നിരഞ്ജൻറെ സ്വന്തം പാറു Chapter 53
അവർ രണ്ടുപേരും കുളക്കടവിൽ എത്തിയപ്പോൾ തറവാട്ടിലെ പുരുഷപ്രജ മുഴുവനും അവിടെ ഹാജർ ഉണ്ട്. അഞ്ചും കൂടി കുളത്തിൽ കുത്തി മറയുന്നതും നോക്കി അവർ നിന്നു. പിന്നെ ഒന്നും നോക്കിയില്ല, രണ്ടുപേരും എടുത്തു ഒരു ചാട്ടം ആയിരുന്നു വെള്ളത്തിലേക്ക്.
അന്നേരം തന്നെ ഭരതൻറെ അച്ഛനും വന്നു. അയാളും അവരോടൊപ്പം കൂടി.
നിഹാരികയും ചന്ദ്രദാസും തോട്ടത്തിൽ നടക്കാൻ പോയി തിരിച്ചു പിൻവശത്തു കൂടി വരികയായിരുന്നു. പിന്നെ അടുത്തെത്തിയതും അയാളും അവരോടൊപ്പം കൂടി.
നിഹാരിക എല്ലാവരുടെയും ഒത്തിരി ഫോട്ടോസ് എടുത്തു. പിന്നെ അവരുടെ ഫാമിലി ഗ്രൂപ്പിൽ ഇടുകയും ചെയ്തു.
വളരെ സമയത്തിനു ശേഷം എല്ലാവരും കുളിച്ചു കയറി. പിന്നെ തറവാട്ടിലേക്ക് വന്നു. എല്ലാവരും ബ്രേക്ഫാസ്റ്റ് കഴിക്കാൻ ഇരുന്നു.
പെട്ടെന്നാണ് ഭരതന് മായ വിളിച്ചത് ഓർമ്മ വന്നത്. അവൻ വേഗം തന്നെ മായയെ തിരിച്ചു വിളിച്ചു.
എന്നാൽ അവൾ കോൾ കട്ട് ചെയ്ത് മെസ്സേജ് അയച്ചു.
I am little busy. Will call you later.
അവൻ മെസ്സേജ് നോക്കി ഇരിക്കുന്നത് കണ്ടു നിരഞ്ജൻ അവനോട് ചോദിച്ചു.
“എന്തു പറ്റി?
"അത് മായ കാലത്ത് വിളിച്ചിരുന്നു. ഉറക്കത്തിലായിരുന്നതു കൊണ്ട് പിന്നെ വിളിക്കാൻ പറഞ്ഞു. എന്നാൽ ഇപ്പോൾ വിളിച്ചപ്പോൾ അവൾ കോൾ കട്ട് ചെയ്തു. പിന്നെ വിളിക്കാം എന്ന് മെസ്സേജ് അയച്ചിരുന്നു. എന്നോട് പിണക്കം ആയിരിക്കും അവൾ. അതുകൊണ്ടായിരിക്കും അവൾ ഫോൺ കട്ട് ചെയ്തത്.”
ഭരതൻ പിറുപിറുക്കുന്നത് കേട്ട് അവൻറെ അച്ഛൻ ചോദിച്ചു.
“നീ എന്തിനാണ് ഇത്ര ടെൻഷൻ അടിക്കുന്നത്? നിരഞ്ജന് ഒരു കുലുക്കവും ഇല്ലല്ലോ?”
അതുകേട്ട് നിരഞ്ജൻ ചോദിച്ചു.
“അത് കാര്യം എന്താണെന്ന് അങ്കിളിന് അറിയില്ലേ? ഈ ഇരിക്കുന്ന നാലുപേരുടെയും പെങ്ങളായി അവളെ പ്രഖ്യാപിച്ചിരിക്കുന്നത്. അവളുടെ ആങ്ങളമാരെ തട്ടിയിട്ട് മനുഷ്യന് ഒരു വഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്.”
അതു കേട്ടുകൊണ്ട് നിന്ന് നിഹാരിക അല്പം കുശുബോടെ ചോദിച്ചു.
“അതു കൊള്ളാമല്ലോ? അപ്പോൾ എൻറെ സ്ഥാനം എല്ലാം അവൾ ഓൾറെഡി കൈക്കലാക്കിയോ? ഈ മായ എനിക്ക് ഒരു വൻ പാരയാകും എന്നാണ് തോന്നുന്നത്. എൻറെ പോക്കറ്റ് മണി... ഈശ്വരാ കാത്തോളണേ...”
