Aksharathalukal

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-1


അഞ്ജലി ..........


എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.........


ക്യാമ്പസിലെ വാക മരത്തിന് ചുറ്റും കൂട്ടുക്കാരുമൊത്ത് സംസാരിച് കൊണ്ട് ഇരിക്കുന്നതിനിടയിൽ ആണ്..... ഏറെ പരിചിതമായ ആ ശബ്ദം തന്നെ തേടി വന്നത്.........

എന്നെ തന്നെയാണോ വിളിച്ചതെന്ന് അറിയാൻ ശബ്ദം കേട്ട ഇടത്തേക്ക് തിരിഞ്ഞു നോക്കിയപ്പോ  എന്നെ തന്നെ നോക്കി നിക്കുന്നയാളെ കണ്ട് ഒന്ന് സംശയിച്ചെങ്കിലും....... ഒന്നുകൂടെ ഉറപ്പു വരുത്താനായി 

എന്നോടാണോ ......

മ്മ്മ്....

എന്താ ഹരിയേട്ടാ....

എന്ന് ചോദിച്ച് കൊണ്ട്..... ആള് നിൽക്കുന്നിടത്തേക്ക് ചെന്നെങ്കിലും.....

എനിക്ക് തന്നോട് അല്പം സംസാരിക്കാനുണ്ട് അഞ്ജലി ........ വിരോധമില്ലെങ്കിൽ ഒന്ന് നടക്കാം......

ആഹ്മ്......ഹരിയേട്ടൻ നടന്നോ ഞാൻ അവരോട് ഒന്ന് പറഞ്ഞിട്ട് വരാം.......


കൂട്ടുക്കാരോട് കാര്യം പറഞ്ഞ് ഹരിയേട്ടന് അരികിലേക്ക് നടക്കുമ്പോഴും....... എന്തായിരിക്കും ഹരിയേട്ടന് തന്നോട് പറയാൻ ഉണ്ടാവുക എന്നത് മാത്രം ആയിരുന്നു ചിന്ത......


മുഖം കണ്ടിട്ട് എന്തോ സീരിയസ് കാര്യം ആണെന്ന് തോന്നുന്നു........
ന്റെ കൃഷ്ണാ ഇനി വല്ല പ്രേമരോഗം എങ്ങാനും.......
ഞാൻ എങ്ങനെ നോ പറയും...... കാണാൻ കൊള്ളാവുന്ന നല്ല ചെറുപ്പക്കാരൻ..... പോരാത്തതിന് കോളേജ് ബാൻഡിന്റെ ലീഡ് സിങ്ങറും........... കോളേജിലെ ഒട്ടുമിക്ക പെൺപിള്ളേരും ഇങ്ങേരുടെ പിറകെ ആണ്....ഇങ്ങേർക്ക് ആണേൽ ആരെയും ഇഷ്ടം അല്ലതാനും.......

പോയി എന്താണെന്ന് വച്ച കേട്ടിട്ട് വരാം....
എന്നെ മാത്രം കാത്തോണേ ന്റെ കൃഷ്ണ......


ഹരിയേട്ടാ.........എന്താ ഹരിയേട്ടാ പറയാൻ ഉണ്ടെന്ന് പറഞ്ഞെ.....

പറയാൻ അല്ല ചോദിക്കാൻ ആണ്......

എന്ത്........

അതില്ലേ.......എനിക്ക് തന്നോടൊരു.....


ഹരിയേട്ടനെ ഞാൻ എന്റെ സ്വന്തം ചേട്ടന്റെ സ്ഥാനത്താ കാണുന്നെ.......ആ എന്നോട് പ്രേമം ആണെന്ന് പറഞ്ഞ് കളയല്ലേ......


