ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ
ഇങ്ങനെ ബന്ധനം ഒന്നപൂർവം
താലി ചരട് ഞാൻ ഇന്നിതാ ഭൂമിയിൽ
ആദ്യം വെറുക്കുന്ന വീണവാക്കു താൻ
എന്നൊപ്പോളു തന്നുടെ കണ്ഠത്തിൽ
അന്നയാൾ ചാർത്തിയതാ പാഴ്ചരട് തന്നെ
അന്നതാ മുല്ലപൂവിൽ അലിഞ്ഞു പോയ്
എന്നൊപ്പോള് തന്നുടെ ചിരിയുമാത്തുപോൽ
ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ
ഇങ്ങനെ ബന്ധനം ഒന്നപൂർവം
ഗോവ് തൻ മൂക്ക് കയറിന്റെ ഗന്ധമാണാ
നൂല് മാലക്ക് അന്നുമിന്നും
കാര്യത്തിൽ മന്ത്രിയായി നിന്നിരുന്നെങ്കിൽ
നീ കർമ്മത്തിൽ എന്തിനു ദാസിയായി
നിൻ ജീവിത സിന്ദൂരരേഖയിൽ നിന്നോഴുകുന്ന
ചോരക്കുമാ ദുർബന്ധനത്തിന്റെ ഗന്ധമില്ലേ
ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ
ഇങ്ങനെ ബന്ധനം ഒന്നപൂർവം.
നിൻ മാറിലൊതുങ്ങുമി കുഞ്ഞുവാവ തൻ
കൊലുസ്സിലായി ഈ മന്ത്രമിങ്ങനെ
നീ വീണ്ടും കുറിക്കുന്നു
സീത തൻ തോഴിയായ് ക്ഷമയുടെ ധത്രിയായ്
നരന്റെ നിഴലായ് ഒഴുകുക
നെല്ലിപലക തൻ മുകളിലായ്
ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ
ഇങ്ങനെ ബന്ധനം ഒന്നപൂർവം
ഈ പാരിതിൽ ഈ കുത്തൊഴുക്കിന്
തടയിടുവാനായി ദേവത ഇല്ലയോ
ഭാരത ഭൂവിൽ അവതാരമെടുക്കുവാനായ്
തടവിന്റെ ലക്ഷ്മണരേഖകൾ മുറിച്ചു
അറിവിന്റെ അകലങ്ങൾ തേടുക നീ
അതിരില്ലാ യാത്രകൾ ചെയ്യുക നീ
അഴകുള്ള സ്വപ്‌നങ്ങൾ കാണുക നീ
അതിൽ നിന്റെ അസ്തിത്വം അറിയുക നീ
ബന്ധങ്ങൾ ബന്ധനമാകുമി ഭുമിയിൽ
ഇങ്ങനെ ബന്ധനം ഒന്നപൂർവം