Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 46

നിരഞ്ജൻറെ സ്വന്തം പാറു  Chapter 46
 
നിരഞ്ജനോട് എങ്ങനെ പറയണം എന്നതാണ് അവളുടെ പ്രശ്നം. അല്ലാതെ ഏത് ഓപ്ഷൻ തിരഞ്ഞെടുക്കണമെന്ന് അല്ലായിരുന്നു അവളുടെ മനസ്സിനെ പ്രശ്നം.
 
ഈ സമയത്താണ് ഡോർ ബെൽ അടിക്കുന്നത് കേട്ടത്.
 
ലളിത കുട്ടികളെയും കൊണ്ട് മോണിംഗ് വാക്കിനു പോയിരിക്കുകയായിരുന്നു. അവർ വലുതായി ആൾക്കാരെ മനസ്സിലാക്കാൻ തുടങ്ങിയതു കൊണ്ട് മായ പോകുന്നത് കണ്ടാൽ അവർക്ക് വിഷമമാകും.
 
 അതുകൊണ്ടാണ് ലളിതയും Servant ഉം കൂടി ആദിയെയും ആദുവിനെയും കൂട്ടി അവൾ ഇറങ്ങുന്ന സമയത്ത് പുറത്തു പോകാറുള്ളത്.
മായ ബ്രേക്ഫാസ്റ്റ് കഴിക്കുകയായിരുന്നു.
 
അതുകൊണ്ടു തന്നെ ഞാൻ വാതിൽ തുറക്കാം എന്ന് പറഞ്ഞു വാസുദേവൻ വാതിൽ തുറന്നു.
പുറത്ത് നിൽക്കുന്ന ആൾക്കാരെ കണ്ട് അയാൾ വല്ലാതായി.
 
എന്തുചെയ്യണമെന്നറിയാതെ അയാൾ അവരെ നോക്കി അവിടെ തന്നെ നിന്നു.
 
എന്നാൽ അവരെ കണ്ട് മായാ വേഗം റിയാക്ട് ചെയ്തു. അവൾ കഴിച്ചു കൊണ്ടിരുന്ന തൻറെ പ്ലേറ്റ് എടുത്തു കിച്ചനിൽ ചെന്നു. 
 
പിന്നെ വേഗം ഫോൺ എടുത്തു ലളിതയെ വിളിച്ചു. ഞാൻ വിളിക്കാതെ അമ്മ ഇനി കൊച്ചു മക്കളെയും കൊണ്ട് വീട്ടിലേക്ക് വരരുത്. നിരഞ്ജൻറെ അച്ഛൻ വീട്ടിൽ വന്നിട്ടുണ്ട്. ഇത്രയും ലളിതയെ പറഞ്ഞു മനസ്സിലാക്കിയ ശേഷം അവൾ കിച്ചണിൽ നിന്നും പുറത്തേക്ക് വന്നു.
 
അപ്പോഴേക്കും വാസുദേവൻ അവരെ അകത്തേക്ക് ക്ഷണിച്ചിരുത്തി.
നരേന്ദ്രനും നാഗേന്ദ്രനും നികേതും ആണ് വന്നിരിക്കുന്നത്. ഒന്നും പറയാതെ വെപ്രാളപ്പെട്ട് നിൽക്കുന്ന വാസുദേവനെ കണ്ട് നരേന്ദ്രൻ പറഞ്ഞു.
 
“താനെന്താടോ ഇങ്ങനെ പരിഭ്രമിച്ചു നിൽക്കുന്നത്?”
 
അപ്പോഴേക്കും മായ പുഞ്ചിരിയോടെ അവർക്ക് അടുത്തെത്തി പറഞ്ഞു.
 
“അച്ഛാ അവരോട് ഇരിക്കാൻ പറയ്…”
 
അതുകേട്ട് വാസുദേവ് പറഞ്ഞു.
 
“സാറുമാര് ഇരിക്കൂ...”
 
