Aksharathalukal

ശിവപാർവതി 4

ശിവപാർവതി
ഭാഗം 4

"പക്ഷെ ഏട്ട.. ഏട്ടൻ പാറൂനെ ഇഷ്ടമാണെങ്കിൽ മിത്രയുമായുള്ള എൻഗേജ്മെന്റ് ന് സമ്മതിച്ചതെന്തിനാ...
അത് ക്യാൻസൽ ചെയ്യേണ്ടേ..."

"എൻഗേജ്മെന്റ് ഒക്കെ നടക്കട്ടെ അച്ചു..."

"ഏട്ടൻ എന്താ പറയുന്നേ..."

അവൻ അതിന് ഒന്ന് ചിരിച് കൊടുത്തിട്ട് റൂമിലേക്ക് പോയി.. പോണ വഴി ഒന്ന് തിരിഞ്ഞു നിന്നു അവരോടായി പറഞ്ഞു..

"നാളെ രാവിലെ തന്നെ പോണം പാർവതിടെ വീട്ടിലേക്ക്..."

പിറ്റേന്ന് രാവിലെ ശിവയും അച്ഛനും അമ്മയും അച്ചുവും കൂടെ പാർവതിടെ വീട്ടിലേക്ക് പോയി...

"സുജേ... അവർ ഇങ്ങ് എത്തി...
ഉണ്ണി സാർ കേറി ഇരിക്ക്..."

"എന്താ അനന്ത മരുമകൻ ആവാൻ പോണ ചെക്കന്റെ അച്ഛനെ സാർ എന്നാണോ വിളികാം ഉണ്ണി അത് മതി..."

"അയ്യോ.. അത്.."

"അനന്ത.. കുടുംബക്കാരവാൻ പോണ നമ്മൾക്കിടയിൽ സാർ എന്നുള്ള വിളി വേണോ..."

"ഹഹ..."

പാർവതി ചായയുമായി വന്നു...

"ശെരിക്കും  ഈ ചടങ്ങിന്റെ ആവശ്യം ഇല്ലാത്തതാണ്.. പക്ഷെ നമ്മളായിട്ട് ചടങ്ങളൊന്നും തെറ്റിക്കണ്ടല്ലോന്ന് ഇവൻ പറഞ്ഞിട്ടാണ്.."

"ഹഹ... എന്ന ചെക്കനും പെണ്ണിനും എന്തേലും സംസാരിക്കാൻ ഉണ്ടേൽ സംസാരിക്കട്ടെ അതും ഇതിന്റെ ഭാഗമാണല്ലോ..."

"ഹഹഹ... ശിവ ചെല്ല് പോയി സംസാരിക്ക്.."

ശിവയും പാർവതിയും അവളുടെ റൂമിലേക്ക് നടന്നു... ഹാളിൽ അവരുടെ അച്ഛയും അമ്മയും നല്ല സംസാരത്തിൽ ആണെന്ന് കണ്ടതും... ശിവ മെല്ലെ ഡോർ ചാരി..

"ശി.. ശിവേട്ട... എന്തിനാ ഡോർ അടക്കുന്നെ.."

"ഇവിടെ നടക്കുന്നതൊന്നും അവർ കാണേണ്ട..."

അത് കേട്ടപ്പോൾ അവൾ ഒന്ന് പകച്ചു...

"എന്താ ചെയ്യാൻ പോണേ..."

പേടിച്ചോണ്ടുള്ള അവളുടെ സ്വരം കേട്ടപ്പോൾ ശിവൻ ചിരി വന്നു..

"പാറു... എന്തായാലും ഇത്രേയൊക്കെ ആയ സ്ഥിതിക് ഇതോടെ ആവാം... അവൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു..."

"ശി.. ശിവേട്ട.. എ..ന്താ.. എന്താ ഈ കാണിക്കുന്നേ.."

"അതിന് ഞാൻ ഒന്നും കാണിച്ചില്ലല്ലോ.."

അവൾ മുഖത്തു വന്ന നാണം മറക്കാൻ തിരിഞ്ഞ് നിന്നു..

അവൻ മെല്ലെ അവളുടെ പുറകിലൂടെ വന്ന് അവളെ കെട്ടിപിടിച്ചു.. അവളുടെ മുടിയിഴകൾ മാറ്റി പുറം കഴുത്തിൽ പതിയെ ചുണ്ടുകൾ അമർത്തി... അവരുടെ ഉള്ളിലൂടെ ഒരു കറന്റ്‌ പോയ പോലെ അവൾക്ക് തോന്നി...

