Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 23

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🏻💓*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_23_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
🌼🎀🌼🎀🌼🎀🌼🎀🌼🎀🌼
 
ഹാളിൽ എത്താൻ ആയപ്പോ തന്നെ മ്മളെ ഹാർട്ട് കിടന്നു ഡിജെ തുടങ്ങി.... 
 
ഒരു ഹിറ്റ്ലർ ഉപ്പച്ചിനെ മനസ്സിൽ ധ്യാനിച്ച് കൊണ്ട്   ഹാളിൽ കയറിയതും മ്മള് ഞെട്ടി പണ്ടാറടങ്ങി...
പടച്ചോനെ ഇവനോ....  
 
മ്മളെ ഭാവി വീണ്ടും വെള്ളത്തിൽ ആയി മക്കളെ... മ്മള് നാറി.... വെറും നാറൽ അല്ല ചീഞ്ഞു നാറി... 
 
മ്മളെ ഉപ്പച്ചിയും ഉമ്മച്ചിയും ഉണ്ട് അവരോട് കത്തി അടിക്കുന്നു... 
 
വേറെ ആരും അല്ല _Zafir_  ഉം ഫാമിലിയും ആണ് ഇവിടെ ഉള്ളെ പിന്നെ ഞമ്മൾ ഞെട്ടാതെ നിക്കോ. 
 
ഇവനെ ഇപ്പോ ഇങ്ങോട്ട് എന്തിനാ കെട്ടിഎടുത്തേ..... ഇനിപ്പോ ന്റെ റിസൾട്ട്‌ അറിഞ്ഞിട്ട് ന്നെ പോലെ വിവരവും ബുദ്ധിയും ഇല്ലാത്ത സാധനത്തിനെ വേണ്ടാ പറയാൻ ആണോ... 
 
പടച്ചോനെ അങ്ങനെ തന്നെ ആവണേ... ഇപ്പൊ അല്ലേ മാർക്ക്‌ ഇല്ലാത്തതിന്റെ പവർ അറിയുന്നേ... ഹയ്യമ്മാ ഹയ്യമ്മ... 
 
എന്താ zannu കിനാവ് കണ്ടു നിൽക്കുന്നെ ഇങ്ങോട്ട് അടുത്ത് വാ  ( ഉപ്പച്ചി )
 
ഇവർ എന്തിനാ ഇപ്പൊ വന്നെ മനസ്സിലായോ.. 
 
മ്മള് ഷോൾഡർ പൊക്കി കണ്ണും ചിമ്മിയിട്ട് ഇല്ല പറഞ്ഞു. 
 
എന്ന പിന്നെ മോൻ തന്നെ പറഞ്ഞേക്ക് എന്ന് പറഞ്ഞിട്ട് ഉപ്പച്ചി ആ _zafir_ കൊരങ്ങനെ വിളിച്ചു... 
 
അള്ളോഹ്... മ്മക്ക് പേടി ആവുന്നു ഓൻ എണീറ്റു വന്നിട്ട് ന്റെ അടുത്ത് എത്തി.... 
 
കൺഗ്രാജുലേഷൻസ്  zannu ന്നും പറഞ്ഞിട്ട് ആ കൊരങ്ങൻ ന്റെ നേരെ കൈ നീട്ടി.. 
 
മ്മള് ഓനെയും ഓന്റെ കൈ നെയും മാറി മാറി നോക്കി... ഇവനെന്താ ആളെ കളിയാക്കാണോ.. 
 
മ്മള് ഒന്നും മനസ്സിലാവാതെ ഓനെ നോക്കിയിട്ട് എന്തിന് ചോദിച്ചു.... 
 
ഇത് നല്ല ചേല് ഫുൾ മാർക്ക്‌ കിട്ടിയ പിന്നെ വിഷ് അല്ലാതെ എന്താ ഉണ്ടാവ.... ഏതായാലും ഇന്ക് ഇഷ്ട്ടായി ട്ടോ.... ഇന്കും ഒരഭിമാനം അല്ലേ വൈഫ് ന് ഫുൾ A പ്ലസ് ആയിരുന്നു എന്നൊക്കെ പറയാൻ.. 
 
