Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 27

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍🥀*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_27_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
അയിന് തേങ്ങ കൊല,,, ന്നെ  കൊണ്ട് ഒന്നും പറയിപ്പിക്കണ്ടാ... 
 
അയ്യേ അങ്ങനെ അങ്ങട് പോയാലോ....അനക് ഒരു സാധനം വേണ്ടേ.... 
 
എന്തുട്ട്... 
 
അതൊക്കെ ണ്ട് കണ്ണ് അടക്ക്... 
 
അയ്യടാ അത് പറ്റൂല... 
 
ന്ന ഒക്കെ കണ്ണ് അടക്കണ്ടേ ആ വായ ഒന്ന് പൂട്ട് ന്റെ ചെവി കുറച്ചു റസ്റ്റ്‌ എടുക്കട്ടെ... 
 
ഷാനുക്ക ന്നെ ഇക്കയിലേക്ക് ചേർത്ത് നിർത്തി... ആ കണ്ണുകളിൽ ന്നോട് ഉള്ള മുഹബ്ബത്ത് തുളുമ്പി നിൽക്കുന്നു.... പടച്ചോനെ ഈ ജന്തു ന്റെ നോട്ടം കണ്ടിട്ട് കണ്ട്രോൾ വിട്ട് ഞാൻ വല്ലതും ചെയ്തു പോവോ എന്ന ന്റെ പേടി...
 
ഞങ്ങൾ തമ്മിൽ ഉള്ള അകലം കുറഞ്ഞു കൊണ്ടേ ഇരുന്ന്.... ഇക്കാന്റെ ചുടുനിശ്വാസം ന്നിൽ പതിക്കാൻ തുടങ്ങി... അതിന് മുന്നെ ഹാർട്ട് പുറത്തു ചാടും എന്ന അവസ്ഥയും..... 
 
പെട്ടന്ന് ഒരു ഫ്ലവർവേയ്സ് വീണു പൊട്ടിയതും ഞങ്ങൾ രണ്ടും ഒരുമിച്ചു ഞെട്ടി... 
 
ഉപ്പ ആണെങ്കിൽ തീരുമാനം ആയി എന്ന് വിചാരിച്ചു നോക്കിയതും.... ഞങ്ങടെ കുരിപ്പുകൾ ണ്ട് ഇളിച്ചു നിൽക്കുന്നു... 
 
ബ്ലഡി തെണ്ടികൾ.... നല്ലൊരു ചാൻസ് ആണ് മിസ്സ്‌ ആക്കിയേ അല്ലേലും ഇവന്മാരെ കൊണ്ട് ഇതിനെ പറ്റൂ... 
 
Zannu ആകെ ചമ്മിയ മട്ടിൽ ന്നെ നോക്കിയപ്പോ ഓളെ നോക്കി കണ്ണുരുട്ടി.... ഓൾ ഓളെ കുഞ്ഞി കണ്ണ് ഉണ്ട കണ്ണ് കാട്ടി തിരിച്ചു പേടിപ്പിച്ചു... 
 
ബല്ലാത്ത ജാതി.... നീ പോടീ ഉണ്ടകണ്ണി 
 
ഓൾ കേൾക്കേണ്ട താമസം... ഇങ്ങക്ക് എന്താ കണ്ണ് കാണുലെ ന്റെ കുഞ്ഞി കണ്ണ് ആണ് ഇങ്ങോട്ട് നോക്ക് എന്നും പറഞ്ഞിട്ട് ഓൾ മിഴികൾ   ചിമ്മി കളിക്കാൻ തുടങ്ങി... 
 
എന്താ രണ്ടിന്റെയും പൂതി.... ഇന്ന് ഈ വിവാഹം നടന്നിനി എങ്കിൽ രണ്ടിന്റെയും അവസ്ഥ ആലോചിച്ചു നോക്ക്... നമ്മടെ ജുബി പാവം ആയോണ്ട് ഇങ്ങനെ ഒക്കെ സംഭവിച്ചു ഈ 🙈🙈 ( അനു )
 
ഡാ കട്ടുറുമ്പേ ഇജ്ജ് ഒന്നും മിണ്ടണ്ട ഇന്കും അവസരം കിട്ടും... പാവം ന്റെ Zannu.... 
 
