Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 25

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🥀*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_25_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ഇനിയും ഒരുപക്ഷെ zannu ന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ ആയെന്ന് വരില്ല.... ഓളെ എന്നിൽ നിന്നും വേർപ്പെടുത്തി ഞാൻ അവിടുന്ന് ഒന്ന് തിരിഞ്ഞു പോലും നോക്കാതെ പോന്നു... 
 
പാവം മുഖം പൊത്തി കരയാണ്,,, ഇപ്പൊ ന്റെ മുന്നിൽ ഇതല്ലാതെ മറ്റൊരു മാർഗം ഇല്ല... പിരിഞ്ഞെ പറ്റു... 
 
Zannu നോട് എന്തൊക്കെ പറഞ്ഞെന്ന് പോലും ഓർമ ഇല്ല പാവം ന്റെ പെണ്ണ്... എന്തിനാ റബ്ബേ ഇങ്ങനെ ഒരു പരീക്ഷണം. 
 
വീട്ടിൽ എത്തിയ പാടെ റൂമിൽ കയറി ഡോർ ക്ലോസ് ചെയ്തു പൊട്ടി കരഞ്ഞു.... ഇത്രയും നാൾ നെഞ്ചിലേറ്റിയവൾ രണ്ട് ദിവസം കൊണ്ട് മറ്റൊരാൾക്ക് സ്വന്തം... എല്ലാം ന്റെ തെറ്റ് ആണ് ന്റെ മാത്രം ന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റിയില്ലല്ലോ. 
 
💞💞💞💞💞💞💞💞💞💞💞
 
( Zannu )
 
എന്തിനാ റബ്ബേ ഞങ്ങക്ക് ഈ പരീക്ഷണം... 
ഇക്കാന്റെ നെഞ്ച് ആളി കത്തുക ആണെന്ന് അറിയാഞ്ഞിട്ടല്ല... പാവാ,,  ഞാൻ ഒരിക്കലും ഇക്കാനെ കുറ്റപ്പെടുത്തില്ല,,, ഇന്ക് ഇന്റെ ഇക്കാനെ അത്രക്കും ജീവനാണ്....
 
ഞാൻ അവിടുന്ന് വീട്ടിലേക് മടങ്ങി.... ബന്ധുക്കളും അയൽവാസികളും എല്ലാരും ണ്ട്... ഓരോരുത്തർ ഓരോ തിരക്കിൽ. 
 
ഞാൻ ചെന്ന് പെട്ടതോ ഉപ്പച്ചിന്റെ മുന്നിലേക്ക്... 
 
മോളെ Zannu നീ എവിടെ ആയിരുന്നു ഇത്ര നേരം... കല്യാണ പെണ്ണ് ആണെന്നുള്ള ബോധം ഒന്നും ഇല്ലേ ഇങ്ങനെ തെണ്ടി നടക്കാൻ. 
 
വേം പോയി റെഡി ആവ് സിനു എപ്പോയെ റെഡി ആയി... വേം ചെല്ല്.. 
 
ഇന്ന് ഹൽദി ആണ് ട്ടോ ഉപ്പച്ചി പറഞ്ഞപ്പോയ ഇന്ക് തന്നെ ഓർമ... 
 
ആർക്കോ വേണ്ടി മനസ്സില്ല മനസ്സോടെ ഡ്രസ്സ്‌ ചേഞ്ച്‌  ചെയ്തു...എല്ലാരും ന്റെ കൂടെ പിക്സ് എടുക്കാൻ വന്നപ്പോ ഡോർ ലോക്ക് ആക്കി അല്ല പിന്നെ.... 
 
അവസാനം ഉമ്മി വന്ന് വിളിച്ചപ്പോ കൂടെ പോയി... ഒരു പാവ കണക്കെ എല്ലാത്തിനും നിന്ന് കൊടുത്തു.....
 
ഓരോ നിമിഷവും ഒരൊറ്റ പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളൂ.... ന്റെ ഇക്കയിൽ നിന്നും ന്നെ അകറ്റുക ആണെങ്കിൽ ന്റെ റൂഹ് എടുക്കണേ റബ്ബേ ന്ന് ... 
 