പടച്ചോനെ ഈ മങ്കി എന്ത് തേങ്ങയാ പറയുന്നേ വൈഫ് ആരുടെ വൈഫ്‌,,,, ഫുൾ A പ്ലസ് ആർക്ക്... 
 
മ്മള് ദയനീയമായി ഉപ്പച്ചിനെ നോക്കിയതും ഉപ്പ വന്നിട്ട് ന്നെ തലോടി കവിളിൽ മുത്തം വച്ച്... 
 
ഉപ്പാക് അറിയാമായിരുന്നു zannu മോൾ നല്ല മാർക്ക് വാങ്ങും ന്ന്... ഒരുപാട് സന്തോഷം ആയി മോളെ... 
 
ഇതിപ്പോ മ്മക്ക് മിക്കവാറും പ്രാന്ത് ആവും.... 
 
നിന്റെ റിസൾട്ട്‌ അറിഞ്ഞപ്പോ തൊട്ട് അവിടെ ഒരുത്തന് നിക്ക പൊറുതി ഇല്ലായിരുന്നു... നേരിട്ട് തന്നെ വിഷ് ചെയ്യണം പറഞ്ഞിട്ട്... അതോണ്ട് നേരെ ഇങ്ങോട്ട് പോന്നു... ( ആ മങ്കി ന്റെ ഉപ്പച്ചി ആണ് ട്ടോ )
 
ഉപ്പച്ചി ന്റെ റിസൾട്ട്‌ ഒന്ന് കാണിക്കോ ഞാൻ നോക്കട്ടെ....(  മ്മള് )
 
ഇനിപ്പോ കണ്ടാലും കണ്ടാലും മതി വരൂല ദേ നോക്ക് പറഞ്ഞിട്ട് മിഷു കാണിച്ചു തന്നു.. 
 
പടച്ചോനെ.... അപ്പൊ ഞാൻ കണ്ട റിസൾട്ട്‌ പിന്നെ ഏതാ... ങ്‌ഹേ.... ഇനിപ്പോ ഉറക്കത്തിൽ എണീറ്റു കണ്ടോണ്ട് ആണോ.... 
 
ഏയ്‌ അതാവില്ല.... അങ്ങനെ ആണെങ്കിൽ ന്റെ കീടങ്ങൾ പറഞ്ഞത് ഒക്കെ.... 
 
ഒന്നും ക്ലിക് ആവുന്നില്ല... 
 
ഞാൻ വേഗം മിഷു നെ പിടിച്ചു വലിച്ചു ഹാളിൽ നിന്നും പുറത്തു ചാടി.. 
 
"  ഡീ കയ്യിന്ന് വിട്... നീ എങ്ങോട്ടാ ഈ വലിക്കുന്നേ..."  (ഓൻ )
 
"  ഞാൻ പറയാം ആദ്യം ഒന്ന് വാ അടക്ക് "
 
" അതില്ലേ.... സത്യത്തിൽ ന്റെ റിസൾട്ട്‌ ഏതാ "
 
" അനക് കണ്ണ് കാണുന്നില്ലേ "
 
അതല്ല..... മ്മള് കണ്ട കാര്യങ്ങൾ എല്ലാം വള്ളി പുള്ളി തെറ്റാതെ ഓന്ക് പറഞ്ഞു കൊടുത്തു... 
 
ആഹ് അതൊന്നും ഇന്ക് അറീല... അന്റെ ഫ്രണ്ട്സ്നോട് തന്നെ ചോദിച്ചു നോക്ക്.... 
 
" എന്നാലും ഇതെങ്ങനെ...... "
 
ഇനി പറഞ്ഞാൽ ഒരൊറ്റ വീക് വച്ച് തരും... പറഞ്ഞില്ല വേണ്ട... 
 
