Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 22

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💓*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_22_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
_____________________________________
 
ഇന്ന് കുറച്ചു പണി ഒക്കെ ണ്ട്.... മെയിൻ ആയിട്ട് ന്ന് zannu ന്റെ റിസൾട്ട്‌ വരല്ലേ.... വരട്ടെ ന്നിട്ട് വേണം ഉയപ്പത്തിക്ക് ബാക്കി കൊടുക്കാൻ. മാത്രല്ല.... ഇന്നലെ രാത്രി റിയ  എന്തിനാ നിലവിളിച്ചെ അതും ഒന്ന് കണ്ടുപിടിക്കാൻ ണ്ട്....
 
 
കറക്റ്റ് 1.ന് തന്നെ ഞങ്ങൾ സൈറ്റ് നോക്കാൻ തുടങ്ങി... രജിസ്റ്റർ  നമ്പർ ഒക്കെ നാലിന്റെയും കയ്യിൽ ഉള്ളോണ്ട് ഈസി ആയി..... 
 
ഫസ്റ്റ് തന്നെ കണ്ടത് zannu ന്റെ റിസൾട്ട്‌ ആണ്... ന്റെ കിളികൾ കൂടും എടുത്ത് പാറി ന്റെ ബോധം പോവാൻ പോയി... 
 
 
ഷാനു നോക് zannu ന് ഫുൾ A പ്ലസ്‌....... ചെലവ് വേണം മോനെ (  റബി )
 
 അത് ഒന്നുടെ ശരിക്ക് നോക്ക് അങ്ങനെ വരാൻ ചാൻസ് ഇല്ല... (  ഷാനു )
 
നോക്ക് കണ്ണ് തുറന്നു നോക്... എന്ന് പറഞ്ഞിട്ട് റബി വീണ്ടും കാണിച്ചു തന്നു... പടച്ചോനെ ആ പൊട്ടത്തിക്ക് ഫുള്ളോ... അപ്പൊ കെമിസ്ട്രി ഒക്കെ എങ്ങനെ സെറ്റ് ആയി... 
 
തൊള്ള കാട്ടി നിൽക്കാതെ വിഷ് ചെയ്യാൻ നോക്ക് zannu നെ.... ബാക്കി മൂന്നിന്റെയും നോക്കട്ടെ... 
 
അപ്പൊ തന്നെ ഫോൺ എടുത്തു zannu നെ വിളിച്ചു ബട്ട് എടുക്കുന്നില്ല മിക്കവാറും സൈലന്റ് ആവും അല്ലെങ്കിൽ dnd ബ്ലാഹ്. 
 
അനു വും അല്ലു വും ഷൈമ യും കോപ്പി അടിച്ച പോലെണ്ട് റിസൾട്ട്‌ കണ്ടിട്ട്... 5A പ്ലസ്‌ 1 A.... A മൂന്നിനും മാത്‍സ്ൽ ബലേ ബേഷ്... പെങ്ങൾസ് ഒക്കെ ഉഷാറ....
 
അനു വും സഫു വും അപ്പൊ തന്നെ അല്ലു നെയും അഫി നെയും വിളിച്ചു വിഷ് ചെയ്തു... ന്റെ കെട്യോൾ എവിടെ അന്നെഷിക്കാൻ പറഞ്ഞപ്പോ ഓൾ വെട്ടി ഇട്ട വാഴ പോലെ കിടക്ക പറഞ്ഞു.... 
 
അങ്ങനെ എങ്കിൽ ഓൾ എണീക്കുന്ന മുന്നെ ഒരു മുട്ടൻ  പണി റെഡി ആക്കണം.. അതും മനസ്സിൽ വിചാരിച്ചു ഓരോന്ന് ചെയ്യാൻ തുടങ്ങി.. zannu നെ ഇനി ഞാൻ പറഞ്ഞിട്ട് വിളിച്ചാൽ മതി എന്ന് ഓർഡറും കൊടുത്തു. 
 
