Aksharathalukal

എൻ കാതലെ...

"" ഡി നിൽക്കടി അവിടെ "

" ഇല്ലാ ..."

"നിന്നെ എങ്ങാനും എന്റെ കയ്യിൽ കിട്ടിയാ വർണാ .. ഹാ .. മര്യാദക്ക് നിന്നോ അവിടെ "

" ഇല്ലാന്ന് പറഞ്ഞില്ലേ " വർണ വേഗത്തിൽ സ്റ്റയർ ഓടി കയറി മുകളിലേക്ക് എത്തി. മുകളിലെ നീളൻ വരാന്തയിൽ നിൽക്കുന്ന ധ്രുവിയേയും പാർവതിയേയും കണ്ടതും വർണ ഇട്ടിരിക്കുന്ന സ്കെർട്ട് അല്പം ഉയർത്തി പിടിച്ച് അവരുടെ അരികിലേക്ക് ഓടി.

അവരുടെ അടുത്ത് എത്തുന്നതിന് തൊട്ടു മുൻപ് ദത്തന്റെ കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചു.

" വിടടാ കാലാ... എനിക്ക് വേദനിക്കുന്നു. " വർണ അവന്റെ കൈകൾക്കിടയിൽ കിടന്ന് കുതറി.

" ഇല്ലാ . അത് എഴുതി തീർക്കാതെ നിന്നെ വിടില്ല. രാവിലെ മുതൽ ഞാൻ നിന്റെ പിന്നാലെ നടക്കുന്നതല്ലേ നോട്ട്സ് കംപ്ലീറ്റ് ചെയ്യാൻ പറഞ്ഞിട്ട് . അപ്പോ അവളുടെ അമ്മൂമ്മടെ ഒരു മടി. നടക്കടി റൂമിലേക്ക് . നിന്നേ കൊണ്ട് എഴുതിക്കാൻ പറ്റുമോ എന്ന് ഞാൻ ഒന്ന് നോക്കട്ടെ " ദത്തൻ അവളെ പിടിച്ച് വലിച്ച് നടക്കാൻ നിന്നതും വർണ പാർവതിയുടെ കൈയ്യിൽ പിടിച്ച് നിന്നു.

" എന്നേ വിടാൻ പറ ചേച്ചി . ഞാൻ ഒരു പാവം കുട്ടിയല്ലേ. എനിക്ക് വയ്യാത്തതു കൊണ്ടല്ലേ ഞാൻ നോട്ട്സ് എഴുതാത്തത്. ഒന്നു പറ ധ്രുവിയേട്ടാ പ്ലീസ് പ്ലീസ് ... " വർണ ഇരുവരെയും ദയനീയ പൂർവ്വം നോക്കി.

"ആ കൊച്ചിന് വയ്യാത്തത് കൊണ്ടല്ലേ ദേവാ. കുറച്ച് നേരം റസ്റ്റ് എടുത്തിട്ട് അവൾ എഴുതും " ധ്രുവി പറഞ്ഞു.

"നീയിത് എന്തറിഞ്ഞിട്ടാ ധ്രുവി ഈ പറയുന്നേ . ഈ കുരുട്ടിന് ക്ലാസ് തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാഴ്ച്ചയായി. അനുവും വേണിയും എന്നും കൃത്യമായി നോട്ട് അയച്ചു തരുന്നുണ്ട്. അടുത്ത ആഴ്ച്ച ക്ലാസിൽ പോവാൻ തുടങ്ങുമ്പോൾ എല്ലാം കൂടി ഒരുപാട്  നോട്ട്സ് ഉണ്ടാവണ്ടാ എന്ന് കരുതിയാ ഞാൻ ഇവളുടെ പിന്നാലെ നടന്ന് എഴുതിയെടുക്കാൻ പറയുന്നേ "

" അടുത്ത ആഴ്ച്ചയല്ലേ. അപ്പോ ഇനിയും സമയം ഉണ്ട്. ഇതെല്ലാം ഒറ്റക്ക് എഴുതിയെടുക്കുകാ എന്ന് പറഞ്ഞാൽ ബുദ്ധിമുട്ടുള്ള കാര്യമല്ലേ . അവൾ പതിയെ എഴുതി കൊള്ളും"

"എഴുതുക. അതും ഇവള് ... മൊത്തം ആറ് സബ്ജക്റ്റിൽ മൂന്നെണ്ണം എഴുതി കൊടുത്തത് ഞാനാ. എക്സാം ആയിട്ടും അതിന്റെ ഇടയിൽ ഭദ്രയും ശിലുവും ഓരോന്ന് എഴുതി കൊടുത്തു. ബാക്കി ഒരെണ്ണമേ ഇവൾക്ക് എഴുതാനുള്ളു. മൂന്നെണ്ണം എന്റെ എഴുതി കഴിഞ്ഞിട്ടും അവളുടെ ഒരെണ്ണം കഴിഞ്ഞിട്ടില്ല. മാത്രമല്ലാ അത് ഒന്ന് എഴുതി തരുമോ എന്ന് ചോദിച്ച് നിമ്മിയുടെ പിന്നാലെ നടന്നിരിക്കുന്നു. ഇവളെ കൊണ്ട് ഇത് എഴുതിക്കാൻ പറ്റുമോ എന്ന് ഞാനൊന്ന് നോക്കട്ടെ "

ദത്തൻ അവളേയും പിടിച്ച് വലിച്ച് റൂമിലേക്ക് നടന്നു. എന്നാൽ വർണ അതിന് സമ്മതിക്കാതെ കള്ള കരച്ചിൽ കരഞ്ഞ് താഴത്ത് ഇരുന്നു. അത് കണ്ട ദത്തൻ അവളെ കണ്ണുരുട്ടി പേടിപ്പിച്ച് ഇൻ ഡോർ പ്ലാന്റിന് സപ്പോർട്ട് ആയി വച്ചിരിക്കുന്ന ചെറിയ സ്റ്റിക്ക് എടുത്തതും വർണ പേടിച്ച് റൂമിലേക്ക് ഓടി.

അവളുടെ പിന്നാലെ വടിയും വീശി കൊണ്ട് പോകുന്ന ദത്തനെ കണ്ട് പാർവതി ഉറക്കെ ചിരിക്കാൻ തുടങ്ങി. അത് കണ്ട് ധ്രുവി അവളെ കണ്ണെടുക്കാതെ നോക്കി നിൽക്കുകയാണ്,

"എന്താ ധ്രുവി" പാർവതി അവന്റെ നോട്ടം കണ്ട് ചോദിച്ചു.

