❤❤നിനക്കായ് 50❤❤
©ആര്യ നിധീഷ്
എല്ലാരേയും പരസ്പരം പരിചയപ്പെട്ടു വിശേഷങ്ങളും പറഞ്ഞിരിക്കവേ ആണ് അപ്പു ഫ്രഷ് ആയി വന്നത്.....
രേവതിയുടെ കൂടെ നിൽക്കുന്ന അമ്മയെ കണ്ടതും അവൻ പോയി അവരെ വട്ടം ചുട്ടിപിടിച്ചു......
എന്താ ഭാനു വീട്ടിലോട്ട് ഒന്നും പോകണ്ടേ ഇവിടെ തന്നെ കൂടാൻ ആണോ പ്ലാൻ
...
ഓ അവിടെ പോയിട്ട് എന്തിനാ ഇവിടെ ആകുമ്പോ മിണ്ടിയും പറഞ്ഞും ഇരിക്കാൻ രേവതി ഉണ്ട് ഇപ്പൊ അമ്മു ഉണ്ട് അവിടെ ആരാ ഉള്ളേ നി ഓഫീസെന്ന് പറഞ്ഞു പോയാൽ കണ്ണിൽ ഇരുട്ട് കേറിയാലേ വരൂ എന്നാ എനിക്ക് കൂട്ടിന് ഒരു പെണ്ണ് കേട്ട് അതും ഇല്ല.... അതുകൊണ്ട് നി ഇനി പെണ്ണ് കേട്ടിട്ടേ ഞാൻ അങ്ങോട്ടുള്ളു.....
തന്നെ ചുറ്റിപ്പിടിച്ച അപ്പുവിന്റെ കൈയിൽ ഒന്ന് തല്ലി അവർ പറഞ്ഞതും അവൻ അതുവിനെ നോക്കി ഒന്ന് കണ്ണിറുക്കി.....
ഓഹോ അങ്ങനെ ആണെങ്കിലേ ഭാനുമതിയമ്മ വേഗം ഒരു മുഹൂർത്തം നോക്കിക്കോട്ടോ എന്റെ പെണ്ണിനെ ഞാൻ കണ്ടുപിടിച്ചു.....
അവരുടെ കവിളിൽ ഒന്ന് നുള്ളി കുറുമ്പോടെ അവൻ പറഞ്ഞതും അതു പതിയെ അവിടുന്ന് മുങ്ങാൻ ഒരു ശ്രെമം നടത്തി എന്നാൽ അവളുടെ ആ നീക്കം മുൻകൂട്ടി കണ്ട കാശി അവളെ പിടിച്ചിരുത്തി.....
ഡാ... ചെറുക്കാ.... ഏതാടാ ആ കൊച്ച്..... നിനക്ക് മാത്രം ആണോ ഇഷ്ടം അതോ അവൾക്കും ഉണ്ടോ......
അതെന്താ അമ്മാ അങ്ങനെ ചോദിച്ചേ എന്നെ എന്താ പ്രേമിക്കാൻ കൊള്ളിലെ ഒന്നുമില്ലേലും ഒരു സുന്ദരൻ അല്ലേ ഞാൻ.......
എളിയിൽ കൈ കുത്തി ഞെളിഞ്ഞു നിന്നവൻ പറഞ്ഞതും അവർ അവനെ നോക്കി പുച്ഛിച്ചു....
അയ്യടാ ഒരു ചുന്ദരൻ..... കേട്ടോ മോളെ ഇപ്പോഴും 10 മണിക്ക് കൊച്ച്ടീവിയിൽ ഡോറ കാണാതെ ഉറങ്ങാത്ത മുതല ഇത്.....
അമ്മാ.....
അപ്പുവിനെ നോക്കി ചിരിയടക്കി അമ്മാ പറഞ്ഞതും അതു ഉൾപ്പെടെ എല്ലാരും ചിരിച്ചു പോയി......
എന്റെ അമ്മാ ഉള്ള വില കളയല്ലേ എന്റെ പെണ്ണ് എന്നെ ഇട്ടേച്ചും പോകും അമ്മക്ക് മരുമകൾ വേണമെങ്കിൽ മിണ്ടാതെ നിക്ക് ഞാൻ ഒന്ന് പറഞ്ഞോട്ടെ......