🖤💙💛🖤💙💛🖤💙💛🖤💙
 
(  Zannu  )
 
ബ്ലഡി കീടങ്ങൾ ഉറങ്ങാനും സമ്മയിക്കൂല.... കൊതുകിനെക്കാളും കഷ്ടം ആണ്.. കൊതുക് ആണേൽ ഒറ്റ അടിക്ക് തീർക്കാമായിരുന്നു... ഇവറ്റകളെ നശിപ്പിക്കാൻ എന്ത് കീടനാഷിനി ആണോ ഉള്ളത്.. 
 
ഇനിയും ഇവിടെ കിടന്നാൽ ന്റെ മയ്യത്ത് എടുക്കും ഉറപ്പ് ആയോണ്ട് ചാടി എണീറ്റു.. 
 
അപ്പൊ തന്നെ ന്റെ മുന്നിലേക്ക് നീട്ടിയ ഫോൺ ന്റെ  സ്ക്രീനിൽ നോക്കിയതും തല കറങ്ങുന്ന പോലെ തോന്നി. 
 
ഞാൻ എല്ലാരെയും മാറി മാറി നോക്കി...എല്ലാത്തിന്റെയും മുഖത്ത് സങ്കടം... 
 
കുറെ നേരം റിസൾട്ട്‌ കണ്ട ഷോക്കിൽ അങ്ങനെ ഇരുന്ന്... എന്നാലും ഇങ്ങനെ വരും ഒരിക്കലും പ്രതീക്ഷിച്ചതല്ലാ... വിധി അല്ലാതെ എന്താ മനസ്സിനെ സ്വയം പറഞ്ഞു പഠിപ്പിച്ചു. 
 
നിങ്ങൾക് ഒക്കെ എങ്ങനെ ണ്ട് റിസൾട്ട്‌ .... ( Zannu )
 
മൂന്നിനും നല്ല മാർക്ക്‌ ണ്ട് ഇന്ക് മാത്രം ഒരൊറ്റ A+,, ബാക്കി എല്ലാം c.
 
ന്റെ കണ്ണിൽ നിന്നൊക്കെ വെള്ളം വന്ന്... 
 
അയ്യേ zannu നീ കരയാണോ.... പോട്ടെടി അത് വിട്ടേക്ക്... ( അഫി )
 
എന്താടി കുറുമ്പത്തി കരഞ്ഞു സീൻ ആക്കാൻ ആണോ പ്ലാൻ... സ്കോർ വരും പോവും. ഇപ്പോ തന്നെ നോക് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല ഇന്ക് 5 A+ കിട്ടും ന്ന്.. 
 
ന്റെ നിലവാരം അനക് അറീലെ... അതാ ഞാൻ പറഞ്ഞെ സ്കോർ വരും പോവും...  (ഷൈമ )
 
ഇനീപ്പോ ഒന്നും പറഞ്ഞിട്ട് കാര്യല്ല... സംഭവിക്കാൻ ഉള്ളത് സംഭവിച്ചു നീ ടെൻഷൻ അടിക്കല്ലേ... ആ പിന്നെ ഇപ്പോ തന്നെ ഷാനുക്കാക്ക് വിളിക്ക്.. 
 
നിനക്ക് അടിച്ചപ്പോ നീ ഉറങ്ങാ പറഞ്ഞു... എണീറ്റിട്ട് തിരിച്ചു വിളിക്കാൻ പറഞ്ഞിട്ടുണ്ട്... ( അല്ലു )
 
ഏയ്‌ അത് വേണ്ട... ഞാൻ പിന്നെ വിളിച്ചോളാം... ഇപ്പൊ ന്റെ മൈൻഡ് റെഡി അല്ല. മാത്രല്ല ന്റെ റിസൾട്ട്‌ കണ്ടാൽ ന്നെ ക്കാൾ വേദന ഇക്കാക്ക് ആവും. 
 
