Aksharathalukal

ശിവപാർവതി 2

ശിവപാർവതി
ഭാഗം 2


അവൻ റൂമിലേക്ക് വന്നതും പാറു വേഗം മുറി വിട്ട് പുറത്തിറങ്ങാൻ നോക്കി... പെട്ടെന്നയിരുന്നു ശിവ അവളെ പിന്നിൽ നിന്ന് വലിച്ചു അവളെ അവന്റെ രോമംവൃതമായ നെഞ്ചിലേക്ക് വലിച്ചിട്ടു ഡോർ അടച്ചത്..

"ഇ.. ഇതെന്താ... ചെയ്യുന്നേ.. വാതിൽ തുറന്ന് നിക്ക്.. നിക്ക് പോണം..."

അവൾ അവന്റെ കയ്യിൽ കിടന്ന് കുതറി...

അവൻ അവളെ പിന്നിലൂടെ കയ്യിട്ട് ഒന്നൂടെ ചേർത്ത് നിർത്തി...
അവളുടെ മിഴികൾ നിറഞ്ഞു വന്നു...

അത് കണ്ടപ്പോ ഒന്നൂടെ അവൻ അവർക്കിടയിലെ അകലം കുറച്ചു അവളെ പൂർണമായും തന്നിലേക്ക് ചേർത്ത് നിർത്തി അവളുടെ ചുടുശ്വാസം അവന്റെ നെഞ്ചിലേക്ക് പതിഞ്ഞു...

മെല്ലെ അവൻ അവളുടെ കാതരികിൽ മൊഴിഞ്ഞു ...

"പാറു..."

അവന്റെ ശ്വാസം അവളുടെ ചെവിയിൽ തട്ടിയപ്പോൾ അവളുടെ ഉള്ളിലൂടെ ഒരു കൊള്ളിയാൻ മിന്നി...

അവളുടെ മിഴികൾ വീണ്ടും നിറഞ്ഞു... ഒരു തുള്ളി കണ്ണുനീർ അവന്റെ നെഞ്ചിൽ വീണു...

അവൻ മെല്ലെ അവളുടെ താടിയിൽ പിടിച്ചു മുഖമുയർത്തി.. പെണ്ണിന്റെ കണ്ണ് നിറഞ്ഞു തുളുമ്പി നിൽക്കുന്നു...

അവൻ ആ കണ്ണുകളിൽ നോക്കി പറഞ്ഞു..

"പാറു.. എനിക്ക് തന്നെ ഇഷ്ടമാ... ഒരുപാട്... അത് ഇന്ന് അമ്പലത്തിൽ വെച്ച് കണ്ടപ്പോ തുടങ്ങിയതല്ല... അന്ന് നീ ഞാനുള്ളപ്പോൾ ഒരിക്കെ അച്ചുവിന്റെ കൂടെ വീട്ടിൽ വന്നിലെ അന്ന് എന്റെ ഉള്ളിൽ കേറിയത നീ പക്ഷെ പറയാൻ എനിക്ക് പറ്റീല..."

മറുപടിയെന്നോണം വീണ്ടും കണ്ണുകൾ കവിഞ്ഞൊഴുകി...വീണ്ടും കണ്ണ് നിറഞ്ഞത് കണ്ടത് കൊണ്ടാവണം അവൻ അവളിലെ പിടി വിട്ടു...

അവൾ കണ്ണ് തുടച്ചു തിരിഞ്ഞ് നിന്നു...

"എന്താടോ... താൻ ഒന്നും മിണ്ടാതെ..."

"ആ.. വാതിൽ ഒന്ന് തുറക്കൂ നിക്ക് പോണം...,

"പാറു..."

"പ്ലീസ്... ആ വാതിൽ ഒന്ന് തുറക്ക്..."

ഒഴുകി വന്ന കണ്ണീർ തുടച്ചു കൊണ്ട് വീണ്ടും പറഞ്ഞു...

"തനിക് എന്നെ ഇഷ്ടമാണോ...ഒന്ന് പറയെടോ..."

