Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 26

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🥀*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_26_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
അടുത്ത നിക്കാഹിനു സമയം ആയെന്ന് ഉസ്താദ് പറഞ്ഞതും ന്റെ ഉള്ളിലൂടെ ഒരു നീറ്റൽ... 
 
Zannu ന്റെ മുന്നിൽ ഇരു മിഴികളും നിറച്ചു നിന്നപ്പോ... 
 
ഭാഗ്യം ഇല്ല പെണ്ണെ നിന്റെ സ്നേഹം കിട്ടാൻ.. ഇനി വിധി അനുസരിച്ചു മുന്നോട്ട് പോവുക ഒരിക്കലും ന്നെ ശപിക്കരുത് ഞാൻ നീചൻ ആയി പോയി ന്നെ വെറുക്കല്ലേ Zannu... 
 
ഇക്കാ അങ്ങനെ ഒന്നും പറയല്ലേ എന്ന് പറഞ്ഞിട്ട് ഓൾ ന്റെ നെഞ്ചിൽ മുഖം പൂഴ്ത്താൻ പോയതും അനു തടഞ്ഞു.... 
 
അപ്പോയെക്കും Zafir ഉം ഫാമിലിയും എത്തി... 
 
Zannu ഇതൊന്നും കാണാൻ ന്നെ കൊണ്ട് വയ്യ പെണ്ണെ എന്നും പറഞ്ഞിട്ട് ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നു.... 
 
അപ്പോയെക്കും Zafir ഹാളിൽ എത്തി.... 
 
Zannu ന്റെ ശരീരം ആകെ തളരുന്ന പോലെ..വീഴാതെ നിൽക്കാൻ വേണ്ടി ഷൈമ ന്റെ കൈകൾ മുറുകെ പിടിച്ചു... 
 
കണ്ണുനീർന്റെ ഇടയിൽ ഷാനുക്കയും ബ്രോസും മുകളിലേക്ക് പോവുന്നെ കണ്ടു.... 
 
Zafir ന്റെ മുന്നിൽ വന്നു ഒന്ന് ചിരിച്ചു... ഞാൻ മൈൻഡ് പോലും ചെയ്തില്ല... 
 
എന്ന പിന്നെ നിക്കാഹ് നടത്തല്ലേ ന്ന് ചോദിച്ചതും.... 
 
"  *ഇന്ക് ഇപ്പൊ ഇതിന്  താല്പര്യം ഇല്ലെന്ന്* " zafir പറഞ്ഞതും ഞാൻ ഞെട്ടി പണ്ടാറമടങ്ങി . 
 
പടച്ചോനെ ഞാൻ ഈ കേള്ക്കുന്നെ സത്യം തന്നെ ആണോ... അതും ഓന്റെ വായിൽ നിന്നും.... 
 
മോനെ നീ എന്താ  ഈ പറയുന്നേ  ( ന്റെ ഉപ്പച്ചി ഓനോട്‌ )
 
എന്താ കേട്ടില്ല എന്നുണ്ടോ.... എനിക്ക് ഇപ്പൊ ഈ  വിവാഹം വേണ്ടാ അത്ര തന്നെ ഇപ്പൊ കേട്ടോ.... 
 
Zafir വീണ്ടും പറഞ്ഞതും.... കേട്ടത് സത്യം ആണോ എന്നറിയാൻ ഞാൻ ഷൈമ നെ നുള്ളി... 
 
ആാാ വിടെടി ന്നും പറഞ്ഞിട്ട് ഓൾ ന്നോട് കലിപ്പ് ആയി... ഇപ്പൊ ഉറപ്പ് ആയി സത്യം ആണെന്ന്... 
 
ഇന്ക് ഇപ്പൊ ഡാൻസ് ഒക്കെ കളിക്കാൻ തോന്നുന്നു യോ യോ യോ.... 
 
ബട്ട് ഉപ്പച്ചിന്റെ സങ്കടം കണ്ടോണ്ട് മാത്രം ഇപ്പൊ ഇങ്ങക്ക് എല്ലാർക്കും ഒരു ഡിജെ മിസ്സ്‌ ആയി... 
 
