Aksharathalukal

ശിവപാർവതി 3

ശിവപാർവതി
ഭാഗം 3



"ഏട്ടന്റെ വിവാഹകാര്യത്തിൽ സമ്മതം പറയേണ്ടത് അമ്മയും അച്ഛനുമല്ല ഏട്ടനാ.. അച്ഛനോ അമ്മയോ അല്ലാലോ കെട്ടുന്നേ ഏട്ടനല്ലേ..."

"ലക്ഷ്മിയേടത്തിയും ഉണ്ണിയേട്ടനും പറഞ്ഞ ശിവ കേൾക്കില്ലേ..."

"കേൾക്കും എല്ലാം കേൾക്കും പക്ഷെ കല്യാണകാര്യത്തിൽ മാത്രം ഇല്ല...."

ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ വാതുക്കെ നിക്കണ ശിവയെ എല്ലാരും കണ്ടു..

പാറുവിന്റെ വീട്ടിൽ നിന്ന് വന്ന് വീട്ടിലോട്ട് കയറുമ്പോൾ തന്നെ ഇതെല്ലാമാണ് ശിവ കേട്ടത്

"ഹാ ശിവ.. നീ വന്നിരുന്നോ..."

"മ്മ്...ഞാൻ എല്ലാം കേട്ടു.."

"ഏട്ടൻ ഒന്ന് പോയപ്പോഴേക്കും ഇവിടെ എന്തൊക്കെ ഇണ്ടായെന്നറിയോ..മിത്ര ഇവിടെ ഉറഞ്ഞു തുള്ളുവായിരുന്നു ഏട്ടൻ പാറുനെ കൊണ്ടാക്കാൻ പോയീന്നും പറഞ്ഞിട്ട്.. കാരണം എന്താന്നറിയോ അവൾക്ക് ഏട്ടനെ ഇഷ്ടമാണെന്ന്..."

"എന്ന് മുതൽ..."

"അത് തന്നെയാ ഞാനും ചോദിച്ചേ..."

"സീ മിത്ര.... താനുമായി എനിക്ക് അങ്ങനെ ഒരു റിലേഷൻഷിപ്പിന് ഒരു താല്പര്യല്ല.."

"എന്ത് കൊണ്ടില്ല... ശിവ"

"ജീവിതത്തെ കുറിച് എന്റെയും നിന്റെയും കാഴ്ചപ്പാട് വളരെ വ്യത്യസ്തമാണ്.. എന്റേതിനോട് യോജിച്ച് പോവാൻ നിനക്കോ നിന്റേതിന് യോജിച്ച് പോവ്വാണ് എനിക്കോ കഴിയില്ല.. കല്യാണം കഴിഞ്ഞാലും എപ്പോഴും ഒന്നും രണ്ടും പറഞ്ഞു വഴക്കിടേണ്ടി വരും... എല്ലാത്തിനുമുപരി എന്റെ ഭാര്യ എങ്ങനെയാവണം എന്നതിനെ കുറിച് എനിക്ക് കുറച്ചു സങ്കല്പങ്ങളുണ്ട്.. നീ അതിന് യോജിച്ച പെണ്ണല്ല..."

"പിന്നേ ആ ദാരിദ്രവാസി പാർവതി ആയിരിക്കുമല്ലേ...നിന്റെ വീട്ടിൽ നിക്കുന്ന അടുക്കലാകാരികൾക്ക് ഉണ്ടല്ലോ അതിലേറെ മേന്മ.."

പറഞ്ഞു കഴിഞ്ഞതും ശിവയുടെ കൈ അവളുടെ മുഖത്തു പതിഞ്ഞു.. അവന്റെ അഞ്ചു വിരലിന്റെ പാടും അവളുടെ കവിളത്തു നോക്കിയാൽ ശെരിക്കും കാണാമായിരുന്നു..

