Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 18

അൽ ബെറുപ്പിക്കൽ തുടരുന്നു 👻😁
 
*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💓*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_18_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
മുന്നിൽ നടക്കുന്നത് എല്ലാം മിഥ്യ ആണെന്ന് വരെ തോന്നിപ്പോയി... zannu നെ നോക്കിയപ്പോ ഇത് വരെ ആ കണ്ണുകളിൽ ന്നോട് ഉള്ള പ്രണയം ആയിരുന്നു കണ്ടത്... എന്നാൽ ഈ നിമിഷം ആ മിഴികൾ നിറഞ്ഞു നിൽക്കുന്നു... 
 
ഓൾ ന്നെ ഇമ വെട്ടാതെ നോക്കിയപ്പോ ഒരു വാക്ക് പോലും പറയാൻ കഴിയാതെ നിസ്സഹയനായി നിൽക്കേണ്ടി വന്നു... 
 
മിഷു വന്നപ്പോ ഓന്റെ കൂടെ ഒരു ചെക്കനും ഉണ്ടായിരുന്നു.... ഹാളിലേക്ക് അവർ രണ്ട് പേരും കാലെടുത്തു വച്ചതും.... 
 
Zannu ന്റെ ശബ്ദം അവിടെ എങ്ങും മുഴങ്ങി... 
 
"  *നോ..... ഞാൻ സമ്മതിക്കില്ല*  "
 
എന്ന് പറയലും ഓൾ തല കറങ്ങി നിലത്ത് വീണു... 
 
Zannu അടുത്തേക്ക് പോവാൻ നിന്നപ്പോ റബി എന്നെ തടഞ്ഞു വച്ചു.... വേണ്ട എന്ന് തലയാട്ടി... 
 
ആരെക്കെയോ ചേർന്ന് ഓളെ പിടിച്ചു എണീപ്പിച്ചു....കണ്ണ് തുറന്നിട്ടില്ല. 
 
സിനു വന്ന് വെള്ളം കുടഞ്ഞപ്പോ കണ്ണ് തുറന്നു നേരെ നോക്കിയത് ഇന്നേയും... 
 
ഓൾ പെട്ടന്ന് എണീറ്റു റൂമിലേക്ക് ഓടി...  
പിന്നാലെ  ഓളെ ചങ്കത്തികളും. 
 
ബാക്കിയുള്ളവർ ഇനി എന്ത് എന്നുള്ള മട്ടിൽ zannu ന്റെ ഉപ്പയെ നോക്കി...
 
ഇതിപ്പോ ഓളെ ഉപ്പാന്റെ അഭിമാന പ്രശ്നം ആണല്ലോ... ഉപ്പാന്റെ മറുപടിക്കായി എല്ലാരും വെയ്റ്റിംഗ് ആയിരുന്നു.. 
 
എല്ലാരും ക്ഷമിക്കണം.... Zannu നോട് പറയാതെ ആണ് ഞങ്ങൾ എല്ലാം തീരുമാനം എടുത്തത്.... ഓൾക്ക് ഒരു ചെറിയ സർപ്രൈസ് കൊടുക്കാൻ വേണ്ടിയിട്ട്... 
 
ഓളെ സാവധാനം പറഞ്ഞു എല്ലാം ഞാൻ മനസ്സിലാക്കി കൊടുക്കാം.... ഇന്ഷാ അല്ലാഹ് സിനു ന്റെ കൂടെ തന്നെ Zannu ന്റെതും നടത്തണം.. 
 
ആർക്കും എതിർ അഭിപ്രായം ഒന്നും ഇല്ലല്ലോ എന്ന് ഉപ്പ ബന്ധുക്കളോട് ചോദിച്ചു... എല്ലാവർക്കും സമ്മതം.. 
 
Zannu സമ്മതം അറിയിച്ചിട്ട് എല്ലാരേം അറിയിക്കാം എന്ന് പറഞ്ഞിട്ട് എല്ലാരും പിരിഞ്ഞു. 
 
സഫുവും അനുവും റബിയും ഒക്കെ ന്നെ ദയനീയമായി നോക്കിയപ്പോ ഒന്ന് മിണ്ടാൻ പോലും സാധിച്ചില്ല... വേഗം വീട്ടിലേക് വിട്ട്... 
 
