Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 47

നിരഞ്ജൻറെ സ്വന്തം പാറു Chapter 47
 
“ആഹാ... വളരെ നന്നായി. ഇവളുടെ ഒരു ബ്രദർ കാരണം തന്നെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. അപ്പോഴാണ് മൂന്നെണ്ണം വേറെ... നിങ്ങൾക്കൊന്നും വേറെ പണിയൊന്നുമില്ലേ? എല്ലാവരും ഇവളെ ഇങ്ങനെ തലയിൽ കയറ്റി വയ്ക്കാൻ?”
 
സ്വരം കേട്ടിടത്തേക്ക് മായാ തിരിഞ്ഞു നോക്കി. അവിടെ നിൽക്കുന്ന ആളെ കണ്ടു മായ ഞെട്ടിപ്പോയി.
 
നിരഞ്ജനും കൂടെ ഹരിയും ഗിരിയും ഉണ്ടായിരുന്നു.
 
പെട്ടെന്നു തന്നെ ഹരിയും ഗിരിയും മായയ്ക്ക് അടുത്തേക്ക് നീങ്ങി നിന്നു. പിന്നെ അവളെ നോക്കി പറഞ്ഞു.
 
“ചേട്ടൻ പറഞ്ഞത് തന്നെയാണ് ഞങ്ങൾക്കും പറയാനുള്ളത്. പാറുവിനെ കിട്ടിയാലും തനിക്കൊരു ജീവിതം ഉണ്ടാകാതെ ഞങ്ങളാരും ഒരു ജീവിതം തിരഞ്ഞെടുക്കുക ഇല്ല. ആദ്യം ഞങ്ങളുടെ പെങ്ങള് കുട്ടിയുടെ ജീവിതം സെറ്റ് ആകട്ടെ.”
 
അതിനു ശേഷം ഹരി വാസുദേവന് നേരെ തിരിഞ്ഞു പറഞ്ഞു.
 
“വാസുദേവൻ, മായ നിങ്ങളുടെ മകളാണെന്ന് എനിക്കറിയില്ലായിരുന്നു. പാറു എൻറെ കൂടെ ഉണ്ടായിട്ടും അവളെ തിരിച്ചറിയാൻ കഴിയാത്ത വിഡ്ഢിയാണ് ഞാൻ.”
 
അതുകേട്ട് വാസുദേവൻ പരിഭ്രമിക്കാൻ തുടങ്ങി. പെട്ടെന്ന് മായ വേഗം തന്നെ ചോദിച്ചു.
 
“നിങ്ങൾ Parvarna യേ കണ്ടു പിടിച്ചാലും അവൾ നിരഞ്ജനേ സ്വീകരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?”
 
അതിന് ഉത്തരം നൽകിയത് നികേതാണ്.
 
“അതിന് ഒരു സംശയവും വേണ്ട. പാറു ഈ നിരഞ്ജൻറെ മാത്രം പെണ്ണാണ്. ഞങ്ങളുടെ കുഞ്ഞ് അനിയത്തിയും.”
 
അവൻറെ ഉറച്ച സംസാരം കേട്ട് അന്തിച്ചു നിൽക്കുകയായിരുന്നു മായ.
 
പെട്ടെന്നാണു താൻ എയറിൽ പൊന്തുന്നത് പോലെ അവൾക്ക് തോന്നിയത്.
 
എന്നാൽ നിരഞ്ജൻ തന്നെ പൊക്കി എടുത്തതാണെന്ന് പിന്നീടാണ് അവൾക്ക് മനസ്സിലായത്. അവൾ കുതറാൻ തുടങ്ങും മുൻപ് നിരഞ്ജൻ അവളെയും കൊണ്ട് നടക്കാൻ തുടങ്ങിയിരുന്നു.
 
പെട്ടെന്നാണു അവൾക്കു പണ്ട് നിരഞ്ജൻ അവളെ ഇതുപോലെ എടുത്ത് കാറിലേക്ക് കൊണ്ടു പോയത് ഓർമ്മ വന്നത്. അതോടെ അവൾ വലിയ വായിൽ കരയാൻ തുടങ്ങിയതും നിരഞ്ജൻ അവളെ താഴെ നിർത്തി.
 
എല്ലാം കണ്ടു പേടിച്ച വാസുദേവൻ മായയ്ച് അരികിലേക്ക് ഓടി വന്നതും അവൾ വാസുദേവൻറെ നെഞ്ചിലേക്ക് തളർന്നു വീണു.
അവളെ ഒരു കൈയാൽ താങ്ങി നിരഞ്ജനേ നോക്കി വാസുദേവൻ പറഞ്ഞു.
 
