ..... അതല്ലേ ഹരി സത്യം......


അതേ...... ബാൽകാണിയിൽ നിന്നും ഞാൻ കണ്ടിരുന്നു കുറേ നേരമായി വീടിന് മുന്നിലൂടെ കറങ്ങുന്ന ഒരു കാർ..... അതുകൊണ്ടാണ് നീ നിർബന്ധം പിടിച്ചിട്ടും നിന്നെ ഞാൻ ഒഴിവാക്കിയത്...... ഞങ്ങൾ പോയ വഴിയും അവർ ഞങ്ങളെ ഫോളോ ചെയ്തിരുന്നു അതുകൊണ്ടാണ് തിരികെ ഇറങ്ങിയപ്പോ അമ്മുവിനെ വണ്ടിയിൽ കേറ്റി ഉടനെ വണ്ടി ലോക്ക് ചെയ്തത്.....



കൊള്ളാടാ സ്വന്തം ജീവൻ വെച്ച് ഇങ്ങനെ ഒരു കളിക്ക് ഇറങ്ങിയപ്പോ നീ എപ്പോഴെങ്കിലും ആ പാവം പെണ്ണിനെ പറ്റി ഓർത്തോ....... ജനിച്ചിട്ട് ഇന്നുവരെ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല ആത്.... എന്നും നഷ്ട്ടങ്ങൾ മാത്രം ആണ്......ഇനിയും ഒരു ദുരന്തം അവൾക്ക് താങ്ങാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ......



അപ്പു ഞാൻ.....


വേണ്ടടാ പറഞ്ഞു ബുദ്ധിമുട്ടണ്ട..... ഞാൻ നിന്നെ കുറ്റപ്പെടുത്തിയതല്ല.... ഓർക്കണമട എന്ത്‌ ചെയ്യുമ്പോഴും ഓർക്കണം അവൾക്ക് നീ മാത്രമേ ഉള്ളു എന്ന്..... നീ അവളെ ചേർത്ത് പിടിച്ചു ഇവിടുന്ന് ഇറങ്ങിയപ്പോ ആ കണ്ണിൽ ഞാൻ കണ്ടതാ ആ സന്തോഷം....... അത് ഇനിയും ഇല്ലാണ്ടാക്കല്ലേടാ..... എന്ത് കളിക്ക് ഇറങ്ങുമ്പോഴും അവളുടെ മുഖം മനസ്സിൽ വേണം...... ശ്രീ എന്നാ മുറിവ് ഉണങ്ങി വരുന്നതേ ഉള്ളു..... ഇനി നീയും കൂടി അതിനെ തോൽപ്പിക്കല്ലേടാ.....


എന്നു പറഞ്ഞവൻ അകത്തേക്ക് പോയതും എന്തോക്കയോ മനസ്സിൽ കണക്കു കൂട്ടി ഹരി യും പിന്നാലെ പോയി.....


➖️➖️➖️➖️➖️➖️➖️➖️➖️➖️➖️


അപ്പച്ചി..... ഹരിയേട്ടൻ പോയിട്ട് എത്ര ദിവസം ആയി ഇതുവരെ കണ്ടില്ലലോ ഇനി എന്നാ വരുക.....


അടുക്കളയിൽ സാമ്പാറിനുള്ള പച്ചക്കറി അരിയുന്ന രേവതിയോടായി വജ്ര ചോദിച്ചതും അവർ അവൾക്ക് നേരെ തിരിഞ്ഞു....


അവർ നാളെ എത്തും എന്നാണ് മോളെ ഹരി ഇന്ന് വിളിച്ചപ്പോ പറഞ്ഞെ.....


ആണോ..... എന്നിട്ട് എന്താ എന്നോട് പറയാഞ്ഞേ....


ഒരു സർപ്രൈസ് ആകട്ടെ എന്ന് കരുതി......


മ്മ്മ്..... എങ്കി ഞാൻ ഒരു ഫ്രണ്ടിനെ കണ്ടിട്ട് വരാം കേട്ടോ.....


എന്നു പറഞ്ഞവൾ പോയതും ദോശ ചുട്ടുകൊണ്ടിരുന്ന അപ്പുവിന്റെ അമ്മ അവരെ നോക്കി ഒന്ന് ചിരിച്ചു.....