"മിത്ര... സൂക്ഷിച് സൂക്ഷിച് സംസാരിക്കണം... പണവും പദവിയും വെച്ച് ഒരാളേം അളക്കാൻ നിക്കരുത്... പാർവതി എന്റെ അച്ചുന്റെ കൂട്ടുകാരിയാ.. അത്കൊണ്ട് സംസാരത്തിൽ അവളെ പറ്റി പറയുമ്പോ ഇത്തിരി മര്യാദയൊക്കെ ആവാം..."

"ശിവ... ഞാൻ ഇങ്ങനെയൊക്കെ പറയാൻ കാരണം നീയാ.. നീ നിന്റെ ബൈക്കിന്റെ പുറകിൽ അച്ചുനെ അല്ലാതെ വേറെ ഒരു പെണ്ണിനേയും കേറ്റിട്ടില്ല... ഞാൻ ചോദിച്ചപോലും നീ സമ്മതിച്ചിരുന്നില്ല... ഇന്നലെ കണ്ട പാർവതിയെ എന്നിട്ടും നീ കയറ്റി..."

"അത് എന്റെ ഇഷ്ടം.. എന്റെ ബൈക്കിന്റെ പുറകെ ആര് കേറണം കേറണ്ട എന്ന് തീരുമാനിക്കുന്നത് ഞാനാണ്..."

"ശിവ എന്താ നിനക്കു അവളോട് പ്രേമമാണോ.."

"മിത്ര... നീ ഇത്ര പുരോഗമന ചിന്താഗതികരിയായിട്ടും ഇങ്ങനെയൊക്കെയാണോ പറയുന്നേ... ഒരു പുരുഷന്റെ ബൈക്കിൽ ഒരു പെണ്ണിനെ കയറ്റിയാൽ അത് പ്രേമമാണോ.. എന്റെ ബർത്ഡേയ് പാർട്ടിക്ക് വന്നത് കൊണ്ട് അവളെ സുരക്ഷിതമായി വീട്ടിലെത്തിക്കുക എന്നുള്ളത് എന്റെ കടമയാണ്.. പിന്നേ ഞാൻ അവളെ എന്റെ ബൈക്കിൽ കൊണ്ട് ചെന്നാക്കിയത് എന്റെ കാർ ഇവിടെ ഇല്ലാത്തോണ്ടാണ് ..."

"ഞാൻ എന്റെ കാർ തരാൻ പറഞ്ഞല്ലോ..."

"മിത്ര ദിസ്‌ ഈസ്‌ റ്റൂ മച്ച്... എന്റെ വണ്ടി ഉണ്ടാവുമ്പോ ഞാനെന്തിനാ മറ്റുള്ളവരുടെ വണ്ടി വേടിക്കുന്നെ..എനിക്ക് നിന്നോട് സംസാരിക്കാൻ ഒട്ടും താല്പര്യമില്ല.. സോറി"

"ശിവ... ഞാൻ ഇത്രയൊക്കെ പൊസ്സസ്സീവ് ആവുന്നെങ്കിൽ അത് നിന്നോടുള്ള ഇഷ്ടം കൊണ്ടാണ്... എനിക്ക് കിട്ടേണ്ടത് എനിക്ക് തരാതെ മറ്റുള്ളവർക്ക് കിട്ടുമ്പോ എനിക്കുണ്ടാവുന്ന ഫീലിംഗ്സ് അത് നിനക്ക് മനസ്സിലാകില്ല..."

"നിനക്ക് ഇപ്പൊ എന്താ വേണ്ടത് മിത്ര..."

"എനിക്ക് നിന്നെ വേണം ശിവ .. ഐ നീഡ് യൂ ..."

"മ്മ്... അമ്മയും അച്ഛനും എന്റെയും മിത്രയുടേം എൻഗേജ്മെന്റിനുള്ള ഡേറ്റ് ഫിക്സ് ചെയ്തോളു..."

"ഏട്ട..😲."

"അതെ അച്ചു..."

"മോനെ..."

"ഞാൻ പറയുന്നത് കേൾക്ക് അച്ഛാ..."

