Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 24

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🥀*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_24_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
Zannu നീ എന്താ ഇങ്ങനെ നിൽക്കുന്നെ പോയി റെഡി ആയി വാ  ( ഉമ്മ )
 
ഉപ്പച്ചിയും മ്മളോട് പോവാൻ പറഞ്ഞു.... 
 
മ്മള് അവിടെ തന്നെ ചുറ്റി പറ്റി നിന്നപ്പോ മിഷു കലിപ്പ് ആയി.... 
 
Zannu നീ പറഞ്ഞത് കേട്ടില്ലേ... 
 
ഇനിയും മൗനം പ്രാപിച്ചാൽ ന്റെ ലൈഫ് ആണ് ഇല്ലാതെ ആവുക.. രണ്ടും കല്പിച്ചു മ്മള് ഇല്ലാത്ത ധൈര്യം ഒക്കെ ഉണ്ടാക്കി.... 
 
 
*ഈ എൻഗേജ്മെന്റ് എന്നല്ല വിവാഹം പോലും നടക്കില്ല......അതിന് ഞാൻ സമ്മതിക്കില്ല,,, ഇന്ക് താല്പര്യം ഇല്ല,.   ഉപ്പച്ചി ഇവരോട് പോവാൻ പറയി*  
 
ന്റെ വാക്ക് കേട്ട് ഉപ്പ ന്നെ ഒരു നോട്ടം നോക്കി.... ഞാൻ ഉരുകി തീരാൻ അതന്നെ ധാരാളം.... എല്ലാരും ന്നെ തന്നെ നോക്കി നിൽക്കുന്നു.... 
 
എന്താ Zannu അന്റെ തലക്ക് വല്ല ഓളവും ഉണ്ടോ എന്തെക്കെ ഈ പറയുന്നേ... തമാശ പറയാതെ വേം റെഡി ആയി വാ.... 
 
ഉപ്പ ഞാൻ സീരിയസ് ആയിട്ട് പറഞ്ഞെ ആണ്.. ഇന്ക് ഈ ബന്ധത്തിന് താല്പര്യം ഇല്ല.. ന്റെ അനുവാദം കൂടാതെ ഉപ്പ സ്വയം എടുത്ത തീരുമാനം അല്ലേ... ഇന്ക് വേണ്ട ഉപ്പ.. 
 
തലങ്ങും വിലങ്ങും ഓരോരുത്തർ ഓരോന്ന് പറഞ്ഞു ന്നെ ഉപദേശിക്കാൻ തുടങ്ങി.. അതൊക്കെ ഒരു ചെവിയിൽ കൂടെ കേട്ട് മറ്റേ ചെവിയിൽ കൂടെ പറത്തി ഫു ഫൂ ഫു. 
 
Zannu നോക്,,,, ഇനി ആകെ രണ്ടാഴ്ച ടൈമ് ഉള്ളു... എല്ലാം തീരുമാനിച്ച കാര്യം ആണ്... അതിന്റെ ഇടയിൽ ഇങ്ങനെ മാറ്റി പറഞ്ഞാൽ ( മിഷു )
 
അതൊന്നും ഇന്ക് അറിയണ്ട.... ഞാൻ ഈ വിവാഹത്തിനു സമ്മതിക്കില്ല ന്നെ കൊന്നാലും ശരി.. 
 
അത്രയും പറഞ്ഞിട്ട് ഞാൻ അവിടുന്ന് പോന്നു... പിന്നിൽ നിന്നും ഉമ്മ വിളിക്കുന്നെ കേൾക്കുന്നുണ്ട്... അതൊന്നും മൈൻഡ് ആക്കീല. 
 
 
ഇതേസമയം ഹാളിൽ വീണ്ടും ചർച്ചകൾ തുടങ്ങി.... 
 
💞💞💞💞💞💞💞💞💞💞💞
 
( ഷാനു )
 
ഉപ്പ പറഞ്ഞെ ഒക്കെ കേട്ടിട്ട് ആകെ പ്രാന്ത് ആവുന്നു.. എന്തൊക്കെ നടക്കും പടച്ചോൻക് അറിയാം.... 
 
ഇനിയും വൈകിയാൽ zannu ന് ആപത്ത് ആണ്.. 
 
