ശിവപാർവതി
ഭാഗം 1
"ശിവേട്ട..... ഒന്ന് വേഗം വരുന്നുണ്ടോ....എത്ര നേരായി ഒരുങ്ങാൻ കേറീട്ട്.."
ഡ്രസ്സ് മാറി അമ്പലത്തിലേക്ക് ഇറങ്ങാൻ നേരം അച്ചു വിളിച്ചു ചോദിച്ചു...
"ദേ വരുന്നു അച്ചു..."
"അവൾ എന്നെ കാത്ത് നിന്ന് മുഷിഞ്ഞിട്ടുണ്ടാവും.."
"ആര്...."
"ഏട്ടൻ മറന്നോ... ഇന്ന് പാറും എന്റെ കൂടെ അമ്പലത്തിൽ വരുന്ന കാര്യം ഞാൻ പറഞ്ഞില്ലാരുന്നോ..."
പാറു... ആ പേര് കേട്ടപ്പോ അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു...
"ഏട്ടൻ ഇത് എന്ത് ആലോച്ചിച് ചിരിക്ക..."
"ഏയ് ഞാൻ വെറുതെ..."
"അമ്മേ... ഞങ്ങൾ ഇറങ്ങാ..."
"കണ്ണാ.... നീ ഈ പായസം കുടിച് പോ.. പിറന്നാളായിട്ട് എല്ലാരും പായസം കുടിച്ചു പിറന്നാൾ കാരൻ മാത്രം കുടിച്ചില്ല..."
"അമ്പലത്തിൽ നിന്ന് വന്നിട്ട് കുടിച്ചോളാം...പിന്നേയ് ഞാൻ ഇപ്പോഴും കൊച്ചു കുഞ്ഞോന്നുമല്ല അമ്മേ കണ്ണാ കണ്ണാ എന്ന് വിളിക്കാൻ..എനിക്ക് വയസ്സ് 26 ആയി."
"അമ്മക്ക് മക്കൾ എപ്പോഴും കുഞ്ഞു തന്നെയാ.. അത് നീ എത്ര വലുതായാലും.."
"ഈ അമ്മേയോട് പറഞ്ഞു ജയിക്കാൻ പറ്റില്ല.."
"ഏട്ട എത്ര നേരായി ഞാൻ കാത്ത് നിക്കുന്നു...പിറന്നാൾ കാരന്റെ കൂടെ പോണോലോ എന്നുള്ളൊണ്ട കാത്തുനിന്നെ അല്ലെങ്കി ഞാൻ അങ്ങ് പോയേനെ..."
"ഒന്ന് ക്ഷെമിക്കെടി..."
"അമ്മ ഞങ്ങൾ ഇറങ്ങാ... വാ ഏട്ട.."
ശിവന്റെ കയ്യും പിടിച്ചു വലിച്ചു അവൾ മുറ്റത്തോട്ട് ഇറങ്ങി...
അവർ അമ്പലത്തിലേക്ക് പോകുന്ന വഴി പാറു അച്ചൂന് വിളിച്ചു പക്ഷെ എടുത്തത് ശിവനായിരുന്നു...
"കഷ്ടണ്ട്ട്ടൊ അച്ചുവേ... എത്ര നേരമായി ഞാൻ കാത്ത് നിക്കുന്നു... നീ ഇതുവരെ ഇറങ്ങിയില്ലേ..."
"ഞാൻ ശിവനാണ്..."
"സോറി ഞാൻ അച്ചുവാണെന്ന് കരുതിയ..."
"സാരോല്ല്യ... ഞാൻ അച്ചൂന് കൊടുക്ക..."
"അച്ചു ദേ.. നിന്റെ ഫ്രണ്ട്"
"പാറൂട്ട്യേ... ഞാൻ ഇപ്പൊ എത്തും ഒരു 2 മിനിറ്റ്..."
"എന്താ വൈകിയതിൽ ചീത്ത പറയാണോ നിന്റെ കൂട്ടുകാരി.."
