Aksharathalukal

❤❤നിനക്കായ്❤❤ - 49

❤❤നിനക്കായ്‌ 49❤❤


©ആര്യ നിധീഷ


അമ്മുവിനെ റൂമിൽ ആക്കി ബാഗ് തുറന്ന് അവൾക്കുള്ള ഡ്രെസ്സ് എടുത്തു ഹരി അവൾക്കടുതു ചെന്നിരുന്നു......


യാമി.....

ഇടുപ്പിലൂടെ ചേർത്തുപിടിച് ചെവിക്കരുകിൽ അധരങ്ങൾ ചേർത്തവൻ ആർദ്രമായി വിളിച്ചതും ഒരു ചെറു ഞെട്ടലോടെ കണ്ണുകൾ ഇറുക്കെ അടച്ചുതുറന്നവൾ വെട്ടിതിരിഞ്ഞവനെ നോക്കി.....


എന്താടി പെണ്ണേ....നിനക്ക് ഇത്ര വിറയൽ.....


അതുപിന്നെ..... ഞാൻ.... പെട്ടന്ന്.....


വിക്കി വിക്കി അവൾ പറഞ്ഞതും അവൻ അവളെ കൈകളിൽ കോരിഎടുത്ത് തന്റെ മടിയിൽ ഇരുത്തി.....


കിച്ചേട്ടാ..... എന്താ ഈ കാണിക്കണേ....


ഒന്ന് കുതറികൊണ്ടവൾ പറഞ്ഞതും കള്ള ചിരിയോടെ അവൻ അവളെ തന്നെലേക് ചേർത്തുപിടിച്ചു.....


ഹാ അടങ്ങി ഇരിക്ക് പെണ്ണേ.... നീ എന്തിനാ ഇങ്ങനെ വെപ്രാളം കാണിക്കുന്നേ ഞാൻ നിന്നെ പിടിച്ചു തിന്നതൊന്നുമില്ല......


തിന്നതില്ലെന്ന് എനിക്കും അറിയാം പക്ഷെ എന്തോ കിച്ചേട്ടൻ അടുത്തുവരുമ്പോൾ ആകെ ഒരു വിറയൽ ആണ്..... എന്നേ യാമിന്നു വിളിക്കുമ്പോൾ നെഞ്ചിങ്ങനെ കിടന്ന് ഹൈ സ്പീഡിൽ മിടിക്കും......


അതുകൊള്ളാം..... ഞാൻ ജസ്റ്റ്‌ ഒന്ന് ചേർത്തു പിടിച്ചപ്പോഴേ ഇങ്ങനെ അപ്പൊ ഇത്രയും കാലം ഈ നെഞ്ചിൽ ഇട്ടുനടന്ന എന്റെ പ്രണയം മുഴുവൻ പകുത്തു നൽകുമ്പോൾ എന്താകും അവസ്ഥ...... എന്റെ മോള് ഒരുപാട് വിയർക്കുമല്ലോ.....


അവളിലേക്ക് ഒന്നുകൂടി മുഖം അടുപ്പിച്ചവൻ പറഞ്ഞതും.... ഒരു പിടച്ചിലോടെ അവൾ അവനിലെ നോട്ടം പിൻവലിച്ചു.....


പ്രണയാതുരമായ അവന്റെ ഓരോ വാക്കുകളിൽ പോലും പിടക്കുന്ന അവളുടെ മിഴികളും വിറക്കുന്ന അദരങ്ങളും രക്തവർണ്ണമായ കവിളിണകളും ഒരു ചിരിയോടെ നോക്കി നിന്നവൻ അവളുടെ അധരങ്ങൾ സ്വന്തമാക്കി..... മതിവരുവോളം അവയെ നുണഞ്ഞവൻ നാവിനാൽ അവളുടെ നാവിനെ കോരുത് പിടിച്ചു..... ഏറെ നേരം ആ അദരങ്ങളുടെ മാർദ്ധവം ആസ്വദിച്ചവൻ അവളിൽ നിന്നകന്നുമാറി......ആ കഴുത്തിൽ തെളിഞ്ഞ ഞരമ്പിൽ മെല്ലെ പല്ലുകൾ ആഴ്ത്തി......


കി... ചേ.... ട്ടാ......