അവൻ ഇത് പറഞ്ഞപ്പോ  എല്ലാരുടേം മുഖത്തു ഒരു ഞെട്ടൽ ഉണ്ടായി ആരും പ്രതീക്ഷിച്ചില്ല അവൻ കല്യാണത്തിന് സമ്മതിക്കുമെന്ന്.. പക്ഷെ മിത്രയുടേം അവളുടെ വീട്ടുകാരുടേം മുഖത്തു സന്തോഷത്തിന്റെ തിരകൾ അലയടിച്ചു... അച്ചു ദേഷ്യപ്പെട്ടകൊണ്ട് റൂമിലേക്ക് പോയി... അവനും അവന്റെ റൂമിലേക്ക് പോയി..
🔹🔹
ഇന്ന് നടന്നത് വിശ്വസിക്കാനാവാതെ എന്താ നടന്നത് എന്ന് വീണ്ടും ഓർത്തെടുക്കാണ് പാറു...

"ഞാൻ വെറുതെ നിന്റെ അഭിപ്രായം ചോദിച്ചൂന്നെ ഒള്ളു.. നീ സമ്മതിച്ചാലും ഇല്ലേലും ഞാൻ ചോദിക്കാൻ തന്നെ തീരുമാനിച്ചു..."

സുജാത ചായേം പലഹാരോം ആയി എത്തി...
അവൻ ഒരു സിപ് കുടിച് ചോദിക്കാൻ ആരഞ്ഞു... പാർവതി കണ്ണ്കൊണ്ട് വേണ്ടാന്നു ആഗ്യം കാണിക്കുന്നുണ്ട്..

"അമ്മേ.. എനിക്ക് അമ്മനേടും അച്ഛനോടും ഒരു കാര്യം പറയാനുണ്ട്"

" എന്ത്പറ്റി ശിവ... എന്തായാലും പറഞ്ഞോളൂ.. അതിനെന്തിനാ ഒരു മുഖവുര"

"അ. അത്... അച്ഛന്റെ അടുത്ത് പോയി നിങ്ങളോട് രണ്ടു പേരോടും ഒരുമിച്ച് ചോദിക്കേണ്ടതാണ്..."

അവർ അച്ഛൻ കിടക്കുന്ന മുറിയിലേക്ക് നടന്നു.. പാറു ആകെ വിളറി വെളുത്തിട്ടുണ്ട്... അവൻ അതെല്ലാം നന്നായി ആസ്വദിക്കുന്നുണ്ട്.. അവർ അച്ഛന്റെ റൂമിലെത്തി. അച്ഛൻ ബുക്ക് വായിച്ചുകൊണ്ടിരിക്കയിരുന്നു..

"ഇതാര് ശിവൻ മോനോ...എപ്പോ വന്നു..ഒറ്റക്കാണോ വന്നേ.."

"കുറച്ചേരായി..ഞാൻ പാർവതിയെ കൊണ്ട് വിടാൻ വന്നതായിരുന്നു..."

"നീ നിന്ന വന്ന കളിൽ നിക്കാതെ ഇരിക്ക്... സുജേ ചായ എടുക്ക്.."

"ചായ ഒക്കെ കുടിച് അച്ഛാ... ഞാൻ വേറെ ഒരു കാര്യം പറയാനാ വന്നേ..."

"എന്താ മോനെ..."

"അച്ഛാ... എനിക്ക് പാർവതിയെ ഇഷ്ടമാണ്... അവളെ ഞാൻ കല്യണം കഴിച്ചോട്ടെ... ഒരു കുറവും ഞാൻ അവൾക്ക് വരുത്തില്ല..."

മൗനമായിരുന്നു ആ അച്ഛന്റെ മറുപടി.. അമ്മേയുടെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണെല്ലാം നിറഞ്ഞിരിക്കുന്നത് കണ്ടു...

"അച്ഛൻ ഒന്നും പറഞ്ഞില്ല..."