അതുകേട്ട് നാഗേന്ദ്രൻ പറഞ്ഞു.
 
“ഇരിക്കുന്നതിൽ വിരോധമൊന്നുമില്ല. അതിനു മുൻപ് ഈ സാർ വിളി ഇനി നമുക്ക് നിർത്താം. അത് പറയാനാണ് ഞങ്ങൾ ഇങ്ങോട്ട് വന്നത്.”
 
അതുകേട്ട് മനസ്സിലാകാതെ മായ വാസുദേവനെ നോക്കി. അയാൾ അപ്പോഴും വല്ലാത്ത പരിഭ്രമത്തിൽ ആയിരുന്നു. അതുകണ്ടു കാര്യം മനസ്സിലായ മായ എല്ലാവരോടുമായി പറഞ്ഞു.
 
“അമ്മ ഇവിടെ ഇല്ല, മോർണിംഗ് വോക്കും യോഗയും ഒക്കെ കഴിഞ്ഞു സമയമെടുക്കും തിരിച്ചെത്താൻ. ഞാൻ നിങ്ങൾക്ക് കുടിക്കാനായി എന്തെങ്കിലും എടുക്കാം.”
 
“എന്നാൽ അങ്ങനെ ആകട്ടെ”
 
എന്ന് പറഞ്ഞ് നരേന്ദ്രനും നാഗേന്ദ്രനും നികേതും സോഫയിൽ ഇരുന്നു.
ഇപ്പോഴും ഒരു സൈഡിലായി വാസുദേവൻ നിൽക്കുന്നതു കണ്ട് നരേന്ദ്രൻ പറഞ്ഞു.
 
“താനെന്താടോ ഇരിക്കാത്തത്?”
 
വാസുദേവൻ പെട്ടെന്നു തന്നെ മറുപടി പറഞ്ഞു.
 
“ഞാൻ ഇവിടെ നിന്നോളാം സാറേ...”
 
അതുകേട്ട് നാഗേന്ദ്രൻ പറഞ്ഞു.
 
“താൻ എന്താടോ ഈ പറയുന്നത്... ഇവിടെ വന്നിരിക്കു...”
 
അതും പറഞ്ഞ് അയാളെ സോഫയിൽ പിടിച്ചിരുത്തി.
 
“ഇനി ഞങ്ങൾ എന്തിനാണ് വന്നതെന്ന് പറയാം. അതിനു മുൻപ് മായ മോള് കൂടി വരട്ടെ.”
 
മായ നാലു ഗ്ലാസിൽ കോഫിയുമായി വന്നു. എല്ലാവർക്കും നൽകി. വാസുദേവനും ഒരു ഗ്ലാസ് നൽകി. അവർ ഒരു സിപ്പ് എടുത്ത ശേഷം പറഞ്ഞു തുടങ്ങി.
 
“ഞങ്ങൾ വന്നത് എന്തിനാണെന്ന് മായയ്ക്ക് അറിയാമല്ലോ?”
 
നരേന്ദ്രൻ പറഞ്ഞതു കേട്ട് മായ ഇല്ലെന്ന് തലയാട്ടി.
 
അതു കണ്ട നികേത് പെട്ടെന്ന് പറഞ്ഞു.
 
“അച്ഛൻ ഇങ്ങനെ ക്വസ്റ്റ്യൻ ചോദിക്കാതെ വന്ന കാര്യം പറയൂ.”
 
“അത് ശരിയാണു, ഏട്ടൻ വന്ന കാര്യം പറയൂ.”
 
നാഗേന്ദ്രനും നരേന്ദ്രനെ നോക്കി പറഞ്ഞു.
 
അവർ പറഞ്ഞത് കേട്ട് പുഞ്ചിരിയോടെ നരേന്ദ്രൻ പറഞ്ഞു തുടങ്ങി.
 
