Aksharathalukal

എൻ കാതലെ

അമ്പലത്തിൽ പോയി വന്ന് എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിക്കാൻ ഇരുന്നു. കൂട്ടത്തിൽ ദത്തനെ കാണാതെ മുത്തശി അന്വേഷിച്ചു എങ്കിലും അവന് തലവേദനയാണെന്ന് പറഞ്ഞ് പാർത്ഥി ഒഴിഞ്ഞു മാറി.

"മോളേ പാറു പായസത്തിന് നാളികേര പാല് പിഴിയാൻ ഒരു നല്ല തോർത്ത് എടുത്തിട്ട് വന്നേ. മുകളിലെ റൂമിൽ ഉണ്ട് " ഉച്ചക്കലെക്കുള്ള സദ്യവട്ട പരിപാടിയുടെ തിരക്കിലാണ് എല്ലാവരും

മാലതി അത് പറഞ്ഞതും പാർവതി തലയാട്ടി കൊണ്ട് മുകളിലേക്ക് പോയി. സ്റ്റയർ കയറി അവൾ അറ്റത്തെ റൂമിലേക്ക് നടന്നതും പെട്ടെന്ന് രണ്ട് കൈകൾ അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് ഒരു റൂമിലേക്ക് കയറ്റിയിരുന്നു.

" വിടടാ കാലാ എനിക്ക് വേദനിക്കുന്നു " പാർവതി കൈ കാലുകൾ ഇട്ട് അടിച്ചതും ധ്രുവി ഡോർ ലോക്ക് ചെയ്ത് അവളെ ചുമരിലേക്ക് ചേർത്തിരുന്നു.

"എന്താ മോളുസേ വല്ലാത്ത ഒരു ജാഡ. ഞാൻ രാവിലെ മുതൽ ഒന്ന് സംസാരിക്കാൻ പിന്നാലെ നടക്കുന്നതല്ലേ. ഇങ്ങനെ ഒരാൾ ഇവിടെ ഉണ്ട് എന്ന വിചാരം പോലും നിനക്കില്ലാലോ "

" ഇയാൾ എന്നോട് മിണ്ടാൻ വരണ്ടാ. വിളിച്ചാൽ ഫോൺ എടുക്കുകയും ഇല്ല. തിരിച്ച് വിളിക്കുകയും ഇല്ലാ . അല്ലെങ്കിലും ചില ആണുങ്ങൾ ഇങ്ങനെയാ തിരിച്ച് സ്നേഹിക്കുന്ന വരെ പഞ്ചാരെ , ശർക്കരെ എന്ന് വിളിച്ച് പിന്നാലെ നടക്കും അത് കഴിഞ്ഞാ പിന്നെ നോ മൈന്റ് "

" ഓഹ്..എന്റെ പാർവതി തമ്പുരാട്ടി അതിന്റെ ദേഷ്യത്തിലാണോ . സോറി .. ഇന്നലെ നൈറ്റ് ഡ്യൂട്ടി ആയിരുന്നു. പോരാത്തതിന്  ഓപ്പറേഷൻ കേസുകൾ അതാ ഫോൺ എടുക്കാഞ്ഞത്. ഇന്ന് രാവിലെ ഹോസ്പിറ്റലിൽ നിന്നും നിന്നെ കാണാനുള്ള കൊതി കൊണ്ട് നേരെ ഇവിടേക്ക് വന്നു. ഈ ഷർട്ടും മുണ്ടും പോലും ശ്രീയുടേയാ .."

അവൻ അത് പറഞ്ഞതും പാർവതിയുടെ പിണക്കം പതിയെ മാറി മുഖത്ത് ഒരു പുഞ്ചിരി വിരിച്ചു.

" എന്നാ പിണക്കം മാറിയ സ്ഥിതിക്ക് ഒരു കിസ് ആയാലോ " ധ്രുവി അത് പറഞ്ഞതും പാർവതി അവളുടെ നെറ്റിയിൽ ചൂണ്ടുവിരലാൽ തൊട്ടു.

"എനിക്കറിയാം... കല്യാണം കഴിയാതെ ഫ്രഞ്ച് കിസ് പോയിട്ട് ഫ്രഞ്ച് എന്ന് പോലും പറയാൻ സമ്മതിക്കില്ലാലോ "

ധ്രുവി അവളുടെ മുഖം കൈയ്യിൽ എടുത്ത് നെറ്റിയിൽ ആയി ഉമ്മ വച്ചു. ഇരുവരും പരസ്പരം അകന്ന് മാറാതെ കണ്ണടച്ച് അങ്ങനെ തന്നെ നിന്നു

പെട്ടെന്ന് ആരോ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് രണ്ടു പേരും അകന്ന് മാറി നിന്നു.

"നിന്റെ ഒന്ന് അടുത്ത് കാണാൻ ഞാൻ എത്ര പിന്നാലെ നടക്കണം പെണ്ണേ . ഒരു പ്രതിയെ പിടിക്കാൻ ഇത്ര കഷ്ടപ്പാട് ഇല്ലാ " പാർത്ഥി വാതിൽ തുറന്ന് അകത്തേക്ക് കയറിയ ശേഷം ആമിയെ തന്റെ നെഞ്ചോട് ചേർത്തു.

" ഞാൻ എന്ത് ചെയ്യാനാ എട്ടാ . ആ പിള്ളേർ എപ്പോഴും കൂടെ ഉണ്ടാകും . അവരുടെ ഇടയിൽ നിന്നും മുങ്ങാൻ നല്ല പാടാ"

" എത്ര ദിവസമായി ഒന്ന് കണ്ടിട്ട്. ഇത്രയും ദിവസം നമ്മൾ കാണാതെ നിന്നിട്ടില്ല. ഇവിടെ ഉള്ളവർക്ക് ആണെങ്കിൽ കല്യാണം നടത്താനുള്ള ഉദ്ദേശമൊന്നും ഇല്ലാ തോന്നുന്നു. "

അവൻ പറയുന്നത് കേട്ട് ആമി ചിരിക്കാൻ തുടങ്ങി.

"നീ ചിരിക്ക് ചിരിക്ക്..എന്റെ സങ്കടം എനിക്കല്ലേ അറിയൂ. ചില സമയത്ത് തോന്നും ആരും അറിയാതെ നിന്നെയും കൂട്ടി ഒളിച്ചോടി പോയി കല്യാണം കഴിച്ചാ ...ച്ചച്ചച്ച "

" കഴിച്ചച്ചച്ച ... ബാക്കി കൂടി പറ എന്റെ പാർത്ഥി മോനേ" ധ്രുവി ഇരു കൈകളും കെട്ടി നിന്നുകൊണ്ട് ചോദിച്ചതും പാർത്ഥി ആമിയിൽ നിന്നും അകന്ന് നിന്നു.

" അത് അങ്ങനെയല്ലാ ധ്രുവി, ഇത്തിരി കാലം വൈയ്റ്റ് ചെയെണ്ടി വന്നാലും നമ്മുക്ക് അറേജ് മാരേജ് മതി എന്ന് ഞാൻ മികയോട് പറയുകയായിരുന്നു."

" ആണോ " അവൻ ഒരു ആക്കി ചിരിയോടെ ചോദിച്ചു.

" അത് അവിടെ നിൽക്കട്ടെ . നിങ്ങൾ രണ്ടു പേർക്കും കൂടി ഇവിടെ എന്താ പരിപാടി "പാർത്ഥി അത് ചോദിച്ചതും അത്ര നേരം അഹങ്കാരത്തിൽ നിന്നിരുന്ന ധ്രുവിയുടെ മുഖം കാറ്റു പോയ ബലൂൺ പോലായി.

" അത് ..അത് പിന്നെ ഞങ്ങൾ അത്. "

" ഞങ്ങൾ പായസത്തിനുള്ള തോർത്ത് മുണ്ട് എടുക്കാൻ വന്നതാ എട്ടാ " പാർവതി പെട്ടെന്ന് ഇടയിൽ കയറി.

"പായസത്തിനു തോർത്ത് മുണ്ട് എന്തിനാ " ആമിയാണ് അത് ചോദിച്ചത്.

" അതല്ലാ. ഈ നാളികേരം പിഴിയാൻ തോർത്ത്. അത് തിരയാൻ വന്നതാ"

"എന്നിട്ട് കിട്ടിയോ "

" കിട്ടി.. അല്ലാ കിട്ടില്ലാ " പാർവതി.

"മ്മ് " പാർത്ഥി ഒന്ന് അമർത്തി മൂളി.