അപ്പൊ തന്നെ റബിയെ വിളിച്ചു... ഓൻ കോൺഫറൻസ് ആക്കി അനു വും സഫുവും കൂടെ  കൂടി.. 
 
 
ഓരോന്ന് പ്ലാൻ ചെയ്യാൻ തുടങ്ങി..... 
 
ബട്ട് ഇടയിൽ പ്രശ്നം ആയിട്ട് ഉള്ളത് Zafir,,  അവനാണ്.... 
 
എന്തെങ്കിലും പറഞ്ഞിട്ട് വിവാഹം മുടക്കാം എന്നുള്ള പ്ലാനിൽ ആണ് ഇപ്പോ ബട്ട് അതൊരു ചീപ് കേസ് ആണ്... ഇന്ന് എൻഗേജ്മെന്റ് നടന്നാൽ വിവാഹത്തിന് രണ്ട് ആഴ്ച മാത്രം....
 
Zannu ഇല്ലാതെ പറ്റില്ല ,,, ഞങ്ങളുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളും എല്ലാം ഇല്ലാതാവും... റബ്ബേ നീ മാത്രം തുണ.. 
 
❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
 
( Zannu )
 
റൂമിൽ എത്തുന്ന മുന്നെ ഫോൺ കിടന്നു കാറൽ തുടങ്ങി... നോക്കിയപ്പോ അല്ലു. 
 
ഏതായാലും ഓൾ വിളിച്ചത് നന്നായി.... ഇപ്പൊ ആരോടെങ്കിലും ഉള്ളു തുറന്നിട്ട്‌ ഇല്ലെങ്കിൽ ഞാൻ ഇല്ലാതെ ആവും.... 
 
ഫോൺ എടുത്തിട്ട് ഹെലോ പോലും പറയാൻ ചാൻസ് തരാതെ കിളവി ഓരോന്ന് ചോദിക്കാൻ തുടങ്ങി.... കൂടെ മറ്റേ രണ്ട് വവ്വാലുകളും.... 
 
ഞാൻ വള്ളി പുള്ളി കുത്ത് കോമ തെറ്റാതെ എല്ലാം പറഞ്ഞു കൊടുത്തു... 
 
ബട്ട് റിപ്ലൈ ഇല്ല.... 
 
ഒരു പുരുഷ ശബ്ദം മാത്രം.... 
 
അല്ലാഹ് ഇക്ക.... അപ്പൊ ഇത് കോൺഫറൻസ് കാൾ ആയിരുന്നോ. 
 
ഏതായാലും നന്നായി...ഇപ്പൊ ഇക്കാനോട് സംസാരിക്കുന്നെ തന്നെ ആണ് നല്ലത്... 
 
ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു... 
 
ഇക്കനോട് വീട്ടിൽ വന്ന് കാര്യം പറയാൻ പറഞ്ഞിട്ട് കാൾ വച്ചു.. 
 
( ഷാനു )
 
ഒരുപാട് പ്രതീക്ഷയിൽ ആണ് zannu ഓരോന്നും പറയുന്നത്.... എന്തൊക്കെ വന്നാലും ഞാൻ ഓളെ കൈ വിടില്ല എന്നുള്ള വിശ്വാസത്തിന്റെ മേലിൽ.... ആ വിശ്വാസം തകർക്കാൻ പാടില്ല... 
 
ഇനിയും വൈകിയാൽ ഞങ്ങൾ ആഗ്രഹിച്ച ലൈഫ് ഇല്ലാണ്ട് ആവും. 
 
ഓരോ സെക്കൻഡ്കളും വിലപ്പെട്ടതാണ്.... ആകെ രണ്ടാഴ്ച അതിന്റെ ഉള്ളിൽ Zannu ന്റെ ഉപ്പാനെ പോയി കാര്യങ്ങൾ പറയണം. 
 
അതിന് മുന്നെ ഉമ്മിയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം മിക്കവാറും നെഗറ്റീവ് ആവും ഉമ്മി,,, ഉപ്പ സപ്പോർട്ട് ഉണ്ടാവും അത് മതി.. 
 
