Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 51

നിരഞ്ജൻറെ സ്വന്തം പാറു  Chapter 51
 
അകത്തോട്ട് കയറി വന്ന മായയെ നോക്കി ഭരതൻ ചോദിച്ചു.
 
“നീ എന്താണ് മുഴുവനും നനഞ്ഞ് ഇരിക്കുന്നത്?”
 
അപ്പോഴാണ് നിരഞ്ജനും അത് ശ്രദ്ധിച്ചത്. അവൾ നിന്ന് പരുങ്ങുന്നത് കണ്ട് നിരഞ്ജൻ പറഞ്ഞു.
 
“ഞങ്ങൾ ഇറങ്ങുകയാണ്. If you want to leave, please go ahead.”
 
അതും പറഞ്ഞു നിരഞ്ജനും ഭരതനും പുറത്തേക്കിറങ്ങി.
 
“See you on Sunday Maya.”
 
ഭരതൻ ഇറങ്ങാൻ സമയം വിളിച്ചു പറഞ്ഞു.
അവൾ ഒരു വിളറിയ ചിരി മാത്രം മറുപടിയായി നൽകി.
 
അവർ രണ്ടുപേരും പുറത്തേക്കിറങ്ങിയ ശേഷം അവൾ തൻറെ ബാഗും ലാപ്ടോപ്പും നിരഞ്ജൻ നൽകിയ ഷോപ്പിംഗ് ബാഗും എല്ലാം എടുത്തു പുറത്തേക്കിറങ്ങി.
 
Stella യോട് താനും ഇറങ്ങുകയാണ് എന്നും എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ അറിയിക്കാനും പറഞ്ഞു. Stella യോടും ജൂലിയയോടും യാത്ര പറഞ്ഞ് അവൾ ഇറങ്ങി.
അവൾ പോകുന്നത് കണ്ടു Stella പറഞ്ഞു.
 
“She is really a different girl na...”
 
ജൂലിയായും അത് ശരി വെച്ചു കൊണ്ട് പറഞ്ഞു.
 
“Absolutely... but I feel something fishy nowadays. Do you see any changes in Niranjan’s lifestyle?”
 
ജൂലിയ പറയുന്നത് കേട്ട് Stella ചോദിച്ചു.
 
“What change? You mean...”
 
“Yes, I think Niranjan is in Love.”
 
“With whom?”
 
Stella അതിശയത്തോടെ ചോദിച്ചു.
 
“I don't know but yes, I think he is committed now. You know how he was before coming to India? He was a well-known playboy. Not only Niranjan, his brothers too. But Bharatan was totally opposite in nature. Pakka gentleman. After they move to India everything changes.”
 
അവൾ പറയുന്നത് കേട്ട് Stella ചിരിച്ചു പോയി.
 
“Don't laugh girl. It is loss for us...”
 
അത് കൂടി കേട്ട് സ്റ്റെല്ല ഉറക്കെ ചിരിച്ചു. കൂടെ ജൂലിയായും. പിന്നെ പറഞ്ഞു.
 
“You are naughty Julia.”
 
“You to Stella.”
 
അതും പറഞ്ഞ് രണ്ടുപേരും ചിരിച്ചു.
 
മായ വീട്ടിലെത്തി മുഴുവൻ ദിവസവും മക്കൾക്കൊപ്പം ചിലവഴിച്ചു.
 
അവർക്കൊപ്പമുള്ള സമയം അവളുടെ മനസ്സും ശരീരവും ഒരു പോലെ റിലാക്സ്ഡ് ആവുന്നത് അവൾക്കറിയാമായിരുന്നു.
 
ആദിയും ആദുവും മായയോടൊപ്പം ഉള്ള സമയം നന്നായി എൻജോയ് ചെയ്യുകയായിരുന്നു. വാസുദേവനും ലളിതയും അവരെ നോക്കി അവർക്ക് അടുത്തായി ഇരിക്കുന്നുണ്ടായിരുന്നു.
 
ഇടയ്ക്ക് ഫംഗ്ഷന് എന്താണ് ഇടുന്നത് എന്ന് ലളിത ചോദിച്ചപ്പോൾ മായ പറഞ്ഞു.
 
“അതൊക്കെ നിരഞ്ജൻ കൃത്യമായി വാങ്ങി എൻറെ കയ്യിൽ തന്നിട്ടുണ്ട്. ആ പാക്കറ്റ് ആണ് അവിടെ ഇരിക്കുന്നത്. അമ്മ ഒന്നു നോക്കിക്കേ, എനിക്ക് പറ്റുന്നത് ആണോ എന്ന്.”
 