നിഹാരികയുടെ സംസാരം കേട്ട് എല്ലാവരും ചിരിച്ചു പോയി. പിന്നെ ചന്ദ്ര ദാസിനെ നോക്കിക്കൊണ്ട് എല്ലാവരും കളിയാക്കി പറഞ്ഞു.
“അളിയോ... ഇതിലും വലുത് എന്തോ വരാനിരുന്നതാണ്, ഇങ്ങനെ ആയി. അത്ര ചിന്തിച്ചാൽ മതി.”
അതുകേട്ട് ചന്ദ്രദാസ് പറഞ്ഞു.
“എൻറെ വിധി അല്ലാതെ എന്ത് പറയാൻ.”
നിഹാരിക അടക്കം എല്ലാവരും അതുകേട്ട് ചിരിച്ചു പോയി. അവർക്കൊപ്പം ഉണ്ടായിരുന്ന അച്ഛച്ഛനും അച്ഛമ്മയും എല്ലാം കേട്ട് സന്തോഷത്തോടെ ഭക്ഷണം കഴിക്കുകയായിരുന്നു.
എല്ലാവർക്കുമൊപ്പം സന്തോഷത്തോടെ ഇരിക്കുന്നുണ്ട് എങ്കിലും നിരഞ്ജൻറെ മനസ്സിൽ ചെറിയ തോതിൽ അല്ലെങ്കിലും ജലസീ നിറഞ്ഞു തുടങ്ങിയിരുന്നു. അവൻ മനസ്സിൽ ആലോചിക്കാതെ ഇരുന്നില്ല.
ഇവൾ എന്താണ് എന്നെ വിളിക്കാതെ ഭരതനെ വിളിച്ചത്?
ഞാനല്ലേ അവളുടെ ബോയ്ഫ്രണ്ട്? അപ്പോൾ എന്നോടല്ലേ അവൾ സംസാരിക്കേണ്ടത്?
ഇനി ഇപ്പോൾ നാളെ വരാതിരിക്കാൻ എന്തെങ്കിലും തരികിട കാണിക്കാൻ ആയിരിക്കുമോ എന്നെ വിളിക്കാതെ ഭരതനെ എന്നെ വിളിച്ചത്.
മായ ആയതു കൊണ്ട് ഇതും ഇതിലപ്പുറവും പ്രതീക്ഷിക്കണം.
തരികട കണ്ടു പിടിച്ചത് തന്നെ അവൾ ആണെന്ന് ചില സമയത്തെ അവളുടെ പ്രവർത്തി കണ്ടാൽ തോന്നിപ്പോകും.
എങ്ങാനും അവൾ നാളെ വന്നില്ലെങ്കിൽ അവളെയും അവളുടെ ആങ്ങളയെയും ഞാൻ ശരിയാക്കും.
അവളെ കുറിച്ച് ഓർത്ത് അവനാകെ അസ്വസ്ഥത തോന്നി. അവൻ മനസ്സിൽ പറഞ്ഞു.
അവൾ അവളുടെ ഫാമിലിക്ക് എന്തെങ്കിലും റിസ്ക് ഉള്ള കാര്യങ്ങൾ ചെയ്യാറില്ല എന്ന് എനിക്ക് നന്നായി അറിയാം.
എന്നിട്ടും സമാധാനമില്ലാതെ നിരഞ്ജൻ അവളുടെ വീടിന് പ്രൊട്ടക്ഷന് നിൽക്കുന്ന ബോഡിഗാർഡിനെ വിളിച്ചു. മായയുടെ വിശേഷം ചോദിച്ചപ്പോൾ അയാൾ പറഞ്ഞു.
"മാഡം കാലത്തു തന്നെ ഷോപ്പിങ്ങിന് പോയിരുന്നു എന്നും ഇപ്പോൾ ആണ് തിരിച്ചെത്തിയത് എന്നും."
അത് കേട്ടപ്പോൾ അവന് കുറച്ചു സമാധാനമായി.
ചിരിച്ചും കളിച്ചും റിലാക്സ് ആയി അന്നേ ദിവസം കടന്നു പോയി. മാധവൻ അടക്കം എല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.
രാത്രി ഡിന്നർ കഴിക്കുമ്പോൾ നിരഞ്ജനോട് മാധവൻ ചോദിച്ചു.
“മായ എങ്ങനെയാണ് വരുന്നത്?”