“മായ മോളെ ആദ്യം കണ്ടപ്പോൾ തൊട്ടേ മോളെ പോലെ ഒരു മോളെ ഞാൻ ആഗ്രഹിച്ചിരുന്നു എന്നത് സത്യമാണ്. എന്നാൽ അത് യാഥാർത്ഥ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഇന്നലെയാണ് നിരഞ്ജൻ പറഞ്ഞത് അവൻ സ്നേഹിക്കുന്ന മായയാണെന്ന്. അത് കേട്ടപ്പോൾ തന്നെ അച്ഛൻ പറഞ്ഞു, കാലത്തെ തന്നെ അവരുടെ വീട്ടിൽ ചെന്ന് മോളെ ചോദിക്കാൻ. അതാണ് പുലർച്ചെ തന്നെ ഞങ്ങൾ രണ്ടുപേരും ഇങ്ങോട്ട് പുറപ്പെട്ടത്. ഇവനും അനിയൻറെ കാര്യം കേട്ടപ്പോൾ ചാടി പുറപ്പെട്ടു.”
 
എല്ലാം കേട്ട് വാസുദേവനും മായയും അന്തിചിരിക്കുകയായിരുന്നു.
 
മായ ചിന്തിക്കുകയായിരുന്നു.
 
‘എന്തൊക്കെയാണ് ഇവർ പറയുന്നത്? നിരഞ്ജൻ എല്ലാം മുൻകൂട്ടി കാണുന്നുണ്ട്. അതിൻറെ തെളിവാണ് ഇവർ മൂന്നുപേരും ഇപ്പോൾ ഇവിടെ ഇരിക്കുന്നത്. തനിക്ക് നിരഞ്ജൻ തന്ന രണ്ട് ഓപ്ഷനും സമ്മതമല്ലെന്ന് പറയാനാണ് താൻ തീരുമാനിച്ചിരുന്നത്. എന്നാൽ താൻ അങ്ങനെ സംസാരിക്കുമെന്ന് മനസ്സിലാക്കി കാര്യങ്ങൾ മുന്നോട്ടു നീക്കി ഇരിക്കുകയാണ് നിരഞ്ജൻ ഇപ്പോൾ. നിരഞ്ജൻ എല്ലാം അവൻറെ വരുതിയിൽ വരുത്തുകയാണ്. ഇനി എന്താണ് എനിക്ക് മുൻപിൽ ഉള്ള വഴി. ഞാൻ ഇനി എന്ത് ചെയ്യും?’
 
അങ്ങിനെ പലതും ചിന്തിച്ചു കൊണ്ട് ഇരിക്കുകയായിരുന്നു മായ.
അപ്പോഴാണ് നരേന്ദ്രൻ ചോദിച്ചത്.
 
“എന്താ വാസുദേവൻ ഒന്നും പറയാത്തത്? എന്തെങ്കിലും എതിരഭിപ്രായം ഉണ്ടോ?”
 
“മായയെ... ഞങ്ങള്...”
 
അയാൾ സംസാരിക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടു നാഗേന്ദ്രൻ പറഞ്ഞു.
 
“വാസുദേവൻ വിഷമിക്കേണ്ട, മായ മോളെ ഞങ്ങൾക്കെല്ലാവർക്കും ഒത്തിരി ഇഷ്ടമാണ്. നിരഞ്ജനും മായ മോളും സ്നേഹത്തിലാണ്. പിന്നെ എന്താണ് തടസ്സം?”
 
“നിരഞ്ജൻ... മായ... സ്നേഹം...”
 
വാക്കുകൾ പുറത്തു വരാൻ വിഷമിക്കുന്ന വാസുദേവനെ കണ്ട നികേത് പെട്ടെന്ന് പറഞ്ഞു.
 
“മായ ഒന്നും വീട്ടിൽ പറഞ്ഞു കാണില്ല അല്ലേ? നിരഞ്ജനും ഇന്നലെയാണ് വീട്ടിൽ അറിയിച്ചത്. അതായിരിക്കും അങ്കിളിന് ഒരു വെപ്രാളം.”
 