“നിരഞ്ജൻ പ്ലീസ്... പറ്റുമെങ്കിൽ ഇതുപോലെ ഷോക്ക് ഒന്നും എൻറെ മോൾക്ക് നൽകരുത്. അവൾക്ക് സഹിക്കാൻ ആകില്ല.”
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“എനിക്ക് അവളോട് കുറച്ചു സംസാരിക്കണം. പിന്നെ കുറേ കാര്യങ്ങൾ ചോദിച്ചറിയാൻ ഉണ്ട്. കുറച്ചു കാര്യങ്ങൾ അവൾക്ക് പറഞ്ഞു മനസ്സിലാക്കണം. അവൾ അറിയേണ്ടതായ കാര്യങ്ങളുമുണ്ട്. അതിനാണ് അവളോട് ഫ്ലാറ്റിൽ വരാൻ പറഞ്ഞത്. പറഞ്ഞത് കേൾക്കാത്തത് കൊണ്ട് ഒന്ന് പേടിപ്പിക്കാം എന്ന് മാത്രമാണ് കരുതിയത്. ഇനി അനാവശ്യമായി മായയേ ഞാൻ തൊടില്ല. അച്ഛന് നിരഞ്ജൻ തരുന്ന വാക്കാണ്.”
“പിന്നെ അച്ഛാ, ഞാൻ കാറിൽ wait ചെയ്യാം. അവൾ ഒക്കെ ആകുമ്പോൾ കാറിലേക്ക് വരാൻ പറയൂ.”
 
അതും പറഞ്ഞ് അവളെ ഒന്നു നോക്കി അവൻ നടന്നു.
 
ഭരതൻ വന്നു മായയെ വാസുദേവനിൽ നിന്നും അടർത്തിയെടുത്തു. പിന്നെ പറഞ്ഞു.
 
“നീ എന്തിനാണ് എപ്പോഴും നിരഞ്ജനെ ഇങ്ങനെ പേടിക്കുന്നത്?”
 
“അത് അവൻറെ കയ്യിലിരിപ്പ് കാരണം തന്നെ.”
 
അവളുടെ പെട്ടെന്നുള്ള ആ ആൻസർ എല്ലാവരെയും അതിശയിപ്പിച്ചു.
 
“നീ എന്താ മായ അങ്ങനെ പറഞ്ഞത്?”
 
അവൾ അതിന് ഭരതന് ഉത്തരം ഒന്നും നൽകിയില്ല. അതുകണ്ട് വാസുദേവൻ പറഞ്ഞു.
 
“മോളെ, എന്തായാലും നിരഞ്ജൻ ഇവിടെ വരെ വന്നു വിളിച്ചതല്ലേ? അവൻ എന്തായാലും മോളെ വെറുതെ വിടുമെന്ന് തോന്നുന്നില്ല. എന്നെ കൂടാതെ നിൻറെ സംരക്ഷണം ഏറ്റെടുത്ത നാല് ആങ്ങളമാരും നിനക്ക് ഉണ്ട്. അതുകൊണ്ട് പേടിക്കേണ്ട. അവൻ എന്താണ് പറയാനുള്ളതെന്ന് മോളു മനസ്സു തുറന്നു കേൾക്കു. മാത്രമല്ല മോളുടെ മനസ്സിൽ ഉള്ളതും പറഞ്ഞു തീർക്കുക. എല്ലാത്തിനും ഒരു തീരുമാനം ഉണ്ടാക്കിയ ശേഷം മോള് വീട്ടിലേക്ക് തിരിച്ചു വായോ. I have faith in you. Go and meet him like a brave girl.”
 
അത്രയും മായയോട് പറഞ്ഞ ശേഷം വാസുദേവൻ ബാക്കി എല്ലാവരെയും ഒന്നു നോക്കി.
 
അവർക്കും അതു തന്നെയാണ് പറയാനുള്ളതെന്ന് അവരുടെ മുഖത്തു നിന്നും മായയ്ക്കും വാസുദേവനും മനസ്സിലായി.
നികേതാണ് മായയെ നിരഞ്ജൻറെ കാറിനടുത്ത് കൊണ്ടു ചെന്ന് ആക്കിയത്.
 