"ചീത്ത പറയെ അതും പാറോ... എന്ന കാക മലർന്ന് പറക്കും ഇത്രേം പാവംപിടിച്ച കൊച്ചിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ല...അവൾക്ക് ചീത്ത പറയാനും ഇഷ്ട്ടല്ല ചീത്ത കേൾക്കുന്നതും ഇഷ്ടല്ല അവൾക്ക് പേടിയാ ചീത്ത കേൾക്കുന്നത്...അവളുടെ സ്ഥാനത്തു ഞാൻ എങ്ങാനും ആവണമായിരുന്നു നല്ല ചീത്ത പറഞ്ഞിട്ടുണ്ടാവും വൈകിയതിൽ...
ഏട്ട ഒന്ന് ചവിട്ട് വിട്... പാവം ഇനീം വെയിറ്റ് ചെയ്യിപ്പിക്കല്ലേ..."
അവൻ ഒന്ന് പുഞ്ചിരിച്ചു കാർ ഒന്നൂടെ ചവിട്ടി വിട്ടു വേഗം തന്നെ അമ്പലത്തിൽ എത്തി...
കാർ പാർക്ക് ചെയ്ത് വരുമ്പോൾ തന്നെ ദാവണി ഉടുത്ത് മറച്ചുവട്ടിൽ കാത്ത് നിക്കണ പാറുനെ ആണ് ശിവൻ കണ്ടേ... പാറുനെ കണ്ടതും അച്ചു വേഗം അവളുടെ അടുത്തേക് ഓടി...
വന്നപാടെ അച്ചൂന് പാറുന്റെ കയ്യിന്ന് നല്ല നുള്ള് കിട്ടി...
"നീ ഇന്നലെ വിളിച്ചപ്പോ പറഞ്ഞില്ലാല്ലോ ഏട്ടൻ കൂടെ ഉണ്ടാവുന്ന്.."
"അത് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതിയ... ഇന്ന് ഏട്ടന്റെ പിറന്നാള.."
"നിന്റെ ഒരു സർപ്രൈസ് അടി മുതൽ മുടി വേറെ വിറയ്ക്ക എനിക്ക്..."
"എന്തിന്...ശിവേട്ടനെ കണ്ടിട്ടോ"
"മ്മ്..."
"ഹഹഹ... ദേ കേട്ടോ ഏട്ട... ഇവൾക്ക് ഏട്ടനെ ഭയങ്കര പേടിയാന്ന്.."
അതിന് അവൻ ഒന്ന് ചിരിച്ചു.. അവർ മൂന്നുപേരും അമ്പലത്തിൽ കയറി...
"അച്ചു നീ ഇതെന്ത് പണിയ കാണിച്ചേ... നിനക്കു ഞാൻ വച്ചിട്ടുണ്ട്.."
"ഏട്ട.."
"പ്ലീസ് ഇനി ഇതും പറഞ്ഞകൊടുക്കല്ലേ..."
"അതല്ല എന്റെ പാറുവേ..."
"ഏട്ട നിങ്ങൾ തൊഴുതോ ഞാൻ ഏട്ടനുള്ള വഴിപാടിന് പേര് കൊടുത്തിട്ട് വരാം..."
"മ്മ്.."
അച്ചു വേഗം കൗണ്ടറിൽ അർച്ചനകൾക്കും വഴിപാടിനും വേണ്ട കാര്യങ്ങൾ ചെയ്യാൻ പോയി...
അച്ചു പോയപ്പോ ശിവൻ പാറുവിന്റെ അടുത്തേക് നടന്നു...
"അതേയ്.... ഞാൻ മനുഷ്യരെ പിടിച്ചു തിന്നോന്നുമില്ലാട്ടോ ഇങ്ങനെ പേടിക്കാൻ..."
"അ.. അല്ല.. ഞാൻ.. ഞാൻ വെറുതെ..."
"അല്ല അറിയാഞ്ഞിട്ട് ചോയ്ക്ക തനിക്കെന്താ എന്നെ ഇത്ര പേടി..."
"ഏയ് ഒന്നൂല്യ..."
"വെറുതെ ആരേലും ആളുകളെ പേടിക്കോ..."
"നിക്ക് പേടിയൊന്നൂല്യ..."
"പിന്നേ നേരത്തെ പറഞ്ഞതോ.."
