Aksharathalukal

നിനക്കായ്‌ ഈ പ്രണയം (43)

"എണീക്കണ്ട.. ബ്ലീഡ് ചെയ്യും " എന്ന് പറഞ്ഞു രഘു മിലിയെ കോരി എടുത്തു.

അവളുടെ കയ്യിലിരുന്ന ഫോണിന്റെ ഫ്ലാഷ് വെളിച്ചത്തിൽ അവൾ അവനെ തന്നെ നോക്കി. അവൻ അവളെ അവന്റെ ബെഡിൽ ഇരുത്തി. ഫോണിന്റെ വെളിച്ചത്തിൽ മേശ വലിപ്പിൽ ബാൻഡ് ഐഡിനായി പരതി. മുറിവ് തുടച്ചു ബാൻഡ് എയ്ഡ് വച്ചു.

മിലി അവനെ തന്നെ നോക്കി ഇരിക്കുകയായിരുന്നു. അവൾ തിരിച്ചറിയുന്നുണ്ടായിരുന്നു അവന്റെ സ്നേഹം.

"ഓക്കേ.. എല്ലാം റെഡി ആയി. ഇനി നമുക്ക് കഴിച്ചാലോ? വിശക്കുന്നു." രഘുവിന്റെ ശബ്ദം മിലിയെ ചിത്തകളിൽനിന്ന് ഉണർത്തി.

"ആദ്യം നമുക്ക് ഒരു മെഴുക് തിരി തപ്പാം." അവൾ നേരെ അടുക്കളയിലേക്ക് നടന്നു.

ഒരു മെഴുകുതിരി കത്തിച്ചു കൊണ്ട് വന്നു ഡെയിനിങ് ടേബിളിൽ വച്ചു. മെഴുകുതിരി വെളിച്ചത്തിൽ അവർ ഭക്ഷണം കഴിക്കാൻ തുടങ്ങി.

"ഹഹഹഹ... " രഘു ഒന്ന് ചിരിച്ചു.

"എന്തേ?"

"അല്ല.. എന്നാലും നമ്മുടെ ആദ്യത്തെ കാൻഡിൽ ലൈറ്റ് ഡിന്നർ ആണല്ലോ എന്ന് ആലോചിച്ചതാ." അവൻ പറഞ്ഞത് കേട്ടു മിലിയും കൂടെ ചിരിച്ചു.

രഘു ഫോൺ എടുത്തു ചെറിയ ശബ്ദത്തിൽ ഒരു പാട്ടു പ്ലേ ചെയ്തു.

🎶🎶🎶

Ajeeb dastan hai yeh
Kahan shuru kahan khatam
Yeh manzilein hai kaun si
Na woh samajh sake na hum


🎶🎶🎶🎶

പരസ്പരം കണ്ണിൽ നോക്കി അവർ ഒരുമിച്ചു ഭക്ഷണം കഴിച്ചു. ഒരു വാക്ക് പോലും ഉരിയാടാതെ അവർ സ്നേഹം പങ്കു വച്ചു.

🎶🎶🎶🎶

Mubarake tumhe ke tum kisi ke noor ho gaye
Mubarake tumhe ke tum kisi ke noor ho gaye
Kisi ke itne paas ho ke sabse door ho gaye
Ajeeb dastan hai yeh
Kahan shuru kahan khatam
Yeh manzilein hai kaun si
Na woh samajh sake na hum


🎶🎶🎶🎶🎶

മിലി കഴിച്ചു എഴുന്നേറ്റപ്പോൾ രഘു അവളുടെ കയ്യിൽ പിടിച്ചു.

"മിലി.. ഐ ലവ് യൂ മിലി.. " അവൻ അവളെ തന്നോട് ചേർത്തു അവളുടെ കാതിൽ പറഞ്ഞു.

"ഡൂ യൂ ലവ് മീ?" അവൻ അവളെ തന്റെ നേരെ തിരിച്ചു നിർത്തി അവളുടെ കണ്ണിൽ നോക്കി ചോദിച്ചു.

അതിന് മറുപടി എന്നവണ്ണം മിലിയുടെ കണ്ണിൽ നിന്നും ഒരു കണ്ണീർ പൊടിഞ്ഞു. അവൻ അവളുടെ നെറുകയിൽ ചുണ്ട് ചേർത്തു. അവന്റെ ആദ്യ ചുംബനത്തിന്റെ മധുരത്തിൽ അവൾ അവന്റെ നെഞ്ചോടു ചേർന്നു നിന്നു.