ഇത് പോലെ ഒരവസ്ഥ ഇനി ആർക്കും നൽകല്ലേ റബ്ബേ.... 
 
മിഴികൾ നിറഞ്ഞു കവിഞ്ഞു.... കസിൻ സിസ്റ്റർ തട്ടി വിളിച്ചപ്പോ ആണ് ബോധം വന്നത്.... പരിപാടി ഏകദേശം കഴിഞ്ഞേ കൊണ്ട് ഞാൻ റൂമിൽ പോയി.. 
 
ഇക്കാക് വിളിച്ചാലോ.... വിളിച്ചു നോക്കാം... ഫോൺ എടുത്തപ്പോ അറിയാത്ത നമ്പറിൽ നിന്നും മെസ്സേജ്.... 
 
ഓഹ് മൈ സ്വീറ്റ് വൈഫി its me yr ഹസ്ബൻഡ് 
 
Dp കണ്ടപ്പോ മനസ്സിലായി അവൻ തന്നെ Zafir.. 
 
ഇനിപ്പോ ഇതിന്റെ കൂടെ പോരായ്മ ഉണ്ടായിരുന്നുള്ളൂ. അപ്പൊ തന്നെ ഓനെ ബ്ലോക്ക്‌ ആക്കിയിട്ട് ഫോൺ ബെഡിലേക്ക് എറിഞ്ഞു...
 
ഇക്കാക് വിളിക്കാൻ ഉള്ള മൂഡ് ഈ കോപ്പൻ കളഞ്ഞു... 
 
രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ ഈ വീടും ഉമ്മയും  ഉപ്പയും ഒന്നും ഉണ്ടാവുല. 
 
ഇന്ഷാ അല്ലാഹ് എല്ലാം അവനോട് തുറന്നു പറയണം... ചിലപ്പോൾ അലിവ് തോന്നി ഡിവോഴ്സ് തന്ന് വീട്ടിൽ തന്നെ ആക്കി തന്നാലോ... കണ്ടിട്ട് പാവം ആണ് തോന്നുന്നു.. 
 
ഒന്ന് ശരിക്ക് ഓനോട്‌ സംസാരിക്കാൻ പോലും കഴിഞ്ഞിട്ട് ഇല്ല... അങ്ങനെ കഴിഞ്ഞേങ്കിൽ എല്ലാം തുറന്നു പറയെനി.. ഇതിപ്പോ വീട്ടുകാർ പോലും ഒന്നും കേൾക്കാൻ മനസ്സ് കാണിക്കുന്നില്ല,,, പിന്നെ അല്ലേ ഓൻ. 
 
മിക്കവാറും പിറ്റേന്ന് തന്നെ ഇന്നേ ഇവിടെ ആക്കിയിട്ട് പോവും... ഓന്റെ കൂടെ ജീവിക്കാൻ ഒന്നും ഇന്നേ കൊണ്ട് ആവൂല...ആരുടെയും മുന്നിൽ അഭിനയിക്കാനും വയ്യ... 
 
ഡോറിൽ തുരു തുര കൊട്ടാൻ തുടങ്ങിയിട്ട് കുറെ നേരായി അവസാനം സഹികെട്ടു തുറന്നപ്പോ... 
 
 
"  ട്ടോ ,, ഞങ്ങൾ വന്നെ "
 
വേറെ ആരും അല്ല ന്റെ കീടങ്ങൾ... 
 
ഓരേ കണ്ടപാടെ കെട്ടിപിടിച്ചു കരഞ്ഞു.. 
 
അയ്യേ Zannu നീ പേടിച്ചോ.... ( അഫി )
 
അഫി വേണ്ടാ ട്ടോ ഇപ്പൊ ചളി അടിക്കല്ലേ....Zannu ന്റെ സ്ഥാനത് നമ്മൾ ആണെങ്കിലും ഇതന്നെ സംഭവിക്കു... ( അല്ലു )
 
ഞങ്ങൾ റൂമിൽ കയറി.... 
 