ഒരു പുരികം പൊക്കി കൊണ്ട് അവൻ ചോദിച്ചു
"അ.. അത് ഞാൻ ചുമ്മാ പറഞ്ഞതാ.."
"മ്മ്മ്..."
അത്രേം പറഞ്ഞു അവൾ വേഗത്തിൽ നടന്നു... അത് കണ്ട് അവൻ ചിരി വന്നു...
'ഭഗവാനെ... ആ പെണ്ണിനെ എനിക്ക് തന്നെ തന്നേക്കണേ... അത്രേം കൊതിച്ചു പോയി.. പക്ഷെ അവളോട് ഇതുവരെ അത് പറയാനുള്ള ധൈര്യം എനിക്കില്ലായിരുന്നു... പക്ഷെ ഇന്ന് എനിക്ക് ഒരു അവസരം കിട്ടിയ ഞാൻ അത് പറയും.... എല്ലാം ശെരിയാക്കി താരോലോലെ...'(ആത്മ)
അവൻ തൊഴുതു ഇറങ്ങിയപ്പോഴേക്കും അച്ചും പാറും തൊഴുത്തിറങ്ങി...
അവർ അമ്പലത്തിന്റെ വെളിയിൽ വന്നു...
"പിന്നേ ഏട്ട ഹാപ്പി ബർത്ഡേയ്.. പറയാൻ വിട്ട് പോയി...എന്ന അച്ചുവേ.. ഞാൻ പോവ്വാട്ടോ "
"താങ്ക് യു.."
"അല്ല നീ ഇത് എവിടെ പോവ്വാ.. ഞാൻ ഇന്നലെ നിന്റെ അച്ഛയോടും അമ്മയോടും പറഞ്ഞതാ ബർത്ഡേയ് പാർട്ടി കഴിഞ്ഞേ ഇനി നീ വീട്ടിലോട്ട് വരുള്ളൂന്ന്...നീ ആയിട്ട് അത് തെറ്റിക്കേണ്ട..."
"അച്ചു... അത് ശെരിയാവില്ല..."
"എന്ത് ശെരിയാവില്ലന്ന്... നീ ഇങ്ങ വാ പാറുക്കുട്ടിയമ്മേ..."
ശിവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടണം എന്നുണ്ടായിരുന്നു.. പക്ഷെ അവൻ അവനെ തന്നെ നിയന്ത്രിച്ചു നിർത്തി...
കാർ വേഗം വീട്ടിലേക്ക് തിരിച്ചു വീട്ടിലെത്തിയതും പാറുനെ കണ്ട എല്ലാവരും പിന്നേ അവളുടെ പുറകിലായി...
"ഇതാര് പാറുക്കുട്ടിയോ... എത്രനാളായി മോളെ കണ്ടിട്ട്...ഇതെന്താ കോളേജ് കഴിഞ്ഞപ്പോ ഇങ്ങോട്ടുള്ള വഴിയൊക്കെ മറന്നോ നീയ്..."
"അല്ല അമ്മേ... വീട്ടിലെ ഓരോ തിരക്കിൽ പെട്ട് പോയി.... അച്ഛൻ വയ്യാത്തോണ്ട് ജോലിക്ക് ഒന്നും പോകാൻ പറ്റില്ലാലോ.. അതോണ്ട് ഞാൻ ഇപ്പൊ രാവിലേം വൈകീട്ടും ട്യൂഷൻ എടുത്ത് കൊടുക്കുന്നുണ്ട് കുട്ട്യോൾക്ക്..."
"അച്ഛൻ ഇപ്പോ എങ്ങനെയുണ്ട്..."
"ബേധമുണ്ട്... എന്നാലും കുറച്ചു നാൾ കൂടെ റസ്റ്റ് വേണം.."
"മ്മ്... അച്ചു.. ഇവളും നീയും ഒരേ പ്രായ... നീ ഇപ്പളും പിള്ളേർ കളിച് നടന്നോ...."
"ഈ അമ്മേടെ ഒരു കാര്യം... പാറുവേ നീ ഇങ്ങ വന്നേ..."
അവൾ പാറുനേം വിളിച്ചു മോളിലോട്ട് പോയി...അവൾ പടികൾ കയറുന്നതും നോക്കി ശിവൻ അവിടെ ഇരുന്നു...