" അല്ലാ മോനേ നിങ്ങൾ എന്താ ഇവിടെ "

" ഞാ..ഞാൻ മികക്ക് ഈ വീടൊക്കെ ഒ.. ഒന്ന് കാണിച്ചു കൊടുക്കായിരുന്നു. " വായിൽ വന്ന കള്ളം പാർത്ഥി തട്ടി വിട്ടു.

" അതിന് ആമി ആദ്യമായിട്ട് ഒന്നും അല്ലാലോ ഈ വീട്ടിലേയ്ക്ക് വരുന്നത്. ഇതൊന്നും അത്രക്ക് ശരിയല്ലാ " ധ്രുവിയും വിട്ടു കൊടുത്തില്ല.

" മതി നിർത്ത് അങ്ങാേട്ടും ഇങ്ങോട്ടും ആക്കിയത്. നിങ്ങൾ എന്തിനാ വന്നത് എന്ന് ഞങ്ങൾക്കും ഞങ്ങൾ വന്നതിന്റെ ഉദ്ദേശം നിങ്ങൾക്കും അറിയാലോ "

പാർത്ഥി കൈ കൂപ്പി പറഞ്ഞ് ബെഡിൽ വന്നിരുന്നു.

***

" എന്നേ വിട്ടെ . നീ ചതിയനാ. എന്നാേട് മിണ്ടാൻ വരണ്ടാ. എന്നെ തൊടണ്ടാ " പലവട്ടം സംസാരിക്കാൻ ശ്രമിച്ചിട്ടും അതിന് സമ്മതിക്കാതെ പോവുന്ന വർണയെ ദത്തൻ തടഞ്ഞ് നിർത്തി.

"കുഞ്ഞേ ... പിണങ്ങല്ലേടാ "

" വേണ്ടാ... എന്റെ ഉറക്കം കളഞ്ഞിട്ട് നീ സുഖമായി കിടന്നുറങ്ങീല്ലടാ ദുഷ്ടാ . ഞാനോ രാവിലെ കുളിച്ചു എന്ന് മാത്രമല്ലാ ഈ തണുപ്പത്ത് അമ്പലത്തിലും പോയി. "

" സോറി സോറി സോറി ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല "

" വേണ്ടാ . എനിക്ക് നിന്റെ സോറി ഒന്നും വേണ്ടാ "

" പിന്നെന്താ വേണ്ടത് " അവൻ മീശ പിരിച്ച്  കൊണ്ട് കള്ള ചിരി ചിരിച്ചു.

" കെയ്യീന്ന് വിട് ദത്താ. അല്ലെങ്കിൽ ഞാൻ ഒച്ചവക്കും " അവൾ അത് പറഞ്ഞതും ദത്തൻ പെട്ടെന്ന് കയ്യിലെ പിടി വിട്ടു.

വർണ അവനെ നോക്കി ഒന്ന് പുഛിച്ച് മുന്നോട്ട് നടന്നു. അത് കണ്ട ദത്തൻ തന്റെ മുണ്ട് മടക്കി കുത്തി . ശേഷം അവളുടെ പിന്നാലെ ചെന്ന് ഒരു കൈ കൊണ്ട് അവളുടെ വാ പൊത്തി പിടിച്ചു. മറു കൈ കൊണ്ട് അവളുടെ ഇടുപ്പിലൂടെ ചുറ്റി പിടിച്ച് എടുത്തുയർത്തി അടുത്ത റൂമിലേക്ക് കയറി.

" ഞാൻ നിന്നോട് സോറി പറഞ്ഞതല്ലേടീ എന്നിട്ട് നിനക്ക് ജാഡ. നിന്റെ ജാഡ മാറ്റാൻ പറ്റുമോ എന്ന് ഞാൻ നോക്കട്ടെ . ദത്തൻ അവളുടെ പിൻകഴുത്തിലേക്ക് മുഖം ചേർത്തു.

" ദേവാ " പാർത്ഥിയുടെ വിളി കേട്ട് ദത്തൻ ഞെട്ടി അവളുടെ പിൻകഴുത്തിൽ നിന്നും മുഖം ഉയർത്തി.

"കൈ എടുക്ക് എട്ടാ ഞാനും കൂടി കാണട്ടേ " ആമി തന്റെ കണ്ണ് പൊത്തി പിടിച്ച പാർത്ഥിയുടെ കൈ എടുത്ത് മാറ്റി.

"എനിക്കും കാണണം" പാർവതി ധ്രുവിയുടെ കൈ എടുത്ത് മാറ്റി.

"ആ കുട്ടിയെ ഭൂമിയിൽ ഒന്ന് ഇറക്കി വക്കടാ പന്നി" ധ്രുവി അത് പറഞ്ഞതും ദത്തൻ വർണയെ താഴേ ഇറക്കി നിർത്തി.

" എന്തോന്നാടാ ഇത് " പാർത്ഥി തലയിൽ കൈ വച്ചു കൊണ്ട് ചോദിച്ചു.

" അത് .അത് പിന്നെ ഇവൾക്ക് കാല് വേദനയായ കാരണം എടുത്തു കൊണ്ട് നടന്നതാ"

" ഇക്കണക്കിന് പോയാ നീ കുറേ എടുക്കേണ്ടി വരും. മോൻ എന്തായാലും എടുത്ത് നടന്ന് ക്ഷീണിച്ചതല്ലേ . വന്നിരി " പാർത്ഥി തന്റെ അടുത്തായി ചൂണ്ടി കൊണ്ട് പറഞ്ഞു.

അപ്പോഴേക്കും ഭദ്രയും ശിലുവും അവിടേക്ക് എത്തിയിരുന്നു. ബെഡിലിരിക്കുന്ന ആറ് പേരെയും കണ്ട് ശിലു ഭദ്രയുടെ കയ്യിൽ അമർത്തി തല്ലി.

" നീ .. നീ ഒറ്റ ഒരുത്തിക്കാരണമാ എനിക്ക് ഈ സ്ഥിതി വന്നത്. അന്ന് ആ b.com ലെ ആദി എന്നെ വന്ന് ഇഷ്ടമാണ് എന്ന് പറഞ്ഞപ്പോ നീ അല്ലേ ഓടിച്ച് വിട്ടത്. എന്തിനാ ദുഷ്ടേ അങ്ങനെ ചെയ്തത്. അല്ലെങ്കിൽ എനിക്ക് ഇത് പോലെ ഇരിക്കാമായിരുന്നു. "

ശിലു പറഞ്ഞ് കഴിഞ്ഞ ശേഷമാണ് പരിസര ബോധം വന്നത്. തന്നെ നോക്കി പേടിപ്പിക്കുന്ന ദത്തനേയും പാർത്ഥിയേയും ധ്രുവിയേയും കണ്ട് അവൾ ഒന്ന് ഉമിനീരിറക്കി.

" Eee ... Just for a jock... ഞാൻ എട്ടന്മാരെ പറ്റിച്ചേ. ഞാൻ പറഞ്ഞില്ലേ ഭദ്രേ ഇവര് ഞെട്ടും എന്ന് "

" നീ എപ്പോ പറഞ്ഞു."

" നീ കേൾക്കാത്തത് ആവും. അതെങ്ങനെയാ ഏതു സമയവും സ്വപ്ന ലോകത്ത് അല്ലേ "

" എന്താണാവോ രണ്ടിന്റെയും ആഗമന ഉദ്ദേശം " പാർത്ഥി.

" പാറു ചേച്ചി തോർത്ത് എടുക്കാൻ വന്നിട്ട് കാണാനില്ല. അതുകൊണ്ട് അന്വേഷിച്ചു വന്നതാ"

" ഞാൻ ആ കാര്യം മറന്നു. " പാർവതി വേഗം കബോഡിൽ നിന്നും ഒരു തോർത്ത് എടുത്തു.

" ചേച്ചി ഇവിടെ ഇരുന്നോ ഞാൻ ഇത് കൊടുത്തിട്ട് വരാം " വർണ അത് വാങ്ങി താഴേക്ക് ഓടി.

" ഒന്ന് പതുക്കെ പോ കുഞ്ഞേ . എത്ര പറഞ്ഞാലും കേൾക്കില്ലാ "ദത്തൻ ശാസനയോടെ പറഞ്ഞു.

" ഇന്നലെ നെറ്റ് ഡ്യൂട്ടി കാരണം മനുഷ്യന് ഉറങ്ങാനും പറ്റിയില്ലാ " ധ്രുവി ബെഡിലേക്ക് കിടന്നു.

" എനിക്കും " ദത്തൻ പറഞ്ഞ് കടന്നു. ശേഷം ആണ് എന്താ പറഞ്ഞത് എന്ന ബോധം അവനും വന്നതും. അത് കേട്ട് പാർത്ഥി അവനെ നോക്കി പേടിപ്പിച്ചു.