ലളിത ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“ഈ കൊച്ചിൻറെ ഒരു കാര്യം”
 
എന്നും പറഞ്ഞ് അവൾ കാണിച്ച ഷോപ്പിംഗ് ബാഗ് എടുത്തു കൊണ്ടു വന്ന് ടേബിളിൽ വച്ച് തുറന്നു.
 
3 packets ആണ് അതിലുണ്ടായിരുന്നത്.
അവർ ആദ്യ പാക്കറ്റ് തുറന്നു അതിൽ നിന്നും ഫ്ലോറൽ പ്രിൻറ്ഓട് കൂടിയ ഒരു കാഷ്വൽ ഡ്രസ്സാണ് എടുത്തു പുറത്തു വച്ചു.
 
അതിനു ശേഷം ലളിത അവളോട് പറഞ്ഞു.
“ഇതൊന്നു പോയി ട്രൈ ചെയ്യ്.”
 
മായ അമ്മ പറഞ്ഞത് അനുസരിച്ചു. അവൾ പോയി അതും ധരിച്ചു വന്നു.
 
ഒരു casual ഡ്രസ്സ്. half sleeve ഉം almost angle length ഉം അരയിൽ same color ൽ ഉള്ള ഒരു belt ഉം കംഫർട്ടബിളായ ആയ ഒരു ഡ്രസ്സ് ആയിരുന്നു അത്. അവൾ ഇട്ടിട്ടു കാണാനും നല്ലതായിരുന്നു.
 
അതുകണ്ടു ലളിത പറഞ്ഞു.
 
“ഈ ഡ്രസ്സ് ഇട്ടാൽ മോൾക്ക് നന്നായി മേക്കപ്പ് ചെയ്യേണ്ടി വരും. ഈ ഡ്രസ്സ് നന്നായി ചേരുന്നുണ്ട്.”
 
അവൾക്കും അത് തോന്നിയിരുന്നു. അവരുടെ സംഭാഷണം കേട്ട് വാസുദേവൻ ചിരിച്ചു പോയി. വാസുദേവൻ കളിയാക്കുന്നത് കണ്ടു മായ കപട ദേഷ്യത്തോടെ അയാളോട് ചോദിച്ചു.
 
“എന്താ അച്ഛാ പതിവില്ലാതെ ഒരു ചിരി?”
 
“അല്ല എൻറെ മോള് അവളുടെ natural beauty ഒളിപ്പിക്കാൻ പെടുന്ന പാട് കണ്ട് ചിരി വന്നതാണ്. ഇവിടെ ഓരോ ആൾക്കാർ ബ്യൂട്ടിപാർലറിൽ പോയി ഭംഗി വയ്ക്കുമ്പോൾ എൻറെ കുട്ടി ഉള്ളതും മറക്കാൻ നോക്കുന്നു.”
 
“കളിയാക്കാതെ അച്ഛാ... ഞാൻ ഇങ്ങനെ ചെയ്യുന്നത് കൊണ്ടാണ് നമ്മൾ എല്ലാവരും അല്പമെങ്കിലും സമാധാനത്തോടെ കഴിയുന്നത്.”
 
ശരിയാണെന്ന് അവർക്കും അറിയാം.
 
ലളിത വന്നു അവളുടെ തലയിൽ മെല്ലെ തഴുകി. പിന്നെ പറഞ്ഞു.
 
“മോളു വരു അടുത്ത packet ൽ എന്താണെന്ന് നോക്കാം.”
 
അവർ സംസാരം മാറ്റാൻ ശ്രമിക്കുകയാണെന്ന് മായയ്ക്കും വാസുദേവനും മനസ്സിലായി.
 
 അവരും ലളിത യോടൊപ്പം ചേർന്നു.
വാസുദേവനാണ് ആ packet തുറന്നത്.
 
അതിൽ ഒരു off white color ൽ പാർട്ടി ഗൗണാണ് ഉണ്ടായിരുന്നത്. extremely beautiful one. ഓഫ് വൈറ്റ് color നെറ്റും beads ഉം കൊണ്ട് നന്നായി ഡെക്കറേറ്റ് ചെയ്ത് ആ ഡ്രസ്സ് എല്ലാവർക്കും ഇഷ്ടപ്പെട്ടു.
 
