Aksharathalukal

❤❤നിനക്കായ്‌ ❤❤ - 51

ഭാഗം51


©ആര്യ നിധീഷ് 

നിഷ്കളങ്കമാസയി ഉറങ്ങുന്നവളെ കാണെ അവന്റെ കണ്ണിൽ വാത്സല്യം നിറഞ്ഞു....


അമ്മുവിനരിക്കിലായി ഇരുന്നവൻ കാറ്റിൽ പാറി വീഴുന്ന ചെമ്പൻ മുടിയിഴകൾ ഒതുക്കിവെച്ച് അവളുടെ തലയിൽ മെല്ലെ തലോടി......

അവന്റെ സ്പർശം അറിഞ്ഞതും ഉറക്കത്തിലും അവൾ ഒന്ന് പുഞ്ചിരിച്ചു....



ഡോറിൽ തട്ടിയുള്ള ലെച്ചുവിന്റെ വിളി കേട്ടതും മെല്ലെ എഴുന്നേറ്റവൻ പോയി ഡോർ തുറന്നു.....


മുന്നിൽ ഇളിച്ചു നിൽക്കുന്നവളെ കാണേ എന്തായെന്നവൻ പുരികം ഉയർത്തി....



ഹരിയേട്ടാ.... അമ്മാ പറഞ്ഞു കഴിക്കാൻ വരാൻ.... വേഗം വായോ.....


മ്മ് ഞാൻ വരാം നീ ചെല്ല്.....


അയ്യോ അത് പറ്റില്ല അമ്മുവിനെ കുട്ടികൊണ്ട് ചെല്ലാൻ ആണ് എന്നോട് പറഞ്ഞെ എവിടെ അവൾ ഹരിയേട്ടൻ ഒന്ന് മാറിക്കെ....


അവനെ നോക്കി ആക്കി ചിരിച്ചവൾ അകത്തേക്ക് കയറാൻ തുടങ്ങാവേ അവൻ കൈ കട്ടളപ്പടിയിൽ കുറുകെ വേച്ചു.....


അവൾ ഉറക്കവ..... ഞാൻ വിളിച്ച് വന്നോളാം ഏട്ടന്റെ ലെച്ചൂട്ടി ഇപ്പൊ ചെല്ല്....


അവളെ ഒന്ന് ഇരുത്തി നോക്കി അവൻ പറഞ്ഞതും ഒരു ഇളിയോടെ അവൾ തുടർന്നു.....


അയ്യടാ അങ്ങനെ പറഞ്ഞാൽ എങ്ങനെ ശെരിയാകും ഏട്ടൻ ഒക്കെ ഓക്കെ പക്ഷെ പ്രോട്ടോകോൾ വെച്ച് അമ്മ അല്ലേ വലുത് അപ്പൊ ഞാൻ എന്റെ രേവതിഅമ്മ പറയുന്നതേ കേൾക്കൂ.....


ഓഹോ അപ്പൊ നീ അമ്മുവിനെയും കൊണ്ടേ പോകൂ അല്ലേ....


അതേല്ലോ വേഗം.... ചെന്ന് വിളിച്ചിട്ട് വാ.... ഞാൻ വെയിറ്റിങ് ആണ്......


എങ്കി നീ ഇവിടെ നിന്ന് വേരിറങ്ങതെ ഒള്ളു.... ചേട്ടൻ പോട്ടെ.....


ഡോ ചേട്ടൻ തെണ്ടി സത്യം പറ അവൾ ഉറക്കം ആണോ അതോ രണ്ടും കൂടെ റൊമാൻസ് ആണോ....


അവനെ നോക്കി കണ്ണിറുക്കി അവൾ ചോദിച്ചതും അവൻ അവളുടെ ചെവിയിൽ പിടിച്ചു....


കൊച്ചു വായിൽ വലിയ വർത്താനം പറയുന്നോ.....


ആ.... വിട്... വിട്... നോവുന്നു......ഹോ എന്റെ ചെവി പറിഞ്ഞു പോയി..... ദുഷ്ടൻ.....