"കണ്ണാ... നീ ഈ പായസം കുടിക്ക്..."
കണ്ണാ എന്നുള്ള വിളി കെട്ടിട്ടായിരിക്കണം അവൾ ഒന്ന് തിരിഞ്ഞ് നോക്കി... ഉടനെ തന്നെ അവൻ അവന്റെ കണ്ണുകളെ മറ്റൊരു ദിശയിലേക് ചലിപ്പിച്ചു...
"അമ്മ... എത്ര തവണ പറഞ്ഞു കണ്ണാ കണ്ണാ ന്ന് വിളിക്കല്ലെന്ന്... അറ്റ്ലീസ്റ്റ് മറ്റു ആളൊള് ഉള്ളപ്പോഴേലും വിളിക്കല്ലേ..."
"പാറുനെ ആണോ നീ ഉദേശിച്ചേ... അവൾ ഈ വീട്ടിലെ കുട്ടി തന്നെയാ.. നീ ഉണ്ടായിരുന്നതിനേക്കാളും ചിലപ്പോ അവൾ ഇവിടെ ഉണ്ടായിട്ടുണ്ടാവും..."
"ഈ അമ്മ. അമ്മേനോട് പറഞ്ഞിട്ട് ഒരു കാര്യോല്ല..."
"നീ എന്തിനാ ലക്ഷ്മിയെ അവനെ കണ്ണാ ന്ന് വിളിക്ക്ന്നെ... അവൻ ഇപ്പൊ കൊച്ചുകുട്ട്യാന്നൂല്ലലോ.."
"അത് തന്നെയാ ഉണ്ണിയേട്ടാ അവനും പറഞ്ഞെ...പക്ഷെ എനിക്ക് എന്റെ കുഞ്ഞു എന്നും കണ്ണൻ തന്നെയാ..."
ഉണ്ണി അതിനൊന്നും ചിരിച് കൊടുത്തു....
പായസം കുടിച്ച ഗ്ലാസ് അമ്മേടെ കയ്യിൽ കൊടുത്ത് അവൻ റൂമിലേക്ക് പോയി... പാറു വീട്ടിൽ വന്ന സന്തോഷം അവൻ മുറിയിലെത്തീട്ട് തീർത്തു അവൻ സന്തോഷം കൊണ്ട് എന്തൊക്കെയോ ചെയ്ത് കൂട്ടി... പെട്ടെന്നു ഡോർ തുറന്ന് അച്ചു വന്ന്..
"ഇതെന്ത് പറ്റി ഏട്ട... വട്ടായോ..."
"നീ എന്താ ഇവിടെ.."
"ഞാൻ എന്റെ ഫോൺ എടുക്കാൻ വന്നതാ അവടെ അപ്പച്ചീടെ ഫോൺ കുത്തിവെച്ചോണ്ട് ഞാൻ എവിടെയാ എന്റെ ഫോൺ കുത്തിവെച്ചേ..."
"എന്ന നീ ഇത് വേഗം എടുത്തോണ്ട് പോ...."
"ഏട്ടൻ എന്തോ പറ്റീട്ടുണ്ട്..."
"പോടീ...."
"അമ്മേ.. അമ്മേടെ മോൻ പ്രാന്തായി...."
"ഡീ...."
അവൾ വേഗം ഫോണും എടുത്ത് ഓടി...
ഉച്ചക്ക് ആയിരുന്നു പാർട്ടി...അതിന് വേണ്ടി കുടുംബത്തുന്നുള്ള ഏകദേശം എല്ലാരും എത്തിയിരുന്നു.... അതിൽ ശിവ ന്റെ അമ്മാവന്റെ കുടുംബവും ഉണ്ടായിരുന്നു... അമ്മാവന്റെ മോൾ മിത്രക്ക് ശിവയെ ഇഷ്ടായിരുന്നു...അവൾ അത് അവനോട് പറഞ്ഞപ്പോ തികച്ചും പ്രതികൂലമായിരുന്നു മറുപടി...
അവൾ വന്നപ്പോ തൊട്ട് ശിവേടെ പിന്നാലെ ആയിരുന്നു... ശല്യം സഹിക്കാതെ ആയപ്പോ അവൻ റൂമിൽ കുറച്ചു പണിയുണ്ട് എന്ന് പറഞ്ഞു ഇരുന്നു.