ഇക്ക എപ്പോഴും ന്നോട് പറയൽ ണ്ട് ഇക്ക കാരണം ഒരിക്കലും ന്റെ ഭാവി നഷ്ടപ്പെടുത്തരുത് ന്ന്.... എങ്ങനെ ആയിരുന്നോ പഠിച്ചേ ആ ലെവലിൽ തന്നെ പഠിക്കണം എന്ന്... 
 
ഇപ്പൊ ലൈഫിൽ ഇക്ക ഉണ്ടെന്ന് കരുതി സ്റ്റഡി പിന്നോട്ട് ആവരുത്... അങ്ങനെ എന്തേലും സംഭവിച്ചാൽ ഇക്ക ആണ് ഉത്തരവാദിന്ന്. 
 
ഞാൻ ഇപ്പൊ റിസൾട്ട്‌ പറഞ്ഞാൽ... ഇക്ക കരുതും മാർക്ക് കുറഞ്ഞത് ഇക്ക കാരണം ആണെന്ന്... ബട്ട് എല്ലാം ന്റെ തെറ്റാ ന്റെ അശ്രദ്ധ കാരണം ആണ്.... 
 
Zannu ഓരോന്ന് സംസാരിക്കുന്ന ഇടയിൽ ഓളെ ഫോൺ റിങ് ചെയ്തു. 
 
Zannu ന്റെ ഉപ്പ ആണ്... 
 
Zannu കാൾ എടുക്കാത്തോണ്ട് അഫി എടുത്തു സ്പീക്കറിൽ ഇട്ട്.. 
 
ഹെലോ.... (  ഉപ്പ )
 
ഹ... ഹെലോ ( zannu )
 
"  Zannu.... മിഷു നിന്നെ പിക് ചെയ്യാൻ ഇപ്പൊ അങ്ങോട്ട് പോന്നിട്ടുണ്ട് മതി അവിടെ ഉള്ള നിന്റെ വാസം... എല്ലാം ഞാൻ  അറിയുന്നുണ്ട്.... " ഉപ്പ കലിപ്പിൽ പറഞ്ഞിട്ട് ഫോൺ വച്ച്. 
 
ഞങ്ങൾ എല്ലാം എന്താപ്പോ കഥ ആലോചിച്ചു നിന്നപ്പോയേക്കും മിഷു ഇവിടെ ലാൻഡ് ആയിട്ട് ഉണ്ട്.
 
ഇനീപ്പോ എന്തായാലും ഇവിടെ നിന്നിട്ട് കാര്യം ഇല്ല ആരോടും യാത്ര പോലും പറയാതെ മിഷുക്കന്റെ കൂടെ കാറിൽ കയറി... 
 
കീടങ്ങളെ തിരിഞ്ഞു നോക്കിട്ട് പോലും ഇല്ല.. 
 
മിഷു എന്തൊക്കെയോ ചോദിക്കുന്നുണ്ട്... ഞാൻ ആണേൽ ഒന്നും കേൾക്കുന്നുമില്ല... 
 
മനസ്സ് നിറയെ ആൻസർ അറിയാതെ അലഞ്ഞു നടക്കുന്ന രണ്ടെ രണ്ട് ചോദ്യം ആണ്. 
 
ഒന്ന് ന്റെ റിസൾട്ട്‌ മറ്റേത് ഉപ്പച്ചി പറഞ്ഞതും.. 
 
കെമിസ്ട്രി മാത്രം മാർക്ക്‌ ഉണ്ടാവില്ല ന്ന് കരുതിയിട്ടുള്ളു ബട്ട് ഇതിപ്പോ എല്ലാം കൂടെ ആലോചിച്ചിട്ട്‌ തന്നെ കരച്ചിൽ വരുന്നു.. 
 
ഇനിപ്പോ ഞങ്ങൾ അന്ന് പോയത് ഉപ്പച്ചി കണ്ടോ അല്ലേൽ ആരേലും പറഞ്ഞു കൊടുത്തോ...
 
 എന്തായാലും ന്റെ കാര്യം തീരുമാനം ആയി.. ഹാ ഏതായാലും അങ്ങോട്ട് തന്നെ അല്ലേ പോവുന്നെ അപ്പൊ അറിയാം.. 
 