ഡോ കൊരങ്ങാ തന്റെ ആ ഭാര്യയുടെ അതേ പ്രായമാ എനിക്കും പാവം ഞാൻ ഒരു മൂച്ചരി... ശേ മൂരാച്ചിയുടെ പുറകെ നടന്നു ടൈം കളയുമ്പോ ഇവളുമാര് രണ്ടും ഒടുക്കത്തെ റൊമാൻസ്..... ബെശമം ഉണ്ട് അതുകൊണ്ട് എന്റെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ ഈ വീട്ടിൽ ആരെയും റൊമാൻസിക്കാൻ ഞാൻ അനുവദിക്കില്ല...... നോക്കിക്കോ......


ഓഹോ അപ്പൊ അതാണ് ഭവതിയുടെ ഉദ്ദേശം അല്ല നിന്റെ വെട്ട്പോത്ത് അടുക്കാത്താതിന് ഞങ്ങൾ എന്ത് ചെയ്യാനാ.....



അതറിയില്ലേ ഹെല്പ് ചെയ്യണം മിച്ചർ ..... അങ്ങേരുടെ തപസ്സിളക്കാൻ.......


അത് ഞാൻ ഏറ്റു അവനെ നമ്മുക്ക് വളച്ചു കുപ്പിയിൽ ആക്കാമെടി നീ പേടിക്കാതെ ചെല്ല്..... ഞാൻ അവളെ വിളിച്ച് വരാം....


മ്മ്... മ്മ്മ്.... നടക്കട്ടെ നടക്കട്ടെ......


ഓട്രി......


ലെച്ചു പോയതും അമ്മുവിനടുത്തു ചെന്നവൻ അവളെ തട്ടി വിളിച്ചു....


യാമി...... എഴുനേറ്റെ ഫുഡ്‌ കഴിച്ചിട്ട് കിടക്കാം.....



എനിക്ക് വേണ്ട കിച്ചേട്ടാ.... വിശപ്പൊന്നും ഇല്ലാ....


കണ്ണ് ചിമ്മി തുറന്നവൾ മടിയോടെ പറഞ്ഞതും അവൻ അവളെ പിടിച്ചെഴുന്നേൽപ്പിച്ചു ചാരി ഇരുത്തി.....


അങ്ങനെ പറയല്ലേ മോളെ.... ഇന്ന് രാവിലെ ഇറങ്ങുമ്പോ കഴിച്ചത് മുഴുവൻ ഛർദിച്ചില്ലേ വയർ കാലിയായാൽ ഗ്യാസ് ഉണ്ടാക്കും.....എണീക്ക് ഏട്ടന്റെ വാവ അല്ലേ.....



കിച്ചേട്ടാ.... പ്ലീസ്.....


ചിണുങ്ങികൊണ്ടവൾ പറഞ്ഞതും അവൻ അവളെ ഗൗരാവത്തിൽ നോക്കി.....


ദേ യാമി... എന്നെ ദേഷ്യം പിടിപ്പിക്കാതെ വാ.... അമ്മ നിനക്ക് ഇഷ്ട്ടമുള്ള മാമ്പഴപുളിശ്ശേരിയും പുളിയിഞ്ചിയും അവിയലും ഒക്കെ ഉണ്ടാക്കിയിട്ടുണ്ട്.....ഇത്തിരി കഴിച്ചിട്ട് കിടന്നാൽ മതി.....


അവളോടായി പറഞ്ഞവൻ അവളെ ബെഡിൽ നിന്നും എഴുനേൽപ്പിച്ചതും വേറെ നിവർത്തി ഇല്ലാതെ അവൾ അവന്റെ കൂടെ പോയി......


അവർ ചെല്ലുമ്പോൾ എല്ലാരും കഴിക്കാൻ ഇരുന്നിരുന്നു അമ്മുവിന് ഒരു ചെയർനീക്കി ഇട്ട് അവളെ ഇരുത്തി ഹരി അവൾക്കരികിൽ ഇരുന്നു.....



അവർക്കും ആഹാരം വിളമ്പിയത്തും എല്ലാവരും കഴിച്ചുതുടങ്ങി.....