അപ്പൊ തന്നെ ഉമ്മി ന്റെ അടുത്തേക്ക് പോയി... എല്ലാരും ഹാളിൽ തന്നെ ഉണ്ട്.. 
 
ഞാൻ ഉപ്പാന്റെ അരികെ പോയി ഇരുന്ന്. 
 
" ഇന്ക് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്... "
 
 എങ്ങനെ തുടങ്ങണം എന്നൊന്നും അറിയില്ല അതോണ്ട് അത്രയും പറഞ്ഞിട്ട് എല്ലാരേം നോക്കി.. 
 
ഉമ്മി പറയാൻ പറഞ്ഞു.. 
 
ഇന്ക് ഒരു കുട്ടിയെ ഇഷ്ടമാണ്... വിരോധം ഇല്ലെങ്കിൽ ഉമ്മിയും ഉപ്പയും നാളെ ന്റെ കൂടെ അവളുടെ വീട് വരെ വരണം.. 
 
നീ എന്താ ഷാനു പറയുന്നേ... ഇവിടെ റുഫൈദ മോൾ ഇല്ലേ നിന്റെ പെണ്ണ് ആയിട്ട്.. പിന്നെ മറ്റൊരുത്തി എന്തിനാ....(  ഉമ്മി )
 
ഉമ്മി സമ്മതിച്ചാലും ഞാൻ ഒരിക്കലും സമ്മതിക്കില്ല എന്ന് പറഞ്ഞിട്ട് കുരിശ് എണീറ്റു നിന്ന്. 
 
 
ഇവളെ ഒരിക്കലും ഞാൻ അങ്ങനെ ഒരു സ്ഥാനത് കണ്ടിട്ടില്ല. ഇനി കാണുകയും ഇല്ല.. 
അതോണ്ട് ആരെക്കെ എതിർത്താലും ന്റെ ലൈഫിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ ന്റെ Zannu ആണ്. 
 
അതൊക്കെ വെറും തോന്നൽ ആണ്... അവളുടെ മേരേജ് കഴിഞ്ഞാൽ ഈ സ്നേഹവും കോപ്പും എല്ലാം ഇല്ലാതാവും.. പിന്നെ നിനക്ക് ഞാനെ ഉണ്ടാവു ഷാനു ( റുഫൈദ )
 
ഡീ കുരിശേ അങ്ങോട്ട് മാറി നിൽക്ക് കുറെ നേരായി നീ,,, ഇത് ന്റെ ലൈഫ് ആണ് ആരെ കെട്ടണം ആരെ കെട്ടണ്ട എന്ന് ഞാൻ തീരുമാനിക്കും... ഇനിയും പിന്നാലെ നടന്നു നിന്റെ ജീവിതം നശിപ്പിക്കണ്ട. 
 
വേണെങ്കിൽ ആരേലും പോയി കെട്ടിക്കോ അല്ലേൽ രണ്ട് മൂക്കിലും പല്ല് മുളച്ചാലും നീ ഇവിടെ തന്നെ ഉണ്ടാവും.. 
കേട്ടോടി അങ്ങോട്ട് മാറി നിൽക്ക്. 
 
അരെ വാ ഇത് ന്റെ കാകു തന്നെ എന്താ ഓന്റെ ഡയലോഗ്.... ഉഫ് രോമാഞ്ചിഫികേഷൻ... ഓൾക്ക് ഇതന്നെ മാണം... ( റിയ ആത്മ )
 
ഉപ്പ,,, ഉപ്പാക് എല്ലാം അറിയുന്നേ അല്ലേ,, ഉമ്മിനെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുക്കി. 
 
Zannu ഇല്ലാത്ത ലൈഫ് ചിന്തിക്കാൻ കൂടെ വയ്യ... ഓളെ മോഹിപ്പിച്ചതും സ്നേഹിച്ചതും ഞാനാ ഓളെ കയ് വിടാൻ കയ്യില്ല. 
 
നാളെ ഓളെ വീട്ടിൽ പോയി സംസാരിച്ചേ പറ്റു.. 
 