അവരുടെ ചെവിയിലായി അവൻ പറഞ്ഞതും അവർ അതുവിനെയും ലെച്ചുവിനെയും മാറി മാറി നോക്കി ........
ഡാ..... രണ്ടിൽ ഏതാ ആള്...... അതുവോ .... ലച്ചുവോ .....
അവനെ നോക്കി പുരികം ഒന്നുയർത്തി അവർ ചോദിച്ചതും അപ്പു അവരെ നോക്കി ഒന്ന് ചിരിച്ചു
അമ്മാ പറ ആരായിരിക്കും.......
അതു ..... അല്ലേ.....
അതേല്ലോ എങ്ങനെ മനസ്സിലായി......
അതോ ...... ദേ ആ ഫാനിന്റെ ചോട്ടിൽ ഇരുന്നിട്ടും അവൾ വിയർക്കുന്നത് കണ്ടോ അത് പോരെ......
ഓ ഭയങ്കരി.......
അവരുടെ കവിളിൽ അവൻ ഒന്ന് മുത്തിയതും അവർ അവനെ നോക്കി ഒന്ന് ചുണ്ട് കൊട്ടി.....
മാറങ്ങോട്ട് ഞാൻ എന്റെ കൊച്ചിനോട് ഒന്ന് സംസാരിക്കട്ടെ.....
അവനെ തള്ളി മാറ്റി അവളുടെ അടുത്തേക്ക് ചെന്നവർ അവളുടെ മുടിയിൽ മെല്ലെ തലോടി.....
മോൾക്ക് ഇഷ്ട്ടാണോ അവനെ.....
സൗമ്യമായി അവർ ചോദിച്ചതും സമ്മതം എന്നോണം അവൾ തല ചരിച്ചു.......
കാശി.... നിനക്കോ...... തന്നേക്കുമോ ഇവളെ എന്റെ മോന്....... പൊന്നുപോലെ നോക്കിക്കോളാം ഞാൻ......
അവളുടെ ഇഷ്ട്ടമാണ് എന്റെയും...... സന്തോഷമേ ഉള്ളു.... എനിക്കറിയാം എന്നെക്കാൾ നന്നായി അവൻ അവളെ നോക്കും എന്ന് എപ്പോ വേണമെന്ന് അമ്മ തീരുമാനിച്ചാൽ മതി നമ്മുക്ക് നടത്താം ആലോചിക്കാൻ ഞങ്ങൾക്ക് വേറെ ബന്ധുക്കൾ ഒന്നുമില്ല.......
അവളെ ചേർത്തു പിടിച്ച് അത്രയും പറയുമ്പോൾ ആ കണ്ണുകൾ നിറഞ്ഞിരുന്നു.... ചുണ്ടുകൾ അറിയാതെ വിതുമ്പിപോയിരുന്നു..... അങ്ങനെ ഒരു കാശിനാഥൻ എല്ലാവർക്കും അപരിചിത്തം ആയിരുന്നു ......
ഏയ് ..... കരയല്ലേ..... ആ കണ്ണ് തുടക്ക് ജന്മം നൽകിയത് അപ്പുവിന് മാത്രം ആണെങ്കിലും എനിക്ക് മക്കൾ മൂന്നായിരുന്നു ഹരിയും അപ്പുവും ശ്രീയും..... ഇപ്പൊ ദേ ഈ കാശിയും..... ഹരിക്കും അപ്പുവിനും ഒക്കെ ഉള്ള അതേ അവകാശം ഇനിമുതൽ നിനക്കും ഉണ്ട്.... എന്നിൽ മാത്രം അല്ല രേവതിയിലും..... അതുകൊണ്ട് ആരുമില്ല എന്ന് തോന്നരുത്.... നിനക്കിപ്പോ രണ്ടമ്മമാർ ഉണ്ട്.... പോരെ........
അവന്റെ മുടിയിൽ മെല്ലെ തലോടി വാത്സല്യത്തോടെ അവർ പറഞ്ഞത്തും കണ്ണീരിനിടയിലും അവൻ ഒന്ന് പുഞ്ചിരിച്ചു.....