മായ അതും കയ്യിലെടുത്ത് അകത്തേക്ക് പോകുന്നത് നോക്കിക്കൊണ്ട് ലളിത പറഞ്ഞു.
 
“ഈ കൊച്ച് അവളുടെ മുഖം മറയ്ക്കാൻ നന്നായി കഷ്ടപ്പെടേണ്ടി വരും ഈ ഡ്രസ്സ് ഇടുമ്പോൾ.”
 
അതുകേട്ട് വാസുദേവൻ പറഞ്ഞു.
 
“എന്തൊക്കെ പറഞ്ഞാലും നിരഞ്ജൻറെ സെലക്ഷന് അപാരം തന്നെ.”
 
രണ്ടുപേരും അതും പറഞ്ഞ് പതിയെ ചിരിച്ചു.
ലളിത മൂന്നാമത്തെ പാക്കറ്റും തുറന്നു.
 
അതിൽ ഒരു ഡയമണ്ട് pendent ഉം അതിനു ചേരുന്ന earing സും ഒരു bracelet ഉം പിന്നെ രണ്ടു bangles ഉം ഉണ്ടായിരുന്നു.
 
ഈ സമയം ഡ്രസ്സ് എല്ലാം ചേഞ്ച് ചെയ്തു അവരെ കാണിക്കാൻ ആയി മായ വന്നു.
 
ലളിത വേഗം തന്നെ ആക്സസറീസ് എല്ലാം അവൾക്ക് അണിയിച്ചു കൊടുത്തു.
 
എന്തു ഭംഗിയാണ് അവൾക്ക് ആ ഡ്രസ്സും ആക്സസറീസും.
 
ലളിതയും വാസുദേവനും അവളെ കണ്ണെടുക്കാതെ നോക്കി നിന്നു പോയി.
 
അവരുടെ മുഖത്തെ സന്തോഷം അവൾക്കും ഒരു ആശ്വാസമായി. ആ മുഖങ്ങളിലെ ചിരിയാണ് തനിക്ക് വേണ്ടത്. അതിനാണ് താൻ നിരഞ്ജൻ പറയുന്നതെല്ലാം അനുസരിക്കുന്നത്.
 
 എന്തിന് പറയുന്നു, ഈ യാത്ര പോലും ഇവരുടെ സേഫ്റ്റിക്കു വേണ്ടിയാണ്.
 
അവൾ അകത്തു പോയി എല്ലാം അഴിച്ചു വച്ചു. പിന്നെ ഒരു ചെറിയ ട്രോളി ബാഗ് എടുത്തു ആവശ്യമുള്ളതെല്ലാം അത് അടക്കി വെച്ചു.
 
 പാർട്ടിക്കു വേണ്ടി നിരഞ്ജൻ കൊടുത്ത ഡ്രസ്സും accessories സും അവൾ എടുത്തു വച്ചു.
 
സിൽവർ കളറുള്ള heals സും, പിന്നെ മേക്കപ്പിന് വേണ്ട എല്ലാ ഐറ്റംസും എടുത്തു ബാഗിൽ വെച്ചു. ഒരു ജീൻസും ടോപ്പും തിരിച്ചു വരാൻ വേണ്ടി അവൾ എടുത്തു.
 
ഈ സമയം തന്നെ ലളിത അവളുടെ ടോയ്‌ലറ്റ്റിസും, milk extract ചെയ്യുന്ന പമ്പും ഒരു പാക്കറ്റിലാക്കി കൊണ്ടു വന്നു.
 
അതു കണ്ടു മായ അമ്മയെ സംശയത്തോടെ നോക്കി. ഈ സമയം ലളിത പുഞ്ചിരിയോടെ പറഞ്ഞു.
 
“ഡ്രസ്സ് white കളറും function ഈവനിംഗും അതുകൊണ്ട് സൂക്ഷിക്കണം.”
 
അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“I will manage അമ്മേ. You don't worry.”
 
അവൾ പറയുന്നത് കേട്ട് ലളിത അവളുടെ തലയിൽ മെല്ലെ തട്ടി. പിന്നെ ചിരിച്ചു കൊണ്ട് പറഞ്ഞു.
 
“നിരഞ്ജനും ആയി അടുത്തിടപഴകേണ്ടി വരും. Don't panic, he is very smart. ഇപ്പോൾ അവൻ നമ്മളെ മനസ്സിലാക്കാത്തത് അവൻ നിന്നെ മായയായി കാണുന്നതു കൊണ്ടാണ്.”
 