➖️➖️➖️➖️➖️➖️➖️➖️


രാത്രി എല്ലാവരും ഒരുമിച്ചു ഫുഡ്‌ കഴിക്കുമ്പോളാണ് കാശി തിരികെ വന്നത്.....


ഏട്ടൻ ഇത് എവിടായിരുന്നു ഇത്രയും നേരം.....


അതുവിന്റെ ചോദ്യത്തിൽ അവൻ ഒന്ന് പരുങ്ങി അത് കണ്ട് അപ്പു വേഗം ഇടക്ക് കേറി.....


അളിയാ ബിസിനെസ്സ് കാര്യങ്ങൾ ഒക്കെ ഏല്പിച്ചല്ലോ അല്ലേ ഇനി നാട്ടിൽ ചെന്നു കഴിഞ്ഞ് എമർജൻസി ഉണ്ട് തിരികെ പൊണം എന്നൊന്നും പറയരുത് കേട്ടോ.....


അപ്പു പറഞ്ഞത് കേട്ടതും അതുവും അമ്മുവും അത്ഭുദത്തോടെ അവനെ നോക്കി കാശി ഒന്ന് നെടുവീർപ്പിട്ട് റൂമിലേക്ക് പോയി......


എന്താ രണ്ടും ഇങ്ങനെ നോക്കുന്നെ..... നമ്മൾ നാളെ നാട്ടിൽ പോകുന്നു..... കൂടെ അതുവും കാശിയും ഉണ്ട്.....


അമ്മുവിനെ നോക്കി ഹരി പറഞ്ഞതും അവൾ പുരികം ചുളിച് അവനെ നോക്കി.....


നീ അവനെ നോക്കി പേടിപ്പിക്കേണ്ട നിന്നെ ഓർത്ത് കരയുന്ന ഒരു പാവം അമ്മ ഉണ്ട് അവിടെ അതിന്റെ മുന്നിൽ ഇനിയും ഒന്നും മറച്ചുവെക്കണ്ട എന്ന് ഞാനാ പറഞ്ഞെ.... പിന്നെ എന്റെ പെണ്ണിനെ എന്റെ അമ്മയ്ക്കും ഒന്നു കാണാമല്ലോ....


അമ്മുവിനോടായി പറഞ്ഞു അപ്പു അതുവിനെ നോക്കി കണ്ണിറുക്കി.....


അവൻ പറഞ്ഞത് കേട്ട് ഒന്ന് ചിരിച്ചവൾ കൈ കഴുകി റൂമിലേക്ക് പോയി......

➖️➖️➖️➖️➖️➖️➖️➖️➖️


റൂമിൽ വന്നിട്ടും അമ്മുവിനെ കാണാതെ അവൻ ബാൽകാണിയിലേക്ക് നടന്നു..... താഴെ ഗാർഡനിലേക്ക് കണ്ണുനട്ട് ഇരിക്കുന്നവളെ കണ്ടതും ശബ്ദമുണ്ടക്കാതെ അവൻ അവളുടെ അടുത്തേക്ക് നടന്നു......


ഹരിയേട്ടാ...... എത്ര നേരായി ഞാൻ വെയിറ്റ് ചെയുന്നു ഇത് എവിടെ ആയിരുന്നു.......


തിരിഞ്ഞു നോക്കാതെ അവൾ ചോദിച്ചതും ഒരു ഞെട്ടലോടെ അവൻ അവിടെ നിന്നു....


അമ്മു...... ഞാൻ വന്നത് നിനക്ക് എങ്ങനെ മനസ്സിലായി......


അത്ഭുദത്തോടെ അവൻ ചോദിച്ചതും അവൾ ഒരു ചിരിയോടെ അവന് നേരെ തിരിഞ്ഞു.....