ഉമ്മയും ഉപ്പയും റിയ യും ആ കുരിഷും എല്ലാരും കൂടെ ഇരുന്ന് ഹാളിൽ സൊറ പറഞ്ഞു ഇരിക്കുമ്പോ ആണ് ന്റെ വരവ്.... 
 
ന്നെ കണ്ട പാടെ ഉമ്മി അവിടെ വന്ന് ഇരിക്കാൻ പറഞ്ഞെങ്കിലും ഞാൻ കേട്ടില്ല.... റിയ ന്റെ പിന്നിൽ പോയി നിന്ന്... 
 
 
ഷാനു.... ഞങ്ങൾ നിന്റെ കാര്യം ഒക്കെ ചർച്ച ചെയ്യുക ആയിരുന്നു... എപ്പോഴും ഇങ്ങനെ നടന്നാൽ മതിയോ.... എല്ലാരും ചോദിക്കാൻ തുടങ്ങി നിന്റെയും റുഫൈദ മോളുടെയും കല്യാണം നടത്താൻ ആയില്ലേ എന്ന്.. 
 
ഇനി അതികം വൈകിപ്പിക്കണ്ട എന്നാണ് ഞങ്ങടെ ഒക്കെ തീരുമാനം... മോൾക്കും എതിർ അഭിപ്രായം ഒന്നുല്ല... നിന്നോട് പറഞ്ഞിട്ട് കാര്യങ്ങൾ പെട്ടന്ന് ആക്കാം എന്ന് വച്ച്... 
 
ഉമ്മി പറയുന്ന ഓരോ വാക്ക് കേൾക്കുമ്പോയും ഞാൻ കണ്ട്രോൾ ചെയ്തു നിന്ന്... അല്ലേൽ വല്ലതും പറഞ്ഞു പോവും... 
 
കുരിശ് ന്നെ നോക്കി വെള്ളം ഇറക്കുന്നെ കൂടെ ആയപ്പോ ദേഷ്യം വന്നിട്ട് റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു.. അല്ലേൽ ആ കുരിശ് ഇപ്പൊ ഇവിടെ ലാൻഡ് ആവും. 
 
എന്താ ചെയ്യാ ആലോചിച്ചിട്ട്‌ ഒരു മാർഗവും മുന്നിൽ തെളിയുന്നില്ല.... 
 
എന്തൊക്കെ സംഭവിച്ചാലും ആ കുരിശിനെ ഞാൻ കെട്ടില്ല ഓൾ ഇനി എന്തൊക്കെ കളി കളിച്ചാലും ഒന്നും നടക്കാൻ പോണില്ല. 
 
Zannu.... അവൾ ന്റെ പെണ്ണാ... ഇന്ഷാ അല്ലാഹ് ന്റെ റൂഹ് എന്നിൽ നിന്ന് അകലുന്ന കാലം വരെ ചേർത്തി നിർത്തി സ്നേഹിക്കാൻ ഓൾ ന്റെ കൂടെ ഉണ്ടായേ പറ്റൂ.... 
 
ഇന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ ആണ് ഓളെ വീട്ടിൽ നടന്നത് ഒക്കെ... ന്നാലും ഓൾ എന്തിനാ വീണത്... ഇനിപ്പോ ഓൾക്ക് അറിയുന്ന വല്ല ചെക്കനും ആയിരിക്കുമോ.. 
 
ഓരോന്ന് ആലോചിച്ചു പ്രാന്ത് ആവാൻ തുടങ്ങി zannu ന് വിളിച്ചിട്ട് ഫോൺ ഓഫ് ആണ് അത് കൂടെ ആയപ്പോ ദേഷ്യം വന്ന്... ഇനി ഓൾക്ക് വല്ലതും... ഏയ്‌ അങ്ങനെ ഒന്നും സംഭവിക്കാതെ നിൽക്കട്ടെ.... 
 
 
💙💙💙💙💙💙💙💙💙💙💙
 
( _Zannu_  )
 
റൂമിൽ കയറി ഡോർ ലോക്ക് ചെയ്യുന്ന മുന്നെ ന്റെ കീടങ്ങൾ ഇടിച്ചു കയറി... 
 