" ഒന്നൂല്ല. തന്റെ മുഖത്ത് ഈ ചിരി കണ്ടിട്ട് ദിവസം കുറച്ച് ആയല്ലോ. അത് കണ്ട് നോക്കിയതാ . " ധ്രുവി കൈവരിയിൽ പിടിച്ച് അകലേക്ക് നോക്കി നിന്നു. കുറച്ച് നേരം അവർക്കിടയിൽ ഒരു മൗനം നില നിന്നു

അന്നത്തെ സംഭവത്തിനു ശേഷം പാലക്കൽ തറവാട് കുറച്ച് ദിവസം ആകെ മൂകമായിരുന്നു. കളിയും ചിരിയും എന്തിന് അവിടെയുള്ളവർ പരസ്പരം സംസാരിക്കുന്നതു പോലും വിരളമായിരുന്നു.

ശിലുവിന്റെയും ഭദ്രയുടേയും ദത്തന്റെയും സാമിപ്യം വർണവേഗം തന്നെ പഴയ സ്ഥിതിയിലേക്ക് കൊണ്ട് വന്നു.

ത്രിമൂർത്തികളുടെ കളിയും ചിരിയും തറവാടിനെ വീണ്ടും പഴയ പോലെയാക്കിയെങ്കിലും എല്ലാവരുടേയും ഉള്ളിന്റെ ഉള്ളിൽ സങ്കടമുണ്ടായിരുന്നു.

തന്റെ മൗനം എല്ലാവരിലും വല്ലാത്ത വേദന സൃഷ്ടിക്കുന്നുണ്ട് എന്ന് മനസിലാക്കിയ നിമ്മി മനസിലെ സങ്കടങ്ങളും , വിഷമങ്ങളും ഒളിപ്പിച്ച് പുറത്ത് സന്തോഷത്തിൽ നടന്നു.

എന്നാൽ പാർവതിക്ക് അതിന് കഴിഞ്ഞിരുന്നില്ല. ഇത്രയും കാലം എല്ലാവരുടേയും പ്രിയപ്പെട്ടവളായിരുന്നവൾ പെട്ടെന്ന് ഒരു ദിവസം വെറുക്കപ്പെട്ടപ്പോഴും , താൻ ഇതു വരെ ഫേയ്സ് ചെയ്യാത്ത കാര്യങ്ങൾ പെട്ടെന്ന് ഒരു ദിവസം നേരിടേണ്ടി വന്നപ്പോൾ പാർവതിക്ക് അത് താങ്ങാൻ കഴിഞ്ഞിരുന്നില്ല.

കഴിഞ്ഞ രണ്ടാഴ്ച്ചയും അവൾ റൂമിനകത്ത് തന്നെയായിരുന്നു. ആരോടും സംസാരിക്കില്ല. ചിരിക്കില്ലാ. കരയില്ല . അങ്ങനെ ഒരു അവസ്ഥ .

" പാർവതി ഞാൻ ചോദിച്ചതിന് ഇത്ര നേരമായിട്ടും ഒരു ഉത്തരം തന്നില്ലാ " കുറച്ച് നേരത്തെ മൗനത്തിനു ശേഷം ധ്രുവി ചോദിച്ചു.

" ഞാൻ എന്ത് പറയാനാ ധ്രുവി. എനിക്ക് ഒന്നും അറിയില്ലാ. ഇപ്പോഴത്തെ ഒരു അവസ്ഥയിൽ എന്ത് തിരുമാനം എടുക്കണം എന്ന് എനിക്ക് അറിയില്ലാ " അവൾ ദയനീയമായി പറഞ്ഞു.

" ഞാൻ ഒരിക്കലും തന്നെ നിർബന്ധിക്കില്ല. എല്ലാവരും നിന്നോട് ഒന്ന് സംസാരിച്ച് നോക്കാൻ പറഞ്ഞതു കൊണ്ട് മാത്രമാണ് ഞാൻ ഇവിടേക്ക് വന്നത്. എനിക്കറിയാം നിന്റെ ഇപ്പോഴത്തെ അവസ്ഥ "

" ഇവിടെയുള്ളവർക്ക് പാർവതി ഒരു ഭാരമായി തുടങ്ങിയോ "

"അങ്ങനെ അല്ലടോ. താൻ ഇവിടെ ഉള്ളവരെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്ക്. തന്റെ അമ്മയെ കുറിച്ച് ഒന്ന് ആലോചിച്ച് നോക്ക്. പുറത്ത് കുറച്ച് ദേഷ്യവും വാശിയും ഉണ്ടെങ്കിലും മാലതി ആന്റി ഒരു പാവമാ. നിന്റെ അച്ഛൻ പറഞ്ഞത് മാത്രം അനുസരിച്ച് കഴിയുന്ന ഒരു സ്ത്രീ .

മൂത്ത മകൾ ആണെങ്കിൽ സ്നേഹിച്ച ആളെ കിട്ടിയില്ലാ എന്ന് പറഞ്ഞു വിവാഹം കഴിക്കാതെ ഇരിക്കുന്നു. അവൾക്ക് വേണ്ടി ആകെ ഉള്ള ഒരു മോനും സ്നേഹിച്ച പെൺകുട്ടിയെ വേണ്ടാ എന്ന് വച്ച് നിന്റെ കല്യാണത്തിനായി കാത്തിരിക്കുന്നു. ഇളയ മകളെ ഒരുത്തൻ പ്രണയം നടിച്ച് വഞ്ചിച്ചു. ആ അമ്മയുടെ അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ. "

" എനിക്ക് ... എന്നെ കൊണ്ട് പറ്റില്ലാ ധ്രുവി"

"എന്തുകൊണ്ട് പറ്റില്ല. ഞാൻ ആയതു കൊണ്ടാണോ. ആണെങ്കിൽ അത് വിട്ടേക്ക് നമ്മുക്ക് നല്ല ഒരാളെ നിനക്ക് വേണ്ടി നോക്കാം "

" അതൊന്നും അല്ലാ ധ്രുവി എന്റെ പ്രശ്നം. എനിക്ക് ഇനി കിട്ടാവുന്നതിൽ വച്ച് ബെസ്റ്റ് പാർട്ട്ണർ ആണ് നീ . അത് മറ്റാരെക്കാളും നന്നായി എനിക്ക് അറിയാം. "

"പിന്നെ എന്താടോ തന്റെ പ്രോബ്ലം" ധ്രുവി പാർവതിയുടെ മുഖം കൈയിലെടുത്തു കൊണ്ട് ചോദിച്ചു.