പിന്നെ വേറെ ഒരു കാര്യം പറയട്ടെ ഇപ്പൊ Zafir നെ പോയി കെട്ടിപിടിച്ചു ഒരു കിസ്സ് ഒക്കെ കൊടുക്കാൻ തോന്നുന്നു ഈൗ... ബട്ട് ഞാൻ അങ്ങനെ ചെയ്യൂല ഇങ്ങക്ക് അറീലെ ഞാൻ നല്ല കുട്ടി... 
 
ഏതായാലും ഓന്റെ വാക്ക് കേട്ടിട്ട് ഇപ്പൊ എല്ലാരും ഓനെ ചുറ്റി പറ്റി സ്കാൻ ചെയ്യാ ഓരോന്ന് ചോദിച്ചിട്ട്‌... 
 
അപ്പൊ തന്നെ ഞാൻ അവിടുന്ന് മുങ്ങി ഷാനുക്കന്റെ അടുത്ത് പൊങ്ങി... 
 
💞💞💞💞💞💞💞💞💞💞💞
 
( ഷാനു )
 
അവിടെ നിന്നും പോരാൻ നിന്നപ്പോ മിഷു തടഞ്ഞു....ഓൻ ഞങ്ങളെ ഉന്തി തളളി മുകളിലേക്ക് വിട്ടു... 
 
ഇവിടെ നില്കാൻ പോലും ഉള്ള കെൽപ്പ് ഇന്ക് ഇല്ലായിരുന്നു... ന്റെ ഇപ്പോഴത്തെ അവസ്ഥ അറിയണം എങ്കിൽ ന്റെ സ്ഥാനത് നിങ്ങൾ ആരെങ്കിലും ആവണമായിരുന്നു.. 
 
പെട്ടന്ന് Zafir പറയുന്നത് കേട്ടപ്പോ പകച്ചു പോയി... 
 
ഓന്ക് ഇപ്പൊ ഈ വിവാഹം വേണ്ടെന്ന്... ഇങ്ങനെ പറഞ്ഞാൽ ആരാ ഞെട്ടാതെ നിക്കാ...
 
ഓൻ തന്നെ Zannu നെ ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തു വന്നിട്ട്.... ഏതായാലും സത്യം ആണെങ്കിൽ രക്ഷപെട്ടു... 
 
അപ്പോയെക്കും Zannu ന്റെ അരികിൽ ഓടി എത്തിയിട്ട് ന്നെ  ഇറുകെ പിടിച്ചു.... 
 
Zannu ന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി... ഓളെ എന്നിൽ നിന്നും മാറ്റി ആ കണ്ണുകളിലേക്ക് നോക്കിയപ്പോ.... ആ കണ്ണിലേ തിളക്കം ഇത്ര നാൾ ആയിട്ട് ഇങ്ങനെ കണ്ടിട്ടില്ല.... 
 
ആ കണ്ണുകളിൽ കാണാമായിരുന്നു ഇപ്പൊ ഓളെ സന്തോഷം...,😘
 
Zannu പടച്ചോൻ നമ്മുടെ കൂടെ ആണ് പെണ്ണെ എന്ന് പറഞ്ഞിട്ട് ഞാൻ ഓളെ എന്നിലേക്ക് ഒന്നുടെ അടുപ്പിച്ചു.... 
 
ഓളെ ആ നിൽപ്പ് കണ്ടിട്ട് ഒരു കിസ്സ് ഒക്കെ പ്രതീക്ഷിച്ചു നിൽക്കുന്ന പോലെ ണ്ട് കണ്ണ് രണ്ടും ചിമ്മിയിട്ട്... 
ഈ വേഷത്തിൽ എന്തൊരു മോന്ജ് ആണ് Zannu 😍
 
സത്യം പറഞ്ഞാൽ പെണ്ണ് ഇങ്ങനെ മുന്നിൽ വന്നു നിന്നിട്ട് ന്റെ കണ്ട്രോൾ പോവും എന്നുള്ളതിൽ നോ ഡൌട്ട്... 
 