"പാറു..."

"മ്മ്..."

"നീ എന്താ ഒന്നും മിണ്ടാതെ..."

അവന്റെ ആ നനുത്ത ചുംബനത്തിൽ അവൾ എല്ലാം മറന്ന് പോയിരുന്നു..

"പാർവതി..."

"ശിവേട്ട നിക്ക് ഇതൊന്നും ഇപ്പോഴും വിശ്വാസം വന്നിട്ടില്ല..ഓരോ നിമിഷവും ന്റെ ഉള്ളം വല്ലാണ്ട് പിടയുന്നു.. ഒരു തരം ഭയം എന്നെ വേട്ടയാടുന്നു..."

"എന്തിന്..."

"നിക്ക് അറീല... എന്തോ ആപത്ത് സംഭവിക്കും എന്ന് മനസ്സ് പറയുന്നു..."

"ഈ ശിവൻ ഉള്ളിടത്തോളം പാർവതിൽ ഒരു ആപത്തും സംഭവിക്കില്ല... അതിന് ഞാൻ സമ്മതിക്കില്ല..
പാറു നിക്ക് നിന്നോട് ഒരു അത്യാവശ്യ കാര്യം പറയാനുണ്ട് സംഗതി കുറച്ചു ഗൗരവമേറിയതാ..."

അവൾ എന്താ എന്ന ഭാവത്തിൽ ശിവൻ അഭിമുഖമായി നിന്നു അവന്റെ മുഖത്തേക്ക് നോക്കി.. അവൻ എല്ലാം അവളോട് പറഞ്ഞു..

"ശിവേട്ട.. നിക്ക് പേടിയാവുന്നു..അത്രേംപേരുടെ മുമ്പിൽ വച്ചു.. വേണ്ട ശിവേട്ട നമുക്ക് നമ്മുടെ ഈ ബന്ധം വേണ്ടന്ന് വെക്കാം.. വെറുതെ എന്തിനാ..."

"പാർവതി..."

അവന്റെ മുഖഭാവം കണ്ടപ്പോൾ അവൾക്ക് മനസ്സിലായി അത് അവനെ നന്നായി ചോദിപ്പിച്ചിട്ടുണ്ടെന്ന്...

"ശിവേട്ട.. ഞാൻ.. സോറി... ഏട്ടൻ ഒന്നും സംഭവിക്കരുതെന്ന് കരുതിയ..."

"എനിക്ക് ഒന്നും സംഭവിക്കില്ല... അപ്പൊ പറഞ്ഞത് ഓർമയുണ്ടല്ലോ.."

"ശിവേട്ട ഞാൻ നാളെ വന്ന പോരെ..."

"പോരാ.. ഇന്ന് തന്നെ വരണം.. അച്ഛയോടും അമ്മയോടും ഞാൻ പറഞ്ഞോളാം..."

"മ്മ്..."

"കഴിഞ്ഞില്ലേ രണ്ടും പേരുടേം സംസാരം..."

അച്ചുവിന്റെ ശബ്ദം കേട്ടപ്പോൾ അവൻ അവളിൽ ഉള്ള പിടിവിട്ട് കുറച്ചു അകലം പാലിച്ചു നിന്നു...

"ഏട്ട... കല്യാണത്തിന് മുന്നേ ഇതൊന്നും അത്ര നല്ല ഏർപ്പാട്ടല്ലാട്ടോ..."

"അച്ചു..."

,"വേണ്ട.. ഞാൻ പൊക്കോളാം.. മക്കൾ സംസാരം ഒക്കെ കഴിഞ്ഞിട്ട് സാവദാനം വന്ന മതി..."

അച്ചു പോയപ്പോൾ പാറു ശിവന്റെ ഇടുപ്പിൽ പിച്ചി..

"ആ..."

"അയ്യേ... ആകെ നാണം കെട്ടു...അച്ചു എന്താവും എന്നെ പറ്റി കരുതിയിട്ടുണ്ടാവാ..."

"എന്ത് കരുതാൻ... അച്ചുന് ഇതൊക്കെ ഒരു പ്രശ്നം ആണോ.."

"ന്നാലും.."