ഒരു നിമിഷം..

രണ്ടു നിമിഷം..

മൂന്ന് നിമിഷം..

താൻ എന്താണ് ചെയ്യുന്നത് എന്ന് മിലി തിരിച്ചറിഞ്ഞത് അപ്പോൾ ആണ്. അവന്റെ നെഞ്ചിൽ നിന്നു അവൾ ചാടി പിന്നോട്ട് മാറി. അവളുടെ പ്രതികരണം അവനെ അത്ഭുതപെടുത്തി. പക്ഷേ അവൻ അവളെ നോക്കി ചിരിക്കുക മാത്രമേ ചെയ്തോളു. അവൾക്കു അവളുടെ പ്രണയം അംഗീകരിക്കാൻ സമയം വേണ്ടി വരും എന്ന് അവനു അറിയാമായിരുന്നു. അവനോട് ഒന്നും പറയാതെ മിലി ഇറങ്ങി വീട്ടിലേക്കു നടന്നു.

**************

സുമിത്ര കൃതിയുടെ വീട്ടിലേക്കു ചെന്നു. അവളെ കണ്ടയുടൻ കൃതി കരഞ്ഞു കൊണ്ട് അവളുടെ അരികിലേക്ക് ഓടി.

"ആന്റി.. "

സുമിത്ര അവളെ നെഞ്ചോടു ചേർത്തു.

"എന്തിനാ മോളെ ഇങ്ങനെ കരയുന്നത്?" അവൾ ചോദിച്ചു.

"എന്റെ സുമി.. ഇന്നലെ തുടങ്ങിയ കരച്ചിലാ.. ഞാൻ പറഞ്ഞിട്ട് കേൾക്കണ്ടേ.. ഇനി നീ തന്നെ പറ.. നിങ്ങൾ ഇരിക്ക്. ഞാൻ ചായ എടുക്കാൻ പറയാം.." എന്ന് പറഞ്ഞു കൃതിയെയും സുമിത്രയെയും ഒറ്റയ്ക്കു ആക്കി ചന്ദ്രിക അകത്തേക്ക് പോയി.

"ഞാൻ പറഞ്ഞില്ലേ ആന്റി.. ആ മിലി നമ്മുടെ രഘുവിനെ വലയിൽ ആക്കും എന്ന്.. അത് തന്നെ സംഭവിച്ചു.." അവൾ കരഞ്ഞുകൊണ്ട് സുമിത്രയോട് പറഞ്ഞു.

"ഏയ്‌.. അങ്ങനെ ഒന്നും ഇല്ല. മോൾക്ക് തോന്നുന്നതാ.." സുമിത്ര അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.

"ഇല്ല ആന്റി.. ഞാൻ വെറുതെ പറയുന്നത് അല്ല. രഘു തന്നെയാ പറഞ്ഞത്.. ആന്റി ആരെ വേണമെങ്കിലും വിളിച്ചു ചോദിചോ.. അവൻ പറഞ്ഞു അവനു ആ മിലിയെ ഇഷ്ടം ആണെന്ന്. എനിക്കു അവനെ മറക്കാൻ വയ്യ ആന്റി.." കൃതി വീണ്ടും കരയാൻ തുടങ്ങി.

സുമിത്ര അവളെ മാറോടു ചേർത്ത് പിടിച്ചു പറഞ്ഞു. "അവൻ എന്തും പറഞ്ഞോട്ടെ.. പക്ഷെ എനിക്കു ഒരു മരുമകൾ ഉണ്ടെങ്കിൽ അത് നീ മാത്രം ആണ്. ഐ പ്രോമിസ്.."

********************

കോളേജിൽ നിന്നു വളരെ തളർന്നു ആണ് മായ വന്നത്.

"അമ്മേ.. ചായ.." ബാഗ് താഴേക്കു വലിച്ചു എറിഞ്ഞു സോഫയിലേക്ക് മറിഞ്ഞു വീണുകൊണ്ട് അവൾ വിളിച്ചു പറഞ്ഞു.

" കൊണ്ടു വരുന്നു.. ഈ പ്രായത്തിൽ പെൺപിള്ളേർ സ്വന്തം ആയി ചായ ഉണ്ടാക്കി അമ്മക്ക് കൊടുക്കും.. നിനക്കു ഇപ്പോളും ഞാൻ ഇട്ട് തരണം ചായ.. ദേ വച്ചേക്കുന്നു.. വന്നു എടുത്തു കുടിക്കു.. " ജാനകിയമ്മ ദേഷ്യത്തിൽ പറഞ്ഞു.

