Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 52

നിരഞ്ജൻറെ സ്വന്തം പാറു Chapter 52
 
ആ വിളി പ്രതീക്ഷിച്ച പോലെ മാധവൻ പറഞ്ഞു.
 
“കയറി വാടാ... “
 
നിരഞ്ജൻ അകത്തു ചെല്ലുമ്പോൾ അച്ഛമ്മ കട്ടിലിലും അച്ഛച്ഛൻ ചാരുകസേരയിലും ഇരിപ്പാണ്.
 
“ഇതെന്താ രണ്ടുപേരും ഉറങ്ങാത്തത്?”
 
 നിരഞ്ജൻ രണ്ടു പേരെയും നോക്കി ചോദിച്ചു.
 
“നീ ഞങ്ങളെ കാണാൻ വരുമെന്ന് അറിയാവുന്നതു കൊണ്ട് തന്നെയാണ് കാത്തിരുന്നത്.”
 
അച്ഛമ്മ ചിരിയോടെ പറഞ്ഞു.
 
“എന്താടാ നിൻറെ പെണ്ണ് വരാഞ്ഞത്?”
 
മാധവൻ ചോദിച്ചു.
 
“അച്ഛച്ഛ... അത് അവൾക്ക് ഇവിടെ നിൽക്കാൻ ഒരു ബുദ്ധിമുട്ട്.”
 
നിരഞ്ജൻ പറഞ്ഞു.
 
അതുകേട്ട് മാധവൻ വീണ്ടും ചോദിച്ചു.
 
“അല്ലാതെ വേറെ എന്തെങ്കിലും reason ആണോ?”
 
“വേറെ എന്ത് reason ആകാനാണ്? ഞായറാഴ്ച വരുമല്ലോ പിന്നെന്താ അല്ലേ കണ്ണാ?”
 
നിരഞ്ജന് കൂട്ടായി അച്ഛമ്മ ഇടയിൽ കയറി പറഞ്ഞു.
 
നിരഞ്ജനെ സന്തോഷം കൂടുമ്പോൾ അച്ഛമ്മ അങ്ങനെ വിളിക്കാറുണ്ട്. അതും വല്ലപ്പോഴും മാത്രമേ കണ്ണാ എന്ന വിളിക്കാറുള്ളൂ. ഈ സമയം നിരഞ്ജൻ മനസ്സിൽ കണക്കു കൂടുകയായിരുന്നു.
 
എൻറെ പാറു വന്നു കഴിഞ്ഞു രണ്ടുപേരെയും എല്ലാം പറഞ്ഞു മനസ്സിലാക്കണം എന്ന് അവൻ മനസ്സിൽ തീരുമാനിച്ചു.
 
എന്നാലും അവർക്ക് അധികം പ്രതീക്ഷ കൊടുക്കണ്ട എന്ന് തീരുമാനിച്ച് നിരഞ്ജൻ അവരോട് പറഞ്ഞു.
 
“അച്ഛമ്മ കരുതും പോലെ അത്ര സുന്ദരി ഒന്നുമല്ല മായ.”
 
"അതെന്താ കണ്ണാ നീ അങ്ങനെ പറഞ്ഞേ? കാണാൻ ഭംഗി ഇല്ലെങ്കിലും ഉണ്ടെങ്കിലും നിനക്ക് ഇഷ്ടപ്പെട്ട പെൺകുട്ടി അല്ലേ അവൾ. എനിക്ക് സന്തോഷമാണ്.”
 
അച്ഛമ്മ അവനെ നോക്കി പറഞ്ഞു.
 
അതിന് നിരഞ്ജൻ മറുപടിയൊന്നും നൽകിയില്ല. ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.
 
എന്നാൽ ഇവരുടെ രണ്ടുപേരുടെയും സംസാരം ശ്രദ്ധിച്ച കണ്ണുകളടച്ച് മാധവൻ കസേരയിൽ കിടക്കുന്നുണ്ടായിരുന്നു.
 
“അതൊക്കെപ്പോട്ടെ എൻറെ സുന്ദരി കുട്ടിക്ക് പിറന്നാളിന് എന്താണ് സമ്മാനം വേണ്ടത്?”
 
നിരഞ്ജൻ അച്ഛമ്മയോട് ചോദിച്ചു.
 