"ശിവ... നീ എന്റെ മോളെ കല്യാണം കഴിച്ചാൽ ഒരു കുറവും അവൾക്ക് ഉണ്ടാവില്ലെന്നറിയാം... പക്ഷെ ഞങ്ങള്ക് നീ അർഹിക്കുന്നവനല്ല... ഇതുപോലുള്ള ഒരു കുടുംബത്തൂന്നാണോ ശിവ നീ കല്യാണം കഴിക്കേണ്ടെ..അർഹിക്കുന്നതിലുപരി ആഗ്രഹിക്കാൻ ഞാൻ എന്റെ മക്കളെ പഠിപ്പിച്ചിട്ടില്ല "

"അച്ഛാ...ഈ ഒരു കാര്യം പറഞ്ഞു കൊണ്ട് ഈ ബന്ധം വേണ്ടന്ന് വെക്കല്ലേ... പണം നോക്കിയല്ലലോ ഒരു ബന്ധം തിരഞ്ഞെടുക്കേണ്ടേ.. നമ്മുക്ക് എത്രത്തോളം മനസ്സിന് പിടിച്ചു എന്ന് നോകീട്ടല്ലേ... പാർവതിയെ അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച് എനിക്ക് ചിന്തിക്കാൻ കഴിയില്ല..."

"ശിവ... എനിക്ക് എന്റെ മോളെ അമ്പാടി തറവാട്ടിലേക്ക് അയക്കാൻ സമ്മതേയുള്ളു... പക്ഷെ.."

"ഇനി ഒന്നും പറയേണ്ട അച്ഛാ എനിക്ക് കേൾക്കേണ്ടത് കേട്ടു... ഇനി ഞാൻ അച്ഛനേം അമ്മേനേം കൂട്ടി വരാം പെണ്ണകാണാനും ഉറപ്പിക്കാനും..."

"ശെരി മോനെ..."

"എന്ന ഞാനിറങ്ങട്ടെ.."

"മ്മ്.."

ഇവിടെ ഇപ്പൊ ഇത് എന്താ നടക്കുന്നെ എന്ന മട്ടിൽ നിക്കാണ് പാറു..അവൻ പോകുമ്പോൾ അവൾക്ക് നേരെ ഒന്ന് കണ്ണിറുക്കി കാണിച്ചു...ബൈക്കെടുത്ത് അവൻ പോകുന്നതും നോക്കി ഉമ്മറത്തു നിന്നു അവൾ...
🔹
ശിവ ഓരോന്ന് ആലോച്ചിച് കിടക്കുമ്പോഴാണ് അച്ചു വന്ന് വിളിക്കണേ..

"ഏട്ട... അമ്മേം അച്ഛയും വിളിക്കുന്നുണ്ട്..."

"മ്മ്.. ഞാൻ വരാം നീ പൊക്കോ.."

"മ്മ്.."

അവൾ ഹാളിലേക്ക് വന്നു..

"ശിവ... എൻഗേജ്മെന്റ് മറ്റന്നാൾ നടത്താം.."

"മ്മ്..."

"നീയെന്താ ശിവ ഒരു താല്പര്യമില്ലാതെ.."

"മിത്ര എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്..."

അവർ രണ്ട് പേരും മുറ്റത്തോട്ട് ഇറങ്ങി...

"മിത്ര... മുഖവുര ഇല്ലാതെ തന്നെ പറയാം എനിക്ക് ഒരു കുട്ട്യേ ഇഷ്ടാണ്..."

"പാർവതിയെ ആണോ..😡"

"ആരാന്നൊന്നും നീയറിയേണ്ട..."

""എൻഗേജ്മെന്റ് മുടക്കാൻ ഓരോന്ന് പറയല്ലേ ശിവ.."

"ഞാൻ പറഞ്ഞത് സത്യമാണ്..."

"നീ എന്ത് പറഞ്ഞാലും ഞാൻ വിശ്വസിക്കില്ല..."