അയ്യേ ഇതെന്താ കണ്ണീർ സീരിയലോ.... ഒന്ന് എഴുനേറ്റ് പൊ എന്റെ അളിയാ ഈ ബോഡിയും വെച്ച് കരയുന്നുന്നത് കാണുമ്പോ ചിരിയാ വരുന്നേ.....
കാശിയെ നോക്കി അപ്പു കളിയാക്കിയതും അവൻ അമ്മയെ നോക്കി ചുണ്ടു പിളർത്തി.....
ദേ അപ്പു മിണ്ടാതെ നിന്നോ നി ഇല്ലേ നി നല്ല തല്ല് വാങ്ങും..... എന്റെ കുട്ടി ഇനി കരയില്ല അല്ലേ.....
അപ്പുവിനെ നോക്കി കണ്ണുരുട്ടി കാശിയോടായി അവർ പറഞ്ഞതും സമ്മതം എന്നോണം അവൻ തല ചരിച്ചു ....
എങ്കി നിങ്ങൾ സംസാരിക്ക് ഞങ്ങൾ പോയി ഫുഡ് ഒക്കെ എടുത്തു വെക്കാം......
ഞങ്ങളും വരാം അമ്മേ.....
അവരോടായി പറഞ്ഞ് രേവതി ഭാനുവിനെയും വിളിച്ച് അടുക്കളയിലേക്ക് തിരിഞ്ഞതും അതുവും ലച്ചുവും അവരോടൊപ്പം ചെന്നു.....
വേണ്ട ..... നിങ്ങൾ ഇവിടെ ഇരുന്നോ... യാത്രചെയ്ത് ക്ഷീണിച് വന്നതല്ലേ.......
അതൊന്നും സാരമില്ല അമ്മേ.....
എങ്കി ഒരു കാര്യം ചെയ്യ് ലെച്ചു പോയി അമ്മുവിനെ കൂട്ടിയിട്ടു വാ..... പിന്നെ അതു..... മുകളിൽ നിന്റെ റൂമിന്റെ അടുത്ത റൂമിലേ ഷെൽഫിൽ പ്ലേറ്റും ഗ്ലാസും ഒക്കെ ഉണ്ട് കീ അതിനു മുന്നിലെ ഫ്ലവർവെസിൽ ഉണ്ട് ഇവിടെ ഞാനും ഹരിയും മാത്രം ആയിരുന്നില്ലേ അതുകൊണ്ട് ഒക്കെ അടുക്കി പെറുക്കി അവിടേയാ വെച്ചേക്കുന്നെ.... മോള് പോയി അതിങ് എടുത്തിട്ട് വാ......
അവളോടായി വാത്സല്യത്തോടെ രേവതി പറഞ്ഞതും സമ്മതം എന്നോണം തലയാട്ടി ചിരിച്ചവൾ പഴക്കം ചെന്ന പടിക്കെട്ടുകൾ കേറി മുകളിലേക്ക് പോയി......
അവൾ പോകുന്നത് കണ്ടതും കാശിയെ ഒന്ന് ഇടംകണ്ണിട്ട് നോക്കി അപ്പു മെല്ലെ എഴുനേറ്റ് മുകളിലേക്ക് പോയി..... അവന്റെ പോക്ക് കണ്ടതും ഫോണിൽ തലകുമ്പിട്ടിരുന്ന കാശിയുടെ ചുണ്ടിലും ചെറു ചിരി വിരിഞ്ഞു.....
➖️➖️➖️➖️➖️➖️➖️
കീ എടുത്ത് ഡോർ തുറന്നവൾ അകത്തേക്ക് കയറി..... കാബോർഡ് തുറന്ന് അതിൽ വെച്ചിരുന്ന ഓരോ ബോക്സും തുറന്ന് നോക്കി അതിൽ നിന്നും ഒരു സെറ്റ് ഗ്ലാസ്സ് എടുത്തുവെച്ചു...... പ്ലേറ്റുകൾ കാണാതെ നോക്കുമ്പോഴാണ് മുകളിലെ തട്ടിൽ ഇരിക്കുന്ന ബോക്സ് കണ്ടത്..... ഉടുത്തിരുന്ന ദാവണിയുടെ തുമ്പ് ഇടുപ്പിൽ കുത്തി അവൾ കാലിന്റെ പെരുവിരലിൽ ഊനി ഒന്നുയർന്നു പൊങ്ങി......