“ഓ, ഇനി എനിക്ക് വേറെ സമ്മാനം ഒന്നും വേണ്ട. എൻറെ സമ്മാനം ഞായറാഴ്ച ഫ്ലൈറ്റിൽ കയറി വരുമല്ലോ? അതു തന്നെയാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ട ഗിഫ്റ്റ്.”
 
അതുകേട്ട് മാധവനും പുഞ്ചിരിച്ചു. എന്നിട്ടും ഒന്നും സംസാരിച്ചില്ല മാധവൻ.
 
“നേരം ഒത്തിരിയായി. പോയി കിടക്ക് ഇനി നാളെ സംസാരിക്കാം.”
 
അതും പറഞ്ഞ് മാധവൻ തൻറെ കസേരയിൽ നിന്നും എഴുന്നേറ്റു.
 
അതു കണ്ട് നിരഞ്ജൻ എഴുന്നേറ്റ് അച്ഛമ്മയുടെയും അച്ഛച്ഛൻറെയും കവിളിൽ ഓരോ ഉമ്മ നൽകി.
 
അതുകണ്ട് രണ്ടു പേരും പുഞ്ചിരിയോടെ അവനെ നോക്കി നിന്നു. 
 
നിരഞ്ജൻറെ ഈ വക കുട്ടിത്തരവും സ്നേഹപ്രകടനങ്ങളും ആകെ ഈ റൂമിൽ ഈ രണ്ടുപേർക്കും മുൻപിൽ മാത്രമാണ് അവൻ ചെയ്തിരുന്നത്. അതിനുശേഷം അവൻ രണ്ടുപേരോടും പറഞ്ഞു അവൻറെ റൂമിലേക്ക് പോയി.
 
ഒന്ന് ഫ്രഷ് ആയി വരാം എന്നു കരുതി നേരെ ബാത്ത് റൂമിൽ ചെന്നു. ഷവർ തുറന്ന് അതിനടിയിൽ നിന്നപ്പോൾ എന്തുകൊണ്ടോ രണ്ടുകൈയും മുഖത്ത് വച്ച് പിടയ്ക്കുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന മായയുടെ മുഖമാണ് അവൻറെ മനസ്സിൽ തെളിഞ്ഞു വന്നത്.
 
അത് അവൻറെ മുഖത്ത് പുഞ്ചിരി വരുത്തി.
 
 അവളെ വളരെ ക്യൂട്ട് ആയി തോന്നുന്നത് എന്തുകൊണ്ടാണെന്ന് അവൻ ആലോചിച്ചു.
 
അവളെക്കുറിച്ച് ആലോചിച്ചപ്പോൾ അവൻ മനസ്സിൽ പറയാതെ ഇരുന്നില്ല.
 
‘പെണ്ണ് ഇനി ഇവിടെ വന്നു എന്തൊക്കെ കീട ആണാവോ ചെയ്യാൻ പോകുന്നത്? അവൾക്കും ദൈവത്തിനും മാത്രം അറിയാം. ചിലനേരത്ത് പെണ്ണിൻറെ രീതി കണ്ടാൽ മുഖത്ത് നിന്ന് കയ്യെടുക്കാൻ തോന്നില്ല എന്നാൽ ചിലപ്പോൾ... ‘
 
താൻ എന്തിനാണ് അവളെ കുറിച്ച് ഓർക്കുന്നത്? തൻറെ ചിന്തകൾക്ക് കടിഞ്ഞാൺ ഇടേണ്ട സമയമായിരിക്കുന്നു. അവൻറെ മനസ്സ് അവനെ വിലക്കി. എന്നാൽ പലപ്പോഴും തൻറെ മനസ്സ് പിടി വിട്ടു പോകുന്നത് അവൻ അറിയുന്നുണ്ടായിരുന്നു.
 
പാറു മാത്രമാണ് തൻറെ മനസ്സിൽ ഉള്ളത്. എന്നിട്ടും എന്തുകൊണ്ടാണ് മായ കടന്നു വരുന്നതെന്ന് അവൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട്.
 
ആരു എന്തൊക്കെ പറഞ്ഞാലും ഇത് ശരിയല്ല എന്ന് അവൻ മനസ്സിൽ പിന്നെയും പറഞ്ഞു.
 
പിന്നെ ചിന്തകളെ ഒക്കെ മാറ്റി നിർത്തി അവൻ വേഗം കുളിച്ച് പുറത്തിറങ്ങി. പിന്നെ ഒട്ടും സമയം കളയാതെ കിടന്നു.
 
