Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 21

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💓*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_21_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
ഏകദേശം ബാങ്ക് കൊടുക്കുന്ന മുന്നെ തന്നെ ഞങ്ങളെ അഫി ന്റെ വീട്ടിൽ ഇറക്കിവിട്ടിട്ട് അവർ പോയി... 
 
പമ്മി പമ്മി ഉള്ളിൽ കയറി അഫിന്റെ റൂം തുറക്കാൻ നിന്നപ്പോ ഉണ്ട്... 
 
 
"  *നില്ക്കവിടെ.....* " എന്ന അശരീരി 
 
 ഞങ്ങൾ നാലും ഒരുപോലെ ഞെട്ടി തിരിഞ്ഞു നോക്കിയപ്പോ ഞങ്ങളെ നാലിനെയും ഫോക്കസ് ചെയ്തു നിൽക്കുന്ന ആളെ കണ്ടതും ഞങ്ങടെ കിളി എല്ലാം പാറി പറന്നു.... 
 
*മിർഫ*  നീ...... നീയോ...... ( അഫി   )
 
 
അതെ... ഞാൻ തന്നെ...... (  മിഫ )
 
 നീ.... നീ എന്താ ഇവിടെ...  ( അഫി )
 
 എന്ത് ചോദ്യം ആണ് അഫി നീ ചോദിക്കുന്നെ ന്റെ ഉമ്മാന്റെ വീട്ടിൽ വരാൻ ഇനി ആരോടെങ്കിലും പെർമിഷൻ വല്ലതും എടുക്കണോ.... അതൊക്കെ അവിടെ നിൽക്കട്ടെ എവിടെ ആയിരുന്നു നാലും.... അത് പറ. 
 
ഓളെ ചോദ്യം ചെയ്യൽ കണ്ടാൽ തോന്നും ഓൾ ഞങ്ങടെ മൂത്തത്  ആണെന്ന്... ഇളം സാധനം ആണ് ന്നിട്ട് കണ്ടില്ലേ ഞങ്ങളെ ചോദ്യം ചെയ്യുന്നു.. 
 
എന്താ വല്ല കുരുട്ട് ബുദ്ധിയും കിട്ടുമോ നോക്കാണോ  (  മിഫ )
 
ന്റെ റബ്ബേ ഈ കീടത്തിനെ എന്താ ചെയ്യണ്ടേ... ഇങ്ങക്ക് ആർക്കും ആരാ മനസ്സിലായിട്ടില്ലല്ലോ പറഞ്ഞു തരാം അതിന് മുന്നെ ഇവിടുന്ന് ഒന്ന് എസ്‌കേപ്പ് ആവട്ടെ... 
 
എന്താ അന്റെ വർത്താനം ന്റെ മിഫ കുട്ടിയെ...  ( zannu )
 
പടച്ചോനെ ഈ zannu മിക്കവാറും എല്ലാം കുളം ആക്കും.(   അഫി ആത്മ )
 
നാലെണ്ണം ഉണ്ടായിട്ടും എനിക്ക് ഇത് വരെ ആൻസർ കിട്ടിയില്ല....  ( മിഫ )
 
അത് ഞാൻ പറയാൻ വരുവാ... ഇയ്യ് ഇടയിൽ കയറല്ലേ.... (  Zannu )
 
അത് പിന്നെ ഇല്ലേ.... ഞങ്ങൾ ദേ ഈ ഷൈമ ന്റെ വീട് വരെ ഒന്ന് പോയെ ആയിരുന്നു... ഓൾക്ക് ഈ പാതിരാത്രി കുറച്ചു നോട്ട്സ് റെഡി ആക്കാൻ ണ്ട് ബട്ട് അവളെ കയ്യിൽ പേന ഇല്ല... 
 
മാത്രമല്ല ഞങ്ങടെ ആരെ കയ്യിലും പേന ഇല്ല... അതോണ്ട് അത് എടുക്കാൻ അവിടം വരെ നടന്നു ഇപ്പൊ ഇങ്ങോട്ടും നടന്നു ഇവിടെ എത്തി.. ഹാവൂ കുഴങ്ങി എന്താ ക്ഷീണം.... ന്നാ പിന്നെ ഞാൻ അങ്ങട് എന്ന് പറഞ്ഞിട്ട് zannu റൂമിൽ കയറി... 
 