ഇന്ഷാ അല്ലാഹ്.... എനിക്ക് വിധിച്ചത് തന്നെ ആവും അപ്പൊ പൊക്കാം... 
 
ഡീ കിളവി ഇനിപ്പോ ഇത് എന്തിനാ ഇങ്ങനെ അണിഞ്ഞു നിക്കുന്നെ പോയി ചേഞ്ച്‌ ചെയ്തു വാ... 
 
ഞാൻ അങ്ങനെ പറഞ്ഞതും ഓളെ കണ്ണിലേ തിളക്കം ഒക്കെ എങ്ങോട്ടോ പോയി... ഇപ്പൊ അത് നോക്കിയാൽ ശരി ആവില്ല മനസ്സിലായോണ്ട് വിഷയം മാറ്റി.. 
 
അപ്പോയെക്കും ഹാളിൽ ചർച്ച പകുതി ആയിരുന്നു.... 
 
💙💙💙💙💙💙💙💙💙💙💙
 
നിക്കാഹ് ന് സമയം ആയിട്ടും നടത്താത്തത് കൊണ്ട് ഓരോരുത്തർ ബഹളം വക്കാൻ തുടങ്ങി.... 
 
കുറച്ചു ലേറ്റ് ആവും പറഞ്ഞിട്ട് എല്ലാത്തിനെയും ഫുഡ്‌ തട്ടാൻ അയച്ച്.... 
 
ഞാൻ പറഞ്ഞ കാര്യം നിങ്ങൾ ആരും ശ്രദ്ധിച്ചില്ല എന്നാണ് ന്നോട് ഓരോന്ന് ചോദിക്കുന്നതിന്റെ അർത്ഥം.. 
 
ഇപ്പൊ,,,, അതായത് ഇന്ന് എനിക്ക് ഈ വിവാഹം വേണ്ടെന്ന് മാത്രം ഞാൻ പറഞ്ഞിട്ട് ഉള്ളു... അല്ലാതെ ഈ വിവാഹമെ വേണ്ടെന്ന് അല്ല പറഞ്ഞെ... 
 
ഇനിയും zanna യെ കൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ട്... എന്നിട്ട് മതി വിവാഹം പറഞ്ഞിട്ട് ഓൻ ഇറങ്ങി പോയി പിന്നാലെ അവന്റെ കൂടെ വന്നവരും... 
 
 
ഫസ്റ്റ് തൊട്ട് കേൾക്കാത്തോണ്ട് മുകളിൽ ഉള്ള ഞങ്ങൾക്ക് ഒന്നും ക്ലിക് ആയില്ല.....
 
ഓൻ ഇറങ്ങിപോയ പാടെ ഉപ്പച്ചി ഞങ്ങടെ അടുത്തേക്ക് വരാൻ തുടങ്ങി.... നിക്കാഹ് ന് വന്നവരോട്.. zafir ന്റെ ഫാമിലിയിൽ പെട്ടന്ന് ഒരു മരണം സംഭവിച്ചു... തത്കാലം നിക്കാഹ് മാറ്റി വക്കുന്നു പറഞ്ഞു. 
 
ഞാൻ ഇക്കയിൽ നിന്നും മാറി നിന്ന്.... 
 
അപ്പോയെക്കും ഉപ്പ എത്തി 
 
മോളെ Zannu,,,,, ( ഉപ്പ )
 
ഉപ്പച്ചിന്റെ കണ്ണ് ഒക്കെ നിറയുന്നുണ്ടായിരുന്നു... 
 
ഇനിപ്പോ ന്റെ സന്തോഷം കണ്ടിട്ട് ഉപ്പക്ക് ഒന്നും ആവണ്ട കരുതി മുഖത്തു കുറച്ചു സങ്കടം ഒക്കെ ഫിറ്റ് ചെയ്തു... 
 