ഞാൻ ഓരോട് ഒന്നും മിണ്ടാതെ ബെഡിൽ കിടന്നു കരഞ്ഞു... 
 
സിനു ന്റെ എൻഗേജ്മെന്റ് ഡേ ആയപ്പോ വളരെ ഹാപ്പി ആയിരുന്നു ഞാൻ. മ്മക്ക് ഫ്രീ ആയിട്ട് ഒരു അളിയനെ കിട്ടും ചെയ്യും മാത്രം അല്ല ഓളെ പേടിക്കാതെ പ്രേമിക്കും ചെയ്യാ.... 
 
എല്ലാം ഒരൊറ്റ നിമിഷം കൊണ്ടാണ് തകർന്നത്...
അല്ലേലും ഉപ്പ എന്ത് കണ്ടിട്ടാ ന്നോട് ഒരു വാക്ക് പോലും ചോദിക്കാതെ... 
 
ഇന്കും ഇന്റെതായ അവകാശം ഒന്നുല്ലേ ... അഭിപ്രായം പറയാൻ അവസരം ഇല്ലേ... എല്ലാം മറ്റുള്ളവരുടെ ഇഷ്ടത്തിനു വിട്ട് കൊടുത്താൽ ന്റെ ജീവിതം തന്നെ അല്ലേ തകർന്നു പോവുക.. 
 
ഉപ്പ കണ്ടെത്തിയത്  ഒരു പക്ഷെ ഉപ്പാക് ഇഷ്ടപെട്ട എനിക്ക് യോജിച്ച ആൾ തന്നെ ആയിരിക്കും.... എങ്കിലും ഞാൻ സ്നേഹിക്കുന്ന ആളെ പോലെ ഇനി ഒരാളും ന്റെ ജീവിതത്തിൽ ഉണ്ടാവില്ലല്ലോ... 
 
ഉമ്മ യെക്കാളും ഉപ്പയെക്കാളും ന്നെ ഒരുപാട് മനസ്സിലാക്കിയ ഒരേ ഒരാൾ ന്റെ ഇക്ക ആണെന്ന് നുറ് ശതമാനം ഇന്ക് ഉറപ്പാണ്. 
 
രണ്ടാളുടെയും ലൈഫിൽ നടന്നതും... ഇനി നടക്കാൻ എന്തൊക്കെ ആഗ്രഹിക്കുന്നു എന്നെല്ലാം ഞങ്ങൾക്ക് മാത്രം അറിയൂ.. കാരണം ഞങ്ങൾ രണ്ടാളും അത്രമേൽ അടുത്ത് പോയി.. 
 
ന്റെ കണ്ണിൽ നിന്നും ചുടു കണ്ണീർ ഒഴുകി കൊണ്ടേ ഇരുന്ന്.... 
 
ന്റെ ചങ്കത്തികൾ എല്ലാം എന്തൊക്കെയോ ചോദിക്കുന്നുണ്ട്... അതൊന്നും കേൾക്കാൻ ഉള്ള മൂഡ് ഇല്ലാത്തോണ്ട് ശ്രദ്ധിച്ചില്ല... 
 
ഇപ്പൊ ആകെ മനസ്സിൽ പൊങ്ങി വരുന്നത് എല്ലാം കൈ വിട്ട് പോവുമോ എന്നുള്ള ഭയം മാത്രം ആയിരുന്നു..... 
 
എന്തൊക്കെ വന്നാലും ഷാനുക്കനെ  അല്ലാതെ മറ്റൊരാളെയും ന്റെ ജീവിതത്തിലേക്ക് ഞാൻ വലിച് ഇടില്ല... 
 
ആരെക്കെ എതിർത്തു നിന്നാലും എല്ലാരുടെയും സമ്മതത്തിന് വേണ്ടി വെയിറ്റ് ചെയ്യും... 
 
ഇക്ക ആയിട്ട് ഒരു ജീവിതം ന്റെ ലൈഫിൽ ഇല്ലെങ്കിൽ വേണ്ട റബ്ബേ ഈ ജീവിതം. ന്റെ റൂഹ് എന്നിൽ നിന്നും അകറ്റണെ റബ്ബേ... 
 
