Aksharathalukal

മിഴിനീർകണങ്ങൾ... - 1

                  
പാർട്ട് - 1
 
 
 
കാതുതുളയ്ക്കുന്ന  ഹോണടി  ശബ്ദം കേട്ടാണ്   അയാൾ  സ്വബോധം  വീണ്ടെടുത്തത്... അയാൾ  ചുറ്റും  നോക്കി... തനിക്കു  ചുറ്റും  ഒരു ഘോഷയാത്രയ്ക്കുള്ള  വണ്ടികൾ  ഉണ്ട്.... ഒപ്പം  തന്നെ  പഴി പറയുന്ന  കുറേ അന്യമുഖങ്ങളും...   അയാൾ  പരിഭ്രാന്തിയോടെ  എല്ലാവരെയും  നോക്കി... ഇല്ല... ആരിലും  ദയയുടെ ഒരു  കണികപോലും  ഇല്ല....  ചീത്തവിളികളുടെ  കാഠിന്യം  കൂടി  വന്നപ്പോൾ  ആണ്  അയാൾ  ചിന്തയിൽ  നിന്ന്  ഉണർന്നത്... പയ്യെ  അയാൾ  നടന്നു  ഫുട്പാത്തിലേക്ക്  കയറി.... 
 
 
അഴുക്ക്  നിറഞ്ഞ വസ്ത്രവും ഒരു  ഭ്രാന്താനെ പോലെ പോലുള്ള നടപ്പും  കണ്ടു  മറ്റുള്ളവർ അവഞ്ജയോടെ  അയാളെ  നോക്കി... ആരോയോ  തിരഞ്ഞ്  നടക്കുന്ന  അയാൾ  ഇതൊന്നും  ശ്രദ്ധിച്ചത് പോലുമില്ല... ഓരോരുത്തരെ  നോക്കി നടക്കുമ്പോഴും താൻ  തിരയുന്ന മുഖം  കാണത്തതിനാൽ അയാൾ  നിരാശനായി... വർഷം  പലതായി  താൻ ഇങ്ങനെ  ഓരോരോ നാടുകൾ താണ്ടി നടക്കുന്നു... എന്നാൽ താൻ തിരയുന്ന ആളെ കണ്ടെത്താൻ കഴിയാതെ  ഓരോ ദിവസവും നിരാശനായി  കഴിഞ്ഞുകൂടുന്നു.  
 
 
 നടന്നു നടന്ന്  അയാൾ ഒരു  ശിവ ക്ഷേത്രത്തിന്  മുൻപിൽ  എത്തി...  അവിടെ  അന്നധാനം  നടക്കുന്നതറിഞ്ഞു    അവിടേക്ക്  ചെന്നു. ആളുകൾ  അയാളെ  അറപ്പോടെ  നോക്കുന്നത്  കണ്ട്  അയാൾ  ഒരരികിലേക്ക്  മാറി  നിന്നു.  അപ്പോഴവിടേക്ക്   ഒരു  8 വയസ് തോന്നിക്കുന്ന  ഒരു പെൺകുട്ടി  ഒരു  പാത്രത്തിൽ  കുറച്ചു  പായസവുമായി  വന്നു. പായസം അയാൾക്ക്  കൊടുത്തു. അയാൾ അത്  വാങ്ങി  മുഴുവനും  കുടിച്ചു. രാവിലെ ഒന്നും തന്നെ കഴിക്കാത്തതിനാൽ  നല്ല വിശപ്പ് ഉണ്ടായിരുന്നു. അയാൾ നന്ദിയോടെ ആ കുട്ടിയെ നോക്കി... അവളുടെ നിഷ്കളങ്കമായ പുഞ്ചിരി കണ്ടു അയാൾ  ഓർത്തു... തന്റെ  കുഞ്ഞും  ഇപ്പോൾ  ഇത്രയും ആയി കാണും... ഒരു നോക്കുപോലും  കാണാനാകാതെ എവിടെയെന്നോ എങ്ങനെ ജീവിക്കുന്നെന്നോ അറിയാതെ അവരെ തിരയാൻ തുങ്ങിയിട്ട്  മൂന്ന് വർഷമായി... തന്റെ ചോരയെ തന്റെ പൊന്നോമനയെ  ഒരു നോക്കു കാണാൻ കഴിഞ്ഞിരുന്നെങ്കിൽ. ഓരോന്ന് ആലോചിച്ചു  ഇരിക്കുന്ന  സമയത്താണ്  ആ  കുഞ്ഞ്  അയാളെ  വിളിച്ചത്.. അയാൾ കുഞ്ഞിനെ നോക്കി.
 