അവനെ പോലും ഞെട്ടിച്ചുകൊണ്ട് അവൾ പൊട്ടി കരഞ്ഞു കൊണ്ട് അവനെ ഇറുകെ കെട്ടിപിടിച്ചു...ഒരു നിമിഷം അവൻ ഒന്ന് പകച്ചു... പെട്ടെന്ന് സ്ഥലകാലബോധം വന്നപോലെ അവൾ അവനിൽ നിന്ന് അടർന്നു നിന്നു...

"പാറു..."

"ഞ... ഞാനറിയാതെ.. സോറി..."

"പാറു.. നിക്ക് എനിക്ക് മനസ്സിലായി നിനക്കും എന്നോട് ഇഷ്ടമാണെന്ന് അല്ലായിരുന്നേൽ നീ ഇപ്പൊ എന്നെ കെട്ടിപിടിക്കില്ലാരുന്നു..."

മൗനമായിരുന്നു അവളുടെ മറുപടി

"എനിക്കറിയണം പാറു എന്തിനാ നീ എന്നെ പെട്ടെന്ന് കെട്ടിപ്പിടിച്ചെന്ന്.. ഇഷ്ടല്ലാഞ്ഞിട്ടാണോ ഇങ്ങനെ ചെയ്തേ നിക്ക് അറിയണം..."

ഒഴുകിവന്ന കണ്ണീരിന് വീണ്ടും തുടച്ചു കളഞ്ഞു അവൾ അവനുനേരെ തിരിഞ്ഞു

"ശിവേട്ടന് എന്താ അറിയേണ്ടേ.. എനിക്ക് ഇഷ്ടാണോ എന്നല്ലേ എന്നാൽ കേട്ടോളു ഇഷ്ടമായിരുന്നു.. ഇപ്പോഴും ഇഷ്ടാണ്... പക്ഷെ അത് ശിവേട്ടൻ എന്നോട് തോന്നുന്നതിനേക്കാൾ മുമ്പേ എനിക്ക് തോന്നിയത..
ഓർക്കുന്നുണ്ടോ അന്ന് പ്ലസ്ടു വിന് പഠിക്കുമ്പോൾ അച്ചുനെ സ്കൂളിൽ കൊണ്ട് വിടാൻ ഏട്ടൻ വന്നത് അന്നാണ് ഞാൻ ആദ്യമായി ഏട്ടനെ കാണുന്നെ.. അതിന് മുന്നേ അച്ചു പറഞ്ഞിട്ട് മനസ്സിന്റെ കോണിൽ എവിടെയോ ഒരിറ്റ് സ്നേഹം മുള പൊട്ടിയിരുന്നു..നേരിൽ കണ്ടപ്പോ അതിന് ആക്കം കൂടി.. അന്ന് എന്റെ അറിവില്ലാത്ത പ്രായത്തിൽ ഞാൻ അതിനെ വളർത്തി..അച്ചുനോട് പോലും പറഞ്ഞില്ല... ജീവിതത്തിലെ ഓരോ ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോൾ ഞാനറിഞ്ഞു പാർവതി എന്ന ഞാനും ശിവകാർത്തികേയൻ എന്ന ഏട്ടനും തമ്മിലുള്ള അന്തരം.. അത് എന്നെ എന്റെ ഇഷ്ടം അച്ചുനോട് പറയാൻ പോലും പിന്തിരിപ്പിച്ചു... ഒരുപാട് തവണ മനസ്സിൽ നിന്നും പിഴിത് മാറ്റാൻ നോക്കി.. പക്ഷെ പഴയതിലേറെ അത് ഹൃദയത്തിന്റെ കോണിൽ വെരുറപ്പിച്ചിരുന്നു... പക്ഷെ ഓരോ തവണ എന്റെ മനസ്സിനെ പലതും ഞാൻ പറഞ്ഞു പഠിപ്പിച്ചു ഒരു സാധാ വില്ലേജ് ഓഫീസറുടെ മോൾക് ചേർന്നതല്ല അമ്പാടിയിലെ കുഞ്ഞിതമ്പ്രാൻ.. പക്ഷെ അനുസരണ ഇല്ലാത്ത കുഞ്ഞിനെ പോലെ എന്റെ മനസ്സും അത് ചെവികൊണ്ടില്ല...ഓരോ തവണ ഏട്ടനെ കാണുമ്പോഴും എന്റെ ഉള്ള് വിളിച്ചു പറയുണ്ടയിരുന്നു ഇഷ്ടമാണ് ഒരായിരം വട്ടമെന്ന്.ഇന്ന് എന്റെ കയ്യിൽ കേക്ക് വെച്ച് തന്നപ്പോൾ ഓടി വന്ന് കെട്ടിപിടിക്കണം എന്നുണ്ടായിരുന്നു പക്ഷെ അതിന് നിക്ക് കഴിഞ്ഞില്ല കഴിയേം ഇല്ല...ഇന്ന് ചോദിച്ചില്ലാരുന്നോ എന്തിനാ ഏട്ടനെ എനിക്ക് ഇത്ര പേടിയെന്ന്.. സത്യം പറഞ്ഞ അറിയാതെ അടുത്തുപോവ്വോ എന്ന് ഭയന്നിട്ട ഏട്ടനെ ഞാൻ മൈൻഡ് ചെയ്യാതെ ഇരുന്നേ... ആ ഭയം ആയിരുന്നു ഏട്ടനോടും..."