തന്റെ അരികിൽ ചോറിൽ കൈയിട്ട് ഇളകി വെറുതെ ഇരിക്കുന്നവളെ കണ്ടതും ഹരി അവൾക്ക് നേരെ തിരിഞ്ഞു.....


യാമി..... എന്താ നീ കഴിക്കാതെ..... എടുത്തു കഴിച്ചേ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കല്ലേ....


കഴിക്കാൻ തോന്നണില്ല കിച്ചേട്ടാ..... പ്ലീസ് വേണ്ടാത്തതകൊണ്ടല്ലേ .....



അവരുടെ സംസാരം കേട്ടതും രേവതിയുടെ ചുണ്ടിൽ ചെറുപുഞ്ചിരി തെളിഞ്ഞു എന്നാൽ അപ്പുവും ലെച്ചിവും അതുവും കാശിയും ഒക്കെ കിളിപോയി ഇരിപ്പാണ്


കണ്ണും മിഴിച്ചുള്ള അപ്പുവിന്റെ ഇരിപ്പ് കണ്ടതും ഹരി അവനെ നോക്കി പുരികം ചുളിച്ചു......



എന്താടാ നീ നോക്കുന്നെ.....


അല്ല അളിയാ ഇപ്പൊ നീ എന്താ അവളെ വിളിച്ചേ....


ചെവി കേട്ടൂടെ.....



അല്ല ഞാൻ യാമിയെന്നോ കിച്ചേട്ടൻ എന്നോ എന്തോ കേട്ടു..... എനിക്ക് തോന്നിയതാണോ.....


അവൾ എന്റെ ഭാര്യയും ഞാൻ അവളുടെ ഭർത്താവും ആണ് അതിന് നിനക്ക് സംശയം വല്ലതും ഉണ്ടോ????


നോ നെവർ..... ഞാൻ അങ്ങനെ സംശയിക്കിമോ......



അപ്പൊ പിന്നെ എന്റെ ഭാര്യയെ ഞാൻ എന്ത്‌ വിളിച്ചാൽ നിനക്ക് എന്താടാ പട്ടി.....


അയ്യാ.... അവന്റെ ഫേസ് നോക്കിക്കേ കാശി ഇത്രേം കാലം എന്തൊക്കെ ആയിരുന്നു ഇപ്പൊ യാമി കിച്ചേട്ടൻ... ഹോ എനിക്കിതൊന്നും കേൾക്കാൻ വയ്യായെ......


ഹരിയെ നോക്കി കളിയാക്കി കാശ്ശിയോടായി പറഞ്ഞവൻ ചെവി മൂടി പിടിച്ചതും ഹരി അവനെ നോക്കി കണ്ണുരുട്ടി......



ടാ ടാ മതി മതി ഇനി നീ വായ തുറന്നാൽ ദോ ആ ഇരിക്കുന്ന ഗ്ലാസ്സ് ഞാൻ അണ്ണാക്കിൽ അടിച്ചുകേറ്റും നോക്കിക്കോ.......


അപ്പുവിനെ നോക്കി പല്ല് കടിച്ചവൻ പറഞ്ഞതും അവനെ ഒന്ന് ഇളിച്ചു കാണിച്ച് അപ്പു കഴിച്ചു തുടങ്ങി......


ടി അമ്മു.... കുറേ ആയി നീ കിള്ളി കിള്ളി ഇരിക്കുന്നു മര്യാദക്ക് കഴിച്ചേ....

അമ്മുവിനെ നോക്കി ഗൗരവത്തിൽ ഹരി ചോദിച്ചതും അപ്പു ഹരിക്കു നേരെ തിരിഞ്ഞു.....


ദേ വീണ്ടും അമ്മു...... നേരത്തെ യാമി ഇപ്പൊ പിന്നേം അമ്മു...... ശെരിക്കും നിനക്ക് എന്താ പറ്റിയെ 🙄🙄



ടാ കാശി നിന്റെ പെങ്ങൾക്ക് നീ വേറെ ചെറുക്കനെ കണ്ട് പിടിച്ചോ ഇവനെ ഞാൻ ഇന്ന് കൊല്ലും.....


