Aksharathalukal

❤❤നിനക്കായ്‌❤❤ - 47

 

©ആര്യ നിധീഷ്


ഭാഗം 47




ലച്ചുവിനെ പരിചയപെട്ടു എല്ലാരും ഫുഡും കഴിച്ചു റെഡി ആയി ഇറങ്ങി..... ലച്ചുവിനെ ഒഴിവാക്കാൻ കാശി ആവുന്ന പണി ഒക്കെ നോക്കി എങ്കിലും അവൾ അതൊക്കെ എട്ടായി മടക്കി പോക്കറ്റിൽ വെച്ചുകൊടുത്തു.....



രാവിലെ തിരിച്ച അവർ ഉച്ചയോടെ നാട്ടിൽ എത്തി അമ്മുവും കാശിയും അതുവും ലച്ചുവും ഒരു ടാക്സിയിലും അപ്പുവും ഹരിയും മറ്റൊരു ടാക്സിയിലും വീട്ടിലേക്ക് തിരിച്ചു.....


കാശ്ശി.... അപ്പൊ ഒക്കെ പറഞ്ഞപോലെ ആദ്യം ഞങ്ങൾ ചെല്ലും പുറകെ നിങ്ങൾ വരണം ബാക്കി ഒക്കെ പറഞ്ഞപോലെ എന്നേയും എന്റെ പെണ്ണിനേയും അകറ്റാൻ ഇത്രേം നാറിയ കളി കളിച്ച ആ @#₹@@മോൾക്ക് ഒരു പണി കൊടുതിട്ടെ ബാക്കി കാര്യം ഉള്ള്.....


ദേഷ്യത്തിൽ കൈ മുഷ്ടിചുരുട്ടി പറഞ്ഞവൻ കാറിലേക്ക് കേറി .........


ഹരിയുടെ കാർ മേലേടതെ ഗേറ്റ് കടന്ന് അകത്തേക്ക് കയറിയപ്പോഴേ രേവതിയും അപ്പുവിന്റെ അമ്മ ഭാനുമതിയും ഉമ്മറത് ഉണ്ടായിരുന്നു മക്കളെ കണ്ടതും ഇരുവരും പുഞ്ചിരിയോടെ അവർക്കടുത്തേക്ക് നടന്നു.....


ഒറ്റ ദിവസം എന്നുപറഞ്ഞു പോയിട്ട് എവിടെ ആയിരുന്നെടാ രണ്ടും......


അപ്പുവിന്റെ ചെവിയിൽ കളിയായി നുള്ളി ഭാനു ചോദിച്ചതും അവൻ വെളുക്കനെ ഒന്നിളിച്ചുകാണിച്ചു.....


എന്റെ ഭാനുകുട്ടി ഒന്നും പറയണ്ട ആകെ പെട്ട് പോയെന്നെ..... അതല്ലേ വരാൻ പറ്റാഞ്ഞേ......



മ്മ് വാ രണ്ടും നല്ല മാമ്പഴപ്പുളിശ്ശേരിയും അവിയലും..... പുളിയിഞ്ചിയും ഒക്കെ ഉണ്ട് ഊണിന്.......

വാത്സല്യത്തോടെ അപ്പുവിന്റെ മുടിയിൽ തലോടി അവർ പറഞ്ഞതും അത് നോക്കി ചിരിച് ഹരി ഒന്നും മിണ്ടാത്തെ മറ്റേതോ ചിന്തായിൽ നിൽക്കുന്ന രേവതിയെ ചേർത്തുപ്പിടിച്ചു......



എന്താ അമ്മ ഇങ്ങനെ മിണ്ടാതെ നിക്കുന്നെ......



ഏയ്.... ഒന്നുമില്ലടാ എന്റെ അമ്മുട്ടിക്ക് ഒരുപാട് ഇഷ്ട്ടായിരുന്നു ഈ കറികൾ ഒക്കെ ഇന്ന് അതൊക്കെ ഉണ്ടാക്കിയപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ..... പാവം എന്റെ കുട്ടി ഇപ്പൊ എവിടെ ആണോ..... സുഖമായി ഇരിക്കുന്നോ ഒന്നും അറിയില്ലലോ.....