" അത് ..അത് പിന്നെ ... നിനക്ക് അറിയാമല്ലോ ഞാൻ എന്റെ ഓർമ വക്കുന്ന കാലം മുതൽ സ്നേഹിച്ചത് ദേവേട്ടനെയാ . എതൊരു മനുഷ്യനും ജീവിതത്തിൽ ഒരാളെ മാത്രമല്ലേ ആത്മാർത്ഥമായി സ്നേഹിക്കാൻ കഴിയൂ. അപ്പോ എങ്ങനാ ധ്രുവി നിന്നെ ഞാൻ സ്നേഹിക്കാ . എനിക്ക് അതിന് കഴിഞ്ഞില്ലാ എങ്കിൽ ഞാൻ നിന്റെ ജീവിതം കൂടി നശിപ്പിക്കുകയല്ലേ "

പാർവതി അത് പറഞ്ഞതും ധ്രുവി ഉറക്കെ ചിരിച്ചു. അത് കേട്ടതും പാർവതി അവനെ തന്നെ നോക്കി  നിന്നു.

"എടോ .. ചില സമയത്ത് താൻ വല്ലാതെ പാവം ആവുന്നുണ്ട്. ഇതാണോ തന്റെ ആന കാരണം. " അത് പറഞ്ഞ് ധ്രുവി അവളുടെ തോളിലൂടെ കൈ ഇട്ടു. പാർവതി ഒന്നും മനസിലാവാതെ നിൽക്കുകയാണ്.

"നിന്നോട് ആരാ പറഞ്ഞത്. ഒരാൾ ജീവിതത്തിൽ ഒരാളെ മാത്രമേ ആത്മാർത്ഥമായി സ്നേഹിക്കുള്ളൂ എന്ന് . That's wrong parvathi... over our life time we can fall in love many times. because love is a feeling... അത് നമ്മുക്ക് ആരോടും എപ്പോൾ വേണമെങ്കിലും തോന്നാം . എന്ന് വച്ച് കാണുന്നവരോട് മൊത്തം തോന്നും എന്നല്ലാ .

ഇപ്പോ നീ നമ്മുക്ക് ചുറ്റും ഉള്ളവരേ തന്നെ നോക്കിക്കെ നമ്മുടെ പാർത്ഥി . അവൻ ലക്ഷ്യയുമായി റിലേഷനിൽ ആയിരുന്നു. അതിന് ശേഷം ബ്രേക്ക് അപ്പ് ആയി . ഇപ്പോ അവനും ആമിയും തമ്മിൽ മുടിഞ്ഞ പ്രേമം. അതിനർത്ഥം അവന് ലക്ഷ്യയോട് ട്രൂലവും ആമിയോട് ഫേക്ക് ലൗവ് ആണ് എന്നാണോ അല്ലാ

അവന് ഒരിക്കലും ലക്ഷ്യയെ മറക്കാൻ കഴിയില്ലാ. ഹൃദയത്തിന്റെ ഒരു ഭാഗത്ത് എപ്പോഴും അവൾ ഉണ്ടാകും എന്നാലും അവന്റെ ഇപ്പോഴത്തെ പ്രണയം ആമി മാത്രമാണ്.

അല്ലെങ്കിൽ ദേവന്റെ കാര്യം നോക്ക്. നീ സ്നേഹിച്ച അത്ര ഇല്ലെങ്കിൽ പോലും അവനും നിന്നെ ഇഷ്ടമായിരുന്നു. പക്ഷേ ഇപ്പോ നോക്ക് ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ബെസ്റ്റ് കപ്പിൾസ് ദേവനും വർണയും ആണ് .

Love is love parvathi...no matter how many times you feel it. അതുകൊണ്ട് ദേവനേ നീ ഒരു വട്ടം സ്നേഹിച്ചു പോയി എന്ന് വച്ച് എന്നേ നിനക്ക് സ്നേഹിക്കാൻ കഴിയില്ലാ എന്നില്ല. "

അത് പറഞ്ഞ് അവൻ പാർവതിയുടെ മുഖത്തേക്ക് നോക്കി. അവൾ തല താഴ്ത്തി നിൽക്കുകയാണ്.

" Okay. ഇനി ഞാൻ ഇത് പറഞ്ഞ് വരില്ല. എല്ലാവരും നിർബന്ധിച്ച കാരണമാണ് ഞാൻ ഇത്രയും പറഞ്ഞത്. ബാക്കിയൊക്കെ നിന്റെ ഇഷ്ടം. നിന്റെ ജീവിതമാണ്. ഇവിടെ നീയാണ് തിരുമാനം എടുക്കേണ്ടത്. "

അത്രയും പറഞ്ഞ് ധ്രുവി താഴേക്ക് ഇറങ്ങി പോയി. അവന് പിന്നാലെ പാർവതിയും.

"മുത്തശി വാ. നമ്മുക്ക് പോകാം. എനിക്ക് അത്യവശ്യമായി ഹോസ്പിറ്റലിൽ പോവണം. മുത്തശിയെ വീട്ടിൽ ആക്കിയിട്ട് വേണം എനിക്ക് ഹോസ്പിറ്റലിൽ പോവാൻ "

അവൻ തിരക്കിട്ട് പറഞ്ഞ് പുറത്തേക്ക് ഇറങ്ങി.

"ഓഹ് ഷിറ്റ് ... " അവൻ പോക്കറ്റിൽ കാറിന്റെ കീ കാണാതെ അകത്തേക്ക് വന്നു.

"മുത്തശി വേഗം ഇറങ്ങാൻ നോക്ക്. ഞാൻ പാർത്ഥിയുടെ റൂമേൽ നിന്നും കാറിന്റെ കീ എടുത്തിട്ട് വരാം " അത് പറഞ്ഞ് ധ്രുവി സ്റ്റയർ ഓടി കയറി.

അവൻ റൂമിൽ നിന്നും കീ എടുത്തു.

എല്ലാവരും തന്റെയും പാർവതിയുടേയും കാര്യത്തിൽ നല്ല പ്രതീക്ഷയിൽ ആണ്. തനിക്ക് പണ്ടേ പാർവതിയെ ഇഷ്ടമുള്ള കാര്യം തറവാട്ടിൽ ഇതിനോടകം അറിഞ്ഞിരുന്നു. അതോടെ തന്റെയും പാർവതിയുടേയും, പർത്ഥിയുടേയും ആമിയുടേയും നിശ്ചയം ഒരുമിച്ച് നടത്താം എന്നവർ ഒരു ആഗ്രഹം പറഞ്ഞു.

അതുകൊണ്ടാണ് പാർവതിയോട് സംസാരിച്ചത്. പക്ഷേ അവൾ .. അവൾക്ക് ഇനിയും സമയം വേണം. ഇനിയും നിർബന്ധിക്കുന്നത് ശരിയല്ലാ. താഴേ എല്ലാവരേയും ഫേസ് ചെയ്യാനുള്ള മടി കൊണ്ടാണ് ഹോസ്പിറ്റലിൽ പോവണം എന്ന് പറഞ്ഞ് തിരക്ക് കൂട്ടിയത്

ധ്രുവി ഓരോന്ന് ആലോചിച്ച് താഴേക്ക് ഇറങ്ങി വന്നു.