ക്ഷീണം കാരണം അവൻ പെട്ടെന്ന് ഉറങ്ങിപ്പോയി.
 
xxxxxxxxxxxxxxxxxxxxxxxxx
 
പിറ്റേന്ന് കാലത്ത് മായയുടെ കോളാണ് ഭരതനെ എഴുന്നേൽപ്പിച്ച്.
 
കോൾ കണക്ട് ആയ സമയം തന്നെ മായ ഭരതനോട് ചോദിച്ചു.
 
“ഏട്ടാ എഴുന്നേറ്റ് ആയിരുന്നോ? ഇല്ല മോളെ, നിൻറെ കോൾ വന്നപ്പോഴാണ് എഴുന്നേറ്റത്.”
 
“ഏട്ടാ, ഏട്ടാ എനിക്ക്...”
 
മായയെ മുഴുവൻ പറയാൻ സമ്മതിക്കാതെ ഭരതൻ പറഞ്ഞു.
 
“നീയൊരു കാര്യം ചെയ്യ് മായ, കുറച്ചു കഴിഞ്ഞ് ഞാൻ തിരിച്ചു വിളിക്കാം. ഉറക്കം കഴിഞ്ഞില്ല, അതാ. നീ എന്ത് പറഞ്ഞാലും അതൊന്നും ഇപ്പോൾ എൻറെ തലയിൽ കയറില്ല.”
 
അതുകേട്ട് മായ കോൾ കട്ട് ചെയ്തു.
 
ഭരതൻ പിന്നെയും കിടന്നു.
 
എന്നാൽ അൽപസമയത്തിനു ശേഷം അവൾ നരേന്ദ്രനെ വിളിച്ചു.
 
മായയുടെ കോൾ കണ്ടു നരേന്ദ്രൻ അമ്പരന്നു. എന്നാലും അയാൾ അവളുടെ കോൾ അറ്റൻഡ് ചെയ്യാൻ തന്നെ തീരുമാനിച്ചു.
 
ഇനി നാളെ വരില്ല എന്ന് പറയാനാകുമോ കൊച്ചു വിളിക്കുന്നത്? മായ ആയതുകൊണ്ട് അതും അവളിൽ നിന്ന് പ്രതീക്ഷിക്കാം.
 
 അങ്ങനെ ഓരോന്ന് ആലോചിച്ച് നിൽക്കുന്ന സമയത്താണ് നാഗേന്ദ്രൻ അവിടേക്ക് വന്നത്.
 
“എന്താ ഏട്ടാ ഫോൺ അടിക്കുന്നത് കേട്ട് കൂടെ? സ്വപ്നം കാണുകയാണോ?”
 
അത്രയും പറഞ്ഞ് നാഗേന്ദ്രൻ പുറത്തേക്കിറങ്ങി പോയി.
 
പോകുന്ന വഴിക്ക് അയാൾ സ്വന്തം പറഞ്ഞു.
 
“ഇങ്ങനെയൊരു ഏട്ടൻ, ഈ പ്രായത്തിലും സ്വപ്നം കാണുകയാണ്.”
 
അതും പറഞ്ഞു പോകുന്ന അനിയനെ നോക്കി ചിരിച്ചു കൊണ്ട് നരേന്ദ്രൻ കോൾ അറ്റൻഡ് ചെയ്തു.
 
“Good morning, Sir... ഞാൻ മായാണ് സാർ. ഓഫീസിലെ, ബോംബെയിൽ നിന്നും.”
 
അവൾ സ്വന്തം പരിചയപ്പെടുത്താൻ ശ്രമിക്കുന്നത് കണ്ടു നരേന്ദ്രൻ അത്ഭുതപ്പെട്ടു പോയി.
 
ഈ കുട്ടിയെ കൊണ്ട് തോറ്റല്ലോ ഈശ്വരാ. അയാൾ മനസ്സിൽ പറഞ്ഞു കൊണ്ട് അവർക്ക് മറുപടി നൽകി.
 
“Good morning, Maya. മായ വാസുദേവനെ എന്താണ് വിളിക്കാറ്?”
 
“അച്ഛൻ.”
 
അവൾ ഒരു സംശയവുമില്ലാതെ മറുപടി പറഞ്ഞു.
 
“അതെന്താ അങ്ങനെ ചോദിച്ചത്?”
 