“I know അമ്മേ. I am well prepared now.”
 
“അത് മാത്രമല്ല എല്ലാം മുൻകൂട്ടി അറിയാവുന്നതു കൊണ്ട് I can handle him. പ്രതീക്ഷിക്കാതെ അവൻ അരികിൽ വരുമ്പോഴാണ് ഞാൻ panic ആകുന്നത്.”
 
“അതൊക്കെ ശരി തന്നെ. എനിക്ക് അറിയാം എൻറെ മോൾ എല്ലാം നോക്കിയും കണ്ടും ചെയ്തു കൊള്ളും എന്ന്. എന്നാലും ഒരു ചെറിയ പേടി ഓപ്പോസിറ്റ് സൈഡിൽ നിരഞ്ജൻ ആയതു കൊണ്ടും മാധവൻ സാർ ആയതു കൊണ്ടും.”
 
അവർ സംസാരിക്കുന്ന സമയത്ത് വാസുദേവനും അവർക്ക് അടുത്തേക്ക് വന്നു. വാസുദേവൻ അല്പം ഗൗരവത്തോടു കൂടി തന്നെ മായയോട് പറഞ്ഞു.
 
“Don't try to meet Nandan.”
 
മായ അയാളെ നോക്കി ചോദിച്ചു.
 
“ഞാൻ ട്രൈ ചെയ്യും എന്ന് അച്ഛന് തോന്നിയോ? അതും ഞാൻ നിരഞ്ജൻറെ ഒപ്പമുള്ള സമയത്ത്? ആഗ്രഹമുണ്ട് നന്ദച്ഛനെ ഒന്നു കാണാൻ… പക്ഷേ ഇല്ല അച്ഛ... എന്നെ പറ്റി ഒരു ഇൻഫർമേഷനും ഞാൻ അയാൾക്ക് കൊടുക്കില്ല.”
 
എല്ലാം കഴിഞ്ഞു മൂന്നു പേരും ഭക്ഷണം കഴിച്ചു.
 
“അച്ഛാ എനിക്ക് ഒരു കാര്യം പറയാനുണ്ട്.”
 
മായ വാസുദേവനെ നോക്കി പറഞ്ഞു.
 
“എന്താ മോളെ മുഖവുര…”
 
അതുകേട്ട് മായ പുഞ്ചിരിയോടെ പറഞ്ഞു.
 
“അച്ഛാ കുട്ടികളുടെ birth സർട്ടിഫിക്കറ്റ് ശരിയാകേണ്ടേ? ഇപ്പോൾ ആറു മാസം കഴിഞ്ഞു.”
 
“അത് മോൾ പറഞ്ഞത് ശരിയാണ്. ഞാനും അത് വിട്ടു പോയി. സാരമില്ല എന്താ വേണ്ടത് എന്ന് ഞാൻ ഒന്ന് അന്വേഷിക്കട്ടെ. അച്ഛൻറെ സ്ഥാനത്ത് നിരഞ്ജൻറെ പേര് ചേർക്കുന്നുണ്ടോ? അതിനെക്കുറിച്ച് മോൾ ആലോചിച്ചോ? മോൾ എന്തെങ്കിലും തീരുമാനം എടുത്തുവോ?”
 
“വേണം അച്ഛാ... അയാളുടെ ചെയ്തികളുടെ ഇരയാകാൻ എൻറെ മക്കളെ ഞാൻ അനുവദിക്കില്ല. ഒരു ബാസ്റ്റഡ് ആയി ജീവിക്കേണ്ട ആവശ്യം എൻറെ മകൾക്ക് ഇല്ല. അവർ ജനിക്കുമ്പോൾ എനിക്ക് അറിയില്ലായിരുന്നു നിരഞ്ജൻറെ ഐഡൻറിറ്റി. ഇന്ന് എനിക്കറിയാം എൻറെ മകളുടെ അച്ഛൻ ആരാണെന്ന്. Moreover, അമ്മ ചൂണ്ടിക്കാണിക്കുന്ന ആള് ആയിരിക്കും മകളുടെ അച്ഛൻ. അത് അയാൾ അംഗീകരിക്കണം എന്ന് എനിക്കൊരു ആഗ്രഹവുമില്ല. പിന്നെ എന്തെങ്കിലും അത്യാവശ്യത്തിന് നിരഞ്ജൻ ആണ് എൻറെ മകളുടെ ബയോളജിക്കൽ അച്ഛൻ എന്ന് prove ചെയ്യേണ്ട ആവശ്യം വന്നാൽ അത് ചെയ്യാവുന്നതുമാണ്.”
 