എല്ലാം കേട്ടകഴിഞ്ഞപ്പോൾ ശിവന് ഒരുതരം നിർവികരമാണ് അനുഭവപ്പെട്ടത്... അവന്റെ കണ്ണും നിറഞ്ഞൊഴുകി.. അവളെ ചേർത്ത് പിടിക്കണം എന്ന് തോന്നി.. അതിന് അവളുടെ അടുത്തേക്ക് ചെന്നപ്പോൾ അവൾ തടുത്തു നിർത്തി..

"പാറു..."

"ശിവേട്ട ഞാൻ പറയുന്നത് മനസ്സിലാക്ക് ഏട്ടൻ ചേർന്ന കുട്ടിയല്ല ഞാൻ..പോരാത്തതിന് പ്രേമിച്ചുനടക്കാനുള്ള ഒരു മാനസികാവസ്ഥ അല്ല എന്റേത്... ഇന്ന് എന്നെ ആശ്രയിച്ച ഒരു കുടുംബം മുഴുവൻ... അച്ഛൻ കുറച്ചു മുമ്പ് ആക്‌സിഡന്റ് ആയി ഇപ്പൊ റെസ്റ്റില അമ്മക്ക് ജോലി ചെയ്യാനുള്ള ആവതൊന്നും ഇല്ല... താഴെയുള്ള രണ്ട് അനിയത്തിമാരേം നോക്കണം.. രാവിലേം വൈകീട്ടും പിള്ളേരെ പഠിപ്പിച്ചുണ്ടാക്കുന്ന പൈസേല വീട് കഴിയുന്നെ.. ഇങ്ങനേം പ്രാരാബ്ദമുള്ള ഒരാളെയല്ല ശിവേട്ടൻ കിട്ടേണ്ടത്.. ഈ അമ്പാടി തറവാടിന് ചേർന്ന പെൺകുട്ട്യാ വേണം ശിവേട്ടൻ കല്യാണം കഴി..."

അവളെ മറഞ്ഞു മുഴുമിപ്പിക്കാൻ സമ്മതിക്കാതെ അവളുടെ അധരങ്ങളെ അവൻ പുൽകി..കുറച്ചു സമയത്തെ ചുണ്ടുകളുടെ പ്രണയനുമിഷങ്ങൾക് ശേഷം അവൻ അവളോടായി പറഞ്ഞു

"ഈ പാർവതി ഈ ശിവാനുള്ളതാ... ഒരുത്തനും വിട്ട് കൊടുക്കില്ല.. നിന്നെ സ്വന്തമാക്കാൻ ഒന്നും എനിക്ക് തടസല്ല... അതിന് ഏത് അറ്റം പോവേണ്ടി വന്നാലും..."

