Aksharathalukal

നിനക്കായ്‌ ഈ പ്രണയം (45)

"ചേച്ചി.." മായയുടെ വിളി കേട്ട് ആണ് മിലി ചിന്തകളിൽ നിന്നു ഉണർന്നത്.

സുമിത്രയുമായി സംസാരിച്ച ശേഷം അവിടെ തന്നെ നിന്നു പോയത് ആണ് മിലി. സുമിത്ര പറഞ്ഞ ഓരോ വാക്കുകളെയും മനസ്സിൽ ഓർത്തുകൊണ്ട്. എന്തുകൊണ്ടോ സുമിത്രയോട് അവൾക്ക് ദേഷ്യം തോന്നിയില്ല. മക്കളോട് അതിയായ വാത്സല്യം ഉള്ള ഏത് അമ്മയും ചെയ്യുന്നതേ അവർ ചെയ്തിട്ടുള്ളു..

"ചേച്ചി.. ചേച്ചി കരയാണോ? എന്താ പറ്റിയെ? ചേച്ചി എന്താ ഇവിടെ നിൽക്കുന്നെ?" മായ ചോദിച്ചത് കേട്ടു മിലി കണ്ണ് തുടച്ചു.

"ഒന്നും ഇല്ല മോളെ.. ചേച്ചി ഇവിടെ ഒരാളെ കാണാൻ വന്നത് ആണ്.. ഇവിടെ ഈ കടലും നോക്കി നിന്നപ്പോ അച്ഛനെ ഓർമ വന്നു.. അച്ഛൻ നമ്മളെയും കൊണ്ടു ബീച്ചിൽ വരാറുള്ളത് ഓർക്കുന്നുണ്ടോ നീ..?" മിലിയുടെ ചോദ്യത്തിന് മുൻപിൽ മായയുടെയും കണ്ണുകൾ ഈറനണിഞ്ഞു.

മിലിയുടെ മനസ് ഇരമ്പുകയായിരുന്നു. അവളുടെ മുന്നിൽ ഉള്ള കടലിലെ തിരമാലകളെ പോലെ. രഘുവിനു മനസ് കൊടുക്കാൻ തോന്നിയ നിമിഷത്തെ അവൾ സ്വയം ശപിച്ചു.

"അല്ല.. നീ എന്താ ഇവിടെ?" പെട്ടന്നാണ് ആ കാര്യം മിലിക്ക് ഓർമ വന്നത്..

"അത്.. എനിക്ക് ബസ്സ്‌ മിസ്സായി. രുചി വീട്ടിൽ കൊണ്ടു വിടാം എന്നുപറഞ്ഞു. അവൾക്ക് സ്കൂട്ടർ ഉണ്ടല്ലോ.. വരുന്ന വഴിയിൽ ഇവിടെ ചേച്ചിയുടെ കാർ കിടക്കണ കണ്ടപ്പോൾ.. ഞാൻ ഇവിടെ ഇറങ്ങി.."

 നിരഞ്ജനെ കാണാൻ പോയത് കൊണ്ടു ആണ് ബസ്സ്‌ മിസ്സ്‌ ആയത് എന്ന കാര്യം മാത്രം അവൾ മറച്ചു വച്ചു.

"എന്നാ വാ.. നമുക്ക് പോകാം.." മിലി മായയെയും കൂട്ടി വണ്ടിയിൽ കയറി.

വണ്ടി ഓടിക്കുമ്പോളും മിലിയുടെ മനസ് മറ്റെങ്ങോ ആണെന്ന് തോന്നി മായയ്ക്ക്. നിരഞ്ജന്റെ കാര്യം ചേച്ചിയോട് പറയണോ വേണ്ടയോ എന്ന് അവൾ സംശയിച്ചു. എപ്പോഴായാലും പറഞ്ഞല്ലേ പറ്റൂ.. എത്ര നേരത്തെ ആണെങ്കിൽ അത്രയും നല്ലത്.

"ചേച്ചി.." അവൾ മിലിയെ വിളിച്ചു. പക്ഷെ അത് മിലി കേട്ടില്ല എന്ന് അവൾക്കു തോന്നി.

അവൾ മെല്ലെ മിലിയുടെ കയ്യിൽ പിടിച്ചു കുലുക്കി വീണ്ടും വിളിച്ചു. " ചേച്ചി.. "

"ഉം??" മിലി ചിന്തകളിൽനിന്ന് ഉണർന്നു അവളെ നോക്കി.