ഓൾ ന്നെ കൊഞ്ഞനം കുത്തി അവിടുന്ന് പോയി... 
 
 
രാത്രി ആയപ്പോ ഞങ്ങൾ എല്ലാം വീട്ടിലേക് മടങ്ങി 
 
💘💘💘💘💘💘💘💘💘💘💘
 
( ഷാനു )
 
വീട്ടിൽ എത്തിയ പാടെ കട്ട കലിപ്പിൽ നിൽക്കുന്ന ഉമ്മിനെ കണ്ടതും പന്തികേട് തോന്നി...ഇനിപ്പോ വലതും ചോദിച്ചാൽ വായയിൽ ഉള്ളത് കേൾക്കേണ്ടി വരും അതോണ്ട് ചോദിക്കണ്ട. 
 
ഉപ്പ ഉമ്മി തൊട്ട് അടുത്ത് തന്നെ ഉണ്ട്... റിയ എന്തെക്കെയോ ഇരുന്ന് എഴുതുന്നു ... ഓളെ അടുത്ത് ഓളെ ജെറിയും.... ഓൾ എഴുതുന്നെ അനുസരിച്ചു ജെറി ഉണ്ട് പേന പിടിക്കാൻ ശ്രമിക്കുന്നു ... 
 
 
പൂച്ച ആണ് പറഞ്ഞിട്ട് എന്താ ഒടുക്കത്തെ ബുദ്ധി അല്ലേ അവറ്റകൾക്ക്... 
 
ഉപ്പാനോട് എല്ലാം അറിഞ്ഞില്ലേ എന്ന് ആക്ഷൻ കാണിച്ചു ചോദിച്ചപ്പോ സൈറ്റ് അടിച്ചു... കൂടെ എല്ലാം കൈ വിട്ടു എന്നും. 
 
 
കുറച്ചു ഡേ ടെൻഷൻ അടിച്ചു നടന്നോണ്ട് ആണ് തോന്നുന്നു... വല്ലാത്ത ക്ഷീണം... സ്റ്റൈർ കേറാൻ നിന്നപ്പോ ഉമ്മി വിളിച്ചു... 
 
ഷാനു ഒന്ന് അവിടെ നിന്നെ...... ( ഉമ്മി )
 
എന്താ ഉമ്മി....
 
" എന്താ ഇത് " ഉമ്മി,, ഉമ്മിന്റെ ഫോൺ ന്റെ നേരെ നീട്ടി . അതിൽ തെളിഞ്ഞു വന്ന പിക് കണ്ടതും ന്റെ രക്തം തിളയ്ക്കാൻ തുടങ്ങി. 
 
നിന്നോട് ചോദിച്ചത് കേട്ടില്ലേ.... എന്താ ഇത്... ഓരോന്ന് കാട്ടി കൂട്ടിയിട്ട് ഒന്നും അറിയാത്ത ഭാവം നടിക്കാൻ അനക് എങ്ങനെ കയ്യുന്നു ഷാനു... 
 
നിന്നിൽ നിന്ന് ഇങ്ങനെ ഒന്നും ഞാൻ പ്രതീക്ഷിച്ചിട്ട് ഇല്ല... 
 
 
അതേയ് ഇങ്ങോട്ട് നോക്ക്,,,, എങ്ങോട്ട് എന്നല്ലേ ന്റെ അടുത്തേക്ക് ഞാനാ റിയ.. 
 
ഇങ്ങക്ക് വല്ലതും മനസ്സിലായോ... എവിടെലെ.. അടുത്ത് ഉള്ള ഇന്ക് പോലും ഒന്നും മനസ്സിലായിട്ടില്ല പിന്നെ അല്ലേ നിങ്ങൾക്... 
 