കാശിയെ നോക്കി പറഞ്ഞവൻ ടേബിളിൽ ഫ്രൂട്ട്ബാസ്കട്ടിൽ ഇരുന്ന കത്തി എടുത്തതും അപ്പു അവന് നേരെ കൈ കൂപ്പി നിന്നു....


സോറി അളിയാ ഇനി ഞാൻ മിണ്ടൂല യൂ കണ്ടിന്യൂ.....കണ്ടിന്യൂ....


മ്മ് അങ്ങനെ ആയാൽ നിനക്ക് കൊള്ളാം.....


തന്റെ ഭാവം കണ്ട് ചിരിയോടെ ഇരിക്കുന്ന അതുനെ കണ്ടതും ഒന്നും അറിയാത്ത പോലെ അപ്പു അവളുടെ ഇടുപ്പിൽ ഒന്ന് നുള്ളി......


ഒരു ഞെട്ടലോടെ വെട്ടി തിരിഞ്ഞവൾ അവനെ നോക്കിയതും അവൻ അവളെ നോക്കി കണ്ണുചിമ്മി.....


കഴിക്കടി.......

ഹരിയുടെ അലർച്ച കേട്ടാണ് എല്ലാരും അങ്ങോട്ടേക്ക് നോക്കിയത് ദേഷ്യത്തിൽ അമ്മുവിന് നേരെ ചോറ് നീട്ടി നിൽക്കുന്നവനെ കണ്ടതും അമ്മ എഴുനേറ്റ് അവന്റെ അടുത്തേക്ക് ചെന്നു....


ഹരി എന്താടാ നീ ഈ കാണിക്കുന്നെ.....


അമ്മ മിണ്ടാതെ നിക്ക് കുറേ ദിവസം ആയി ഇത് തുടങ്ങിയിട്ട് ഇനി ഇങ്ങനെ വിടാൻ പറ്റില്ല ഇന്ന് ഇത് കഴിച്ചിട്ട് പോയാൽ മതി നീ.....


പേടിച്ചു വിതുമ്പിക്കൊണ്ട് നിറ കണ്ണോടെ ഇരിക്കുന്നവളെ നോക്കി അവൻ പറഞ്ഞതും അറിയാതെ അവൾ വായ തുറന്നു....


ഹരി വാരി കൊടുത്ത ചോറ് രണ്ടുരുള കഴിച്ചതും അതുപോലെ അവൾ ഛർദിച്ചു.....


ഇപ്പൊ കഴിഞ്ഞില്ലേ നിന്റെ ദേഷ്യം....


ഹരിയെ നോക്കി ഗൗരവത്തിൽ രേവതി പറഞ്ഞതും അവൻ അവരെ ദയനീയമായി നോക്കി.....



സോറി അമ്മ ഞാൻ..... അവൾ ഒന്നും കഴിക്കാതെ എങ്ങനെയാ.....



സോറി എന്നോട് അല്ല പറയേണ്ടത് അവളോടാ പിന്നെ വഴക്കുപറഞ്ഞും വാശിപിടിച്ചും കഴിപ്പിക്കാൻ അവൾക്ക് പനി അല്ല അവൾ ഗർഭിണി ആണ് അവൾക്ക് ഇഷ്ട്ടം തോന്നി കഴിക്കുന്നത് പോലും വയറ്റിൽ പിടിക്കില്ല അപ്പോ മനസ്സിൽ പിടിക്കാതെ കഴിച്ചാലോ...... നീ ആദ്യം ഈ ദേഷ്യം ഒക്കെ മാറ്റിവെക്ക് ഇനിയങ്ങോട്ട് ക്ഷേമയാണ് വേണ്ടത്.....


അമ്മു മോള് പോയി കിടന്നോ രേവമ്മ ജ്യൂസ്‌ എന്തെങ്കിലും എടുക്കാം.....


മ്മ്മ്


. അവരോട് ഒന്ന് മൂളി അവൾ കൈയും മുഖവും കഴുകി.....