വിറയലോടെ വിളിച്ചവൾ അവന്റെ മുടിയിൽ കോരുതുപിടിച്ചു......


അവന്റെ നാവും ചുണ്ടും അവിടമാകെ ഒഴുക്കിനടന്നു..... ചെന്നിയിലും കഴുത്തിലും പൊടിഞ്ഞ വിയർപ്പ്കണങ്ങൾ അവൻ തന്റെ അധരങ്ങളാൽ ഒപ്പിയെടുത്തു....


അവളുടെ വയറോട് ചേർത്തുവെച്ച തന്റെ കൈയിൽ ഒരു തുടിപ്പറിഞ്ഞതും അവൻ അവളിൽനിന്നും അകന്നുമാറി.....അവളെ എടുത്തു ബെഡിലേക്ക് ഇരുത്തി നിലത്തു മുട്ടുകുത്തി ഇരുന്നു വയറിലെ ടോപ് മേലോട്ട് ഉയർത്തി അവിടെ ചുണ്ടുകൾ ചേർത്തു....

പെട്ടന്ന് ഉണ്ടായ അവന്റെ മാറ്റത്തിൽ നെറ്റി ചുളിച്ചവൾ അവനെ നോക്കിയതും ഒരു കള്ള ചിരോയോടെ അവൻ അവളെ നോക്കി കണ്ണ് ചിമ്മി.....


അമ്മയേ മാത്രം സ്നേഹിച്ചത് മക്കൾക്ക്‌ ഇഷ്ട്ടായില്ല എനിക്ക് നല്ല ഒരു ചവിട്ട് കിട്ടി അതാ ഒന്ന് കോംപ്രമൈസ് ആക്കാമെന്ന് വെച്ചേ.....


ഹാ... ഹാ.... ഞാൻ കരുതി പെട്ടന്ന് എന്താ ഇങ്ങനെ എന്ന്.....

ചിരിയോടെ അവൾ പറഞ്ഞതും വയറിൽ മെല്ലെ മുത്തി കള്ളചിരിയോടെ അവൻ എഴുനേറ്റ് അവൾക്കരുകിൽ ഇരുന്നു....


ദേ ഇങ്ങനെ ചിരികല്ലേ എന്റെ പെണ്ണെ ഞാൻ കൈവിട്ടു വല്ലോം ചെയ്തു പോകും മാസം 7ആയി..... റെസ്റ്റ് വേണ്ട ടൈം ആണ് നീ വെറുതെ എന്നേ പ്രേലോഭിപ്പിക്കല്ലേ.....


അയ്യേ.... ഇതെന്തോരു മനുഷ്യനാ ഒരു നാണവും ഇല്ലാതെ എന്തോക്കെയാ ഈ വിളിച്ചു പറയുന്നേ.....


അതുകൊള്ളാം ഞാൻ എന്തിനാ നാണിക്കുന്നെ നീ എന്റെ പെണ്ണല്ലേ..... ശെരിക്കും പറഞ്ഞാൽ ഒന്ന് സ്നേഹിക്കാൻ പോലും ടൈം കിട്ടിയില്ല അതിനുമുൻപ് നമ്മുടെ മക്കൾ ഇങ്ങ് വന്നില്ലേ..... ഇനി അവരൊന്ന്‌ വെളിയിലോട്ടി വന്നോട്ടെ എന്നിട്ട് വേണം എനിക്ക് എന്റെ മുത്തിനെ ഒന്ന് ശെരിക്ക് കാണാൻ........


അവളെ നോക്കി തടി ഉഴിഞ്ഞവൻ പറഞ്ഞതും അവൾ അവനെ കൂർപ്പിച്ചു നോക്കി.....


അയ്യടാ ഒന്ന് സ്നേഹിച്ചിട്ട് ഇങ്ങനെ അപ്പൊ ഇനി ഒന്നുകൂടി ഞാൻ താങ്ങില്ല മോനെ.... ഞാൻ ഒരു വിധത്തിലും സഹകരിക്കാഞ്ഞിട്ട് ഒന്നല്ല രണ്ടുപേരെയാ തന്നെ അപ്പൊ ഞാനും കൂടി സഹകരിച്ചാൽ എന്താകും അവസ്ഥ.....