"ഒരു എന്നാലുമില്ല... നീ വാ അവരോട് കാര്യങ്ങൾ ഒക്കെ പറയാനുണ്ട്..."

അവൾ നിഷേതാർത്ഥത്തിൽ അവിടെ തന്നെ നിന്നു...

"നീയായിട്ട് വരുന്നോ.. ഞാനായിട്ട് പൊക്കി കൊണ്ട് പോണോ.."

"ഞാൻ വന്നോളാം..."

അവൾ ഒരു അനുസരണയുള്ള കുഞ്ഞിനെ പോലെ അവന്റെ പിന്നാലെ ചെന്ന്..

"അച്ഛാ.. അമ്മ.. എനിക്ക് ഒരു കാര്യം പറയാനുണ്ട്.."

ശിവൻ പാർവതിടെ അച്ഛയോടും അമ്മയോടുമായിട്ട് പറഞ്ഞു

"എന്താ ശിവ.."

"പാറുനെ ഞാൻ ഇന്ന് കൊണ്ടുപോവ്വാ നാളെ കൊണ്ട് വിടാം..."

ഇത് കേട്ടപ്പോൾ എല്ലാരും ഒന്നും മനസ്സിലാവാത്ത പോലെ അവനെ നോക്കി..

"കണ്ണാ... എന്താ നീ പറയുന്നേ... നാളെ.."

"അതെ അമ്മ... ഇവളെ എനിക്ക് ഇന്ന് കൊണ്ട് പോണം... എന്തിനാവും എന്നായിരിക്കും എല്ലാരുടേം മനസ്സിൽ എന്ന് എനിക്ക് അറിയാം... ഞാൻ തന്നെ പറയാം.."

അവൻ എല്ലാം അവരോട് വിശദീകരിച്ചു കൊടുത്തു...

"കണ്ണാ.... ഇതൊക്കെ നടക്കോ... എനിക്ക് എന്തോ ഒരു പേടി പോലെ..."

"ശിവൻ മോനെ... പാറൂട്ടീനെ നീ കൊണ്ട് പോവണതിൽ നിക്കും സുജയ്ക്കും കുഴപ്പൊന്നൂല... പക്ഷെ ഉള്ളിലൊരു ഭയം..."

"ഒന്നുകൊണ്ടും പേടിക്കേണ്ട അച്ഛാ... എല്ലാം ഞാൻ നോക്കിക്കോളാം..."

അവരുടെ എല്ലാ സംശയങ്ങൾക്കും ശിവൻ മറുപടി കൊടുത്തു...അവർ പാറുനേം കൂട്ടി വീട്ടിലേക്ക് പോന്നു..

"ഏട്ട... എന്റെ പാറുനെ കരയിപ്പിക്കരുത്ട്ടോ..."

"നിനക്ക് തോന്നുന്നുണ്ടോ മോളെ ഏട്ടൻ നിന്റെ പാറൂനെ കരയിപ്പിക്കാൻ വേണ്ടി മനപ്പൂർവം ചെയ്യുമെന്ന്.."

"ഇല്ല്യാന്നറിയാം... എന്നാലും..."

"ചിലപ്പോ കുറച്ചൊക്കെ അവളുടെ മനസ്സ് വേദനിച്ചെന്ന് വരും.. പക്ഷെ എല്ലാത്തിനുമൊടുവിൽ ഞാൻ എല്ലാം ശെരിയാക്കും.."

"അതാണ് എന്റെ ഒരു ധൈര്യം..."

"കണ്ണാ... എല്ലാം ശെരിയായി നടക്കോലോലെ..."

"അച്ഛൻ ഇങ്ങനെ വേവലാതി പെടാതെ..."

"അച്ഛയും അമ്മയും ഞാൻ പറഞ്ഞ പോലെ ചെയ്യാ... ഓവറാക്കി ചളമാക്കരുത്.."

"പോടാ.. നിനക്ക് കുട്ടി കളി.. നാളത്തെ ആ ദിവസം കഴിഞ്ഞാലേ ന്റെ നിക്ക് സമാധാനാവൂ.. എന്റെ കൃഷ്ണ എല്ലാം ശെരിയാക്കി തന്നേക്കണേ..."