"കണ്ണാ.... ഇതുവരെ ഡ്രസ്സ്‌ മാറ്റി വന്നീല നീയ്യ്.. ആളൊള് നിന്നെ അന്വേഷിക്കുന്നു..."

"ദേ വരുന്നമ്മേ..."

അവൻ ഷെൽഫിൽ നിന്ന് ഒരു ഷർട്ട്‌ എടുത്ത് ധരിച്ചു താഴേക്ക് പോയി അതിന് പിന്നാലെ അവളും നടന്നു...

"എന്റെ പാറുവേ നീ ഇത് എവിടർന്നു.. ഈ വീട് മുഴോനും നിന്നെ അന്വേഷിച് നടക്കാർന്നു ഞാൻ.."

"ഞ.. ഞാൻ.."

"ഇതെന്താ നിന്റെ കണ്ണൊക്കെ കലങ്ങിയിരിക്കുന്നെ... എന്ത് പറ്റി"

"അത് കണ്ണിൽ പൊടി വീണതാ..."

അവർ സംസാരിക്കുന്നതിന്റെ ഇടക്ക് മിത്ര കേറി വന്നു..

"ഹൈ.. അച്ചു.. ഞാൻ വന്നിട്ടെന്താ നീ ഒന്ന് മൈൻഡ് പോലും ചെയ്യാതെ...എപ്പോഴും ഈ വേലക്കാരി കൊച്ചിന്റെ കൂടെ ആണല്ലോ.."

"മിത്ര സൂക്ഷിച് സംസാരിക്കണം... ഇത് വേലക്കാരിയൊന്നോല്ല ന്റെ ഫ്രണ്ട..."

"ഓഹ്.. ഐആം സോറി കണ്ടിട്ട് എനിക്ക് അങ്ങനെ തോന്നി പോയി..."

"മിത്രെ... ഇനി നീ ഒരു വാക്ക് ഇവളെ പറ്റി പറഞ്ഞാൽ ഞാൻ നീയുമായുള്ള ബന്ധം അങ്ങ് മറക്കും കേട്ടല്ലോ..."

അച്ചു മിത്രയോട് അത്രേം പറഞ്ഞു പാറുവിനെ വലിച്ചു അവിടെന്ന് പോയി...

പരിപാടികൾ എല്ലാം കഴിഞ്ഞു സമയം ഏതാണ്ട് സന്ധ്യയായി...

"അച്ചു.. നിക്ക് വീട്ടിൽ പോണം..നേരം ഇത്രേമയില്ലേ..."

"കുറച്ചൂടെ കഴിഞ്ഞിട്ട് പോവാം പാറുവേ..."

"ദേ അച്ചു നിക്ക് പോയിട്ട് തിരക്കുണ്ട്..."

"അമ്മാ... പാറുവിന് ഇപ്പൊ തന്നെ വീട്ടിൽ പോണമെന്നു.."

"പാറുക്കുട്ടിയെ... കുറച്ചൂടെ കഴിഞ്ഞിട്ട് പോവാം മോളെ... അച്ഛൻ കൊണ്ടന്നാക്കി വിടും..."

"അമ്മേ... വീട്ടിൽ പോയിട്ട് കുറച്ചു അത്യാവശ്യം ഉണ്ട്.."

"എന്ന ഉണ്ണിയേട്ടൻ മോളെ കൊണ്ട് ചെന്നാക്കും..."

"അപ്പച്ചി.. എനിക്ക് അപ്പച്ചിയോടും അമ്മാവനോടും ഒരു അത്യാവശ്യ കാര്യം പറയാനുണ്ട്... "(മിത്ര )

"ശിവ.. എന്ന മോളെ നീ കൊണ്ട് ചെന്നാക്ക്.."

"അതെന്തിനാ ശിവയെ വിടുന്നെ അവൾക്ക് ഒറ്റക്ക് പോയികൂടെ..."

"മിത്ര മോളിതെന്താ പറയുന്നേ ഈ രാത്രി പാറു മോൾ എങ്ങനെ ഒറ്റക് പോകും.."