നിരഞ്ജൻ മറുപടി പറയും മുമ്പേ കോറസ്സായി ബാക്കി നാലു പേരും പറഞ്ഞു.
“എയർപോർട്ടിൽ ഞങ്ങൾ പോയി കൊണ്ടു വരും ഞങ്ങളുടെ പെങ്ങളെ.”
അതുകേട്ട് നിരഞ്ജൻ എല്ലാവരെയും ഒന്ന് നോക്കി.
നരേന്ദ്രൻ ആണ് അതിനു മറുപടി പറഞ്ഞത്.
“നിങ്ങൾ എല്ലാവരും പോയാൽ പിന്നെ ഇവിടെ വരുന്നവരുടെ കാര്യം ആരു നോക്കും? മാത്രമല്ല അവൾ ഇങ്ങോട്ട് തന്നെയല്ലേ വരുന്നത്? പിന്നെ എന്താ എല്ലാവരും കൂടി അവിടേക്ക് ഒരു പോക്ക്? അതുകൊണ്ട് ഞങ്ങൾ പോകാം ഞങ്ങളുടെ മോളെ കൊണ്ടുവരാൻ, അല്ലെ നാഗേന്ദ്ര?”
നരേന്ദ്രൻ അനിയനെ നോക്കി കള്ള ചിരിയോടെ ചോദിച്ചു.
അതുകേട്ട് ചെറിയ തലമുറ ഒന്നടങ്കം വായും പൊളിച്ചിരുന്നു പോയി.
“എന്താ കഥ ഈ മായ ഒരു സംഭവം തന്നെയാണല്ലോ അച്ഛാച്ഛാ.”
നിഹാരികയുടെ വാക്കുകൾ എല്ലാവരിലും ചിരി പരത്തി.
പെട്ടന്നാണ് മാധവൻ പറഞ്ഞത്.
“നിങ്ങൾ ആരും പോകേണ്ട ഞാൻ...”
മാധവൻ പറഞ്ഞു തീരും മുൻപ് എല്ലാവരും ഒരു പോലെ സ്റ്റണ്ട് ആയി മാധവനെ നോക്കി.
നിഹാരികയുടെ വാക്കുകൾ തന്നെ പിന്നെയും കേട്ടു.
“അച്ഛച്ഛനും ഇവരുടെ കൂടെ, ഇവരെ പോലെ, അവളെ കൊണ്ടു വരാൻ തല്ലു കൂടുകയാണോ?”
അതുകേട്ട് മാധവൻ കപട ദേഷ്യത്തോടെ പറഞ്ഞു.
“ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ എൻറെ കുട്ടി... “
പിന്നെ എല്ലാവരെയും നോക്കി പറഞ്ഞു.
“ഞാൻ പറയാം ആര് പോണം എന്ന്.”
“ആഹാ... അതായിരുന്നുവോ കാര്യം. ഞാൻ കരുതി അച്ഛച്ഛനും മായയുടെ fans groupൽ ചേർന്നു എന്ന്.”
നിഹാരികയുടെ സംസാരം കേട്ട് മാധവൻ അടക്കം എല്ലാവരും പൊട്ടിച്ചിരിച്ചു പോയി. പിന്നെ മാധവൻ പറഞ്ഞു.
“നിരഞ്ജന് അറിയാം അവൻറെ പെണ്ണിനെ കൂട്ടിക്കൊണ്ടു വരാൻ.”
“അവൻ തനിച്ചോ?”
നീകേത് അറിയാതെ ചോദിച്ചു പോയി.
“നിരഞ്ജൻ തനിച്ച് മായയെ കൂട്ടിക്കൊണ്ടുവരാനോ?”
അതേ സമയം തന്നെ മറ്റു 3 പേരും ചോദിച്ചു.
അവരുടെ നാലുപേരുടെയും ചോദ്യം കേട്ട് നരേന്ദ്രൻ പറഞ്ഞു.
“അല്ല മക്കളേ, അഞ്ചാറു യൂണിയൻകാരെയും കൂടി വിടാം അവളെ കൂട്ടിക്കൊണ്ടു വരാൻ. അല്ലാതെ നിങ്ങളോടൊക്കെ എന്തുത്തരം ആണ് പറയേണ്ടത്? അവരുടെ ഒരു ചോദ്യം കേട്ടില്ലേ?”
അപ്പോഴേക്കും എല്ലാവരും ചിരി തുടങ്ങിയിരുന്നു. എന്നാൽ നിരഞ്ജൻറെ മനസ്സിൽ എന്തോ കുളിർ മഞ്ഞു പെയ്യും പോലെ ഫീൽ ചെയ്യാൻ തുടങ്ങി. പെട്ടെന്ന് ഭരതൻ പറഞ്ഞു.