എന്റെ ഡയലോഗ് കേട്ട് ഇതെന്തിന്റെ കുഞ്ഞാണോ എന്തോ..... എന്നപോലെ കണ്ണും മിഴിച്ചു നിക്കുന്നുണ്ട് ഹരിയേട്ടൻ..... 
പെട്ടെന്ന് തന്നെ പൊട്ടി ചിരിക്കുകയും ചെയ്തു........

ഇതെന്തിനാ ഇങ്ങനെ ചിരിക്കുന്നെ എന്ന് വിചാരിച്ചുകൊണ്ട് ചോയിക്കാൻ ആഞ്ഞതും..... ഹരിയേട്ടൻ പറയുന്നത് കേട്ട് എന്റെ സകല കിളികളും പറന്നു പോവുകയാണ് സൂർത്തുക്കളെ....... എന്താണെന്ന് അല്ലെ ദാ കേട്ടോ.......


ഹയ്യോ...... നീ പറഞ്ഞാലും ഇല്ലെങ്കിലും നീ എന്റെ അനിയത്തി കുട്ടി തന്നെ ആണ്.....
ഞാൻ വിളിച്ചത് വേറെ ഒരു കാര്യം ചോദിക്കാൻ ആണ്.......


കാര്യം എന്താന്ന് പറ.... പറയണോ വേണ്ടയോ എന്ന് ഞാൻ നോക്കട്ടെ.......

അങ്ങനെ പറയല്ലേ കുഞ്ഞേ....... നിന്നെക്കൊണ്ട് മാത്രേ എന്നെ സഹായിക്കാൻ പറ്റു......


എന്നാ പറയ്യ്.......


അതില്ലേ...... നിന്റെ കൂട്ടുകാരി ഇല്ലേ..... ആ മീര....... അവളെ എനിക്ക് എനിക്കിഷ്ട്ടാ...... പക്ഷേ പറയാൻ ഒരു മടി....അല്ല പേടി.......
നീയൊന്ന് അവളുടെ മനസ്സിൽ എന്തെങ്കിലും ഉണ്ടെങ്കിൽ ഒന്ന് സെറ്റ് ആക്കി തന്നാൽ..... ഈ ഉപകാരം മരിച്ചാലും ഞാൻ മറക്കില്ല......


ഹാ അത് വിട്...... സെറ്റ് ആക്കി തന്ന എനിക്ക് എന്ത് കിട്ടും......


എന്റെ മനസ്സിൽ നീ എന്നും ദൈവത്തിന് തുല്യം ആയിരിക്കും.......


അയ്യടാ..... ആർക്ക് വേണം അത്......എനിക്ക് ഡയറി മിൽക്ക് ന്റെ വല്ല്യേ ഒരു പാക്ക് വാങ്ങി തന്ന മതി........


ഒരു അഞ്ചു രൂപേടെ പോരെ............


കഷ്ടം...... ഞാൻ പോണ്......


വാങ്ങി തരാം.......... നീ ഒന്ന്

മ്മ്മ് അങ്ങനെ വഴിക്ക് വാ..........
പിന്നെ വാക്ക് മാറരുത്.....


ഇല്ല..... നീയാണെ.....


മ്മ്..... 🤨


അല്ല ഞാൻ ആണേ... എന്റെ പ്രണയം ആണേ സത്യം...... വാക്ക് മാറില്ല.... പോരെ...


ഹാ .... മതി മതി

അപ്പൊ പിന്നെ കാണാം.... രണ്ട് ദിവസം കഴിഞ്ഞ ആർട്സ് ക്ലബ്ബിന്റെ പരിപാടി ഉണ്ട്..... നീ പങ്കെടുക്കുന്നില്ലേ...... പേരൊന്നും കണ്ടില്ലലോ.......


ഇല്ല...... ഒരു ചേഞ്ച്ന് ഈ പ്രാവശ്യം കൂവാൻ കൂടാന്ന് വിചാരിച്ചു.......


അങ്ങനെ ഒന്നും പറഞ്ഞേക്കല്ലേ....... എന്തായാലും വേണം........ ഞാൻ കൊടുത്തോള്ളാം പേര്...... ചെല്ല്.....