എല്ലാം ഉപ്പാനെ ഏല്പിച്ചു ഞാൻ അവിടുന്ന് പോന്നു.. പിന്നാലെ റിയയും. കുറെ നേരം ഞങ്ങൾ സംസാരിച്ചു.. റിയ Zannu നെ ഇത് വരെ നേരിൽ കണ്ടിട്ടില്ല എങ്കിലും ഓളോട് ഉള്ള ഇഷ്ടം റിയ ന്റെ ഓരോ വാക്കിലും ഉണ്ടായിരുന്നു. 
 
ഇന്ഷാ അല്ലാഹ് നാളത്തോടെ എല്ലാം ശരിയാവും.... സ്വന്തം മകൾക്ക് ഇഷ്ടം ഇല്ലാത്തത് ഓളെ ഉപ്പ നടത്തില്ല... ബട്ട് എന്തിന് വേണ്ടിയാ ഓളെ ഉപ്പ ഇങ്ങനെ ഒരു ഡിസിഷൻ എടുത്തേ മനസ്സിലാവുന്നില്ല. 
 
കരഞ്ഞു കാൽ പിടിച്ചിട്ട് ആണേലും ഓളെ ഉപ്പാനെ കൊണ്ട് സമ്മതിച്ചേ പറ്റു. 
 
ഓരോന്ന് ചിന്തിച്ചു അവിടെ കിടന്നു,, ഉമ്മ ഫുഡ് കഴിക്കാൻ വിളിച്ചിട്ട് ഒന്നും പോയില്ല. 
 
അവിടെ കിടന്നു അങ്ങനെ ഉറങ്ങിപ്പോയി... 
രാവിലെ പതിവിലും നേരത്തെ എണീറ്റു തഹജ്ജുദ് ഒക്കെ നിസ്കരിച്ചു ഞങ്ങളെ രണ്ടാളെയും ഒരുമിപ്പിക്കാൻ ദുആ ചെയ്തു.. 
 
സുബ്ഹി ബാങ്ക് കൊടുക്കാൻ ഇനിയും ടൈമ് ഉണ്ട്,, റിയ നെ പോയി വിളിക്കാം കരുതി ഡോർ തുറന്നിട്ട് കിട്ടുന്നില്ല. 
 
കുറെ ശ്രമിച്ചു പരാജയം തന്നെ ഫലം... ഉപ്പാക് വിളിച്ചു നോക്കിയപ്പോൾ ഫോൺ ഓഫ് ഉമ്മി എടുക്കുന്നുമില്ല. 
 
സീക്രെട് വിൻഡോ പോലും ക്ലോസ് ആണ് ആരോ മനഃപൂർവം ചെയ്ത പോലെ. 
 
നേരം വെളുക്കുന്ന വരെ റൂമിൽ പെട്ടു റിയയും ഉപ്പയും വന്നിട്ട് പോലും പുറത്തു ചാടാൻ കഴിഞ്ഞില്ല.... ഉള്ള കീ എല്ലാം കൊണ്ട് റുഫൈദ എങ്ങോട്ടോ പോയെന്ന്... ഉമ്മി ആണേൽ ഓളെ സൈഡ്. 
 
നേരത്തിനു ഫുഡ് റൂമിൽ ഉമ്മി എത്തിക്കുന്നുണ്ട്.. 
12 ദിവസം പുറം ലോകം കാണാതെ റൂമിൽ നിൽക്കേണ്ടി വന്ന്... 
 
ഉമ്മിനോട് കെഞ്ചി പറഞ്ഞിട്ടും ഉമ്മി കേട്ടില്ല... റുഫൈദ നെ കെട്ടും എന്ന വാക്ക് കൊടുത്താൽ തുറന്നു തരാം എന്ന്... അതിലും ബേധം ഇത് തന്നെ... പക്ഷെ ന്റെ പെണ്ണ്. 
 
💜💜💜💜💜💜💜💜💜💜💜
 
( Zannu  )
 
ആകെ ഒരാഴ്ച ഉള്ളു മറ്റൊരാളുടെ പാതി ആവാൻ.... ഇന്നേ കൊണ്ട് കയ്യില്ല റബ്ബേ... എന്നാലും ഈ ഷാനുക്ക ഇത്ര ഡേ ആയിട്ട് ഒന്ന് വിളിക്ക പോലും ചെയ്തില്ലല്ലോ... 
 