"ചേച്ചി.. എനിക്കി.. ചേച്ചിയോട്.. ഒരു കാര്യം.." അവൾ മടിച്ചു മടിച്ചു പറയാൻ തുടങ്ങി.

"എന്തിനാ ഇത്ര പരിഭ്രമം? മാർക്ക്‌ വല്ലതും കുറഞ്ഞോ?"

"അതല്ല ചേച്ചി.. "

"പിന്നെ?"

"എനിക്കു.. എനിക്ക് ഒരാളെ..."

"ഹഹഹഹ.. ഓഹ്.. പ്രണയം ആണോ? അതിനു നീ എന്തിനാ ഇങ്ങനെ മസിലു പിടിക്കുന്നത്.. മോളുടെ ഇഷ്ടത്തിന് ചേച്ചി എതിര് നിൽക്കോ.. ജോലീം കൂലീം എല്ലാത്തിലും ഉപരി നല്ല സ്വഭാവവും ഉള്ള പയ്യൻ ആയാൽ മതി.. ബാക്കി ഒക്കെ നമുക്ക് ശരിയാക്കാം എന്നു.. " മിലിയുടെ മറുപടി കേട്ട് മായയുടെ മുഖം വിടർന്നു.

"അല്ല.. ആരാ കക്ഷി? ഞാൻ അറിയുന്ന ആരെങ്കിലും ആണോ?" വീട്ടിലേക്കുള്ള ഇടവഴിയിലേക്ക് വണ്ടി തിരിച്ചുകൊണ്ടു മിലി ചോദിച്ചു.

 കവിളിൽ നാണം നിറച്ചു തല താഴ്ത്തി മായ പറയാൻ തുടങ്ങി. "അത്.. അത്.. നിര.."

"എന്താ അവിടെ ഒരു ആൾക്കൂട്ടം?" മിലി പെട്ടന്ന് ചോദിച്ചത് കേട്ട് പറഞ്ഞത് പാതിയിൽ നിർത്തി മായയും അങ്ങോട്ട് നോക്കി.

ശരിയാണ്. വീടിന്റെ ഗേറ്റിനു മുന്നിൽ ഒരു ആൾക്കൂട്ടം. മിലി വണ്ടി സൈഡ് ഒതുക്കി നിർത്തി. മായയും മിലിയും ചാടി ഇറങ്ങി അങ്ങോട്ട് നടന്നു. അവിടെ കണ്ട കാഴ്ചകണ്ടു അവർ രണ്ടു പേരും ഞെട്ടി പോയി.

വിശാലും രഘുവും പരസ്പരം കൊമ്പുകോർത്ത് നിൽക്കുകയാണ്. ജാനകിയമ്മ ഗേറ്റിനരികിൽ മാറി നിന്നു കരയുന്നുണ്ട്.

മിലിയും മായയും ഓടി അങ്ങോട്ട് ചെന്നു. മായ വിശാലിനെയും മിലി രഘുവിനെയും പിടിച്ചു മാറ്റാൻ ശ്രമിച്ചു.

"മാറി നിക്കടീ  @#₹%##@ മോളെ അവന്റെ അടുത്ത് നിന്നു. ഇവനൊക്കെ നോക്കിയാൽ തന്നെ പെൺപിള്ളേർ പിഴച്ചു പോകും.." വിശാലിന്റെ വായിൽനിന്ന് വന്ന വാക്ക് കേട്ട് മിലിയും മായയും ഞെട്ടി തരിച്ചു.

"ഡോ.. മനുഷ്യ.. അനാവശ്യം പറയുന്നതിന് ഒരു പരിധി ഉണ്ട്.. ഇനിയും തന്റെ നാവു വേണ്ടാധീനം പറഞ്ഞാൽ അരിഞ്ഞു ഞാൻ ഉപ്പിലിടും.." രഘു വിശാലിനെ വെല്ലു വിളിച്ചു.