വോക്കെ........


ഹലോയ്..... ഒരു എത്തും പിടിയും ഇല്ലാതെ എങ്ങോട്ടാ ഈ വായിച്ച് പോകുന്നെ.... - ലെ ഞാൻ

അതിന് നീയാരാ....ന്റെ കഥ പറയാൻ എനിക്കറിയാം.... ആ സൈഡിലേക്ക് എങ്ങാനും മാറി നില്ല്......- ലെ അഞ്ജു ( അഞ്ജലി )


ഓഹ്.... നമ്മളില്ലേ...... 😏😏🚶‍♀️🚶‍♀️- ലെ ഞാൻ 


   ഹായ് ഗയ്‌സ് അപ്പോ ഞാൻ പറഞ്ഞ് വന്നത്....... ഈ ഞാൻ ആരാണെന്ന് നിങ്ങൾക്ക് അറിയണ്ടേ..... പത്മനാഭൻ നായരുടെയും മാലതിയുടെയും രണ്ട് മക്കളിൽ ഇളയവൾ ആയ  അഞ്ജലി എന്ന  എല്ലാരുടേം അഞ്ജു 
ഒരു ഏട്ടൻ ഇണ്ട് അർജുൻ ബാങ്ക് ഉദ്യോഗസ്ഥൻ ആണ്...... ഭാര്യ രമ്യ ഇവിടെ അടുത്ത് ഒരു സ്കൂളിൽ ടീച്ചർ ആണ്......
പിന്നെ ഒരു കുഞ്ഞി വാവക്ക് വേണ്ടിയുള്ള വെയ്റ്റിംഗ് ആണ് ....ഇപ്പൊ മൂന്ന് മാസം ആയി ഏട്ടത്തിക്ക്........ അതുകൊണ്ടുള്ള ഗുണം എനിക്കാണേ.....ഏട്ടത്തിക്ക് ഏട്ടൻ വാങ്ങിക്കൊണ്ട് വരുന്നത്  പറ്റാത്തോണ്ട് തിന്ന് തീർക്കുന്നത് ഞാനാ..... അങ്ങനെ അവിടെ വലിയൊരു പണിയിൽ ആണ് ഞാൻ.......


ഹാ ഇപ്പോ തൽക്കാലം ഇത്രയൊക്കെ മതി..... ബാക്കി വഴിയേ പറയാം...........


*********************************

വന്നു ഞാൻ......... ഏട്ടത്തിയെ.... കൂയ്

ഇങ്ങു കേറി വാടി..... മുറ്റത്ത്‌ നിന്ന് ലേലം വിളിക്കാതെ.......

ഏട്ടത്തിക്ക് വെച്ചത് അമ്മക്ക് കൊണ്ടു..... ന്റെ കൃഷ്ണാ ഒരുമാതിരി പരുപാടി ആയിപോയി..... 

ഹെമ്മേ ..... പോരാളി ടെറർ ആണല്ലോ......
എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് അകത്തേക്ക് കേറി 


വന്നോ തമ്പുരാട്ടി.........


ഇല്ല വന്നില്ല..........


ഏട്ടത്തി എവിടെ.......


നീ ആദ്യം പോയി കുളിക്ക്...... എന്നിട്ട് മതി ഏട്ടത്തിനെ കാണലും വാവയെ കൊഞ്ചിക്കലും......


ഹും.... അമ്മക്ക് അസൂയ......


അതേടി... അതെ.... നീ ഇപ്പൊ ഞാൻ പറഞ്ഞത് കേൾക്കുന്നോ അതോ ഞാൻ ചട്ടുകം എടുക്കണോ.....


എന്ത് പറഞ്ഞാലും ഒരു ചട്ടുകം......ഞാൻ എന്തോന്ന് വല്ല പലഹാരം മറ്റോ ആണോ.... അത് വച്ച് ഓരോ കൊട്ട് തരാൻ......