ഞാൻ ഇപ്പൊ പത്തിൽ ആയോണ്ട് കുറെ വർക് ചെയ്യാൻ ഉണ്ട്... ബട്ട് ശ്രദ്ധ ഫുൾ ഇവിടെ തന്നെ ആണ്... 
 
അപ്പൊ എന്താന്ന് നോക്കട്ടെ...ഉമ്മി ന്റെ ഫോൺക്ക് കുറെ നോക്കി എങ്കിലും ഒന്നും കണ്ടില്ല. 
 
ഷാനു നിനക്ക് ഒന്നും പറയാൻ ഇല്ലേ ( ഉമ്മി )
 
അവൾ എവിടെ റുഫൈദ  ( ഷാനു )
 
ഓളെ നീ ഇപ്പൊ കാണേണ്ട,,,, ആദ്യം ഇതിന് ഒരു തീരുമാനം ഉണ്ടാക്കാൻ നോക് എന്നിട്ട് മതി ഓളെ കാണലും സംസാരിക്കലും.. ( ഉമ്മി )
 
ന്റെ പൊന്ന് ഉമ്മി ഞാൻ അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കാ ഇങ്ങക്ക് എന്തിന്റെ കേടാ ഓളെ വാക്ക് കേട്ട് ന്നെ പഴി ചാരാൻ.. 
 
ഷാനു... ഇങ്ങനെ ഉരുണ്ട് കളിക്കല്ലേ തെളിവ് സഹിതം ന്റെ കയ്യിൽ ഉണ്ട്... ( ഉമ്മി )
 
ആദ്യം ആ കുരിശ്നെ കാണട്ടെ ന്നിട്ട് ബാക്കി തീരുമാനം എടുക്കാം എന്ന് പറഞ്ഞിട്ട് ഓളെ റൂം ലക്ഷ്യം വച്ചു പോയി.. 
 
💞💞💞💞💞💞💞💞💞💞💞
 
എല്ലാം ചെയ്തു വച്ചിട്ട് കിടക്കുന്ന കിടപ്പ് കണ്ടില്ലേ തടിച്ചി... 
 
നേരത്തെ കണ്ട ആ പിക് ഓർമ വന്നതും പിന്നെ പെണ്ണ് ആണെന്ന് ഒന്നും നോകീല... റുഫൈദ നെ ഒറ്റ ചവിട്ട് ചവിട്ടി... 
 
ദേ കിടക്കുന്നു പഴം ചക്ക വീണ പോലെ... 
ഓൾ എണീറ്റു നിന്നിട്ട് ന്നെ നോക്കി പേടിപ്പിക്കാൻ തുടങ്ങി... 
 
ഡീ കള്ള കെളവി.... നിനക്ക് നാണം എന്ന് പറയുന്നത് ഒന്നും ഇല്ലേ എന്തൊരു ജന്മം ആണെഡീ നിന്റേത്... 
 
ഓൾ ഇപ്പോഴും ഇതൊക്കെ എന്ത് എന്നുള്ള മട്ടിൽ ആണ്... 
 
" ഞാൻ കണ്ടത് സത്യം ആണോ " (ഷാനു  )
 
ആരോട് ചോദിക്കുന്നു ബെടക്ക് എന്തേലും മിണ്ടിയാൽ അല്ലേ... 
 
ഞാൻ ചോദിച്ചത് കേട്ടില്ല എന്നുണ്ടോ...  മനസ്സിൽ ആയിട്ടില്ല എങ്കിൽ ഒന്നുടെ വിശദമായി ചോദിക്കാം നിന്റെ വയറ്റിൽ വളരുന്ന കൊച്ചിന്റെ ഉത്തരവാദി ആരാണെന്ന്... 
 