Zannu ഓരോന്ന് പറഞ്ഞു കരയാനും തുടങ്ങി,,, 
 
Zannu,,,, ഇതിപ്പോ നിങ്ങളിൽ ആരും ആരെയും ചതിച്ചിട്ട് ഒന്നും ഇല്ല... അതോർത്തു ടെൻഷൻ ആവണ്ട പിന്നെ... 
 
" Zannu ഡോർ തുറക്ക് "
 
ആരാ നോക്,,, ഉമ്മി ആണ് തോന്നുന്നു.  പറഞ്ഞു മുഴുവൻ ആക്കുന്ന മുന്നെ ഷൈമ ഡോർ തുറക്കാൻ പോയി. 
 
 
💓💓💓💓💓💓💓💓💓💓💓
 
( അനു )
 
കോപ്പൻമാരെ എവിടെ നിങ്ങൾ എത്ര നേരായി വെയിറ്റ് ചെയ്യുന്നു.... ഇന്നെങ്ങാനും എത്തുമോ... 
ഞാൻ ദാ വീടിന്റെ മുന്നിൽ തന്നെ ണ്ട്. 
 
ഇങ്ങള് ഇങ്ങനെ നോക്കണ്ട സഫു നെയും റബിനെയും വിളിച്ചതാ... 
 
ഷാനുന്റെ ഇപ്പോഴത്തെ അവസ്ഥ ഞങ്ങക്ക് ഊഹിക്കാവുന്നതെ ഉള്ളു ,, ഓനെ സമാദാനപ്പെടുത്താൻ ആണ് ഞങ്ങൾ പോവുന്നെ.. 
 
ഏതൊരു ആണിനും സഹിക്കില്ല... ഹൃദയം പകുത്തു കൊടുത്തവൾ മറ്റൊരുത്തന്റെ പാതി ആവുന്നത്... ഇതിപ്പോ ആർക്കും ഒന്നും ചെയ്യാൻ ടൈമ് കിട്ടിയില്ല അതാണ് പ്രോബ്ലം.. 
 
 
സഫുവും റബിയും വന്നപാടെ ഞങ്ങൾ വീട്ടിലേക് കയറി പോയി... ഹാളിൽ സോഫയിൽ തന്നെ ഉണ്ട് കുരിശ്... കൂടെ ഉമ്മിയും.. 
 
ഈ ഉമ്മി ഇതെന്ത് കണ്ടിട്ട് ആണാവോ ഇവളെ തലയിൽ കയറ്റുന്നെ... ഉമ്മിനോട് പോലും മിണ്ടാതെ ഷാനുന്റെ റൂമിലേക്ക്‌ പോയി.. 
 
ഉപ്പ ഉണ്ട് ഓനോട്‌ എന്തെക്കെയോ പറയുന്നു. 
ഞങ്ങളെ കണ്ടപ്പോ ഉപ്പ ഒന്ന് ചിരിച്ചു വീണ്ടും തുടർന്നു.. 
 
മോനെ ,,, ഇതൊരു പക്ഷെ രണ്ട് പേരുടെയും നല്ലതിന് വേണ്ടി ആവാം...ഞാനും ഈ പ്രായം കഴിഞ്ഞു തന്നെയാ ഇവിടെ എത്തിയത്.. 
 
Zannu ന്റെ ഉപ്പ ഓളെ മേരേജ് ഇപ്പൊ നടത്തും എന്നൊന്നും ആരും സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല...അല്ലെങ്കിൽ ഓളെ പഠനം പൂർത്തിആവുമ്പോയേക്കും നിനക്ക് ഒരു ജോബ് റെഡി ആക്കാമായിരുന്നു... പിന്നെ കാര്യങ്ങൾ ഈസി ആയീനി. 
 
ഇതിപ്പോ ഇനി ഒന്നിനും കയ്യില്ല അതോണ്ട് ഷാനു വിധി ഇല്ലെന്ന് കരുതി സമാധാനിക്ക്,,,, പതിയെ എല്ലാം മറന്നേക്ക്... 
 
