Aksharathalukal

പ്രാണനായി പ്രണയിച്ചവൻ❤️ Part0️⃣1️⃣

 

 


© Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

7 വർഷങ്ങൾക്കിപ്പുറം ഇവിടെ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. നിറമിഴികളുടെ അതിലെറെ വേദനയോടെ അവൾ ഓർത്ത് . പുറത്തെ കാഴ്ചക്കൾ മനസ്സിലെ വേദനയെറിയ ഓർമ്മകളെ പുറത്തെടുക്കുന്നത് കൊണ്ടാകം അവൾ മുന്നിലെക്ക് നോട്ടം പായിച്ചു. പഴക്കം ബാധിച്ച ഒരു ഇരുനില വീടിനു മുമ്പിൽ അവൾ സഞ്ചരിച്ചിരുന്ന കാർ എത്തി നിന്നു. അവൾ പുറത്തിറങ്ങി ചുറ്റും ഒന്ന് വീക്ഷിച്ചു. 
അക്കത്തെക്ക് കയറുമ്പോഴും എന്റെ കണ്ണുക്കൾ ഉമ്മറപ്പടിയിലെ ചാരുകസേരയിലെക്ക് നീണ്ടു. എവിടെ പോയാലും തിരിച്ചു വരാൻ വേണ്ടി എനിക്കായ് കാത്തിരിക്കുന്ന, തിരിച്ച് വന്ന് അകത്ത് കയറുമ്പോൾ മോളെ..... കല്ലൂ... എന്ന് വഝല്യത്തോടെ വിളിച്ച് നെഞ്ചിൽ  ചേർക്കുന്ന എന്റെ മാത്രം മുത്തശ്ശൻ . 
പക്ഷേ...... ഇന്നാ ചാരുകസെര അനാഥമാണ്. അവിടെ നിവർന്നിരിക്കാൻ മുത്തശ്ശൻ ഇന്നീ ഭൂമുഖത്തില്ല. മറ്റാരെക്കാളും എന്നെ മനസ്സിലാക്കിയ മുത്തശ്ശന്റെ വേർപാടിൽ പോലും ഞാൻ നാട്ടിലെക്കെതിയില്ല.
കാരണം വാശിയല്ല മനസ്സിനെറ്റ മുറിവിന്റെ ആഴം അത്ര വലുത്താണ് . ഓർമ്മക്കൾക്ക് വിരാമമിട്ടത് അപ്പച്ചിയുടെ വിളിയാണ്. ഐശ്വര്യമുള്ള ആ മുഖത്ത് എനിക്കായി ഒരു നിറപുഞ്ചിരി ഉണ്ടായിരുന്നു. എന്റെ നോട്ടം ചാരുകസേരയിലെക്കാണെന്ന് കണ്ടത്തും അപ്പച്ചിയുടെ മുഖത്ത് പരിഭവം സ്ഥാനംപിടിച്ചു .
" എന്നാലും നീയെന്ത വരഞ്ഞെ മോളെ"
വേദനനിറഞ്ഞൊരു പുഞ്ചിരിയായിരുന്നു മറുപടി.
" മമ് വന്ന കാലിൽ നിൽക്കാതെ നീ അകത്തെക്ക് വാ" 
അപ്പച്ചിയുടെ കൂടെ അകത്തെക്കു നടക്കുമ്പോഴും ഞാൻ വളർന്ന ചുറ്റുപാടുകളെല്ലാം  അന്യമായി ഒരു തോന്നൽ. അകത്ത് എന്നെ വരവേൽക്കാൻ എല്ലവരുമുണ്ടായിരുന്നു. മുൻനിരയിൽ വിൽചെയറിൽ എന്റെ അച്ഛനും . എല്ലവരുടെയും സ്നേഹപ്രകടനങ്ങളിലും
എന്റെ കണ്ണുകൾ അയളിൽ ഉടക്കി. ഒരിക്കലും കണരുതെന്നു വിച്ചാരിച്ചവൻ.
ഒരു നിമിഷം എന്റെ ഓർമ്മക്കൾ പിറക്കോട്ട് ചാലിക്കവെ ഞെടിയിടയിൽ ഞാൻ നോട്ടം പിൻവലിച്ചു.