ആരോട് ചോദിച്ചിട്ടും പറയുന്നുമില്ല... ഇനി ഇക്കാക്ക് വല്ലതും.... ഏയ്‌ അങ്ങനെ ഒന്നും ഇല്ലാതെ നിൽക്കട്ടെ.... 
 
സിനുത്ത നല്ല ഹാപ്പി ആണ്... ഓളെ ഭാഗ്യം അല്ലാതെ എന്താ. 
 
പിന്നെ നിങ്ങളോട് ഒക്കെ ഒരു കാര്യം പറയാൻ മറന്നു... അന്ന് എൻഗേജ്മെന്റ് നടത്താതെ അവർ പോയി... ഏതായാലും ഡേറ്റ് ഫിക്സ് അല്ലേ. 
 
അന്ന് ഉപ്പയും മിഷുവും എന്ത് കൊണ്ടാ സമ്മതം അല്ലാത്തേ ചോദിച്ചപ്പോ ഇന്ക് ഒരാളെ ഇഷ്ടം ആണ് ആ ആളെ അല്ലാതെ ഞാൻ സ്വീകരിക്കുല പറഞ്ഞു.... 
 
ആരാണോ എന്താണോ എന്ന് പോലും രണ്ടാളും ചോദിച്ചില്ല... 
 
Zannu ഇതെന്റെ അഭിമാന പ്രശ്നം ആണ്... ഇവിടെ ഞാൻ തീരുമാനിക്കും അത് നടക്കും അല്ലാതെ നിന്റെ ഇഷ്ടം ഒരിക്കലും നടത്താൻ പോവുന്നില്ല അതെല്ലാം മണ്ണിട്ട് മൂടിയെക്ക് എന്ന് മാത്രം ഉപ്പ പറഞ്ഞു. 
 
പിന്നീട് അതിനെ പറ്റി ഒരു വിവരവുമില്ല.... ഷോപ്പിങ് എല്ലാം കഴിഞ്ഞു വീട്ടിൽ പന്തൽ ഉയരാൻ തുടങ്ങി... 
 
ഓരോന്ന് ആലോചിച്ചു നിൽക്കുന്ന ഇടയിൽ ഫോൺ റിങ് ചെയ്തു.... ഷാനുക്കാ 
 
 
ഇക്കാ... ഇങ്ങള് എവിടെനി... ഇവിടെ ഇങ്ങനെ ഒരാൾ ഉണ്ടെന്ന കാര്യം മറന്നോ... ഇക്കാ ഇനി ആകെ 3 ഡേ ഉള്ളു എന്താ നിങ്ങടെ പ്ലാൻ.....
 
ദേ ഒരുകാര്യം... ഇങ്ങള് ഇല്ലെങ്കിൽ പിന്നെ ഈ Zannu ജീവനോടെ ഉണ്ടാവില്ല ട്ടോ.. 
 
ഇനി ഞാൻ എന്താ ചെയ്യേണ്ടേ ഒന്ന് പറയി....അവസാനം Zannu കരച്ചിൽന്റെ വക്കിൽ എത്തി. 
 
റുഫൈദ ന്റെ പാരയും എല്ലാം പറഞ്ഞപ്പോ ഓൾ വീണ്ടും സാഡ്  ആയി... 
 
Zannu നിനക്ക് ഇപ്പൊ വീട്ടിൽ നിന്നും ചാടാൻ പറ്റോ ജസ്റ്റ്‌ ഒന്ന് കാണാൻ ആണ് എനിക്ക് നേരിട്ട് സംസാരിക്കണം.... 
 
ഓൾ വരാം എന്ന് പറഞ്ഞിട്ട് കട്ട്‌ ആക്കി.. 
 
💙💖💙💖💙💖💙💖💙💖💙
 
( ഷാനു )
 
റിയ സഹായിച്ചത് കൊണ്ട് ഇപ്പൊ പുറത്ത് ചാടാൻ ആയി അല്ലേൽ ന്റെ പെണ്ണിനെ കാണാൻ പോലും കയ്യൂലേനി. 
 
ഈ 3 ദിവസം കൊണ്ട് ഒന്നും ചെയ്യാൻ കയ്യില്ല... ഇനി എന്തെങ്കിലും അത്ഭുതം നടക്കുക ആണെങ്കിൽ ഒരു പക്ഷെ ഞങ്ങൾ ഒരുമിക്കും.. 
 