Zannu,,,, ഉപ്പാക് തെറ്റ് പറ്റി പോയി എന്നും പറഞ്ഞിട്ട് ന്നെ മാറോടണച്ചു.... 
 
എല്ലാം ന്റെ തെറ്റ് ആണ്... മോളെ വാക്ക് പോലും ഞാൻ കേട്ടില്ല.. 
 
അതിന് മാത്രം എന്താ ഉപ്പച്ചി   ( Zannu)
 
മോളെ,, ഇപ്പൊ അവൻ ഈ വിവാഹം വേണ്ടെന്ന്.... വേണ്ടെങ്കിൽ പോട്ടേ എന്ന് വക്കാം ബട്ട്..... 
 
ഉപ്പച്ചി ചുറ്റും ഒന്ന് കണ്ണോടിച്ചു.... 
 
ഞാനും ഷാനുക്കയും ബ്രോസും കീടങ്ങളും ഉമ്മിയും മാത്രം ഉണ്ടായിരുന്നുള്ളൂ... ബാക്കി എല്ലാരും തായേ ആയിരുന്നു.. 
 
ബട്ട്.... ( Zannu )
 
നിന്റെ പേരിൽ ഉണ്ടായിരുന്ന പ്രോപ്പർട്ടിസ് പലതും ഇപ്പൊ അവന്റെ കയ്യിൽ ആണ്... 
 
ഉപ്പച്ചി അതെങ്ങനെ മ്മള് അത്ഭുതത്തോടെ ചോദിച്ചു... 
 
അത് പിന്നെ നിന്റെ റിസൾട്ട്‌ അറിഞ്ഞ പാടെ എൻഗേജ്മെന്റ് വേണം എന്ന് പറഞ്ഞിട്ട് അവർ വന്നില്ലേ.... 
 
നിങ്ങടെ വിവാഹ ശേഷം ന്യൂ ബിസിനസ് സ്റ്റാർട്ട്‌ ചെയ്യും ഇപ്പോയെ അത് നിന്റെ കൂടെ പേരിൽ ആക്കണം എന്ന് പറഞ്ഞിട്ട് എല്ലാത്തിലും സൈൻ  ചെയ്യിപ്പിച്ചു... 
 
എനിക്ക് അറിയില്ലായിരുന്നു മോളെ.... 
ഇനീപ്പോ അത് കിട്ടണം എങ്കിൽ നിന്നെ അവൻ കെട്ടുക തന്നെ വേണം... ഇപ്പൊ വിവാഹം വേണ്ടാ എന്നെ പറഞ്ഞുള്ളൂ... 
 
മോൾ അതൊന്നും ആലോചിച്ചു സങ്കടപ്പെടണ്ടാ.... ഇന്ഷാ അല്ലാഹ് അതിന് മുന്നെ ഉപ്പ മോൾക് വേറെ ഒരാളെ കൊണ്ട് വന്നു തരും... 
 
ഒരാൾക്ക് ഒരു വട്ടം അല്ലേ തെറ്റ് പറ്റൂ.. ഇനി അത് ഉണ്ടാവില്ല... സാരല്യ ഇങ്ങനെ ഒന്നും ഉണ്ടായിട്ടില്ല വിചാരിച്ച മതി.... 
 
മോൾ പോയി ഫ്രഷ് ആയിക്കോ... 
 
ഇവിടെ ഞാൻ നിക്കുമ്പോ ഇനി വേറെ ആളെ നോക്കണോ  ( ഷാനു ആത്മ )
 
Zannu പോയതും മിഷു അങ്ങോട്ട് വന്നു... പിന്നീട് ഇതിനെ പറ്റി ആയിരുന്നു ചർച്ച,,,,,
 
പാവം ന്റെ Zannu,,, ഏതായാലും അവന്റെ കയ്യിന്ന് രക്ഷപെട്ടല്ലോ അത് മതി.... 
 