"ഈ മുത്തശി ഇനിയും ഇറങ്ങിയില്ലേ.. വേഗം വാ "

"നീയെന്തിനാ ധ്രുവി ഇങ്ങനെ തിരക്ക് പിടിക്കുന്നത് . എല്ലാം കലങ്ങി തെളിഞ്ഞ സ്ഥിതിക്ക് ഇനി നിശ്ചയത്തിന്റെ ഡേറ്റ് കൂടി തിരുമാനിച്ചിട്ട് പോവാം" അത് കേട്ടതും തിരിഞ്ഞു നടന്ന ധ്രുവി പെട്ടെന്ന് നിന്നു.

എല്ലാവരുടേയും മുഖത്ത് നിറഞ്ഞ പുഞ്ചിരി കണ്ട് അവൻ പാർവതിയുടെ മുഖത്തേക്ക് നോക്കി. അവൾ അവനെ നോക്കി ഒന്ന് കണ്ണിറുക്കി ചിരിച്ചു.

ധ്രുവി വിശ്വാസം വരാതെ അവളുടെ അരികിലേക്ക് നടന്നു.

"സത്യമാണോ. നിനക്ക് വിവാഹത്തിന് സമ്മതമാണോ " അവൻ വിശ്വാസം വരാതെ ചോദിച്ചതും പാർവതി പുഞ്ചിരിയോടെ തലയാട്ടി.

" ഞാൻ നിർബന്ധിച്ചത് കൊണ്ടാണോ. എങ്കിൽ അത് വേണ്ടാ. ഞാൻ എത്ര ക്കാലം വേണമെങ്കിലും കാത്തിരിക്കാം...."

"അല്ല ധ്രുവി. നീ പറഞ്ഞത് ശരിയാ . ഒരു പക്ഷേ ദേവേട്ടൻ എന്റെ ജീവിതത്തിൽ ഇല്ലായിരുന്നു എങ്കിൽ എന്റെ ആദ്യ പ്രണയം നീ തന്നെ ആവുമായിരുന്നു. ഇത് സഹതാപത്തിന്റെ പേരിൽ ഞാൻ പറയുന്നതല്ലാ. എനിക്ക് നിന്നെ ശരിക്കും ഇഷ്ടാ. പക്ഷേ അത് പ്രണയമാണോ എന്ന് എനിക്ക് അറിയില്ലാ."

പാർവതി അത് പറഞ്ഞതും ധ്രുവി അവളുടെ കവിളിൽ കൈ വച്ച് നെറ്റിയിലായി ഉമ്മ വച്ചു.

"ഡാ... ഡാ .. ഇവിടെ പ്രായമായവരും ... പ്രായമാവാത്ത ചെറിയ കുട്ടികളും ഉള്ളതാ.." പാർത്ഥി അത് പറഞ്ഞതും ധ്രുവി ഒരു വളിച്ച ചിരി ചിരിച്ചു.

***

പിന്നിടുള്ള ദിവസങ്ങളിൽ വേഗം തന്നെ എൻഗേജ്മെന്റ് തിരുമാനങ്ങൾ നടന്നിരുന്നു.
ഞായറാഴ്ച്ചയാണ് എൻഗേജ്മെന്റ്. ഡ്രസ്സ് എടുക്കലും മറ്റും വേഗത്തിൽ കഴിഞ്ഞു.

പെൺകുട്ടികൾക്കും അമ്മമാർക്കും ഒരേ പോലുള്ള ഡ്രസ്സ് . ആണുങ്ങൾക്കും എല്ലാവർക്കും ഒരേ പോലുള്ള ഡ്രസ്സ് .

" ദത്താ പ്ലീസ് ദത്താ നമ്മുക്ക് ഒരു ഡാൻസ് കളിക്കാം "

" ദേവൂ എന്നേ വെറുതെ ദേഷ്യം പിടിപ്പിക്കണ്ടാ. ഞാൻ ഒരു വട്ടം പറഞ്ഞു എന്നേ കൊണ്ട് പറ്റില്ല എന്ന് "

" നീ എന്താടാ ഇങ്ങനെ . നിനക്ക് എന്താ എന്റെ കൂടെ ഒന്ന് കളിച്ചാ . ശിലു പറഞ്ഞുലോ നീ നന്നായി കളിക്കും എന്ന് "

" എടീ അത് അഞ്ചാറ് കൊല്ലം മുൻപ് അല്ലേ. ഇപ്പോ എന്റെ പ്രായം എത്രയാന്നാ. ഞാനൊന്നും ഇല്ലാ . നീ ഒറ്റക്കങ്ങ് കളിച്ചാ മതി ."

" ഡാൻസ് കളിക്കാൻ ഇത്ര പ്രായമേ പാടൂ എന്നോന്നും ഇല്ലാ . നീ വെറുതെ ഓരോ കാരണങ്ങൾ പറയാ . പറ്റില്ലെങ്കിൽ അത് പറഞ്ഞാ പോരെ "

" അത് തന്നെയല്ലേ ഞാൻ ഇത്രയും നേരം പറഞ്ഞേ. എന്നേ കൊണ്ട് പറ്റത്തില്ലാ."

" ഞാൻ നിന്നോട് ഇനി മിണ്ടില്ലടാ . കള്ള കെളവൻ.... വയസായിട്ടും മുടിയൊക്കെ കറുപ്പിച്ച് നടക്കാ. നാണം ഇല്ലല്ലോ. " വർണ ദേഷ്യത്തിൽ പറഞ്ഞ് പുറത്തേക്ക് ഓടി .

അവസാനം ശ്രീരാഗിനെ വച്ചവർ അഡ്ജസ്റ്റ് ചെയ്തു. ശ്രീരാഗിനെ നടുക്ക് പിടിച്ച് നിർത്തി രണ്ടു സൈഡിലും ആയി  ശിലുവും ഭദ്രയും വർണയും നിമ്മിയും ഡാൻസ് കളിച്ച് ആശ തീർത്തു.

അഭിജിത്ത് ജയിലിൽ ആയതും മറ്റു കേസുകളെ കുറിച്ചും നാട്ടിൽ പാട്ടായത് കൊണ്ട് പാർത്ഥിയുടെ വീട്ട് വച്ച് എൻഗേജ്മെന്റ് നടത്തുന്നതിൽ ആമിയുടെ അച്ഛനും അമ്മക്കും എതിർപ്പ് ഉണ്ടായിരുന്നില്ല.