അതും പറഞ്ഞു ഉപ്പ പോയി... 
 
അതോടെ പിന്നെ ചങ്ക്‌സ് ന്റെ വക ആയി... 
 
ഞങ്ങൾ നാലും ഉറങ്ങിയിട്ട് പോലും ഇല്ല ഓരോന്ന് സംസാരിച്ചു നേരം വെളുത്തു...
 
Zannu ന്റെ മേരേജ്ന് വരാൻ മിഷു കുറെ പറഞ്ഞെ ആണ്... ഇന്നലെ ഹൽദിക്ക് പോവാഞ്ഞിട്ട് തന്നെ ഓൻ വിളിച്ചു കലിപ്പ് ആയി... 
 
ഇന്ന് എന്തായാലും വരും എന്നൊക്കെ പറഞ്ഞു ഓനെ കൂൾ ആക്കി.... ബട്ട് ഷാനു വരും തോന്നുന്നില്ല.... നാളെയും പോവാതെ നിന്നാൽ എന്തേലും ഡൌട്ട് തോന്നിയാലോ.
 
ഷാനു ന്റെ അവസ്ഥ കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല... എല്ലാം ഓന്റെ തെറ്റ് ആണ് എന്നും പറഞ്ഞു ഇന്നലെ കരയാൻ തുടങ്ങിണ്...
 
 ഇത്ര നാൾ ഷാനു ന്റെ കൂടെ ഞങ്ങൾ ഉണ്ടായിട്ട് ഇത്ര സങ്കടപ്പെടുന്നെ കണ്ടിട്ട് പോലും ഇല്ല... 
 
ഓനെ പറഞ്ഞിട്ടും കാര്യം ഇല്ല.... Zannu ന്റെയും ഷാനു ന്റെയും ഇടയിൽ മഹർ എന്ന ബന്ധം ഇല്ലെന്നേ ഉള്ളു....അവരുടെ ലൈഫ് ഞങ്ങൾ കാണുന്നെ അല്ലേ. 
 
" ഷാനു എന്ത നിന്റെ തീരുമാനം " ( റബി )
 
ഇന്ഷാ അല്ലാഹ് നാളെ നിങ്ങടെ കൂടെ വരാം... ന്റെ Zannu നെ അവസാനമായി കാണാലോ... ബട്ട് ഒരു റിക്വസ്റ്റ് ഉണ്ട് ഓളെ നിക്കാഹ് നടക്കുന്ന മുന്നെ അവിടുന്ന് പോരണം.. അതൊന്നും കാണാൻ ഉള്ള ശക്തി എനിക്ക് ഇല്ല.. 
 
പാവം ന്റെ Zannu ഞാൻ കാരണം ഒരുപാട് സഹിച്ചിട്ട് ഉണ്ട്.... ഓളെ ഓരോ കുറുമ്പുകളും ഞാൻ ആസ്വദിക്കുക ആയിരുന്നു... അതിരു വിട്ട് കടക്കുമ്പോ മാത്രം ഒന്ന് കലിപ്പ് ആവും... അപ്പോയെക്കും ഓൾ കരയും... 
 
റിയ യും നിങ്ങളും ഒക്കെ ഇന്നോട് എത്ര തവണ ചോദിച്ചിട്ട് ഉണ്ട് ഞാൻ ആകെ മാറിയല്ലോന്ന്... എല്ലാം ന്റെ Zannu മാറ്റി എടുത്തതാ... 
 
ഓളെ സ്നേഹം അനുഭവിക്കാൻ ഉള്ള ഭാഗ്യം പോലും എനിക്ക് ഇല്ലാതായി... എല്ലാത്തിനും കാരണം ഞാൻ തന്നെ... 
 
ഷാനു... ഇനിയും നീ ആണ് എല്ലാത്തിനും കാരണം എന്ന് പറഞ്ഞാൽ ഉണ്ടല്ലോ ന്റെ കയ്യിന്ന് വേടിക്കും... 
 