സിനു ന്റെ ചെക്കന്റെ ഫാമിലി വന്നപ്പോ ഉമ്മയും ഉപ്പയും മിഷുവും പോയി... 
 
Zannu വരുന്ന വരെ ഓളെ വെയിറ്റ് ചെയ്തു.... 
 
ഇപ്പോഴും ഓളെ ആ കണ്ണുകൾ ആണ് എന്നിൽ തെളിഞ്ഞു നിൽക്കുന്നെ.... ഇന്ഷാ അല്ലാഹ് ന്റെ പാതി ആക്കിയിട്ട് ആ തെളിച്ചം എന്നും നിലനിർത്തണം... 
 
പടച്ചോനെ എത്ര സ്തുതിച്ചാലും മതിയാവില്ല... എല്ലാം ഒരൊറ്റ നിമിഷം കൊണ്ടല്ലേ തിരിച്ചു കിട്ടിയേ അല്ലേൽ ഞാനും ന്റെ Zannu വും. 
 
💙💙💙💙💙💙💙💙💙💙💙
 
ഡിയോ ഡിയോ ഡിസക്ക ഡിസക്ക... യോ യോ 💃💃
 
ന്റെ കുരിപ്പ്കളെ ഇങ്ങനെ നോക്കല്ലേ ഒന്ന് പാടാനും സമ്മതിക്കുല മ്മള് വേം ഒന്ന് ഫ്രഷ് ആവട്ടെ... 
 
ഇപ്പോഴും എല്ലാം ഒരു നിമിത്തം പോലെ തോന്നുന്നു.... അൽഹംദുലില്ലാഹ് 💞
 
ഇനിപ്പോ അടുത്ത് ഒന്നും ഉപ്പച്ചി ന്റെ വിവാഹം നടത്തില്ല.... ലോകത്തിൽ കല്യാണം മുടങ്ങിയിട്ട് സന്തോഷിക്കുന്ന ഒരേ ഒരാൾ ഞാൻ തന്നെ ആവും... 
 
പിന്നെ ഒരു കാര്യം പറയട്ടെ... ഇങ്ങള് ആരോടെക്കേ പറഞ്ഞാലും ഷാനുക്ക നോട് മാത്രം പറയരുത് പ്ലീച്... 
 
മ്മള് സത്യം പറഞ്ഞ നേരത്തെ ന്റെ സന്തോഷം കണ്ടിട്ടും.... ന്നെ ഇക്കാക്ക് തന്നെ കിട്ടിയല്ലോ എന്നും വിചാരിച്ചു കാട്ടുമാകാൻന്റെ അടുത്ത് പോയിട്ട് ഒരു കിച് പോലും തന്നീല ങ്ങി ങ്ങി.... 
 
അപ്പൊ അതിന് ഞാൻ വല്ലാതെ ആഗ്രഹിച്ചിരുന്നു.... ഒന്നും അറിയാത്ത കെട്ടിയോൻ ബ്ലാഹ്... കുറച്ചു റൊമാൻസ് ഒക്കെ പഠിപ്പിക്കാൻ ണ്ട്... 
 
ഇനിപ്പോ തൊണ്ടയിലെ കിച് കിച് ആണെന്ന് കരുതണ്ട കിസ്സ് ഇല്ലേ അതന്നെ.... ഒന്നും അറിയാത്ത പോലെ എല്ലാരും ബ്ലാ ബ്ലാ... 
 
ഫ്രഷ് ആയി വന്നപ്പോയേക്കും സിനു ഒന്നുടെ ചെത്തി ഒരുങ്ങി നിൽക്കുന്നു....
 
പഠിച്ച കള്ളി ആണ് ഓൾ.... ന്നാലും ഇന്ക് ഒരു പ്രേമം ഉണ്ട് പറഞ്ഞപ്പോ എന്തൊക്കെ ആയിനു...
 
കീടങ്ങളും ബ്രോസും പൊരിഞ്ഞ ചർച്ചയിൽ ആണ്.... എന്താണ് അറിയാൻ ചെന്നപ്പോയേക്കും ഉമ്മ വിളിച്ചു.. 
 