"അമ്മ നിങ്ങളൊക്കെ എന്തിനാ ഇങ്ങനെ ടെൻഷൻ അടിക്കുനെ... ഈ ടെൻഷൻ നമ്മളെ കൂടുതൽ കുഴപ്പങ്ങളിലേക്ക് കൊണ്ട് പോവും.. ഒന്നുമാറിയത്ത ഭാവത്തിൽ വേണം നിങ്ങൾ എല്ലാം നിക്കാൻ... അല്ലെങ്കി ഞാൻ വിജാരിച്ച പോലെയൊന്നും കാര്യങ്ങൾ നടക്കില്ല...
കേട്ടല്ലോ പാർവതി നിന്നോടും കൂടെയ..."

"മ്മ്.."

"പിന്നേ അമ്മ.. ഞാൻ പാർവതിനേം കൂട്ടി നമ്മളുടെ ടെസ്റ്റൈൽസ് വരെ ഒന്ന് പോവ്വാ നാളത്തെ ഫങ്ക്ഷന് വേണ്ടി അവൾക് ഡ്രസ്സ്‌ എടുക്കണം..."

"മ്മ്..."

അവൻ പാറുനേം കൂട്ടി ഒരു കടയുടെ മുമ്പിലെത്തി അവൾ തലപൊക്കി നോക്കി ഏറ്റവും മുകളിൽ അവൾ കണ്ടു അമ്പാടി സിൽക്‌സ്..

"ഇത്..."

"ഞങ്ങടെ തന്നെയാ ധൈര്യായിട്ട് കേറിക്കോ..."

അവൻ അവളേം കൂട്ടി അകത്തേക്ക് കയറി...അവരെ കണ്ടതും പെട്ടെന്ന് മാനേജർ ഹരി വന്നു..

"സാർ... വരൂ.. എന്താ പറയാതെ വന്നേ.. ക്യാബിൻ ഇപ്പൊ ശെരിയാക്കാം..."

"വേണ്ട ഹരിയേട്ടാ.. ഞാൻ ഒരു പർചചേസിന് വന്നതാ.."

"എന്താ നോക്കേണ്ടത്.."

"സെറ്റ് സാരി ..."

"ഇതാരാ സാർ..."

അവൻ പാർവതിടെ മുഖത്തേക്ക് ഒന്ന് നോക്കി പുഞ്ചിരിച്ചു..അവൾ ആകെ പേടിച് നിൽപ്പാണ് 

"വഴിയേ അറിഞ്ഞോളും ഹരിയേട്ടാ..."

അവർ സാരി സെക്ഷനിലേക്ക് പോയി...

അവൻ അവൾക്ക് ഒരു സെറ്റ് സാരി എടുത്തു ബോർഡർ നീലയും കസവും വരുന്നത് പിന്നേ മുന്താണി കൃഷ്ണത്തെ ഒരു ഫോട്ടോ വരുന്നതും...പർചെയ്സ് എല്ലാം കഴിഞ്ഞ് അവർ ഇറങ്ങാൻ നിന്നു

"സാർ മിത്ര മാഡം വന്നിരുന്നു..."

"എപ്പോ ഹരിയേട്ടാ.."

"കുറച്ചു മുമ്പ്.. നാളെ സാറുമായിട്ടുള്ള എൻഗേജ്മെന്റ് ആണെന്ന് പറഞ്ഞു അതിന് വേണ്ടി ഡ്രസ്സ്‌ എടുക്കാൻ വന്നതാ.."

"എന്താ എടുത്തത്.."

"നമ്മളുടെ ലക്ഷ്വറി ഗൗൺ സെക്ഷനിൽ നിന്ന് ഒരു റെഡ് ഗൗൺ ആണ് സെലക്ട്‌ ചെയ്തേ...ക്യാഷ് സാർ തരുമെന്ന് പറഞ്ഞു..."

"വാട്ട്‌..."

അവൻ എന്തോ ആലോചിച്ച ശേഷം അവന്റെ കാർഡ് കൊടുത്ത് അതിന്റെ കാശും കൂടെ അടച്ചു...

ഡ്രസ്സ്‌ എല്ലാം വാങ്ങി..അവർ വീട്ടിലെത്തി...

"കണ്ണാ...മിത്ര വിളിച്ചായിരുന്നു അവൾ ഇന്ന് രാത്രി ഇങ്ങെത്തുമെന്ന് "

"മ്മ്...അവൾ വരട്ടെ കുറച്ചു കാര്യങ്ങൾ ചോദിക്കാനുണ്ട്..."