"ഹാ.. ഞാൻ ഇപ്പൊ പറയുന്നതാണ് കുഴപ്പം.. നീ കാരണം കുടുംബത്തെ പെൺകൊച്ചു കല്യാണോം വേണ്ട.. ജീവിതോം വേണ്ട എന്ന് പറഞ്ഞു നിൽക്കാണെന്റെ വിഷമം എന്റെ അനിയത്തിക്ക് മാത്രമേ അറിയൂ.. എന്റെ നാട്ടുകാരെ.. നിങ്ങൾ കേൾക്കണേ.. ഈ മിലിക്ക് ഒരു നല്ല കല്യാണലോചന വന്നിട്ടുണ്ട്.. അവൾക്ക് അത്‌ താല്പര്യവും ആയിരുന്നു. അപ്പോളാണ് ഈ ചെക്കൻ വന്നു മോളെ വശത്താക്കിയത്.. "

കണ്ണിൽ കള്ള കണ്ണീർ നിറച്ചുകൊണ്ട് വിശാൽ തുടർന്നു. "മോളെ.. നീ ഈ മാമനെ ഒന്ന് വിശ്വാസിക്ക്.. നിന്നെ കെട്ടാൻ ഒന്നും ഇവന് പ്ലാൻ ഇല്ല.. നീ ഞങ്ങൾ പറയുന്നത് ഒന്ന് കേൾക്കു മോളെ.."

"എടൊ.." രഘു പിന്നെയും വിശാലിനു നേരെ കുതിച്ചു.

"രഘു.." ഇത്തവണത്തെ വിളിയിൽ മിലിയുടെ ശബ്ദം ഉയർന്നത് കേട്ട് രഘു തിരിഞ്ഞു അവളെ നോക്കി..

"മിലി.." അവൻ അവളെ വിളിച്ചു.

അവൾ കണ്ണടച്ചു ആ വിളി കേട്ടു. അവനു പറയാനുള്ളത് എല്ലാം ആ വിളിയിൽ ഉണ്ടായിരുന്നു. ഒരു സമ്മതം മൂളിയാൽ അവളെ കൈ പിടിച്ചു കൊണ്ട് പോകും അവൻ. ഒരു പോറൽ പോലും ഏൽക്കാതെ സംരക്ഷിക്കുകയും ചെയ്യും. അവൾ ഓർത്തു.

പക്ഷേ ഇപ്പോൾ ഞാൻ അത്‌ ചെയ്‌താൽ.. എനിക്ക് നേട്ടങ്ങളെ കാണൂ.. പക്ഷെ രഘുവിനു നഷ്ടം ആകുന്നത് അവന്റെ കുടുംബം ആയിരിക്കും.. അവനെ ഒരുപാട് സ്നേഹിക്കുന്ന അവന്റെ അമ്മയെ അവനു നഷ്ടം ആകും.. അതിന് പുറമെ ജീവിതകാലം മുഴുവൻ തന്നെക്കാൾ പ്രായമുള്ള പെണ്ണിനെ വിവാഹം കഴിച്ചതിനുള്ള പരിഹാസം കേൾക്കേണ്ടി വരും. പിന്നെ ഒരുപക്ഷെ.. പ്രായമാകുമ്പോൾ അവന്റെ അമ്മ പറഞ്ഞത് പോലെ.. തന്നെ അവനു വേണ്ടാതെ വന്നേക്കും. വയ്യ.. അത്രയ്ക്ക് അവനെ വിഷമിപ്പിക്കാൻ വയ്യ - മിലി മനസ്സിൽ ഓർത്തു.

അവൾ കണ്ണു തുറന്നു. രഘു അവളെ തന്നെ നോക്കി നോക്കുകയായിരുന്നു.

"എന്ത് ആലോചിച്ചു നിക്കാ നീ മോളെ? ഇവൻ നിന്നെ.." വിശാൽ പറയുന്നത് കേട്ട് അവക്ക് വല്ലാത്ത ദേഷ്യം വന്നു.

" വിശാൽ മാമാ.. " അവൾ ഉറക്കെ വിളിച്ചു. പിന്നെ പതിയെ ശബ്ദം താഴ്ത്തി പറഞ്ഞു. "മതി... മതി... നിങ്ങൾക്ക് ഇഷ്ടമുള്ള ആരെ ആണ് എന്ന് വച്ചാൽ ആയിക്കോ.. വിവാഹത്തിന് എനിക്ക് സമ്മതം ആണ്.. ഒന്ന് നിർത്താമോ ഈ പ്രഹസനം?"

അവൾ പറഞ്ഞത് കേട്ട് വിശാലിന്റെ മുഖത്ത് ചിരി പടർന്നു.

"മിലി.. " തകർന്നുകൊണ്ട് രഘു വിളിച്ചു.

അവന്റെ മുഖത്ത് നോക്കാൻ ഉള്ള ധൈര്യം അവൾക്ക് ഉണ്ടായില്ല.. അവൻ അവന്റെ നേരെ കൈകൾ കൂപ്പി.. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു.