പിന്നെ അങ്ങോട്ട് ഫോട്ടോ എടുക്കൽ ആയിരുന്നു.... അളിയൻ ന്റെ കൂടെ... ഞാൻ നല്ലോണം മൊതലാക്കി... 
 
അളിയനെ പരിചയപ്പെട്ടില്ലല്ലോ *തൻസീഹ്* ബിസിനസ് നോക്കി നടത്തുന്നു.... അങ്ങനെ _സായിനാ Mehak_  ആയിരുന്ന ഓൾ ഇപ്പൊ _സായി തന്സി_ ആയി.. 
 
അങ്ങനെ ബാക്കി ഓരോ ചടങ്ങിൽ പെട്ട് ഞാൻ വടി ആയി... ഇക്കാനോട് ഒന്ന് മിണ്ടാൻ പോലും ടൈമ് കിട്ടിയില്ല.... 
 
സിനു നെ തന്സിക്ക ന്റെ വീട്ടിൽ ആക്കി എല്ലാം റാഹത്തിൽ  കഴിഞ്ഞു.... 
 
വീട്ടിൽ എത്തിയപ്പോ നന്നേ ക്ഷീണം,,,, ഷാനുക്കയും മിഷു വും ഒക്കെ ഇവിടെ തന്നെണ്ട്... അങ്ങനെ ഞാനും കീടങ്ങളും ഓരേ അടുത്തേക്ക് വിട്ട്... 
 
അപ്പോഴാ ഞാൻ ആ നഗ്ന സത്യം അറിഞ്ഞേ... കേട്ടിട്ട് കിളികൾ പാറി ഷോക്ക് അടിച്ചു ചത്തു.... 
 
വേറെ ഒന്നും അല്ല ഇതിന്റെ ഇടയിൽ റബി കാകുന് പെണ്ണ് സെറ്റ് ആയി അതും പെൺകുട്ടി ഇങ്ങോട്ട് വന്നു പ്രൊപ്പോസ് ചെയ്തു പോലും
 
 
മ്മടെ റിലേറ്റീവ്  *shaza* ,,,ഇന്നോട് പോലും ശരിക്ക് മിണ്ടാത്ത ജാഡ തെണ്ടി... മിക്കവാറും ഓൾ റബി കാകുന്റെ മൊഞ്ചിൽ വീണു പോയെ ആവും.... ഏതായാലും ഓളെ ഫാമിലിക്ക് യാതൊരു എതിർപ്പും ഇല്ലെന്ന് ഓളെ ഉപ്പ പറഞ്ഞു പോലും.... 
 
ഇനി ബാക്കി കാര്യങ്ങൾ ഒക്കെ മുതിർന്നവർക്ക് തീരുമാനിക്കാം എന്ന കരാറിൽ ആണ് അവർ ഇവിടുന്ന് പോയെ പോലും... 
 
ഇതൊക്കെ എപ്പോ ആണാവോ... 
 
ഏതായാലും റബി കാക്കുനെ കിട്ടിയാൽ ഓളെ ജാഡ കുറച്ചു കുറയും.... ന്നിട്ട് വേണം കാകുന്റെ കീഴിൽ ഓളെ ഒന്ന് പഠിപ്പിക്കാൻ....ഈ അതിന് വേറെ കാര്യം ഉണ്ട് ഞാൻ പിന്നെ പറഞ്ഞു തരാം ട്ടോ. 
 
ഏതായാലും Zannu ന്റെ വിവാഹം മുടങ്ങിയോണ്ട് എന്തായി... റബിക്ക് സെറ്റ് ആയില്ലേ.... ഷൈമ ഇനി നീയും കൂടെ ഉള്ളു മോളെ...  ( അനു  )
 
ഓൾ ഞങ്ങളെ നോക്കി കൊഞ്ഞനം കുത്തി.... ഉപ്പ വിളിച്ചപ്പോ മിഷു പോയി 
 
Zannu നോട് കുറച്ചു സംസാരിക്കാൻ ഉള്ളോണ്ട് ഞങ്ങൾ രണ്ടാളും മാറി നിന്ന്... 
 