അവൾക്ക് മറുപടി നൽകി നരേന്ദ്രൻ അവളോട് പറഞ്ഞു.
 
“ഒന്നും ഇല്ല, എന്നാലിനി എന്നെയും അങ്ങനെ തന്നെ വിളിച്ചാൽ മതി കേട്ടോ. പിന്നെ നാളെ വരില്ല എന്ന് പറയാനാണ് ഇപ്പോൾ വിളിച്ചത് എങ്കിൽ നേരെ നിരഞ്ജനെ വിളിച്ച് പറഞ്ഞാൽ മതി.”
 
അതുകേട്ട് മായ ചിരിച്ചു പോയി.
 
“അതിനല്ല സാർ.. അല്ല, അച്ഛാ... ഞാൻ വിളിച്ചത്.”
 
“പിന്നെന്തിനാണ്?”
 
നരേന്ദ്രൻ അതിശയത്തോടെ ചോദിച്ചു.
 
“അത് പിന്നെ...”
 
അവൾ ഒന്നു പരുങ്ങി പിന്നെ ചോദിച്ചു.
 
“അത് പിന്നെ എനിക്ക് ഒരു ഹെൽപ്പ് വേണം അച്ഛൻറെ കയ്യിൽ നിന്നും.”
 
“എന്ത് ഹെല്പ്? അച്ഛനെക്കൊണ്ട് ആകുന്നത് ആണെങ്കിൽ ചെയ്തിരിക്കും.”
 
നരേന്ദ്രൻ മായയ്ക്ക് ഉറപ്പു നൽകി.
 
“അച്ഛാ നാളെ അച്ഛമ്മയ്ക്ക് ഗിഫ്റ്റ് കൊടുക്കാൻ എനിക്ക് അച്ഛൻറെ സഹായം വേണം. അത്രേയുള്ളൂ,”
 
“എന്താണ് മോളുടെ മനസ്സിൽ ഉള്ളത് എങ്കിൽ അച്ഛനോട് പറഞ്ഞോളൂ. ഞാൻ ഇന്നു തന്നെ ഇവിടെ വാങ്ങി വെച്ചോളാം. Gold, Diamond എന്തായാലും പറഞ്ഞോളൂ.”
 
“അച്ഛാ എനിക്ക് വേണ്ടത് അങ്ങനെയല്ല. അച്ഛമ്മയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു ഫോട്ടോ എനിക്ക് അയച്ചു തരാമോ?”
 
മായയുടെ ആവശ്യം കേട്ട നരേന്ദ്രൻ വായും പൊളിച്ചു നിന്നു പോയി.
 
“എനിക്ക് മനസ്സിലായില്ല.”
 
അല്പസമയത്തിനു ശേഷം അയാൾ പറഞ്ഞു.
 
“I will explain. അതായത് ഞാൻ ചെറുതായി വരയ്ക്കും. അതുകൊണ്ട് ഒരു പോട്രേറ്റ് വരച്ചു നൽകാം എന്നാണ് കരുതുന്നത്. എനിക്ക് അവരെ അറിയാത്തതു കൊണ്ട്, കണ്ടിട്ടില്ലാത്തത് കൊണ്ടാണ് അവർക്ക് ഏറ്റവും മനസ്സിൽ ഇഷ്ടപ്പെട്ട ഏതെങ്കിലും ഫോട്ടോ കണ്ടെത്തി ആണെങ്കിലും അത് പോട്രേറ്റ് ആക്കി വരച്ചു നൽകാമെന്ന് കരുതിയത്. എന്നെ ഹെൽപ്പ് ചെയ്യാൻ സാറിനെ,.. അല്ല അച്ഛന് സാധിക്കുമോ?”
“ഞാനൊന്നു നോക്കട്ടെ മോളേ.”
 
അതും പറഞ്ഞ് അയാൾ വേഗം തന്നെ കോൾ കട്ട് ചെയ്തു.
 
പിന്നെ എന്തോ ഓർത്ത് മുകളിലെ പത്തായപ്പുരയിൽ കയറിച്ചെന്നു. പൊടി പിടിച്ചു കിടക്കുന്ന ആ മുറിയിൽ കയറി അയാൾ എന്തോ കാര്യമായി തിരയുകയായിരുന്നു.
 
