Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 57

നിരഞ്ജൻറെ സ്വന്തം പാറു  Chapter 57
 
“എന്നാൽ മായയുടെ പിറകെ ഞാൻ എത്ര നടന്നാണ് ഇത്രയും ആക്കിയത് എന്ന് എനിക്ക് മാത്രമേ അറിയൂ. മാത്രമല്ല അവൾക്ക് പണത്തിനോട് ഒരു ആവേശവും ഇല്ല.”
 
“അതെങ്ങനെ ഉണ്ടാകാൻ ആണ്? സ്റ്റാറ്റസ്, money ഇതൊന്നും എന്താണെന്നറിയാത്ത 3rd ക്ലാസ് ഫാമിലിയിൽ ജനിച്ച ഇവൾക്ക് അത് എന്താണെന്ന് തന്നെ അറിയുമോ?”
 
ചിത്തിര ആണ് അത് പറഞ്ഞത്.
 
“ഈ സംസാരം നമുക്കിവിടെ നിർത്താം. അതാണ് രണ്ടുകൂട്ടർക്കും നല്ലത്. മാത്രമല്ല സംസ്കാരം എന്ന ഒന്ന് മാർക്കറ്റിൽ കിട്ടുമെങ്കിൽ കുറച്ചു വാങ്ങി അമ്മയും മോളും കയ്യിൽ വച്ചോളൂ. ഒത്തിരി പണം ഉണ്ട് എന്നല്ലേ പറയുന്നത്.”
 
അത്രയും പറഞ്ഞ് നിരഞ്ജൻ മായയെ വിട്ടു തിരിഞ്ഞു നടക്കാൻ തുടങ്ങിയതും മാധവൻ നിൽക്കുന്നത് കണ്ടു.
 
ഒരു പുഞ്ചിരി ആ മുഖത്ത് മിന്നിമറഞ്ഞത് നിരഞ്ജൻ കാണാതിരുന്നില്ല.
 
മായ മുത്തശ്ശിയുടെ കയ്യും പിടിച്ച് നടന്നു വരുന്നുണ്ടായിരുന്നു. നിരഞ്ജനും മാധവനും അവർക്കു മുൻപേയും.
 
എന്നാൽ മായയെ കത്തുന്ന കണ്ണുകളോടെ നോക്കി നിൽക്കുകയായിരുന്നു ചിത്തിരയും അമ്മയും.
 
മുത്തശ്ശനും മുത്തശ്ശിയും കാറിൽ കയറിയ ശേഷം മായയും കയറി. നിരഞ്ജൻ ആദ്യം തന്നെ കയറിയിരുന്നു. കാറ് സ്റ്റാർട്ട് ആയതും മാധവൻ മായയോട് ചോദിച്ചു.
 
“കുട്ടിക്ക് സങ്കടം ആയോ? കഥ ഇല്ലാത്തവരാണ് ആ  അമ്മയും മോളും.”
 
അതുകേട്ട് മായ തിരിഞ്ഞു മുത്തശ്ശനേയും മുത്തശ്ശിയെയും നോക്കി പറഞ്ഞു.
 
“എനിക്ക് ഒട്ടും തന്നെ സങ്കടം ഇല്ല. സങ്കടപ്പെടേണ്ട ഒരു കാര്യവും ഇല്ല. അവര് പറഞ്ഞത് അത്രയും സത്യമാണ്. ആ കുട്ടി എന്നെക്കാൾ സുന്ദരിയാണ്. പഠിപ്പും പണവും സ്റ്റാറ്റസും ഉണ്ട്. ഞാൻ നിങ്ങളുടെ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു എംപ്ലോയി മാത്രമാണ്. അത് മാത്രമല്ല ഞാനൊരിക്കലും നിരഞ്ജന് ചേരില്ലെന്ന് എനിക്കു തന്നെ നന്നായി അറിയാവുന്നതുമാണ്. അതുകൊണ്ട് ഇത്തരം കാര്യങ്ങൾക്ക് ഒന്നും എനിക്ക് സങ്കടപ്പെടേണ്ട ആവശ്യമില്ല.”
 