💕💕💕💕💕💕💕💕💕💕💕
 
 
ഇനി എന്താ ഇക്കാ പ്ലാൻ.... പടച്ചോൻ നമ്മുടെ കൂടെ ഉണ്ട് എന്നുള്ള തെളിവ് ആണ് ഇന്ന് കണ്ടത്... 
 
ഇയ്യ് ഇങ്ങനെ ടെൻഷൻ ആവല്ലേ.... അവിടെ ഉപ്പ സപ്പോർട്ട് ആണ് ഉമ്മിയെ ഒന്ന് നന്നായി പതിപ്പിച്ചാൽ സോൾവ് ആയി... ബട്ട് ന്റെ പേടി ഇവിടെ എന്താവും ന്നാണ്.... 
 
 
ഇക്കാ ഞാൻ ഒരു കാര്യം പറയട്ടെ... ഓൻ മേരേജ് വേണ്ടാ പറഞ്ഞപ്പോ ഇന്ക് ഡാൻസ് ഒക്കെ കളിക്കാൻ തോന്നി.... 
 
_അയിന്_
 
അയിന് തേങ്ങ കൊല,,, ന്നെ  കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ... 
 
അയ്യേ അങ്ങനെ അങ്ങട് പോയാലോ....അനക് ഒരു സാധനം വേണ്ടേ.... 
 
എന്തുട്ട്... 
 
അതൊക്കെ ണ്ട് കണ്ണ് അടക്ക്... 
 
അയ്യടാ അത് പറ്റൂല... 
 
ന്ന ഒക്കെ കണ്ണ് അടക്കണ്ടേ ആ വായ ഒന്ന് പൂട്ട് ന്റെ ചെവി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ... 
 
ഷാനുക്ക ന്നെ ഇക്കയിലേക്ക് ചേർത്ത് നിർത്തി... ആ കണ്ണുകളിൽ ന്നോട് ഉള്ള മുഹബ്ബത്ത് തുളുമ്പി നിൽക്കുന്നു.... പടച്ചോനെ ഈ ജന്തു ന്റെ നോട്ടം കണ്ടിട്ട് കണ്ട്രോൾ വിട്ട് ഞാൻ വല്ലതും ചെയ്തു പോവോ എന്ന ന്റെ പേടി...
 
ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു കൊണ്ടേ ഇരുന്ന്.... ഇക്കാന്റെ ചുടുനിശ്വാസം ന്നിൽ പതിക്കാൻ തുടങ്ങി... അതിന് മുന്നെ ഹാർട്ട് പുറത്തു ചാടും എന്ന അവസ്ഥയും..... 
 
പെട്ടന്ന് ഒരു ഫ്ലവർവേയ്സ് വീണു പൊട്ടിയതും ഞങ്ങൾ രണ്ടും ഒരുമിച്ചു ഞെട്ടി... 
 
( തുടരും )
 
______________________________________
💙🖤റൂഹോട് ചേരും വരെ🖤💙 - 27

💙🖤റൂഹോട് ചേരും വരെ🖤💙 - 27

5
1752

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍🥀*   *(RoM@nt!C  Lov£ $toRy)*   *_Part_27_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   അയിന് തേങ്ങ കൊല,,, ന്നെ  കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ...    അയ്യേ അങ്ങനെ അങ്ങട് പോയാലോ....അനക് ഒരു സാധനം വേണ്ടേ....    എന്തുട്ട്...    അതൊക്കെ ണ്ട് കണ്ണ് അടക്ക്...    അയ്യടാ അത് പറ്റൂല...    ന്ന ഒക്കെ കണ്ണ് അടക്കണ്ടേ ആ വായ ഒന്ന് പൂട്ട് ന്റെ ചെവി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ...    ഷാനുക്ക ന്നെ ഇക്കയിലേക