അമ്മു പറഞ്ഞതും ഹരിയുടെ മുഖം പെട്ടന്ന്‌ ഇരുണ്ടു ഇത്രയും നേരം കുറുമ്പ് നിറഞ്ഞ ആ കണ്ണുകളിൽ കുറ്റബോധവും നോവും വന്നുനിറയുന്നതവൾ കണ്ടു.... തടഞ്ഞു വെച്ച കണ്ണുനീരിൽ ഒരു തുള്ളി കവിളിനെ നനച്ചതും അവളിൽനിന്നും മുഖം വീട്ടിച്ചവൻ ജനലൊരം വന്ന് മുറ്റത്തേക്ക് നോക്കി നിന്നു.....


തമാശയായി തന്നിൽ നിന്നും ഉതിർന്ന വാക്കുകൾ അവനെ അത്രമേൽ നോവിച്ചു എന്നോർക്കേ അവളുടെ കണ്ണുകളും സജലമായി..... ബെഡിൽ നിന്നും എഴുന്നേറ്റവൾ അവനരികിലേക്ക് നടന്നു ആ കൈയിൽ ചുട്ടിപിടിച്ചു ആ തോളിൽ തല ചെയ്ച്ചു.....


കുറേ നേരത്തെ മൗനത്തിന് വിരാമമിട്ടുകൊണ്ട് അവൾ തന്നെ സംസാരിച്ചു തുടങ്ങി......


സങ്കടായി അല്ലേ..... നോവിക്കാൻ വേണ്ടി അല്ല അറിയാതെ പറഞ്ഞു പോയതാ..... ഒരു തമാശ ആയിട്ട് എടുക്കും എന്ന് കരുതി..... സോ .... സോറി......


പറഞ്ഞവസാനിപ്പിക്കുമ്പോൾ അവളും വിതുമ്പിപോയിരുന്നു....


എനിക്ക് അറിയാം യാമി നീ അതൊക്കെ ക്ഷെമിച്ചു.... മറന്നു.... ഒരുപാട് എന്നെ സ്നേഹിക്കുന്നു.... പക്ഷെ ഞാൻ ചെയ്തത് തെറ്റ് തന്നെ ആണ് ഒരിക്കലും പൊറുക്കാൻ ആവാത്ത തെറ്റ്..... അത് ഇനി ആരൊക്കെ പൊറുത്താലും എനിക്ക് അത് മറക്കാൻ കഴിയില്ല ഈ നെഞ്ചിൽ അത് എന്നും ഒരു നോവായി ഇങ്ങനെ ഉണ്ടാവും.....


അകലേക്ക്‌ നോക്കി കണ്ണുകൾ തുടക്കുന്നവനെ അവൾ തനിക്ക് നേരെ നിർത്തി.... അവന്റെ കവിളിൽ കൈകൾ ചേർത്തുവെച്ചു പെരുവിരലിൽ ഉയർന്ന്‌ ആ നെറ്റിയിൽ ഒന്ന് മുത്തി.....


കിച്ചേട്ടാ.....


ആർദ്രമായി അവൾ വിളിച്ചതും അവൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രെമിച്ചു.....


ഞാൻ കിച്ചേട്ടന് ആരാ.....


അത് നിനക്ക് അറിയില്ലേ......


ഹാ പറ കിച്ചേട്ടാ.....


എന്റെ ഭാര്യ..... എന്റെ പ്രാണൻ.....


ആണല്ലോ......


മ്മ്......


അന്ന് കിച്ചേട്ടൻ കുടിച്ചിട്ടില്ലായിരുന്നു എങ്കിൽ ഒരുപക്ഷെ എന്റെ അടുത്തു വന്നാൽ ഞാൻ എതിർക്കില്ലായിരുന്നു കാരണം കിച്ചേട്ടനോടൊത്ത് ഒരു ജീവിതം തുടങ്ങാൻ ഞാനും തീരുമാനിച്ച് ഉറപ്പിച്ചിരുന്നതാണ്.... പിന്നെ അന്ന് അങ്ങനെ ഒക്കെ നടന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആണ്.... അത് എന്തുകൊണ്ടണെന്ന് അറിയോ.....ഒരിക്കൽ ദൈവം എന്നിൽ നിന്നും തട്ടിപ്പറിച്ചതും ചേർത്ത് രണ്ടു ജീവൻ ഇപ്പൊ എന്നിൽ തുടിക്കുന്നില്ലേ..... അതുകൊണ്ട്...... അതൊരു തെറ്റായി എനിക്കിപ്പോ തോന്നാറില്ല....