“സങ്കടം ഇല്ല എന്ന് കരുതി എന്നെ താഴ്ത്തിക്കെട്ടാൻ വന്നാൽ ഞാൻ വെറുതെ നിന്നു കൊടുക്കുകയും ഇല്ല. ഇപ്പോൾ ഒന്നും പറയാതിരുന്നത് നിരഞ്ജൻ സംസാരിക്കുന്നതിനിടയിൽ കയറി സംസാരിക്കാൻ ഇഷ്ടമില്ലാത്തതു കൊണ്ടാണ്. അതാണ് എന്നെ ഇത്രയൊക്കെ പറഞ്ഞിട്ടും ഞാൻ മിണ്ടാതിരുന്നത്. അല്ലാതെ ഞാൻ അത്ര പാവമൊന്നുമല്ല മുത്തശ്ശ.”
 
അതുകേട്ട് മാധവൻ പുഞ്ചിരിയോടെ പറഞ്ഞു.
 
“വെറുതെയല്ല എൻറെ രണ്ട് ആൺമക്കളും നിന്നെ കാന്താരി എന്ന് വിളിക്കുന്നത്.”
 
അവർ മൂന്നു പേരും ചിരിച്ചു. എന്നാൽ നിരഞ്ജൻ മുഖം വീർപ്പിച്ചു ഇരിക്കുന്നത് കണ്ട് മായ പിന്നെ ആ സൈഡിലോട്ടു നോക്കിയതെ ഇല്ല.
 
വീട്ടിലെത്തിയ നിരഞ്ജൻ മുത്തശ്ശനും മുത്തശ്ശിക്കും ഒപ്പം നടക്കുന്ന മായയെ കൈ പിടിച്ച് വലിച്ച് അവളെ കുളക്കടവിലേക്ക് ആണ് കൊണ്ടു പോയത്.
 
അങ്ങനെയൊരു നീക്കം അവനിൽ നിന്നും പ്രതീക്ഷിക്കാത്തത് കൊണ്ട് അവൾക്ക് തിരിഞ്ഞോടാൻ ഒന്നും പറ്റിയില്ല.
 
നിരഞ്ജൻറെ മുഖത്തേക്ക് നോക്കിയപ്പോൾ മായയ്ക്കു മനസ്സിലായി എന്തേലും punishment ന്നായിരിക്കും തന്നെ കൊണ്ടു പോകുന്നത് എന്ന്. അതുപോലെ ആണല്ലോ ഇന്ന് അമ്പലത്തിൽ വച്ച് തൻറെ പെർഫോമൻസ് ഉണ്ടായിരുന്നത്.
 
മായ വേഗം തന്നെ മറ്റേ കൈ കൊണ്ട് മുഖം പൊത്തിപ്പിടിച്ചു. കുളക്കടവിൻറെ പടികളിറങ്ങി കഴിഞ്ഞാണ് നിരഞ്ജൻ മായയെ നോക്കിയത്. ഒരു കൈ കൊണ്ട് മുഖം പൊത്തി പിടിച്ച് നിന്ന് കിതക്കുന്ന അവളെ കണ്ട് അവന് ചിരി വന്നു.
 
മുഖത്തെ കുസൃതി ഒളിപ്പിച്ചു കൊണ്ട് അവളെ മതിലിൽ ചേർത്തു നിർത്തി. നിരഞ്ജൻ അടുത്തേക്ക് വരും തോറും മായ വിറക്കാൻ തുടങ്ങി. നിരഞ്ജൻ തൻറെ തൊട്ടു മുന്നിൽ എത്തിയതും മായ പറഞ്ഞു.
 
“നിരഞ്ജൻ stop there. It's my personal space. don't come near me. Do you want to talk to me, then stay there and talk?”
 
അതുകേട്ട് നിരഞ്ജൻ ഒന്നു കൂടി അവൾക്ക് അടുത്തേക്ക് നീങ്ങി നിന്നു. ഇപ്പോൾ മായ കുളക്കടവിലെ ചുമരിലും നിരഞ്ജനും ഇടയിൽ സാൻവിച്ച്ലെ ചട്നി ആയി മാറിയിരുന്നു.
നിരഞ്ജൻ അവളുടെ കണ്ണുകളിൽ നോക്കി ചോദിച്ചു.
 
“നീ എന്തിനാ കൈ മുഖത്ത് വെച്ചിരിക്കുന്നത്?”
 