“She will not be comfortable alone.”
ഭരതൻ പറഞ്ഞതു കേട്ട് അച്ഛമ്മ ചോദിച്ചു.
“അതെന്താ അങ്ങനെ? നിരഞ്ജൻ കൂടെയുള്ളപ്പോൾ അവൾക്ക് നിങ്ങളുടെ ആവശ്യം ഉണ്ടാകുമോ?”
പിന്നെ ഭരതനും ഒന്നും പറയാൻ പോയില്ല. ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിരഞ്ജനോട് ഭരതൻ വന്നു പറഞ്ഞു.
“ഒരു കാർ ഡ്രൈവിൽ നീ ഒരുത്തിയെ പ്രഗ്നൻറ് ആക്കി. ഇനി ഇപ്പോൾ എൻറെ പെങ്ങളെ എന്തേലും ചെയ്താൽ ഉണ്ടല്ലോ, നിന്നെ ഞാൻ ബാക്കി വെച്ചേക്കില്ല.”
“ഞങ്ങൾക്കും ഇതു തന്നെയാണ് നിന്നോട് പറയാനുള്ളത്.”
പെട്ടെന്നാണ് കോറസ്സായി ബാക്കിയുള്ളവരുടെ സൗണ്ടും നിരഞ്ജൻ കേട്ടത്.
അവരെ എല്ലാവരെയും നോക്കി ഒരു വളിച്ച ചിരി ചിരിച്ച് നിരഞ്ജൻ ഒരു മൂളിപ്പാട്ടും പാടി അകത്തേക്ക് നടന്നു. പിന്നാലെ നാൽവർ സംഘവും.
രാത്രി 12 മണിക്ക് അച്ഛമ്മയെ വിളിച്ചെഴുന്നേൽപ്പിച്ച് വിഷ് ചെയ്യണം എന്ന് അവർ തീരുമാനിച്ചിരുന്നു. ശേഷം നിരഞ്ജൻ എയർപോർട്ടിൽ പോകാനാണ് തീരുമാനിച്ചത്.
നേരം പോകാൻ എല്ലാവരും നിരഞ്ജൻറെ റൂമിലായിരുന്നു കൂടിയത്.
നിരഞ്ജനും മറ്റു നാലുപേരും കൂടാതെ നിഹാരികയും ചന്ദ്രദാസും നികേതിൻറെ വൈഫ് ശ്രീലേഖയും അവർക്കൊപ്പം കൂടി.
അവർക്ക് മൂന്നുപേർക്കും അറിയേണ്ടത് മായയെ പറ്റിയായിരുന്നു.
നിരഞ്ജൻ എങ്ങനെ മായ ഇഷ്ടപ്പെട്ടു.
Love at first sight ആണോ?
അവരുടെ ചോദ്യങ്ങൾക്ക് എല്ലാം നിരഞ്ജൻ ഒരു നോട്ടം കൊണ്ട് ഉത്തരം നൽകി.
എന്നാൽ ഭരതനും മറ്റുള്ളവരും മായയെ പറ്റി സംസാരത്തിൽ വരാതിരിക്കാൻ ശ്രമിച്ചെങ്കിലും നിഹാരികയും ശ്രീയും മായയെ കുറിച്ച് അറിയാൻ പരമാവധി ശ്രമിക്കുന്നുണ്ടായിരുന്നു. അവസാനം സഹികെട്ട് നികേത് പറഞ്ഞു.
“നിരഞ്ജൻറെ ഓഫീസിൽ ജോലി ചെയ്യുന്നതാണ് മായ. അവൾ നല്ല സ്മാർട്ടാണ്. ബിസിനസ് ഒക്കെ നന്നായി അറിയുന്നവൾ. നിങ്ങളെപ്പോലെ അല്ല എന്നർത്ഥം. നിങ്ങൾക്ക് ആകെ അറിയുന്നത് കുറേ മരുന്നും രോഗവും അല്ലേ? അതല്ലേ നിങ്ങളുടെ ജീവിതം. എന്നാൽ മായ അങ്ങനെയല്ല.”
അതുകേട്ട് നിഹാരിക പറഞ്ഞു.
“ഏട്ടാ, ഞങ്ങളുടെ പ്രൊഫഷനിൽ തൊട്ടു കളിക്കല്ലേ.”