ഏതായാലും മുത്തേ ഇജ്ജ് പൊളിച്ചടക്കി . ന്റെ വക ഗിഫ്റ്റ് ഉണ്ട് ട്ടോ... 
 
💙♥️💙♥️💙♥️💙♥️💙♥️💙
 
ആങ്ങളയും പെങ്ങളും എന്താ മാറി നിന്ന് സംസാരിക്കുന്നെ.... ഞങ്ങള്ക്ക് കേൾക്കാൻ പറ്റോ... ( മ്മടെ ഉപ്പച്ചി )
 
ഉപ്പച്ചിന്റെ പിന്നാലെ ബാക്കി എല്ലാരും ണ്ട്... 
 
രണ്ടാളും ഇങ്ങോട്ട് വന്നാൽ ബാക്കി പരിപാടി കൂടെ കഴിച്ചിട്ട് ഞങ്ങക്ക് അങ്ങട് പോവാമായിരുന്നു... (മങ്കി ന്റെ ഉപ്പച്ചി )
 
മ്മള് പിന്നെ ഓരേ പിന്നാലെ പോയി... 
 
Zafir ന്റെ നേരെ ഒരു വലിയ ബോക്സ് നീട്ടി... 
 
ഇതെന്താ എന്നുള്ള മട്ടിൽ ഓനെ നോക്കിയതും... 
 
വാങ്ങിച്ചോ മോളെ ഇത് നിനക്ക് ഓന്റെ വക ഒരു ചിന്ന ഗിഫ്റ്റ് ആണ്... (  ഓന്റെ ഉമ്മച്ചി )
 
മ്മള് ആ ബോക്സ് വാങ്ങിയിട്ട് ടേബിളിൽ വച്ചു... 
മിഷു ഇന്നേ ആക്കി ചിരിക്കുന്നുണ്ട്. അയ്യേ ഇവൻക് വട്ടായോ ഇതിന് മാത്രം ചിരിക്കാൻ എന്താപ്പോ ഇവിടെ.. 
 
 
ന്നാലും ഞാൻ ഇപ്പൊ ആലോചിക്കുന്നേ അതല്ല... അപ്പൊ ഞാൻ കണ്ട റിസൾട്ട്‌ ഏതാ... 
 
ഇവർ ഒന്ന് പോയിട്ട് വേണം ഷാനുക്കാക്ക് വിളിച്ചു പറയാൻ... ഇക്ക മ്മളെക്കാൾ ഡബിൾ ഹാപ്പി ആവും. 
 
Zannu.... വന്ന നിൽപ്പ് നിൽക്കാതെ ഒന്ന് പോയി വേഗം ഫ്രഷ് ആയി വാ ( ഉമ്മി )
 
ഞാൻ പിന്നെ ഫ്രഷ് ആയിക്കോളാം.... 
 
 
അത് പറ്റില്ല.... നീ പോയി ഫ്രഷ് ആയി വാ ഇപ്പൊ ചെറിയ രീതിയിൽ നിങ്ങടെ എൻഗേജ്മെന്റ് നടത്താൻ പോവാ.... 
 
*Whaaaat....... എൻഗേജ്മെന്റോ*
 
മ്മളെ സൗണ്ട് അവിടെ എങ്ങും മുഴങ്ങി കൊണ്ടേ ഇരുന്നു.. 
 
 
💞💢💞💢💞💢💞💢💞💢💞
 
( ഷാനു )
 
റുഫൈദ ന്റെ സംസാരം ഒക്കെ കേട്ടിട്ട് ഓളെ ഞെക്കി കൊല്ലാൻ ആണ് തോന്നിയെ... 
 
ബട്ട് അതിനേക്കാൾ ഇമ്പോര്ടന്റ്റ്‌ ന്റെ zannu ആണ് ഓൾക്ക് ഒന്നും സംഭവിക്കാൻ പാടില്ല.. 
 