"എന്ന അച്ചുവോ ഞാനോ കൂടെ പോകാം..."

"എന്റെ ഏട്ടൻ ഒറ്റക് പോവാൻ അറിയാം അതിന് ആരുടേം സഹായം ഒന്നും വേണ്ട..."

"അമ്മ.. ഞാൻ ഇവിടുന്ന് ഓട്ടോ വിളിച്ചു പൊക്കോളാം..."

"പാർവതി നിക്ക്.. അമ്മ എന്നോടാ തന്നെ കൊണ്ടാക്കാൻ പറഞ്ഞെ അത്കൊണ്ട് ഞാൻ കൊണ്ട് വിടാം..."

"ശിവ... അവൾക് ഒറ്റക്ക് പൊക്കോളാം എന്ന് പറഞ്ഞല്ലോ പിന്നേ നീ എന്തിനാ അവളെ കൊണ്ട് വിടാൻ വാശി കാണിക്കുന്നേ..."

"മിത്ര.. ദിസ്‌ ഈസ്‌ നൺ ഓഫ് യുവർ ബിസിനസ്‌.."

"ബട്ട്‌ ശിവ.."

അവൾ പറയുന്നതിന് ചെവി കൊടുക്കാതെ ശിവ കാറിന്റെ കീ എടുക്കാൻ പോയി...

"അമ്മ.. എന്റെ കാറിന്റെ കീ കണ്ടോ..."

അത് ഞാൻ വേണുവേട്ടൻ ചോദിച്ചപ്പോ ഒന്ന് കൊടുത്തു വേണുവേട്ടന്റെ കാർ കേടാന്ന്.

അവൻ അവന്റെ ബുള്ളറ്റിന്റെ കീ എടുത്തു വന്നു...

"ശിവ നീ ബൈക്കിൽ ആണോ ഇവളെ കൊണ്ട് വിടുന്നെ നീ എന്റെ കാറിന്റെ കീ എടുത്തോ.."

"മിത്ര... ആക്ച്വലി വാട്ട്‌ ഈസ്‌ യുവർ പ്രോബ്ലം..."

"ഞാൻ ചോദിച്ച പോലും നീ എന്നെ നിന്റെ ബൈക്കിൽ കേറ്റില്ലലോ.. എന്നിട്ടാണോ ഏതോ ഒരാരുതീനെ കേറ്റണേ...,"

ഇത് കേട്ടപ്പോൾ ശിവൻ ദേഷ്യം ഇരച്ചു കയറി സാഹചര്യം വഷളാക്കേണ്ട എന്ന് കരുതി അവൻ മൗനം പാലിച്ചു 

"മിത്ര... അവൻ പാറുനെ ബൈക്കിൽ കൊണ്ട് വിടുന്നതിനു നിനക്കു എന്താ മോളെ..,"

"അപ്പച്ചി അത്..."

"ശിവ നീ മോളേം കൂട്ടി പൊക്കോ"

"എന്ന ശെരിയമ്മേ പോയിട്ട് വരാം... അച്ഛ.."

"ശെരി മോളെ.."

"ശിവ... സ്പീഡിൽ ഒന്നും പോവേണ്ടാട്ടോ..."

"മ്മ്..നോക്കിയോളം അമ്മേ "

ശിവയുടെ മനസ്സിൽ സന്തോഷത്തിന്റെ തിരമാലകൾ ഉറഞ്ഞു പൊന്തി.... ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു കാര്യാ നടക്കാൻ പോണേ..

അവൻ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അവൾ അവന്റെ പിന്നിൽ കേറി ബൈക്കിന്റെ സൈഡിൽ മുറുക്കി പിടിച്ചു... ബൈക്ക് അവരുടെ കണ്മുന്നിൽ നിന്ന് മറഞ്ഞപ്പോ അവൻ ബൈക്ക് നിർത്തി...

"പാറു.. ഇനി ആ കയ്യെടുത്ത ദേ ഈ ചുമലിലോട്ട് വെച്ചോ..."

"വെ.. വേണ്ട.. ഞാൻ ഇങ്ങനെ ഇരുന്നോളാം..."