ഇതിപ്പോ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല... നമുക്ക് ആർക്കും ഒന്നും ചെയ്യാൻ അവസരം കിട്ടിയില്ല... അത് കൊണ്ട് മാത്രം ആണ് കാര്യങ്ങൾ കൈ വിട്ട് പോയത്.... 
 
💕💕💕💕💕💕💕💕💕💕💕
 
( Zannu )
 
ഉമ്മ വന്നു നാളത്തെ നേരത്തെ എണീക്കണം എന്നൊക്കെ ഉപദേശം തന്നിട്ട് പോയി... 
 
ഉമ്മി വന്നു പോയപ്പോ വീണ്ടും ഇന്ക് സങ്കടം ആയി...നാളെ അല്ലല്ലോ കല്യാണം പിന്നെപ്പോഎന്താ. 
 
മക്കളെ മനസ്സ് ഉമ്മാക്കും ഉപ്പാക്കും മനസ്സിലാക്കാൻ പറ്റും എന്നൊക്കെ പറയുന്നത് ചുമ്മാ ആണല്ലേ ഞാൻ അവരോടായി ചോദിച്ചു. 
 
Zannu,,,, ഇതിപ്പോ നിങ്ങളിൽ ആരും ആരെയും ചതിച്ചിട്ട് ഒന്നും ഇല്ല... അതോർത്തു ടെൻഷൻ ആവണ്ട പിന്നെ... 
 
ഉമ്മയും ഉപ്പയും,, ഞങ്ങടെ ഉപ്പമാരെ ക്കാളും നിന്റെ ഉപ്പച്ചി ആയിട്ട് ആണ് ഞങ്ങൾ എല്ലാരും ഫ്രണ്ട്ലി... ബട്ട് ഉപ്പാക് എവിടെ പിഴച്ചു എന്ന് അറിയില്ല....ഇനിപ്പോ നമുക്ക് ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല... എല്ലാം വിധി ( ഷൈമ )
 
 
എല്ലാം വിധി എന്ന് പറയാൻ എന്തൊരു എളുപ്പം,,,, ഇങ്ങക്ക് ഒക്കെ അറിയോ ഞാനും ഷാനുക്കയും നെയ്തു കൂട്ടിയ സ്വപ്നങ്ങൾ എല്ലാം... 
 
ഇക്കാന്റെ പാത്തു എന്ന ഒരൊറ്റ വിളി മതി ന്റെ പരിഭവവും സങ്കടവും ഇല്ലാതാവാൻ... 
 
വിധി.... ഈ രണ്ടക്ഷരം തന്നെ ആണ് ഇത് വരെ ഞങ്ങടെ ലൈഫ് മുന്നോട്ട് കൊണ്ട് പോയെ.... എല്ലാം വിധിയാണ് സമാധാനിക്ക് എന്നൊക്കെ ഞാൻ തന്നെ പലതവണ ന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു.... ബട്ട് സാധിക്കുന്നില്ല.. 
 
ഇന്റെ അവസ്ഥയെക്കാളും ഇപ്പൊ പേടി ഇക്കാനെ ആണ്.. 
 
ആ റുഫൈദ ആയിട്ട് ഇക്കാന്റെ നിക്കാഹ് നടത്താൻ ആണ് അവിടെ ഉമ്മിന്റെ പ്ലാൻ.... ഇക്കാക്ക് ഓളെ ഇഷ്ടം പോലും ഇല്ല... അങ്ങനെ ഒരാളുടെ കൂടെ ഇക്ക എങ്ങനെ ജീവിക്കും. 
 