ആദ്യം ഇവളുടെ പ്ലാൻ അറിയണം.... ഓൾ അറിയാതെ ഓളെ പിന്നിൽ പോയി നിന്ന്... പെട്ടന്ന് ന്നെ കണ്ടപ്പോ ഓളെ മുഖത്ത് ഒരു ഭയം മിന്നി മറഞ്ഞു... 
 
ഓൾ ന്നെ നോക്കി വശ്യമായി ചിരിച്ചതും ഞാനും തിരിച്ചു ഇളിച്ചു കൊടുത്തു... 
 
ഞാൻ ഓളെ അടുത്ത് ചെല്ലുംതോറും പിന്നിലേക്ക് നടന്നു നീങ്ങുന്ന റുഫൈദനെ ആയിരുന്നു മനസ്സിൽ കണ്ടത് ..... എന്നിട്ട് ഓൾ അവസാനം തട്ടി നിൽക്കുമ്പോ ആ ചുമര് കൂട്ടി ഒന്ന് കൊടുക്കാൻ ആയിരുന്നു പ്ലാൻ ... 
 
ബട്ട്.... ഇന്ക് തന്നെ പാര ആയി...മിക്കവാറും ഓൾ ന്നെ പീഡിപ്പിക്കും... ഓൾ എന്നിലേക്ക്‌ അടുത്ത് വരാൻ നിന്നപ്പോ തട്ടി മാറ്റി... 
 
 
ഷാനു എനിക്ക് അറിയാമായിരുന്നു നീ എന്റെ അരികിൽ തന്നെ വരുമെന്ന്... കാരണം ഞാൻ നിന്നെ സ്നേഹിച്ച പോലെ ആരും സ്നേഹിച്ചിട്ട് ഉണ്ടാവില്ല... നീ തന്നെ നോക്ക് ഏഴ് വർഷം ആയി നിന്നെ മനസ്സിൽ കൊണ്ട് നടക്കാൻ തുടങ്ങിയിട്ട്.. 
 
അത് കൊണ്ട് ന്റെ സ്നേഹം എന്നെങ്കിലും മനസ്സിലാക്കി എന്റെ കൂടെ വരും ഇന്ക് അറിയാം... ഇപ്പൊ നീ തന്നെ വന്നു... നിനക്ക് എന്നോടുള്ള പ്രണയം നിന്റെ കണ്ണിൽ ഞാൻ കാണുന്നു ഷാനു.... i love uh എന്നും പറഞ്ഞിട്ട് ഓൾ ന്നെ കെട്ടിപ്പിടിക്കാൻ വന്നു. 
 
ഓളെ തട്ടി മാറ്റിയപ്പോ ആ കാമ കണ്ണുകളോടെ എന്നെ നോക്കുന്ന റുഫൈദ നെ കണ്ടതും എവിടുന്നൊക്കെയോ തരിച്ചു കയറി.... 
 
ഏതായാലും ഇവിടം വരെ വന്ന സ്ഥിതിക്ക് ഓൾക്ക് പൊട്ടിക്കാതെ പോവുന്നെ മോശം അല്ലേ അതോണ്ട് ആ കർമ്മം നിർവഹിക്കാം.... 
 
നിങ്ങൾ ഒക്കെ ചിന്തിക്കുന്നുണ്ടാവും ഒരു ഫോൺ ചെയ്തെന് അടിക്കണോ എന്ന്.... 
 
എന്ന കേട്ടോളു എല്ലാരും കാത്തിരിന്ന രഹസ്യം... 
 
ഞങ്ങടെ ട്രിപ്പ്‌ ന്റെ രാത്രി റിയ നിലവിളിച്ചത് ഈ കുരിശ്നെ കണ്ടിട്ട് ആണ്..... പേടിച്ചു പോയാൽ എന്തൊക്കെ സംഭവിക്കും അതും ഓളെ പോലെ ഒരു കുരിശ്നെ ഒക്കെ ഇരുട്ടിൽ കണ്ടാൽ.. 
 