മായ പതിയെ എഴുന്നേറ്റു അടുക്കളയിലേക്ക് നടന്നു. അലമാരിയിലെ പാത്രത്തിൽ നിന്നു ഒരു ആരോറൂട്ട് ബിസ്കറ്റും എടുത്തു ചായയും കൊണ്ട് അവൾ മുൻവശത്തേക്ക് നടന്നു. അപ്പോൾ ആണ് അവൾ വിശാലിന്റെ വണ്ടി ഗേറ്റ് കടന്നു വരുന്നത് കണ്ടത്.

"അമ്മാ.. ദേ വിശാൽ മാമൻ വരുന്നു.." മായ അകത്തേക്ക് വിളിച്ചു പറഞ്ഞു.

"എന്താടി ഇന്ന് നേരത്തെ എത്തിയോ?" ഉമ്മറത്തെ കസ്സെരയിലേക്ക് കയറി ഇരുന്നുകൊണ്ട് അയ്യാൾ മയയോട് ചോദിച്ചു.


"നേരത്തെ ഒന്നും അല്ല.. ഞാൻ ഈ നേരത്ത് ആണ് സാധാരണ എത്തുന്നത്.." അവൾ പറഞ്ഞു.

"നിന്റെ അമ്മ എന്തിയെ?" വിശാൽ ചോദിച്ചു.

"ഞാൻ ഇവിടെ ഉണ്ട് ഏട്ടാ.." കയ്യിൽ ഒരു ഗ്ലാസ്‌ ചായയുമായി ജാനകിയമ്മ ഉമ്മറത്തേക്ക് വന്നു. "ഏട്ടൻ ചായ കുടിച്ചില്ലല്ലോ?"

"ഒന്ന് കുടിച്ചതാ.. എന്നാലും തന്നേക്കു.. നീ ഇട്ടത് അല്ലേ.." അവരുടെ കയ്യിൽനിന്ന് ഗ്ലാസ് വാങ്ങിക്കൊണ്ട് വിശാൽ പറഞ്ഞു.

"പിന്നെ... ഞാൻ വന്നത് ഒരു കാര്യം നിന്നോട് പറയാൻ ആണ്.." വിശാൽ മായയെ നോക്കികൊണ്ട് ജാനകിയമ്മയോട് പറഞ്ഞു.

അയ്യാളുടെ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിക്കൊണ്ട് ജാനകിയമ്മ മായയെ ശാസിച്ചു.

" ഡി.. മൂത്തൊരു സംസാരിക്കുന്നതും കേട്ട് നിക്കാണ്ട് അകത്തേക്ക് പോയിക്കെ.. " അമ്മ പറഞ്ഞത് കേട്ട് മുഖത്ത് ഒരു ലോഡ് പുച്ഛം വാരി വിതറി മായ അകത്തേക്ക് പോയി.

"എന്താ ഏട്ടാ കാര്യം?"

"ഇന്ന് ആ രവിശങ്കറും നിരഞ്ജനും കൂടി എന്നെ കാണാൻ വന്നിരുന്നു."

ബാഗ് എടുക്കാൻ തിരിച്ചു ഇറങ്ങി വന്ന മായ നിരഞ്ജന്റെ പേര് കേട്ട് മറഞ്ഞു നിന്നു അമ്മയുടെയും മാമന്റെയും സംസാരം ശ്രദ്ധിച്ചു.

"എന്ത് പറഞ്ഞു അവര്?" ജാനകിയമ്മ ചോദിച്ചു.

"അവർക്ക് ഈ കല്യാണം എത്രയും പെട്ടന്ന് നടത്തിയാൽ കൊള്ളാമെന്നുണ്ട്."

"അതിപ്പോ.. മിലി സമ്മതിക്കണ്ടേ.." ജാനകിയമ്മ പറഞ്ഞു.