ഏങ്ങൽ അടിച്ച് കരഞ്ഞു ഉറങ്ങി പോയി... പിന്നീട് ഉണർന്നപ്പോൾ മഗ്‌രിബ് ബാങ്ക് കൊടുത്തിട്ടുണ്ട്... വേഗം എണീറ്റു നിസ്കരിച്ചു... 
 
ആരോടും മിണ്ടാൻ ഒന്നും പോയില്ല... റൂമിൽ തന്നെ ചടച്ചു ഇരുന്ന്...വീണ്ടും ഓരോ ചിന്തകൾ വന്നു കൊണ്ടേ ഇരുന്ന്.. 
 
ഹാ പിന്നെ ഇങ്ങൾ ഒക്കെ ചോദിച്ചില്ലേ ആരാ ചെക്കൻ എന്നൊക്കെ... ന്ന കേട്ടോളു.. അന്ന് ടൂർ പോയപ്പോ ഏതോ ഒരുത്തൻ ആയി കൂട്ടി മുട്ടി ന്റെ ഐസ്ക്രീം മൊത്തം കളഞ്ഞില്ലേ ലവൻ തന്നെ... 
 
ആദ്യം ഞാൻ വിചാരിച്ചത് അന്നത്തെ പ്രതികാരം വല്ലതും വീട്ടാൻ ആവും എന്നതാണ്... ബട്ട് ഉപ്പ പറഞ്ഞെ കേട്ടപ്പോ തന്നെ ന്റെ ബോഡി വീക്ക് ആവുന്ന പോലെ കണ്ണിൽ ആകെ ഇരുട്ട് വന്ന് അത് മാത്രം ഇന്ക് ഓർമ ഉള്ളു.. അത് എന്ത് കൊണ്ട് സംഭവിച്ചു എന്നറിയില്ല. 
 
 
കണ്ണ് തുറന്നപ്പോ തന്നെ കണ്ടത് ഇക്കയെയും... ആ നിൽപ് കൂടെ കണ്ടപ്പോ ഇനിയും ഞാൻ അവിടെ നിന്നാൽ കരഞ്ഞു പോവും ഉറപ്പ് ആയത് കൊണ്ട് വേഗം റൂമിൽക്ക് വന്നു... 
 
ആരോ തലയിൽ കൂടെ വിരൽ ഓടിച്ചപ്പോ തല ഉയർത്തി... 
 
ഉപ്പാ.... 
 
Zannu..... മോൾക് സങ്കടം ആയോ... 
 
മ്മ്മ്.. 
 
അയ്യേ എന്താ zannu ഇത്. മോൾ ചിന്തിക്കുന്നുണ്ടോ ന്റെ മോളെ ജീവിതം ഈ ഉപ്പ ഇല്ലാതെ ആക്കും എന്ന്... 
 
*Zafir* അവൻ നല്ല ചെക്കൻ ആണ് മോളെ... എന്ത് കൊണ്ടും ന്റെ മോൾക് യോജിച്ച ചെക്കൻ... നിന്നെ എവിടെയോ വച്ച് കണ്ടു ഇഷ്ടം ആയിട്ട് അവർ തന്നെ ആണ് ഈ കാര്യം മുന്നോട്ട് കൊണ്ട് പോവാൻ തീരുമാനിച്ചത് . 
 
അപ്പൊ പിന്നെ ഇതങ്ങോട്ട് നടത്താം എന്ന് ഞങ്ങളും തീരുമാനിച്ചു... നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ കരുതി..... നിനക്ക് ഇതിനോട് വിയോജിപ്പ് ഒന്നും ഇല്ലല്ലോ... 
 
ഉപ്പ ന്റെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോ എന്ത് മറുപടി നൽകും എന്നറിയാതെ പെടാപാട് പെട്ട്.. 
 
ഉപ്പാ.... ഞാൻ ഇന്ക് ഈ കല്യാണം വേണ്ട... 
ഇനിയും ടൈമ് ഇല്ലേ അപ്പൊ നോക്കാം ഇപ്പൊ ഞാൻ പഠിക്കുക ആണെന്ന് ഉപ്പാക് അറിയില്ലേ... 
അതിന്റെ ഇടെൽ മേരേജ് ഒന്നും വേണ്ട ഉപ്പ. 
മ്മള് ഒരു വിധത്തിൽ പറഞ്ഞു ഒപ്പിച്ചു. 
 