ഒന്നുമില്ലെന്ന് അവൾ തലയാട്ടി കാണിച്ചു. അതുകണ്ട് അവൻ പറഞ്ഞു.
 
“Words baby... I need words...”
 
“വെറുതെ...”
 
മായ പറഞ്ഞു.
 
“വെറുതെയോ? ഞാൻ കരുതി punishment ൽ നിന്നും രക്ഷപ്പെടാൻ ആകും എന്ന്.”
“അതിന് ഞാൻ ഒന്നും ചെയ്തില്ലല്ലോ?”
 
“ഒന്നും ചെയ്തില്ല... അതുകൊണ്ടാണ് പണിഷ്മെൻറ്.”
 
അവൻ പറഞ്ഞത് മനസ്സിലാവാതെ സംശയത്തോടെ മായ അവനെ നോക്കി. അവൾക്ക് താൻ പറഞ്ഞത് മനസ്സിലായില്ലെന്ന് അവളുടെ നോട്ടത്തിൽ നിന്നും തന്നെ അവന് മനസ്സിലായി.
 
“I will explain to you baby.”
 
“Please...”
 
നിരഞ്ജൻ പറഞ്ഞതിന് മായ മറുപടിയും പറഞ്ഞു.
 
“നീ എന്തിനാണ് എന്നെ എല്ലാവർക്കും വിട്ടുകൊടുക്കുന്നത്? ആ അമ്പലത്തിലെ പെണ്ണുങ്ങളോടും ചിത്തിരയോടും ഒക്കെ പറയുന്നത് കേട്ടുവല്ലോ എന്നെ അങ്ങ് എടുത്തോളൂ, നിനക്ക് ഒരു വിഷമവും ഇല്ലെന്ന്. പിന്നെ വണ്ടിയിൽ വെച്ച് അച്ഛച്ഛനോടും പറഞ്ഞല്ലോ നീ എനിക്ക് ചേരില്ലെന്ന്. എന്താ നിൻറെ ഉദ്ദേശം? ഇന്നത്തെ ദിവസം കഴിഞ്ഞാൽ നീ എൻറെ അടുത്ത് തന്നെ കാണും അത് ഓർത്തോ.”
 
എല്ലാം കേട്ട് മായ പറഞ്ഞു.
 
“നീ പറഞ്ഞതിൽ തന്നെയുണ്ട് നിൻറെ ചോദ്യത്തിനുള്ള ഉത്തരവും. ഇന്നത്തെ ദിവസം. ഇന്ന് ഒരു ദിവസത്തെ issue ആണ് ഇതെല്ലാം.”
 
“പിന്നെ സൗന്ദര്യം ആസ്വദിക്കാൻ ഉള്ളതല്ലേ? അവരും ചുമ്മാ എൻജോയ് ചെയ്തോട്ടെ. അതിനെന്താ കുഴപ്പം? നിന്നെ പുറത്തുള്ളവർ മാത്രം ആസ്വദിക്കുന്നതിൽ എന്താണ് thrill. ഇവിടെയുള്ള പെൺകുട്ടികൾക്കും ആഗ്രഹം ഉണ്ടാകില്ലേ? അവരും എന്ജോയ് ചെയ്യട്ടെ. അവർക്കും വല്ലപ്പോഴും കിട്ടുന്ന അവസരം അല്ലേ? ഞാനായിട്ട് എന്തിനാ അതിനിടയിൽ എടംകോൽ ഇടുന്നത്.”
 
“ഇതു തന്നെയാണ് എൻറെ പ്രശ്നം. നീ... നീ എന്താണ് ഈ പറഞ്ഞ സൗന്ദര്യം ആസ്വദിക്കാത്തത്? നിനക്കെന്താ ഈ പറഞ്ഞ സൗന്ദര്യം കണ്ണിൽ പിടിക്കാത്തത്?”
 
“അതിന് നമ്മുടേത് ഫേക്ക് റിലേഷൻഷിപ്പ് അല്ലേ? പിന്നെ ഞാൻ എന്തിനാ... “
 
അവൾ മുഴുവൻ പറയാതെ പിന്നെയും പറഞ്ഞു.
 
“ഞാൻ മുൻപേ പറഞ്ഞതാണ് എനിക്ക് ഗേൾഫ്രണ്ട് ആയി ആക്ട് ചെയ്യാൻ അറിയില്ല എന്നത്.”
 
അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ തലയിൽ കൈ വെച്ച് പറഞ്ഞു പോയി.
 
“God... what can I do with her"?
 
അവൻ പറഞ്ഞത് കേട്ട് മായ പറഞ്ഞു.
 
“Niranjan, still there is time to rethink.”
 
അവൾ കൂസലില്ലാതെ പറയുന്നത് കേട്ട് നിരഞ്ജൻ അവളെ തന്നിലേക്ക് ഒന്നു കൂടി ചേർത്തു നിർത്തി അവളുടെ ചുണ്ടുകൾ സ്വന്തമാക്കി.
 
അവൻ ആ ചുണ്ടുകൾ ആസ്വദിക്കാൻ തുടങ്ങുമ്പോഴേക്കും
 
“ഡാ”
 
എന്ന് ആരോ വിളിക്കുന്നതു കേട്ട് നിരഞ്ജൻ തിരിഞ്ഞു നോക്കി.
 
എന്നാൽ രക്ഷപ്പെടാൻ ഒരു ചെറിയ ചാൻസിന് വേണ്ടി കാത്തു നിൽക്കുന്ന മായയ്ക്ക് അത്ര മാത്രം സമയം മതിയായിരുന്നു നിരഞ്ജനെ തള്ളി മാറ്റി അവിടെ നിന്ന് രക്ഷപ്പെടാൻ.
 
എന്നാൽ രക്ഷപ്പെടാൻ നോക്കിയ മായയെ അവിടെ തന്നെ പിടിച്ചു നിർത്തി നിരഞ്ജൻ സൗണ്ട് കേട്ട സൈഡിലേക്ക് നോക്കി.
 
നാലുപേരും നിരന്നു നിൽക്കുന്നുണ്ടായിരുന്നു അവിടെ. നാലുപേരുടെയും കളിയൊക്കെ പറന്നു പോയ പോലെ നിൽപ്പാണ്. ആ നിൽപ്പ് കണ്ടപ്പോൾ തന്നെ നിരഞ്ജനു മനസ്സിലായി അവരെല്ലാം കണ്ടെന്ന്.
 
നിരഞ്ജൻ തിരിഞ്ഞ് മായയെ നോക്കി. തന്നിൽ നിന്നും രക്ഷപ്പെട്ട ആശ്വാസത്തിലാണ് അവൾ എന്ന് അവന് മനസ്സിലായി.
 
നാലുപേരും താഴെ വന്നു ഓരോ പടികളിൽ ഇരുന്നു. മായയെ ഭരതൻ തനിക്ക് അടുത്ത് പിടിച്ചിരുത്തി. അത് കണ്ട് നിരഞ്ജൻ അവൾക്ക് അടുത്തു തന്നെ പോയി ഇരുന്നു.
 
“എന്തായിരുന്നു ഇവിടെ? നിന്നോട് പലവട്ടം പറഞ്ഞിട്ടുണ്ട് ഞങ്ങളുടെ കൊച്ചിനെ ഉപദ്രവിക്കരുത് എന്ന്?”
 
നികേത് ആണ് നിരഞ്ജനോട് ദേഷ്യത്തിൽ ചോദിച്ചത്.
 
അതുകേട്ട് നിരഞ്ജൻ പറഞ്ഞു.
 
“എന്നാൽ നാല് ആങ്ങളമാരും കൂടി പുന്നാര പെങ്ങളോട് പറഞ്ഞു മനസ്സിലാക്ക് എന്നെ കാണുന്നവരോടൊക്കെ എടുത്തോ എടുത്തോ എന്ന് ലേലം വിളിച്ചു നടക്കരുത് എന്ന്. എനിക്ക് എൻറെ രീതിയിൽ പറഞ്ഞു മനസ്സിലാക്കാൻ മാത്രമേ അറിയുകയുള്ളൂ. അതാണ് ഞാൻ ചെയ്തിരുന്നത്.”
 
നിരഞ്ജൻ എന്താണ് പറയുന്നതെന്ന് അവർക്ക് ആർക്കും മനസ്സിലായില്ല. അവർ എല്ലാവരും പരസ്പരം നോക്കി. പിന്നെ മായേയും.
 