പടച്ചോനെ.... വീണ്ടും പെട്ട്... കള്ളം പറയുമ്പോ ആരേലും വിശ്വാസിക്കുന്നത് പറഞ്ഞൂടെ ആ പൊട്ടത്തിക്ക്... ഇതിനേക്കാൾ ബേധം മിഫ നോട് സത്യം പറയൽ ആയിരുന്നു.. ഞങ്ങൾ മൂന്നും പരസ്പരം നോക്കി... 
 
 
അതികം നിന്ന് വിയർക്കണ്ട ടൈമ് ഉണ്ടല്ലോ ഞാൻ തന്നെ കണ്ടു പിടിച്ചോളാം... ഇപ്പൊ പൊയ്ക്കോ ഉറക്കം കളഞ്ഞത് അല്ലേ പോയി നല്ലോം ഉറങ്ങിക്കോ ... ആ പിന്നെ  നിങ്ങടെ zannu നോട് പറഞ്ഞേക്ക് ഞാൻ എല്ലാം വിശ്വാസിച്ചു എന്ന് അപ്പൊ ഗുഡ് നൈറ്റ്‌.... ( മിഫ )
 
അപ്പൊ നീ നാളെ പോവില്ലേ ( ഷൈമ )
 
മിഫ തുറിച്ചു നോക്കിയതും പിന്നെ ഒന്നും ചോദിക്കാതെ വേഗം റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു.. 
 
അപ്പൊ ഒരുത്തി ഉണ്ട് ബെഡിൽ നീണ്ടു നിവർന്നു കിടക്കുന്നു.... കിളവി... zannu അല്ലാതെ ആരാ 
 
ഞങ്ങളെ കൊലക്കു കൊടുത്തതും പോര.... ശരിയാക്കി തരാം ഡീ എന്നും പറഞ്ഞിട്ട് ഞങ്ങൾ മൂന്നും അറ്റാക്ക് തുടങ്ങി ഓളെ തബല കൊട്ടി... 
 
അവസാനം ഞങ്ങൾ തന്നെ നിർത്തി,, കുഴങ്ങി  ബെഡിൽ ഇരുന്ന് പാവം zannu ഞങ്ങളെ നോക്കി ഇപ്പോഴും ഇളിക്കാണ്.. കിട്ടിയത് കുറഞ്ഞു പോയി തോന്നുന്നു. 
 
ഡീ എന്നാലും ഓൾ എന്തിനാ ഇപ്പൊ ഇങ്ങോട്ട് വന്നെ... മിക്കവാറും നമ്മൾക്ക് പാര ആവും ട്ടോ... 
 
അതൊക്കെ ഞമ്മക് നോക്കാം... അതിന്റെ മുന്നെ ദേ ഒന്നും അറിയാതെ കുറെ എണ്ണം ഞമ്മളെ വായിൽ നിന്നും മിഫ ആരെന്നു അറിയാൻ വെയിറ്റ് ചെയ്യാണ്,,  അതൊന്ന്  സെറ്റ് ആക്കട്ടെ... 
 
💖💖💖💖💖💖💖💖💖💖💖
 
( അഫി )
 
ദേ ഇങ്ങട്ട് നോക്കി എല്ലാരും ഇബിടെ ഇങ്ങോട്ട് തന്നെ ഈ മിഫ ആരാ ചോദിച്ചാൽ.... ന്റെ കസിൻ സിസ്റ്റർ ആണ് ഉപ്പാന്റെ ഒരേയൊരു പെങ്ങടെ മോൾ... 
 
നാട്ടിലെ,,, വീട്ടിലേ,, റോഡിലെ  എല്ലാം മെയിൻ റേഡിയോ ദേ ഈ കോപ്പ് ആണ്... എന്തേലും ഇവൾടെ അടുത്ത് കിട്ടിയാൽ ഉണ്ടല്ലോ ബാക്കി അല്പം മസാല കൂടെ ലവൾ ആഡ് ചെയ്യും എന്നിട്ട് ഓളെ കലാപരിപാടി തുടങ്ങും.... 
 
ഇപ്പൊ കത്തിയില്ലേ..... ന്റെ ചങ്ക്സിനെ ഒക്കെ ഓൾക്ക് അറിയാം ഇവിടെ വരുമ്പോ പലതവണ കണ്ടിട്ടുണ്ട്.. ഓൾ ഇപ്പോ പത്തിൽ ആണ്... 
 
