നാട്ടുമ്പുറത്തെ കുളത്തിലുള്ള മുങ്ങി കുളി ഒന്നു വേറെ തന്നെയാണ്...
ചുറ്റവട്ടത്തുള്ള കുട്ടികളെല്ലാം കൂടി ചേരുമ്പം എന്തൊരു രസമാണ്....
ഓര്‍മകളിലെ ചില മധുരം നുകര്‍ന്ന അനുഭവങ്ങള്‍.....
ഇന്നും മനസ്സില്‍ മായാതെ അങ്ങനെ കിടക്കുന്നുണ്ട്...
ഒരു ദിവസം ആര്‍ത്തുല്ലസിച്ച് കളിച്ചുകൊണ്ടിരിക്കുകയായിരുന്നു... അപ്പോഴാണ് കൂട്ടുകാരുടെ ഇടയില്‍നിന്നും ചെറിയൊരു സംസാരം ഉയര്‍ന്നത്.
വേറെ ഒന്നുമല്ല..
ജലയക്ഷി...
അതിനെക്കുറിച്ചായിരുന്നു...... ചിലരുടെ മുഖത്ത് പേടിയും മറ്റുചിലരുടെ മുഖത്ത് കാര്യമറിയാനുള്ള ത്വരയുമായിരുന്നു..
എല്ലാവരും കാര്യമറിയാന്‍ കാതോര്‍ത്തിരുന്നു.
കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന കുളത്തിന്‍റെ കുറച്ച്മാറി ഒരു കെട്ടിടമുണ്ട്. നേരത്തെ വലിയ പ്രതാപിമാരായിരുന്നു അവിടെ താമസ്സിച്ചിരുന്നത്.
പിന്നെ എപ്പോഴോ കാലപ്പഴക്കവും എല്ലാം വന്നപ്പോള്‍ നശിഞ്ഞു ആരും തന്നെ അങ്ങോട്ടേയ്ക്ക് പോകാറില്ല.
അവിടെയും ഒരു കുളമുണ്ട് പക്ഷെ വലുതാണ്...... നല്ല ആഴമുള്ളതും.
അവിടത്തെ കുളത്തിലെ നീരുറവതന്നെയാണ് കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുന്ന കുളത്തിലേയ്ക്കും എത്തുന്നത്.
നേരത്തെ ചെറിയകുളത്തില്‍ വച്ച് ചെറുതല്ലാത്ത പല അപകടങ്ങളും നാട്ടുകാര്‍ക്ക് വന്നിട്ടുള്ളതുകൊണ്ടും.
എല്ലാവരും പേടിച്ച് നാട്ടു സഭയോട് കാര്യം പറഞ്ഞു.
അതിനോടനുബന്ധിച്ച്.
തറവാട്ടുകുളത്തിലെയും പുറത്തെ ചെറിയകുളത്തിലെയും നീരുറവകാരണമാണെന്നും ചെറിയ കുളം ഒരിക്കലും അശുദ്ധി വരുത്താനു പാടില്ലന്നും തീരമാനമായി....
അതുകഴിഞ്ഞുള്ള ദിവസങ്ങളില്‍ പെണ്‍കുട്ടികള്‍ കുളത്തില്‍നിന്നും വെള്ളം കോരുന്നതിന് ആ നാട്ടിലുള്ള സ്ത്രീകള്‍ തടഞ്ഞു.
ദിവസങ്ങള്‍ പലതും കൊഴിഞ്ഞുവീണു.....
ഒരു സുപ്രഭാതത്തില്‍ നാട്ടുകാരുടെ കരച്ചിലും ബഹളവും കേട്ടാണ് നാടും നാട്ടുകാരും ഉണര്‍ന്നത്.
വെള്ളമെടുക്കാന്‍ വന്ന കുറച്ച് പേര്‍ ഇപ്പോഴും അവിടെതന്നെ താടിക്കും കൈകൊടുത്ത് വെള്ളത്തിലേക്ക്നോക്കിനില്‍ക്കുന്നു.