വിഷമിക്കാത്തമ്മ..... അമ്മ പോലും ചിന്തിക്കാത്ത ഒരു ദിവസം അവൾ വരും..... അമ്മ നോക്കിക്കോ .........


അവരേ ചേർത്തുപിടിച്ചു പറഞ്ഞവൻ അകത്തേക്ക് പോയി പിന്നാലെ ചുണ്ടിൽ ഒളിപ്പിച്ച ചിരിയുമായി അപ്പുവും......


അകത്തേക്ക് ചെന്നപ്പോഴേ കണ്ടു ഹാളിലെ സോഫയിൽ ഇരുന്നു മുന്നിലെ ടീപ്പൊയിൽ കാൽ കയറ്റിവെച്ചു ഫോണിൽ തോണ്ടുന്ന വജ്രായെയും അടുത്തിരിക്കുന്ന അമ്മായിയെയും......


ആ ഹരിയേട്ടാ..... ഇത് എപ്പോ വന്നു..... ഞാൻ ഇപ്പോഴും കൂടി അപ്പച്ചിയോട് ചോദിച്ചതെ ഉള്ളു ഹരിയേട്ടനെ കണ്ടില്ലലോ എന്ന്.....


ഒന്നും അറിയാത്തപോലെഉള്ള അവളുടെ അഭിനയം കണ്ട് ദേഷ്യം കടിച്ചമർത്തി അവൻ അവൾക്ക് ഒരു പുഞ്ചിരി സമ്മാനിച്ചു....


ആ ഹരി നീ വരാൻ കാത്തിരിക്കുവായിരുന്നു അമ്മായി.... എന്റെ മോനെ നിന്നെ ഇട്ടിട്ട് പോയ ആ അസത്തിനെ ഓർത്ത് ജീവിതം കളയാതെ വേറെ ഒരു പെണ്ണിനേയും കെട്ടി സുഖമായി ജീവിച്ചു കാണിക്ക്.....


വജ്രായെ ഇടങ്കന്നിട്ട് നോക്കി നിഗൂഢമായി ചിരിച്ചികൊണ്ട് അവർ പറഞ്ഞതും പുച്ഛം കലർന്ന ചിരിയോടെ അവൻ അവരെ ഒന്ന് നോക്കി......


അമ്മായി പറഞ്ഞത് ശെരിയാ എന്നേ വേണ്ടാത്തവരെ എനിക്കെന്തിനാ..... അമ്മായി പറ നല്ല ആലോചന വല്ലോം ഉണ്ടെങ്കിൽ നമ്മുക്ക് കെട്ടി കളയാം.......


അപ്പുവിനെ നോക്കി ഒന്ന് കണ്ണിറുക്കി ഹരി പറഞ്ഞതും ഒരു വിജയ ചിരിയോടെ അവർ വജ്രായെ നോക്കി......


എന്തിനാ മോനെ ഇനി മറ്റൊരാളെ നോക്കുന്നെ വജ്ര നിന്റെ മുറപ്പെണ്ണല്ലേ നിനക്ക് സമ്മതം ആണെങ്കിൽ നമ്മുക്ക് അത് ആലോചിക്കാം....


അയ്യോ അമ്മായി എന്തൊക്കെ പറഞ്ഞാലും ഞാൻ ഒരു രണ്ടാംകെട്ടുകാരൻ ആണ് അവൾക്ക് ഞാൻ ചേരില്ല എന്നെക്കാൾ നല്ല ബദ്ധം അവൾക്ക് കിട്ടില്ലേ......


അതുപ്പിന്നെ മോനെ അവൾക്ക് പണ്ടുതൊട്ടെ ഇഷ്ടായിരുന്നു നിന്നെ നിന്റെ വിവാഹം കഴിഞ്ഞതോടെ ഇനി ഒരു കല്യാണം വേണ്ട എന്നുപറഞ്ഞു നിക്കുന്നവളാ അവൾ ആ അവൾക്ക് നിന്നെക്കാൾ യോഗ്യൻ വേറെ ആരാ.....


മുഖത്ത് സങ്കടം വരുത്തി അവർ പറഞ്ഞതും അവരെ ദയനീയമായി നോക്കി ഹരി വജ്രായുടെ അടുത്തേക്ക് നടന്നു.....