" എന്തിനാ ദേവാ നീ വിളിച്ചേ." റൂമിലേക്ക് വന്നുകൊണ്ട് ശ്രീ ചോദിച്ചു.

" ഞാനോ "

" എന്താ പാറു ചേച്ചി വിളിച്ചേ " അവന്റെ പിന്നിൽ നിമ്മിയും റൂമിലേക്ക് വന്നു.

അത് കണ്ട് എല്ലാവരും അന്തം വിട്ട് പരസ്പരം നോക്കി.

" ഒന്നുല്ല. നിങ്ങൾ വന്നിരിക്ക്. വെറുതെ സംസാരിച്ചിരിക്കാൻ " വർണയുടെ പണിയാണ് എന്ന് മനസിലായ ദത്തൻ പറഞ്ഞു. അവരും ബെഡിൽ വന്നിരുന്നു.

കുറച്ച് കഴിഞ്ഞതും വർണ രാഗിനേയും ദർശനയേയും കൂടി വിളിച്ചിട്ട് വന്നിരുന്നു.

" ഇപ്പോഴാണ് കോളം തികഞ്ഞത്. നമ്മുക്കും കൂടി ലൈൻ സെറ്റ് ആയി എങ്കിൽ സൂപ്പർ ആയിലെ ഭദ്രേ ... ഓഹ് സോറി ഞാൻ മറന്നു . നിന്റെ പ്രണയം IAS നോട് മാത്രമാണല്ലോ " ശിലു അത് പറഞ്ഞ് ദത്തന്റെ അരികിൽ കിടന്നു.

" അല്ലാ ഞാൻ ഒരു കാര്യം പറയട്ടെ നമ്മുടെ നിമ്മി ചേച്ചിയും ശ്രീയേട്ടനും സിങ്കിൾ അല്ലേ. അപ്പോ നിങ്ങൾക്ക് ഒരുമിച്ച് കമ്മിറ്റഡ് ആയി കൂടെ "

" ശിലു ഒന്ന് മിണ്ടാതെ കിടന്നേ. അതിനൊക്കെ ഇനിയും സമയം ഉണ്ട് " പാർത്ഥി പകുതി കാര്യമായും തമാശ ആയിട്ടും പറഞ്ഞു.

" പറഞ്ഞ് പറഞ്ഞ് വന്നപ്പോ ഞാൻ മാത്രം സിങ്കിൾ " ശിലു

"ശിലു എന്റെ കോളേജിൽ ഒരു സാർ ഉണ്ട്  . നിനക്ക് ...."

" ദേവൂ " അപ്പോഴേക്കും ദത്തന്റെ ഗൗരവത്തിലുള്ള ശബ്ദം ഉയർന്നിരുന്നു.

" അങ്ങനെ അല്ലാ ദത്താ. ഞാൻ ഉദ്ദേശിച്ചത് നല്ല സാർ ആണ്. ഇവൾക്ക് വേണമെങ്കിൽ എതെങ്കിലും സബ്ജക്റ്റിൽ ഡൗട്ട് ഉണ്ടെങ്കിൽ പറഞ്ഞു തരും. പഠിക്കേണ്ട ഈ സമയത്ത് ലൈൻ ഒന്നും വേണ്ടാ എന്നാ "

" വീണിടത്ത് കിടന്ന് ഉരുളാൻ എന്റെ കുട്ടി കഴിഞ്ഞേ വേറെ ആരും ഉള്ളൂ " ദത്തൻ അവളെ നോക്കി കണ്ണുരുട്ടി പറഞ്ഞു.

***

" ഈ പിള്ളേര് ഇത് എവിടെ പോയി. ഒന്നിന്റെയും ഒരു അനക്കവും ഇല്ലാലോ " ചെറിയമ്മ പറഞ്ഞു.

" മുകളിൽ ഉണ്ടാകും. കുറച്ച് മുൻപ് വർണ വന്ന് ദച്ചുവിനേയും നിമ്മിയേയും വിളിച്ച് കൊണ്ടുപോകുന്നത് കണ്ടു. "

" ഞാൻ ഒന്ന് പോയി നോക്കട്ടെ " ചെറിയമ്മ അത് പറഞ്ഞ് നേരെ മുകളിലേക്ക് നടന്നു

ആരുടേയും ശബ്ദം കേൾക്കാത്തതു കൊണ്ട് ചെറിയമ്മ ഓരോ റൂമിൽ ആയി കയറി ഇറങ്ങി. അങ്ങനെ പാതി ചാരിയിട്ട റും തുറന്ന് അകത്ത് കയറിയ ചെറിയമ്മ അവിടത്തെ കാഴ്ച്ച കണ്ട് ഒന്ന് ഞെട്ടി.

ശേഷം ഒരു പുഞ്ചിരിയോടെ അകത്തേക്ക് നടന്നു. എല്ലാവരും ഒരു ബെഡിൽ തലങ്ങും വെലങ്ങും ആയി കിടക്കുകയാണ്. വലിയ ബെഡായതിനാൽ എല്ലാവരും അഡ്ജസ്റ്റ് ചെയ്യ്താണ് കിടത്തം

ദത്തൻ അറ്റത്ത് കിടക്കുന്നുണ്ട് അവന്റെ ഓരോ കയ്യിൽ ആയി വർണയും ശിലുവും അവന്റെ തൊട്ട് അടുത്ത് പാർത്ഥി. അവന്റെ ഒരു കൈയ്യിൽ തല വച്ച് നിമ്മിയും ആമിയും അതിന്റെ അപ്പുറത്ത് ദർശനയും ഭദ്രയും കെട്ടിപിടിച്ച് കിടക്കുന്നുണ്ട്.

ഇവരുടെ എല്ലാവരുടേയും കാലിന്റെ ചുവട്ടിലായി ശ്രീയും അവന്റെ മേൽ കയ്യും കാലും കയറ്റി വച്ച് രാഗും.

അതിന്റെ കുറച്ച് സെഡിലായി ധ്രുവി യും പാർവതിയും. സ്ഥലം ഇല്ലാത്തത് കൊണ്ട് ധ്രുവി അവൾ താഴേ വീഴാതിരിക്കാൻ തന്നിലേക്ക് ചേർത്ത് പിടിച്ചാണ് കിടക്കുന്നത്.

അത് കണ്ട് ചെറിയമ്മ ശബ്ദമുണ്ടാക്കാതെ താഴേക്ക് തന്നെ ഇറങ്ങി പോയി.

***

എല്ലാവരും ഉച്ചക്ക് സദ്യാ സമയം ആയപ്പോഴാണ് ഉറങ്ങി എണീറ്റത്. വിഭവ സമ്യദ്ധമായ സദ്യയും രണ്ട് തരം പായസവും ഉണ്ടായിരുന്നു.

തറവാട്ടിൽ എല്ലാവരുടേയും സന്തോഷം കണ്ട് ചന്ദ്രശേഖരന് വലിയ സന്തോഷം തോന്നിയില്ലാ എങ്കിലും അയാൾ അത് പുറത്ത് കാണിച്ചില്ല.

ഉച്ചക്ക് ശേഷം ദത്തൻ പാർത്ഥിയേയും കൂട്ടി പുറത്തേക്ക് പോയി. ബാക്കി ഉള്ളവർ വൈകുന്നേരത്തെ ഫങ്ങ്ഷന് വേണ്ടി ഹാൾ മുഴുവൻ അലങ്കരിക്കുകയാണ്.

വീട്ടിലുള്ളവർ മാത്രമാണ് ഫങ്ങ്ഷന് ഉള്ളൂ. ഉച്ചക്ക് ശേഷം ചെറിയ മുത്തശ്ശിയെ ധ്രുവി വിളിച്ചിട്ടു വന്നിരുന്നു.

" നിങ്ങൾ ഇത്ര നേരം എവിടെയായിരുന്നു പിള്ളേരെ " സന്ധ്യ സമയത്ത് അകത്തേക്ക് കയറി വന്ന ദത്തനേയും പാർത്ഥിയേയും കണ്ട് മുത്തശി ചോദിച്ചു.

"ഞങ്ങൾ ഗിഫ്റ്റ് വാങ്ങാൻ പോയതാ മുത്തശ്ശി "

" മമ് വേഗം പോയി റെഡിയായി വാ " അത് കേട്ട് രണ്ടു പേരും റൂമിലേക്ക് നടന്നു.

സ്റ്റയർ കയറുന്നതിനിടയിൽ ദത്തന്റെ കണ്ണുകൾ താഴെ വർണയെ തിരഞ്ഞു എങ്കിലും കാണാനില്ല. അവൻ റൂമിലേക്ക് വന്നു. പക്ഷേ അവിടേയും അവൾ ഇല്ലാ .