“നീ ഒന്ന് അടങ്ങ് ആദ്യം. ഞങ്ങൾ ഒന്ന് അവളെപ്പറ്റി ബാക്കി കേൾക്കട്ടെ. എന്തായാലും ബാക്കി പറയൂ ഏട്ടാ...”
ശ്രീലേഖ നികേതിനോട് പറഞ്ഞു.
“ഓഹോ അപ്പോൾ നീയും അവളുടെ ഫാൻ ഗ്രൂപ്പിൽ ചേർന്നോ?”
അതു കേട്ട് ശ്രീ പറഞ്ഞു.
“ഒന്ന് മിണ്ടാതിരിക്ക് പെണ്ണേ.”
“ഒപ്പം വർക്ക് ചെയ്ത് ചെയ്ത് അവർ ഇഷ്ടപ്പെട്ടു അല്ലേ?”
ശ്രീ ചോദിച്ചു.
അതുകേട്ട് ഭരതൻ പറഞ്ഞു.
“അവളെ പറ്റി പറയുമ്പോൾ അതു മാത്രം പറഞ്ഞൽ പോരാ, നമ്മുടെ പുതിയ ഇൻറർനാഷണൽ പ്രൊജക്ട് നടക്കുന്നത് നിങ്ങൾക്കറിയാമല്ലോ? ഞങ്ങൾക്കൊപ്പം അവളും പാർട്ണർ ആണ് ആ പ്രോജക്ടിൽ.”
“What? പാർട്ട്ണറോ?”
നിഹാരിക ഒട്ടും വിശ്വാസം വരാതെ ചോദിച്ചു.
കാരണം പുറത്തു നിന്ന് ഒരാളെ നമ്മുടെ ബിസിനസ്സിൽ പാർട്ട്ണർ ആക്കുന്നത് ആദ്യമായിരിക്കും. അവൾ പിന്നെയും വിശ്വാസം വരാതെ നിരഞ്ജനേ നോക്കി.
അതെന്ന് അവനും തലകുലുക്കി സമ്മതിച്ചു.
അതോടെ മായ ചെറിയ ഐറ്റം അല്ലെന്ന് നിഹാരികയ്ക്കും ശ്രീയ്ക്കും ചന്ദ്രദാസിനും മനസ്സിലായി.
എന്തായാലും നിരഞ്ജൻറെ മനസ്സിൽ കേറി പറ്റി ഒരു സ്ഥാനം നേടുക എന്നത് സാധാരണക്കാർക്ക് പറ്റാത്ത കാര്യമാണ് എന്ന് അവർക്ക് എല്ലാവർക്കുമറിയാം. അത് സാധിച്ചെടുത്ത മായ പക്ഷേ ബിസിനസിൽ പാർട്ണർ വരെ ആക്കാൻ കഴിവുള്ളവൾ ആണെന്ന് അറിഞ്ഞത് എല്ലാവർക്കും ഒരു shock തന്നെയായിരുന്നു.
മായയെ കുറിച്ച് കൂടുതൽ ഒന്നും അവരുടെ സംസാരത്തിൽ include ചെയ്തില്ല.
ഏകദേശം 11. 45 ആയപ്പോൾ എല്ലാവരും താഴെ ചെന്നു. അച്ഛമ്മയെ വിളിച്ചുണർത്തി എല്ലാവരും വിഷ് ചെയ്തു. ചെറിയ ഗിഫ്റ്റും എല്ലാവരും നൽകി. അച്ഛമ്മ വളരെ സന്തോഷവതിയായി കാണപ്പെട്ടു. എല്ലാവരും പിന്നെ ഉറങ്ങാനായി അവരവരുടെ റൂമിൽ ചെന്നു.
നാളെ വളരെ hectic day ആയിരിക്കും എന്ന് എല്ലാവർക്കും അറിയാമായിരുന്നു.
ഒരു മണിയോടെ നിരഞ്ജൻ മായയുടെ ഡ്രൈവറെ വിളിച്ചു. അയാൾ പറഞ്ഞു
“Just now madam called me and told me to be ready. She is coming down now.”
നിരഞ്ജ നിൻറെ മനസ്സ് വല്ലാത്ത കുളിർമ അനുഭവപ്പെട്ടു എന്തോ ഒരു പുതിയ കളിപ്പാട്ടം കിട്ടിയ കൊച്ചു കുട്ടിയുടെ മുഖഭാവമായിരുന്നു അപ്പോൾ അവന്. പക്ഷേ പെട്ടെന്ന് ത
ന്നെ ഗൗരവം വരുത്തി അവൻ പറഞ്ഞു.