 കുറച്ചു സമയത്തെ തിരച്ചിലിനൊടുവിൽ തിരഞ്ഞു കൊണ്ടിരുന്ന എന്തിലോ അയാളുടെ കണ്ണുകൾ തട്ടി നിന്നു. വിയർത്തൊലിച്ച് അയാൾ അതിന് അടുത്തേക്ക് ചെന്നു.
 
 അയാൾ കുനിഞ്ഞിരുന്നു ഒരു ഫോട്ടോ ഫ്രെയിം പുറത്തെടുത്തു. പിന്നെ താൻ ഇട്ടിരുന്ന ഷർട്ട് ഊരി അയാള് ആ ഫോട്ടോ ഫ്രെയിം തുടച്ചു. അതിൻറെ ഗ്ലാസ് ഒക്കെ പൊട്ടി ഇരിക്കുന്നത് ആയിരുന്നു. എന്നാലും വളരെ സൂക്ഷിച്ച് അയാൾ മാറാല ഒക്കെ മാറ്റി ആ ഫോട്ടോയിൽ നോക്കി.
 
അതിൻറെ ഗ്ലാസ് പൊട്ടിയത് എങ്ങനെയെന്ന് അയാൾക്ക് ഓർമ്മ വന്നു. തൻറെ അച്ഛനും അമ്മയും അനിയനും താനും പിന്നെ ഞങ്ങളെ കുഞ്ഞുപെങ്ങളും ഉള്ള കുടുംബ ഫോട്ടോ ആയിരുന്നു അത്.
 
അന്നേ ദിവസം അവളെ പടിയടച്ച് പിണ്ഡം വെച്ച് കയറി വന്ന അച്ഛൻ പൂമുഖത്ത് ഇരിക്കുന്ന ഈ ഫോട്ടോ കണ്ടു കലി കയറി വലിച്ചെറിഞ്ഞതാണ്. പിന്നെ ദേഷ്യത്തോടെ പറഞ്ഞു.
 
“നമ്മളെ വേണ്ടാത്തവർക്ക് നമ്മുടെ ഇടയിലും ഇനി സ്ഥാനമില്ല.”
 
അന്ന് അച്ഛനെ അനുസരിച്ച് ആരും കാണാതെ ആ ഫോട്ടോ താനെടുത്ത് പത്തായപ്പുരയിൽ ഒളിപ്പിച്ചു. ഇന്ന് മായ പോട്രേറ്റ്നെ പറ്റി പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് ഓർത്തത്.
 
ഇന്ന് അച്ഛനുമമ്മയും അവളെക്കുറിച്ച് ഓർക്കുന്നുണ്ടായിരിക്കും. പണ്ടത്തെ ദേഷ്യമൊക്കെ മാറി എന്നാണ് തോന്നുന്നത്.
 
 അതുകൊണ്ട് ആകുമല്ലോ നിരഞ്ജന് മായയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ അവരെ ഒരു എതിർപ്പും കൂടാതെ വിവാഹം കഴിക്കാൻ അച്ഛൻ സമ്മതിച്ചത്.
 
അങ്ങനെ ഓരോന്ന് ആലോചിച്ചു കൊണ്ട് നിൽക്കുമ്പോഴാണ് ആരോ തന്നെ തോളിൽ പിടിച്ചു പോലെ നരേന്ദ്രനു തോന്നിയത്. അയാൾ തിരിഞ്ഞു നോക്കിയപ്പോൾ ചിരിച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന അനിയനെ ആണ് കണ്ടത്.
 
എന്നാൽ ഏട്ടൻറെ മുഖം ആകെ വാടി ഇരിക്കുന്നത് നാഗേന്ദ്രൻ പെട്ടെന്ന് ശ്രദ്ധിച്ചു. പതിയെ ഏട്ടൻറെ കയ്യിലേക്ക് നോക്കിയ അയാൾക്ക് മനസ്സിലായി എന്താണ് ഏട്ടൻറെ വിഷമം എന്ന്. എന്നാൽ അതു മറച്ചു വെച്ച് നരേന്ദ്രനോട് അയാൾ ചോദിച്ചു.
 
“നല്ലൊരു ദിവസം ആയി എല്ലാവരും താഴെ ഏട്ടനെ തിരിക്കുകയാണ്. എന്തിനാ വെറുതെ ഇവിടെ വന്നത്?”
 
“അത്... അത്...”
 