അത് കേട്ട് വാസുദേവൻ അല്ലെന്നും ആണെന്നും അർത്ഥം വരുമ്പോലെ തല മെല്ലെ ആട്ടി.
 
പിന്നെയും കുറച്ചു സമയം സംസാരിച്ച ശേഷം അവരെ അമ്മയുടെ ജന്മദിനത്തിന് ക്ഷണിച്ച ശേഷമാണ് അവർ പിരിഞ്ഞത്.
 
ഇറങ്ങാൻ നേരം നികേത് പറഞ്ഞു.
 
“നിരഞ്ജൻ ഫ്ലാറ്റിൽ ഉണ്ട്. അച്ഛന്മാരെയും കൂട്ടി ഞാൻ ഓഫീസിൽ പോകുകയാണ്. He wants to talk to Maya... അതുകൊണ്ട് ഓഫീസിൽ വരാൻ നോക്കണ്ട. നേരെ ഫ്ലാറ്റിൽ പോയാൽ മതി.”
 
അവൾ അയാളെ തുറിച്ച് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.
 
അതുകണ്ട് ചിരിച്ചു കൊണ്ട് അവളുടെ തലയിൽ തഴുകി ആണ് നികേത് അച്ഛന്മാരെയും കൂട്ടി അവിടെ നിന്നും ഇറങ്ങിയത്.
 
അവർ പോയി എന്ന് ഉറപ്പുവരുത്തിയ ശേഷം മായ അവളുടെ ഫോണെടുത്ത് ലളിതയെ വിളിച്ചു.
 
“അമ്മ അവര് പോയി, കയറി വന്നോളൂ.”
 
അപ്പോഴാണ് വാസുദേവന് മനസ്സിലായത് ഇവർ വന്നത് മായ ലളിതയെ അറിയിച്ചിരുന്നു എന്ന്.
ഏതാനും നിമിഷങ്ങൾക്കകം ലളിത ആദി പിടിച്ച് മക്കളുമായി കയറി വന്നു.
 
അവരോട് നരേന്ദ്രനും നാഗേന്ദ്രനും നികേതും വന്നതും പറഞ്ഞതും എല്ലാം വിശദമായി തന്നെ രണ്ടു പേരും കൂടി പറഞ്ഞു കേൾപ്പിച്ചു.
 
“നിരഞ്ജൻ എല്ലാം ഒരുപടി മുന്നിൽ ആണല്ലോ ആലോചിക്കുന്നത്. ഇനി എന്ത് ചെയ്യും?”
 
എല്ലാം കേട്ട ശേഷം ലളിത ചോദിച്ചു.
മായ അതിനു മറുപടി നൽകിയത് ഇങ്ങനെയാണ്.
 
“അല്ലെങ്കിലും ആയാൾ മറ്റുള്ളവർ ചിന്തിച്ചു നിർത്തുന്നിടത്താണ് ചിന്തിച്ചു തുടങ്ങുന്നതു തന്നെ. അപ്പോൾ അയാളിൽ നിന്നും ഇതൊക്കെ പ്രതീക്ഷിക്കണം. പ്രതീക്ഷിക്കാതിരുന്നത് നമ്മുടെ തെറ്റാണ്.”
 
അവൾ പിന്നെയും എന്തോ പറയാൻ തുടങ്ങിയപ്പോൾ അവളുടെ സെൽഫോൺ റിംഗ് ചെയ്തു.
 
നിരഞ്ജൻറെ പേര് ഡിസ്പ്ലേയിൽ വന്നതു കണ്ട് മായ ദേഷ്യം കടിച്ചിറക്കി കോൾ അറ്റൻഡ് ചെയ്തു.
 
അവനെ സംസാരിക്കാൻ സമ്മതിക്കാതെ മായ ചോദിച്ചു.
 