അങ്ങനെ ഞായറാഴ്ച്ചയിൽ നല്ല ഒരു മുഹൂർത്തത്തിൽ പാർത്ഥി ആമിയുടെ കൈയ്യിലും ധ്രുവി പാർവതിയുടെ കൈയ്യിലും പരസ്പരം മോതിരം അണിയിച്ചു.

ചന്ദ്രശേഖരന് വലിയ താൽപര്യമില്ലായിരുന്നു എങ്കിലും അയാൾ എതിർക്കാനാെന്നും നിന്നില്ല.

***

" ഞാൻ ഇവിടെ നിൽക്കാം ദത്താ നീ പോയി വാ "

" ഇനിയും നീ വാശി പിടിച്ചാ ഞാൻ വടിയെടുക്കും വർണാ . നിന്നോട് മര്യാദക്ക് കാറിൽ കയറാനാ പറഞ്ഞത് "

" രണ്ട് ദിവസം കൂടി . അത് കഴിഞ്ഞാ നമ്മുക്ക് പോവാം .."

" പറ്റില്ല. എൻഗേജ്മെന്റ് കഴിഞ്ഞ് പിറ്റേ ദിവസം മുതൽ നീ പറയുന്ന ഡയലോഗാ ഇത് . ഇപ്പോ തന്നെ നാല് ദിവസം കഴിഞ്ഞു. നിന്നേ കാത്ത് ആമിയും അവളുടെ അച്ഛനും അമ്മക്കും വരെ ബുദ്ധിമുട്ടായി. "

കാറിനകത്ത് ഇരിക്കുന്നവരെ നോക്കി വർണ പറഞ്ഞു.

"പ്ലീസ് ദത്താ . ഒരു ദിവസം "

"പറ്റില്ല. ക്ലാസ് ഇനിയും കളയാൻ ഞാൻ സമ്മതിക്കില്ലാ "

" എട്ടാ പ്ലീസ് എട്ടാ വർണ കുറച്ച് ദിവസം കൂടി ഇവിടെ നിൽക്കട്ടെ . എട്ടൻ പോയിട്ട് വാ... "

" ശരി ഇവൾ ഇവിടെ നിന്നോട്ടെ. ഞാൻ പോവാ എന്നാ . പിന്നെ ഞാൻ ഇനി രണ്ട് മൂന്ന് മാസം കഴിഞ്ഞേ തിരികെ വരൂ. അതിനിടയിൽ ദത്തൻ എന്താ വരാത്തേ എന്നെങ്ങാനും ചോദിച്ച് മോങ്ങാൻ നിന്നാ എന്റെ തനി സ്വഭാവം നീ കാണും "

"അതെന്താ മൂന്ന് മാസം. നിനക്ക് എല്ലാ ഞായറഴിച്ചയും ഇവിടേക്ക് വന്നുടെ . "

" എനിക്ക് വരാൻ സൗകര്യം ഇല്ലാ . നീ ഇവിടെ നിന്നോ ഞാൻ പോവാ " അത് പറഞ്ഞ് ദത്തൻ ഡ്രെവിങ്ങ് സീറ്റിനരികിലേക്ക് നടന്നു.

അത് കണ്ട് വർണ മുഖം വീർപ്പിച്ച് ബാക്ക് സീറ്റിലേക്ക് കയറി. ആമിയുടെ തോളിൽ തല വച്ച് ഇരുന്നു.

" എന്നാ ഞാൻ ഇറങ്ങട്ടേടാ " ദത്തൻ പാർത്ഥിയേയും ശ്രീയേയും ധ്രുവിയേയും കെട്ടിപിടിച്ചു.

"അല്ലടാ . ഇത്രയെല്ലാം ഒപ്പിച്ച് വച്ചിട്ട് നീയെന്താ ഇവന്റെ തന്തപടിയെ മാത്രം വെറുതെ വിട്ടത് " ധ്രുവി സംശയത്തോടെ ചോദിച്ചു.

" അയാള് നിങ്ങൾ രണ്ടു പേരുടേയും ഫാദർ ഇൻ ലോ അല്ലേ. അപ്പോ എല്ലാ ആചാര്യ മര്യാദകളോടും കൂടിയുള്ള ഒരു പാരിദോഷികം നൽകാം എന്ന് കരുതി " ശ്രീയുടേയും ധ്രുവിയുടേയും തോളിൽ തട്ടി പറഞ്ഞ് ദത്തൻ കാറിലേക്ക് കയറി.

ശ്രീയും ധ്രുവി യും ഒന്നും മനസിലാവാതെ പരസ്പരം നോക്കി. ദത്തൻ കാർ സ്റ്റാർട്ട് ചെയ്തതും പാർത്ഥി ഒന്ന് കുനിഞ്ഞ് കാറിനുള്ളിലെ ദത്തനെ നോക്കി.

" അപ്പോ ദേവദത്തൻ ഐ.പി. എസിനെ ഉടൻ പ്രതീക്ഷിക്കുന്നു. " പാർത്ഥി അവന് കേൾക്കാൻ പാകത്തിൽ പറഞ്ഞതും ദത്തനും ഒന്ന് പുഞ്ചിരിച്ച് കാർ മുന്നോട്ട് എടുത്തു.

***

ഉച്ചയോടെ അവർ ത്യശ്ശൂരിൽ എത്തി. ആമിയേയും അച്ഛനേയും അമ്മയേയും വീട്ടിലാക്കിയിട്ടാണ് അവർ തങ്ങളുടെ വീട്ടിലേക്ക് വന്നത്. ഉച്ചയായതിനാൽ അമ്മായി അവിടെ നിന്നും കഴിച്ചിട്ടേ വിട്ടാക്കിയുള്ളു.

വർണ ഇപ്പോഴും നല്ല പിണക്കത്തിലാണ്. അവൾ ബാക്ക് സീറ്റിൽ തന്നെയാണ് ഇപ്പോഴും ഇരിക്കുന്നത്. ഫ്രണ്ട് സീറ്റിലേക്ക് വരാൻ ദത്തൻ പറഞ്ഞെങ്കിലും അവൾ കേൾക്കാത്ത ഭാവത്തിൽ ഇരുന്നു.

വീട് എത്തുന്ന വരെ ദത്തൻ മിററിലൂടെ അവളെ പല വട്ടം നോക്കി എങ്കിലും അവൾ മുഖം തിരിച്ച് ഇരുന്നു.

വീട്ടിന് മുന്നിൽ എത്തിയതും വർണ തല ഉയർത്തി ഒപ്പം അവളുടെ മുഖത്ത് സംശയം നിറഞ്ഞു.