“എന്താണ് പറയുന്നതെന്ന് തെളിച്ചു പറ. ഞങ്ങൾക്ക് ഒന്നും മനസ്സിലായില്ല. എന്ത് ലേലത്തിൻറെ കാര്യമാണ് നീ പറയുന്നത്?”
 
ഹരി നിരഞ്ജനോട് ചോദിച്ചു.
 
നിരഞ്ജൻ മായയെ ഒന്നു നോക്കിയ ശേഷം അമ്പലത്തിൽ വച്ച് ഉണ്ടായതെല്ലാം അവർക്ക് വിശദമായി തന്നെ പറഞ്ഞു കേൾപ്പിച്ചു കൊടുത്തു.
 
“അമ്പലത്തിലെ പെണ്ണുങ്ങൾ എന്തെങ്കിലും ആകട്ടെ എന്ന് കരുതാം. എന്നാൽ ഈ കുട്ടി പിശാശ് ആ ചിത്തിരയോടും ഇതു തന്നെ പറഞ്ഞു. മനുഷ്യനെ നാണം കെടുത്താൻ വേണ്ടി എല്ലാം ചെയ്തിട്ട് ഒന്നുമറിയാത്ത പോലെ ഇരിക്കുന്നത് കണ്ടില്ലേ, നിങ്ങളുടെ പുന്നാര അനിയത്തി. ഇവളെ ഞാൻ എന്താണ് ചെയ്യേണ്ടത്?”
 
അവൻ പറയുന്നത് കേട്ട് നാലുപേരും മായയെ അതിശയത്തോടെ നോക്കി. എല്ലാവരും നോക്കുന്നത് കൊണ്ട് മായ നിഷ്കളങ്കതയോടെ പറഞ്ഞു.
 
“ആ കൊച്ചു പറഞ്ഞു, നിരഞ്ജൻ അവളുടേതാണ് എന്ന്. അപ്പോൾ ഞാൻ പറഞ്ഞു നിൻറെ ആണെങ്കിൽ നീ എടുത്തോളൂ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ലെന്ന്. മറിച്ച് സന്തോഷമേയുള്ളൂ വെന്ന്.”
 
അവൾ പറയുന്നത് കേട്ട് നാലുപേരും മായയെയും നിരഞ്ജനെയും മാറി മാറി നോക്കി.
 
“കേട്ടല്ലോ അവൾ എന്താണ് പറഞ്ഞത് എന്ന്. ഇനി പുന്നാര ആങ്ങളമാർ പറയു ഞാൻ ഈ കുട്ടി പിശാചിനെ   എന്ത് ചെയ്യണം എന്ന്.”
 
അതിനു മറുപടി പറഞ്ഞത് മായയാണ്.
 
“എന്നെ അങ്ങ് പറഞ്ഞു വിട്ടോളൂ...”
 
മായ അത്രയും പറഞ്ഞപ്പോഴേക്കും നിരഞ്ജൻ അവളുടെ അരക്കെട്ടിൽ പിടിച്ച് നന്നായി തന്നെ ഒരു നെക്ക് വെച്ചു കൊടുത്തു.
 
പിന്നെ പറഞ്ഞു.
 
“നിന്നെ വെറുതെ വിടാൻ ആണെങ്കിൽ പിന്നെ ഞാൻ എന്തിനാ ഇത്ര റിസ്ക് എടുത്തത്?”
 
“അത് നിങ്ങൾക്ക് ജൂലിയയെ കൂടെ കൂട്ടാമായിരുന്നു, എന്നെ എന്തിനാ ഇത്ര റിസ്ക് എടു... “
 
പറഞ്ഞു തീരും മുൻപ് നിരഞ്ജൻ അവളുടെ ചുണ്ടുകൾ തൻറെ ചുണ്ടുകൾ കൊണ്ട് സീൽ ചെയ്തു.
 
എല്ലാവരും ചുറ്റിനും ഉള്ളതു കൊണ്ട് നിരഞ്ജൻ ഒന്നും ചെയ്യില്ല എന്ന് വിചാരിച്ചാണ് മായ മനസ്സിലുള്ളതെല്ലാം പറയാൻ ശ്രമിച്ചത്. എന്നാൽ എല്ലാവർക്കും മുൻപിൽ വെച്ച് ഇങ്ങനെയൊരു നീക്കം മായ നിരഞ്ജനിൽ നിന്നും ഒരിക്കലും പ്രതീക്ഷിച്ചില്ല. പെട്ടെന്നുള്ള  നടുക്കം മാറി നികേത് ദേഷ്യത്തോടെ നിരഞ്ജ്നോട് പറഞ്ഞു.
 