ആണോ വജ്ര.....അമ്മായി പറഞ്ഞത് ശെരി ആണോ.....


തല താഴ്ത്തി നിൽക്കിന്നവളെ നോക്കി അവൻ ചോദിച്ചതും മുറ്റത്ത്‌ ഒരു കാർ വന്നതും ഒരുമിച്ചായിരുന്നു...... ശബ്ദം കേട്ട് രേവതിയും ഭാനുവും കൂടെ അമ്മായിയും വെളിയിലേക്ക് ഇറങ്ങി കോ ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങുന്ന കാശിയെ കണ്ടതും മനസ്സിലാവാതെ അവർ പരസ്പ്പരം നോക്കി.....


അവരുടെ നിൽപ്പ് കണ്ടതും വജ്രായും അവരുടെ പുറകെ ചെന്നു ആ ഗ്യാപ്പിൽ അപ്പു ഹരിയെ ചേർത്തുപിടിച്ചു.....


എന്റെ പൊന്നെ എന്തോരു ഓസ്‌ക്കാർ അഭിനയം ആയിരുന്നടാ ഞാൻ തന്നെ വിശ്വസിച്ചുപോയി....... നിനക്ക് ബിസ്സ്നസ്സ് ഒക്കെ വിട്ട് വല്ല സിനിമയിലും അഭിനയിച്ചൂടെ.....


ടാ ടാ മതി ഊതിയത് ഇതിൽ നിന്നും നിനക്ക് എന്ത് മനസ്സിലായി......


ഒന്നും മനസ്സിലായില്ല 🙄🙄


എടാ മണ്ട ഈ കളിക്ക് പിന്നിൽ ആ മൂദേവി മാത്രം അല്ല ആ അമ്മായി പെണ്ണുപ്പിള്ളയും ഉണ്ട് കണ്ടില്ലേ അവരുടെ അഭിനയം..... നീ വാ അവിടെ ഷോ തുടങ്ങിക്കാണും......


അപ്പുവിനെ നോക്കി പറഞ്ഞ് ഹരി വെളിയിലേക്ക് ഇറങ്ങി......


➖️➖️➖️➖️➖️


വെളിയിലേക്ക് ചെന്നതും ബ്ലാക്ക് ഷർട്ടും ബ്ലൂ ജീൻസും ഇട്ട് മുടി വലം കൈയാൽ ഒതുക്കി വെച്ച് ഇറങ്ങി വരുന്ന കാശിയെ കണ്ടതും വജ്ര സ്വയം മറന്നവനെ നോക്കി നിന്നു..... അവന്റെ ഉറച്ച ശരീരവും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴിയും അവളുടെ കണ്ണുകൾ അവനിൽ ഒഴുകി നടന്നു.....



ടാ ഹരി നീ അത് കണ്ടോ..... അവൾ അസൽ പിട ആട..... കാശിയെ ഊറ്റി കുടിക്കുവാ ശവം.....


അവൾ നോക്കട്ടെടാ അവൾക്കുള്ളത് നമ്മുക്ക് കൊടുക്കന്നെ.....


കാശി ഇറങ്ങി എല്ലാവർക്കും ഒരു പുഞ്ചിരി നൽകി പുറകിലെ ഡോർ തുറന്നു അവിടുന്ന് ഇറങ്ങുന്ന ആളെ കണ്ടതും എല്ലാവരും ഒരു നിമിഷം അമ്പരന്നുപോയി ഒരു ആശ്രയതിനെന്നോണം കാശിയുടെ കൈ പിടിച്ചു വീർത്ത വയറിൽ കൈ ചേർത്ത് സൂഷ്മതയോടെ ഇറങ്ങി വരുന്നവളെ കണ്ടതും രേവതിയും ഭാനുവും ഉൾപ്പെടെ എല്ലാവരും ഞെട്ടിയിരുന്നു.....


അമ്മു..... മോളെ...... നീ.....


നിറഞ്ഞ കണ്ണുകളോടെ അവളിലേക്ക് അടുത്തുകൊണ്ട് അർധക്‌ക്തിയിൽ നിർത്തി രേവതി അവളെ ചേർത്തു പിടിച്ചു......