ഇറങ്ങ് "ദത്തൻ കാറിൽ നിന്നും ഇറങ്ങി വർണക്ക് ഡോർ തുറന്നു കൊടുത്തു. വർണ സംശയത്തോടെ ഇറങ്ങി ചുറ്റും നോക്കി.

പണ്ട് മുള്ള് കൊണ്ട് കെട്ടിയിരുന്ന വേലിയുടെ സ്ഥാനത്ത് ഇപ്പോ മതിലാണ്. ദത്തൻ കൈയ്യിലുള്ള കീ ഉപയോഗിച്ച് ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.

വർണ ആകെ അന്തം വിട്ട് അവന് പിന്നാലെ അകത്തേക്ക് കയറി.

വീടും ആകെ മാറിയിരിക്കുന്നു. പെയിന്റ് അടിച്ച് നല്ല ഭംഗിയായിട്ടുണ്ട്. ബാത്ത് റും പുതുക്കി പണിഞ്ഞിരിക്കുന്നു. വീട്ടിന്റെ മുന്നിൽ രണ്ട് സൈഡിലും ആയി ചെടികൾ വച്ചു പിടിപ്പിച്ചിരിക്കുന്നു.

" ഇത് നമ്മുടെ വീടാണോ ദത്താ" അവൾ അത്ഭുതത്തോടെ ദത്തനെ നോക്കി.

" അപ്പോ വർണ തമ്പുരാട്ടിടെ വായിൽ നാവുണ്ടായിരുന്നോ . നാം അറിഞ്ഞീല്ല. " ദത്തൻ അത് പറഞ്ഞതും വർണ അവന്റെ കൈയ്യിലായി അമർത്തി കടിച്ചു.

" നാവ് മാത്രമല്ലാ പല്ലും ഉണ്ട് " അവൾ അത് പറഞ്ഞ് മുന്നോട്ടു നടന്നു. ദത്തൻ കൈ ഉഴിഞ്ഞു കൊണ്ട് പിന്നാലെ നടന്നു.

" നീയാണോ ദത്താ ഇങ്ങനെയൊക്കെ ചെയ്തേ " ഡോർ തുറക്കുന്ന ദത്തനെ നോക്കി അവൾ ചോദിച്ചു.

" ഞാനല്ലാ. ഞാൻ പറഞ്ഞിട്ട് ജിത്തുവാണ് ചെയ്തത്. "

വീടിന്റെ അകത്ത് വലിയ മാറ്റങ്ങൾ ഒന്നും ഇല്ലാ എങ്കിലും എല്ലാം നല്ല രീതിയിൽ അടുക്കി ഒതുക്കി വച്ചിട്ടുണ്ട്.

" ഇതെന്താ നമ്മുടെ റൂം പൂട്ടി ഇട്ടിരിക്കുന്നേ " വർണ റൂം തുറക്കാൻ പറ്റാതെ ചോദിച്ചു.

" അതിന്റെ ഉള്ളിൽ പഴയ സാധനങ്ങളാ. അത് വൃത്തിയാക്കിയിട്ടില്ല. ഇപ്പുറത്തെ റും വൃത്തിയാക്കിയിട്ടുണ്ട് അവിടേക്ക് പോയ്ക്കോ " ദത്തൻ മറ്റേ റൂം ചൂണ്ടി കൊണ്ട് പറഞ്ഞു.

"അതെന്തിനാ അങ്ങനെ ചെയ്തേ . ഇതല്ലേ നമ്മുടെ റൂം "

" നീ ഇപ്പോ ഉള്ള റൂം യൂസ് ചെയ്യ് . അത് നമ്മുക്ക് പിന്നെ ശരിയാക്കാം. "

വർണ തലയാട്ടി കൊണ്ട് റൂമിലേക്ക് വന്നതും നേരെ ബെഡിലേക്ക് കിടന്നു. ദത്തൻ കാറിൽ നിന്നും ബാഗും മറ്റും എടുത്ത് അകത്തേക്ക് വന്നു.

"ഡീ .. ഡ്രസ്സ് പോലും മാറ്റാതെ കയറി കിടക്കാണോ " ദത്തൻ ബാഗ് ടേബിളിന് മുകളിലായി വച്ചു.

"എനിക്കൊന്നും വയ്യാ. നമ്മൾ കാറിൽ അല്ലേ വന്നത് " അത് പറഞ്ഞ് അവൾ ബെഡിൽ കമിഴ്ന്ന് കടന്നു.

ദത്തൻ ഡ്രസ്സ് മാറ്റി ഒരു മുണ്ട് എടുത്ത് ഉടുത്തു. ഉമ്മറത്തെ ഡോർ ലോക്ക് ചെയ്ത ശേഷം വർണയുടെ അരികിൽ വന്ന് കിടന്നു.

"കുഞ്ഞേ " ദത്തൻ അവളുടെ കാതിൽ ആയി പതിയെ വിളിച്ചതും വർണ അങ്ങനെ തന്നെ കിടന്നു കൊണ്ട് പതിയെ മൂളി.

"എടീ ... "

"മ്മ്.... പറ ദത്താ.." അവൾ വീണ്ടും മൂളി.
അത് കണ്ട് ദത്തൻ അവളുടെ ടോപ്പിനിടയിലൂടെ കൈ ചേർത്ത് പതിയെ ഇടുപ്പിൽ ഇക്കിളിയാക്കി.

" ദത്താ വേണ്ടാ ട്ടോ . വെറുതെ ഇക്കിളിയാക്കാതെ കാര്യം എന്താന്ന് വച്ചാ പറ " അവൾ കുണുങ്ങി കൊണ്ട് പറഞ്ഞു.

" ഒന്നുല്ലാ " അത് പറഞ്ഞ് ദത്തൻ തിരിഞ്ഞ് കിടന്നു. കുറച്ച് കഴിഞ്ഞിട്ടും ദത്തന്റെ ഭാഗത്തു നിന്നും ഒരനക്കവും കാണാതായപ്പോൾ അവൾ തല തിരിച്ചു കൊണ്ട് നോക്കി.

അവൻ തിരിഞ്ഞ് കിടക്കാണ് എന്ന് മനസിലായതും അവൾ അവന് നേരെ തിരിഞ്ഞ് കിടന്ന് അവന്റെ പുറത്ത് തട്ടി വിളിച്ചു.

പക്ഷേ ദത്തൻ മൈന്റ് ചെയ്യുന്നില്ലാ

"ദത്താ"

"മ്മ്.."