“ഞാൻ എന്നാണ് തൻറെ ഗേൾഫ്രണ്ട് ആയത്? ആരോട് ചോദിച്ചാണ് തൻറെ അച്ഛനെ എൻറെ വീട്ടിലോട്ടു വിട്ടത്? തൻറെ തോന്നിവാസം നടത്താൻ എൻറെ മേൽ ഞാൻ തനിക്ക് ഒരു അധികാരവും തന്നിട്ടില്ല.”
 
അവളുടെ ദേഷ്യവും സംസാരവും തുടർന്നത് കണ്ട് നിരഞ്ജൻ പറഞ്ഞു.
 
“Stop it Maya... You know I am waiting for you here. What are you still doing there? Come here now or do you want me to come there?”
 
നിരഞ്ജൻറെ ചോദ്യം കേട്ട് മായ വല്ലാതെ ദേഷ്യത്തിൽ ആയിരുന്നു.
 
“No Niranjan... I am not coming anywhere. And you are not welcome at my house at all. So please. And I told you before and still now I am reminding you again, I am not at all interested in your personal matters.”
 
“Maya stop it. From now on you should... I will see you here within half an hour's time. If you are still acting stubborn, it is my need I will come to meet you wherever you are. Because I need to talk to you. After all, you are my GIRLFRIEND…. right Maya… That also with the blessing of our family. So come fast, I am waiting for you.
 
”അത്രയും പറഞ്ഞ് അവൻ കോൾ കട്ട് ചെയ്തു. അവൻ എന്തൊക്കെ പറഞ്ഞാലും താൻ അവൻ പറയുന്നത് അനുസരിക്കില്ല എന്ന് ഉറപ്പിച്ച് മായാ സോഫയിൽ ചെന്നിരുന്നു.
വാസുദേവൻ മായക്ക് അടുത്തു വന്നു പറഞ്ഞു.
 
“മോളെ നിരഞ്ജനും അവൻറെ വീട്ടുകാരു മുഴുവനും മോൾക്ക് എതിരാകും. അവരെ എതിർത്തു നിൽക്കാൻ നമുക്ക് ആകുമോ? ഇപ്പോൾ തന്നെ നമ്മൾ പിടിച്ചു നിൽക്കുന്നത് മായയായി മാറി അവരുടെ മുന്നിൽ ഉള്ളതു കൊണ്ടാണ്. പകരം പാർവണയായി നമ്മൾ എവിടെയെങ്കിലും ഒളിച്ചിരുന്നു എങ്കിൽ നിരഞ്ജൻ നമ്മളെ എപ്പോഴേ പൊക്കിയേനെ. മേലേടത്ത് തറവാട്ടുകാരെ എതിർക്കാനും നമ്മളെ സഹായിക്കാനും നമുക്ക് കൂട്ടായി ആരുമില്ല. അത് മോൾ ഓർക്കണം.”
“അല്ലെങ്കിലും നിങ്ങൾ രണ്ടുപേരും അല്ലാതെ മായക്ക് കൂട്ടായി ആരുമില്ലെന്ന് അച്ഛന് അറിയാവുന്നതല്ലേ? നന്ദൻ അച്ഛൻ പോലും ഒരു ആവശ്യ സമയത്ത് എനിക്ക് ഒരിക്കലും താങ്ങായി കൂടെ ഉണ്ടാകാറില്ല. എല്ലാം എൻറെ വിധി ആയിരിക്കും.”
 
അത്രയും പറഞ്ഞ അവൾ വാസുദേവനെ കെട്ടിപ്പിടിച്ചു.
 
ഈ സമയം ഭരതൻറെ ഫോൺ മായ്ക്കുന്നു.
 
“മോളെ, താഴെ വായോ. ഞാൻ താഴെയുണ്ട്.”
 
അവൾ ഒന്നും പറയാതെ വാസുദേവനെ നോക്കി കോൾ കട്ട് ചെയ്തു.
 