"എനിക്കറിയാം നീ വിശ്വസിക്കിലാന്ന് ഞാൻ എന്ത് പറഞ്ഞാലും അതെല്ലാം എൻഗേജ്മെന്റ് മുടക്കാനന്നെ നിനക്ക് തോന്നു... ഞാൻ പറയേണ്ടത് പറഞ്ഞു അവസാനം നീ ദുഖിക്കേണ്ട.."

അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി പിന്നാലെ അവനും...

"എന്തായി കണ്ണാ രണ്ടാളും സംസാരിച്ചിട്ട്.."

"അപ്പച്ചി... എൻഗേജ്മെന്റ് മറ്റന്നാൾ തന്നെ ഉറപ്പികാം..."

ശിവ പിന്നേ ഒന്നും പറഞ്ഞില്ല... അവൻ പലതും മനസ്സിൽ കണക്ക് കൂട്ടി..

"ഏടത്തി... എന്ന എന്നാലും ശുഭമായല്ലോ.. മറ്റന്നാൾ രാവിലെ ഞങ്ങൾ എത്താം... ഇപ്പൊ ഞങ്ങൾ ഇറങ്ങാ.."

"ശെരി "

"ശിവ.. ബൈ..."

"മ്മ്..."

അവർ പോയി കഴിഞ്ഞപ്പോൾ എല്ലാരും ശിവേടെ അടുത്ത് വന്നിരുന്നു...

"എന്തിനാ ഏട്ട ഈ കല്യാണത്തിന് സമ്മതിച്ചേ... എനിക്ക് ഇഷ്ട്ടല്ല ആ മിത്രയേ... അവൾക്ക് പണത്തിനോടുള്ള ആർത്തിയാണ് ഏട്ടനോടുള്ള സ്നേഹം ഉണ്ടാക്കിയെ.."

"മ്മ്.."

"ഏട്ട ഇങ്ങനെ ഇരുന്ന് മൂളാതെ ഒന്ന് വാ തുറന്ന് സംസാരിക്ക്..അവളെ എങ്ങാനും ഏട്ടൻ കെട്ടിയാൽ പിന്നേ ഏട്ടനോട് ഞാൻ മിണ്ടില്ല...."

"കണ്ണാ.. എന്താടാ... നീ മനസ്സറിഞ്ഞിട്ട് തന്നെയാണോ ഈ വിവാഹത്തിന് സമ്മതിച്ചേ... അമ്മക് നിന്റെ സന്തോഷ വലുത്... നിനക്കു ഇഷ്ടപെട്ടെങ്കിൽ മാത്രം മതി ഈ വിവാഹം..."

"അമ്മ.. അച്ഛാ... എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്... കുറച് സീരിയസ് ആണ്"

"നിനക്ക് പാറു മോളെ ഇഷ്ടാണ് എന്നല്ലേ.."

"അച്ഛന് എങ്ങനെ മനസ്സിലായി..."

"എനിക്കും അമ്മയ്ക്കും അത് നേരത്തെ തോന്നിയിരുന്നു... പാറു ഇന്ന് വീട്ടിൽ വന്നപ്പോൾ നീ ഒളിഞ്ഞും തെളിഞ്ഞും നോക്കിയതും..കേക്ക് കൊടുക്കുമ്പോൾ നിന്റെ മുഖത്തുള്ള ഒരു പ്രത്യേക ഭാവവും.. നിന്റെ ബൈക്കിന്റെ പുറകിൽ പാറു മോൾ കയറിയപ്പോൾ നിന്റെ മുഖത്തുണ്ടായ സന്തോഷവുമെല്ലാം ഞങ്ങൾ വീക്ഷിച്ചിരുന്നു... പിന്നേ നിനക്കു അവളെ ഇഷട്ടാണ് എന്ന് ഉറപ്പിച്ചത് മിത്ര അവളെ പറ്റി മോശം പറഞ്ഞപ്പോൾ നിനക്കുണ്ടായ ദേഷ്യം കണ്ടപ്പോഴാണ്..."

"ഉണ്ണിയേട്ടാ.. ഇനി പറഞ്ഞിട്ടേണ്ട കാര്യം..."