" ദത്താ"

"മ്മ് "

" നീ പകരം വീട്ടുകയാണെല്ലെടാ ദുഷ്ടാ .." വർണ അവന്റെ നഗ്നമായ പുറത്ത് നഖം കൊണ്ട് അമർത്തി

" ആഹ്" അവൻ പുറം ഉഴിഞ്ഞു കൊണ്ട് തിരിഞ്ഞു.

"എടീ നിന്നെ " ദത്തൻ അവളുടെ തോളിലായി അമർത്തി കടിച്ചതും വർണ ഒന്ന് ഉയർന്ന് പൊങ്ങി. വർണയുടെ മുഖഭാവം ദത്തനിൽ മറ്റു പല വികാരങ്ങളും ഉണർത്തി.

"എന്റെ ഹനുമാൻ സ്വാമിയേ " ദത്തൻ തല കുടഞ്ഞു കൊണ്ട് ബെഡിൽ എഴുന്നേറ്റ് ഇരുന്നു.

"എന്താ ദത്താ" വർണ ഒന്നും മനസിലാവാതെ എണീറ്റ് ഇരുന്നു.

" നിനക്ക് ഞാൻ ആദ്യം വിളിച്ചപ്പോൾ മര്യാദക്ക് വിളി കേൾക്കാമായിരുന്നില്ലേ ...."

"അതിനു ഇപ്പോ എന്താ ദത്താ"

"അതിന് ഇപ്പോ കുന്തം " അത് പറഞ്ഞ് ദത്തൻ ബെഡിലേക്ക് കമിഴ്ന്ന് കിടന്ന് തലയണയിലേക്ക് മുഖം ചേർത്തു.

വർണയും അവന്റെ അരികിലായി കിടന്നു. കുറച്ച് കഴിഞ്ഞതും ദത്തൻ അവളെ ചേർത്ത് പിടിച്ച് അവളുടെ കഴുത്തിലേക്ക് മുഖം ചേർത്ത് കിടന്നു.

" ഇവിടെയൊക്കെ ഇഷ്ടായോ എന്റെ കുട്ടിക്ക് .."

" ഇഷ്ടായി ദത്താ.."

" ഈ വീട്ടിൽ നിന്നല്ലേ നമ്മുടെ ജീവിതം തുടങ്ങിയത്. ഇനി പുതിയ ചില തുടക്കങ്ങളും ഇവിടെ നിന്നാകണം. കുറേ ദൂരം യാത്ര ചെയ്തതല്ലേ എന്റെ കുട്ടി കുറച്ച് നേരം ഉറങ്ങിക്കോ. " അത് പറഞ്ഞ് ദത്തൻ കണ്ണുകൾ അടച്ചു.

ഓരോന്ന് ഓർത്ത് കിടന്നു വർണയും എപ്പോഴോ ഉറങ്ങി പോയിരുന്നു.

***

"ഡീ എണീക്കടി.."

"എടീ കുംഭകർണീ എണീക്കാൻ .. " പരിചിതമായ രണ്ട് ശബ്ദങ്ങൾ കേട്ട് വർണ പതിയെ കണ്ണ് തുറന്നു .

" അനു . വേണീ " അവൾ ബെഡിൽ നിന്നും ചാടി എണീറ്റു.

"ഓഹ്.. അപ്പോ നിനക്ക് ഞങ്ങളുടെ പേര് ഓർമയുണ്ടല്ലേ."

"അതെന്താടീ അങ്ങനെ ചോദിച്ചേ .." വർണ

"അല്ലാ ക്ലാസ് തുടങ്ങീട്ട് രണ്ട് മൂന്ന് ആഴ്ച്ചയായിലോ . എന്നിട്ടും മോൾക്ക് ഇവിടേക്ക് വരാൻ വയ്യാലോ "

" അത് പിന്നെ .. ഇവിടേക്ക് വന്നാ ദത്തൻ എന്നേ പഠിപ്പിച്ച് കൊല്ലും അതാ .. അയ്യോ ദത്തൻ ഇവിടെയൊന്നും ഇല്ലാലോ " അവൾ ചുറ്റും നോക്കി കൊണ്ട് ചോദിച്ചു.

"ദത്തേട്ടൻ പുറത്താണ് . വേറെ രണ്ട് പേർ കൂടെ ഉണ്ട് നീ വാ " അനുവും വേണിയും വർണയെ വിളിച്ച്‌ പുറത്തേക്ക് നടന്നു.

ഉമ്മറത്തേക്ക് വന്നതും മുറ്റത്ത് ദത്തനോട് സംസാരിച്ച് നിൽക്കുന്ന ജിത്തുവിനേയും കോകിലയേയും ആണ് കണ്ടത്.

" ചേച്ചീ" വർണ മുറ്റത്തേക്ക് ഓടിയിറങ്ങി കോകിലയെ സന്തോഷത്തിൽ കെട്ടി പിടിക്കാൻ വന്നതും ദത്തൻ അവൾ വരുന്നത് കണ്ട് വർണ യുടെ വയറിലൂടെ ചുറ്റി പിടിച്ച് ഉയർത്തി സൈഡിലേക്ക് മാറ്റി നിർത്തി.

"നീ ഇങ്ങനെ ബെല്ലും ബ്രെക്കും ഇല്ലാതെ ഓടി വന്ന് അവളെ തട്ടി മറച്ച് ഇടണ്ടാ " ദത്തൻ അത് പറഞ്ഞതും വർണ ഒന്നും മനസിലാവാതെ കോകിലയെ നോക്കി.

"അതെന്താ അങ്ങനെ "വർണ

" അത് അങ്ങനെയാ "ദത്തൻ

" അത് എന്താ അങ്ങനെ എന്നാ ചോദിച്ചേ "വർണ

" അത് അങ്ങനെയാ എന്നാ പറഞ്ഞത് "ദത്തൻ അവളെ ദേഷ്യം പിടിപ്പിക്കാനായി പറഞ്ഞു.

" ദത്താ.. " അവൾക്ക് ദേഷ്യം വരാൻ തുടങ്ങിയിരുന്നു. അത് കണ്ട് കോകില ഒരു പുഞ്ചിരിയോടെ വർണയുടെ കൈ എടുത്ത് തന്റെ വയറിലേക്ക് വച്ചു.

" ഒരു പുതിയ അതിഥി കൂടെ വരുന്നുണ്ട് അതാ " അത് കേട്ടതും വർണയുടെ കണ്ണുകൾ മിഴിയുന്നതും മുഖം വിടരുന്നതും ദത്തൻ കൗതുകത്തോടെ നോക്കി നിന്നു.

"വേണി, അനു നിങ്ങള് കേട്ടോ ... കുഞ്ഞാവ വരുന്നുണ്ട് എന്ന് "

" അതൊക്കെ ഞങ്ങള് എപ്പോഴേ അറിഞ്ഞു. " വർണ യും അനുവും ഒരു ലോഡ് പുഛം വാരി വിതറി കൊണ്ട് പറഞ്ഞു.