" ബാക്കി വിശേഷം ഓക്കേ പിന്നെ പറയാം നീ പോയി ഫ്രഷ് ആവു" അപ്പച്ചി

മുകളിലിലെക്ക് കോണി കയറി വലത്തെ വശത്തെ എറ്റവും അവസാനത്തെ മുറി. അതാണ് എന്റെത്. മുറിയിലെത്തിയ ഉടൻ ഫ്രഷാവാൻ കയറി. ഫ്രഷായി വന്ന് മുറി മുഴുവൻ കണ്ണോടിച്ചു. എല്ലാം പഴായതു പോലെ തന്നെ ഒന്നിനും ഒരു മാറ്റവും സംഭവിച്ചിട്ടില്ല. തേടിയതെന്തൊ കണ്ടത്തിയതു പോലെ എന്റെ ചൂണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. താഴെക്ക് അഴിയുള്ള ജനൽ . ഈ വീട്ടിൽ എന്റെ മുറിയിൽ മാത്രമെ അതരത്തിലുള്ള ഒരു ജനൽ ഉള്ളു. എന്റെ സങ്കങ്ങൾക്കും കണ്ണീനീരിനും എത്രയേ താവണ സാക്ഷിയായ ജനൽ.ജനൽ തുറന്നപ്പോൾ തന്നെ വെളിച്ചം മുറിയിലെക്ക് ഇരച്ച് കയറി. പുറത്തേക്ക് നോക്കിയപ്പോൾ ആദ്യം കണ്ടത് അയളുടെ മുഖം. താഴെ താമര കുളതിനടുത്ത് ഭാവി പത്നിയുമായി ശ്രീംഗരത്തിലാണയാൾ. അത് കണ്ടപ്പോൾ ഉള്ളിലെവിടയോ ഒരു നീറ്റൽ. എപ്പോഴത്തെയും പോലെ എന്റെ മനസ്സിനെ ശാന്തമാക്കനെനോണം ഒരു കുളീർ കാറ്റ് തഴുക്കി കടന്നുപോയി. പുറകിലാരുടെയോ സാമീപ്യം അറിഞ്ഞ ഞാൻ തിരുഞ്ഞു നോക്കി.


🔹തുടരും


എന്റെ പുതിയ story ആണ്.ഒരു പരീക്ഷണം മാത്രം ഇഷ്ടമായാൽ എനിക്കായി രണ്ടുവരി കുറിക്കാൻ മറക്കരുത്. അക്ഷര തെറ്റുക്കൾ ഉണ്ടക്കും ക്ഷമിക്കണം😊



🦋Story_lover ❤️



 

 

 


പ്രാണനായി പ്രണയിച്ചവൻ❤️ Part0️⃣2️⃣

പ്രാണനായി പ്രണയിച്ചവൻ❤️ Part0️⃣2️⃣

4.4
3427

  © Copyright work- This work protected in accordance with section 45 of copyright act 1957 (14 of 1957) and should not used in full or part without the creators prior permission. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️          എപ്പോഴത്തെയും പോലെ എന്റെ മനസ്സിനെ ശാന്തമാക്കനെനോണം ഒരു കുളീർ കാറ്റ് തഴുക്കി കടന്നുപോയി. പുറകിലാരുടെയോ സാമീപ്യം അറിഞ്ഞ ഞാൻ തിരിഞ്ഞു നോക്കി. ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മു....എന്റെ ചുണ്ടുക്കൾ അറിയാതെ മന്ത്രിച്ചു. " ഓഹ് അപ്പോ ഓർമ്മയുണ്ട് " അവളുടെ മുഖത്ത് ഒരു പോലെ സന്തോഷവും സങ്കടവും നിഴലിച്ചു. " അമ്മു.... ഞാൻ " " വേണ്ട..." അവൾ നിഷേധർത്ഥത്തിൽ കൈയുയർത്തി  " ഇവിടെ നിന്നും എല്ലാം ഉപേക്ഷിച്ച് പോകുമ്പോ എന്നെക്കുറിചോർത്തോ നീ ആഹ്?... ഈ കഴിഞ