ദത്തൻ തന്റെ പോക്കറ്റിൽ ഉള്ള പെൻ ഡ്രെവ് കബോഡിൽ ഭദ്രമായി വച്ച ശേഷം ഒരു ടവലും എടുത്ത് കുളിക്കാനായി പോയി.

അവൻ വേഗം തന്നെ കുളി കഴിഞ്ഞ് ഇറങ്ങി. പാട്ടും മൂളി കബോഡിൽ നിന്നും ഷർട്ട് തിരഞ്ഞു കൊണ്ടിരിക്കുമ്പോഴാണ് തോളിൽ തട്ടി ആരോ വിളിച്ചത്.

ദത്തൻ എടുത്ത ഷർട്ട് തിരികെ വച്ച് തിരിഞ്ഞതും പിന്നിൽ വർണ . ബ്ലാക്ക് കളർ വൈറ്റ് കളർ ഹാഫ് മിഡിയാണ് വേഷം.

" ഇത് എതാ ഒരു LKG കുട്ടി "ദത്തൻ അവളുടെ മൂക്കിൽ പിടിച്ച് വലിച്ചു കൊണ്ട് ചോദിച്ചു.

" അധികം കൊഞ്ചൽ ഒന്നും വേണ്ടാ. ഞാൻ നിനക്ക് ഷർട്ട് എടുത്ത് തരാൻ വന്നതാ. മാറി നിൽക്ക് അവിടന്ന് " അവന്റെ തള്ളി മാറ്റി വർണ കബാേഡിൽ നിന്നും അവളുടെ ഡ്രസ്സിന് മാച്ച് ആയി ഒരു ബ്ലാക്ക് ഷർട്ടും വെള്ള മുണ്ടും എടുത്ത് അവന്റെ കയ്യിലേക്ക് കൊടുത്തു.

" അങ്ങനെ അങ്ങ് പോവാതെ പെണ്ണേ " ദത്തൻ ഒരു കൈ കൊണ്ട് അവളെ ചുറ്റി പിടിച്ച് മറു കയ്യിലെ ഷർട്ടും മുണ്ടും ബെഡിലേക്ക് ഇട്ടു.

" ദത്തന്റെ കുഞ്ഞി പെണ്ണിനെ കാണാൻ ഇന്ന് നല്ല രസമുണ്ട് " അവളുടെ കവിളിൽ ഉമ്മ വച്ച് അവൻ പറഞ്ഞതും അവളുടെ മുഖത്തെ പരിഭവം എല്ലാം ഇല്ലാതായിരുന്നു.

" ഇത്രയും നേരം നീ എവിടായിരുന്നു. " അവൾ തിരിഞ്ഞ് അവനെ നോക്കി.

"നമ്മുടെ ശിലുവിനും ഭദ്രക്കും ഗിഫ്റ്റ് വാങ്ങിക്കണ്ടേ . ഞാനും പാർത്ഥിയും കൂടി അത് വാങ്ങാൻ പോയതാടാ "

" എന്നിട്ട് ഗിഫ്റ്റ് എവിടെ . ഞാൻ പറഞ്ഞ മോഡൽ ഡ്രസ്സ് തന്നെ കിട്ടിയാേ "

" പറഞ്ഞ സെയിം മോഡൽ സെയിം കളർ . ഇത് കിട്ടാൻ എത്ര ഷോപ്പിൽ കയറി ഇറങ്ങി എന്ന് അറിയോ. ഗിഫ്റ്റ് കാറിൽ ഉണ്ട് "

"മ്മ്. ആ ഡ്രസ്സ് ഭദ്രക്കും ശിലുവിനും നന്നായി ചേരും. എന്നാ നീ വേഗം റെഡിയായി വാ. ഞാൻ താഴേക്ക് പോവാ "

" അത് വേണ്ടാ നമ്മുക്ക് ഒരുമിച്ച് പോവാം" വർണയുടെ നെറുകയിൽ ഉമ്മ വച്ച് ദത്തൻ വേഗം ഷർട്ടും മുണ്ടും എടുത്ത് ഇട്ടു.

വർണ കണ്ണാടിയുടെ മുന്നിൽ ചെന്ന് നിന്ന് തന്റെ ഡ്രസ്സും മുടിയും മേക്കപ്പും എല്ലാം ഒന്ന് തിരിഞ്ഞും മറഞ്ഞും നിന്ന് നോക്കി.

" പോവാം ദത്താ"

" ഒരു മിനിറ്റ് " അത് പറഞ്ഞ് ദത്തൻ അവളുടെ പിന്നിലായി വന്നു. ശേഷം ഡ്രസ്സിങ്ങ് ടേബിളിനു മുന്നിലുള്ള സിന്ദൂര ചെപ്പിൽ നിന്ന് കുറച്ച് സിന്ദൂരം എടുത്തു.

" ഞാൻ തൊട്ടതാണ് ദത്താ" അവൾ നെറ്റിയിലെ സിന്ദൂരം കാണിച്ചു കൊണ്ട് പറഞ്ഞു.

" അതെ . പക്ഷേ കുറച്ച് കൂടി കട്ടി വേണം " അവൻ അവന്റെ നെറ്റിയിൽ ആയി തൊട്ടതും വർണയും ഒന്നു പുഞ്ചിരിച്ചു.

" ഒരു ഉമ്മ താടാ " അവൻ തന്റെ കവിളിൽ തൊട്ടു കൊണ്ട് പറഞ്ഞു.

" ലിപ്റ്റിക്ക് പരക്കും ദത്താ" അവൾ മുഖം ചുളിച്ചു കൊണ്ട് പറഞ്ഞു.

" നീ പോവാൻ നോക്ക്. ഞാൻ വന്നോളാം." അവൻ ഗൗരവത്തിൽ പറഞ്ഞ് കണ്ണാടിക്ക് മുന്നിലായി കയറി നിന്ന് മുടി ചീകാൻ തുടങ്ങി.

വർണ അവന്റെ മുന്നിലായി കയറി നിന്നു എങ്കിലും ദത്തൻ അത് ശ്രദ്ധിക്കാതെ മുടി ഒതുക്കുകയാണ്. അത് കണ്ട് വർണ അവന്റെ ഷർട്ടിന്റെ കോളർ പിടിച്ച് വലിച്ച് തന്നിലേക്ക് ചേർത്തു.

ശേഷം അവന്റെ ഷർട്ടിന്റെ ആദ്യത്തെ രണ്ട് ബട്ടനുകൾ അഴിച്ച് അവന്റെ നെഞ്ചിലായി ഉമ്മ വച്ചു. ദത്തന്റെ നെഞ്ചിലായി അവളുടെ ലിപ്റ്റിക്കിന്റെ കളർ പടർന്നു.

ദത്തൻ ഒരു ചിരിയോടെ അവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.

" ഇന്ന് കാര്യങ്ങൾ ഒക്കെ കഴിഞ്ഞ് നമ്മുക്ക് നേരത്തെ കിടക്കാം അല്ലേ കുഞ്ഞേ " ദത്തൻ കള്ള ചിരിയോടെ പറഞ്ഞതും വർണ അവനെ പിന്നിലേക്ക് തള്ളി.

" മര്യാദക്ക് ഷർട്ടിന്റെ ബട്ടൻ ഇട്ട് വരാൻ നോക്കടോ " അവൾ കണ്ണുരുട്ടി പറഞ്ഞ് മുറിക്ക് പുറത്തായി കൈ കെട്ടി നിന്നു.

ദത്തൻ കണ്ണാടിയിൽ ഒന്നുകൂടി നോക്കിയ ശേഷം ബട്ടനുകൾ ഇട്ട് പുറത്തേക്ക് വന്ന് വർണയുടെ തോളിലൂടെ കൈ ഇട്ട് താഴേക്ക് നടന്നു.

***

"ശ്രീയേട്ടാ ഗിഫ്റ്റ് എവിടെ " ഹാളിൽ ടേബിളിനു മുകളിൽ കേക്കു സെറ്റ് ചെയ്യുന്ന ശ്രീയോടായി നിമ്മി ചോദിച്ചു.