എന്നാലും.... ഒരുപാട് നോവിച്ചില്ലേ നിന്നെ ഞാൻ.... എന്റെ കുഞ്ഞിങ്ങളെ പോലും തള്ളി പറഞ്ഞില്ലേ.....


വിതുമ്പി അവൻ പറഞ്ഞതും അവൾ അവനെ ദേഷ്യത്തിൽ നോക്കി......


നിർത്തുന്നുണ്ടോ ഹരിയേട്ടാ..... എന്റെ തെമ്മാടി ഇങ്ങനെ കരഞ്ഞു മൂക്കും പിഴിഞ്ഞ് ഇരിക്കാറില്ല..... ഇനിയും ഇങ്ങനെ ഒക്കെ പറഞ്ഞാൽ ഞാൻ കാശ്യേട്ടന്റ കൂടെ അങ്ങ് പോകും നോക്കിക്കോ...


കേറുവോടെ മുഖം തിരിച്ചവൾ പറഞ്ഞതും മുഖം ഒന്ന് അമർത്തി തുടച്ചവൻ അവളെ നോക്കി ഒന്നിളിച്ചു.....


അയ്യടാ ഇളി കണ്ടോ.... നാണമുണ്ടോ കുഞ്ഞി പിള്ളേരെ പോലെ കിടന്ന് മോങ്ങാൻ.... ഹരിയേട്ടൻ അല്ല ഹരിപൊട്ടൻ ആണ് മരങ്ങോടാൻ......


അവനോടായി പറഞ്ഞവൾ ചുണ്ടോന്നു കൊട്ടി....


ടി ടി... കാന്താരി..... നീ എന്റെ കയ്യിന്നു മേടിക്കും കേട്ടോ.....


പിന്നെ ഇയാൾ വരുമ്പോ ഞാൻ അങ്ങ് നിന്ന് തരും താൻ ഒന്ന് പോടോ.....


വയറ്റിൽ എന്റെ പിള്ളേര് ഉണ്ടായി പോയി ഇല്ലേ ഇപ്പൊ ചുവരിൽ ഒട്ടിച്ചേനെ ഞാൻ.... നീ എന്നെ ആ പഴയ ഹരി ആക്കരുത്.....


ദതാണ്.... ദേ ഇങ്ങനെ വേണം ഈ യാമിയുടെ തെമ്മാടി.... ഈ കണ്ണ് നിറയരുത്.... ഉള്ള് പതറരുത്..... ശത്രുക്കൾ ഏറെ ഉണ്ട് പതറിപ്പോയാൽ അറിയാല്ലോ....


ഒക്കെ അറിഞ്ഞു തന്നെയാണ് ഞാൻ ഇങ്ങോട്ട് വന്നത്.... നാളെ തന്നെ പോകും നമ്മൾ ശ്രീനാഥ് ഗ്രൂപ്പിന്റെ ഹെഡ്ഓഫീസിൽ..... എന്റെ ശ്രീയെ ഇല്ലാതെ ആക്കിയ ആ നയിക്കൾ ഇനി അവന്റെ സ്വത്തുകൾ അനുഭവിക്കണ്ട...... ഇനി അംഗം നേർക്കുനേർ ആണ്....


പക എരിയുന്ന കണ്ണുകളാൽ അവൻ പറഞ്ഞതും അവൾ അവനോട് ചേർന്നു നിന്ന് ആ താളിൽ ചാഞ്ഞു ........


പേടിയുണ്ടോ നിനക്ക്.......


അറിയില്ല.... ഒന്നിനും വിലക്കില്ല ഞാൻ..... കാരണം ശ്രീയേട്ടനെ ദ്രോഹിച്ച ഓരോരുത്തരും അനുഭവിക്കുന്നത് എനിക്ക് കാണണം പക്ഷെ സൂക്ഷിക്കണം.... ഇനി ഒരു നഷ്ടം കൂടി സഹിക്കേണ്ടി വന്നാൽ അത് അതിജീവിക്കാൻ ഈ അമ്മു ഉണ്ടാവില്ല......