“അച്ഛാ, ഭരതേട്ടൻ താഴെ വന്നിട്ടുണ്ട്. വീട്ടിൽ വിളിക്കാൻ ഒക്കില്ല. മക്കളെ ആരും കാണണ്ട.”
 
“പിന്നെ എന്തുചെയ്യും?”
 
“അച്ഛൻ വായോ എൻറെ കൂടെ. നമുക്ക് താഴെ ഗാർഡിൽ ഇരിക്കാം. ഏട്ടനോട് തീർത്തും പറയും ഈ കളിക്ക് എന്നെ കിട്ടില്ല എന്ന്. മാത്രമല്ല കല്യാണം കഴിക്കാത്ത എൻറെ ഭാവി എന്താകും എന്ന് അച്ഛൻ അവരോടു ചോദിക്കണം. പാറു തിരിച്ചു വന്നാൽ മായ പുറത്താകും. പിന്നെ ഞാൻ എന്തു ചെയ്യണം എന്നാണ് അവരുടെ തീരുമാനം എന്ന് ആണ് എനിക്ക് അറിയേണ്ടത്. അതിനെക്കുറിച്ച് ഒന്നും അവർ ഓർത്തു കാണില്ല. നിരഞ്ജൻ ഒരിക്കലും ഇങ്ങനെയൊരു കാര്യം ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല എന്നാണ് എനിക്ക് തോന്നുന്നത്.”
 
എന്തൊക്കെ താഴെ സംസാരിക്കണം എന്ന് അവർ ഒരു തീരുമാനത്തിലെത്തിയ ശേഷം ലളിതയോടും പറഞ്ഞാണ് അവർ താഴേക്ക് പുറപ്പെട്ടത്.
 
മായയെ പ്രതീക്ഷിച്ചിരുന്ന ഭരതൻ വാസുദേവനെ കൂടി കണ്ടപ്പോൾ അതിശയപ്പെട്ടു.
 
ഭരതനോടൊപ്പം നികേതും മായയെ പ്രതീക്ഷിച്ച് താഴെ നിൽപ്പുണ്ടായിരുന്നു.
 
അവരെ കണ്ട് ഭരതൻ പറഞ്ഞു.
 
“നമുക്ക് അടുത്ത ഏതെങ്കിലും റസ്റ്റോറൻറ്ൽ പോകാം.”
 
“വേണ്ട ഏട്ടാ... നിങ്ങൾക്ക് വിരോധമില്ലെങ്കിൽ നമുക്ക് ഇവിടെ ഇരിക്കാം.”
 
അതുകേട്ട് ഭരതൻ മായയെ നോക്കി പുഞ്ചിരിച്ചു.
 
ആ സമയം വാസുദേവൻ പറഞ്ഞു.
 
“എനിക്ക് തന്നോട് കുറച്ചു സംസാരിക്കാനുണ്ട്.”
 
“അതിനെന്താ എല്ലാം സംസാരിച്ച് തീർക്കാൻ തന്നെയാണ് ഞങ്ങൾ വന്നത്. അങ്കിൾ വായോ... എനിക്കറിയാം കുറേ സംശയങ്ങളും ചോദ്യങ്ങളും നിങ്ങളുടെ മനസ്സിൽ ഉണ്ടാകും എന്ന്. അത് സ്വാഭാവികവുമാണ്.”
 
അത്രയും പറഞ്ഞ് നാലുപേരും കൂടി ഗാർഡനിൽ ഒരിടത്ത് ആയി ഇരുന്നു.
നികേത് ആണ് പറഞ്ഞു തുടങ്ങിയത്.
 