എന്തോ ഭാഗ്യം ണ്ട് പടച്ചോൻ കാത്തു... 
 
അതോണ്ട് അതും കൂടെ കൂട്ടി ചേർത്ത് കൊടുക്കാൻ പോവാണ്... 
 
പെട്ടന്ന്... 
 
ടക്ക്...... ടക്ക്.... ഡോറിൽ ആരോ മുട്ടി... 
 
സത്യം പറഞ്ഞാൽ ഞാൻ ചെറുതായിട്ട് ഒന്ന് ഞെട്ടിയിട്ടുണ്ട്... ഇനി ഉമ്മ എങ്ങാനും ആവോ... 
 
ഡോർ തുറന്നപ്പോ മുന്നിൽ തന്നെ ഇളിച്ചു നിൽക്കുന്ന റിയ നെ കണ്ടപ്പോ ആശ്വാസം ആയി... 
 
ഓളോട് കേറി വാ എന്നും പറഞ്ഞു തിരിഞ്ഞു നടന്നപ്പോ ഉണ്ട്...... 
 
ഉമ്മച്ചി... എന്നും വിളിച്ചിട്ട് റുഫൈദ ഇറങ്ങി ഓടുന്നു.... 
 
ഓൾ ഉമ്മാന്റെ അരികിലേക്ക് ഓടി പോയിട്ട് ഉമ്മി നെ കെട്ടിപിടിച്ചു കരയുന്നു... 
 
അള്ളോഹ് ഉമ്മി എപ്പോ വന്നു.... ഇത്ര നേരം ഇല്ലേനല്ലോ...
 
എന്താ റിഫു..... മോൾ എന്തിനാ കരയുന്നെ....  ( ഉമ്മി )
 
ഉമ്മച്ചി..... ഈ ഷാനു എന്നെ  മോശമായിട്ട്....ഞാൻ കുറെ വേണ്ടാ വേണ്ടാ പറഞ്ഞിട്ടും കെട്ടില്ല  എന്ന് പറഞ്ഞിട്ട് ഓൾ കരയാൻ തുടങ്ങി.... 
 
ഇതൊക്കെ കണ്ടിട്ട് സത്യം പറഞ്ഞ ന്റെ കിളി പാറി... എവിടുന്ന് ആണാവോ കുരുട്ട് ബുദ്ധി കിട്ടുന്നെ... 
 
" ഡീ കോപ്പേ അനാവശ്യം പറഞ്ഞാൽ ഉണ്ടല്ലോ "മ്മള് കുറച്ച് കലിപ്പ് ആയി. 
 
"  അപ്പൊ അനാവശ്യം ചെയ്യുന്നതിന് കുഴപ്പം ഇല്ലേ  " 
 
ഓളെ ചോദ്യം കേട്ടിട്ട് എരിഞ്ഞു കേറുന്നു... പിന്നെ ഉമ്മി ഉണ്ടായി പോയി... 
 
 
ഷാനു ഞാൻ ഈ കേട്ടത് സത്യം ആണോ.... ( ഉമ്മി )
 
ഉമ്മി ഞാൻ ഒന്നും...... 
 
 
ഇനി കൂടുതൽ ഒന്നും നീ പറയണ്ട എന്താ ചെയ്യേണ്ടത് ഇന്ക് അറിയാം മോൾ എന്റെ കൂടെ വാ എന്നും പറഞ്ഞിട്ട് ഉമ്മി റുഫൈദ നെയും കൊണ്ട് അവിടുന്ന് പോയി... 
 
പോവുമ്പോ എന്നെ തിരിഞ്ഞു നോക്കിയിട്ട് ഓൾ വിജയ ഭാവത്തിൽ ചിരിച്ചു... 
 
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
( ഷാനു )
 
ഡീ കോപ്പേ നീ കളിക്ക് നിനക്ക് ഉള്ളത് ഞാൻ തന്നെ തരും..... ആ കോപ്പിനോട് ഉള്ള വെറുപ്പ്‌ കൂടി വന്നു.. 
 