സംസാരിക്കാൻ വാക്കുകൾ കിട്ടാതെ വിഷമിക്കുന്ന ഏട്ടനെ കണ്ടു നാഗേന്ദ്രൻ പറഞ്ഞു.
 
“ഏട്ടൻ അത് അവിടെ വെച്ചിട്ട് വായോ. താഴെ എല്ലാവരും ഏട്ടനെ വെയിറ്റ് ചെയ്യുകയാണ്. നാളത്തെ കാര്യങ്ങൾ ഫൈനലൈസ് ചെയ്യണം.”
 
അതുകേട്ട് നരേന്ദ്രൻ നാഗേന്ദ്രനോട് പറഞ്ഞു.
 
“ഡാ... അതല്ലടാ, ഇതു മായ പറഞ്ഞിട്ടാണ്.”
 
“മായയോ? ഏട്ടൻ എന്തു വട്ടാണ് പറയുന്നത്?”
 
കാലത്ത് മായ വിളിച്ചതും എല്ലാം വിശദമായി തന്നെ നരേന്ദ്രൻ നാഗേന്ദ്രനോട് പറഞ്ഞു കേൾപ്പിച്ചു. എല്ലാം കേട്ടശേഷം നാഗേന്ദ്രൻ ആ ഫോട്ടോ ഫ്രെയിം എടുത്തു നന്നായി തുടച്ചു. പിന്നെ വെളിച്ചം ഉള്ള സ്ഥലത്ത് കൊണ്ടു വന്നു. അതിൽ നിന്നും പൊട്ടിയ ചില്ലുകൾ സൂക്ഷിച്ച് മാറ്റി. പിന്നെ നാലഞ്ച് ഏങ്കളിൽ നിന്നും തൻറെ ഫോണിൽ ഏതാനും ഫോട്ടോസ് എടുത്തു. പിന്നെ ഓരോരുത്തരെയും മുഖം zoom ചെയ്തു separate ആയി ഡീറ്റെയിൽഡ് ആയി തന്നെ എടുത്തു.
 
നരേന്ദ്രൻ എല്ലാം നോക്കി നിൽക്കുന്നുണ്ടായിരുന്നു. തന്നെപ്പോലെ അവൻറെ കണ്ണുകളും നിറയുന്നത് നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമേ നരേന്ദ്രനും സാധിച്ചുള്ളൂ. 
 
ഏകദേശം ആവശ്യത്തിന് ഫോട്ടോസ് എടുത്ത ശേഷം നാഗേന്ദ്രൻ നരേന്ദ്രനും മായയ്ക്കും ഫോർവേഡ് ചെയ്തു.
 
പിന്നെ മായയെ വിളിച്ചു.
 
മായ അവരുടെ വിളി പ്രതീക്ഷിച്ച പോലെ ആദ്യ callൽ തന്നെ കോൾ അറ്റൻഡ് ചെയ്തു.
 
“Thank you very much Sir. “
 
അതിന് ഉത്തരമായി നാഗേന്ദ്രൻ പറഞ്ഞു.
 
“ഏട്ടനെ അച്ചാ എന്നും, എന്നെ സാർ എന്നും ആണോ വിളിക്കുന്നത്? നിരഞ്ജൻ വിളിക്കും പോലെ കൊച്ചച്ചൻ എന്ന് വിളിച്ചാൽ മതി.”
അവൾ പുഞ്ചിരിയോടെ സമ്മതം അറിയിച്ചു.
“ഇപ്പോൾ അയച്ച photos മതിയോ?”
 
നാഗേന്ദ്രൻ വീണ്ടും ചോദിച്ചു.
 
“കൊച്ചച്ചന് വിഷമം ആകില്ലേ എങ്കിൽ ഞാൻ പറയുന്ന ഒന്ന് രണ്ട് angleൽ രണ്ടു മൂന്നു ഫോട്ടോസ് കൂടി അയച്ചു തരാമോ?”
 
“അതിനെന്താ മോള് പറഞ്ഞോളൂ.”
 
നാഗേന്ദ്രൻ സന്തോഷത്തോടെ പറഞ്ഞു.
 
അതുകേട്ട് മായ പറയുന്ന രീതിയിൽ പിക്ചേഴ്സ് എടുത്ത് അയച്ചു നൽകി.
 