എന്താന്ന്......


ഏയ്യ് ഒന്നുല്ല..... കുളിക്കാൻ പോകുവാ എന്ന് പറഞ്ഞതാ.....
എന്ന് പറഞ്ഞുകൊണ്ട്..... അവിടെന്ന് വലിഞ്ഞു.... ഇല്ലേൽ ഇനി ഓരോന്ന് എടുത്തിടാൻ തുടങ്ങും........


ചലോ മേരെ റൂം...........

ഇത്രയും അടക്കോം ഒതുക്കോം ഉള്ള മുറി കണ്ട പറയോ എന്റെ ആണെന്ന്...... കണ്ട് പഠിക്കണം എന്നെയൊക്കെ.......   


( ഇപ്പോ നിങ്ങള് വിചാരിക്കും.... എല്ലാം നന്നയി അതാത് സ്ഥാനത്ത് ഒതുക്കി വച്ച് സൂക്ഷിച്ചേക്കുവാണെന്ന്....... എങ്കിൽ നിങ്ങൾക്ക് തെറ്റി....... ആകെ അലങ്കോലം ആയി ആണ് അത് കിടക്കുന്നെ.......
റൂമിന്റെ ഓരോ സൈഡിലും ബുക്കുകൾ അവിടെ ഇവിടെ ആയിട്ട് ഇട്ടിട്ടുണ്ട്......
ബെഡിൽ ആണേൽ വിരി ഒന്നുല്ല..... അതിന്റെ ഒരു അറ്റം മാത്രം ബെഡിൽ ബാക്കി ഒക്കെ താഴെ........

ഇതാണ് ലവള് പറഞ്ഞ റൂം....... - ലെ ഞാൻ


അത് പിന്നെ പഠിക്കണ പിള്ളേരുടെ മുറിയിൽ ബുക്സ് ഒക്കെ പല സ്ഥലത്തും
കാണും...... - ലെ ലവള്

അത് പഠിക്കുന്ന പിള്ളേരുടെ..... ബിറ്റ് വച്ച് എഴുതുന്ന നീ എവിടെ
പഠിക്കുന്നു....😏- ലെ ഞാൻ 

തെണ്ടി ഉള്ള വില കളഞ്ഞ്......- ലെ ലവള്


എന്നെ കൊണ്ട് ഇത്രയൊക്കെ അല്ലെ പറ്റു 😌...... - ലെ ഞാൻ    )

***********************************

വൈകുന്നേരം ചായ ഒക്കെ കുടിച്ച് ഏട്ടത്തിയോടും വാവയോടും ഓരോന്ന് പറഞ്ഞു ഇരിക്കുമ്പോൾ ആണ്....
അച്ഛനും ഏട്ടനും ജോലി കഴിഞ്ഞു വരുന്നേ....എന്നത്തേയും പോലെ ഏട്ടത്തിക്ക് ഉള്ളത് കൊണ്ടു വന്നിട്ടുണ്ടായിരുന്നു എനിക്കും..........


പക്ഷേ രണ്ടും എനിക്ക് ഉള്ളത് തന്നെ.....
ചോക്ലേറ്റ് പൊട്ടിച്ച് വായിലേക്ക് വയ്ക്കാൻ നേരത്ത് തന്നെ...... പോരാളിടെ വക ഡയലോഗ് വിത്ത്‌ എൻട്രി.........


ഈ പെണ്ണ് അവൾക്ക് കൊണ്ടുവരുന്നത് കഴിക്കുന്നത് നീയാണല്ലോ.......
എന്ന് പറഞ്ഞുകൊണ്ട് പോരാളി അടുക്കളേൽ നിന്ന് ലാൻഡിംഗ്

അവള് കുഞ്ഞല്ലേ അമ്മേ...... എന്ന് ഏട്ടൻ


അങ്ങനെ അങ്ങോട്ട് പറഞ്ഞുകൊടുക്ക് ഏട്ടാ....
എന്ന് പറഞ്ഞുകൊണ്ട് ചോക്ലേറ്റ് വായിലാക്കി.....