“അത് മോള് പറഞ്ഞത് ശരിയാണ്. ആദിയും ആദുവും അച്ഛൻ ഇല്ലാത്തവരായി ജീവിക്കേണ്ട ആവശ്യമില്ല. തന്തയില്ലാത്തവർ എന്ന് പേര് കേൾക്കേണ്ട കാര്യവുമില്ല. മോള് പോയി വരുമ്പോഴേക്കും ഞാൻ അതിൻറെ procedure സ് ഒക്കെ നോക്കി വയ്ക്കാം.”
 
പിന്നെയും കുറേ കാര്യങ്ങൾ സംസാരിച്ച് മായയും ലളിതയും വാസുദേവനും ഭക്ഷണം കഴിച്ച് എഴുന്നേറ്റു.
 
xxxxxxxxxxxxxxxxxxxxxxxxxxxxxxxxxxxx
 
രാത്രി ഏകദേശം 12 മണിയോടെയാണ് നിരഞ്ജനും ഭരതനും എത്തിയത്. തറവാട്ടിലെ എല്ലായിടത്തും light ഓണായി നിൽക്കുന്നതു കണ്ട് ഭരതൻ നിരഞ്ജ്നോട് ചോദിച്ചു.
 
“ഇതെന്താണ് ഇവിടെ ആർക്കും ഉറക്കം ഒന്നും ഇല്ലേ?”
 
“എടാ... ഇത് നിൻറെ പെങ്ങളെ കാണാനുള്ള കാത്തിരിപ്പ് ആയിരിക്കും.”
 
“അതു കൊള്ളാമല്ലോ... നീ ആരോടും ഒന്നും പറഞ്ഞില്ലേ?”
 
നിരഞ്ജൻ കണ്ണടച്ചു കാണിച്ചു.
 
എന്നാൽ ഈ സമയം കാർ വന്നത് അറിഞ്ഞു തറവാട്ടിലെ എല്ലാവരും എന്നു വെച്ചാൽ മേലേടത്തു തറവാട്ടിലെ മാധവൻ മുതൽ ചെറു മക്കളായ Giri വരെ എല്ലാവരും മായയെ കാത്ത് ഇരിപ്പാണ്.
 
തറവാട്ടിലെ എല്ലാവരും പുറത്തിറങ്ങി വന്നിട്ടും നിരഞ്ജനും ഭരതനും കാറിൽ നിന്നുമിറങ്ങി ഇല്ല.
അവസാനം രണ്ടും കൽപ്പിച്ച് നിരഞ്ജൻ പുറത്തിറങ്ങി. പിന്നാലെ ഭരതനും.
 
എന്നാൽ എല്ലാവരും പിന്നെയും കാറിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. അവരാരും നിരഞ്ജനെയും ഭരതനെയും ശ്രദ്ധിക്കുന്നില്ല ആയിരുന്നു. അതുകണ്ടു നിരഞ്ജനും ഭരതനും മുഖത്തോടു മുഖം നോക്കി ഇനി എന്ത് ചെയ്യണം എന്ന് ചോദിച്ചു.
 
എന്നാൽ എല്ലാവരുടെയും ആകാംക്ഷയെ അറുത്തു മുറിച്ചു കൊണ്ട് നീഹാരിക നിരഞ്ജ്നോട് പറഞ്ഞു.
 
“നീ എന്താണ് നോക്കി നിൽക്കുന്നത്? നിൻറെ പെണ്ണിനെ പുറത്തിറക്കടാ... ഞങ്ങൾ ഇത്ര പേര് കാത്തു നിൽക്കുന്നത് അവളെ കാണാൻ ആണ്. അല്ലാതെ നിൻറെ തിരുമോന്ത കാണാനല്ല.”
 
അതു കേട്ട് നിരഞ്ജൻ നീഹാരികയുടെ അടുത്തു വന്ന് അവളുടെ ചെവിക്കു പിടിച്ചു. പിന്നെ കളിയായി ചോദിച്ചു.
 
“നിൻറെ നാവിന് ഇതുവരെ ഒരു ബ്രേക്ക് ഇടാൻ IPSനെ കൊണ്ട് പറ്റിയില്ലേ?”
 