അവർ നിന്നെ വേണ്ട അത്ര പഠിപ്പിക്കാം എന്ന് വാക്ക് തന്നിട്ടുണ്ട്... അത് കൊണ്ട് ആ കാര്യം ഓർത്ത് ടെൻഷൻ ആവണ്ട... നീ ഏതായാലും ഒന്നുടെ ആലോചിച്ചു മറുപടി പറഞ്ഞിട്ട് വേണം ബാക്കി കാര്യങ്ങൾ ഒക്കെ തീരുമാനിക്കാൻ. 
 
എല്ലാവരും അങ്ങനെ തന്നെ പഠിപ്പിക്കും എന്ന് പറഞ്ഞു വിവാഹം കഴിക്കും... ന്നിട്ട് പിന്നീട് ചോദിച്ചാൽ ഭാവം മാറും ഇതൊക്കെ നമ്മൾ ഒരുപാട് കാണുന്നത് അല്ലേ... അത് കൊണ്ട് ഇന്ക് ഇപ്പൊ ഈ വിവാഹം വേണ്ട ഉപ്പ... 
 
 
Zannu... ഇതെന്റെ അഭിമാന പ്രശ്നം ആണ്.. നീ ആയിട്ട് കൂടുതൽ വഷളളാക്കാൻ നിൽക്കരുത്... ഞാൻ അവർക്ക് വാക്ക് കൊടുത്തു പോയി... ഇനി എന്ത് വന്നാലും അത് മാറ്റാൻ പോണില്ല.. 
 
സിനു ന്റെ മേരേജ് ന്റെ അന്ന് തന്നെ നിന്റെയും മേരേജ് ഞാൻ ഉറപ്പിച്ചു കഴിഞ്ഞു... പഠനം ഇതിന് ഒരു തടസ്സം ആവില്ലെന്ന് ഞാൻ ഉറപ്പ് തരുന്നു.. 
 
 
ഉപ്പ അതും പറഞ്ഞു റൂമിൽ നിന്നും ഇറങ്ങി പോയി... 
 
അനുസരണ ഇല്ലാതെ മിഴികൾ നിറഞ്ഞുഒഴുകി.... 
എന്ത് ചെയ്യും എന്ന ചോദ്യത്തിന് ന്റെ മുന്നിൽ ഒരു ആൻസർ ഇല്ലായിരുന്നു..... 
 
എന്തിനാ റബ്ബേ ന്നെ വീണ്ടും വീണ്ടും പരീക്ഷണം നടത്തുന്നത്... ഞാൻ ഷാനുക്കാനെ സ്നേഹിച്ചു വരുന്നല്ലേ ഉള്ളു... അപ്പോയെക്കും പിരിയാൻ ആണ് വിധി എങ്കിൽ ഞങ്ങളെ എന്തിനാ പരസ്പരം ഇത്ര അടുപ്പത്തിൽ ആക്കിയത്... 
 
💓💓💓💓💓💓💓💓💓💓💓
 
( രണ്ടാഴ്ചക്ക്  ശേഷം  )
 
ഡീ.... കുരിപ്പേ മര്യാദക്ക് പൊയ്ക്കോ.. ഞാൻ എണീറ്റു വന്നോളാം. വെറുതെ ന്നെ ദേഷ്യം പിടിപ്പിക്കണ്ട....
 
രാവിലെ തന്നെ റിയ വന്ന് എണീക്കാൻ പറഞ്ഞു വെറുപ്പിക്കൽ തുടങ്ങി... 
 
ഇപ്പൊ കുറെ ആയില്ലേ ഞാൻ തന്നെ വിളിച്ചാലേ എണീറ്റു വരൂ എന്നുള്ള ശീലം അത് മുടക്കണ്ട കരുതി വന്നതാ അല്ല പിന്നെ ഞാൻ പോണ് എന്നും പറഞ്ഞു കലിപ്പിൽ റിയ പോയി... 
 
ഓൾ പറഞ്ഞത് കറക്റ്റ് ആണ്.... ഇപ്പൊ zannu വിളിക്കാൻ ഇല്ലാത്തോണ്ട്  റിയ ആണ് വിളിച്ചു എണീപ്പിക്കൽ. 
 