" റൂമിൽ ഉണ്ട്. ഞാൻ താഴേക്ക് കൊണ്ടുവന്നിട്ടില്ല. "

" എവിടെയാ എന്ന് പറഞ്ഞാ മതി . ഞാൻ എടുത്തിട്ട് വരാം "

" ടേബിളിന്റെ മുകളിലെ ചെറിയ ഒരു ബോക്സിൽ ആയി കബോഡിന്റെ കീ വച്ചിട്ടുണ്ട്. അത് എടുത്ത് ലെഫ്റ്റ് സൈഡിലെ കബോഡ് തുറക്കുമ്പോൾ മൂന്നാമത്തെ ഷെൽഫിന്റെ ഉള്ളിലായി ഒരു ഷെൽഫ് ഉണ്ട് അതിൽ നിമ്മി തന്ന കവർ ഉണ്ട് . പിന്നെ തിരികെ വരുമ്പോൾ ബെഡിനു മുകളിൽ ഞാൻ രണ്ട് ഗിഫ്റ്റ് ബോക്സ് വച്ചിട്ടുണ്ട് അതു കൂടി കൊണ്ടു വരണേ"

" ആലോചിക്കട്ടെ . അത് കൊണ്ടുവന്നാ എനിക്ക് ഏറ്റു കൂലി തരേണ്ടി വരും" നിമ്മി ചിരിയോടെ പറഞ്ഞ് റൂമിലേക്ക് നടന്നു.

അവൾ ശ്രീ പറഞ്ഞ പോലെ കീയും എടുത്ത് കബോഡ് തുറന്നു തന്റെ കവർ എടുത്തതും അതിനുള്ളിൽ നിന്ന് വേറെ എന്താേ കൂടി താഴേക്ക് വീണു.

**

ദത്തനും വർണയും കൂടി താഴേക്ക് വരുമ്പോൾ ശിലുവും ഭദ്രയും ഒരുങ്ങി നിൽക്കുന്നുണ്ടായിരുന്നു. ഒരേ പോലുള്ള ഫ്രോക്ക് ആയിരുന്നു രണ്ടു പേരുടേയും.

" എട്ടാ എവിടെ ഞങ്ങളുടെ ഗിഫ്റ്റ് " ഭദ്രയും ശിലുവും ദത്തന് നേരെ കൈ നീട്ടി.

" ഒരു  മിനിറ്റ് ഇപ്പോ എടുത്തിട്ട് വരാം " ദത്തൻ കാറിന്റെ കീയും എടുത്ത് പുറത്തേക്ക് നടന്നു.

" ശ്രീയേട്ടാ എവിടെ ഗിഫ്റ്റ് " ഭദ്ര

" ഇപ്പോ വരും നിമ്മി എടു" പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൻ റൂമിലേക്ക് ഒരു ഓട്ടമായിരുന്നു. അവൻ പെട്ടെന്ന് ഡോർ തുറന്ന് അകത്തേക്ക് കയറുമ്പോൾ ബെഡിൽ തലയും താങ്ങി ഇരിക്കുന്ന നിമ്മിയെ ആണ് കണ്ടത്.

" നിമ്മി " അവൻ ചെറിയ ഒരു ഭയത്തോടെ വിളിച്ചു.

" ആഹ്... ശ്രീയേട്ടാ ഞാൻ കീ ഇവിടെയൊക്കെ നോക്കി കാണാനില്ലാ "

" നി..നിമ്മി താഴെക്ക്  നടന്നോള്ളൂ . എനിക്ക് അത്യവശ്യമായി ഒന്ന് രണ്ട് കോൾ ചെയ്യാനുണ്ട്. അത് കഴിഞ്ഞ് ഗിഫ്റ്റ് എടുത്തിട്ട് വരാം "

" മമ് "നിമ്മി തലയാട്ടി കൊണ്ട് പുറത്തേക്ക് നടന്നു.

"ശ്രീയേട്ടൻ എന്തിനാ എല്ലാം ഒളിച്ച് വച്ചത്. 8 വർഷം എന്നൊക്കെ പറയുമ്പോൾ. അന്നേ എല്ലാം തുറന്നു പറയാമായിരുന്നില്ലേ ." നിമ്മി നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് താഴേക്ക് നടന്നു.

എല്ലാവരും വന്നതും ശിലുവും ഭദ്രയും കൂടി കേക്ക് കട്ട് ചെയ്തു. ആദ്യത്തെ പീസ് മുത്തശ്ശിക്കും ചെറിയ മുത്തശ്ശിക്കും കൊടുത്തു.

കേക്ക് കട്ടിങ്ങ് കഴിഞ്ഞ് ഓരോരുത്തരായി തന്റെ ഗിഫ്റ്റുകൾ അവർക്ക് കൊടുക്കാൻ തുടങ്ങി. അതിനിടയിൽ ചന്ദ്രശേഖരന് ഒരു കോൾ വന്നതും അയാൾ ഫോണുമായി മാറി നിന്നു.

മുത്തശ്ശിയും ചെറിയ മുത്തശ്ശിയും  ചെയിൻ ആണ് അവർക്ക് ഗിഫ്റ്റ് ആയി കൊടുത്തത്. പാർവതിയും ധ്രുവിയും ഡ്രസ്സ് കൊടുത്തു. അതുപോലെ ദത്തനും വർണയും ഡ്രസ്സ് തന്നെയാണ് കൊടുത്തത്. ഒപ്പം വർണയുടേയും ശിലുവിന്റെയും ഭദ്രയുടെയും ഒപ്പം ഉള്ള ഒരു ഫോട്ടോ ഫ്രെയിം.

എല്ലാവരും ഗിഫ്റ്റ് കൊടുത്തു കഴിഞ്ഞ് അത് തുറന്നു നോക്കുന്ന തിരക്കിൽ ആണ് ശിലുവും ഭദ്രയും അതെല്ലാം നോക്കി മറ്റുള്ളവരും ഹാളിൽ ഇരിക്കുന്നുണ്ട്.

" ദത്താ ഞാൻ ബാത്ത് റൂമിൽ പോയിട്ട് വരാം. ഡ്രസ്സിൽ മൊത്തം കേക്ക് ആയി. "

" ഞാൻ വരണോ ... കൂടെ നമ്മുക്ക് ഒരു കുളിയൊക്കെ കഴിഞ്ഞിട്ട് വരാം "

" പോടാ" അത് പറഞ്ഞ് അവന്റെ പുറത്തേക്ക് ഒരു അടിയും വച്ചു കൊടുത്ത് വർണ മുകളിലേക്ക് ഓടി.

***

" What.... പക്ഷേ എങ്ങനെ "

" അത് അറിയില്ലാ സാർ . ദേവദത്തൻ സാറിനെ ഇതിൽ നിന്നും വഴി തിരിച്ച് വിടാൻ ഞാൻ ഒരുപാട് ശ്രമിച്ചു. പക്ഷേ അതിന് കഴിഞ്ഞില്ലാ എന്ന് മാത്രമല്ലാ ഞാൻ ഇപ്പോ സാറിന്റെ ബ്ലാക്ക് ലിസ്റ്റിൽ പെടുകയും ചെയ്തു. "

" കഴിഞ്ഞ കാര്യത്തെ കുറിച് പറഞ്ഞിട്ട് ഇനി കാര്യം ഇല്ലാ സേതുരാമൻ . ഇതിൽ നിന്നും ഞാൻ എങ്ങനെ രക്ഷപ്പെടും എന്ന് പറ "

" എനിക്ക് കൂടുതൽ ഒന്നും അറിയില്ല. സാർ തന്ന ആ ഫയലിലെ എവിഡൻസ് മാത്രം അല്ലാ . വേറെ എന്തൊക്കെയൊ സ്ട്രോങ്ങ് ആയിട്ടുള്ള എവിഡൻസ് ദേവദത്തൻ സാറിന്റെ കയ്യിൽ ഉണ്ട്. സാറിന്റെ വലം കൈ ആണ് കാശി നാഥൻ. അവന് എല്ലാം അറിയാം പക്ഷേ അവൻ പറഞ്ഞു തരില്ലാ. സത്യസന്ധനാ "

" ശരി താൻ വച്ചോ. ഞാൻ തന്ന പൈസക്കുള്ള കൂറ് നീ കാണിച്ചുവല്ലോ അത് മതി"

" എന്തായാലും സാർ ഒന്ന് സൂക്ഷിച്ചേക്ക് . നാളത്തെ റെയ്ഡിൽ ചിലപ്പോ സാർ കുടുങ്ങും. ജാമ്യം പോലും കിട്ടാത്ത വകുപ്പാ "

" അത് ആലോചിച്ച് താൻ ടെൻഷൻ ആവണ്ട. റെയ്ഡിൽ എന്തെങ്കിലും കിട്ടിയാൽ അല്ലേ. എല്ലാം ഞാൻ ഏറ്റവും സുരക്ഷിതമായ ഇടത്തേക്ക്  മാറ്റിയിട്ടുണ്ട്. ഒന്നും രണ്ടും അല്ലാ അഞ്ച് കോടിയുടെ ഡീൽ ആണ്. അത് നശിപ്പിച്ച് കളയാൻ മാത്രം ചന്ദ്രശേഖരൻ പൊട്ടനല്ലാ . എന്നാൽ ശരി"

മനസിൽ ഓരോന്ന് കണക്കു കൂട്ടി ചന്ദ്രശേഖരൻ വേഗം ഒരു ബാഗ് എടുത്ത് അത്യവശ്യം വേണ്ടുന്ന ഡ്രസ്സ് അതിലാക്കി.