മാത്രല്ല ഇനി എന്തൊക്കെ സംഭവിക്കും പടച്ചോൻക് മാത്രം അറിയുള്ളു... ഉമ്മി എന്താണാവോ ചെയ്യാൻ പോവുന്നെ... 
 
അതേയ് ..... ഷാനുക്കാ ഇങ്ങോട്ട് നോക്ക്... ( റിയ )
 
എന്താടി..... 
 
" അല്ല ന്നോട് എന്തിനാ കലിപ്പ് ആവുന്നേ.... ഞാൻ എന്താ ചോദിക്കാൻ വന്നത് അറിയോ.. "
 
" ചോദിച്ചാൽ അല്ലേ അറിയൂ.. "
 
" അത് പിന്നെ ഇനീപ്പോ കാക്കു ഓളെ വല്ലതും.... "
 
റിയ മിണ്ടാതെ പൊയ്ക്കോ ന്റെ അടുത്ത്ന്ന്... വെറുതെ ചൊറിയാൻ വരണ്ട. 
 
അയിന് എന്തിനാ ചൂട് ആവുന്നേ കാര്യം പറഞ്ഞ പോരെ... ഏതായാലും അന്റെ കാര്യം തീരുമാനം ആയി മോനെ... മിക്കവാറും ഓളെ കൊണ്ട് അന്നേ കെട്ടിപ്പിക്കും... 
 
പ്ഫ കിളവി കരിനാക്ക് വളക്കല്ലെ.... ഏയ്‌ അതൊന്നും നടക്കില്ല... വെറുതെ ന്റെ ബിപി കൂട്ടാതെ അവിടെ എവിടേലും പോവാൻ നോക്ക്. 
 
ഓഹ് ഇപ്പൊ അങ്ങനെ ആയി... ഏതായാലും ഞാൻ ഒരു കാര്യം ചോദിക്കാൻ വന്നെ ആയിരുന്നു അപ്പോഴാ ഈ ഗുലുമാൽ ഒക്കെ... എന്നാലും എന്താ ഓളെ ആക്ടിങ്.... 
 
അതെ.... നിനക്ക് എന്താ ചോദിക്കാൻ ഉള്ളെ വച്ചാൽ അത് ചോദിച്ചിട്ട് പോ.... ഇങ്ങനെ പള പള പറയാൻ നിക്കാതെ... 
 
ഞാൻ അറിയാൻമേലാഞ്ഞിട്ട് ചോദിക്കാ ഇയ്യ് ന്റെ ഭാഗത്ത്‌ ആണോ അതോ ഓളെ ഭാഗത്തോ. 
 
അത് പിന്നെ ന്റെ കാകുന്റെ.... 
 
സമാധാനം... ഇനി ചോദിക്ക്.. 
 
അത് പിന്നെ ന്റെ zannu ഇത്തു ന്റെ റിസൾട്ട്‌ വന്നില്ലേ അത് ചോദിക്കാൻ ആയിരുന്നു ഈ... 
 
റിയ ന്റെ ചോദ്യം കേട്ടതും ഞാൻ തലങ്ങും വിലങ്ങും ചിരിക്കാൻ തുടങ്ങി എല്ലാം ഓളോട് പറഞ്ഞു കൊടുത്തു.... 
 
ഓളെ കയ്യിന്ന് കുറെ തല്ലു കിട്ടി zannu നെ പറ്റിച്ചതിന്... എന്താ ഓളോട് സ്നേഹം ബ്ലാഹ്... 
 
അവസാനം ഉപ്പ ഞങ്ങളെ വിളിച്ചതും ഞങ്ങൾ അങ്ങോട്ട് പോയി... 
 
ഉമ്മിയും ഉപ്പയും പിന്നെ ആ കുരിശും ണ്ട് ഞങ്ങളെ വെയിറ്റ് ചെയ്തു നിൽക്കുന്നു..... 
 