ഇനിപ്പോ ഷാനുക്കാനോട് ഞാൻ എന്താ പടച്ചോനെ പറയാ... ആലോചിച്ചിട്ട്‌ ഒരെത്തും പിടിയും കിട്ടുന്നില്ല...
 
💞💜💞💜💞💜💞💜💞💜💞
 
( ഷാനു  )
 
അഫി വിളിച്ചു പറഞ്ഞെ കേട്ടിട്ട് ഒന്നും വേണ്ടിയിരുന്നില്ല തോന്നി പോയി... എല്ലാം ന്റെ പണി തന്നെ ആണ്... 
 
ആ ഉറക്ക പ്രാന്തി ക്ക് ഒരു പണി കൊടുത്തെ ആയിരുന്നു... അതിപ്പോ വല്ലാത്ത പോല്ലാപ്പ് ആയി... പാവം എല്ലാം വിശ്വാസിച്ചു... 
 
എന്നാലും ഉപ്പ എന്തിനാ ഇപ്പോ ഇത്ര അർജന്റ് ആയിട്ട് ഓളെ കൊണ്ട് പോവുന്നെ.... 
 
ഇനിപ്പോ ഞങ്ങൾ പോയത് എങ്ങാനും ആരെങ്കിലും അറിഞ്ഞോ.... 
 
ഷാനു ഇനി എന്താ ചെയ്യാ... Zannu എന്തായാലും റിസൾട്ട്‌ ഒന്നും ചെക്ക് ചെയ്യില്ല... അതും വിശ്വാസിച്ച് നിൽക്കും ( അനു )
 
അവരോട് തന്നെ സത്യം പറയാൻ അങ്ങട് പറഞ്ഞ മതിയായിരുന്നു... ( സഫു )
 
ആന്ന് നിന്റെ കോപ്പിലെ ഒരു സർപ്രൈസ് ഇനിപ്പോ ഒന്നും നോക്കണ്ട വിളിച്ചിട്ട് കാര്യം പറഞ്ഞേക്ക്.... ( റബി )
 
ഇപ്പോ ഓൾക്ക് വിളിക്കാൻ പറ്റില്ല... മിഷു ഉണ്ടാവും കൂടെ മാത്രല്ല ഇനി അഥവാ വീട്ടിൽ എത്തി എങ്കിൽ അവിടുത്തെ സാഹചര്യം എന്താണ് എന്നൊന്നും അറീല... 
..
ഓൾ എന്തായാലും ഫ്രീ ആവുമ്പോ ഇന്ക് വിളിക്കും അപ്പൊ പറയാം... ഇനി അങ്ങോട്ട് വിളിച്ചിട്ട് ഒരു സീൻ ഉണ്ടാക്കണ്ട അതല്ലേ നല്ലത്.. 
 
അങ്ങനെ എല്ലാരും ന്റെ അഭിപ്രായം കണക്കിൽ എടുത്തു... ഓരോന്നായി അവരുടെ വീട്ടിലേക് വിട്ടു ഇന്നലെ മതിൽ ചാടിയെ അല്ലേ... വീട്ടിൽ ഇന്ന് പൊങ്കാല ആവും... 
 
ഞങ്ങക്ക് നാലിനും ഇവിടുന്ന് ഉമ്മി ന്റെ വക കേട്ടത് ആണ്... റിയ ന്റെ കയ്യും കാലും പിടിച്ചിണ് പറയരുത് പറഞ്ഞിട്ട്.... 
 
മനസ്സ് ആകെ താളം തെറ്റി കിടക്ക... ഒന്നാമത് Zannu നെ ആലോചിച്ചിട്ട് തന്നെ.. ഞങ്ങൾ എല്ലാം കൂടെ ട്രിപ്പ്‌ പോയെ വേറെ ആരേലും കണ്ടോ എന്ന ഇപ്പോഴത്തെ പേടി അങ്ങനെ എങ്കിൽ എല്ലാം തീർന്നു... 
 