"എന്താടാ വല്ല പ്രശ്നോം ഉണ്ടോ.."

"പറയാം.."

അവൻ എടുത്ത ഡ്രസ്സ്‌ അവരെ കാണിച്ചു..

"ആഹാ അസ്സലായിട്ടുണ്ട്... മോൾക് നന്നായി ചേരും..."

അവൻ പാറുനേം കൂട്ടി റൂമിലോട്ട് നടന്നു..

അവൻ ഡ്രസ്സ്‌ എല്ലാം എടുത്ത് വെക്കായിരുന്നു...

"കണ്ണേട്ടാ.."

പാറുന്റെ വിളിക്കേറ്റ് അവൻ ഞെട്ടിയ പോലെ തിരിഞ്ഞ് നോക്കി..

"അങ്ങനെ വിളിച്ചോട്ടെ..."

"വിളിച്ചോളൂ... അല്ല അച്ചു നിന്നോട് എന്തേലും പറഞ്ഞായിരുന്നോ.."

"ഇല്ല.."

"പിന്നേ എങ്ങനെ കിട്ടി കണ്ണേട്ടാ എന്നുള്ള വിളി  "

"അമ്മ കണ്ണാ എന്നല്ലേ വിളിക്കണേ.. അപ്പൊ ഞാൻ ചുമ്മാ വിളിച്ചത്..."

അവൻ ഷെൽഫ് അടച് അവളുടെ നേരെ നടന്നു...

"കൃഷ്ണാ... പണി പാളിയോ... ശിവേട്ടൻ ഇഷ്ടായില്ല വിളിച്ചത്.." (ആത്മ )

അവൻ അവളുടെ അടുത്ത് വന്നു... അവളേം കൂട്ടി ബെഡിൽ പോയി ഇരുന്നു..

"നിനക്കറിയോ.. പണ്ട് അച്ചു എന്നെ കണ്ണേട്ടാ എന്ന് വിളിക്കുമ്പോ ഞാൻ സമ്മതിക്കില്ലാരുന്നു അങ്ങനെ വിളിക്കാൻ... ഞാൻ പറയുമാരുന്നു അത് എന്റെ ഭാര്യ വിളിക്കേണ്ട പേരാണെന്ന്... നീ പെട്ടെന്ന് അങ്ങനെ വിളിച്ചപ്പോ ഈ സംഗതി അച്ചു എങ്ങാനും നിന്നോട് പറഞ്ഞോന്നു കരുതി ഞാൻ.."

"ഓ അങ്ങനെ..."
അവൻ അവളെ ഒരു വശ്യമായ നോട്ടം നോക്കി..

"ന്താ..."

ഒന്നുല്ലന്ന ഭാവത്തിൽ അവൻ ചുമൽ പൊക്കി... മെല്ലെ അവന്റെ അധരം അവളുടെ ചുണ്ടോട് അടുപ്പിക്കാൻ വന്നു... അവളുടെ ശ്വാസത്തിന്റെ ഗതി മാറാൻ തുടങ്ങി..

"ശി.. ശിവേട്ട വേണ്ട.."

"കണ്ണാ.... ഭക്ഷണം കഴിക്കാൻ വായോ..."

അമ്മേടെ വിളികേട്ടപ്പോ പെട്ടെന്ന് അവൻ മുഖം ചെരിച്ചു... കിട്ടിയ തക്കത്തിൽ അവൾ വേഗം അവിടെന്ന് എണീറ്റു ഓടി...

"നിന്നെ ഇനിയും കിട്ടോലോ.."

"ഉവ്വേ..."

അവർ എല്ലാം ഭക്ഷണം കഴിക്കാനിരുന്നു... പാറുന്റെ നേരെയാണ് ശിവൻ കഴിക്കാനിരുന്നേ.. അവന്റെ ഉരുകുന്ന നോട്ടത്തിൽ അവൾക്ക് മേനി തളരുന്ന പോലെ തോന്നി.. ഒരിറ്റ് ഇറക്കാൻ കഴിയുനില്ല അവൾക്ക്..
വീണ്ടും അവന്റെ തീക്ഷണമായ നോട്ടം അവളിൽ പതിച്ചപ്പോൾ അവൾക്ക് ശരീരത്തിൽ ഇതുവരെ സംഭവിക്കാത്ത എന്തൊക്കെയോ സംഭവങ്ങൾ നടക്കുന്നെ പോലെ തോന്നി അവൻ കഴിച് കഴിഞ്ഞു എഴുന്നേറ്റത്തിന് ശേഷം അവൾ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി എണീറ്റു...