“നിങ്ങളോട് ആദ്യം തന്നെ ഞാൻ ക്ഷമ ചോദിക്കുകയാണ്, നിങ്ങളുടെ കൺസേൺ ഇല്ലാതെ കാലത്ത് അച്ഛൻമാരെ കൂട്ടിക്കൊണ്ടു വന്നതിന്. എനിക്കറിയാം നിങ്ങൾക്ക് അവർ പറഞ്ഞതൊക്കെ ഷോക്ക് ആയിരിക്കും എന്നത്. ഞങ്ങൾക്ക് ഇതല്ലാതെ വേറെ വഴിയില്ലാത്ത കൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വന്നത്.”
 
നികേത് പറയുന്നത് കേട്ട് വാസുദേവൻ മറുപടിയായി പറഞ്ഞു.
 
“അതു തന്നെയാണ് എൻറെയും പ്രോബ്ലം. നിങ്ങൾ നിങ്ങളുടെ ആവശ്യം കഴിഞ്ഞാൽ, അതായത് Parvarna യേ നിങ്ങൾ കണ്ടു പിടിച്ചാൽ, എൻറെ മോളുടെ ഭാവി എന്താകും? അത് ഓർത്തിട്ടുണ്ടോ നിങ്ങൾ ആരെങ്കിലും. നിങ്ങൾക്ക് നിങ്ങളുടെ കാര്യം മാത്രം...”
 
വാസുദേവൻ പറഞ്ഞു തീരും മുൻപ് ഭരതൻ പറഞ്ഞു.
 
“പാറുവിനെ കണ്ടെത്തിയാലും ഇവൾക്കൊരു ജീവിതമില്ലാതെ നിരഞ്ജൻ ഒരു ജീവിതം തുടങ്ങിയില്ല എന്ന് അവൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്. അത് മാത്രമല്ല പെങ്ങളുടെ വിവാഹം കഴിയാതെ ഈ ആങ്ങളയും വിവാഹം കഴിക്കില്ല. ഇത് ഞാൻ അച്ഛന് തരുന്ന വാക്കാണ്.”
 
ഇങ്ങനെ ഒരു മറുപടി അവർ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. മായയും വാസുദേവനും എന്തു പറയണമെന്നറിയാതെ നിൽക്കുകയായിരുന്നു.
 
“എന്തിനും നിരഞ്ജനും മായയ്ക്കും ഒപ്പം ഞാനും എൻറെ രണ്ട് അനിയന്മാരും ഇവനും ഉണ്ടാകും. ഇത് മായയുടെ അച്ഛനായ വാസുദേവൻ അങ്കിളിന് മേലേടത്ത് ചെറുമക്കൾ തരുന്ന വാക്കാണ്. മായ എന്നും ഞങ്ങൾക്കും പെങ്ങൾ തന്നെയാണ് ഈ നിമിഷം മുതൽ.”
 

നിരഞ്ജൻറെ സ്വന്തം പാറു Chapter 47

നിരഞ്ജൻറെ സ്വന്തം പാറു Chapter 47

4.8
15603

നിരഞ്ജൻറെ സ്വന്തം പാറു Chapter 47   “ആഹാ... വളരെ നന്നായി. ഇവളുടെ ഒരു ബ്രദർ കാരണം തന്നെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അപ്പോഴാണ് മൂന്നെണ്ണം വേറെ... നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ? എല്ലാവരും ഇവളെ ഇങ്ങനെ തലയിൽ കയറ്റി വയ്ക്കാൻ?”   സ്വരം കേട്ടിടത്തേക്ക് മായാ തിരിഞ്ഞു നോക്കി. അവിടെ നിൽക്കുന്ന ആളെ കണ്ടു മായ ഞെട്ടിപ്പോയി.   നിരഞ്ജനും കൂടെ ഹരിയും ഗിരിയും ഉണ്ടായിരുന്നു.   പെട്ടെന്നു തന്നെ ഹരിയും ഗിരിയും മായയ്ക്ക് അടുത്തേക്ക് നീങ്ങി നിന്നു. പിന്നെ അവളെ നോക്കി പറഞ്ഞു.   “ചേട്ടൻ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. പാറുവിനെ കിട്ടിയാലും