"കണ്ണാ.... വേഗം വാടാ കേക്ക് മുറിക്കാൻ എല്ലാരും വെയിറ്റ് ചെയ്യാ..."
അവൻ വേഗം കോണിപ്പടികൾ ഇറങ്ങി വന്നു..വേഗം പാർട്ടി ഹാളിൽ എത്തി അവന്റെ കണ്ണ് വേഗം ഉടക്കിയത് പാറുവിലായിരുന്നു... പെട്ടെന്നു പരിസരബോധം വന്ന പോലെ അവൻ കണ്ണുകൾ അവളുടെ മുഖത്തൂന്ന് മാറ്റി...
"ശിവ കേക്ക് കട്ട് ചെയ്യ്..."
ശിവ കേക്ക് കട്ട് ചെയ്തു ആദ്യം അച്ഛനും അമ്മയ്ക്കും വായേല് വെച്ച് കൊടുത്തു.. ശേഷം അച്ചൂനും...ബാക്കി ഉള്ളോർക്ക് കയ്യിൽ കൊടുത്തു...പെട്ടെന്നു മിത്ര അതിന്റെ ഇടക്ക് കേറി വന്നു അവനെ കെട്ടിപിടിച് വായേല് വച്ചു കൊടുത്തു... അവൻ അത് ഒട്ടും ഇഷ്ടായില്ല... അത് കൊണ്ട് അവൻ മിത്രയേ തള്ളി.. തള്ളിയപ്പോൾ അവന്റെ കുർത്തയിൽ കേക്ക് ആയി...
"മിത്ര... വാട്ട് ഈസ് ദിസ്..."
"ശിവ...ഞാൻ നിനക്കു..."
മിത്ര പറഞ്ഞു മുഴുമിപ്പിക്കുന്നതിന് മുമ്പ് അവൻ അവിടെന്ന് ദേശിച്ച് പോയി... റൂമിൽ പോയി വേഗം ബാത്രൂം തുറന്ന് കുർത്ത അഴിച് കഴുവി
🔹
"അച്ചു...എടി എന്റെ ഫോണിൽ ചാർജ് ഇല്ല... ഇപ്പൊ ഓഫ് ആവും നീ ഇതൊന്ന് കുത്തി വെക്കോ..."
"പാറു എന്റേത് സി ടൈപ്പ് ആണ്... ഏട്ടന്റെ റൂമിലുണ്ടാവും നിനക്കു പറ്റിയത് നീ അവിടെ ചെന്നാ മതി മേശ പുറത്ത് കാണും ചാർജർ..."
"ഓക്കേ..."
പാറു ചാർജ് കുത്താൻ വെച്ച് തിരിയുമ്പോഴാണ് ശിവ ബാത്രൂം തുറന്ന് വരുന്നത്... മുണ്ട് മാത്രം ഉടുത്തിരിക്കുന്ന അവനെ കണ്ടതും പാറു വേഗം മുഖം പൊതി തിരിഞ്ഞ് നിന്നു... അവളെ കണ്ടപ്പോൾ ശിവ ഒന്ന് പകച്ചുവെങ്കിലും ഇതാണ് തന്റെ ഇഷ്ടം ഇവളോട് പറയാൻ പറ്റിയ സമയം എന്ന് അവന്റെ മനസ്സ് മന്ത്രിച്ചു...
അവൻ റൂമിലേക്ക് വന്നതും പാറു വേഗം മുറി വിട്ട് പുറത്തിറങ്ങാൻ നോക്കി... പെട്ടെന്നയിരുന്നു ശിവ അവളെ പിന്നിൽ നിന്ന് വലിച്ചു അവളെ അവന്റെ രോമംവൃതമായ നെഞ്ചിലേക്ക് വലിച്ചിട്ടു ഡോർ അടച്ചത്..
"ഇ.. ഇതെന്താ... ചെയ്യുന്നേ.. വാതിൽ തുറന്ന് നിക്ക്.. നിക്ക് പോണം..."
അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി...