എന്താ ഉപ്പ.... മ്മള് 
 
" ഞാൻ കേട്ടത് എല്ലാം സത്യം ആണോ ഷാനു " ഉപ്പ കുറച്ചു ഗൗരവത്തോടെ ചോദിച്ചു. 
 
ഇല്ല ഉപ്പ ഈ കുരിശ് വെറുതെ ഓരോന്ന് പറഞ്ഞു ഉണ്ടാക്കുന്നതാ.. 
 
അപ്പോയെക്കും കുരിശ് ഇടയിൽ കയറി കള്ള കണ്ണീർ ഒളിപ്പിച്ചു പറയാൻ തുടങ്ങി... 
 
ഉമ്മി ആണേൽ ഓളെ സൈഡ്... മ്മള് പെട്ടു അതന്നെ... 
 
വീണ്ടും ഉപ്പ ന്നെ നോക്കിയപ്പോ അല്ലെന്ന് തലയാട്ടി... 
 
തിരിച്ചു എനിക്ക് അറിയാം എന്ന് ഉപ്പച്ചി കണ്ണിറുക്കി കാണിച്ചു... 
 
ഉപ്പാക്ക് അറിയാം ഞാൻ ഒരിക്കലും ആ പണി ചെയ്യൂലന്ന്... മാത്രല്ല ഞങ്ങടെ പ്രണയം ഉപ്പാക്ക് അറിയുന്നേ അല്ലേ... 
 
ഉമ്മി അവിടെ കിടന്നു കയർ പൊട്ടിക്കുന്നുണ്ട് ഓരോന്ന് പറഞ്ഞിട്ട്.... 
 
ഞാൻ ഷാനുനോട് സംസാരിക്കട്ടെ എന്ന് പറഞ്ഞിട്ട് ഉപ്പ എന്നെയും കൂട്ടി പുറത്തേക്ക് നടന്നു... 
 
"  ഷാനു...... ഉമ്മയും ഓളും പറഞ്ഞത് ഒന്നും ഞാൻ കാര്യം ആയി എടുത്തിട്ടില്ല.... എല്ലാം മനസ്സിലായി...ബട്ട് നിന്റെ ഉമ്മി അങ്ങനെ അല്ല അവൾ പറയുന്നതേ കേൾക്കു.... 
 
ആഹ് പിന്നെ വേറൊരു കാര്യം.... ഇന്നത്തോടെ Zannu ന്റെ വീട്ടിലേ ജോലി അവസാനിപ്പിച്ചു... 
 
നിനക്ക് ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി പറയാതെ നിന്നതാ...... ഉപ്പ വീണ്ടും നമ്മുടെ ബിസിനസ്ലേക്ക് തന്നെ തിരിക്കാൻ പോവാ... ഇപ്പൊ അതിനുള്ള വക ന്റെ കയ്യിൽ ഉണ്ട് മാത്രല്ല നഷ്ടപ്പെട്ട നമ്മുടെ കുറച്ചു പ്രോപ്പർട്ടികൾ ഇപ്പൊ നിന്റെ പേരിൽ ആക്കുകയും ചെയ്തിട്ടുണ്ട്... "
 
മ്മള് ഇതൊക്കെ എപ്പോ എന്നുള്ള മട്ടിൽ നോക്കിയതും കണ്ണിറുക്കി കാണിച്ചു.. 
 
പിന്നെ ഷാനു മറ്റൊരു കാര്യം..... ഞാൻ Zannu ന്റെ വീട്ടിന്ന് പോരുമ്പോ അന്ന് അവൾ ആയിട്ട് മേരേജ് ഉറപ്പിച്ച ചെക്കൻ ഇല്ലേ അവനും ഫാമിലിയും വന്നിട്ടുണ്ട്.... 
 
മാത്രല്ല... ഞാൻ പറഞ്ഞാൽ നീ ഉൾകൊള്ളണം ഇന്ന് zannu ന്റെ എൻഗേജ്മെന്റ് ചെറിയ രീതിയിൽ നടത്താൻ പോവാ എന്ന ഓളെ ഉപ്പ പറഞ്ഞത്.....
 