അപ്പൊ നിനക്ക് Zafir നെ ഇഷ്ടം ആണോ ( അഫി )
 
ഏയ്‌... അവനെ ഒരിക്കലും ആ സ്ഥാനത് കാണാൻ പറ്റില്ല... ഷാനുക്കാക്ക് കൊടുത്ത സ്ഥാനം ന്റെ റൂഹ് പിരിയുന്ന വരെ അങ്ങനെ തന്നെ ഉണ്ടാവും...  ( Zannu)
 
ഇത് പോലെ തന്നെ ആവും ഷാനുക്കന്റെ അവസ്ഥയും നിന്നെ മറന്ന് ഒരു ജീവിതം ഇക്കാക്കും കയ്യില്ല .  ( അഫി )
 
സിനു വന്നു വിളിച്ചപ്പോ ആണ് നേരം വെളുത്തത് അറിഞ്ഞേ ഞങ്ങൾ ഉറങ്ങിയിരുന്നില്ല.. 
 
സമയം ഒക്കെ പെട്ടന്ന് നീങ്ങി തുടങ്ങി... ഓരോ സെക്കൻഡ് കഴിയും തോറും... ഉള്ളിലെ സങ്കടം തീവ്രമായി. 
 
രാത്രി ആയി ഇന്നത്തെ ഫങ്ക്ഷന് എല്ലാം കഴിഞ്ഞു ഫ്രീ ആയി.
 
 
ഇന്നലെ ഉറങ്ങാതെ നിന്ന ക്ഷീണം തന്നെ ഉണ്ട് ഇന്നും ഇങ്ങനെ വേണ്ടെന്ന് പറഞ്ഞു കീടങ്ങൾ ന്നോട് കിടക്കാൻ പറഞ്ഞു.. 
 
മനസ്സില്ല മനസ്സോടെ ഞാൻ കിടന്നു ഓരോ ചിന്തകൾ വേട്ടയാടാൻ തുടങ്ങി... 
 
എന്നും അടി പിടി ആണെങ്കിൽ പോലും ചുരുക്കം ദിവസം അല്ലാതെ എന്നും ഇക്കാന്റെ ശബ്ദം കേൾക്കാതെ ഉറങ്ങാറില്ല... 
 
മിഷു ഇല്ലെങ്കിൽ പിന്നെ ഫുൾ ഇക്ക ആയിട്ട് ചാറ്റിംഗ് കാൾ അങ്ങനെ എന്തെല്ലാം... ഇനി ആ നിമിഷങ്ങൾ എല്ലാം വെറും സ്വപ്‌നങ്ങൾ.. 
 
എന്തിനാ റബ്ബേ ഇങ്ങനെ... ഞാൻ എന്നോ പറയാൻ തുടങ്ങിയിട്ട് ഇല്ലേ... ഇക്കാ ന്റെ കൂടെ ഒരു ലൈഫ് ഇല്ലെങ്കിൽ ന്റെ റൂഹ് എടുക്കണേ എന്ന്.. 
 
എന്നിട്ടും.... എന്നിട്ടും എന്തിനാ റബ്ബേ.. ആർക്കു വേണ്ടിയാ ഇനി ന്നെ ജീവിപ്പിക്കുന്നെ...
നാളെ മറ്റൊരുത്തന്റെ മഹർ ന്റെ കഴുത്തിൽ വേണ്ട റബ്ബേ.... അങ്ങനെ സംഭവിക്കുക ആണെങ്കിൽ ഒരു സെക്കന്റ്‌ മുൻപ് എങ്കിലും ന്റെ റൂഹ് എന്നിൽ നിന്നും അകറ്റണേ... 
 
ഉള്ളിലെ സങ്കടം എല്ലാം പുറത്തു വന്നു... 
 
ഞരമ്പ് മുറിക്കാൻ വരെ ആ നിമിഷം തോന്നി പോയി... വേണ്ടാ ന്റെ ഉപ്പാക്ക്  അതൊരു അഭിമാന പ്രശ്നം ആയേക്കാം. എല്ലാം വരുന്നിടത്തു വച്ച് നേരിടാം. 
 
പിന്നീട് എപ്പോഴോ ഉറങ്ങി പോയി... 
 
രാവിലെ എണീറ്റപ്പോയേക്കും എല്ലാരും റെഡി ആയിണ്... ഒരു പാവ കണക്കെ ഒരുങ്ങി.. മൈക്ക് അപ്പ് പണ്ടേ ഇഷ്ടം ഇല്ലാത്തോണ്ട് അതൊന്നും യൂസ് ചെയ്തില്ല.... ഐ ലൈനർ മാത്രം ഇട്ടു... 
 