അവൻ അവളെ പിന്നിലൂടെ കയ്യിട്ട് ഒന്നൂടെ ചേർത്ത് നിർത്തി...
അവളുടെ മിഴികൾ നിറഞ്ഞു വന്നു...
അത് കണ്ടപ്പോ ഒന്നൂടെ അവൻ അവർക്കിടയിലെ അകലം കുറച്ചു അവളെ പൂർണമായും തന്നിലേക്ക് ചേർത്ത് നിർത്തി അവളുടെ ചുടുശ്വാസം അവന്റെ നെഞ്ചിലേക്ക് പതിഞ്ഞു...
മെല്ലെ അവൻ അവളുടെ കാതരികിൽ മൊഴിഞ്ഞു ...
"പാറു..."
അവന്റെ ശ്വാസം അവളുടെ ചെവിയിൽ തട്ടിയപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി...
അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു... ഒരു തുള്ളി കണ്ണുനീർ അവന്റെ നെഞ്ചിൽ വീണു...
അവൻ മെല്ലെ അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി.. പെണ്ണിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി നിൽക്കുന്നു...
അവൻ ആ കണ്ണുകളിൽ നോക്കി പറഞ്ഞു..
"പാറു.. എനിക്ക് തന്നെ ഇഷ്ടമാ... ഒരുപാട്... അത് ഇന്ന് അമ്പലത്തിൽ വെച്ച് കണ്ടപ്പോ തുടങ്ങിയതല്ല... അന്ന് നീ ഞാനുള്ളപ്പോൾ ഒരിക്കെ അച്ചുവിന്റെ കൂടെ വീട്ടിൽ വന്നിലെ അന്ന് എന്റെ ഉള്ളിൽ കേറിയത് നീ പക്ഷെ പറയാൻ എനിക്ക് പറ്റീല..."
മറുപടിയെന്നോണം വീണ്ടും കണ്ണുകൾ കവിഞ്ഞൊഴുകി...വീണ്ടും കണ്ണ് നിറഞ്ഞത് കണ്ടത് കൊണ്ടാവണം അവൻ അവളിലെ പിടി വിട്ടു...
അവൾ കണ്ണ് തുടച്ചു തിരിഞ്ഞ് നിന്നു...
"എന്താടോ... താൻ ഒന്നും മിണ്ടാതെ..."
"ആ.. വാതിൽ ഒന്ന് തുറക്കൂ നിക്ക് പോണം...,
"പാറു..."
"പ്ലീസ്... ആ വാതിൽ ഒന്ന് തുറക്ക്..."
ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് വീണ്ടും പറഞ്ഞു...
"തനിക് എന്നെ ഇഷ്ടമാണോ...ഒന്ന് പറയെടോ..."
അവനെ പോലും ഞെട്ടിച്ചുകൊണ്ട് അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവനെ ഇറുകെ കെട്ടിപിടിച്ചു...ഒരു നിമിഷം അവൻ ഒന്ന് പകച്ചു... പെട്ടെന്ന് സ്ഥലകാലബോധം വന്നപോലെ അവൾ അവനിൽ നിന്ന് അടർന്നു നിന്നു...
"പാറു..."
തുടരും..
ഇതൊരു ചെറിയ part ആണ്.. കഥയോടുള്ള നിങ്ങളുടെ പ്രതികരണം നോക്കി ലെങ്ത് കൂടാട്ടോ...ഞാൻ കണ്ട ഒരു സ്വപ്നത്തിനെ ആസ്പദമാക്കിയാണ് ഞാൻ ഈ കഥ എഴുതുന്നെ..കഥ ചിലപ്പോൾ നീണ്ടുപോയേക്കാം പെട്ടെന്ന് കഴിഞ്ഞെന്നും വരാം...കഥ ഇഷ്ടായാൽ സ്റ്റോറി സപ്പോർട് ചെയ്യോലോലെ...നിങ്ങളുടെ ഓരോ ലൈകും കമ്മെന്റുമാണ് എന്നിലെ എഴുത്തുകാരിയെ ഉണർത്തുന്നത്.. അപ്പൊ വേഗം നിങ്ങളുടെ അഭിപ്രായങ്ങൾ പറഞ്ഞോളൂ.. ❤️🥰