ഉവ്വ്.... ഒരു കുഞ്ഞ്.... ഒരു കുഞ്ഞാവേണ്ട പ്രായം ആയി..... എഗൈൻ അമ്മ


അവള് നമ്മടെ കുഞ്ഞാവ അല്ലെ..... മാലു കൊച്ചേ....... ഈ വീട്ടിലെ ഇളയത് അല്ലെ..... നീ ഒന്ന് ക്ഷമിക്ക്.........
എന്ന് പറഞ്ഞുകൊണ്ട് അച്ഛൻ മുറിയിലേക്ക് പോയി......പിന്നാലെ അമ്മയും .....

ഏട്ടൻ ഏട്ടത്തിയെയും കൊണ്ട് വേറെ വഴി മുങ്ങി........

കൊച്ചു ടിവി തന്നെ നമ്മൾക്ക് പറഞ്ഞിട്ട് ഉള്ള പണി......  ഡോറക്ക് വഴി പറഞ്ഞുകൊടുക്കാം എന്ന് വിചാരിച്ച് ടിവി വച്ചതും കറന്റും പോയി...........
ഇതിലും വലിയ ഗതികെട്ടവൾ വേറെ ആരുണ്ട്......... ന്റെ കൃഷ്ണ   


ആ ദിവസവും എന്നത്തേയും പോലെ വീട്ടിൽ കളിചിരിയും ആയി തന്നെ നില നിന്നു .......
ഇടക്ക് അച്ഛനെയും അമ്മയെയും പഴയ കാര്യങ്ങൾ പറഞ്ഞ് കളിയാക്കാനും ഞങ്ങള് മക്കൾ മറന്നില്ല..... ചമ്മൽ മറക്കാൻ അമ്മ ഒന്ന് ഗൗരവം കാണിച്ചാലും........ അതൊന്നും അത്ര സീരിയസ് ആവാറില്ല.......


ആ രാത്രിയും....... വളരെ സന്തോഷത്തോടെ തന്നെ കടന്നു പോയി......


( തുടരും........)
✍️വൈഖരി ___🦋🥀
 


✿ 𝙰𝚖𝚘 𝚗𝚘 ✿           ραят-2

✿ 𝙰𝚖𝚘 𝚗𝚘 ✿ ραят-2

5
815

ആർട്സ് ഡേ....... വന്നെത്തി... അതിനോട് അനുബന്ധിച്ച് പരിപാടികൾ പലതും നടക്കുന്നുണ്ട്..... എങ്കിലും..... എല്ലാവരും കാണാൻ തയ്യാറായി ഇരിക്കുന്നത് കോളേജ് ബാൻഡിന്റെ പ്രോഗ്രാം ആണ്......... അതാണേൽ രാവിലെ 11.30 ക്കും..... മറ്റൊരു പ്രോഗ്രാമിനും ഇല്ലാത്ത അത്രക്ക് പിള്ളേരാണ് ബാൻഡിന്റെ പാട്ട് കേൾക്കാൻ വന്ന് നിൽക്കുന്നെ....... പ്രേത്യേകിച് പെൺപിള്ളേർ..... പാട്ട് കേൾക്കുന്നതിന്റെ കൂടെ ഒരു ദർശനസുഖം ........ അത്രേയുള്ളൂ പാവങ്ങൾ....... നറുക്ക് വീണതും മീരക്കും..... സ്റ്റേജിന്റെ സൈഡിൽ നിന്ന് നോക്കിയപ്പോ...... മീരയും രണ്ട് മൂന്ന് ഫ്രണ്ട്സും കൂടെ സ്റ്റേജിനു കുറച്ചങ്ങോട്ട് നീങ്ങി സെന്ററിൽ ആയി വരുന്ന സീറ്