അപ്പു വരുമ്പോൾ ബോക്സ് എടുക്കാൻ പാട് പെടുന്നവളെ ആണ് കണ്ടത് ഒരു കള്ള ചിരിയോടെ ശബ്ദം ഉണ്ടാക്കാതെ വാതിൽ അടച്ചവൻ അവളുടെ അടുത്തേക്ക് ചെന്നവളെ ഇടുപ്പിന്റെ ഇരു വശതും പിടിച്ച് മുകളിലേക്ക് ഉയർത്തി.......
പെട്ടന്ന് താൻ വായുവിൽ ഉയരുന്നത് പോലെ തോന്നിയത്തും കൊട്ടിപ്പിടഞ്ഞവൾ തിരിഞ്ഞു നോക്കാൻ ഒരു ശ്രെമം നടത്തി.....
ഹാ അടങ്ങി ഇരിക്ക് പെണ്ണേ ഇല്ലേ താഴെ വീഴും......
കുറുമ്പോടെ അവൻ പറഞ്ഞതും ചെറുചിരിയോടെ അവൾ ദൃതിയിൽ കൈകൾ ഉയർത്തി ബോക്സ് എടുത്ത് കുതറി താഴെക്കിറങ്ങി......
കാണുന്നപോലെ അല്ല കേട്ടോ നല്ല വെയിറ്റ്...... എന്റെ കൈ ഒടിഞ്ഞു......
അവളെ താഴെ നിർത്തി കൈ ഒന്ന് കുടഞ്ഞവൻ പറഞ്ഞതും കേറുവോടെ ചുണ്ട് ചുളുക്കി അവൾ അവനെ തള്ളി മാറ്റി.....
മാറങ്ങോട്ട്..... ഞാൻ പറഞ്ഞോ എന്നെ വന്ന് എടുക്കാൻ.....
ഹാ.... പിണങ്ങല്ലേ.... ഞാൻ ചുമ്മാ ഒരു തമാശ പറഞ്ഞതല്ലേ..... ദേഷ്യം വരുമ്പോ ഈ കാന്താരിയുടെ മുഖം മുഴുവൻ ഇങ്ങനെ ചുവന്നു തുടുക്കും അപ്പൊ കണ്ട കടിച്ചു തിന്നാൽ തോന്നും.....
അവളോട് ചേർന്ന്നിന്ന് കൈയിലേ ബോക്സ് വാങ്ങി അടുത്തുള്ള ടേബിളിൽ വെച്ചവൻ പറഞ്ഞതും നാണത്തോടെ അവൾ അവനിൽ നിന്നും നോട്ടം തെറ്റിച്ചു......
ഞാൻ.... ഇത്.. കൊണ്ട്... കൊടുക്കട്ടെ... അപ്പുവേട്ട.....
പെട്ടന്നുണ്ടായ.... അവന്റെ ഭാവ മാറ്റത്തിൽ ഒന്ന് പകച്ചവൾ അവനെ തള്ളി മാറ്റി പോകാൻ ആയവവേ ദാവണിക്കിടയിലൂടെ അനാവൃദ്ധമായ അണിവയറിൽ കൈകൾ അമർത്തി അവൻ അവളെ ചുമരിനോട് ചേർത്തു നിർത്തി.......
അപ്പു... വേ.. ട്ടാ.....
മ്മ്....
ഇടർച്ചയോടെ അവൾ വിളിച്ചതും ഒരു പ്രതേക താളത്തിൽ മൂളി അവൻ അവളുടെ കണ്ണിലേക്ക് ഉറ്റുനോക്കി....
അവളിൽ മുട്ടിട്ട നാണവും പരവേശവും അവനെ വല്ലാതെ അവളിലേക്ക് അടുപ്പിക്കുന്ന പോലെ അവന്റെ അധരങ്ങൾ അവളുടെ വിരിനെറ്റിയിൽ പതിഞ്ഞു അവിടുന്ന് കണ്ണുകളെയും മുക്കിൻതുമ്പിനെയും താലോലിച്ച് അവയുടെ ഇണയിൽ എത്തി നിന്നു.....
തന്റെ മുഖത്താകെ ഒഴുകി നടക്കുന്ന അവന്റെ അദ്ധരങ്ങളുടെ ചൂടിൽ അവളുടെ കണ്ണുകൾ കൂമ്പിഅടഞ്ഞു.....