എന്താ ഷാനു ഇത്... ഇത് ചോദിക്കാൻ മാത്രം ഉണ്ടോ നീ അല്ലാതെ ആരാ.... 
 
ചീ,, നിർത്തെഡീ,, കണ്ടവന്റെ കൂടെ ഒക്കെ തെണ്ടി കറങ്ങി ഓരോന്ന് ചെയ്തു വച്ചിട്ട് അവസാനം ന്റെ തലയിൽ കെട്ടി വക്കാം വിചാരിച്ചോ കോപ്പേ... 
 
എന്താ ഷാനു... ഒന്നുല്ലേലും നിന്റെ കുഞ്ഞ് അല്ലേ ഇന്റെ വയറ്റിൽ വളരുന്നെ ആ ഒരു റെസ്‌പെക്ട് എങ്കിലും തന്നുടെ ഇന്ക്... 
 
ഡീ,,, നിന്റെ അഭിനയം കണ്ടിട്ട് ഇന്ക് തരിച്ചു കേറുന്നുണ്ട്.... സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം ആരാടി അവൻ.... 
 
ഷാനു എന്തിനാ നീ മോളോട് ഇങ്ങനെ ചൂട് ആവുന്നേ.... ഏതായാലും സംഭവിക്കാൻ പാടില്ലാത്തതു സംഭവിച്ചു.. ഇനി അതിനെ പറ്റി പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല.... 
 
നമ്മൾ അല്ലാതെ ആരെങ്കിലും അറിയുന്ന മുന്നെ ഓളെ കഴുത്തിൽ ഒരു മഹർ കെട്ടി കൂടെ കൂട്ട്... എന്ന പിന്നെ ഇലക്കും മുള്ളിനും കേടില്ല... ( ഉമ്മി )
 
മനുഷ്യൻ ഇവിടെ ഭ്രാന്ത് പിടിച്ചു നിൽക്കുമ്പോ ഇടയിൽ വന്നു ഓരോന്ന് പറഞ്ഞാൽ ഉമ്മി ആണെന്ന് ഒന്നും ഞാൻ നോക്കില്ല......ഇവൾ പറഞ്ഞതു അല്ലാതെ ഇതിന്റെ ഉത്തരവാദി ഞാൻ ആണെന്ന് ഉള്ളതിന് വല്ല തെളിവും ഉണ്ടോ... 
 
 
ഉണ്ടല്ലോ എന്ന് പറഞ്ഞിട്ട് ഉമ്മി വേറെയും പിക്സ് കാണിക്കാൻ തുടങ്ങി.... ആദ്യം കാണിച്ചു തന്നത് ഓളെ റിസൾട്ട്‌ പോസിറ്റീവ് പ്രസ്‌കൃപ്ഷൻ ആയിരുന്നു... ഇപ്പൊ ദേ അവളും ഞാനും ഒരുമിച്ചു കിടക്കുന്ന കുറെ പിക്സ്...
 
ഇതെല്ലാം എഡിറ്റ്‌ പിക്സ് ആണെന്ന് ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാക്കാം... ഉമ്മി നെ പോലെ ഉള്ളവർക്ക് കയ്യില്ല.... 
 
ഇപ്പൊ ആ റുഫൈദ ന്റെ കരണം നോക്കി രണ്ടെണ്ണം പൊട്ടിക്കാൻ ഒക്കെ തോന്നുന്നു... ഉമ്മി ഉള്ളോണ്ട് മാത്രം ഓൾ രക്ഷപെട്ടു... 
 
കണ്ടവന്റെ വിയർപ്പ് ന്റെ തലയിൽ കെട്ടി വച്ചിട്ട് ഓൾക്ക് ഇന്നേ കെട്ടാൻ ഉള്ള പ്ലാൻ നടക്കില്ല കോപ്പേ... ഇതിനെല്ലാം നിനക്ക് തരാം ട്ടോ... (ഷാനു ആത്മ )
 
ഞാൻ മുറി വിട്ട് ഇറങ്ങിയതും ഉപ്പയും റിയയും ണ്ട് പുറത്തു നിക്കുന്നു... 
 