 കാറിനടുത്ത് അവനൊരു സിഗരറ്റും വലിച്ച് നിൽക്കുന്നുണ്ടായിരുന്നു. നികേത് നിരഞ്ജനെ നോക്കി പറഞ്ഞു.
 
“നിങ്ങളുടെ സംസാരം എല്ലാം കഴിഞ്ഞ് മോളെ വീട്ടിൽ ആക്കണം. പിന്നെ ഞങ്ങളൊക്കെ ഇപ്പോൾ തന്നെ തിരിച്ചു പോകും.”
 
“നമുക്ക് നാട്ടിൽ കാണാം മോളെ”
 
എന്നും പറഞ്ഞു നിറഞ്ഞ മനസ്സോടെ അവളുടെ നെറ്റിയിൽ ഒരു ചുംബനം നൽകിയാണ് അവൻ പോയത്.
അവൻ പോകുന്നതും നോക്കി നിൽക്കുന്ന മായയോട് നിരഞ്ജൻ ചോദിച്ചു.
 
“അവൻ ചേർത്തു പിടിച്ചപ്പോഴും ചുംബിച്ചപ്പോഴും നിനക്ക് ഒരു കുഴപ്പവും ഇല്ലല്ലോ? ഞാൻ അടുത്തു വരുമ്പോഴേക്കും നീ എന്തിനാ ഇങ്ങനെ ഭയക്കുന്നത്? കണ്ടില്ലെ നിന്ന് വിറക്കുന്നത്? ഞാൻ നിന്നെ പിടിച്ചു തിന്നാൻ ഒന്നുമല്ല കൊണ്ടു പോകുന്നത്. എൻറെ പാറുവിനെ ഒഴിച്ചു ഞാനാരെയും ഒന്നു നോക്കാൻ പോലും ആഗ്രഹിക്കുന്നില്ല. നിന്നോട് ഞാൻ ഇത് പല തവണ പറഞ്ഞതാണ്.”
 
“നീ എന്തു നോക്കി നിൽക്കുകയാണ്? വെറുതെ സമയം കളയാതെ വന്ന് കാറിൽ വേഗം കയറാൻ നോക്ക്. വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ.”
 
അവൻറെ ഓരോ വാക്കും കേട്ട് പാറു മനസ്സിൽ പറഞ്ഞു.
 
‘പാറുവിനെ മാത്രമേ നോക്കൂ എന്ന് പറയുമ്പോൾ ഞാൻ എങ്ങനെ പേടിക്കാതെ ഇരിക്കും.’
 
“Get in Maya...”
 
പെട്ടെന്നാണ് നിരഞ്ജൻറെ ശബ്ദം അവൾ കേട്ടത്.
 
പിന്നെ ഒട്ടും സമയം കളയാതെ അവൾ വേഗം കാറിൻറെ പിൻസീറ്റിൽ കയറി. അതു കണ്ടു ദേഷ്യം വന്നെങ്കിലും ഒന്നും പറയാതെ നിരഞ്ജൻ ഡ്രൈവർ സീറ്റിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു.
 
യാത്രയ്ക്കിടയിൽ രണ്ടു പേരും ഒന്നും സംസാരിച്ചില്ല. അവർ അരമണിക്കൂറിന് ഇടയിൽ നിരഞ്ജൻറെ ഫ്ലാറ്റിലെത്തി.
 
ഒന്നും പറയാതെ നിരഞ്ജൻറെ ഒപ്പം അവളും കാറിൽ നിന്നിറങ്ങി നടന്നു.
 
എന്നാൽ മായ മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു. അവനു പുറകെ നടക്കുകയായിരുന്നു എങ്കിലും മനസ്സിൽ എന്തുകൊണ്ടാണ് ഇവരെല്ലാവരും Parvarna യെ അന്വേഷിക്കുന്നത് എന്ന കൊസ്റ്റ്യൻ മായയുടെ മനസ്സിൽ വീണ്ടും വീണ്ടും വരുന്നുണ്ടായിരുന്നു.
 
നിരഞ്ജനു പാർവണയെ ആഗ്രഹം ഉണ്ട് എന്നറിയാം. അതു മാത്രമല്ല ഇവരെല്ലാവരും പാർവണയെ അന്വേഷിക്കുന്നതിനു കാരണം എന്ന് അവൾക്ക് തോന്നുന്നുണ്ടായിരുന്നു.
അവളുടെ ചിന്തകൾക്ക് വിരാമമിട്ടു കൊണ്ട് അവർ നിരഞ്ജൻറെ ഫ്ലാറ്റിലെത്തി.
 