യാമി......



വയ്യാ എനിക്കിനിയും ശപിക്കപ്പെട്ട ജന്മം എന്ന പേര് കേൾക്കാൻ...... ഈ ഭൂമിയിൽ സ്വന്തം എന്നുപറയാൻ എനിക്കിപ്പോ എന്റെ ഏട്ടൻ മാത്രമേ ഉള്ളു...... അതുകൊണ്ടാ പറഞ്ഞെ എന്തൊക്കെ വന്നാലും ഈ ജീവൻ പോവാതെ നോക്കണം......


ഇല്ല പെണ്ണേ നിന്റെ തെമ്മാടിയെ അത്ര പെട്ടന്ന് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല....നിന്നെ വിട്ട് ഞാൻ എവിടെയും പോവില്ല ഒരു ജന്മത്തിന്റെ പ്രണയം ഈ നെഞ്ചിൽ ഇങ്ങനെ അലയടിക്കുന്നുണ്ട് അത് മുഴുവൻ എന്റെ യാമിക്ക് പകർന്നുതരാതെ ഞാൻ എവിടെ പോകാനാഡി......



ഈ ഉറപ്പ് മതി എനിക്ക്.....


മ്മ് ദേ ബെഡിൽ ഡ്രെസ്സ് ഉണ്ട് നീ പോയി ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ റൂം റെഡി ആക്കാം .......

മ്മ്മ്....

➖️➖️➖️➖️➖️➖️➖️➖️

കാശി കോമൺ ബാൽകാണിയിൽ റെയിലിംഗിൽ പിടിച്ച് മുറ്റത്തെ തളിർത്തു നിൽക്കുന്ന മാവിൽ മാന്തളിർ തിന്നാൻ വന്ന കുയിലുകളുടെ കലപില കേട്ട് നിൽക്കവേ ആണ് പിന്നിൽ ഒരു ആളനക്കം കേട്ടത്.....

തിരിഞ്ഞു നോക്കിയതും പിന്നിൽ ചിരിയോടെ നിൽക്കുന്ന ലെച്ചുവിനെ കണ്ടവൻ ഗൗരവത്തിൽ അവളെ നോക്കി പുരികം ഉയർത്തി .......



കാശിയേട്ടൻ ഇവിടെ ഒറ്റക് എന്തെടുക്കുവാ....


ഞാനെ ദോ ആ കുളത്തിൽ ആരെങ്കിലും കുളിക്കുന്നുണ്ടോ എന്ന് നോക്കുവായിരുന്നു എന്താ നിനക്ക് കാണണോ.....


ചുണ്ടിൽ ഒളിപ്പിച്ച ചിരിയോടെ അവൻ കുളത്തിൽ നോക്കി പറഞ്ഞതും അവനെ നോക്കി കണ്ണുരുട്ടി അവൾ കുളത്തിലേക്ക് നോക്കി.....


നാണമുണ്ടോ നിങ്ങക്ക് വല്യ ജെന്റിൽമാൻ ആണെന്നും പറഞ്ഞു നടന്നിട്ട് കുളിസീൻ പിടിക്കാൻ നിൽക്കുന്നു.... ഞാൻ ഇത് എല്ലാരോടും പറയും നോക്കിക്കോ.....


ഓഹോ എങ്കി നീ ചെന്ന് വേഗം പറ ആരാ വിശ്വസിക്കുന്നെ എന്ന് കാണട്ടെ....


എങ്ങനെ വിശ്വസിക്കും താൻ വല്യ mr പെർഫെക്ട് അല്ലേ.....


ആണോ..... എനിക്ക് അറിയില്ലായിരുന്നു.....


ഡോ മനുഷ്യാ..... കള്ളുകുടിയും വലിയും ഉണ്ടെന്ന് അറിയാമായിരുന്നു ഒളിഞ്ഞുനോട്ടവും തുടങ്ങി അല്ലേ നാണമുണ്ടോ നിങ്ങക്ക്....


അതെന്താ മോളൂസേ എനിക്ക് ഒളിഞ്ഞു നോക്കികൂടാ എന്ന് എവിടെയെങ്കിലും എഴുതി വെച്ചിട്ടുണ്ടോ......