" കാര്യങ്ങൾ എല്ലാം കൈ വിട്ട് പോകുന്ന പോലെ . അഭിജിത്ത് താൻ അറിയാതെ ആ ഫയൽ മോഷ്ടിച്ചതാണ് പ്രശ്നമായത്. അത് കൃത്യമായി ദേവന്റെ കൈയ്യിൽ എത്തുകയും ചെയ്തു. അതിന് അവനെ സഹായിക്കാൻ എന്റെ പുന്നാര മോനും "

ചന്ദ്രശേഖരൻ ബാഗുമായി മുറി വിട്ടിറങ്ങി നേരെ ഓഫീസ് റൂമിലേക്ക് നടന്നു. അവിടെ നിന്ന് കുറച്ച് പണവും ഡൊക്യുമെൻസും എടുത്ത് ആ റൂം പൂട്ടി പുറത്തേക്ക് ഇറങ്ങുമ്പോഴാണ്  റൂമിൽ നിന്നും വർണ ഇറങ്ങി വരുന്നത് അയാൾ കണ്ടത്.

" അങ്ങനെ എനിക്ക് ഉള്ളതെല്ലാം നഷ്ടപ്പെടുത്തിയിട്ട് നീ മാത്രം സന്തോഷമായി  ജീവിക്കണ്ടാ ദേവാ " അയാൾ ഒരു കുടിലത നിറഞ്ഞ ചിരിയോടെ വർണയുടെ അരികിലേക്ക് നടന്നു.

***

"പുറത്ത് ചിരിച്ച് കളിച്ച് നടക്കുന്നുണ്ടെങ്കിലും നിമ്മിയുടെ മനസ് ആകെ കലങ്ങി മറയുകയായിരുന്നു. ശ്രീരാഗിന്റെ തനിക്ക് നേരെ വരുന്ന നോട്ടങ്ങൾ അവളെ കുടുതൽ അസ്വസ്ഥയാക്കി.

" ഇവൾ ഇത് എവിടെ ദേവേട്ടാ . കുറേ നേരം ആയല്ലോ പോയിട്ട് "ശിലു വർണയെ കാണാതെ ചോദിച്ചു.

" ഞാൻ നോക്കിയിട്ട് വരാം " അവിടെ നിന്നും രക്ഷപ്പെടാൻ കാത്തു നിന്നിരുന്ന നിമ്മി വേഗം മുകളിലേക്ക് നടന്നു.

" ദേവേട്ടാ നിങ്ങൾ നാളെ തന്നെ പോവുമോ. കുറച്ച് ദിവസം കഴിഞ്ഞിട്ട് പോവാം"

" അതെങ്ങനെയാ മോളേ എട്ടന് അവിടെ കുറച്ച് തിരക്കുകൾ ഉണ്ട്. "

" എന്നാ എട്ടൻ പോയ്ക്കോ. വർണയെ ഇവിടെ കുറച്ച് ദിവസം നിർത്ത് . "

" ആഹ് ബെസ്റ്റ് . ദേവേട്ടനെ കാണാതെ ഇന്നലെ രാത്രി കരഞ്ഞ ആളെ തന്നെ ഇവിടെ നിർത്തണം. " ദർശന കളിയാക്കി പറഞ്ഞു.

" ആഹ്..." മുകളിൽ നിന്നും നിമ്മിയുടെ കരച്ചിൽ കേട്ട് എല്ലാവരും ഒന്ന് ഞെട്ടി. അടുത്ത നിമിഷം ഓരോരുത്തരായി മുകളിലേക്ക് ഓടാൻ തുടങ്ങി.

***

" അച്ഛാ ഒന്നും ചെയ്യല്ലേ . അവളെ വെറുതെ വിട്ടേക്ക് " നിമ്മി ചന്ദ്രശേഖരനെ നോക്കി പറഞ്ഞു.

" നീ നിന്റെ കാര്യം നോക്കി പോവാൻ നോക്ക് നിമ്മി. നീ ഒന്നും കണ്ടിട്ടും ഇല്ലാ കേട്ടിട്ടും ഇല്ല . ഇവളുടെ ജീവൻ എനിക്ക് വേണം. ഇവൾക്ക് വേദനിച്ചിൽ അവന്നും വേദനിക്കും "

വർണയുടെ കഴുത്തിലേക്ക് കയ്യിലെ കത്തി ചേർത്ത് കൊണ്ട് ചന്ദ്രശേഖരൻ പറഞ്ഞു.

" അച്ഛാ ഞാൻ പറയുന്നത് ഒന്ന് കേൾക്ക് " നിമ്മി കൈ കൂപ്പി പറഞ്ഞു എങ്കിലും ചന്ദ്രശേഖരൻ അതൊന്നും കേട്ടിരുന്നില്ല.

അപ്പോഴേക്കും എല്ലാവരും ഓടി കൂടിയിരുന്നു.

" ചന്ദ്രാ നീ ഇത് എന്ത് ഭ്രാന്താ കാണിക്കുന്നേ " മുത്തശി ഒന്നും മനസിലാവാതെ ചോദിച്ചു.

" അതെ എനിക്ക് ഭ്രാന്താ. എന്നെ ഈ അവസ്ഥയിൽ എത്തിച്ചത് ഇവനാ . എന്റെ ഇത്രയും കാലത്തെ അധ്വാനം ഒരു നിമിഷം കൊണ്ട് ഇവൻ ഇല്ലാതാക്കാൻ പോവാ . അത് കണ്ട് നിൽക്കാൻ എന്നേ കൊണ്ട് കഴിയില്ല. എന്നെ ഇങ്ങനെയാക്കിയ ഇവന്റെ ജീവൻ അല്ലേ ഇവൾ അപ്പോ ഇവളെ ഞാൻ അങ്ങ് പറഞ്ഞു വിടുകയാ" അയാൾ അലറികൊണ്ട് പറഞ്ഞു.

"ദ .. ദത്താ" വർണയുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

"കുഞ്ഞേ .."

" അടുത്തേക്ക് വന്ന് പോവരുത് " മുന്നിലേക്ക് നടക്കാൻ ഒരുങ്ങിയ ദത്തനെ തടഞ്ഞ് കൊണ്ട് ചന്ദ്രശേഖരൻ അലറി.

" വർണയെ വിട്ടേക്ക് അച്ഛാ . എന്ത് പ്രശ്നം ആണെങ്കിലും നമ്മുക്ക് പറഞ്ഞ് തീർക്കാം " പാർവതി

" അങ്ങനെ പറഞ്ഞ് തീർക്കാൻ തരത്തിലുള്ള പ്രശ്നങ്ങൾ അല്ലാ ഞങ്ങൾക്കിടയിൽ ഉള്ളത്. അങ്ങനെ അല്ലെങ്കിലും നിന്നെ ഒന്നും എനിക്ക് വിശ്വാസമില്ല. ഞാൻ സ്വന്തം അച്ഛനായിട്ടും നീയും നിന്റെ എട്ടനും അവന്റെ ഒപ്പം അല്ലെ"

" NO.." ദത്തൻ ചന്ദ്രശേഖരന്റെ പിന്നിലേക്ക് നോക്കി അലറിയതും അയാളും പിന്നിലേക്ക് തിരിഞ്ഞു. ആ സമയം കൊണ്ട് ദത്തൻ അയാളുടെ കൈയ്യിലെ കത്തി തട്ടി മാറ്റി അയാളെ പിന്നിലേക്ക് തള്ളി.

" ദത്താ" വർണ കരഞ്ഞു കൊണ്ട് ദത്തനെ കെട്ടി പിടിച്ചു.

" ഒന്നുല്ലട പൊന്നേ. ദത്തൻ കൂടെയില്ലേ. എന്റെ കുട്ടി പേടിക്കണ്ടാ " ദത്തൻ അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

" ഇല്ലാ ഞാൻ സമ്മതിക്കില്ലാ. കൊല്ലും കൊല്ലും ഞാൻ " ചന്ദ്രശേഖൻ അപ്പോഴേക്കും ഭ്രാന്തമായ ഒരു അവസ്ഥയിലേക്ക് എത്തിയിരുന്നു. അയാൾ കെയ്യിൽ നിന്നും തെറിച്ച് പോയ കത്തി താഴേ ആകെ തിരയാൻ തുടങ്ങി.