സിനു പിന്നെ നല്ല ഹാപ്പി ആണ്... എന്ത് കൊണ്ടും ഓൾ ആഗ്രഹിച്ച ലൈഫ്... 
 
Zannu,,, ഇനിയും ഓരോന്ന് ആലോചിച്ചു കരയല്ലേ ചുറ്റും ആളുകൾ ഉണ്ടെന്ന് ബോധം വേണം കേട്ടോ കുറുമ്പി ( അല്ലു )
 
നെഞ്ച് പൊട്ടി കരയുമ്പോ എങ്ങനെ ചിരിക്കും... ഉമ്മയും ഉപ്പയും വന്ന് മ്മളെ പിടിച്ചു മുത്തം വെക്കലും ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞു.. 
 
സിനു എല്ലാരേം അടുത്ത് ഓടി പാഞ്ഞു നടക്കുന്നുണ്ട്..... ബട്ട് എന്നെ കൊണ്ട് ഒന്നും സാധിക്കുന്നില്ല.... 
 
ഉപ്പച്ചിയെ നോക്കിയപ്പോ ആ മുഖത്ത് എന്തൊരു തെളിച്ചം... ഇന്നത്തോടെ ഉപ്പാന്റെ കടമ തീരും.... 
ബട്ട് ന്റെ ജീവിതം... 
 
പെട്ടന്ന് ആണ് ആൾകൂട്ടത്തിന്റെ ഇടയിൽ നിന്നും ഇന്നേ തന്നെ നോക്കുന്ന ഷാനുക്കാനെ കണ്ടത്. 
 
ഇക്കാനെ കണ്ടപാടെ ഞാൻ അരികിലേക്ക് പോവാൻ വേണ്ടി നിന്നതും അഫി എന്നെ തടഞ്ഞു... കുറെ ഉപദേശവും തന്നു... 
 
ഇക്കാനെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ മാത്രം എനിക്ക് കഴിഞ്ഞുള്ളൂ... പാവം ഇക്ക എല്ലാത്തിനും സാക്ഷി ആവേണ്ടി വന്നു.. 
 
💞💞💞💞💞💞💞💞💞💞💞
 
( ഷാനു )
 
ന്റെ റൂഹിന്റെ പാതി ആവാൻ ആഗ്രഹിച്ചവൾ വെറും മിനിറ്റ്കൾ കൊണ്ട് മറ്റൊരുത്തന്റെ പാതി ആവുന്നേ ആലോചിച്ചപ്പോ ന്നോട് തന്നെ വെറുപ്പ്‌ തോന്നി... 
 
ഇവരുടെ ഒറ്റ നിർബന്ധം കൊണ്ടാണ് ഞാൻ ഇപ്പൊ ഇവിടെ വന്നത്..... മാത്രല്ല ന്റെ പെണ്ണിനെ അവസാനമായി ഒന്ന് കാണാൻ... ഓൾ ന്നെ കാണരുതേ എന്ന് ആഗ്രഹിച്ചെങ്കിലും Zannu ന്നെ കണ്ടു.. 
 
അഫി തടഞ്ഞത് കൊണ്ട് മാത്രം ഇപ്പൊ ഒരു സീൻ ഒഴിവായി അല്ലേൽ ഞാനും Zannu വും പരസ്പരം ഉള്ളു പൊട്ടി കരഞ്ഞേനെ... 
 
ഓൾ ഇന്ക് സമ്മാനിച്ച ആ പുഞ്ചിരിയിൽ ഉണ്ടായിരുന്നു ഒളിഞ്ഞു കിടക്കുന്ന ഉള്ളിലെ നോവ്....
 
സിനു ന്റെ നിക്കാഹ് ആണ് ഫസ്റ്റ് നടക്കുന്നെ,, ചെക്കൻ വന്നിട്ടുണ്ട്...നിക്കാഹ് നല്ല റാഹത്തിൽ നടന്നു... 
 