അയ്യേ വൃത്തികെട്ട മനുഷ്യൻ ഇങ്ങനെ ഒരു പെണ്ണ്പിടിയന്റെ പിന്നാലെ നടന്നു എന്റെ 6 വർഷം പോയി 🙄🙄.....


മുഖത്ത് സങ്കടം വാരി വിതറി അവൾ പറഞ്ഞതും കാശി വായും പൊളിച്ചു അവളെ നോക്കി....


പെണ്ണ്പിടിയനോ.... ഞാനോ.... നീ കണ്ടിട്ടുണ്ടോ ടി ഞാൻ പെണ്ണ് പിടിക്കുന്നത്.....


അവളുടെ അടുത്തേക്ക് വന്നവൻ അലറിയതും അവൾ പേടിച്ചു ഉണ്ടെന്നും ഇല്ലെന്നും തലയാട്ടി.....


നിനക്ക് കാണണോ.... ഞാൻ പെണ്ണ് പിടിക്കുന്നത്.....


മീശ ഒന്ന് പിരിച്ചവൻ വലംകൈയ്യാൽ അവളെ ഇടുപ്പിലൂടെ ചുറ്റി ചേർത്തു നിർത്തിയതും ഒരു വിറയലോടെ അവൾ തല ഉയർത്തി അവനെ നോക്കി......


കാശി... യേട്ടാ..... അതു .... എന്നെ അന്വേഷിക്കും വിട്.... പ്ലീസ്.....


രാവിലെ എന്നെ പിടിച്ചു ഉമ്മിച്ചപ്പോ ഇങ്ങനെ ആയിരുന്നില്ലലോ നിന്റെ മുഖം ഇപ്പൊ എന്താ പറ്റിയെ......


രാവിലെ.... ഞാൻ.... തമാശക്ക്.... സോ... സോറി.....


വിക്കി വിക്കി അവൾ പറഞ്ഞതും..... അവൻ അവളുടെ അദരങ്ങളിലേക്ക് മുഖം അടുപ്പിച്ചു.....


മുഖത്ത് അവന്റെ ചുടു ശ്വാസം പതിച്ചതും പിടച്ചിലോടെ അവൾ കണ്ണുകൾ ഇറുകി അടച്ചു......


ഏറെ നേരം കഴിഞ്ഞും അവന്റെ പ്രതികരണം ഇല്ലാതെ ആയതും അവൾ കണ്ണുകൾ മെല്ലെ തുറന്നു....... തന്റെ ഇരു വശതും കൈകൾ വെച്ച് തന്നെത്തന്നെ നോക്കി നിൽക്കുന്നവനെ കണ്ടതും അവൾ ഒന്ന് ഇളിച്ചു കാണിച്ചു.....


എന്തിനാടി ഇളിക്കുന്നെ..... എവിടെ പോയി ഇപ്പൊ നിന്റെ നാവ്..... ഇത്രേ ഉള്ളു നീ...... ആണൊരുതൽ ദേ ഇങ്ങനെ ചേർത്തു പിടിച്ചാൽ തീരും നിന്റെ സ്മാർട്നെസ്സ് കേട്ടോടി ഉണ്ടക്കണ്ണി..... ഇനി മേലാൽ എന്റെ പരിസരത്ത് വന്നാൽ ഇപ്പൊ നിർത്തിയിടത്തുന്നു തുടങ്ങും ഞാൻ.... കേട്ടോ....


എന്ന് പറഞ്ഞവൻ അവളെ ചേർത്തു പിടിച്ചതും ഒറ്റ തള്ളായിരുന്നു ഒട്ടും പ്രേതീക്ഷിക്കാത്ത കാശി പിന്നിലേക്ക് വേച്ചു പോയി......


ഡോ കാശ്ശിനാഥ..... ആണിന്റെ കരുത്തുകാണിക്കണ്ടത് പെണ്ണിനെ ബലംപ്രയോഗിച്ചു കീഴ്പ്പെടുത്തി അല്ല ചേർത്തുപിടിച് സ്നേഹിച്ചാണ്..... പിന്നെ ഇപ്പൊ ഞാൻ മിണ്ടാതെ നിന്നത് പേടികൊണ്ടല്ല ആ ചേർത്തുപിടിക്കൽ ഞാനും ആഗ്രഹിച്ചതുകൊണ്ടാ......ദേഷ്യം തീർക്കാൻ എങ്കിലും ഇടക്കുള്ള ഈ ചേർത്തു പിടിക്കൽ മാത്രം ആണ് എന്റെ ഉള്ളിൽ അലമുറയിടിന്ന പ്രണയത്തിനെ അടക്കി നിർത്തുന്നത്.....