നിരഞ്ജൻ മായയെ നോക്കി സോഫയിൽ ഇരിക്കാൻ പറഞ്ഞു.
 
അവൾ അവനെ ഒന്നു നോക്കി. പിന്നെ അനുസരണയോടെ സോഫയിൽ ചെന്നിരുന്നു. നിരഞ്ജൻ ഓഫീസ് റൂമിലോട്ട് കയറി പോകുന്നത് മായ കണ്ടിരുന്നു.
 
 അൽപസമയത്തിനു ശേഷം ഒരു ഫയലുമായി അവൻ തിരിച്ചു വന്നു.
 
പിന്നെ അവളെ ഒന്നു നോക്കിയ ശേഷം അവൾക്ക് ഓപ്പോസിറ്റ് ആയി സോഫയിൽ വന്നിരുന്നു. അതിനുശേഷം സാവധാനം നിരഞ്ജൻ അവളെ നോക്കി ചോദിച്ചു.
 
“Do you have anything to ask me now? I wanted to clear all your doubts and from now on we should stand in the same line.”
 
നിരഞ്ജൻറെ ഓരോ വാക്കുകളും മായ സൂക്ഷ്മതയോടെ, ശ്രദ്ധയോടെ കേട്ടു. അതിനു ശേഷം അവൾ ചോദിച്ചു.
 
“Niranjan, what’s made you think I am accepting your options.”
 
അവളെ ഒന്നു സൂക്ഷിച്ചു നോക്കിയ ശേഷം നിരഞ്ജൻ ചോദിച്ചു.
 
“Do you have any better choice other than what I put on your plate yesterday?”
 
“Even if there are better choices, why should I waste my time to think all of those. I came here to tell you that I am not going to accept any of your options.”
 
അവളുടെ സംസാരം കേട്ട് നിരഞ്ജന് ദേഷ്യം വന്നു. പിന്നെ ഒന്നും നോക്കിയില്ല. ഇരുന്നിടത്തു നിന്ന് ഒരു ചാട്ടത്തിന് എഴുന്നേറ്റ് അവളുടെ അരികിൽ സോഫയിൽ എത്തി. അവളുടെ കഴുത്തിൽ ഞെക്കിപ്പിടിച്ച് പറഞ്ഞു.
 
“Maya, you don't have any other option… other than listening to me. Otherwise....”
 
മായ നിരഞ്ജൻറെ കൈ കഴുത്തിൽ നിന്നും മാറ്റി ദേഷ്യത്തോടെ ചോദിച്ചു.
 
“Otherwise, what?”
 
അതുകേട്ട് നിരഞ്ജൻ അവളുടെ കണ്ണുകളിൽ നോക്കി പറഞ്ഞു.
 
“Poor Vasudevan uncle - your dad- will be in trouble. You can check yourself; my people are still around your dad. Check and quickly make a good decision”
 
എന്നും പറഞ്ഞ് തൻറെ കൈയ്യിലുള്ള ലാപ്ടോപ്പ് തിരിച്ച് അവൾക്ക് നേരെ കാണിച്ചു. അവൾ ലാപ്ടോപ്പിൽ നോക്കുന്ന സമയം നിരഞ്ജൻ പറഞ്ഞു.
 
“They are waiting for my instructions. നിന്നോട് നന്നായി കാര്യങ്ങൾ പറഞ്ഞ് തീരുമാനിക്കാം എന്നു കരുതിയാൽ നീ സമ്മതിക്കില്ല. നിനക്ക് നേർവഴി പറ്റില്ലെങ്കിൽ വളഞ്ഞ വഴി തന്നെ നമുക്ക് നോക്കാം. എനിക്ക് രണ്ടായാലും ഒരു പോലെയാണ്.”
 
അത്രയും പറഞ്ഞ് നിരഞ്ജൻ മായയെ ഒന്നു നോക്കി സോഫയിൽ ചെന്നിരുന്നു.
 
അവൻ പറയുന്നതും, തൻറെ അടുത്തു നിന്ന് പോകുന്നതും ഒന്നും മായ ശ്രദ്ധിച്ചില്ല.
 
അവൾ ലാപ്ടോപ്പിൽ തന്നെ നോക്കി നിൽക്കുകയായിരുന്നു. അല്പസമയത്തിനു ശേഷം അവൾ സംസാരിച്ചു.
 