ഞാൻ കാരണം ന്റെ Zannu.... 
 
റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നിട്ട് ഒന്നും മൈൻഡ് കൂൾ ആവുന്നില്ല... അങ്ങനെ റിയ ആയിട്ട് എന്തേലും മിണ്ടിയും പറഞ്ഞും നിക്കാ വിചാരിച്ചു... ഡോർ ക്ലോസ് ചെയ്യുമ്പോ ഉണ്ട് ഒരു സംസാരം കേൾക്കുന്നു.. റുഫൈദ ന്റെ റൂമിൽ നിന്നാണ്.... ഞാൻ അങ്ങോട്ട് പോയി ഓളെ വീക്ഷണം നടത്തി...
 
💛♥️💛♥️💛♥️💛♥️💛♥️💛
 
( റുഫൈദ )
 
ഇങ്ങോട്ട് ഒന്നും പറയണ്ട..... ഇന്നലെ തുടങ്ങിയതാ ഞാൻ പപ്പാക്ക് വിളിക്കാൻ... ജസ്റ്റ്‌ ഒന്ന് തിരിച്ചു വിളിച്ചൂടെ.... 
 
ഹാ... ഇപ്പൊ പഴയ സ്നേഹം ഒന്നും പപ്പക്ക് ഇന്നോട് ഇല്ല.. 
 
ഏതായാലും വിളിച്ച കാര്യം പറയാം... 
 
നമ്മുടെ പ്ലാൻ പോലെ ആണ് ഇപ്പൊ എല്ലാ കാര്യങ്ങളും നടക്കുന്നത്... ഞാൻ മോഹിച്ചത് എന്നിൽ വന്നു ചേരാൻ സമയം ആയി... 
 
ഇനി zanna... അവൾ ഒരിക്കലും ഷാനു ന്റെ പിറകെ വരില്ല... എല്ലാം നമ്മുടെ പ്ലാൻ പോലെ തന്നെ ഇത് വരെ നടന്നു.... 
 
ഷാനു ന്റെ സ്വന്തം ആവുന്നേ ആലോചിച്ചിട്ട് നിൽക്ക പൊറുതി ഇല്ല.... ഇനി zanna യും കൂടെ ഷാനു വിൽ നിന്ന് അകന്നാൽ ഹോ.... കുളിരു കോരുന്നു... 
 
എന്ന പപ്പാ ഞാൻ പിന്നെ വിളിക്കാം... ബൈ... 
 
ഫോൺ കട്ട്‌ ചെയ്ത ശേഷം പിന്നിൽ നിൽക്കുന്ന ഷാനു നെ കണ്ടതും റുഫൈദ ഒന്ന് ഞെട്ടി. 
 
ഷാനു .... നീയോ... നീ എപ്പോ വന്ന്... നീ എന്താ എന്റെ റൂമിൽ... 
 
ഞാൻ നിന്നെ ഒന്ന് സ്നേഹിക്കാൻ വന്നതാ പറഞ്ഞിട്ട് ഷാനു ഡോർ ക്ലോസ് ചെയ്തു... 
 
റുഫൈദ ഷാനു നെ നോക്കി വശ്യമായ ചിരി ചിരിച്ചു.... 
 
അവനും തിരിച്ചു ഒരു പുഞ്ചിരി നൽകി... 
 
💖🖤💖🖤💖🖤💖🖤💖🖤💖
 
( ഇതേ സമയം  അഫി ന്റെ വീട്ടിൽ )
 
ഞമ്മക് zannu നോട് എല്ലാം പറയാമായിരുന്നു ലെ... ( അല്ലു )
 
അയിന് ഷാനുക്ക പറഞ്ഞെ അല്ലേ എന്തോ സർപ്രൈസ് കൊടുക്കാൻ ആണ് ഒന്നും പറയണ്ട ന്ന്  ( അഫി )
 
അഫി നീ ഏതായാലും ഷാനുനോട് കാര്യം പറഞ്ഞില്ലേ ... ന്നാലും ഞാൻ ആലോചിക്കുന്നത് അതല്ല... ഉപ്പച്ചി എന്താ കലിപ്പിൽ സംസാരിച്ചേന്നാണ്. 
 