അത് കാണാതെ ആയതും അയാൾ താഴേ നിന്നും എണീറ്റ് ദത്തന് നേരെ നടന്ന് വന്ന് അവനിൽ നിന്നും വർണയെ പിടിച്ച് മാറ്റാൻ തുടങ്ങി.

"ക്ഷമിക്കുന്നതിനും ഒരു പരിധിയുണ്ട് " ദത്തൻ അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടിയതും അയാൾ പിന്നിലേക്ക് വീണു.

വർണയെ മാറ്റി നിർത്തി ദത്തൻ അയാൾക്ക് നേരെ പാഞ്ഞടുത്ത് അയാളുടെ ഇരു കവിളിലും മാറി മാറി അടിച്ചു.

" നിർത്ത് എന്താ ഇവിടെ നടക്കുന്നത് "മുത്തശിയുടെ അലർച്ചയിൽ ഒരു നിമിഷം എല്ലാവരും നിശബ്ദരായി.

"ഇയാൾ :.. ഇയാൾ ആരാ എന്ന് നിങ്ങൾക്ക് അറിയുമോ . ക്രിമിനലാ. ഇയാൾ എത്ര കുട്ടികളുടെ ജീവിതം നശിപ്പിച്ചിട്ടുണ്ടെന്ന് അറിയുമോ " ദത്തൻ അയാളെ നിലത്തേക്ക് തള്ളി.

" പണത്തിനോട് മാത്രമാണ് ഇയാൾ സ്നേഹമുള്ളു. അതിന് വേണ്ടി തന്റെ മൂന്ന് മക്കളുടെ ജീവിതം കൂടി നശിപ്പിച്ചു. ഇയാൾ കാരണമാണ് ഒരിക്ക .. "

" ദത്താ " വർണ ഇരു കണ്ണുകളും അടച്ച് ഉറക്കെ അലറി.

ദത്തൻ സംസാരിക്കുന്നതിനിടയിൽ കർട്ടന്റെ മറവിലായി കിടന്നിരുന്ന കത്തി എടുത്ത് ചന്ദ്രശേഖരൻ ആഞ്ഞ് വീശി.

താഴേക്ക് ഇറ്റ് വീഴുന്ന രക്ത തുള്ളികൾ കണ്ട് ദർശന ബോധം മറഞ്ഞ് താഴേക്ക് വീഴാൻ പോയതും രാഗ് അവളെ താങ്ങി പിടിച്ചു.

ദത്തനെ കുത്താനായി വീശിയ കത്തി പാർത്ഥി അപ്പോഴേക്കും തടഞ്ഞിരുന്നു. അതിന്റെ ഭാഗമായി കത്തി പിടിച്ച പാർത്ഥിയുടെ ഉള്ളം കയ്യിൽ നിന്ന് രക്ത തുള്ളികൾ ഇറ്റ് വീണു.

ഒരു നിമിഷത്തേക്ക് എല്ലാവരും ഒന്നു ഭയന്നു എങ്കിലും പെട്ടെന്ന് എല്ലാവരുടേയും മുഖത്ത് ആശ്വാസം നിറഞ്ഞു .

പാർത്ഥി അയാളുടെ കൈ പിടിച്ച് തിരിച്ചതും വേദന കൊണ്ട് അയാളുടെ കൈയ്യിൽ നിന്നും കത്തി താഴേ വീണു. ചന്ദ്രശേഖരൻ വേദന കൊണ്ട് താഴേക്ക് ഇരുന്ന് പോയി.

"തന്തയാണ് എന്ന പരിഗണന വച്ച് മാത്രമാണ് ഞാൻ ഇത്രയും കാലം ഒന്നും പ്രതികരിക്കാതെ ഇരുന്നത്. ഇങ്ങനെ ജീവിക്കുന്നതിനെക്കാൾ തനിക്ക് പോയി ചത്തൂടെ "

" അങ്ങനെ ചാവാനല്ലാ ഞാൻ ഇത് വരെ എത്തിയത്. എന്റെ എല്ലാം നശിപ്പിച്ച ഇവന്റെയും ഞാൻ നശിപ്പിക്കും " ചന്ദ്രശേഖരൻ അത് പറഞ്ഞ് എണീറ്റതും അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് ചവിട്ടി.

എന്നാൽ എല്ലാവരെയും അത്ഭുതപ്പെടുത്തിയത് അയാളെ ചവിട്ടിയ ആളെ കണ്ടാണ്.

" അന്ന് അഭിജിത്തിനെ ഈ വീട്ടിലേക്ക് കൊണ്ടുവന്നത് നിങ്ങളാണ് എന്ന് അറിഞ്ഞത് മുതൽ ഞാൻ ഇത് ഓങ്ങി വച്ചതാണ്. അമ്മാവൻ എന്ന പരിഗണ അത് മാത്രമാണ് എന്നെ തടഞ്ഞത്. തന്റെ സ്വന്തം മകൾ അല്ലേടോ നിമ്മി. ആ അവളുടെ ലൈഫ് വച്ചല്ലേ താൻ കളിച്ചത്. " ദേഷ്യം തീരാതെ ശ്രീ അയാളുടെ നെഞ്ചിലേക്ക് വീണ്ടും വീണ്ടും ചവിട്ടി.

സാധാരണ സമാധാന പ്രിയനായ ശ്രീയുടെ ഇങ്ങനെ ഒരു ഭാവം എല്ലാവർക്കും പുതിയ അനുഭവമായിരുന്നു.

ദത്തനും പാർത്ഥിയും നല്ല ദേഷ്യക്കാരാണ്. അവർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ ശ്രീ സമാധാനത്തോടെ അവരെ പറഞ്ഞു മനസിലാക്കുകയാണ് ചെയ്യാറുള്ളത്

ശ്രീ ദേഷ്യം തീരാതെ വീണ്ടും വീണ്ടും അയാളെ ചവിട്ടി കൊണ്ടിരുന്നു.

" മതി ശ്രീ മോനേ . കാര്യം എന്താെക്കെ പറഞ്ഞാലും എന്റെ മൂന്ന് മക്കളുടെ അച്ഛനല്ലേ . ഇങ്ങനെ തല്ലി ചതക്കുന്നത് കാണാൻ വയ്യാ."

മാലതി ശ്രീരാഗിന്റെ കാലിൽ പിടിച്ച് കരഞ്ഞതും അവൻ പിന്നിലേക്ക് മാറി.

***

"പേടിക്കണ്ടാ എട്ടാ . പെട്ടെന്ന് ബ്ലഡ് കണ്ടപ്പോൾ ദച്ചുവേട്ടത്തി പേടിച്ചതായിരിക്കും. ധ്രുവി നോക്കുന്നുണ്ടല്ലോ " ദത്തൻ തന്റെ തോളിൽ തല ചാരി വച്ചിരിക്കുന്ന രാഗിനെ ആശ്വാസിപ്പിച്ചു.

കുറച്ച് കഴിഞ്ഞതും ധ്രുവി ദർശനെ കിടത്തിയിരുന്ന റൂമിൽ നിന്നും പുറത്തു വന്നു. അവന്റെ മുഖത്തെ ഗൗരവം കണ്ട് എല്ലാവരും ഒന്ന് പേടിച്ചു.

" Congrats man.... ചെലവ് വേണം " ധ്രുവി പെട്ടെന്ന് ചിരിച്ചു കൊണ്ട് രാഗിന്റെ തോളിൽ തട്ടി.

"എട്ടാ ഒരു ജൂനിയർ ദേവരാഗോ, ദർശനയോ വരുന്നു എന്ന് " അവൻ അത് പറഞ്ഞതു എല്ലാവരുടേയും മുഖം വിടർന്നു. അടുത്ത നിമിഷം രാഗ് റൂമിനകത്തേക്ക് ഓടി .

ദർശന എന്താേ ആലോച്ചിച്ച് കിടക്കുകയാണ്. രാഗ് അരികിൽ വന്നിരുന്നതാെന്നും ദർശന അറിഞ്ഞിരുന്നില്ല.

രാഗ് തന്റെ കൈ എടുത്ത് അവളുടെ വയറിനു മുകളിലായി വച്ചതും അവൾ ഒന്ന് ഞെട്ടി.

" എട്ടാ നമ്മ.. നമ്മുടെ കുഞ്ഞ് ..ന്നിക്ക് ഈ ലോകത്ത് സ്വന്തം എന്ന് പറയാൻ ഒരാള് വരുകയാ" രാഗിന്റെ കൈക്ക് മുകളിൽ കൈ വച്ചു കൊണ്ട് ദർശന പറഞ്ഞു.

അനാഥത്വത്തിന്റെ വേദന അവളുടെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നു. രാഗ് അവളുടെ നെറുകയിലായി ഉമ്മ വച്ചു.