"സോറി രഘു.." എന്ന് പറഞ്ഞു അവൾ അകത്തേക്ക് നടന്നു. പിന്നാലെ ജാനകിയമ്മയും വിശാലും.

കൂടി നിന്ന നാട്ടുകാരും എന്തൊക്കെയോ അടക്കം പറഞ്ഞു പിരിഞ്ഞു പോയി.

സംഭവിച്ചത് എന്താണ് എന്ന് മനസിലാക്കാൻ സാധിക്കാതെ.. കാത്തു വച്ച പ്രണയം കൈവിട്ടു പോകുന്നതിന്റെ വേദനയിൽ നീറി രണ്ടു പേര് മാത്രം അവിടെ നിന്നു. രഘുവും, പിന്നെ മായയും.

**************************

"ഇത് ഏതാ? ആരാ ഇവൻ? ഇവനെ ഒന്നും വണ്ടിയിൽ കയറ്റാൻ പറ്റൂല "

"ആയോ.. അമ്മാവന്റെ മോനാ.. കല്യാണചെക്കൻ.."

"ഇവന് ഇതെന്തുപറ്റി?"

"ഒന്നും പറ്റിയതല്ല.. പുതിയ സ്റ്റൈലാ.."

"ഓഹ്.. പ്ലാഷൻ.. ഇപ്പോഴത്തെ പിള്ളേരുടെ ഓരോ കാര്യങ്ങളെ.. കൊള്ളാമെടാ മക്കളെ.."

ടീവിയിൽ ഈ പറക്കും തളിക സിനിമ കണ്ടുകൊണ്ട് ഇരിക്കുകയായിരുന്നു മഞ്ജുള. അപ്പോളാണ് മേശപ്പുറത്തു ഇരുന്നു രവിശങ്കരിന്റെ ഫോൺ ബെല്ലടിച്ചത്.

അവർ ടിവി ഓഫ് ആക്കി ഫോണും കൊണ്ട് രവിശങ്കരുടെ അടുത്തേക് ചെന്നു. അയ്യാൾ അത്‌ വാങ്ങിച്ചു ചെവിയോട് ചേർത്തു പറഞ്ഞു. "ഹലോ "

"ഹലോ സാറേ.. വിശാലാ.." മറുതലക്കൽ നിന്നു ശബ്ദം കേട്ടു.

"ഹാ.. എന്തായെഡോ?" രവിശങ്കർ ആകാംക്ഷയോടെ ചോദിച്ചു.

"എന്താവാൻ സാറേ.. നമ്മളെ ഒരു കാര്യം ഏൽപ്പിച്ചാൽ എപ്പോ നടന്നു എന്ന് ചോദിച്ചാൽ മതി.. പെണ്ണ്സമ്മതിച്ചു." വിശാൽ പറഞ്ഞത് കേട്ട് രവിശങ്കരിന്റെ മുഖം തെളിഞ്ഞു.

"അതെയോ.. താൻ ആളു കൊള്ളാം.. എങ്ങനെ സമ്മതിച്ചു?"

"അതോ... അതൊക്ക ചീള് കേസ് സാറേ.. നമ്മുടെ വീടിനപ്പുറത്തെ ഒരു അപ്പാവി പയ്യനുമായി അവൾക്കു ബന്ധം ഉണ്ട് എന്ന് പറഞ്ഞു ഒരു ബ്ലാക്ക് മൈയിൽങ്.. അവൾക്ക് ദോഷം വന്നാലും വേറെ ആർക്കും ദോഷം വരരുത് എന്ന് വിചാരിക്കുന്ന ടൈപ്പ് പെണ്ണാ സാറേ.. എന്റെ നമ്പറിൽ അവൾ വീണു. അത്ര തന്നെ.. അല്ല സാറേ.. അപ്പൊ ഇനി എങ്ങനെ ആണ് കാര്യങ്ങൾ?"

"ഇത്രയും കഷ്ടപെട്ടത് അല്ലേ.. ഇപ്പൊ തന്നെ ഒരുപാട് സമയം പോയി.. ഇനി ഒരു നിശ്ചയം എന്നൊന്നും പറഞ്ഞു സമയം കളയണ്ട.. ഞാൻ ഇന്ന് പോയി തിരുമേനിയെ കണ്ടു ഒരു മുഹൂർത്തം കുറിച്ച് പറയാം." രവിശങ്കർ പറഞ്ഞു.

"ഓക്കേ സാറേ.. അപ്പൊ രെജിസ്ട്രേഷൻ.."