മൃദുവായി ആ അധരങ്ങളിൽ ഒന്ന് മുത്തി അവൻ ആവേശത്തോടെ അവയെ നുണഞ്ഞു..... കീഴ്ചുണ്ടും മേൽചുണ്ടും മാറി മാറി നുകർന്നവൻ തന്റെ നാവിനാൽ അവളുടെ നാവിന്റെ പൊതിഞ്ഞു പിടിച്ചു.... രണ്ടു പേരുടെയും ഉമിനീർ പരസ്പരം കലർന്നു.... അവന്റെ കൈകൾ അവളുടെ പൊക്കിൾചുഴിയിൽ അമർന്നു..... ശ്വാസം ഒന്നാഞ്ഞുവലിച്ചവൾ പെരുവിരലിൽ ഉയർന്നുപൊങ്ങി..... അവളുടെ കൈകൾ അവന്റെ ഷർട്ടിൽ തെരുതു പിടിച്ചു......
അവന്റെ കൈകൾ വയറിൽനിന്നും മുകളിലേക്ക് ഇഴയവേ അവൾ അവനെ തടഞ്ഞു.....
അവന്റെ കൈകൾ പിടിച്ചു വെച്ചവൾ അവനെ നോക്കി അരുതെന്ന് തല ചരിച്ചു.....
സോറി..... ഞാൻ പെട്ടന്ന് ആ ഒരു മൂഡിൽ..... റിയാലി സോ......
ചെയ്തതു തെറ്റാണെന്നു തോന്നി അവൻ പറഞ്ഞതും വലം കയാൽ അവൾ അവന്റെ വാ പൊത്തി......
അയ്യേ ഇതിനൊക്കെ സോറിയോ..... എന്റെ അപ്പുവേട്ട കഷ്ട്ടാവട്ടോ.......
അത്.... ഞാൻ ഇത്തിരി ആക്രാന്ത് കാട്ടിയപോലെ തോന്നി അതാ സോറി പറഞ്ഞെ.... 😜😜
തലയൊന്ന് ചൊറിഞ്ഞവൻ പറഞ്ഞതും അവൾ അവനെ നോക്കി ഒന്ന് ചിരിച്ചു.....
അപ്പൊ സ്വയം മനസ്സിലായി.... ദേ എന്റെ ചുണ്ടും പൊട്ടിച്ചു ഇത് കണ്ടാൽ ആ അമ്മുവും ലച്ചുവും എന്നെ വാരി കൊല്ലും അറിയാവോ.....
ചുണ്ട് പിളർത്തി അവൾ പറഞ്ഞതും അവൻ അവളെ നോക്കി ഒന്ന് കണ്ണിറുക്കി....
അവര് ചോദിച്ചാൽ പറയണം എന്റെ അപ്പുവേട്ടന്റെ സ്നേഹസമ്മാനം ആണെന്ന് പിന്നെ ആരും ഒന്നും ചോദിക്കില്ല....
അയ്യടാ.... അങ്ങോട്ട് മാറ് മനുഷ്യാ..... അമ്മ എന്നെ തിരിഞ്ഞു വരും ഞാൻ ചെല്ലട്ടെ......
അവനെ തള്ളി മാറ്റി അവൾ പ്ലേറ്റും ഗ്ലാസും ഒരു ബോക്സിൽ ആക്കി താഴേക്ക് നടന്നു.....
പിന്നെ.... അമ്മയോട് ഞാൻ ഏറ്റവും അടുത്ത തീയതി നോക്കാൻ പറയാട്ടോ...... ഇനിയും ഏട്ടന് പിടിച്ചു നിൽക്കാൻ വയ്യാ പെണ്ണേ.....
അധികം തിരക്ക് കൂട്ടണ്ട.....കേട്ടിട്ടില്ലേ പയ്യെ തിന്നാൽ പനയും തിന്നാം.....
പോകുന്ന വഴിയേ അവനോടായി വിളിച്ചു പറഞ്ഞവൾ പോയതും അവൻ ഒരു ചിരിയോടെ തകഴേക്ക് പോയി......