ഏട്ടന്റെ ഈ പെർഫ്യൂം...... അതും ഏട്ടന്റെ വിയർപ്പും കൂടി കലരുമ്പോൾ ഒരു പ്രതേക സ്മെൽ ഉണ്ട്........അത്‌ എനിക്ക് ഒരുപാട് ഇഷ്ട്ടാ...... അന്ന് അവിടിന്നു പോന്നപ്പോ ഞാൻ ഏട്ടന്റെ ഒരു ഷർട്ട്‌ എടുത്ത് ബാഗിൽ വെച്ചിരുന്നു....... ഏട്ടനെ വല്ലാതെ മിസ്സ്‌ ചെയ്യുമ്പോൾ അതും ചേർത്തു പിടിച്ച് കിടക്കുമായിരുന്നു.......വെറുപ്പോടെ ആണ് ഈ താലി ഞാൻ സ്വീകരിച്ചത് പക്ഷെ വെറുത്ത് വെറുത്ത് എപ്പോഴോ ഞാനും ഈ തെമ്മാടിയെ സ്നേഹിച്ചു തുടങ്ങിയിരുന്നു...... പക്ഷെ അപ്പോഴേക്കും ഏട്ടൻ എന്നിൽനിന്നും അകന്നുപോയി....... ഒരിക്കലും മറക്കാനാവാത്ത ഒരു രാത്രി സമ്മാനിച് എന്നിൽനിന്നും അകന്നുപോയപ്പോ ....... അതിനോടൊപ്പം വജ്ര കൂടെ അങ്ങനെ ഒക്കെ പറഞ്ഞപ്പോ തകർന്നു പോയി ഞാൻ...... ആ ഒരു രാത്രിക്ക് വേണ്ടി മാത്രം ആണോ എന്നെ സ്നേഹിച്ചത് എന്നുപോലും ചിന്തിച്ചു പോയി......


ഒരു എങ്ങാലോടെ അവൾ പറഞ്ഞതും അവൻ അവളെ ചേർത്തു പിടിച്ചു.....


അമ്മു...... ഒരു പെണ്ണിനും പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ നിന്നോട് ചെയ്തത് അത്രേം നിന്നെ ഞാൻ വേദനിപ്പിച്ചു എന്റെ സ്വന്തം തുടിപ്പാണെന്ന് അറിയാതെ ഞാൻ നിന്നെ കേട്ടാൽ അറക്കുന്ന വാക്കുകൾ പറഞ്ഞു....... എത്ര മാപ്പ് പറഞ്ഞാലും പരിഹാരം ആവില്ല എന്നറിയാം എങ്കിലും ഷെമിക്ക് പെണ്ണേ...... ഇനി ഒരിക്കലും നോവിക്കില്ല.... ഇത് ഈ ഹരികൃഷ്ണൻ നിനക്ക് തരുന്ന വക്കാ.....


അവളുടെ മുഖം കൈകുമ്പിളിൽ ആക്കി ആ മൂർദ്ധാവിൽ ചുംബിച്ചവൻ പറഞ്ഞതും....


നിറക്കണ്ണലെ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചവൾ അവനോട് ചേർന്നു നിന്നു.....


തുടരും..........


Comments പോരട്ടെ...... കൺഫ്യൂഷൻ ഉണ്ടാവും വരുന്ന പാർട്ടിൽ ശെരിയാക്കാം 









 

❤❤നിനക്കായ്‌ ❤❤ - 44

❤❤നിനക്കായ്‌ ❤❤ - 44

4.7
5805

© ആര്യ നിധീഷ് ഭാഗം 44 ഫ്രഷ് ആയി വന്ന കാശിക്ക് ഫുഡ് കൊടുത്ത് അതു അടുക്കളയിലേക്ക് പോയി..... . സിങ്കിൽ കിടന്ന പത്രങ്ങൾ കഴുകിവെച്ച്.... കൈയും മുഖവും കഴുകി തിരിയവേ പിന്നിൽ മാറിൽ കൈ പിണച്ചു കള്ളചിരിയോടെ നിൽക്കുന്ന അപ്പുവിനെ കണ്ടവൾ ഞെട്ടി നെഞ്ചിൽ കൈചേർത്തുവെച്ചു പിന്നിലേക്ക് മാറി...... എന്താ പെണ്ണേ പേടിച്ചു പോയോ...... തന്നെ നോക്കി കണ്ണുരുട്ടുന്നവളുടെ മൂക്കിൻതുമ്പിൽ ഒന്നു തട്ടി അവൻ ചോദിച്ചതും അവൾ അവന്റെ നെഞ്ചിൽ കൈവെച്ചു പിന്നിലേക്ക് തള്ളി..... മിണ്ടാതെ പിന്നിൽ വന്നു നിന്നിട്ട് പേടിച്ചൊന്ന്..... മനുഷ്യൻ ഇപ്പൊ അറ്റാക്ക് വന്നേനെ......... കേറുവോടെ പറഞ്ഞവൾ അവനെ മറി