 ഇതാരുടെ പിക്ചേഴ്സ് ആണെന്നു മായ അവരോട് ചോദിച്ചതുമില്ല. അവർ മായയോട് ഇത് ആരുടെ ഫോട്ടോ ആണെന്ന് പറഞ്ഞതുമില്ല. മായ പറഞ്ഞ angleൽ എടുത്ത ഫോട്ടോസിൻറെ ക്ലാരിറ്റി കണ്ടു നരേന്ദ്രൻ പറഞ്ഞു.
 
“ഈ ഫോട്ടോയിൽ മുഖം ഒക്കെ വളരെ ക്ലിയർ ആണ്.’
 
നാഗേന്ദ്രനും അത് സമ്മതിച്ചു.
 
ആ സമയമാണ് മായയുടെ സൗണ്ട് പിന്നെയും ഫോണിലൂടെ വന്നത്.
 
“ഇത് ഒരു സർപ്രൈസ് ആണ്. അവസാനം ഞാനിത് കൊടുക്കുമ്പോൾ എനിക്ക് സർപ്രൈസ് ആകരുത്.”
 
“അതെന്താ അച്ഛൻറെ കാന്താരി അങ്ങനെ പറഞ്ഞത്?”
 
“അച്ഛനോട് പറഞ്ഞു നിമിഷങ്ങൾക്കകം കൊച്ചച്ചൻ അറിഞ്ഞു. ഇനി ആരൊക്കെ അറിഞ്ഞു കാണും?”
 
“ആരും അറിഞ്ഞിട്ടില്ല കാന്താരി. ഞങ്ങൾ രണ്ടുപേരും മാത്രമേ ഇവിടെയുള്ളൂ.”
 
മായയുടെ ചോദ്യത്തിന് നരേന്ദ്രൻ ചിരിയോടെ മറുപടി പറഞ്ഞു.
 
“എന്നാൽ അച്ചനും കൊച്ചച്ചനും Thanks. സമയം വളരെ കുറവാണ്. ഞാൻ ഇതൊന്നു ചെയ്തു നോക്കട്ടെ.”
 
അതും പറഞ്ഞ് അവൾ കോൾ കട്ട് ചെയ്തു.
കാലത്ത് തൊട്ടു പത്തായത്തിൽ ആയിരുന്ന നരേന്ദ്രനും നാഗേന്ദ്രനും കുളത്തിൽ മുങ്ങി വരാം എന്നും പറഞ്ഞു തറവാട്ടിലെ കുളകരയിലേക്ക് നടന്നു.
 
“മായ മോള് ശരിക്കും ഒരു കാന്താരി തന്നെയല്ലേ ഏട്ടാ?”
 
നാഗേന്ദ്രൻറെ ചോദ്യത്തിന് ചെറിയൊരു ചിരിയോടെ നരേന്ദ്രൻ തലയാട്ടി.

നിരഞ്ജൻറെ സ്വന്തം പാറു Chapter 54

നിരഞ്ജൻറെ സ്വന്തം പാറു Chapter 54

4.7
17249

നിരഞ്ജൻറെ സ്വന്തം പാറു Chapter 54   Maya മുഖം wet tissue കൊണ്ട് നന്നായി തുടച്ചു. മുഖത്തെ ഉറക്ക ക്ഷീണം എല്ലാം മാറ്റി. Make up എല്ലാം ഒക്കെ ആണെന്ന് ഉറപ്പു വരുത്തി.    ഏതാനും സമയത്തിനു ശേഷം ഫ്ലൈറ്റ് ലാൻഡ് ചെയ്തു.   Crew ൻറെ നിർദ്ദേശ പ്രകാരം അവൾ പുറത്തിറങ്ങി Arrival terminal ലേക്ക് നടന്നു.   നിരഞ്ജനെ വിളിക്കണോ വേണ്ടയോ എന്ന് അവൾ കുറച്ചു നേരം ചിന്തിച്ചു. പിന്നെ പുറത്തിറങ്ങി അല്പനേരം അവൾ അവിടെയെല്ലാം നിരഞ്ജനെ തിരക്കി. കണ്ടില്ല...   നിരഞ്ജനെ വിളിക്കാൻ അവൾക്ക് എന്തോ വല്ലായ്മ തോന്നി. പിന്നെ ഒട്ടും സമയം കളയാതെ അവൾ ഭരതനെ വിളിച്ചു. ഭരതൻ ഉറക്കത്തിൽ ആണെങ്കിലും മായയുടെ call കണ്ടതും ഞെട്ടി