ഒന്ന് തീരുമ്പോയേക്കും അടുത്തത് ദേ ഇത് പോലെ വരും..... ഞാൻ ദയനീയമായി ഉപ്പാനെ നോക്കിയപ്പോ.. നമുക്ക് ശരിആക്കാം ഇപ്പൊ ഒന്നും ആലോചിക്കാൻ നിക്കണ്ട എന്ന് മാത്രം പറഞ്ഞു.. 
 
ഒരുകണക്കിന് അതന്നെ നല്ലത് അല്ലേൽ ന്നെ ഏതേലും മെന്റൽ ഹോസ്പിറ്റലിൽ തിരയെണ്ടി വരും...... 
 
ഫ്രഷ് ആയി വന്നു ഫോൺ നോക്കിയപ്പോ Zannu ന്റെ കുറെ മിസ്സ്ഡ് കാൾ.... 
 
💓💓💓💓💓💓💓💓💓💓💓
 
( Zannu )
 
ഈ കൊരങ്ങൻ ഇത് എവിടെ പോയി കിടക്ക.. ഓന്ക് എന്താ ഫോൺ എടുത്താൽ,, അല്ലേൽ ഏത് നേരത്തും കയ്യിൽ തന്നെ ആ കുന്ത്രാണ്ഡം ണ്ടാവുമല്ലോ... 
 
ഇനി ഇങ്ങോട്ട് വിളിക്കട്ടെ.... അപ്പൊ ഞാനും മൈൻഡ് ചെയ്യൂല ന്നോടാ കളി ബ്ലാഹ്.. 
 
പടച്ചോന്റെ ഓരോ കാര്യങ്ങളെ..... ഇന്ന് ഉറങ്ങി എണീറ്റപ്പോ പോലും വിചാരിക്കാത്ത പലതും ആണ് നടന്നെ.... 
 
ന്നാലും ആ കിളവൻക്ക് എന്തിനാ ന്റെ സ്വത്തുകൾ ഒക്കെ... ഇനി ഓൻ ഇങ്ങട്ട് വരട്ടെ തോന്നുമ്പോ കെട്ടാൻ ന്റെ പട്ടി നിന്ന് കൊടുക്കും.... 
 
പട്ടിയെ പറ്റി ചിന്തിച്ചപ്പോയേക്കും നായ ഓരി ഇടുന്ന ശബ്ദം കേട്ടതും വിന്ഡോ പോയി അടച്ച്... 
 
 
പാവം ഉപ്പച്ചി എല്ലാം പോയ സങ്കടത്തിൽ ആണ്... ന്നാലും ഓന്റെ കൈകളിൽ നിന്നും രക്ഷപെട്ടല്ലോ ഇന്ക് അത് മതി... 
 
ഇനിപ്പോ ഇവിടെ അടുത്ത് ഒന്നും ന്നെ കെട്ടിക്കാൻ ഉള്ള ആഗ്രഹം ണ്ടാവുല.. 
യോ യോ.. 
 
ഇനിപ്പോ അതിന്റെ ഇടയിൽ ആ കിളവൻ വരോ Zafir.... അങ്ങനെ എങ്കിൽ അതിന്റെ മുന്നെ ഷാനുക്കാനെയും കൊണ്ട്  ഞാൻ ഒളിച്ചോടും ഷാനുക്ക ആണേ സത്യം....
 
 
മിക്കവാറും ഞാൻ ഒറ്റക് ഓടേണ്ടി വരും,, ഒരു കാര്യത്തിന് വിളിച്ചാൽ പോലും ഫോൺ എടുക്കൂല ബ്ലഡി കേട്യോൻ..... 
 
ഓനെ മനസ്സിൽ പ്രാകി കൊണ്ട് ലാസ്റ്റ് ആയിട്ട് ഒന്നുടെ ട്രൈ ചെയ്തു.... 
 