റൂമിലേക്ക് പോകാൻ തിരിഞ്ഞവൾ തിരികെ ടേബിളിന്റെ അടുത്തു വന്നതും എല്ലാവരും അവളെ സംശയത്തോടെ നോക്കി നിന്നു. ആരെയും കൂസാതെ അവൾ അവിടെ വന്ന് ടേബിളിൽ ഇരുന്ന പത്രത്തിൽ നിന്നും കടുമാങ്ങ കയ്യിലേക്ക് കോരി എടുത്ത് അതും കഴിച്ച് റൂമിലേക്ക് പോകുന്നത് കണ്ടതും ഹരി ഉൾപ്പടെ എല്ലാരും ചിരിയോടെ അവളെ നോക്കി ഇരുന്നു.....


➖️➖️➖️➖️➖️➖️➖️➖️


ഫുഡ്‌ ഒക്കെ കഴിച്ചു കൈ കഴുകി ഹരി റൂമിലേക്ക് ചെല്ലുമ്പോൾ ഹെഡ്റെസ്റ്റിൽ ചാരി മുഖവും വീർപ്പിച്ചിരിക്കുന്നവളെ ആണ് കണ്ടത്.....


ഒരു ചെറു ചിരിയോടെ ഡോർ ലോക്ക് ചെയ്തവൻ അവളുടെ മടിയിൽ വന്ന് കിടന്നു......


എന്താണ് എന്റെ പെണ്ണ് പിണക്കം ആണോ....???


അവളുടെ വീർത്ത കവിളിൽ ഒന്ന് പിച്ചി അവൻ ചോദിച്ചതും ആ കൈ തട്ടി മാറ്റി അവൾ മുഖം തിരിച്ചു.....


ഓഹോ ഭയങ്കര ചൂടിൽ ആണല്ലോ..... ഇപ്പൊ എന്താ ചെയ്യുക......


യാമി...... ഒന്ന് നോക്കടി..... പ്ലീസ്....



വേണ്ട പോ... എന്നോട് മിണ്ടണ്ട എന്നെ വഴക് പറഞ്ഞില്ലേ കരയിച്ചില്ലേ... എന്നോട് ഒരു സ്നേഹവും ഇല്ലാ... പോ.....


അവളുടെ അരികിലായി ഇരുന്ന് അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞതും അവന്റെ നെഞ്ചിൽ കൈ ചേർത്ത് തള്ളി മാറ്റി അവൾ തിരിഞ്ഞിരുന്നു.....


ദേ വാവേ.... ഇങ്ങോട്ട് നോക്കിക്കേ ഞാൻ പറയട്ടെ അത് കേട്ടിട്ട് ഇനി നീ പിണങ്ങി ഇരികുകെ എന്താന്ന് വെച്ചാൽ ആയിക്കോ....


മ്മ് പറ.....


എനിക്ക് ദേ ഈ കുഞ്ഞുങ്ങളെ പോലെ നീയും ഇമ്പോർട്ടന്റ് ആണ് കഴിഞ്ഞ ചെകപ്പിൽ ഉണ്ടായിരുന്നതിനേക്കാൾ വെയിറ്റ് നിനക്കിപ്പോ കുറവാണ് ഈ ടൈമിൽ വെയിറ്റ് കൂടുകയാണ് വേണ്ടത് നീ ഇങ്ങനെ ഒന്നും കഴിക്കാതെ ഇരുന്നാൽ എങ്ങനെയാ മോളെ..... നീ പറ നിനക്ക് എന്താ ഇഷ്ടം അത് ഞാൻ വാങ്ങി തരാം അല്ലെങ്കിൽ അമ്മയോട് പറഞ്ഞ് ഉണ്ടാക്കാം അല്ലാതെ ഇങ്ങനെ ഒന്നും കഴിക്കാതെ ഒരു ഇഷ്ടങ്ങളും ഇല്ലാതെ ഇനിയും പറ്റില്ല.....


അവളുടെ മുഖം കൈകുമ്പിളിൽ എടുത്തവൻ പറഞ്ഞതും അവൾ അവനെ നിറ കണ്ണോടെ നോക്കി നിന്നു.....