എന്തുചെയ്യണമെന്നോ ഒന്നും ആര്‍ക്കും അരിയില്ലായിരുന്നു.
വേറെന്നുമല്ല.....
ചെറിയകുളത്തിലെ വെള്ളത്തിന് നിറം മാറി.....
നാട്ടുകാരെല്ലാം ചേര്‍ന്ന് ആളുകളെയെല്ലാം പിരിച്ചുവിട്ടു.
നാട്ടിലെ കുറച്ച് പ്രായമായ ആളുകള്‍ ചേര്‍ന്ന് ജോത്സ്യന്‍റെ അടുത്തുപോയി പ്രശ്നം വച്ചുനോക്കി അതില്‍നിന്നും മനസ്സിലായത്.
തീണ്ടാരിയായ ആരോ കുളത്തിലെ വെള്ളം അശുദ്ധിയാക്കിയതാണെന്നും തെളിഞ്ഞു.
നാട്ടുസഭ വീണ്ടു കൂടിയപ്പോള്‍ അത് നാട്ടുകാരെ ഉണര്‍ത്തിക്കുകയും ചെയ്തു.
പിന്നെ കുളത്തിന്‍റെ കാര്യത്തിനുള്ള പരിഹാര കര്‍മ്മങ്ങളും ചെയ്യുമെന്ന് നാട്ടുകൂട്ടം പറഞ്ഞു.
*********************
നാളുകള്‍ കഴിയുന്തോറും വെള്ളത്തിന് തെളച്ചമില്ലാതെയും മഞ്ഞയും ഓറഞ്ചും നിറമുള്ള വെള്ളം നിലനിക്കുകയും ചെയ്തു. ആളുകള്‍ക്ക് വെള്ളം ഉപയോഗിക്കാന്‍ പറ്റാത്ത വിധം മാറിയിരിക്കുന്നു.
പിന്നെ പൂജയും ആവാഹന കര്‍മ്മങ്ങളെല്ലാം ചെയ്ത് കുളത്തിന്‍റെ അങ്ങേകരയില്‍ ഒരു ചെറി ഇരിപ്പിടവും നല്‍കി ജലയക്ഷിയെ കുടിയിരുത്തി....
മുടങ്ങാതെ വിളക്ക് വെയ്ക്കാനായി ആളുകളെയും ഏര്‍പ്പെടുത്തി.
ശരിക്കും ചെറിയ കുളത്തിന്‍റെ അടുത്താണ് കുടിയിരുത്തിയതെങ്കിലും ദര്‍ശനം തറവാടും കുളവുമായിരുന്നു.
വേറെ ആര്‍ക്കുമറിയാത്ത അല്ലെങ്കില്‍ നാട്ടുസഭക്കാര്‍ പരസ്യമാക്കാതിരുന്ന വേറെരു കാര്യമെന്തെന്നാല്‍
ആ നാടിന്‍റെ ഒത്ത നടുക്കാണ് ആ പ്രതിഷ്ഠയുള്ളത്.
അതേപ്പിന്നെ യാതൊരു വിധ ശല്യങ്ങളോ അപകടങ്ങളോ നാട്ടുകാര്‍ക്കുവന്നിട്ടില്ല..
നാടിനുകാവലായി ചെറിയ കുളത്തിന്‍റെ അടുത്ത് ഇപ്പോഴും ആ ജലയക്ഷി പ്രതിഷ്ഠ നിലനില്‍ക്കുന്നു.
***********
കുട്ടികളെല്ലാവരും കുളത്തിന്‍റെ അങ്ങേ കരയിലേക്ക് നോക്കി.
രാവിലെ ആരോ കത്തിച്ച ദീപം ഇപ്പോഴും കെടാതെ കാറ്റില്‍ ചെറുതായൊന്നുലഞ്ഞ് കത്തിക്കൊണ്ടിരിക്കുന്നു.