മിക്കവാറും നാളെ നേരം വെളുക്കുമ്പോൾ ഞങ്ങളെ അന്ത്യം ആവും... അപ്പൊ ചരമ കോളം നോക്കാൻ ആരും മറക്കണ്ട. 
 
💞💞💞💞💞💞💞💞💞💞💞
 
( ഷാനു )
 
Zannu നെയും അവറ്റകളെയും ഇറക്കി വിട്ട് ഞങ്ങൾ വീട്ടിൽ എത്തി... ലേറ്റ് ആയോണ്ട് മ്മടെ വീട്ടിൽ മാത്രം ഉള്ളിൽ കേറാൻ കയ്യുള്ളു... 
 
വീടിന്റെ പിന്നിലൂടെ ചെന്നിട്ട്  കോണി വച്ചിട്ട് റൂമിന്റെ അടുത്തേക്ക് സൻസൈഡ് വഴി ഓരോരുത്തരും കയറി.... വിൻഡോ ചാരി വച്ചിട്ടേ ഉണ്ടായിരുന്നുള്ളു.... 
 
 അനു നീ ഒന്ന് പെട്ടന്ന് കയറുന്നുണ്ടോ കാൽ വേദനിച്ചിട്ട്‌ വയ്യ... (  റബി )
 
ഷാനു ഇത് ക്ലോസ് ആണല്ലോ കിട്ടുന്നില്ല.....  ( അനു )
 
എന്ത് ക്ലോസോ.... ഏയ്‌ അതിന് ചാൻസ് ഇല്ല. ഞാൻ ഈ വഴി ആണല്ലോ വന്നത് ഒന്നുടെ നോക്ക്... ( ഷാനു )
 
ഇല്ലെടാ കിട്ടുന്നില്ല.... നീ തന്നെ നോക്ക്... സഫു നീ ഒന്ന് ഇങ്ങോട്ട് നിൽക്ക് ഷാനു നോക്കിക്കോട്ടേ.. 
 
അള്ളോഹ് മക്കളെ പെട്ടു.... ഇത് ക്ലോസ് ആണ്.. ( ഷാനു )
 
അതല്ലേ തെണ്ടി നിന്നോട് ഞാൻ ആദ്യം പറഞ്ഞെ   ( അനു )
 
എന്നാലും ഇതെങ്ങനെ... ഞാൻ ഈ വഴി തന്നെ ആണല്ലോ.... പിന്നെങ്ങനെ ക്ലോസ് ആയി. ( ഷാനു )
 
മിണ്ടരുത്.... ഇനിപ്പോ ഇന്ന് ഇവിടെ തൂങ്ങി കിടക്കെ നിൽക്കേ ഇരിക്കെ എന്തേലും ചെയ്യാ അല്ല പിന്നെ.... ( റബി )
 
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും തർക്കിച്ചു നിക്കുമ്പോ ആണ് റൂമിലെ പെട്ടന്ന് ലൈറ്റ് കത്തിയത്. 
 
ഡാ ഇതിന്റെ ഉള്ളിൽ ആരോ ഉണ്ട്... ഇനിപ്പോ അറിഞ്ഞോണ്ട് ആരേലും ചെയ്തേ ആണോ. ( സഫു )
 
അങ്ങനെ ആണെങ്കിൽ മിക്കവാറും ആ കുരിശ് റുഫൈദ ആവും (  ഷാനു )
 
 ഓൾ എങ്ങാനും ആണെങ്കിൽ ഓൾക്ക് ഉള്ളത് ഇപ്പൊ തന്നെ കൊടുക്കും... കുറെ കാലായി ഓൾ ( അനു )
 
ഞങ്ങൾ എല്ലാം അനു ന്റെ ഡയലോഗ് കേട്ട് ചിരിക്കുമ്പോൾ ആണ് വിൻഡോ ഓപ്പൺ ചെയ്യുന്ന സൗണ്ട് കേട്ടത്... രണ്ടാൾ വീതം അങ്ങോട്ടും ഇങ്ങോട്ടും മാറി നിന്ന്... വിൻഡോ ഓപ്പൺ ആയി.... 
 
 
 
വല്ലാതെ ശ്വാസം വിടാതെ നിൽക്കണ്ട തട്ടി പോവും നാലും ഇങ്ങോട്ട് കയറി പോര്.... 
 