" അപ്പോ എന്താ എന്നോട് പറയാഞ്ഞത്. ഫോൺ വിളിച്ചപ്പോ പോലും പറഞ്ഞില്ലാല്ലോ "

" അത് നിന്നെ നേരിട്ട് കാണുമ്പോൾ പറയാം എന്ന് കരുതി " ജിത്തു.

" എന്നാലും ഫോൺ വിളിക്കുമ്പോൾ ഒന്ന് പറയാമായിരുന്നു...പിന്നെ നേരിട്ട് കാണുമ്പോൾ ഒന്നു കൂടി പറഞ്ഞാ മതിയല്ലോ "

" കോളേജിൽ വരാൻ മടിയുള്ളവരോടാെന്നും ഞങ്ങൾ പറയുന്നില്ല. അതാ ഞങ്ങൾ പറയാഞ്ഞത് " ദത്തൻ

" മടിയോ എനിക്കോ ... എനിക്കോ മടിയോ " വർണ നിഷ്ങ്കത വാരി വിതറി.

"എയ് എന്റെ കുട്ടിക്ക് തീരെ മടിയില്ല. അതിന് ഇത്രക്ക് ഓവർ ആക്റ്റിങ്ങ് വേണ്ടാ "

" ഓഹ് എനിക്ക് മടിയാ അത് ഞാൻ സമ്മതിച്ചു. അതിന് കാരണം ഇവിടത്തെ മണ്ടൻ വിദ്യഭ്യാസ സമ്പ്രദായം തന്നെയാണ്. മൊത്തം വിവരക്കേടാണ് ...."

" വർണ പറഞ്ഞത് നൂറ് ശതമാനം ശരിയാ . " അനുവും അത് സമ്മതിച്ചു.

"അതെന്താണാവോ അങ്ങനെ ... "ജിത്തുവാണ് അത് ചോദിച്ചത്.

"ചൈന വൻ മതിലിന് ആണെങ്കിൽ ഗേറ്റും ഇല്ലാ .... ഇന്ത്യ ഗേറ്റിന് ആണെങ്കിൽ മതിലും ഇല്ലാ .. ബുദ്ധി ഉള്ള ആരെങ്കിലും അങ്ങനെ ചെയ്യുമോ ..." അനു

" അല്ലെങ്കിലും അവരെ പറഞ്ഞിട്ട് കാര്യമില്ലാ  . ചിലപ്പോ ഉണ്ടാക്കി വന്നപ്പോൾ പൈസ തീർന്ന് കാണും "വേണി .

അവർ രണ്ടു പേരും പറയുന്നത് കേട്ട് ദത്തനും കോകിലയും ജിത്തുവും മുഖത്തോട് മുഖം നോക്കി.

"ഈശ്വരാ ഈ മണ്ടത്തികളെ എന്റെ കൂടെ തന്നെ കൊണ്ടിട്ടല്ലോ. എനിക്ക് തന്നതിന്റെ പകുതി ബുദ്ധിയെങ്കിലും ഇവറ്റകൾക്ക് കൊടുക്കാമായിരുന്നു. " വർണ പറയുന്നത് കേട്ട് എന്റെ ഭാര്യക്ക് ബുദ്ധി വച്ചു എന്ന എക്പ്രഷനിൽ ദത്തൻ ജിത്തുവിനെ നോക്കി.

" എടി പൊട്ടത്തികളെ ഇന്ത്യയുടേയും ചൈനയുടെയും അതിർത്തിയിൽ ആണ് ഈ പറഞ്ഞ മതിലും ഗേറ്റും ഉള്ളത്. അതുകൊണ്ട് ഇന്ത്യയും ചൈനയും തമ്മിൽ ചിലവ് കുറക്കാൻ വേണ്ടി ഷെയർ ഇട്ട് ഒരു രാജ്യം മതിലും ഒരു രാജ്യം ഗേറ്റും കെട്ടി. കഷ്ട്ടം ഇതു പോലും അറിയില്ല.... വാ ചേച്ചി നമ്മുക്ക് അകത്തേക്ക് പോകാം "

കോകിലയുടെ കയ്യും പിടിച്ച് അകത്തേക്ക് പോകുന്ന വർണയെ കണ്ട് ദത്തൻ എന്തോ പോയ അണ്ണാനെ പോലെ നിന്നു.

"നീ പണ്ട് കോളേജിൽ പഠിക്കുമ്പോൾ പഠിപ്പി ആയിരുന്നല്ലോ . അന്ന് ഞാൻ നിന്നെ ശപിച്ചിരുന്നു. നിനക്ക് കിട്ടുന്നത് ഒരു പൊട്ടി കുട്ടിയെ ആവണേ എന്ന് . ദൈവം കറക്റ്റ് ആയി അത് കേട്ടു തോന്നുന്നു. അതാ കുറച്ച് ലേറ്റ് ആയിട്ടാണെങ്കിലും ലേറ്റസ്റ്റ് ആയി വന്നേ"

ദത്തന്റെ തോളിൽ തട്ടി പറഞ്ഞ് ജിത്തുവും അകത്തേക്ക് കയറി പോയി.

(തുടരും)

പ്രണയിനി


എൻ കാതലെ..

എൻ കാതലെ..

4.8
10815

ദത്തനും ജിത്തുവും അകത്തേക്ക് വന്നപ്പോൾ വർണയും മറ്റുള്ളവരും അടുക്കളയിൽ ചായ വക്കുന്ന തിരക്കിലാണ്.   "ഞങ്ങൾ ഒന്ന് പുറത്ത് പോയിട്ട് വരാം "   " ചായ കുടിച്ചിട്ട് പോവാം ദത്താ"   " ഞങ്ങൾ വന്നിട്ടു കുടിക്കാം. വാടാ ...'' അത് പറഞ്ഞ് ദത്തൻ ജിത്തുവിനേയും വിളിച്ച് മുറ്റത്തേക്ക് ഇറങ്ങി.   ആമിയെയും വീട്ടുക്കാരെയും നിശ്ചയത്തിന് കൂട്ടി കൊണ്ടുവരാൻ വന്നപ്പോൾ പാർത്ഥി ദത്തന്റെ ബുള്ളറ്റ് ജിത്തുവിന്റെ വീട്ടിൽ കൊണ്ടു വന്നു വച്ചിരുന്നു. അത് കൊണ്ടു തരാൻ കൂടിയാണ് ജിത്തുവും കോകിലയും വന്നിരുന്നത്.   ദത്തൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തതും ജിത്തു അ