"പാറു.. എനിക്ക് നിന്നോട് കുറച്ചു സംസാരിക്കാനുണ്ട്.. മുറിയോലോട്ട് വാ.."

അവൾ ഒന്ന് പകച്ചു..

"ഇയാൾ ഇതെന്തിനുള്ള പുറപ്പാടാ" (ആത്മ )

"ഏട്ട... കല്യാണത്തിന് മുന്നേയുള്ള തീരാത്ത സംസാരം അത്ര നല്ലതല്ല കേട്ടോ..."

"അച്ചുവേ... വേണ്ടട്ടൊ.."

"ഞാൻ ഒന്നും പറഞ്ഞില്ലേയ്യ്.."

അവന്റെ റൂമിലെത്തിയിട്ടും പാറു വന്നത് കാണുന്നില്ല...

"പാർവതി...."

"ദാ... വരുന്നു..."

"ഏട്ടൻ ഇപ്പൊ ടെറർ ആവും ചെല്ല്..."

പാറു റൂമിലെത്തിയിട്ടും അവൻ കണ്ടില്ല.. പെട്ടെന്ന് വാതിലിന്റെ ബാക്കിൽ നിന്ന് ആരോ അവളെ വലിച്ചു.. പേടിച് ഒച്ച വെക്കാൻ നിന്നപ്പോൾ അവൻ അവളുടെ വായ പൊതി പിടിച്ചു...

"ഇത് ഞാനാണ് പാറു..."

അവന്റെ സ്വരം തിരിച്ചറിഞ്ഞതും അവൾ നാണം കൊണ്ട് മുഖം താഴ്ത്തി..

"കണ്ണേട്ടാ... എന്താ സംസാരിക്കാനുണ്ട് എന്ന് പറഞ്ഞെ..."

"അത് ചുമ്മാ നമ്പർ ഇറക്കിയതല്ലേ... അല്ലാതെ അവരുടെ മുമ്പിൽ എനിക്ക് പറയാൻ പറ്റോ എന്റെ പെണ്ണിനെ എനിക്ക് സ്നേഹിക്കാൻ ആണ് വിളിച്ചെന്ന്.."

അവളുടെ കവിളിൽ കുങ്കുമം പറക്കുന്നത് അവൻ കണ്ടു... മെല്ലെ അവൻ അവളുടെ കഴുത്തിൽ ഉമ്മ വെച്ചു പിന്നേ സുഖമുള്ളൊരു കടിയും കൊടുത്തു..അവൾ അവന്റെ കോളറിൽ മുറുകെ പിടിച്ചു.. പതിയെ അവൻ അവന്റെ ചുണ്ടുകളെ അവളുടെ ചുണ്ടുകളിൽ അമർത്തി... പെട്ടെന്നു കാറിന്റെ ശബ്ദം കേട്ടപ്പോൾ അവൻ അവlയുടെ ചുണ്ടുകളെ മോചിപ്പിച്ചു..
മിത്രയുടെ കാർ ആണ് വന്നത് എന്നറിഞ്ഞപ്പോൾ പാർവതിടെ ഉള്ളിൽ ഒരു വിറയൽ ഉണ്ടായി..

"കണ്ണേട്ടാ..."

"ന്തിനാ പാറുവേ.. നീ പേടിക്കുന്നെ..ഞാനില്ലേ"

അവൻ അവളെയും കൂട്ടി താഴേക്ക് പോയി.. ശിവയുടെ കൂടെ പാറു നിക്കുന്നത് കണ്ടപ്പോൾ മിത്രക് അത്ര ദഹിച്ചില്ല...അത് മനസ്സിലാക്കിയ പോലെ പാർവതി അച്ചുന്റെ അടുത്തേക്ക് നീങ്ങി നിന്നു. മിത്ര ഓടി വന്ന് ശിവയെ കെട്ടിപിടിച്ചു... അവൻ അവളെ തള്ളി മാറ്റി...

"മിത്ര...നീ വരാൻ ഞാൻ നോക്കിയിരിക്കാർന്നു.."

"എനിക്കറിയാം ശിവ..."

"നീ വിചാരിക്കുന്ന പോലെ സ്നേഹം കൊണ്ടല്ല... നിന്നോട് ഒന്ന് ചോദിക്കാൻ.."