“ഡാ നീ അവളെ വിളിക്കെടാ...”
 
നീഹാരിക ദേഷ്യത്തോടെ പറഞ്ഞു.
 
അത് കേട്ട് നിരഞ്ജൻ ചിരി അടക്കി പിടിച്ച് ചോദിച്ചു.
 
“അവൾ ഉറങ്ങി കാണില്ലേ? ഇപ്പോൾ വിളിച്ച് എഴുന്നേൽപ്പിക്കണോ? നാളെ കാലത്ത് പോരെ?”
 
അവൻറെ കള്ളനോട്ടം കണ്ട് നികേത് പറഞ്ഞു.
 
“ഡാ, കളിക്കാൻ നിൽക്കാതെ പെങ്ങളെ വിളിക്കെടാ. എല്ലാവർക്കും അവളെ കാണണം.”
 
“അതിന് നിങ്ങൾ എല്ലാവരും സൺഡേ വരെ വെയിറ്റ് ചെയ്യേണ്ടി വരും.”
 
ഭരതൻ ആണ് അത് പറഞ്ഞത്.
 
എല്ലാവരും ഭരതനെ സംശയത്തോടെ നോക്കി.
 
“മായക്കും വാസുദേവൻ അങ്കിളിനും ഒന്നു രണ്ടു ദിവസം വിവാഹത്തിനു മുൻപ് ഇവിടെ വന്നു നിൽക്കാൻ താല്പര്യമില്ലാത്തവർ ആണ്.”
 
ഭരതൻറെ സംസാരം എല്ലാവരുടെയും മുഖത്ത് വിഷമവും നിരാശയും തെളിഞ്ഞു കാണിച്ചെങ്കിലും, മാധവൻറെ മുഖത്ത് സന്തോഷം ആണ് ഉണ്ടായത്.
 
അച്ഛമ്മയും നിരഞ്ജനും അത് ശ്രദ്ധിക്കുകയും ചെയ്തു.
 
പിന്നെ നിരഞ്ജനും ഭരതനും എല്ലാവരോടും സംസാരിച്ചും അടി കൂടിയും അകത്തേക്ക് നടന്നു.
 
“മോഡേൺ ആണെങ്കിലും തറവാട്ടു മഹിമ ഉള്ളവളാണ് അല്ലേ മായ?”
 
മാധവൻറെ പിറകെ നടന്ന അച്ഛമ്മ പറഞ്ഞു.
അയാൾ ഒന്നു മൂളി.
 
പിന്നെ കിടക്കാൻ സ്വന്തം അറയിലേക്ക് നടന്നു. മാധവന് പുറകിലായി ശ്രീലക്ഷ്മിയും ഉണ്ട്.
അല്പസമയത്തിനു ശേഷം നിരഞ്ജൻ അവരുടെ മുറിയുടെ വാതിൽ തട്ടി.
 
 
നിരഞ്ജൻറെ സ്വന്തം പാറു Chapter 53

നിരഞ്ജൻറെ സ്വന്തം പാറു Chapter 53

4.9
13276

നിരഞ്ജൻറെ സ്വന്തം പാറു Chapter 53   അവർ രണ്ടുപേരും കുളക്കടവിൽ എത്തിയപ്പോൾ തറവാട്ടിലെ പുരുഷപ്രജ മുഴുവനും അവിടെ ഹാജർ ഉണ്ട്. അഞ്ചും കൂടി കുളത്തിൽ കുത്തി മറയുന്നതും നോക്കി അവർ നിന്നു. പിന്നെ ഒന്നും നോക്കിയില്ല, രണ്ടുപേരും എടുത്തു ഒരു ചാട്ടം ആയിരുന്നു വെള്ളത്തിലേക്ക്.   അന്നേരം തന്നെ ഭരതൻറെ അച്ഛനും വന്നു. അയാളും അവരോടൊപ്പം കൂടി.   നിഹാരികയും ചന്ദ്രദാസും തോട്ടത്തിൽ നടക്കാൻ പോയി തിരിച്ചു പിൻവശത്തു കൂടി വരികയായിരുന്നു. പിന്നെ അടുത്തെത്തിയതും അയാളും അവരോടൊപ്പം കൂടി.   നിഹാരിക എല്ലാവരുടെയും ഒത്തിരി ഫോട്ടോസ് എടുത്തു. പിന്നെ അവരുടെ ഫാമിലി ഗ്രൂപ്പിൽ ഇ