"അത് താൻ ഏർപ്പാട് ചെയ്തോ.. കേട്ടു കഴിഞ്ഞു സദ്യക്കു മുൻപ് വീടും പറമ്പും തന്റെ പെങ്ങളുടെ പേർക്ക് മാറ്റി എഴുതാം.. എന്താ?"

"അല്ല സാറേ.. എന്റെ പാർട്ണർഷിപ്പിന്റെ കാര്യം.." വിശാൽ രവിശങ്കരെ ഓർമിപ്പിച്ചു.

"അതൊക്കെ ശരിയാക്കാടോ.."

ഫോൺ വച്ച ഉടനെ രവിശങ്കർ മഞ്ജുളായോട് പറഞ്ഞു. "പോയി നിന്റെ മോനോട് പറ ഞാൻ ജയിച്ചുന്നു.. അടുത്ത മുഹൂർത്തത്തിൽ മിലിയെ കെട്ടാൻ റെഡി ആയിക്കോളാൻ പറ."

(തുടരും...)

അപ്പൊ പറഞ്ഞ പോലെ എല്ലാവരെയും പിരിച്ചിട്ടുണ്ട്. സന്തോഷം ആയില്ലേ? എന്നെ നോക്കണ്ട.. എന്റെ പ്രശ്നം അല്ല.. റിവ്യൂസും കമന്റ്സും കിട്ടിയില്ലെങ്കിൽ എനിക്ക് ഇങ്ങനെ പലതും തോന്നും. ഇത് ഒരു രോഗാവസ്ഥ ആണെന്ന് ആണ് ഡോക്ടറോട് ചോദിക്കൂ പരിപാടിയിൽ ഫോൺ വിളിച്ചു ചോദിച്ചപ്പോൾ പറഞ്ഞേ.. ഈ രോഗം മാറില്ലത്രേ.. കണ്ട്രോൾ ചെയ്തു നിർത്താനെ കഴിയു.. അതുകൊണ്ട് നിങ്ങൾ മര്യാദക്ക് റിവ്യൂ തന്നാൽ ഞാൻ മര്യാദക്ക് എഴുതിക്കോളാം.. ഇല്ലെങ്കിൽ ഇങ്ങനെ ഓരോന്ന് എഴുതും.. വേറെ ഒന്നും വിചാരിക്കരുത്.

പിന്നെ ഒരു കാര്യം. കഴിഞ തവണ റിവ്യൂ ചോദിച്ചു ഭീഷണി പെടുത്തിയപ്പോൾ പലരും 1സ്റ്റാർ തന്നു എന്നെ പറ്റിച്ചു. അതൊന്നും ഇനി നടക്കില്ല. 5സ്റ്ററിൽ കുറഞ്ഞ ഒരു ഐറ്റംസും ഞാൻ എടുക്കുന്നില്ല. ഓക്കേ?


 


നിനക്കായ്‌ ഈ പ്രണയം (46)

നിനക്കായ്‌ ഈ പ്രണയം (46)

4.5
3371

രഘു ദേഷ്യത്തോടെ തുണികൾ ബാഗിൽ കുത്തി നിറച്ചു. കണ്ണിൽ നിന്നു പൊടിഞ്ഞ ഒരു തരി കണ്ണുനീർ കവിളത്തു തങ്ങി നിന്നു. "ഡാ.. രഘു.. ഈ ചാർജർ നിന്റെ ആണോ?" ഒരു ചാർജർ വയർ ഉയർത്തി ചോദിച്ച ശ്യാമിനെ നോക്കി രഘു ഒന്ന് തലയാട്ടി. ശ്യാം അവന്റെ കയ്യിൽ ഇരുന്ന ബോക്സിലേക്ക് അതും എടുത്തു ഇട്ടു. ബാഗിനുള്ളിലേക്ക് ദേഷ്യത്തിൽ തുണികൾ കയറ്റാൻ ശ്രമിക്കുന്ന രഘുവിനെ അവൻ നോക്കി. തുണികൾ ഒന്നും മടക്കാത്തത് കൊണ്ട് അത്‌ ആ ബാഗിനുള്ളിൽ കയറുന്നില്ലായിരുന്നു. ഇപ്പൊ തന്നെ ലോഹിമാഷിന്റെ അവിടെ നിന്നു പോണം - സാധനങ്ങൾ ഒക്കെ പാക്ക് ചെയ്യാൻ ഹെല്പ് വേണം എന്ന് രഘു വിളിച്ചു പറഞ്ഞത് കേട്ട് വന്നതാണ് ശ്യാം.