 
ഞാൻ എത്തുന്ന മുന്നെ തന്നെ Zannu ഞാൻ പറഞ്ഞ സ്ഥലത്ത് എത്തിയിട്ടുണ്ട്... 
 
കരഞ്ഞു തളർന്ന ആ മിഴികൾ കണ്ടപ്പോ കുറ്റബോധം തോന്നി... ആശ കൊടുത്തിട്ട് ഈ ഗതി വന്നല്ലോ.. 
 
ഓളെ അടുത്ത് എത്തുന്ന മുന്നെ ഓൾ ഓടി വന്ന് ഇക്കാ എന്ന് വിളിച്ചു കെട്ടിപിടിച്ചു കരയാൻ തുടങ്ങി. 
 
ഇക്കാ,,,, ഇങ്ങള് പറയി ഇനി ഞാൻ എന്താ ചെയ്യേണ്ടെ ഇന്ക് ഇങ്ങള് ഇല്ലാതെ പറ്റില്ല... നമുക്ക് എങ്ങോട്ടെങ്കിലും പോവാം പ്ലീസ് ഇക്കാ.. ഇന്റെ അവസ്ഥ ഒന്ന് മനസ്സിലാക്ക്. 
 
ഇക്കാന്റെ നിസ്സഹായാവസ്ഥ എനിക്ക് മനസ്സിലാവും... എങ്കിലും ഇന്ക് അറീല ഇന്ക് ഇങ്ങള് ഇല്ലാതെ പറ്റൂല അല്ലേൽ ഈ zannu ജീവിക്കുല ന്റെ ഇക്ക ആണ് സത്യം.. 
 
ഓൾ വിതുമ്പി കരയാൻ തുടങ്ങി.... 
 
പെണ്ണെ,,, ഇങ്ങനെ കരയല്ലേ... നീ ഇല്ലാത്ത ലൈഫ് ന്നെ കൊണ്ടും സാധിക്കില്ല പെണ്ണെ പടച്ചോൻ എന്തേലും മാർഗം കാണിച്ചു തരാതെ നിക്കില്ല... 
 
നീ പറഞ്ഞ പോലെ വിധിയാണ് നമ്മെ കാണാനും  അടുക്കാനും ഇഷ്ടപ്പെടാനും കാരണമായത്,, ഇന്ഷാ അല്ലാഹ് ആ വിധി നമ്മെ ഒരുമിപ്പിക്കും... 
 
നമ്മുടെ പ്രാർത്ഥന റബ്ബ് തട്ടി കളയില്ല എന്തേലും അത്ഭുതം സംഭവിക്കും ഇനി രണ്ട് ദിവസം ബാക്കി ഇല്ലേ... നീ ടെൻഷൻ ആവല്ലേ. 
 
 ഇക്കാ ഇന്ക് പേടി ആവുന്നു... നമ്മൾ പിരിയും എന്നൊക്കെ മനസ്സ് പറയുന്നു.... ന്റെ മനസ്സ് അറിയാൻ പോലും ആരും ശ്രമിച്ചില്ല... 
 
ഇക്ക ന്റെ ലൈഫ് ഇല്ലെങ്കിൽ zannu ഉണ്ടാവില്ല സത്യം.... 
 
പെണ്ണെ,,, നിന്നെ ഞാൻ മനഃപൂർവം ഒഴിവാക്കാൻ ശ്രമിക്കുന്നതല്ലാ....ഞാൻ ഇപ്പൊ വീട്ടിൽ വന്ന് കാര്യം പറഞ്ഞാൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല.... എല്ലാത്തിനും ഒറ്റ ഒരുത്തി ആ റുഫൈദ ആണ്.... 
 
ഇനി അങ്ങോട്ട് ഉള്ള കാര്യങ്ങളോട് ഒരുപക്ഷെ രണ്ടാളും പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരും... അതെല്ലാം വിധിയാണ്... 
 