രേവമ്മേ...... ഒരുപാട് കരയിച്ചു ഞാൻ അല്ലേ.....


പോട്ടെ സാരില്ല മോള് വാ......


അമ്മുവിനെ ചേർത്തു പിടിച്ചവർ അകത്തേക്ക് നടന്നതും ചെറു ചിരിയോടെ അതുവും ലച്ചുവും കാശിയും പിന്നാലെ വന്നു.......


നാത്തൂനേ...... നാത്തൂൻ ഇത് എന്ത് ഭാവിച്ച ഇവളെയും വിളിച്ചു വരുന്നേ???

രേവതിയെ നോക്കി ദേഷ്യത്തിൽ പറഞ്ഞവർ അമ്മുവിന് നേരെ തിരിഞ്ഞു.....


 എവിടെയോ പോയി കിടന്ന് ഏതോ ഒരുത്തന്റെ കൊച്ചിനെയും കൊണ്ട് വന്ന് ഈ മേലേടാതെ മരുമകൾ ആയി കഴിയാം എന്നാണോ നീ കരുതിയെ


അവരുടെ സംസാരത്തിൽ ദേഷ്യത്തിൽ വിറച്ച ഹരി കൈ മുഷ്ടി ചുരുട്ടി പിടിച്ചതും അമ്മു അവനെ നോക്കി കണ്ണ് ചിമ്മി......



ചോദിച്ചത് കെട്ടില്ലെടി അസത്തെ നീ..... ഈ വയറും വീർപ്പിച്ച് ആരെ കാണാനാ നീ ഇങ്ങോട്ട് കെട്ടിയെടുത്തെ എന്ന്.....



ദേ പെണ്ണ്പിള്ളെ..... അങ്ങേരുടെ അമ്മായി ആണെന്ന് ഓർത്തിട്ടല്ല നിങ്ങളുടെ പ്രായത്തെ മാനിച്ച ഞാൻ ഇത്രയും നേരം മിണ്ടാത്തെ നിന്നത് ഇനി എന്റെ മുന്നിൽ നിന്നും ഈ പെഴച്ച നാവ് പൊന്തിയാൽ അമ്മു അതങ്ങ് മറക്കും അത് വേണ്ടെങ്കിൽ എന്റെ മുന്നിന്ന് മാറിക്കോ.....


യാതൊരു ഭാവവും ഇല്ലാതെ പറയുന്നവളെ നോക്കി കാശിയും അതുവും അപ്പുവും ഉൾപ്പടെ എല്ലാവരും കിളിപോയി നിന്നപ്പഴും ഹരി ചെറു ചിരിയോടെ അവളെ നോക്കി നിന്നു.......


ടി...... എവിടെയൊക്കയോ നിരങ്ങി നടന്ന് കണ്ടവന്മാരുടെ കൂടെ കിടന്നിട്ട് ഒരു കൊച്ചിനെയും ഉണ്ടാക്കി വന്നിട്ട് നീ എന്റെ അമ്മയുടെ അടുതു കയർക്കുന്നോ......


ഠപ്പെ.......


ദേഷ്യത്തിൽ വജ്ര അവളിലേക്ക് അടുത്തതും അമ്മുവിന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞതും ഒരുമിച്ചായിരുന്നു.......


അടികൊണ്ട കവിളിൽ പൊത്തിപ്പിടിച്ചവൾ കത്തുന്ന മിഴികളോട് അമ്മുവിനെ നോക്കി......


ടി.... നീ എന്നേ തല്ലി അല്ലേ......


നീ ചെയ്ത ചേറ്റത്തരത്തിന് തല്ലല്ലാ വജ്രെ തരേണ്ടത് ഇത് ഇപ്പൊ നീ പറഞ്ഞതിനുള്ള മറുപടി ആണ് ഇനിയും വന്നാൽ ഇനിയും കൊള്ളും നീ......



ഹരി..... മോനെ ഇതൊക്കെ കേട്ട് നീ എന്താ മിണ്ടാതെ നിൽക്കുന്നെ കേട്ടില്ലേ ഈ അസത്തിന്റെ അഹങ്കാരം..... കഴുത്തിൽ പിടിച്ചു വെളിയിൽ ഇറക്ക് ഈ പിഴച്ചവളെ.....