“Be careful with her. I will not accept any negative answer, especially in her case.”
“I know boss. I will take care of mam.”
“While you are going with her who will be on watch on her family?”
“It’s all taken care boss.”
“Good... “
നിരഞ്ജൻ മറുപടി പറഞ്ഞു.
അപ്പോഴേക്കും മായ വരുന്നത് കണ്ടു ഡ്രൈവർ കോൾ കട്ട് ചെയ്തു.
ഏകദേശം അര മണിക്കൂറിനു ശേഷം അയാൾ പിന്നെയും നിരഞ്ജനെ വിളിച്ചു. മാഡം എയർപോർട്ടിൽ എത്തി എന്ന് അറിയിച്ചു.
ഏകദേശം രണ്ട് മണിയോടെ നിരഞ്ജനയും വീട്ടിൽ നിന്നിറങ്ങി. Flight ഓൺ ടൈം ഡിപ്പാർച്ചർ ആണെന്ന് അവന് മെസ്സേജ് കിട്ടിയിരുന്നു.
ഏകദേശം അഞ്ച് മണിയോടെ നിരഞ്ജൻ എയർപോർട്ടിൽ എത്തും. ആ സമയത്ത് തന്നെയാണ് മായയുടെ ഫ്ലൈറ്റ് ലാൻഡ് ആകുന്നത്.
മുഴുവൻ ദിവസം എടുത്താണ് മായ പോട്ടറേറ്റ് തയ്യാറാക്കിയത്.
വാസുദേവനിൽ നിന്നും മാധവനാണ് അതിലെ അച്ഛനെന്നും, അതു കൊണ്ടു തന്നെ അവരുടെ ഫാമിലി പിക്ചർ ആകുമെന്നും അവൾ ഊഹിച്ചിരുന്നു.
എന്നാൽ അതിലെ പാവാടക്കാരിയെ വരയ്ക്കുമ്പോൾ മനസ്സിന് എന്തോ ഒരു വല്ലാത്ത സന്തോഷം തോന്നിയിരുന്നു. എന്നാൽ എല്ലാം കഴിഞ്ഞ് വാസുദേവൻ പറഞ്ഞു.
“എല്ലാവർക്കും ജീവനുള്ളത് പോലെ തോന്നും അല്ലേ? ഇത്ര നന്നായി മോള് വരയ്ക്കും എന്ന് അറിയില്ലായിരുന്നു.”
അതുകേട്ട് ചിരിയോടെ പറഞ്ഞു.
“അതുകൊണ്ടല്ലേ അച്ഛാ ഞാൻ ഫാഷൻ ഡിസൈനിങ് പഠിച്ചത്?”
“അത് ശരിയാണല്ലോ മോള് പറഞ്ഞത്, ഞാനത് ഓർത്തില്ല.”
അത്രയും പറഞ്ഞ് വാസുദേവൻ ആ സംഭാഷണം അവിടെ അവസാനിപ്പിച്ചു. അല്ലെങ്കിൽ മായ മൂഡോഫ് ആകുമെന്ന് അയാൾക്കറിയാമായിരുന്നു.
വീട്ടിലുണ്ടായ ഇന്നത്തെ വിശേഷങ്ങൾ ആലോചിച്ച് മായ ഉറങ്ങി പോയിരുന്നു.
ഫ്ലൈറ്റ് അറ്റൻഡൻറ് വിളിച്ചപ്പോഴാണ് അവൾ പിന്നെ ഉണർന്നത്.
“Madam we are about to land now, so please keep your window shade up and seat belt on.”
“Ok”
എന്ന് മായ ചിരിയോടെ പറഞ്ഞു.
“Do you require fresh wipes now?”
“Yes please. also need a bottle of water.”
“Sure mam”
എന്ന് പറഞ്ഞ ഫ്ലൈറ്റ് അറ്റൻഡ് കാബിനിലേക്ക് തിരിച്ചു പോയി.
മായ സീറ്റ് ശരിയാക്കി belt ഇട്ടു കൊണ്ട് window shade മുകളിൽ ആക്കി വെച്ചു.
അപ്പോഴേക്കും ഫ്ലൈറ്റ് അറ്റൻഡ് അവൾ ചോദിച്ചതെല്ലാം അവൾക്ക് നൽകി.
അവൾ bottleൽ തുറന്ന് വെള്ളം കുടിച്ചു.