"സമ്മതിപ്പിക്കണം.. ഇതിപ്പോ നയാ പൈസ സ്ത്രീധനം കൊടുക്കേണ്ട.. പിന്നെ കല്യാണം നടന്നാൽ ഉടനെ തന്നെ ഈ വീടും പറമ്പും എല്ലാം നിന്റെം മക്കളുടെയും പേരിൽ അവളെക്കൊണ്ട് എഴുതി വെപ്പിക്കാം എന്ന് അവർ പറയുന്നു. ഞാൻ നോക്കീട്ടു ഇത് നല്ലൊരു അവസരം ആണ്. ഒരു വെടിക്ക് രണ്ടു പക്ഷി.. എന്തേ?" ഒരു സൂത്രധാരന്റെ വേഷം അണിഞ്ഞു വിശാൽ ജാനകിയമ്മയോട് പറഞ്ഞു.

"അത്.." ജാനകിയമ്മ ഒന്ന് സംശയിച്ചു.

"നോക്ക് അമ്മു.. നിനക്ക് നിന്റെ മക്കളുടെ കാര്യം നോക്കണ്ടേ.. അവരേം നല്ല നിലയിൽ കെട്ടിച്ചു വിടണ്ടേ? ഈ വീടും പറമ്പും സ്കൂളും അല്ലാതെ എന്ത് ഉണ്ട് നിന്റെ കയ്യിൽ? മിലിയെ വേറെ വല്ലോരും കെട്ടിയാൽ തീർന്നില്ലേ? പിന്നെ നിന്റെ പിള്ളേരുടെ ആവശ്യങ്ങൾക്ക് കണ്ടവന്റെ മുന്നിൽ കൈ നീട്ടേണ്ടി വരും.."

വിശാൽ പറയുന്നത് ശരി ആണെന്ന് ജാനകിയമ്മക്കും തോന്നി.

"അതിപ്പോ ഏട്ടാ.. ഞാൻ എന്ത് പറഞ്ഞാ അവളെ സമ്മതിപ്പിക്കാ?" ജാനകിയമ്മ സംശയത്തോടെ ചോദിച്ചു.

"ഉം.. നീ എന്റെ കൂടെ നിന്നാൽ മതി.. നമുക്ക് വഴിയുണ്ടാക്കാം.. ഇപ്പൊ ഞാൻ ഇറങ്ങാ.. വീട്ടിൽ പോണേനു മുൻപ് ഒന്ന് രണ്ടു ഇടത്തു കയറാൻ ഉണ്ട്." വിശാൽ പോകാൻ ഇറങ്ങിയപ്പോൾ ജാനകിയമ്മയും മുറ്റത്തേക്ക് ഇറങ്ങി.

പക്ഷേ വാതിലിനു പിന്നിൽ മായ തറഞ്ഞു നിൽക്കുകയായിരുന്നു.

"നിരഞ്ജൻ ചേച്ചിയും ആയുള്ള കല്യാണകാര്യം ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുകയാണോ? അപ്പോ.. അവൻ എന്നെ ചതിക്കുകയായിരുന്നോ?" അവൾ തന്നോട് തന്നെ ചോദിച്ചു. അവളുടെ കണ്ണിൽ നിന്നു കണ്ണീർ ധാര ധാരയായി ഒഴുകി.

******************************

സ്കൂൾ ബസ്സുകൾ എല്ലാം പോയതോടെ സ്കൂൾ ആകെ വിജനം ആയി. പ്യൂൺ ശിവൻ ഓരോ ക്ലാസ്സ്‌ മുറികളും ചെക്ക് ചെയ്തു അടക്കുകയായിരുന്നു.

"ശിവേട്ടാ.. എല്ലാവരും ഇറങ്ങിയോ?" എന്ന് ചോദിച്ചു കൊണ്ട് മിലി അങ്ങോട്ട് വന്നു.

"ഒട്ടു മുക്കാലും കഴിഞ്ഞു മോളെ.. ഞാൻ ഇറങ്ങാൻ തുടങ്ങാ.. ശാന്ത വരാന്ത ഒക്കെ അടിച്ചു വാരുന്നു. ഇപ്പൊ കഴിയും. "

"ശാന്തേച്ചിയുടെ മോൾക്ക് ഇപ്പൊ എങ്ങനെ ഉണ്ട്?" മിലി ചോദിച്ചു.

"ഇത്തിരി കൂടുതലാ മോളെ.. ഓപ്പറേഷൻ വേണം എന്നാ പറയുന്നേ.. കാശിനു നല്ല ആവശ്യം ഉണ്ട്.. അതോണ്ട് അല്ലേ മോളു ആശുപത്രിയിൽ ആയിട്ടും ഇന്ന് പണിക്കു വന്നേക്കുന്നത്. " ശിവേട്ടൻ പറഞ്ഞത് കേട്ട് മിലിക്ക് സങ്കടം തോന്നി.