അന്നത്തെ സംഭവശേഷം അതായത് സിനു ന്റെ എൻഗേജ്മെന്റ് ഡേ കഴിഞ്ഞ ശേഷം ഞാനും zannu വും പരസ്പരം വിളിച്ചിട്ടില്ല... 
 
ഞാൻ വരുമ്പോയേക്കും വല്ലപ്പോഴും മെസ്സേജ് അയച്ചു ഓൾ പോവും... 
 
ഓളെ പറഞ്ഞിട്ട് കാര്യമില്ല... സാഹചര്യം അങ്ങനെ ആണല്ലോ.... zannu ന്റെ ഉപ്പ രണ്ടും കല്പിച്ച മട്ടാണ്.... ഏതായാലും ഒരു മാസം ടൈമ് ഉണ്ട് അതിന്റെ ഇടയിൽ എന്തെങ്കിലും പോം വഴി കണ്ടെ പറ്റൂ... 
 
അല്ലെങ്കിൽ എന്നെന്നേക്കുമായി ന്റെ ലൈഫിൽ നിന്നും zannu അകന്നു പോവും....
 
ഇന്ഷാ അല്ലാഹ് നാളെ zannu നെ നേരിട്ട് കാണണം ഓൾക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഉണ്ട്... 
 
അതിന്റെ ഭാഗം ആയിട്ട് ഇന്ന് ചിന്ന ബിസി ആണ് എല്ലാം പ്ലാനിങ് പോലെ നടത്തണ്ടേ....
 
( Zannu  )
 
ഡീ കിളവി.... ഇനിയും എണീക്കാൻ ആയില്ലേ എണീറ്റു പോടീ... 
 
ആരാപ്പോ ന്നെ രാവിലെ തന്നെ തെറി വിളിക്കുന്നെ നോക്കിയപ്പോ അഫി ഉണ്ട് കലിപ്പിൽ ന്നെ നോക്കി ദാഹിപ്പിക്കുന്നു.. 
 
അപ്പോഴാണ് വീട്ടിൽ അല്ല എന്നുള്ള ഓർമ. ഞാൻ മാത്രം അല്ലാട്ടോ അല്ലുവും ഷൈമയും ഉണ്ട്.. 
അവരൊക്കെ എപ്പോയോ എണീറ്റു സ്ഥലം കാലി ആക്കിണ്.. 
 
ഡീ ആഫ്രിക്കൻ മങ്കി നിന്നോട് പറഞ്ഞിട്ടില്ലേ നാളെ കഴിഞ്ഞിട്ട് മറ്റന്നാൾ ന്നെ വിളിച്ചാൽ മതി ന്ന്.. അല്ലെങ്കിൽ മിക്കവാറും ന്റെ ബോധം നാളെ പോവും. 
 
ബോധം ഉണ്ടെങ്കിൽ അല്ലേ പോവുക. ഇല്ലാത്ത സാധനം ഒക്കെ എങ്ങനെ പോവാൻ ആണ്... ഷൈമ 
 
മൂന്നും കൂടെ ന്നെ കളിയാക്കി.. 
 
വല്ല കിണിക്കാൻ നിക്കണ്ട. നാളെ റിസൾട്ട്‌ വരുമ്പോ ഇങ്ങനെ കിണിക്കണം ട്ടോ.. 
 
ഹാ അത് പറയാൻ മറന്നു . നാളെ ഞങ്ങടെ പ്ലസ്ടു റിസൾട്ട്‌ വരാണ്... എന്താവും പടച്ചോൻക് അറിയാം.. 
 
റിസൾട്ട്‌ ന്റെ ഭാഗം ആയിട്ട് ആണ് ഞങ്ങൾ എല്ലാരും അഫി ന്റെ വീട്ടിൽ സ്റ്റേ ചെയ്തത്.. അല്ലെങ്കിൽ ഓരോരുത്തർ അവനവന്റെ വീട്ടിൽ നിന്ന് ടെൻഷൻ അടിച്ച് മരിക്കും.. 
ഇതാവുമ്പോ എല്ലാരും ഒരുമിച്ചല്ലേ. 
 