 
" ഹലോ മൈ ഡിയർ കെട്യോൾ.... എവിടെണ് ഒരു വിവരവും ഇല്ലല്ലോ  "
 
കണ്ടോ കണ്ടോ ഓൻ പറയുന്നേ ന്റെ അടുത്ത് ണ്ടേൽ ഓന്റെ തലമണ്ട അടിച്ചു പൊട്ടിച്ചു ചോറും കൂട്ടാനും വച്ച് കളിക്കേനി.. ഹും 
 
" ഡീ പാത്തുമ്മ ഇജ്ജ് എന്താ ഒന്നും മിണ്ടാത്തെ... "
 
അങ്ങനെ വഴിക്ക് വാ ഞാൻ ഒന്നുടെ ജാഡ കാട്ടി മിണ്ടിയില്ല... ഈൗ. 
 
" ഹ്മ്മ് ആയിക്കോട്ടെ ഒന്നും സംസാരിക്കാൻ ഇല്ലല്ലോ അനക് മിണ്ടാനും വയ്യ എന്ന ഞാൻ വക്കാ ബൈ "
 
പടച്ചോനെ പണി പാളി...... തെറ്റി പോയ തിരിച്ചു കൊണ്ട് വരാൻ നല്ല പാട് ആണ് അതോണ്ട് Zannu വെറുതെ ഓനെ കലിപ്പ് ആക്കണ്ട,, ന്റെ മനസ്സ് ന്നോട് പറയുന്നേ ആണ് ട്ടോ... 
 
" അള്ളോഹ്,,, ഇക്കോയ് വക്കല്ലേ... പ്ലീച്.... ഞാൻ ഇങ്ങളെ പറ്റിച്ചേ ആണ് പോവല്ലേ..."
 
 ഇങ്ങള് എന്താ മിണ്ടാത്തെ ഇപ്പൊ മിണ്ടിയെ ആയോ പ്രശ്നം.... ഹോയ് പോയോ കൂയ്‌ കൂയ്‌ 
 
 
" ഡീ ഹംകേ ന്നെ കൊണ്ട് ഒന്നും പറയിപ്പിക്കാൻ നിക്കണ്ട... ഓരോ ടെൻഷൻ അടിച്ചു നിക്കുന്ന ഇടയിലാ അന്റെ ഓരോ... "
 
" അയിന് ഞാൻ എന്താ ചെയ്തേ..... ങ്ങൾ ഫോൺ എടുക്കാത്തോണ്ട് അല്ലേ.. കുറെ നേരായി അപ്പൊ ഇന്ക് സങ്കടം ആയി സോറി ഇനി ണ്ടാവുല.... "
 
ഞാൻ മിണ്ടിയാലും മിണ്ടിയില്ലേലും പ്രശ്നം ആയ്കോട്ടെ 
 
 
Zannusee,,,, ഇയ്യ് തെറ്റല്ലേ... ഞാൻ ഇന്ക് ദേഷ്യം വന്നപ്പോ പറഞ്ഞെ അല്ലേ മുത്തേ...സോറി ക്ഷമിക്ക് ട്ടോ... 
 
ഹ്മ്മ് ആയ്കോട്ടെ.... ഞാൻ ഒരു ഒഴിഞ്ഞ പാവ അല്ലേ സാരല്യ... ന്നാലും.... 
 
Zannu,, സോറി അത് വിട്... അതിനേക്കാൾ ഇമ്പോര്ടന്റ്റ്‌ ആയ വേറെ കാര്യം ണ്ട്.... 
 
ഓരോ പ്രശ്നം തീരുമ്പോയെക്കും അടുത്തത് വന്നു ലാൻഡ് ആവുന്നു.... 
 
ഇക്ക പറഞ്ഞെ കേട്ടപ്പോ ആ എരുമ റുഫൈദനോട് ദേഷ്യം വന്ന്.... ചേ ന്നാലും ഇങ്ങനെ ഓരോന്ന് പറയണോ... 
 