"അമ്മ... ഞാൻ പാറുന്റെ വീട്ടിൽ പോയി സംസാരിച്ചു അവർക്ക് സമ്മതാണ്.. പറ്റുവാണേൽ നമ്മൾക്കു നാളെ അവിടേം വരെ ഒന്ന് പോണം..."

"ഇതൊക്കെ എപ്പോ കണ്ണാ..."

"ഇന്ന് ഞാൻ അവളെ കൊണ്ടുവിടാൻ പോയപ്പോ ആണ് ചോദിച്ചേ..."

"എല്ലാം ഒപ്പിച് വെച്ചുള്ള നാടകം ആയിരുന്നല്ലേ .. ഏട്ടനോട് എന്നോടെങ്കിലും ഒന്ന് പറയർന്നിലെ..."

"പോട്ടെ അച്ചുവേ... ആരോടും പറയാൻ ഏട്ടൻ ധൈര്യം ഉണ്ടായിരുന്നില്ല അതുകൊണ്ടാ മൂടി വെച്ചേ"

"പക്ഷെ ഏട്ട.. ഏട്ടൻ പാറൂനെ ഇഷ്ടമാണെങ്കിൽ മിത്രയുമായുള്ള എൻഗേജ്മെന്റ് ന് സമ്മതിച്ചതെന്തിനാ...
അത് ക്യാൻസൽ ചെയ്യേണ്ടേ..."

"എൻഗേജ്മെന്റ് ഒക്കെ നടക്കട്ടെ അച്ചു..."

"ഏട്ടൻ എന്താ പറയുന്നേ..."

അവൻ അതിന് ഒന്ന് ചിരിച് കൊടുത്തിട്ട് റൂമിലേക്ക് പോയി.. പോണ വഴി ഒന്ന് തിരിഞ്ഞു നിന്നു അവരോടായി പറഞ്ഞു..

"നാളെ രാവിലെ തന്നെ പോണം പാർവതിടെ വീട്ടിലേക്ക്..."

തുടരും..

കഥ ഇഷ്ടയെങ്കിൽ ഒന്ന് സപ്പോർട്ട് ചെയ്യണേ... കഥയെ പറ്റിയുള്ള അഭിപ്രായങ്ങൾ പറയണേ... ഇതെല്ലാം കാണുമ്പോ അല്ലെ എനിക്കൊരു സന്തോഷം.. ❤️

 

ശിവപാർവതി 4

ശിവപാർവതി 4

4.6
12386

ശിവപാർവതി ഭാഗം 4 "പക്ഷെ ഏട്ട.. ഏട്ടൻ പാറൂനെ ഇഷ്ടമാണെങ്കിൽ മിത്രയുമായുള്ള എൻഗേജ്മെന്റ് ന് സമ്മതിച്ചതെന്തിനാ... അത് ക്യാൻസൽ ചെയ്യേണ്ടേ..." "എൻഗേജ്മെന്റ് ഒക്കെ നടക്കട്ടെ അച്ചു..." "ഏട്ടൻ എന്താ പറയുന്നേ..." അവൻ അതിന് ഒന്ന് ചിരിച് കൊടുത്തിട്ട് റൂമിലേക്ക് പോയി.. പോണ വഴി ഒന്ന് തിരിഞ്ഞു നിന്നു അവരോടായി പറഞ്ഞു.. "നാളെ രാവിലെ തന്നെ പോണം പാർവതിടെ വീട്ടിലേക്ക്..." പിറ്റേന്ന് രാവിലെ ശിവയും അച്ഛനും അമ്മയും അച്ചുവും കൂടെ പാർവതിടെ വീട്ടിലേക്ക് പോയി... "സുജേ... അവർ ഇങ്ങ് എത്തി... ഉണ്ണി സാർ കേറി ഇരിക്ക്..." "എന്താ അനന്ത മരുമകൻ ആവാൻ പോണ ചെക്കന്റെ അച്ഛനെ സാർ എന്