റിയ..... ഡീ കോപ്പേ നീയോ..... 
 
അതേല്ലോ... ഞാൻ തന്നെ.... കേറി വാ മക്കളെ.. 
 
ഓളെ ഉന്തിയിട്ട് ഞങ്ങൾ റൂമിൽ കയറിയതും ഓൾ നിലത്ത് വീണു.. 
 
ഓളെ എണീപ്പിച്ചു റബി റിയ ന്റെ ചെവി പൊന്നാക്കാൻ തുടങ്ങി.. 
 
ഡീ ദുഷ്ടത്തി മനുഷ്യൻ കാൽ വേദനിച്ച് നിൽക്കുമ്പോ ആണ് അന്റെ ഒരു പാര... 
 
ആാാാ ഉമ്മാ ന്നെ വിട്ടോ അല്ലേൽ ഞാൻ ഒച്ച വക്കും (  റിയ  )
 
അന്നേ വിശ്വസിക്കാൻ പറ്റൂല വേണ്ടി വന്നാൽ അതും ചെയ്യും.... പറഞ്ഞിട്ട് ചെവിയിലെ പിടുത്തം വിട്ട്... 
 
അല്ല എല്ലാം എവിടെ പോയെനി... 
 
ഓൾ ചോദിക്കുന്നു എന്നല്ലാതെ ആരും മൈൻഡ് ചെയ്തില്ല..... 
 
മക്കൾ വല്ലാണ്ട് ജാഡ കാട്ടാൻ നിക്കണ്ട സത്യം പറഞ്ഞിട്ട് ഇല്ലേൽ ഞാൻ എല്ലാം ഉപ്പാന്റെ ചെവിയിൽ എത്തിക്കും നോക്കിക്കോ.... 
 
റിയ ഞങ്ങടെ പെങ്ങൾ ആയോണ്ട് ഓളെ നല്ല വിശ്വാസം ആണ് പറഞ്ഞ പിന്നെ അപ്പടി ചെയ്തിരിക്കും... 
 
അതോണ്ട് എല്ലാം ഓളോട് പറയേണ്ടി വന്നു.... കുറെ സോപ്പ് ഇട്ട് പതപ്പിച്ചു... 
 
ഇന്നേ വരെ zannu നെ റിയ നേരിൽ പോയിട്ട് പിക്കിൽ പോലും കണ്ടിട്ടില്ല... കാണിച്ചു കൊടുത്തിട്ടില്ല അതന്നെ അല്ലേൽ പണി ഏതൊക്കെ വഴിലൂടെ വരും പറയാൻ പറ്റില്ല.. 
 
അവസാനം ഓളെ പറഞ്ഞയച്ചു ഞങ്ങൾ ഫ്രഷ് ആവാൻ നിന്ന്... ഓൾ റബിനോട് പിന്നെയും എന്തൊക്കെയോ ചോദിക്കുന്നുണ്ട്... ഓൾ റൂമിൽ നിന്ന് ഇറങ്ങിയതും.. 
 
ഉമ്മാാാ.... എന്നുള്ള അലർച്ച ആണ് കേട്ടത്.... 
 
ഓടി ചെന്ന് നോക്കിയപ്പോ ഓൾ വല്ലാണ്ട് കിതക്കുന്നുണ്ട്.... 
 
എന്താടി...... ( ഷാനു  )
 
അത് പിന്നെ... അത് ഒരു തവള.... 
 
എവിടെ..... ഇവിടെ ഒന്നും ഇല്ലല്ലോ... ആ ലൈറ്റ് ഇട്ട് നോക്ക്. 
 
ലൈറ്റ് ഇട്ടപ്പോ റിയ ന്നെ തന്നെ ഫോക്കസ് ചെയ്യാണ്.. 
 
എവിടെ..... ഇവിടെ എങ്ങും ഇല്ല ഇയ്യ് വേറെ വല്ലതും കണ്ടു പേടിച്ചോ.. 
 
തവള തന്നെ തോന്നുന്നു ന്റെ കാൽമ്മക്ക് ചാടി... 
 
വീണ്ടും റിയ ഷാനു നെ തന്നെ  നോക്കി.. 
 
നീ ഏതായാലും പോയി കിടന്നോ.. ഞങ്ങൾ നോക്കിക്കോളാം.  ( ഷാനു )
 
 
ഉമ്മയും ഉപ്പയും തായേ ആയോണ്ട് ഓളെ നിലവിളി ഒന്നും കേട്ടിട്ടില്ല...
 