നീ കരച്ചിൽ നിർത്തി ഒന്നിങ്ങു നോക്ക്... ഇനി ഒരുപക്ഷെ ഈ വിവാഹം നടന്നാൽ പെണ്ണെ നീ എന്നെ ഒരിക്കലും ശപിക്കരുത് എല്ലാം ന്റെ മാത്രം തെറ്റ് ആണ്....   
 
Zafir,,, അവനെ ന്റെ സ്ഥാനത് ഒരിക്കലും നിനക്ക് ഉൾകൊള്ളാൻ സാധിക്കില്ല അറിയാം ബട്ട് ചിലപ്പോൾ ഉൾകൊള്ളേണ്ടി വരും.... എനിക്കായ് കരുതി വച്ച ബാക്കി സ്നേഹം അവന്ക് കൊടുക്കണം ഒരിക്കലും ന്നെ വെറുക്കരുത്.. 
 
അപ്പോയെക്കും ഓൾ ന്റെ വായ പൊത്തി... 
 
മതി,,, ഇനി ഒന്നും പറയണ്ട ഇതിനാണോ പെട്ടന്ന് കാണണം സംസാരിക്കണം എന്നൊക്കെ പറഞ്ഞെ... 
 
അല്ലേലും ഈ Zannu ഭാഗ്യം ഇല്ലാത്തവൾ ആണ്... മരിക്കുവോളം ഇക്കാന്റെ നെഞ്ചിലേ ചൂടെറ്റ് ആ സ്നേഹം എല്ലാം അനുഭവിക്കാൻ പോലും ഭാഗ്യം ഇല്ല. 
 
ഈ നിമിഷം ഒന്ന് മരിച്ചു പോയെങ്കിൽ എന്ന് വരെ തോന്നിപോവുന്നു... ഇക്ക ഇല്ലാത്ത ലൈഫ്... 
 
Zannu,,, പടച്ചോന്റെ കിതാബിൽ ന്റെ മഹർന്റെ അവകാശി നീ ആണെങ്കിൽ പെണ്ണെ അത് അങ്ങനെ തന്നെ ഉണ്ടാവു...
 
നിന്നോട് ഇങ്ങനെ ഒക്കെ പറയേണ്ടി വരും ഒരിക്കലും പ്രതീക്ഷിച്ചതല്ല...അറിയില്ല പെണ്ണെ എല്ലാം കൊണ്ടും ഞാൻ തെറ്റ് കാരൻ ആണ്... 
 
Zannu,,,, ഒരു കാമുകി പോയാൽ ആ നോവ് ഒരുപക്ഷെ കാലം മായ്ക്കും എനിക്കറിയില്ല.... ബട്ട് ഒരു ഭാര്യ ഒരിക്കലും ചതിക്കാൻ പാടില്ല... 
 
അപ്പോയെക്കും ഓൾ ന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി പൊട്ടിക്കരഞ്ഞു... 
 
ഇങ്ങനെ ഒന്നും പറയല്ലേ ഇക്കാ പ്ലീസ്... ഞാൻ ഇക്കാന്റെ കൂടെ അല്ലാതെ ജീവിക്കില്ല... 
 
Zannu,,,,, ഞാൻ പറയുന്നേ മനസ്സിലാക്ക് 2 ഡേ എന്തെങ്കിലും അത്ഭുതം സംഭവിച്ചാൽ മാത്രം നമുക്ക് എന്തേലും പിന്നെ ചെയ്യാൻ സാധിക്കു...അല്ലേൽ പിരിയേണ്ടി വരും പെണ്ണെ... ഇപ്പൊ ഒരു ജോബ് പോലും ഇന്ക് റെഡി ആയിട്ട് ഇല്ല അതിന്റെ ഇടയിൽ... 
 
ഷാനുക്കാ ഇന്ക് കൂടുതൽ ഒന്നും പറയാൻ ഇല്ല... മറ്റന്നാൾ ന്റെ വിവാഹം നടന്നാൽ ഈ Zannu ജീവിക്കില്ല... 
 