ആ സന്തോഷ വാർത്തയോടെ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. മാലതിയുടെ അപേക്ഷക്ക് മുൻപിൽ എല്ലാവരും തന്നോട് ക്ഷമിച്ചു എന്ന വിശ്വാസത്തിൽ ചന്ദ്രശേഖരനും ഒന്ന് ആശ്വാസിച്ചു.

***

" പപ്പാ ..ഞാൻ ചോദിച്ചതിന് മറുപടി ഒന്നും പറഞ്ഞില്ല. " രാവിലെ ഗാർഡൻ എരിയയിൽ നിൽക്കുകയാണ് ദത്തനും പപ്പയും. ഗൗരവമായ കാര്യമാണ് രണ്ടു പേരും സംസാരിക്കുന്നത് എന്ന് അവരുടെ മുഖഭാവത്തിൽ നിന്നു തന്നെ മനസിലാവുന്നുണ്ട്.

" ഞാൻ എന്താ ദേവാ പറയേണ്ടത്. എനിക്ക് അറിയാം ചന്ദ്രശേഖരന്റെ ഇലീഗൽ ബിസിനസ് ഡീലിനെ കുറിച്ച് . പക്ഷേ അത് തടയാൻ എന്നേ കൊണ്ട് കഴിയുന്നതല്ല. അവൻ അത്രയും വളർന്നു കഴിഞ്ഞിരുന്നു. അവന് ഉന്നതരുടെ പിടിപാട് ഉണ്ട് "

" അതൊന്നും എനിക്ക് ഒരു പ്രശ്നമല്ലാ പപ്പാ . അയാളെ പൂട്ടാനുള്ള എല്ലാ തെളിവും എന്റെ കയ്യിൽ ഉണ്ട്. അയാൾ കാരണം എത്ര കുട്ടികളുടെ ജീവിതമാണ് നശിച്ചത്. ഇനിയും അതിന് സമ്മതിച്ചു കൂടാ.

പക്ഷേ ചന്ദ്രശേഖർ അറസ്റ്റിലായാൽ അത് ആദ്യം ബാധിക്കുന്നത് നമ്മുടെ ബിസിനസിനെയാണ്. അയാളുടെ തെറ്റുകൾ പുറത്ത് വരുമ്പോൾ പാലക്കൽ ഗ്രൂപ്പിന്റെ ഗുഡ് വില്ലിനെയാണ് ബാധിക്കുക. ചിലപ്പോ ഇപ്പോ നമ്മുക്ക് ലഭിക്കുന്ന പല കോൺട്രാക്റ്റുകൾ ഇല്ലാതാകും "

" സാരില്യട. നമ്മുക്ക് എല്ലാം തിരിച്ച് പിടിക്കാം. നിന്റെ ജോലി നടക്കട്ടെ . ഇനി അവൻ കാരണം ഒരു കുട്ടിയും മയക്ക മരുന്നിന് അടിമ പെടരുത്. ഒരു കുടുംബവും നശിക്കരുത് "

പപ്പയുടെ ആ വാക്കുകൾ മതിയായിരുന്നു ദത്തനും. അവൻ പപ്പയെ ഒന്ന് പുണർന്നുകൊണ്ട് അകത്തേക്ക് നടന്നു.

വേഗം കുളിച്ച് റെഡിയായി.

" എങ്ങോട്ടാ ദത്താ" ചായയുമായി വന്ന വർണ ചോദിച്ചു.

" സ്റ്റേഷൻ വരെ ഒന്ന് പോവണം കുഞ്ഞേ "

" അപ്പോ ഞാൻ വരണ്ടേ "

" എന്റെ കുട്ടിക്ക് ഇവിടെ നിൽക്കാൻ അല്ലേ ഇഷ്ടം . അതുകൊണ്ട് ഇവിടെ നിന്നോ . ഒഴിവുള്ള ദിവസം ഞാൻ കാണാൻ വരാം " അത് കേട്ടതും വർണയുടെ മുഖം മാറാൻ തുടങ്ങിയിരുന്നു.

" നീ വെറുതെ പറയാ. സ്റ്റേഷനിലേക്ക് ആണെങ്കിൽ യൂണിഫോം എവിടെ "

" യൂണിഫോം നമ്മുടെ വീട്ടിൽ അല്ലേ. ഞാൻ വീട്ടിൽ പോയിട്ടാണ് സ്റ്റേഷനിൽ പോവുന്നത്. എന്നാ ഞാൻ ഇറങ്ങട്ടെടാ . നല്ല കുട്ടിയായി ഇരിക്കണം. ഞാൻ എന്നെങ്കിലും വരാം "

ദത്തൻ ഷർട്ടിന്റെ സ്ലീവ്സ് മടക്കി വച്ച്. മേശ പുറത്ത് ഇരിക്കുന്ന വാലറ്റും ഫോണും എടുത്ത് പുറത്തേക്ക് നടന്നു.

ഡോറിന്റെ അരികിൽ എത്തിയതും അവൻ ഒന്ന് തിരിഞ്ഞ് നോക്കി. ഇപ്പോ കരയും എന്ന രീതിയിൽ കണ്ണുകൾ നിറച്ചു നിൽക്കുന്ന വർണയെ കണ്ടതും അവൻ പുഞ്ചിരിയോടെ കൈകൾ വിടർത്തി അവളെ അടുത്തേക്ക് വിളിച്ചു.

അടുത്ത നിമിഷം അവൾ ഓടി വന്ന് അവന്റെ നെഞ്ചിലേക്ക് ചേർന്നു.

" അയ്യേ ദത്തന്റെ കുട്ടി കരയാണോ. ഞാൻ വെറുതെ പറഞ്ഞതല്ലേടാ . ദത്തന് എന്റെ കുഞ്ഞില്ലാതെ ഒറ്റക്ക് പറ്റുമോ . ഞാൻ വേഗം വരാം ട്ടോ "

" വൈകുന്നേരം ആവുമ്പോഴേക്കും വരുമോ "

" വരാം ടാ . എന്നാ ഞാൻ ഇറങ്ങട്ടെ കുറച്ച് തിരക്കുണ്ട് " അവളുടെ ചുണ്ടിൽ അമർത്തി ഉമ്മ വച്ച് ദത്തൻ പുറത്തേക്ക് പോയി.

***
ഉച്ചയോട് കൂടി പാലക്കൽ തറവാട്ടിൽ ഫോൺ കോളുകൾ ഉയരാൻ തുടങ്ങിയിരുന്നു.

" ആ ന്യൂസ് ഒന്ന് വച്ചേ " ശ്രീ ഫോണിൽ സംസാരിച്ചു കൊണ്ട് ശിലുവിനോട് പറഞ്ഞു. അവൾ അത് കേട്ട് ചാനൽ വച്ചു.

"പാലക്കൽ എക്പോർട്ടിങ്ങ്സിൽ റെയ്ഡ്... നിയമ വിരുദ്ധമായി മയക്ക മരുന്ന് ഇടപാടുകൾ നടക്കുന്നുണ്ട് എന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത് "

വാർത്ത കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ ഹാളിലേക്ക് വന്നു.

(തുടരും)

പ്രണയിനി.


എൻ കാതലെ

എൻ കാതലെ

4.8
8468

ഉച്ചയോട് കൂടി പാലക്കൽ തറവാട്ടിൽ ഫോൺ കോളുകൾ ഉയരാൻ തുടങ്ങിയിരുന്നു. " ആ ന്യൂസ് ഒന്ന് വച്ചേ " ശ്രീ ഫോണിൽ സംസാരിച്ചു കൊണ്ട് ശിലുവിനോട് പറഞ്ഞു. അവൾ അത് കേട്ട് ചാനൽ വച്ചു. "പാലക്കൽ എക്പോർട്ടിങ്ങ്സിൽ റെയ്ഡ്... നിയമ വിരുദ്ധമായി മയക്ക മരുന്ന് ഇടപാടുകൾ നടക്കുന്നുണ്ട് എന്ന സംശയത്തിന്റെ പേരിലാണ് റെയ്ഡ് നടക്കുന്നത് " വാർത്ത കേട്ട് എല്ലാവരും ഒരു ഞെട്ടലോടെ ഹാളിലേക്ക് വന്നു. " ഇതെന്താടാ നിന്റെ തന്തപടിക്ക് ഇന്നലെ അടി കിട്ടിയപ്പോ ആകെ ഉള്ള ബോധവും പോയോ" ന്യൂസ് ചാനലിൽ ഇത്രയൊക്കെ ബഹളം നടന്നിട്ടും ഒരു കൂസലും ഇല്ലാതെ ഹാളിൽ പേപ്പർ വായിച്ചു കൊണ്ടിരിക്കുന്ന ചന്