ഞങ്ങൾ പിന്നെ ഓൾ പോയപ്പോ ഡോർ അടച്ച്.... എന്തോ പന്തികേട് തോന്നുന്നു... തവളയെ കണ്ടാൽ ഒന്നും ഓൾ പേടിക്കില്ല.. ഇത് അതൊന്നും അല്ല കണ്ടുപിടിക്കണം.. 
 
എന്തായാലും റിയക്ക് ഇന്നോട് തുറന്നു പരഞ്ഞൂടെ ഓളെ ആങ്ങള അല്ലേ.. ന്നെ നോക്കുന്നു എന്നല്ലാതെ... ആഹ് ഏതായാലും കണ്ടെത്താം.... 
 
💛💙💛💜💛💙💛💜💛💙💛
 
Zannu നീ എണീക്കുന്നുണ്ടോ... അതോ നിന്നെ ഞാൻ വല്ലതും ചെയ്യണോ.... ( അഫി )
 
 
സുബ്ഹി നിസ്കാരം കയിഞ്ഞ ശേഷം കിടന്നെ ആണ് zannu.... പത്ത് മണി ആയിട്ടും ഓൾ എണീറ്റിട്ടില്ല.... ഓൾ എണീക്കാതെ ഉമ്മച്ചി ചായ തരൂല പറഞ്ഞു. 
 
Zannu എണീക്കട്ടേ അല്ലേൽ പിന്നെ Zannu മോൾ ഒറ്റക്ക് കുടിക്കേണ്ടി വരും എന്നും പറഞ്ഞിട്ട് ഉമ്മച്ചി ഞങ്ങളെ മൂന്നിനെയും ഓടിച്ചു വിട്ടേ ആണ്... 
 
ഈ പെണ്ണ് ആണേൽ എണീക്കുന്നുമില്ല... ഓൾ എണീക്കൂലാ പേടി തൊണ്ടി.. ഇന്ന് റിസൾട്ട്‌ വരല്ലേ അതോണ്ട് ആണ്... ഞങ്ങളെ ഒക്കെ കണ്ടു പഠിച്ചുടെ കോപ്പിന്... 
 
ഡീ zannu കിളവി നിന്നോട് ആണ് പറയുന്നേ ഇനിയും എണീറ്റില്ലേ നിന്നെ ഞാൻ വല്ലതും ചെയ്യും.... 
 
കേട്ട പാതി കേൾക്കാത്ത പാതി zannu ബെഡിൽ നിന്നും എണീറ്റു ഞങ്ങള്ക്ക് ഇളിച്ചു തന്നു... 
 
അള്ളോഹ് ആഫ്രിക്കൻ മങ്കി പറഞ്ഞെ കേട്ടില്ലേ ന്നെ വല്ലതും ചെയ്യും ന്ന് ഓളെ വിശ്വാസിക്കാൻ പറ്റൂല സഫു ആണെന്ന് കരുതി ന്നെ പീഡിപ്പിച്ചാൽ ന്റെ ചാരിത്ര്യം... ന്റെ മ്മോ അത് ആലോചിച്ചു കൊണ്ട് മാത്രം എണീറ്റെ ആണ്.. അല്ലെങ്കിൽ റിസൾട്ട്‌ ഒക്കെ വന്നിട്ട് എണീക്കാൻ ആയിരുന്നു പ്ലാൻ.. എല്ലാം നശിപ്പിച്ചു.. 
 
Zannu..... ഞങ്ങൾ പറയുന്നേ ഇയ്യ്  കേൾക്കുന്നുണ്ടോ എന്ത് കുന്ദം ആലോചിച്ചു നിൽക്കാ...
 
ഒന്ന് ഫ്രഷ് ആയിട്ട് പെട്ടന്ന് വാ വിശന്നിട്ടു വയ്യ... 
 
അങ്ങനെ ഫ്രഷ് ആവൽ ഒക്കെ കഴിഞ്ഞു ഫുഡ്‌ തട്ടി.... എല്ലാരും ഖുർആൻ ഓതാൻ തുടങ്ങി... zannu ഉറങ്ങാനും പോയി... 
 