"  ഡീ പോത്തേ നീ എന്തോക്കെയാ പറയുന്നത് വല്ല ബോധം ഉണ്ടോ "
 
"  എനിക്കൊന്നും കേൾക്കണ്ട എന്റെ തീരുമാനത്തിൽ ഒരു മാറ്റവും ഉണ്ടാവില്ല "
 
" _Zannu_ നിനക്കറിയില്ലേ... ഇന്ക് നീ ഇല്ലാതെ പറ്റില്ലഡീ പക്ഷെ ഇപ്പോഴത്തെ ഈ അവസ്ഥ മറി കടക്കാൻ ന്നെ കൊണ്ട് കയ്യില്ല "
 
" ഞാൻ എന്ത് പറഞ്ഞിട്ട പെണ്ണെ ഇപ്പൊ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കുക... "
 
മറുപടി ആയിട്ട് അവളിൽ നിന്നും ഒരു തേങ്ങൽ ആണ് തിരിച്ചു കിട്ടിയേ...
 
ഓളെ എന്തു പറഞ്ഞു മനസ്സിലാക്കി കൊടുക്കും റബ്ബേ... ഈ ജോബ് ശരിആവാത്ത ടൈമിൽ എന്താ ഞാൻ ചെയ്യാ...
 
ഇപ്പൊ തന്നെ ഇന്ക് വേണ്ടി ഒരുപാട് സഹിച്ചിണ് ന്റെ പെണ്ണ്.... ഇനി അത് പാടില്ല ഇനി എങ്കിലും ഓൾക്ക് വേണ്ടി ജീവിക്കട്ടെ.... ഒരുപക്ഷെ പിരിയാൻ ആവും  വിധി .  
 
നിറഞ്ഞു തുളുമ്പുന്ന _Zannu_ ന്റെ മിഴികളിൽ ഇപ്പോഴും ആ പ്രണയം തീവ്രമായി കാണുന്നു... 
 
പെട്ടന്ന് ഓൾ ന്നെ വന്ന് കെട്ടി പിടിച്ചപ്പോൾ... എതിർക്കാൻ സാധിച്ചില്ല... 
 
ഓളെ കണ്ണുനീരിലാൽ ന്റെ ഷർട്ട് നനയുമ്പോൾ പോലും.. ഒരു തുള്ളി കണ്ണുനീർ ന്റെ കണ്ണിൽ നിന്നും പൊടിഞ്ഞില്ല.. 
ഹൃദയം ഉരുകി ഉരുകി തീരുക ആയിരുന്നു... 
 
  " ഡീ പാത്തു,, പോത്തേ,, കെട്യോൾ തവളാച്ചിയെ  ഇയ്യ് ഇല്ലേൽ പിന്നെ ഈ ഷാനു ഇല്ല പെണ്ണെ.. ന്നെ കൊണ്ട് കയ്യില്ല... "
 
ബട്ട് ഇപ്പോഴത്തെ സാഹചര്യത്തിൽ ഒന്നും ചെയ്യാൻ പറ്റില്ല zannu..ഇന്ഷാ അല്ലാഹ് വിധി ഉണ്ടെങ്കിൽ ഒരുമിക്കും അല്ലെങ്കിൽ.... ഇല്ല പെണ്ണെ... 
 
ഇനിയും ഒരുപക്ഷെ zannu ന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആയെന്ന് വരില്ല.... ഓളെ എന്നിൽ നിന്നും വേർപ്പെടുത്തി ഞാൻ അവിടുന്ന് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോന്നു... 
 
പാവം മുഖം പൊത്തി കരയാണ്,,, ഇപ്പൊ ന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ല... പിരിഞ്ഞെ പറ്റു... 
 
(  തുടരും )
💙🖤റൂഹോട് ചേരും വരെ 🖤💙 - 25

💙🖤റൂഹോട് ചേരും വരെ 🖤💙 - 25

5
1809

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🥀*   *(RoM@nt!C  Lov£ $toRy)*   *_Part_25_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ഇനിയും ഒരുപക്ഷെ zannu ന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആയെന്ന് വരില്ല.... ഓളെ എന്നിൽ നിന്നും വേർപ്പെടുത്തി ഞാൻ അവിടുന്ന് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോന്നു...    പാവം മുഖം പൊത്തി കരയാണ്,,, ഇപ്പൊ ന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ല... പിരിഞ്ഞെ പറ്റു...    Zannu നോട് എന്തൊക്കെ പറഞ്ഞെന്ന് പോലും ഓർമ ഇല്ല പാവം ന്റെ പെണ്