ഈ കീടങ്ങളോട് ഇന്നലെ ഞാൻ പറഞ്ഞിട്ടുണ്ട് മറ്റന്നാൾ ന്നെ വിളിച്ചാൽ മതി ന്ന്... ന്ന നാളെ റിസൾട്ട്‌ ഒക്കെ വന്ന് പൂരം കഴിഞ്ഞിട്ട് എണീറ്റാൽ മതിയല്ലോ.. 
 
അല്ലേലും ന്റെ അത്ര ബുദ്ധി ഇവറ്റകൾക്ക് ഒന്നുമില്ല ഹിഹി. 
 
ഇനിയും ഉറങ്ങാൻ കീടങ്ങൾ സമ്മതിക്കില്ല അറിയുന്നോണ്ട് വേഗം എണീറ്റു... 
 
ഷോപ്പിങ് ചെയ്യാൻ ഉണ്ട് വേം റെഡി ആയിക്കോ പറഞ്ഞിട്ട് മൂന്നും പോയി... 
 
ഇപ്പൊ ഒരു ഷോപ്പിംഗ് എന്തിനാ റിസൾട്ട്‌ വന്നിട്ട് പോവാം പറഞ്ഞിട്ട് കീടങ്ങൾ കേൾക്കുന്നില്ല.. 
 
ഇന്ന് നൈറ്റ്‌ എങ്ങോട്ടോ പോവാൻ ഉണ്ട്.. അതിന് വേണ്ടിയാണ് ഷോപ്പിങ് എന്ന് മാത്രം പറഞ്ഞു.. 
 
പേടിയില്ലാത്ത കീടങ്ങൾ.. മനുഷ്യൻ നാളത്തെ റിസൾട്ട്‌ ആലോചിച്ചു ടെൻഷൻ അടിച്ചു ചാവാൻ ആയി.. 
 
ഉച്ചക്ക് മുന്നെ ഷോപ്പിങ് ഒക്കെ കഴിഞ്ഞു അഫി ന്റെ വീട്ടിൽ തിരിച്ചുഎത്തി... ആർക്കും പ്രത്യേകിച്ച് പണി ഒന്നും ഇല്ലാത്തോണ്ട് സൊറ പറഞ്ഞു ഇരുന്ന്... ന്റെ ഫോൺ ഞാൻ ദേഷ്യത്തിൽ എറിഞ്ഞപ്പോ രണ്ട് കഷ്ണം ആയി..
 
ഇനി അടുത്ത് ഫോൺ ഉപ്പ വാങ്ങി തരില്ല തീർത്തും പറഞ്ഞു ... ന്റെ കല്യാണം കഴിഞ്ഞു കേട്യോൻ വാങ്ങി തരും എന്ന്. 
 
അതോണ്ട് ഷാനുക്കാനെ ഒന്ന് വിളിക്കാൻ പോലും കഴിഞ്ഞിട്ടില്ല. 
 
 
രാത്രി പത്ത് മണി ആയപ്പോ ഉണ്ട് മൂന്ന് കിലവികളും അണിഞ്ഞു ഒരുങ്ങാൻ തുടങ്ങുന്നു... മ്മളോട് ഡ്രസ്സ്‌ ചെയ്യാൻ പറഞ്ഞിട്ട് ഞാൻ കേട്ടിട്ടില്ല. 
 
അവസാനം അല്ലു കലിപ്പ് ആയപ്പോ ഞാൻ ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്തു.. 
 
അഫിന്റെ വീട്ടിൽ ലേറ്റ് എല്ലാം ഓഫ് ചെയ്തു ഉമ്മയും ഉപ്പയും ഉറങ്ങി ഉറപ്പായ ശേഷം ഞങ്ങൾ നാലും പമ്മി പമ്മി വീട്ടിൽ നിന്നും പുറത്തു ചാടി. 
 
ഗേറ്റ് കടന്നപ്പോ മുന്നിൽ തന്നെ രണ്ട് കാർ നിർത്തി ഇട്ടിരിക്കുന്നു... ഇവറ്റകൾ യാതൊരു കൂസലും ഇല്ലാതെ കാറിന്റെ അരികിൽ എത്തി. 
 
ഇരുട്ട് ആയോണ്ട് ഞാനും ഓരേ പിന്നാലെ പോയി. 
 