“ഡാ... വിടെടാ എൻറെ കൊച്ചിനെ.”
 
അതുകേട്ട് നിരഞ്ജൻ പതിയെ അവളെ തന്നിൽ നിന്നും  മാറ്റി നിർത്തി അവളോട് പറഞ്ഞു.
 
“ഇന്നത്തെ നിൻറെ കോട്ട കഴിഞ്ഞു. ഒരിക്കൽ കൂടി ഇതു പോലെ എന്തെങ്കിലും നീ പറഞ്ഞാൽ ഫംഗ്ഷന് ഇടയിൽ ആണെന്ന് പോലും നോക്കാതെ നിൻറെ ചുണ്ടുകൾ എൻറെ ചുണ്ടുകൾക്കിടയിൽ ഇരിക്കും. പറഞ്ഞില്ലെന്നു വേണ്ട. ആര് ചുറ്റിനും ഉണ്ടെന്ന് ഞാൻ നോക്കില്ല. ഇപ്പോൾ അത് നിനക്ക് മനസ്സിലായി കാണും. ഇവർ എല്ലാവരും ഉണ്ടായിട്ടും എനിക്ക് ഒരു കുലുക്കവും ഇല്ലെന്ന് നിന്നെ കാണിക്കാനാണ് ഞാനിപ്പോൾ ഇത് ചെയ്തത്.”
 
അത്രയും പറഞ്ഞ് മായയെ നോക്കി നിരഞ്ജൻ അവിടെ നിന്നും എഴുന്നേറ്റു.
 
“നിങ്ങളോട് നാലുപേരും കൂടിയാണ് പറയുന്നത്. വളരെ അധികം ആളുകൾ ഉണ്ടാകും ഇന്നത്തെ ഫംഗ്ഷനിൽ, ചിത്തിരയെ പോലെ എന്നെ ആഗ്രഹിക്കുന്നവർ. അവർക്ക് എല്ലാവർക്കും ഇവളെന്നെ പിടിച്ചു വീതിച്ചു നിൽക്കാൻ തുടങ്ങിയാൽ...”
 
നിരഞ്ജൻ പറയുന്നത് കേട്ട് മായ അറിയാതെ പറഞ്ഞു പോയി.
 
“ഓ… ഒരു കാമദേവൻ വന്നിരിക്കുന്നു.”
 
മായ പറഞ്ഞത് കേട്ട് എല്ലാവരും വായ പൊത്തി നിന്നു പോയി. എന്നാൽ ദേഷ്യത്തിൽ നിൽക്കുന്ന നിരഞ്ജനെ കണ്ടതും നാലുപേരും എഴുന്നേറ്റു അവിടെ നിന്നും ഓടി. ഓടുന്നതിനിടയിൽ ഹരി വിളിച്ചുപറഞ്ഞു.
 
“അവൻറെ കയ്യിൽ നിന്നു കിട്ടുന്നതൊക്കെ ചൂടോടെ വാങ്ങിക്കോ പെങ്ങളെ. പിന്നെ എല്ലാം കഴിഞ്ഞ് ഒരു പീസ് ആണെങ്കിൽ ഞങ്ങൾക്ക് അടുത്തേക്ക് വന്നാൽ മതി. ഞങ്ങൾ മുകളിൽ എൻറെ റൂമിൽ കാണും.”
 
അതുകേട്ട് മായ ഭരതനെ വിളിച്ചു.
 
“ഏട്ടാ എന്നെ കൂടെ കൊണ്ടു... “
 
മുഴുവനും പറയും മുൻപേ നിരഞ്ജൻ അവളെ കയറി പിടിച്ചിരുന്നു. പെട്ടെന്നുള്ള പിടിയിൽ അവളുടെ സെറ്റു മുണ്ടിൻറെ തലയിലാണ് അവൻ പിടിച്ചത്. switch ഇട്ട പോലെ അവൾ അവിടെ തന്നെ നിന്നു. അതുകണ്ട് നിരഞ്ജൻ മെല്ലെ അവൾക്ക് പുറകിൽ നിന്നും മുന്നിലേക്ക് വന്നു. അവളുടെ കണ്ണുകൾ പിടയ്ക്കുന്നത് കണ്ണാടിയിലൂടെ അവൻ കണ്ടു.
 