ഒറ്റക്കായിരുന്നില്ലേ കിച്ചേട്ടാ ഞാൻ ആരുണ്ടായിരുന്നു എനിക്ക് മോഹങ്ങളും ആഗ്രഹങ്ങളും സാധിച്ചു തരാൻ അതുകൊണ്ടാവും അങ്ങനെ കൊതി ഒന്നും തോന്നിട്ടില്ല എപ്പോഴും അതുവും കാശിയേട്ടനും ഒക്കെ ചോദിക്കും എന്തെങ്കിലും വേണോ എന്ന് വേണമെന്ന് ഉണ്ടെങ്കിലും പറയാൻ തോന്നില്ല അങ്ങനെ അങ്ങനെ ആയിപോയി........


അവനെ നോക്കാതെ എങ്ങോ നോക്കി അവൾ പറഞ്ഞതും ഒരു നോവോടെ അവൻ അവളെ ചേർത്ത്പിടിച്ചു.....


നിന്റെ കൂടെ നിന്ന് നിന്റെ മോഹങ്ങൾ ഒക്കെ സാധിച്ചു തരേണ്ട സമയത്ത് ഞാൻ നിന്നെ ഒറ്റപ്പെടുത്തി എന്ന് തോന്നുന്നുണ്ടോ നിനക്ക്.....


ഒരു ഇടർച്ചയോടെ അവൻ ചോദിച്ചതും പൊട്ടികടഞ്ഞുകൊണ്ടവൾ അവന്റെ നെഞ്ചിൽ അഭയം തേടി.....


ഒരിക്കലും ഇല്ല കിച്ചേട്ടാ..... കാരണം അത് ഞാനായി സ്വീകരിച്ച വിധി ആയിരുന്നു..... ഏട്ടന്റെ തുടിപ്പ് എന്നിൽ ഉണ്ടെന്ന് അറിഞ്ഞ ആ നിമിഷം എങ്കിലും ഞാൻ ഒന്ന് വിളിക്കാമായിരുന്നു..... ആ ഒരു വിളിയിൽ ഓടി വരുമായിരുന്നില്ലേ അപ്പൊ ഒക്കെ എന്റെ തെറ്റാണ്..... സ്വന്തം ചോരയിൽ നിന്നും ഈ 7 മാസം ഏട്ടനെ അകറ്റിയത് ഞാൻ ആണ് ഏട്ടാ എന്റെ കുഞ്ഞുങ്ങൾക്ക് കിട്ടേണ്ട സ്നേഹം പരിഗണന ഒക്കെ ഞാനാ നിഷേധിച്ചേ...... വെറുക്കുന്നുണ്ടാവും എന്റെ മക്കൾ എന്നെ ഒന്നും അറിയാത്ത അവരുടെ അച്ഛന് ഇത്ര വലിയ ശിക്ഷ കൊടുത്തതിനു......തെറ്റുകൾ ഒക്കെയും... എ.. ന്നും.... എന്റെ.. മാ... ത്രം... ആയി... രുന്നില്ലേ..... ഞാ... ഞാൻ ആയിരുന്നു.... ഒന്നും.... ചിന്തി... ക്കാ... തെ.... ആരുടെ ഒക്കെയോ വാക്കുകൾ കേട്ട് നോവിച്ചതും വാശി... കാണിച്ചതും...... ദേഷ്യം... ഉണ്ടോ... എന്നോട്.... പറ.....



ഏങ്ങി കരഞ്ഞവൾ നന്നേ കിതച്ചുപോയിരുന്നു പറയുന്നതിനിടയിൽ ശ്വാസം എടുക്കാൻ പാടുപെടുന്നവളെ കണ്ടതും അവൻ അവളെ തന്റെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി.....



മോളെ.... യാമി.... റിലാക്സ്..... നീ വല്ലാതെ കിതക്കുന്നുണ്ട് ഇവിടെ ഇരിക്ക് ഞാൻ... വെള്ളം എടുത്തു തരാം ......


അവളെ ബെഡിൽ ഇരുത്തി തിരിഞ്ഞു നടന്നതും അവൾ അവന്റെ കൈയിൽ മുറുകിപിടിച്ചു.....