അങ്ങനെ സിനു ന്റെയും ഓളെ പ്രിയൻ *തൻസീഹ്* ന്റെയും സ്വപ്നം പൂവണിഞ്ഞു. 
 
Zannu നോട് അവസാനമായി സംസാരിക്കാൻ ആഗ്രഹം ഉണ്ട് ബട്ട് ഇവർ സമ്മതിക്കുന്നില്ല......Zannu ന്റെ അവസ്ഥയും ഇത് തന്നെ ഓളെ ചങ്ക്‌സ് വിടുന്നില്ല.... 
 
ന്റെ പെണ്ണിനെ ഈ അവസ്ഥയിൽ കാണേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ട്‌ പോലും ഇല്ല. 
 
അവസാനം അവരിൽ നിന്നും കുതറി മാറി Zannu ന്നെ ലക്ഷ്യം വച്ചു വരാൻ തുടങ്ങി... ഓളെ മിഴികൾ നിറയുന്നുണ്ട്.... ഓൾ ന്റെ അടുത്ത് എത്തിയതും 
 
അടുത്ത നിക്കാഹിനു സമയം ആയെന്ന് ഉസ്താദ് പറഞ്ഞതും ന്റെ ഉള്ളിലൂടെ ഒരു നീറ്റൽ... 
 
Zannu ന്റെ മുന്നിൽ ഇരു മിഴികളും നിറച്ചു നിന്നപ്പോ... 
 
ഭാഗ്യം ഇല്ല പെണ്ണെ നിന്റെ സ്നേഹം കിട്ടാൻ.. ഇനി വിധി അനുസരിച്ചു മുന്നോട്ട് പോവുക ഒരിക്കലും ന്നെ ശപിക്കരുത് ഞാൻ നീചൻ ആയി പോയി ന്നെ വെറുക്കല്ലേ Zannu... 
 
ഇക്കാ അങ്ങനെ ഒന്നും പറയല്ലേ എന്ന് പറഞ്ഞിട്ട് ഓൾ ന്റെ നെഞ്ചിൽ മുഖം പൂഴ്ത്താൻ പോയതും അനു തടഞ്ഞു.... 
 
അപ്പോയെക്കും Zafir ഉം ഫാമിലിയും എത്തി... 
 
Zannu ഇതൊന്നും കാണാൻ ന്നെ കൊണ്ട് വയ്യ പെണ്ണെ എന്നും പറഞ്ഞിട്ട് ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നു.... 
 
അപ്പോയെക്കും Zafir ഹാളിൽ എത്തി.... 
 
Zannu ന്റെ ശരീരം ആകെ തളരുന്ന പോലെ..വീഴാതെ നിൽക്കാൻ വേണ്ടി ഷൈമ ന്റെ കൈകൾ മുറുകെ പിടിച്ചു... 
 
 
( തുടരും )
💙🖤റൂഹോട് ചേരും വരെ 🖤💙 - 26

💙🖤റൂഹോട് ചേരും വരെ 🖤💙 - 26

5
1748

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🥀*   *(RoM@nt!C  Lov£ $toRy)*   *_Part_26_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   അടുത്ത നിക്കാഹിനു സമയം ആയെന്ന് ഉസ്താദ് പറഞ്ഞതും ന്റെ ഉള്ളിലൂടെ ഒരു നീറ്റൽ...    Zannu ന്റെ മുന്നിൽ ഇരു മിഴികളും നിറച്ചു നിന്നപ്പോ...    ഭാഗ്യം ഇല്ല പെണ്ണെ നിന്റെ സ്നേഹം കിട്ടാൻ.. ഇനി വിധി അനുസരിച്ചു മുന്നോട്ട് പോവുക ഒരിക്കലും ന്നെ ശപിക്കരുത് ഞാൻ നീചൻ ആയി പോയി ന്നെ വെറുക്കല്ലേ Zannu...    ഇക്കാ അങ്ങനെ ഒന്നും പറയല്