" എന്താ  മോളുടെ  പേര്? "
 
" ജിയ ജീവൻ " 
 
ജിയ ജീവൻ.. അയാൾ ആ പേര്  ഉച്ഛരിച്ചു. ആ  പേര് അയാളെ  8 വർഷം  മുൻപുള്ള ഓർമകളിലേക്ക്  അയാൾ  എത്തിച്ചു. 
 -പാസ്റ്റ്-🔙
 
[ "ഇച്ചായ, നമുക്ക്  ആൺകുഞ്ഞു വേണോ അതോ പെൺകുഞ്ഞു വേണോ?"
 
" എന്താ സംശയം എനിക്ക്  തന്നെ പോലെ ഒരു രാജകുമാരിയെ മതി. നമ്മുടെ  മോളെ വിളിക്കാൻ ഞാൻ ഒരു പേരും കണ്ടു വച്ചിട്ടുണ്ട്.  ജിയ. ജിയ ജീവൻ.. എങ്ങനെ ഉണ്ട്? "
 
" പേരൊക്കെ കൊള്ളാം.. പക്ഷെ നമുക്ക് പെൺകുഞ്ഞ്  ആണെന്ന്  ഇച്ചായന്  ഇത്ര ഉറപ്പാണോ? "
 
" അതേടാ... നമുക്ക്  പിറക്കുന്നത് ഒരു പെൺകുഞ്ഞായിരിക്കും. നമ്മൾ  കുഞ്ഞിനെ  ജിയ എന്ന് വിളിക്കുകയും ചെയ്യും. " ]
 
🔸🔸🔸🔸🔸🔸🔸🔸🔸🔸
 
 
"അങ്കിൾ" എന്ന വിളി അയാളെ ചിന്തയിൽ നിന്ന് ഉണർത്തി. അയാൾ ആകാംഷയോടെ ചോദിച്ചു.
 
 
" മോളുടെ ആരാ ഈ ജീവൻ ? "
 
" എന്റെ  ഡാഡയാ " (ജിയ )
 
" ആണോ. എവിടെ മോളുടെ ഡാഡ? " 
 
" അത്...., അത് എനിക്ക്  അറിയില്ല. അമ്മ പറഞ്ഞു ഒത്തിരി ദൂരെയാണെന്ന്.." ( ജിയ)
 
" അപ്പോ മോളുടെ അമ്മയോ? അമ്മയുടെ പേരെന്താ? "
 
" അമ്മയുടെ പേര് സീത. സീത ജീവൻ. " (ജിയ )
 
 
സീത എന്ന പേര് കേട്ടതും അയാൾ ഒന്ന്  പകച്ചു.. സീത... അത്  എന്റെ സീതു ആവുമോ?  ഇത്  എന്റെ കുഞ്ഞാവുമോ? അയാൾ  ആകെ  അശ്വസ്ഥനായി.  അയാൾ  മറ്റെന്തേങ്കിലും  ചോദിക്കുന്നതിനു മുൻപ്  മറ്റൊരു  പെൺകുട്ടി വന്ന്  ജിയ മോളെ വിളിച്ചുകൊണ്ടു പോയിരുന്നു...
 
 
 
( തുടരും )
 
 
 
°°°°°°°°°°°°°°°°°°°°°°°
 
പുതിയ  ഒരു  stry ആണ്.. സപ്പോർട്ട്  പ്രതീഷിക്കുന്നു... ഇഷ്ട്ടപ്പെട്ടാൽ ലൈക്ക് & കമന്റ്  ചെയ്യണേ....
 
 
 
 
 

മിഴിനീർകണങ്ങൾ - 2

മിഴിനീർകണങ്ങൾ - 2

5
1959

                   പാർട്ട് - 2       "അങ്കിൾ" എന്ന വിളി അയാളെ ചിന്തയിൽ നിന്ന് ഉണർത്തി. അയാൾ ആകാംഷയോടെ ചോദിച്ചു.     " മോളുടെ ആരാ ഈ ജീവൻ ? "   " എന്റെ  ഡാഡയാ " (ജിയ )   " ആണോ. എവിടെ മോളുടെ ഡാഡ? "    " അത്...., അത് എനിക്ക്  അറിയില്ല. അമ്മ പറഞ്ഞു ഒത്തിരി ദൂരെയാണെന്ന്.." ( ജിയ)   " അപ്പോ മോളുടെ അമ്മയോ? അമ്മയുടെ പേരെന്താ? "   " അമ്മയുടെ പേര് സീത. സീത ജീവൻ. " (ജിയ )     സീത എന്ന പേര് കേട്ടതും അയാൾ ഒന്ന്  പകച്ചു.. സീത... അത്  എന്റെ സീതു ആവുമോ?  ഇത്  എന്റെ കുഞ്ഞാവുമോ? അയാൾ  ആകെ  അശ്വസ്ഥനായി.  അയാൾ  മറ്റെന്തേങ്കിലും  ചോദ