“താൻ എന്താ എന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ നോക്കുകയാണോ? അത് നടക്കില്ല.”
 
“അത് നടക്കും ബേബി... എന്തുകൊണ്ട് നടക്കില്ല? ഈ നിരഞ്ജൻ വിചാരിച്ചാൽ എന്തും നടക്കും. എന്താ നിനക്ക് സംശയമുണ്ടോ?”
 
അത്രയും പറഞ്ഞ് അവൻ ഫോൺ എടുത്തു ആരെയോ കോൾ ചെയ്തു. എന്തോ സംസാരിച്ച ശേഷം നിരഞ്ജൻ തൻറെ ഫോൺ അവൾക്കു മുൻപിൽ കാണിച്ചു കൊടുത്തു.
തൻറെ അച്ഛൻ തന്നെയും കാത്ത് ഗാർഡനിൽ തന്നെ ഇരിക്കുകയാണ്. പെട്ടെന്നാണ് അവളത് ശ്രദ്ധിച്ചത്. വാസുദേവൻറെ നെറ്റിയിൽ ഒരു റെഡ് ഡോട്ട് കാണാം. അത് കണ്ട് മായയ്ക്ക് അത് എന്താണെന്ന് മനസ്സിലായില്ല.
 
നിരഞ്ജൻ പറഞ്ഞു.
 
“ഞാൻ പറഞ്ഞാൽ നിൻറെ അച്ഛൻ bhooom... എന്താ അതാണോ നിനക്ക് വേണ്ടത്?”
 
അവൻ പറയുന്നത് കേട്ടപ്പോഴാണ് അവൾക്ക് കാര്യം പിടി കിട്ടിയത്. ഇംഗ്ലീഷ് മൂവീസ് പോലെ തോന്നി അവൾക്ക്. എന്നാൽ യാഥാർത്ഥ്യം മനസ്സിലാക്കിയ അവൾ പെട്ടെന്ന് പറഞ്ഞു.
 
“No Niranjan... Please leave us. ഞങ്ങളെ വെറുതെ വിടണം. ഞങ്ങൾ ഒന്നിനും വന്നില്ലല്ലോ നിൻറെ അടുത്ത്. പ്ലീസ്... എൻറെ അച്ഛനും അമ്മയും പാവങ്ങളാണ്. ദയവു ചെയ്തു അവരെ ഒന്നും ചെയ്യരുത്.”
 
അവൾ കരഞ്ഞു കൊണ്ട് അവൻറെ കാൽക്കൽ വീണു. അതു കണ്ടു നിരഞ്ജൻ മനസ്സിൽ പറഞ്ഞു.
 
‘അങ്ങനെ വാ പെണ്ണേ എൻറെ വഴിക്ക്.’
 
എന്നാൽ മായ ഓർത്തത് അവർക്കും അമ്മാമ്മയുടെ ഗതി വരുത്താൻ താൻ ഒരിക്കലും അനുവദിക്കില്ല. അവർ തന്നെ സഹായിച്ചു എന്ന ഒരു കുറ്റം മാത്രമേ ചെയ്തിട്ടുള്ളൂ. അവരുടെ മേൽ ഒരു പോറൽ പോലും ഏൽക്കാതെ അവരെ രക്ഷിക്കേണ്ടത് എൻറെ കടമയാണ്. അത് ഞാൻ നിറവേറ്റുക തന്നെ ചെയ്യും.
 
അവൾ കരഞ്ഞു കൊണ്ട് അവൻറെ കാൽക്കൽ ഇരുന്നു തന്നെ ഇതെല്ലാം ആലോചിക്കുകയായിരുന്നു.
 
അവളുടെ നിസ്സഹായാവസ്ഥ കണ്ടു നിരഞ്ജന് വല്ലാതെ വേദനിക്കുന്നുണ്ടായിരുന്നു. എന്നാൽ തനിക്ക് ഇതല്ലാതെ വേറെ വഴിയില്ല എന്ന് അവന് നന്നായി അറിയാമായിരുന്നു.
 
സമാധാനത്തിൽ പറഞ്ഞാൽ ഈ പെണ്ണ് ഒരു നിലയ്ക്കും കേൾക്കില്ല. താൻ ഇവളോട് ചെയ്യുന്നത് തെറ്റാണെന്ന് അവന് നൂറുശതമാനവും ഉറപ്പായിരുന്നു. അവൻ മനസ്സിലെ വേദന മുഖത്ത് വരുത്താതെ അവളോട് പറഞ്ഞു.
 