"മ്മ്.."

പെട്ടന്ന് ബൈക്ക് സ്റ്റാർട്ട്‌ ചെയ്ത് അവൻ സഡൻ ബ്രേക്ക്‌ ഇട്ടു.. അവൾ വീഴാൻ പോയപ്പോ അവന്റെ വയറിലൂടെ കൈ കോർത്തുപിടിച്ചു...

"ദേ.. ഇനി ആ കൈ ഊരണ്ട.."

അവൾ കയ്യെടുക്കാൻ നിന്നപ്പോൾ അവൻ അത് പിടിച്ചു വെച്ചു.. കുറച്ചു നേരത്തെ യാത്രക്ക് ശേഷം അവർ അവളുടെ വീട്ടിലെത്തി... അവൾ വേഗം ബൈക്കിൽ നിന്നിറങ്ങി വീട്ടിലേക്ക് കേറി...

അവളുടെ അമ്മ സുജാത വരാന്തയിലേക്ക് വന്നു..

"ഇതാര് ശിവൻ മോനോ... വാ കേറി ഇരിക്ക്.."

"വേണ്ട ഞാൻ പോവ്വാ..."

"ഇത്രേടം വരെ വന്നിട്ട് ഒന്നും കുടിക്കാതെ പോയാലെങ്ങനെ..."

അവൻ ബൈക്ക് ഒതുക്കി വീട്ടിലോട്ട് കേറി..

സുജാത ചായേം പലഹാരം എടുക്കാൻ പോയപ്പോ അവൻ പാറുനോട് ചോദിച്ചു

"ഞാൻ നിന്റെ വീട്ടുകാരോട് ചോദിക്കട്ടെ നിന്നെ നിക്ക് താരോന്ന്..."

"ശിവേട്ട... ഞാൻ പറഞ്ഞത് എന്താ ഒന്നും മനസ്സിലാക്കാതെ.."

"ഈ ബന്ധം നടക്കാതിരിക്കാൻ നീ കാണുന്ന തടസം പണവും പ്രധാഭമൊക്കെയല്ലേ.. അത് ഒരു അളവ്കോൽ ആകരുത് പാർവതി ഏത് നിമിഷവും നഷ്ടപെടാവുന്നെ ഒള്ളു ഈ പറഞ്ഞതൊക്കെ.."

"ശിവേട്ട ഞാൻ പറയുന്നത് ഒന്ന് കേൾക്ക്...,

"ഞാൻ വെറുതെ നിന്റെ അഭിപ്രായം ചോദിച്ചൂന്നെ ഒള്ളു.. നീ സമ്മതിച്ചാലും ഇല്ലേലും ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു..."

സുജാത ചായേം പലഹാരോം ആയി എത്തി...
അവൻ ഒരു സിപ് കുടിച് ചോദിക്കാൻ ആരഞ്ഞു... പാർവതി കണ്ണ്കൊണ്ട് വേണ്ടാന്നു ആഗ്യം കാണിക്കുന്നുണ്ട്..
🔹
(ഇതേ സമയം ശിവന്റെ വീട്ടിൽ )

"മിത്ര... ഏട്ടൻ അവളേം കൊണ്ട് പോയതിന് നീ എന്തിനാ ഇങ്ങനെ ഉറഞ്ഞു തുള്ളുന്നെ...ഏട്ടൻ ആരുടെ കൂടെ പോയാലും നിനെക്കെന്താ.."

"എനിക്കുണ്ട് അച്ചു...ശിവയെ എനിക്ക് ഇഷ്ട.."

"എന്നുമുതൽ.. ഏട്ടൻ അമ്പാടി ഗ്രൂപ്പിന്റെ എംഡി ആയത് മുതലോ.. അതോ അമ്പാടി ഗ്രൂപ്പിസിന്ന് നൂറ് കോടിയുടെ ടെൻഡർ വന്നത് മുതലോ..."

"അച്ചു... നീ മിണ്ടാതിരിക്ക്.. മിത്രക്ക് പറയാനുള്ളത് പറയട്ടെ.."