" സത്യം ആണോ..."  (  ഷാനു )
 
" മ്മ്മ് "
 
എൻഗേജ്മെന്റ് അല്ലേ നിക്കാഹ് ഒന്നും അല്ലല്ലോ... എന്താ വേണ്ടത് ഇന്ക് അറിയാം എന്നും പറഞ്ഞിട്ട് അവിടുന്ന് പോയി... 
 
💞💞💞💞💞💞💞💞💞💞💞
 
( Zannu )
 
പടച്ചോനെ ഇവർ ഇത് എന്തെക്കെയാ പറയുന്നേ എൻഗേജ്മെന്റ്ന്നോ... 
 
മ്മളെ അലറൽ കേട്ടിട്ട് എല്ലാരും ന്നെ തന്നെ നോക്കാൻ തുടങ്ങി..... 
 
എൻഗേജ്മെന്റ് എന്ന് പറഞ്ഞതും ഒരു നിമിഷം ആ രംഗം എല്ലാം കണ്ണിലൂടെ മിന്നി മറഞ്ഞപ്പോ മിഴി നിറഞ്ഞു.... 
 
ഷാനുക്കാന്റെ സ്ഥാനത് മറ്റൊരാൾ നോ.... പാടില്ല.... ഇനിയും ഇത് പോലെ മുന്നോട്ട് പോയാൽ ഇക്കാനെ ഇന്ക് നഷ്ടം ആവും... 
 
Zannu നീ എന്താ ഇങ്ങനെ നിൽക്കുന്നെ പോയി റെഡി ആയി വാ  ( ഉമ്മ )
 
ഉപ്പച്ചിയും മ്മളോട് പോവാൻ പറഞ്ഞു.... 
 
മ്മള് അവിടെ തന്നെ ചുറ്റി പറ്റി നിന്നപ്പോ മിഷു കലിപ്പ് ആയി.... 
 
Zannu നീ പറഞ്ഞത് കേട്ടില്ലേ... 
 
ഇനിയും മൗനം പ്രാപിച്ചാൽ ന്റെ ലൈഫ് ആണ് ഇല്ലാതെ ആവുക.. രണ്ടും കല്പിച്ചു മ്മള് ഇല്ലാത്ത ധൈര്യം ഒക്കെ ഉണ്ടാക്കി.... 
 
 
*ഈ എൻഗേജ്മെന്റ് എന്നല്ല വിവാഹം പോലും നടക്കില്ല......അതിന് ഞാൻ സമ്മതിക്കില്ല,,, ഇന്ക് താല്പര്യം ഇല്ല  ഉപ്പച്ചി ഇവരോട് പോവാൻ പറയി*  
 
 
*( തുടരും... )*
💙🖤റൂഹോട് ചേരും വരെ🖤💙 - 24

💙🖤റൂഹോട് ചേരും വരെ🖤💙 - 24

5
1750

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🥀*   *(RoM@nt!C  Lov£ $toRy)*   *_Part_24_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   Zannu നീ എന്താ ഇങ്ങനെ നിൽക്കുന്നെ പോയി റെഡി ആയി വാ  ( ഉമ്മ )   ഉപ്പച്ചിയും മ്മളോട് പോവാൻ പറഞ്ഞു....    മ്മള് അവിടെ തന്നെ ചുറ്റി പറ്റി നിന്നപ്പോ മിഷു കലിപ്പ് ആയി....    Zannu നീ പറഞ്ഞത് കേട്ടില്ലേ...    ഇനിയും മൗനം പ്രാപിച്ചാൽ ന്റെ ലൈഫ് ആണ് ഇല്ലാതെ ആവുക.. രണ്ടും കല്പിച്ചു മ്മള് ഇല്ലാത്ത ധൈര്യം ഒക്കെ ഉണ്ടാക്കി....  &nbs