അവളെ നോക്കി ദേഷ്യത്തോടെ ഹരിയോടായി അമ്മായി പറഞ്ഞതും അവൻ അവരെ നോക്കി അമ്മുവിനടുത്തേക്ക് നടന്നു.....


അമ്മു..... നീ എന്തിനാ അവളെ തല്ലിയെ...... ഒന്ന് പറഞ്ഞിരുന്നെങ്കിൽ ഈ ഞാൻ കൊടുക്കില്ലായിരുന്നോ.....ചുമ്മാ ഇങ്ങനെ ദേഷ്യം പിടിച്ച് ബിപി കൂട്ടിയാൽ നമ്മുടെ മക്കൾക്കല്ലേ പ്രോബ്ലം....


കള്ള ചിരിയോടെ അവൻ അവളെ ചേർത്തും പിടിച്ചു മിഴിച്ചു നിൽക്കുന്ന രേവതിയെയും ഭാനുവിനെയും നോക്കി കണ്ണ്ചിമ്മിയത്തും സംശയത്തോടെ വജ്രായും സുധയും(വജ്രായുടെ അമ്മ അതായത് നമ്മുടടെ അമ്മായി )അവനെ നോക്കി



മോനെ ഹരി..... നീ എന്തോക്കെയാ ഈ പറയുന്നേ.....


കേട്ടത് വിശ്വാസം വരാതെ സുധ ഹരിക്കു നേരെ തിരിഞ്ഞു.....



ദേ അമ്മയും മോളും കേൾക്കാൻ വേണ്ടി പറയുവാ മേലേടാതെ ഹരികൃഷ്ണന്റെ ചോര തന്നയാ ഇവളുടെ ഉദരത്തിൽ വളരുന്നത് അത് എനിക്കിനി ആരെയും തെളിവ് സഹിതം ബോധ്യപ്പെടുത്തേണ്ട കാര്യം ഇല്ല പക്ഷെ എനിക്ക് ബോധ്യപ്പെടാൻ പലതും ഉണ്ട് വിചാരണയും ശിക്ഷയും ഒന്നും ഒട്ടും വൈകില്ല ആദ്യം എല്ലാരും അകത്തേക്ക് വാ...... എന്നിട്ടാവാം ബാക്കി സംസാരം......


വജ്രായെ നോക്കി കടുപ്പത്തിൽ പറഞ്ഞവൻ അകത്തേക്ക് പോയതും അവൾ ഒരു നിമിഷം തറഞ്ഞുനിന്നുപോയി.....


തുടരും........
 

 

❤❤നിനക്കായ് ❤❤ - 48

❤❤നിനക്കായ് ❤❤ - 48

4.9
5056

  ©ആര്യ നിധീഷ് ഭാഗം 48 അമ്മുവിനെ ചേർത്തു പിടിച്ച് അകത്തേക്ക് നടക്കുന്നവനെ പകപ്പോടെ നോക്കി വജ്ര സിറ്റ്ഔട്ടിൽ തന്നെ നിന്നു..... അവളുടെ നിൽപ്പ് കണ്ട് ദേഷ്യം കടിച്ചമർത്തി അതു അവളുടെ അടുത്തേക്ക് നടന്നു..... പൊന്ന് മോള് ഇനി അടുത്ത പണിക്കുള്ള പ്ലാനിങ് ആണോ??? അവളെ നോക്കി പുച്ഛത്തോടെ അവൾ ചോദിച്ചതും വജ്ര അവളെ മിഴിച്ചു നോക്കി..... അത് ചോദിക്കാൻ നീ ആരാടി..... അത് നീ അറിയണ്ട സമയം ആകുമ്പോൾ അറിഞ്ഞോളും പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ഇനി അമ്മുവിന്റെയും ഹരിയുടെയും ഇടയിൽ നീ വന്നാൽ പിന്നെ നീ നേരെ ചൊവ്വേ നടക്കില്ല.... കേട്ടോടി....... ഒരു ഭീഷണിയായി പറഞ്ഞവൾ അകത്തേക്ക് പോയി