എന്ന് ഉറക്കെ വിളിച്ചു പറഞ്ഞു ഓടുന്നവളെ കണ്ണിമക്കാതെ അവൻ നോക്കി നിന്ന് പോയി......


ഇഷ്ടം പറഞ്ഞ നാൾ മുതൽ ഇന്ന് വരെ അവകണനയും വെറുപ്പ് മാത്രം ആണ് താൻ അവൾക്ക് നൽകിയിട്ടുള്ളത് എന്നിട്ടും ഇങ്ങനെ പരാതികൾ ഇല്ലാതെ സ്നേഹിക്കാൻ നിനക്ക് എങ്ങനെ കഴിയുന്നു പെണ്ണേ...... ഞാൻ പോലും അറിയാതെ നെഞ്ചിൽ എവിടേയോ നീ കേറി സ്ഥാനം ഉറപ്പിച്ച പോലെ ഒരു തോന്നൽ...


നെഞ്ചിൽ ഒന്ന് ഉഴിഞ്ഞുകൊണ്ട് ഒരു ചിരിയോടെ അവൻ ബാൽകാണിയിലെ സോപനത്തിൽ ഇരുന്നു......


തുടരും.......


അതേ എല്ലാരും പറഞ്ഞു അതു അപ്പു മിസ്സിംഗ്‌ ആണെന്ന് അവരെ നെക്സ്റ്റ് പാർട്ട്‌ തരാമെന്നേ.... ഈ മൂന്നെണ്ണത്തിന്റെയും റൊമാൻസ് എഴുതി വരുമ്പോൾ എന്റെ ഗ്യാസ് പോകും പിള്ളേരെ പ്രേതേകിച് അപ്പു അതാ ഞാൻ ആ ഭാഗത്തേക്ക്‌ അധികം അടുക്കാതെ..... ചെറുക്കൻ ശെരിയല്ലെന്നേ......ഹൈലി ഇമ്ഫ്ളൈമെബിൾ ആണ് ആ ഏരിയ അതാ തൊടാൻ ഒരു മടി 🤣🤣





 


❤❤നിനക്കായ്‌ ❤❤ - 50

❤❤നിനക്കായ്‌ ❤❤ - 50

4.8
6338

❤❤നിനക്കായ്‌ 50❤❤ ©ആര്യ നിധീഷ് എല്ലാരേയും പരസ്പരം പരിചയപ്പെട്ടു വിശേഷങ്ങളും പറഞ്ഞിരിക്കവേ ആണ് അപ്പു ഫ്രഷ് ആയി വന്നത്..... രേവതിയുടെ കൂടെ നിൽക്കുന്ന അമ്മയെ കണ്ടതും അവൻ പോയി അവരെ വട്ടം ചുട്ടിപിടിച്ചു...... എന്താ ഭാനു വീട്ടിലോട്ട് ഒന്നും പോകണ്ടേ ഇവിടെ തന്നെ കൂടാൻ ആണോ പ്ലാൻ ... ഓ അവിടെ പോയിട്ട് എന്തിനാ ഇവിടെ ആകുമ്പോ മിണ്ടിയും പറഞ്ഞും ഇരിക്കാൻ രേവതി ഉണ്ട് ഇപ്പൊ അമ്മു ഉണ്ട് അവിടെ ആരാ ഉള്ളേ നി ഓഫീസെന്ന് പറഞ്ഞു പോയാൽ കണ്ണിൽ ഇരുട്ട് കേറിയാലേ വരൂ എന്നാ എനിക്ക് കൂട്ടിന് ഒരു പെണ്ണ് കേട്ട് അതും ഇല്ല.... അതുകൊണ്ട് നി ഇനി പെണ്ണ് കേട്ടിട്ടേ ഞാൻ അങ്ങോട്ടുള്ളു.....