പിന്നിലെ കാറിന്റെ ബാക്ക് ഡോർ തുറന്ന് അവർ കേറി ഞാൻ കയറാൻ നിന്നപ്പോയേക്കും ഡോർ ക്ലോസ് ചെയ്തു. 
 
പെട്ടന്ന് ഫ്രന്റ്‌ ഡോർ തുറന്നതും ഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന ഷാനുക്കാനെ കണ്ടതും മ്മള് അത്ഭുതത്തോടെ ഇക്കാനെ നോക്കി.. 
 
ഇങ്ങനെ മിഴിച്ചു നോക്കാതെ കേറി ഇരിക്കെടി മാക്രി കെട്യോളെ എന്ന് പറഞ്ഞിട്ട് ഇക്ക എന്നെ വലിച്ചു കേറ്റി. 
 
മുന്നിലെ കാറിൽ ബാക്കി ബ്രോസ് ആണ്... ഞാൻ കേറിയ പാടെ ഇക്ക വണ്ടിയും കൊണ്ട് ഒറ്റ പറക്കൽ ആയിരുന്നു... എങ്ങോട്ടാ ചോദിച്ചിട്ട് ഒന്നും പറയുന്നുമില്ല.. 
 
ഓരോ സെക്കന്റ്‌ കൂടുമ്പോയും സ്പീഡ് കൂടി കൊണ്ടേ ഇരുന്ന്.. ബാക്കിൽ ഉള്ള മൂന്നും കൂക്കി വിളിക്കുന്നുണ്ട്. 
 
ഞാൻ കണ്ണ് രണ്ടും അടച്ചു ചെവി പൊത്തി പിടിച്ചു.... പെട്ടന്ന് ഇക്ക ന്റെ കൈ ചെവിയിൽ നിന്നും മാറ്റിയിട്ട് ഇക്കാന്റെ കൈനോട് കോർത്തു... ഇക്കാന്റെ നെഞ്ചിൽ വച്ചു.. 
 
ഇത്ര ദിവസം അനുഭവിച്ച സങ്കടവും ടെൻഷനും എല്ലാം ഈ ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ മറന്നു. 
 
ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി...രണ്ട് പേരും ആ നോട്ടത്തിൽ ലയിച്ചു പോയി.. 
 
ബാക്കിൽ നിന്നും അഫി യും ഷൈമയും അല്ലുവും.... അള്ളോഹ് ലോറി എന്ന് പറഞ്ഞു ഷാനുക്കാനെ തട്ടി വിളിച്ചപ്പോ ആണ് ഞങ്ങള്ക്ക് രണ്ടാൾക്കും ബോധം വന്നത്.. 
 
മുന്നിലേക്ക് നോക്കിയപ്പോ കാറിന്റെ നേരെ കുതിച്ചു വരുന്ന ടിപ്പർ ലോറി കണ്ടതും ന്റെ കൈ കാലുകൾ തളരാൻ  തുടങ്ങി...
 
മ്മള് ഷാനുക്കാ എന്ന് വിളിച്ചിട്ട് കണ്ണ് പൊത്തി ചെവി അടച്ചു പിടിച്ചു... 
 
*(തുടരും... )*
💙🖤റൂഹോട് ചേരും വരെ🖤💙 - 19

💙🖤റൂഹോട് ചേരും വരെ🖤💙 - 19

5
2688

ഞാൻ വീണ്ടും വന്നെ  👻😁   *💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💓*   *(RoM@nt!C  Lov£ $toRy)*   *_Part_19_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   ഇത്ര ദിവസം അനുഭവിച്ച സങ്കടവും ടെൻഷനും എല്ലാം ഈ ഒരൊറ്റ നിമിഷം കൊണ്ട് ഞാൻ മറന്നു.    ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി...രണ്ട് പേരും ആ നോട്ടത്തിൽ ലയിച്ചു പോയി..    ബാക്കിൽ നിന്നും അഫി യും ഷൈമയും അല്ലുവും.... അള്ളോഹ് ലോറി എന്ന് പറഞ്ഞു ഷാനുക്കാനെ തട്ടി വിളിച്ചപ്പോ ആണ് ഞങ്ങള്ക്ക് രണ്ടാൾ