"അച്ഛയും ഇതിന് കൂട്ടി നിക്കാണോ.."

"അപ്പച്ചി... ഞാൻ സത്യം പറയാ എനിക്ക് ഇഷ്ട ശിവയെ പക്ഷെ അച്ചു പറയുന്ന പോലെ സ്വത്ത്‌ കണ്ടിട്ടൊന്നുമല്ല ശെരിക്കും ഇഷ്ട..."

"അതെ ലക്ഷ്മി... വരുന്ന വിവാഹലോചനകൾ എല്ലാം ഇവൾ വേണ്ടന്ന് വെക്കുമ്പോ.. അതിന്റെ കാരണം ഞങ്ങൾ ആദ്യം അന്വേഷിക്കണമായിരുന്നു.. അവൾക്ക് ശിവയെ ഇഷ്ട.. ഞങ്ങളും ആദ്യം കുട്ടികളിയായി തന്നെയാ കണ്ടേ പക്ഷെ പിന്നെടാ ഞങ്ങൾക്ക് മനസ്സിലായെ.." (മിത്രയുടെ അമ്മ ഇന്ദിര )

"ഇന്ദിരെ.. ഞങ്ങൾ എന്താ പറയാ അവനോട് ഒക്കെ ഒന്ന് ചോദിക്കേണ്ടേ.." ഉണ്ണിയച്ഛൻ

"നിങ്ങൾ സമ്മതം പറഞ്ഞ ഇത് നടക്കോലോ.."ഇന്ദിര 

"ഏട്ടന്റെ വിവാഹകാര്യത്തിൽ സമ്മതം പറയേണ്ടത് അമ്മയും അച്ഛനുമല്ല ഏട്ടനാ.. അച്ഛനോ അമ്മയോ അല്ലാലോ കെട്ടുന്നേ ഏട്ടനല്ലേ..."

"ലക്ഷ്മിയേടത്തിയും ഉണ്ണിയേട്ടനും പറഞ്ഞ ശിവ കേൾക്കില്ലേ..."

"കേൾക്കും എല്ലാം കേൾക്കും പക്ഷെ കല്യാണകാര്യത്തിൽ മാത്രം ഇല്ല...."

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ വാതുക്കെ നിക്കണ ശിവയെ എല്ലാരും കണ്ടു..

തുടരും...

ഇഷ്ടപ്പെട്ടോ സ്റ്റോറി... 🥰അപ്പൊ അഭിപ്രായങ്ങൾ എല്ലാരും പറഞ്ഞോളൂ 🥰❤️

 

ശിവപാർവതി 3

ശിവപാർവതി 3

4.5
12049

ശിവപാർവതി ഭാഗം 3  "ഏട്ടന്റെ വിവാഹകാര്യത്തിൽ സമ്മതം പറയേണ്ടത് അമ്മയും അച്ഛനുമല്ല ഏട്ടനാ.. അച്ഛനോ അമ്മയോ അല്ലാലോ കെട്ടുന്നേ ഏട്ടനല്ലേ..." "ലക്ഷ്മിയേടത്തിയും ഉണ്ണിയേട്ടനും പറഞ്ഞ ശിവ കേൾക്കില്ലേ..." "കേൾക്കും എല്ലാം കേൾക്കും പക്ഷെ കല്യാണകാര്യത്തിൽ മാത്രം ഇല്ല...." ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ വാതുക്കെ നിക്കണ ശിവയെ എല്ലാരും കണ്ടു.. പാറുവിന്റെ വീട്ടിൽ നിന്ന് വന്ന് വീട്ടിലോട്ട് കയറുമ്പോൾ തന്നെ ഇതെല്ലാമാണ് ശിവ കേട്ടത് "ഹാ ശിവ.. നീ വന്നിരുന്നോ..." "മ്മ്...ഞാൻ എല്ലാം കേട്ടു.." "ഏട്ടൻ ഒന്ന് പോയപ്പോഴേക്കും ഇവിടെ എന്തൊക്കെ ഇണ്ടായെന്ന