സാധാരണ അങ്ങനെ ഉണ്ടാവൽ ഇല്ലല്ലോ മാത്രല്ല... ഓൾക്ക് ഫുൾ A+ കിട്ടിയേ വീട്ടിൽ അറിഞ്ഞു കാണും.... എന്നാലും എന്തിന് കലിപ്പ് ആവണം  ബ്ലാഹ് ഇന്ക് പ്രാന്ത് ആവുന്നു (  ഷൈമ )
 
ഏതായാലും കുറച്ചു കഴിഞ്ഞിട്ട് ഒന്ന് വിളിച്ചു നോക്കാം അല്ലാതെ നോ വേ.... 
 
ഞങ്ങൾ എല്ലാം കൂടെ  5 ഡേ അഫിന്റെ വീട്ടിൽ സ്റ്റേ ചെയ്യാൻ ആയിനി പ്ലാൻ. Zannu ഇല്ലാത്തോണ്ട് ഇനി നടക്കില്ല അല്ലുവും ഷൈമയും നാളെ പോവും.. 
 
അല്ലു വും അഫിയും ചാറ്റിങ് തുടങ്ങിയപ്പോ ഷൈമ ഈറ്റിംഗ് തുടങ്ങി.
 
 
💗💢💗💢💗💢💗💢💗💢💗
 
Zannu.... ഇറങ്ങുന്നില്ലേ ..... 
 
മിഷു തട്ടി വിളിച്ചു ചോദിച്ചപ്പോ ആണ് ചിന്തയിൽ നിന്നും ഉണർന്നെ... 
 
ഏഹ്.. എന്ത്.... ( Zannu )
 
ആഹ് അതന്നെ ഇന്കും അറിയണ്ടേ... അനക് എന്താ പറ്റിയെ ന്ന്... അഫി ന്റെ വീട്ടിൽ നിന്നും പോരുമ്പോ ഞാൻ അന്നേ ശ്രദ്ധിക്കാൻ തുടങ്ങിണ്... 
 
അനക് എന്താ പറ്റിയെ.... അവിടം തൊട്ട് ഇവിടെ വരെ എന്തൊക്കെ ഞാൻ ചോദിച്ചു... എന്തെങ്കിലും ഇയ്യ് കേട്ടോ ഇല്ലല്ലോ. അതാ ഞാൻ ചോദിച്ചേ നിനക്ക് എന്താ ന്ന്... 
 
മ്മള് ഒന്നും മിണ്ടാതെ നിഷ്കു ആയി ഓനെ നോക്കി... 
 
വീട് എത്തി അത് അറിഞ്ഞെങ്കിൽ ഇറങ്ങാൻ നോക്,,, റിസൾട്ട്‌ വന്നപ്പോയേക്കും അന്റെ ബോധം പോയിന്നാ ഇന്ക് തോന്നുന്നേ... 
 
മ്മള് മറിച്ച് ഒന്നും മിണ്ടാതെ ഇറങ്ങി... 
 
പിന്നെ ന്റെ റിസൾട്ട്‌ കണ്ടാൽ ബോധം അല്ല ഇന്ക് തന്നെ അറ്റാക്ക് വരും.. പിന്നെ ഞാൻ ആയോണ്ട് അറ്റാക്ക് വന്നില്ല... ഓന്റെ ഒലക്കമ്മലെ ചോദ്യം... 
 
ഇയ്യ് എന്താ zannu ഒറ്റക് പിറു പിറുക്കുന്നെ... പിരി ഫുൾ ലൂസ് ആയോ.... 
 