“പോയി ഫ്രഷ് ആയി വായോ. നമുക്ക് എല്ലാം സംസാരിച്ച് തീർക്കാം.”
 
അതുകേട്ട് അവൾ ഒന്നും മിണ്ടാതെ ഫ്രഷ് റൂമിലേക്ക് പോയി. അവൾ ഏതാനും നിമിഷങ്ങൾക്ക് ശേഷം ഫ്രഷ് റൂമിൽ നിന്നും തിരിച്ചു വന്ന് അവനെ നോക്കി നിന്നു.
 
 സോഫയിൽ ഇരിക്കാൻ പോലും മനസ്സുകൊണ്ട് അവൾക്ക് ബുദ്ധിമുട്ടായിരുന്നു.
അവളുടെ കണ്ണുകൾ അവളറിയാതെ തന്നെ അവൻറെ ലാപ്ടോപ്പിലേക്ക് പോകുന്നത് കണ്ടു നിരഞ്ജൻ ലാപ്ടോപ് അടച്ചു വെച്ച് തൻറെ കയ്യിലുള്ള ഫയൽ എടുത്ത് അവൾക്ക് നേരെ നീട്ടി.
 
“Maya, sit here and read it carefully. If you need any clarifications clear it now only.”
 
മായ അവനെയും അവൻ തനിക്ക് നേരെ നീട്ടി ഇരിക്കുന്ന ഫയലിനെയും മാറി മാറി നോക്കി.
നിരഞ്ജൻ കൂടുതലൊന്നും പറയുന്നില്ലെന്ന് മനസ്സിലാക്കി അവൾ അവനിൽ നിന്നും ഫയൽ വാങ്ങി.
 
അവൾ അടുത്തുള്ള സോഫയിൽ ഇരുന്നു. പിന്നെ file തുറന്നു നോക്കി. file തുറന്നു നോക്കിയപ്പോൾ അത് എന്തോ എഗ്രിമെൻറ് ആണെന്ന് അവൾക്ക് മനസ്സിലായി.
 
എന്നാൽ ആ എഗ്രിമെൻറ്ലെ കണ്ടൻറ് വായിക്കാൻ തുടങ്ങിയ അവളുടെ കണ്ണുകൾ ഇപ്പോൾ പുറത്തു വരുമെന്ന വിധത്തിൽ ആവുന്നത് അവളെത്തന്നെ നോക്കി ഇരിക്കുന്ന നിരഞ്ജന് തോന്നി.
 
ആദ്യത്തെ ഒരു പേരഗ്രാഫ് വായിച്ച ശേഷം അവൾ നിരഞ്ജനെ നോക്കി.
 
“What the hell is this Niranjan? Are you out of your mind?”
 
അവളിൽ നിന്നും ഈ റിയാക്ഷൻ പ്രതീക്ഷിച്ചിരുന്നത് കൊണ്ട് നിരഞ്ജൻ പറഞ്ഞു.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 48

നിരഞ്ജൻറെ സ്വന്തം പാറു  Chapter 48

4.8
12960

നിരഞ്ജൻറെ സ്വന്തം പാറു  Chapter 48   “Maya cool. It's just a contract. ഇന്ത്യയിൽ ഇത് അത്ര പരിചിതം അല്ലെങ്കിലും പുറത്ത് എല്ലാം ഇത് സർവ സാധാരണമാണ്. And it is beneficial for both the parties”   “ഈ കോൺട്രാക്ട് നമുക്ക് രണ്ടുകൂട്ടർക്കും ആവശ്യമാണ്. ഇതിൽ എല്ലാം വിശദമായി പറയുന്നുണ്ട്. First you relax and read it carefully.”   അവൻ പറയുന്നത് കേട്ട് മായ ദയനീയമായി അവനെ നോക്കിക്കൊണ്ട് പറഞ്ഞു.   “How? How can I be relaxed? ഒന്ന് നീ എൻറെ അച്ഛൻറെ മേൽ gun പോയിൻറ് ചെയ്തു വച്ചിരിക്കുന്നു. പിന്നെ എവിടെയും കേട്ടുകേൾവി പോലുമില്ലാത്ത ഒരു കോൺട്രാക്ടറും ആയി വന്നിരിക്കുന്നു. നിനക്ക് എല്ലാം ബിസിനസ് ആണ്. എന്നാൽ എനിക്ക് അങ്ങനെയല്ല. എനിക്ക് ഇത് എൻറെ ല