Zannu വേണെങ്കിൽ ഖുർആൻ ഓതി ദുആ ചെയ്തോ ലാസ്റ്റ് ചാൻസ് ആണ്... (  ഷൈമ )
 
 ഇനിപ്പോ നോക്കിയിട്ട് കാര്യം ഇല്ല വാല്യൂവേഷൻ ഒക്കെ എന്നോ കഴിഞ്ഞു റിസൾട്ട്‌ ഒക്കെ സെറ്റ് ആയില്ലേ.. അതോണ്ട് ഇന്ക് വേണ്ടി ഇങ്ങടെ കൂടെ ദുആ ചെയ്യിട്ടോ അപ്പൊ ന്നെ ഈവെനിംഗ് വിളിച്ചാൽ മതി... ഗുഡ് നൈറ്റ്‌... 
 
Zannu ഉറങ്ങാൻ കിടന്നു.... 
 
💫💢💫💢💫💢💫💢💫💢💫
 
നിർത്താതെ ഉള്ള അലാറം കേട്ടു കണ്ണ് തുറന്നപ്പോ തന്നെ കണ്ടത് ന്നെ കിസ്സ് ചെയ്യാൻ വരുന്ന അനു നെ ആണ്.... 
 
ലവ് uh അല്ലു ഉമ്മാ എന്നും പറഞ്ഞിട്ട് അനു ഇന്നേ കെട്ടിപിടിച്ചതും ഓനെ തിരിച്ചു ഒറ്റ ചവിട്ട് കൊടുത്തു... ദേ കിടക്കുന്നു നിലത്ത്... 
 
ഡാ കോപ്പേ നീ എന്തിനാ ന്നെ ചവിട്ടിയെ അള്ളോഹ് ന്റെ പുറം എന്നും പറഞ്ഞിട്ട് ഓൻ ന്നെ അടിക്കാൻ വന്ന്... 
 
ഞാൻ സഫുനെയും റബിനെയും ചവിട്ടിയിട്ട് വേഗം ബാത്‌റൂമിലേക്ക് ഓടി ഹിഹി... 
 
ഇന്ന് കുറച്ചു പണി ഒക്കെ ണ്ട്.... മെയിൻ ആയിട്ട് ന്ന് zannu ന്റെ റിസൾട്ട്‌ വരല്ലേ.... വരട്ടെ ന്നിട്ട് വേണം ഉയപ്പത്തിക്ക് ബാക്കി കൊടുക്കാൻ. മാത്രല്ല.... ഇന്നലെ രാത്രി ഓൾ എന്തിനാ നിലവിളിച്ചെ അതും ഒന്ന് കണ്ടുപിടിക്കാൻ ണ്ട്....
 
 
കറക്റ്റ് 1.ന് തന്നെ ഞങ്ങൾ സൈറ്റ് നോക്കാൻ തുടങ്ങി... രജിസ്റ്റർ  നമ്പർ ഒക്കെ നാലിന്റെയും കയ്യിൽ ഉള്ളോണ്ട് ഈസി ആയി..... 
 
ഫസ്റ്റ് തന്നെ കണ്ടത് zannu ന്റെ റിസൾട്ട്‌ ആണ്... ന്റെ കിളികൾ കൂടും എടുത്ത് പാറി ന്റെ ബോധം പോവാൻ പോയി... 
 
 
( തുടരും... )

💙🖤റൂഹോട് ചേരും വരെ🖤💙 - 22

💙🖤റൂഹോട് ചേരും വരെ🖤💙 - 22

5
2840

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💓*   *(RoM@nt!C  Lov£ $toRy)*   *_Part_22_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   _____________________________________   ഇന്ന് കുറച്ചു പണി ഒക്കെ ണ്ട്.... മെയിൻ ആയിട്ട് ന്ന് zannu ന്റെ റിസൾട്ട്‌ വരല്ലേ.... വരട്ടെ ന്നിട്ട് വേണം ഉയപ്പത്തിക്ക് ബാക്കി കൊടുക്കാൻ. മാത്രല്ല.... ഇന്നലെ രാത്രി റിയ  എന്തിനാ നിലവിളിച്ചെ അതും ഒന്ന് കണ്ടുപിടിക്കാൻ ണ്ട്....     കറക്റ്റ് 1.ന് തന്നെ ഞങ്ങൾ സൈറ്റ് നോക്കാൻ തുടങ്ങി... രജിസ്റ്റർ  നമ്പർ ഒക്കെ നാലിന്റെയും കയ്യ