"എന്ത്.."

"നീ നിനക്ക് ഇഷ്ടമുള്ളത് വേടിച്ചോ അതൊക്കെ നിന്റെ ഇഷ്ടം... പക്ഷെ ടെക്സ്റ്റൈൽസ് നിന്ന് ഷോപ്പ് ചെയ്തിട്ട് എന്തിനാ നീ ഞാൻ ക്യാഷ് കൊടുക്കുമെന്ന് പറഞ്ഞെ..
അതിനും മാത്രം ഞാൻ നിന്റെ ആരാ"

"ശിവ.. നീ എന്നെ കല്യാണം കഴിക്കാൻ പോവുന്ന ആളല്ലേ.."

"കഴിച്ചിട്ടില്ലലോ... അത് തീർന്നിട്ട് പോരെ ഈ അധികാരം..."

"ശിവ ഒരു 2 ലാക്ക്സ് നിനക്ക് ഇത്ര വല്യ സംഖ്യ ആണോ..."

അത് കേട്ടപ്പോൾ അവടെ നിന്ന എല്ലാരും ഒന്ന് പകച്ചു.. അവളുടെ കരണം പൊളിക്കാൻ അവന്റെ കൈ തരിച്ചെങ്കിലും അവൻ ഒന്നും ചെയ്യാതെ റൂമിലേക്ക് പോകാൻ നിന്നു 

"ഓ... നീ എപ്പഴാ വന്ന്..."

മിത്ര പാറുന് നേരെ തിരിഞ്ഞ് ചോദിച്ചു

"കു.. കുറച്ചു നേരമായി.."

"നീ വന്നത് നന്നായി... ഇവിടെ പണികൾ കുറെ ഉണ്ടാവും നാളെ പണിക്കാർക്കൊക്കെ ഒരു സഹായവോലോ.. പിന്നേ എന്റെ ഗൗൺ പിടിക്കാൻ ഒരാൾ വേണം നല്ല കനം ഉണ്ട്.."

പാർവതി തല താഴ്ത്തി അച്ചുന്റെ റൂമിലേക്ക് പോവാൻ നിന്നു ...പെട്ടെന്ന് ആരുടെയോ കാരണം പുകഞ്ഞ ഒച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി..
ശിവൻ അവന്റെ ദേഷ്യം മുഴുവൻ മിത്രയുടെ മുഖത്തു തീർത്തിട്ടുണ്ട്...

"മിത്ര... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാ...ബീഹെവ് യുവർ സെൽഫ്..."

"ശിവ..."

തുടരും..

കഥ ഇഷ്ടപെട്ടാൽ സപ്പോർട്ട് ചെയ്യണേ...നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും കുറിക്കാൻ മറക്കരുത്... 🥰🥰❤️

 

ശിവപാർവതി 5

ശിവപാർവതി 5

4.7
8783

ശിവപാർവതി ഭാഗം 5 പാർവതി തല താഴ്ത്തി അച്ചുന്റെ റൂമിലേക്ക് പോവാൻ നിന്നു ...പെട്ടെന്ന് ആരുടെയോ കാരണം പുകഞ്ഞ ഒച്ച കേട്ട് അവൾ തിരിഞ്ഞു നോക്കി.. ശിവൻ അവന്റെ ദേഷ്യം മുഴുവൻ മിത്രയുടെ മുഖത്തു തീർത്തിട്ടുണ്ട്... "മിത്ര... നിന്നോട് ഞാൻ ആദ്യമേ പറഞ്ഞതാ...ബീഹെവ് യുവർ സെൽഫ്..." "ശിവ..." "നോ...✋️ മിത്ര.. I don't wanna hear anything from you.." മിത്രയോട് അങ്ങനെ പറഞ്ഞു ശിവ റൂമിലേക്ക് പോയി..അച്ചു പാറുനേം കൂട്ടി അവളുടെ റൂമിലേക്ക് പോയി... "അച്ചു... നിക്ക് എന്തോ പേടി തോന്നുന്നു" "എന്തിനാന്റെ പാറുക്കുട്ടിയമ്മക്ക് ഇത്ര പേടി.." പാറുന്റെ താടിയിൽ പിടിച്ചു അച്ചു ചോദിച്ചു.. "നാളെ നടക്കാൻ പോണത