ഓളെ ന്റെ കയ്യിൽ കിട്ടിയാൽ ഞാൻ പീസ് പീസ് ആക്കും... ഓൾക്ക് ന്റെ കെട്യോനെ മാത്രം കിട്ടിയിട്ട് ഉള്ളു കള്ള ബലാൽ... 
 
ഷാനുക്ക പറഞ്ഞെ സത്യം ആണ് ഒന്ന് കയ്യുമ്പോൾ അടുത്തത്.... ഇതിന് ഒരു അവസാനം ഉണ്ടാവുലെ റബ്ബേ... 
 
ഒരുപാട് നേരം ഞങ്ങൾ സംസാരിച്ചു അധികവും ഓളെ പറ്റി തന്നെ തെണ്ടി കൊരങ്ങത്തി.... 
 
ന്റെ തെറി വിളി കേട്ടിട്ട് ഷാനുക്ക നിർത്താൻ പറഞ്ഞു അല്ലേൽ ഇനിയും വിളിച്ചേനെ... 
 
ന്നാലും ഇക്കാന്റെ ഉമ്മി എന്താ ഓളെ സൈഡ് നിക്കുന്നെ ഇക്ക അല്ലേ മോൻ.. അപ്പൊ ഷാനുക്കന്റെ ഇഷ്ടം അല്ലെ നോക്കെണ്ടെ. 
 
പെട്ടന്ന് മ്മളെ വിൻഡോ ന്റെ അടുത്ത് എന്തോ അനങ്ങുന്ന പോലെ... ഏയ്‌ തോന്നിയെ ആവും... 
 
അത് മൈൻഡ് ചെയ്യാതെ ഇക്കാനോട് ഇനിയുള്ള ഓരോ പ്ലാൻ പറഞ്ഞു നിന്ന്... 
 
അള്ളോഹ് ഈ വിൻഡോ ഞാൻ അടച്ചതല്ലേ.... പിന്നെ എന്താ താനെ തുറക്കുന്നു... 
 
" എന്താ Zannu വിന്ഡോ യോ "
 
വിന്ഡോ ന്റെ അടുത്ത് ഒരു രൂപം തെളിഞ്ഞു വരാൻ തുടങ്ങിയതും ന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി... 
 
ഫോൺ കയ്യിൽ നിന്നും ബാലൻസ് തെറ്റി വീഴാൻ പോയി... 
 
ഷാനുക്ക zannu zannu വിളിക്കുന്നെ എല്ലാം കേൾക്കുന്നുണ്ട്... 
 
ബട്ട് മുന്നിലെ ആളെ പ്രതീക്ഷിക്കാതെ കണ്ടതും നാവ് അനങ്ങിയില്ല... 
 
*( തുടരും... )*
 
Gys വായിക്കുന്നവർ ദയവു ചെയ്തു അഭിപ്രായം പറയൂ pls😔
💙🖤റൂഹോട് ചേരും വരെ🖤💙 - 28

💙🖤റൂഹോട് ചേരും വരെ🖤💙 - 28

5
1670

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_28_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   വിന്ഡോ ന്റെ അടുത്ത് ഒരു രൂപം തെളിഞ്ഞു വരാൻ തുടങ്ങിയതും ന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി...    ഫോൺ കയ്യിൽ നിന്നും ബാലൻസ് തെറ്റി വീഴാൻ പോയി...    ഷാനുക്ക zannu zannu വിളിക്കുന്നെ എല്ലാം കേൾക്കുന്നുണ്ട്...    ബട്ട് മുന്നിലെ ആളെ പ്രതീക്ഷിക്കാതെ കണ്ടതും നാവ് അനങ്ങിയില്ല...    _Zafir_ പതിയെ ന്റെ ചുണ്ടുകൾ മൊഴിഞ്ഞു.... അപ്പോ