പിരി ലൂസ് ആയെ അന്റെ കെട്യോൾ എന്നൊക്കെ പറയണംന്ന് ണ്ട് ഇപ്പോ മൗനം പ്രാപിച്ചില്ലെങ്കിൽ ഉപ്പച്ചി മ്മളെ തൂക്കിൽ ഏറ്റുമ്പോ വേണ്ട പറയാൻ ഒരാൾ എങ്കിലും വേണ്ടേ... സിനു എന്തായാലും ന്റെ സൈഡ് നിക്കൂല... ഉമ്മച്ചി ഉപ്പാന്റെ സൈഡ് ആവും... 
 
അള്ളോഹ് മിക്കവാറും ന്റെ റിസൾട്ട്‌ കയ്യിൽ പിടിച്ചു ആവും ഉപ്പച്ചി നിൽക്ക... അല്ലേൽ മ്മള് ട്രിപ്പ്‌ പോയെ പറഞ്ഞ ആളെയും കൊണ്ട് ആവും... 
 
ഇതിൽ രണ്ട് സംഭവിച്ചാലും ന്റെ മരണം ഉറപ്പാണ്... 
 
അവസാനം ആയിട്ട് ഷാനുക്കാനെ ഒന്ന് കാണണം എന്നൊക്കെ ണ്ട്... നടക്കുമോ എന്തോ... 
 
ഹാ എന്തായാലും തൂക്കിൽ ഏറ്റുമ്പോ അവസാന ആഗ്രഹം ചോദിക്കും അപ്പൊ ഇക്കാനെ കാണാം സെറ്റ്.... 
 
മ്മള് പമ്മി പമ്മി മിഷു ന്റെ കൂടെ നടന്നു... ഓൻ ന്നെ തന്നെ നോക്കുന്നുണ്ട്... ഞാൻ തിരിച്ചു ഒരു നിഷ്കു നോട്ടം കൊടുത്തു.. അല്ലേൽ പണി പാളും.. 
 
ഹാളിൽ എത്താൻ ആയപ്പോ തന്നെ മ്മളെ ഹാർട്ട് കിടന്നു ഡിജെ തുടങ്ങി.... 
 
ഒരു ഹിറ്റ്ലർ ഉപ്പച്ചിനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട്   ഹാളിൽ കയറിയതും മ്മള് ഞെട്ടി പണ്ടാറടങ്ങി...
പടച്ചോനെ ഇവനോ....  
 
മ്മളെ ഭാവി വീണ്ടും വെള്ളത്തിൽ ആയി മക്കളെ... മ്മള് നാറി.... വെറും നാറൽ അല്ല ചീഞ്ഞു നാറി... 
 
മ്മളെ ഉപ്പച്ചിയും ഉമ്മച്ചിയും ഉണ്ട് അവരോട് കത്തി അടിക്കുന്നു... 
 
വേറെ ആരും അല്ല _Zafir_  ഉം ഫാമിലിയും ആണ് ഇവിടെ ഉള്ളെ പിന്നെ ഞമ്മൾ ഞെട്ടാതെ നിക്കോ 
 
 
*(തുടരും... )*
💙🖤റൂഹോട് ചേരും വരെ🖤💙 - 23

💙🖤റൂഹോട് ചേരും വരെ🖤💙 - 23

5
1751

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🏻💓*   *(RoM@nt!C  Lov£ $toRy)*   *_Part_23_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   🌼🎀🌼🎀🌼🎀🌼🎀🌼🎀🌼   ഹാളിൽ എത്താൻ ആയപ്പോ തന്നെ മ്മളെ ഹാർട്ട് കിടന്നു ഡിജെ തുടങ്ങി....    ഒരു ഹിറ്റ്ലർ ഉപ്പച്ചിനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട്   ഹാളിൽ കയറിയതും മ്മള് ഞെട്ടി പണ്ടാറടങ്ങി... പടച്ചോനെ ഇവനോ....     മ്മളെ ഭാവി വീണ്ടും വെള്ളത്തിൽ ആയി മക്കളെ... മ്മള് നാറി.... വെറും നാറൽ അല്ല ചീഞ്ഞു നാറി...    മ്മളെ ഉപ്പച്ചിയും ഉമ്മച്ചി