“ഞാൻ കാമദേവൻ ആണോ മായ?”
 
നിരഞ്ജൻ വളരെ പതിയെ അവളോട് ചോദിച്ചു.
മായ മറുപടിയൊന്നും പറയാതെ താഴേക്ക് നോക്കി നിന്നു.
 
“ഞാൻ പറഞ്ഞാൽ മതിയോ ഡാ?”
 
പുറകില്നിന്നും കേട്ട സൗണ്ട് അച്ഛൻറെതാണെന്ന് നിരഞ്ജൻ തിരിച്ചറിഞ്ഞു. അവൻ അച്ഛനെ തിരിഞ്ഞു നോക്കിയ സമയം മായ ഓടി നരേന്ദ്രൻറെ അടുത്തു ചെന്നു നിന്നു. അത് കണ്ടു ചിരിയോടെ അവളെ നോക്കി നരേന്ദ്രൻ പറഞ്ഞു.
 
“രണ്ടും കേറി വായോ... അച്ഛൻ ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ വിളിക്കുന്നുണ്ട്.”
 
അത്രയും പറഞ്ഞ് രണ്ടുപേരെയും ഒന്നു നോക്കി അയാൾ തിരിഞ്ഞു നടന്നു.
 
നരേന്ദ്രനോടൊപ്പം നടന്ന മായയ്ക്ക് അടുത്തു വന്ന നിരഞ്ജൻ അച്ഛൻ കാണാതെ അവളുടെ അണിവയറിൽ തൻറെ കൈകൊണ്ട് കുസൃതി കാണിക്കാൻ തുടങ്ങി. മായ പെട്ടെന്ന് എരിവ് വലിച്ചു വിട്ടു. അവൾ ദേഷ്യത്തോടെ നിരഞ്ജനെ കൂർപ്പിച്ചു നോക്കി.
 
എന്നാൽ അവർക്കു മുൻപിൽ നടക്കുന്ന നരേന്ദ്രൻ അവരുടെ കളികൾ എല്ലാം കണ്ടിട്ടും ഒന്നുമറിയാത്ത പോലെ എല്ലാം ആസ്വദിച്ചു കൊണ്ട് തന്നെ മുന്നോട്ടു നടന്നു.
 
ചെറിയ തോണ്ടി കുറികൾ നടത്തി മായയും നിരഞ്ജനും കൂടെയുണ്ടായിരുന്നു.
 
നിരഞ്ജൻറെ സ്വന്തം പാറു  Chapter 58

നിരഞ്ജൻറെ സ്വന്തം പാറു  Chapter 58

4.7
14048

നിരഞ്ജൻറെ സ്വന്തം പാറു  Chapter 58   മായ ഇടയ്ക്കിടയ്ക്ക് നിരഞ്ജനെ നോക്കി പേടിപ്പിക്കുന്നുണ്ട്.    എന്നാൽ നിരഞ്ജൻ ഒരു കൂസലുമില്ലാതെ അവളെ അവിടെയുമിവിടെയും തട്ടിയും മുട്ടിയും ദേഷ്യം പിടിപ്പിച്ചും അവൾക്കൊപ്പം നടക്കുന്നുണ്ട്.   പിന്നെ എല്ലാവരും ഇരുന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചു.   അതിനു ശേഷം നിരഞ്ജൻ സ്വന്തം റൂമിൽ പോയി.   മായ ശ്രീയുടെയും, നിഹാരികയുടെയും, ചന്ദ്രികയുടെയും, ജ്യോതിയുടെയും കൂടെ ഇരുന്നു സംസാരിക്കുകയായിരുന്നു.   മായ നിഹാരികയുടെ 2 കൈകളിലും അവൾ പറഞ്ഞ ഡിസൈനിൽ മെഹന്തി ഇട്ടു നൽകി. അതിനുശേഷം ശ്രീയുടെയും, ചന്ദ്രികയുടെയും, ജ്യോതിയുട