"എന്റെ പണി കഴിഞ്ഞു. ഞാൻ ഇറങ്ങാ.. മോൾക്ക് ഇറങ്ങാറായില്ലേ?" ശിവൻ ചോദിച്ചു.

"ഉം.. ഞാനും ഇറങ്ങാ.. ശാന്തേച്ചി ഏതു ബ്ലോക്കിൽ ആണ് അടിച്ചു വരുന്നത്? എന്റെ കയ്യിൽ കുറച്ചു കാശ് ഇരിപ്പിണ്ടായിരുന്നു. അത്‌ കൊടുത്തേക്കാം.."

"നല്ല കാര്യമാ മോളെ.. മോൾക്ക്‌ പുണ്യം കിട്ടും.. അവള് രണ്ടാമത്തെ ബ്ലോക്ക്‌ ആണ് ഇന്ന് വൃത്തിയാക്കുന്നത്.." ശിവൻ പറഞ്ഞത് കേട്ട് മിലി രണ്ടാമത്തെ ബ്ലോക്കിലേക്ക് നടന്നു.

അവളുടെ ചെരുപ്പിന്റെ ശബ്ദം ഇടനാഴികൾ പ്രതിധ്വാനിച്ചിരുന്നു. കുറച്ചു നടന്നു കഴിഞ്ഞപ്പോൽ ആരോ പിന്നാലെ വരുന്നത് പോലെ തോന്നി മിലിക്ക്. അവൾ ഒന്ന് നിന്നു തിരിഞ്ഞു നോക്കി. ആരും ഇല്ല. തോന്നിയത് ആയിരിക്കും എന്ന് കരുതി അവൾ നടന്നു.

പെട്ടന്ന് തൊട്ടു അടുത്ത ഇടനാഴിയിൽനിന്ന് എന്തോ ശബ്ദം കേട്ടു. അവൾ തിരിഞ്ഞു അങ്ങോട്ട് നടന്നു. ആരോ പെട്ടന്ന് മിന്നി മറയുന്ന പോലെ തോന്നി അവൾക്കു.

"ആരാ?" അവൾ വിളിച്ചു ചോദിച്ചു.

ഇനി കുട്ടികൾ ആരെങ്കിലും ക്ലാസ് റൂമിൽ പെട്ടു പോയിരിക്കുമോ എന്ന് സംശയം തോന്നി അവൾക്കു. അവൾ ഓരോ റൂമിലും നോക്കികൊണ്ട്  നടന്നു.

പെട്ടന്ന് ഒരു ബലിഷ്ഠമായ കൈ അവളെ പിടിച്ചു വലിച്ചു.

(തുടരും...)


നിനക്കായ്‌ ഈ പ്രണയം (44)

നിനക്കായ്‌ ഈ പ്രണയം (44)

4.5
3270

ഇനി കുട്ടികൾ ആരെങ്കിലും ക്ലാസ് റൂമിൽ പെട്ടു പോയിരിക്കുമോ എന്ന് സംശയം തോന്നി മിലിക്ക്. അവൾ ഓരോ റൂമിലും നോക്കികൊണ്ട്  നടന്നു. പെട്ടന്ന് ഒരു ബലിഷ്ഠമായ കൈ അവളെ പിടിച്ചു വലിച്ചു. മിലി വല്ലാതെ ഭയപ്പെട്ടു പോയി. പക്ഷേ നേരെ മുന്നിൽ നിൽക്കുന്ന ആളെ കണ്ടപ്പോൾ അവൾക്ക് ശ്വാസം വീണു. "രഘു.." അവൾ അത്ഭുതത്തോടെ വിളിച്ചു. "നീ എന്താ ഇവിടെ?" "ഞാൻ.. ഞാൻ ഒരു കാര്യം ഓർത്തപ്പോ വന്നതാ.." അവൻ കള്ള ചിരിയോടെ പറഞ്ഞു. "എന്ത് കാര്യം? എന്താ ഇത്ര അത്യാവശ്യം? എന്തെങ്കിലും പ്രശ്നം ഉണ്ടോ?" മിലിക്ക് ടെൻഷൻ ആയി. "ഉം.. അത് മിലിക്ക് ഒരു സാധനം തരാൻ ഉണ്ടായിരുന്നു. ഇപ്പൊ തന്നെ തന്നെ പറ്റ