➖️➖️➖️➖️➖️➖️➖️
ഹരി ഫ്രഷ് ആയി വരുമ്പോൾ അമ്മു ഉറക്കം പിടിച്ചിരുന്നു അവളുടെ അരികിലായി കൈയിൽ തല താങ്ങി ചരിഞ്ഞു കിടന്നവൻ അവളുടെ മുടിയിഴകൾ ഒതുക്കി വേച്ച് നെറ്റിയിൽ ഒന്ന് മുകർന്നു.....
കണ്ണിമയ്ക്കാതെ അവളെ തന്നെ നോക്കി കിടക്കവേ അവന്റെ ഫോൺ റിങ് ചെയ്തത് അൺനോൺ നമ്പർ കണ്ട് പുരികം ഒന്ന് ചുളിച്ചവൻ ഫോൺ എടുത്തു ചെവിയോട് ചേർത്ത് ജനാലോരത്തേക്ക് നീങ്ങി നിന്നു.....
ഹലോ......
ഹരികൃഷ്ണൻ അല്ലേ......
മറുപ്പുറത്തു നിന്നും ഗാംഭീര്യം നിറഞ്ഞ സ്വരം കേൾക്കവേ സംശയതാൽ അവന്റെ നെറ്റിയിൽ ചുളിവുകൾ വീണു.....
അതേ ആരാ......
ഗൗരവം ഒട്ടും ചോരത്തെ അവൻ ചോദിച്ചതും അപ്പുറത്ത് ഒരു ചെറുചിരി ഉയർന്നു.......
ബാലസ്വാമി....... ഓർമ്മയില്ലേ നിനക്ക് എന്നെ ഒരു മെയിൽ ഐഡിയിലൂടെ എന്നെ തേടി കണ്ടുപിടിച്ച നീ മിടുക്കൻ ആണ് ഹരി അതുകൊണ്ട് തന്നെ ഞാൻ വരുന്നുണ്ട് ഇന്ന് നിന്നെ നേരിട്ട് കാണാൻ...... എന്റെ ശ്രീയുടെ വാക്കുകളിൽ എന്നും നിറഞ്ഞു നിന്നത് നീയും അമ്മുവും അപ്പുവും ആണ് കാണണം എനിക്ക് നിങ്ങളെ ഒക്കെ......
അങ്കിൾ..... എന്താ ഇതൊക്കെ ഇപ്പോഴും ഒന്നും ക്ലിയർ അല്ല.....
സംശയങ്ങൾ ഒക്കെ തീർക്കാൻ ആണ് ഞാൻ വരുന്നത് അതുവരെ ഒന്ന് ക്ഷേമിക്കഡോ..... പിന്നെ എന്റെ ശ്രീക്കൊപ്പം തന്നെ ആണ് നിങ്ങൾ ഓരോരുത്തരും അതുകൊണ്ട് അവൻ വിളിക്കുമ്പോലെ ബാലൻമാമ എന്ന് വിളിക്കാം..... അതാ എനിക്കും ഇഷ്ടം.....
ശെരി മാമേ.... ഞങ്ങൾ കാത്തിരിക്കും ഒക്കെ അറിഞ്ഞിട്ട് വേണം അവർക്കുള്ള ശിക്ഷ വിധിക്കാൻ........
മ്മ് ഞാൻ ഇപ്പൊ അവിടെ എത്തും..... വിശദമായി നേരിട്ട് സംസാരിക്കാം....
ചെറു ചിരിയോടെ അയാൾ ഫോൺ വെച്ചതും അവനും ഒരു ചിരിയോടെ അമ്മുവിനെ ഒന്ന് നോക്കി.......
തുടരും.........
അങ്ങനെ നമ്മൾ ഹാഫ് സെഞ്ച്വറി അടിച്ചേ......50 പാർട്ട് ആയി ഒരു 30 പാർട്ടിൽ തീർക്കാൻ ഉദേശിച്ചത് തുടങ്ങിയതാ ഇതിപ്പോ എവിടെ ചെന്ന് നിൽക്കുമോ എന്തോ ഇനിയും ഇത്പോലെ റിവ്യൂ റേറ്റിംഗ് ഉണ്ടെങ്കിൽ വേഗം സസ്പെൻസ് ഓരോന്നായി ഞാൻ പൊട്ടികാം......