പോവല്ലേ.... കിച്ചേട്ടാ.... എനിക്ക്... പറ്റണില്ല.... ശ്വാസം മുട്ടുന്നു.... വയറൊക്കെ വലിഞ്ഞു മുറുകുംപോലെ തോന്നുവാ.....


ഒന്നുമില്ല നമ്മുക്ക് ഹോസ്പിറ്റലിൽ പോവാം വാ....

വയറിൽ കൈ ചേർത്ത് ശ്വാസം എടുക്കാൻ പാടുപെടുന്നവളെ കാണേ ഒഴുകിഇറങ്ങിയ കണ്ണുനീർ പുറംകൈയാൽ അമർത്തി തുടച്ചവൻ അവളെ കൈകളിൽ കോരി എടുത്തു.....


അപ്പു...... കാശി.....


ഇടർച്ചയോടെ ഉള്ള ഹരിയുടെ വിളി കേട്ടതും അമ്മുവിന് ജ്യൂസുമായി വന്ന ലെച്ചു ചാരിയിട്ട കതക് തുറന്ന് അകത്തേക്ക് ചെന്നു....


എന്താ.... ഹരിയേട്ടാ എന്താ പറ്റിയെ......


അറിയില്ല ലച്ചു ഇത്തിരി ഇമോഷണൽ ആയി പെട്ടന്ന് ശ്വാസം കിട്ടണില്ല.....


ആകുലതയോടെ പറഞ്ഞവൻ അവളെ എടുത്തു വെളിയിലേക്ക് നടന്നു.....



തുടരും.....


ആകെ 33 പേരാണോ എന്റെ സ്റ്റോറി വായിക്കുന്നെ...... അങ്ങനെ ആണെന്ന് എനിക്ക് തോന്നുന്നില്ല വ്യൂസ് ഉണ്ട് ആർക്കും ഫോളോ ചെയ്യാൻ വയ്യാ അതെന്താ അങ്ങനെ ഒന്ന് ഫോളോ ചെയ്താൽ നഷ്ടം എന്തെങ്കിലും ഉണ്ടോ..... ഒളിച്ചിരുന്ന് വായിക്കാതെ പിള്ളേരെ ഞാൻ ഒരുപാട് കഷ്ടപ്പെട്ട് എഴുതുന്നതാ 

 

 

 

 

 

 

 

 

 

 

 

 

 

 

 


❤❤നിനക്കായ്‌ ❤❤ - 52

❤❤നിനക്കായ്‌ ❤❤ - 52

4.8
6507

ഭാഗം 52 ©ആര്യ നിധീഷ്  അമ്മുവിനെ കൈകളിൽ കോരിഎടുത്തു നെഞ്ചോടു ചേർത്ത് വെളിയിലേക്ക് ഇറങ്ങാൻ തുടങ്ങാവേ ലെച്ചു അവനെ വിളിച്ചു..... ഹരിയേട്ടാ......ഇങ്ങനെ പാനിക് ആയി അവളെ കൂടെ പേടിപ്പിക്കാതെ.....ബെഡിൽ കിടത്ത് ഞാൻ ഒന്ന് നോക്കട്ടെ...... ആവലാതിയോടെ നിൽക്കുന്നവനോടായി അവൾ പറഞ്ഞതും സംശയത്തോടെ അവൻ അവളെ നോക്കി...... ലെച്ചു..... നി..... MBBS കഴിഞ്ഞു ഇപ്പൊ ഗൈനക്കിൽ MD ചെയുന്നു....... തന്നെ നോക്കി പാതിയിൽ നിർത്തിയവന്റെ ചോദ്യത്തിന് ഉത്തരം എന്നോണം അവൾ പറഞ്ഞു നിർത്തിയതും ഒരു ആശ്വാസത്തോടെ അവൻ അവളെ ബെഡിലേക്ക് കിടത്തി...... വേദനയാൽ കൈകൾ വയറിൽ ചേർത്തു കരയുന്നവളുടെ തലയിൽ മെല്ലെ തലോടി അ