Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു Chapter 68

നിരഞ്ജൻറെ സ്വന്തം പാറു Chapter 68
 
അന്നും മായ ഹോസ്പിറ്റലിൽ പോയില്ല. നിരഞ്ജനെ വിളിക്കുകയോ, ഹോസ്പിറ്റലിൽ പോകുകയോ ഒന്നും തന്നെ അവൾ ചെയ്തില്ല. അത് വേണം എന്ന് അവൾക്ക് തോന്നിയില്ല. കാരണം അവനെ നോക്കാൻ വീട്ടിൽ നിന്നും ആളു വന്നിട്ടുണ്ട്. പിന്നെ തനിക്ക് അതിൽ ഇടപെടേണ്ട കാര്യമില്ല എന്ന് അവർ തീരുമാനിച്ചിരുന്നു.
 
അവൾ നിരഞ്ജനെ പറ്റി അന്വേഷിച്ചില്ലെങ്കിലും ഓഫീസിലെ എല്ലാ കാര്യങ്ങളും സ്മൂത്തായി കൊണ്ടു നടന്നിരുന്നു.
 
സ്റ്റെല്ലായും ഒത്തിരി ബിസിയായിരുന്നു.
മായ ചെയ്യുന്നതെല്ലാം നിരഞ്ജനെ അറിയിച്ചു കൊണ്ടിരുന്നു. വർക്കിൽ എന്തെങ്കിലുമുണ്ടെങ്കിൽ email കൂടി കമ്മ്യൂണിക്കേഷൻ ചെയ്യുന്നുണ്ടായിരുന്നു. ആ കാര്യത്തിൽ രണ്ടു പേർക്കും ഒരു ഈഗോയും ഉണ്ടായിരുന്നില്ല.
 
അതല്ലാതെ അവരുടെ ഇടയിൽ അന്ന് ഹോസ്പിറ്റലിൽ വെച്ച് ഉണ്ടായ heat conversation നു ശേഷം ഇതുവരെ ഒരു സംസാരവും ഉണ്ടായിട്ടില്ല.
 
അടുത്ത ദിവസവും അങ്ങനെ പ്രശ്നങ്ങളില്ലാതെ കടന്നു പോയി.
 
എന്നാൽ അതിനു അടുത്ത ദിവസം മായ ഓഫീസിൽ പതിവു പോലെ 9 മണിക്ക് തന്നെ എത്തി.
 
നിരഞ്ജൻറെ കാബിൻ ഡോർ തുറന്ന് അകത്ത് കടന്നതും അവൾ സ്റ്റക്കായി നിന്നു പോയി.
 
നിരഞ്ജൻ ഓഫീസിൽ ഉണ്ടായിരുന്നു. അന്ന് അവൻ ഓഫീസിൽ വരുമെന്ന് അവൾ പ്രതീക്ഷിച്ചിരുന്നില്ല. 
 
അതുകൊണ്ടു തന്നെ ക്യാബിനിൽ കയറുന്നതിനു മുൻപ് അവൾ നോക്ക് ചെയ്യാതെയാണ് കയറി വന്നത്.
 
അകത്ത് നിരഞ്ജൻ അവൻറെ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. 
 
എന്നാൽ അവനെ കൂടാതെ ചിത്തിരയും ആ റൂമിൽ ഉണ്ടായിരുന്നു. നിരഞ്ജനു അടുത്തു തന്നെ നിൽക്കുന്നുണ്ടായിരുന്നു ചിത്തിര.
മോഡേണായി ഡ്രസ്സ് ഒക്കെ ചെയ്തു, നന്നായി മേക്കപ്പ് ഒക്കെ ഇട്ട്, നല്ല സുന്ദരിക്കുട്ടി ആയിട്ടാണ് അവൾ വന്നിരിക്കുന്നത്.
 
എന്നാൽ ക്യാബിനിലേക്ക് നോക്ക് ചെയ്യാതെ മായ കയറി വന്നത് കണ്ടതും ഉറഞ്ഞു തുള്ളി കൊണ്ട് ചിത്തിര പറഞ്ഞു.
 
“Uncultured bitch. Don't you have any manners?”
 
“നിരഞ്ജൻ ഈ കമ്പനിയുടെ സിഇഒ ആണ്. ഒരു സാധാരണ എംപ്ലോയി ആയ താൻ ഇങ്ങനെയാണോ സിഇഒ യുടെ ക്യാബിനിൽ കയറി വരുന്നത്? ഒന്ന് നോക്ക് ചെയ്തു കടന്നുവരാൻ പോലുമുള്ള മര്യാദ നിനക്ക് ഇല്ലേ?”
 
ചിത്തിര നിന്ന് കസറുകയാണ്.
 
എന്നാൽ നിരഞ്ജൻ ഒന്നും പറയാതെ എല്ലാം കേട്ടു കൊണ്ട് ഒരു വശത്തായി അവൻറെ ചെയറിൽ ഇരിപ്പുണ്ടായിരുന്നു.
 
താൻ ഇത്രയൊക്കെ പറഞ്ഞിട്ടും നിരഞ്ജൻ ഒന്നും പറയാത്തത് കണ്ടപ്പോൾ ചിത്തിരക്ക് വളരെ സന്തോഷം തോന്നി. അത് അവളിൽ ആവേശം നിറച്ചു. കിട്ടിയ അവസരം ഒട്ടും കളയാതെ അവൾ പുളഞ്ഞാടി.
 
ചിത്തിര അവസരം മുതലാക്കുക ആണെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ മായ അവൾ പറയുന്നത് മുഴുവനും കേട്ടു കൊണ്ട് മറുപടി പറയാതെ വെറുതെ നിന്നു.
 
ഏകദേശം ചിത്തിരയ്ക്ക് പറയാനുള്ളത് പറഞ്ഞു കഴിഞ്ഞതും മായ ചിത്തിരയെ ശ്രദ്ധിക്കാതെ നിരഞ്ജനെ നോക്കി പറഞ്ഞു.
 
“Niranjan, there is a meeting lined up at 10. If you don't mind, please inform Stella about your plan. Accordingly, I can manage rest.”
 
മായ പറയുന്നതു കേട്ട് നിരഞ്ജന് മനസ്സിൽ ചിരി പൊട്ടി. അത് അടക്കിപ്പിടിച്ച് നിരഞ്ജൻ മായയെ നോക്കി പറഞ്ഞു.
 
“I don't have time to talk to Stella now.”
 
അതുകേട്ട് മായ പറഞ്ഞു.
 
“Ok you carry on. I will manage this meeting.”
 
അതും പറഞ്ഞ് തിരിഞ്ഞു നടക്കുന്ന മായയെ നോക്കി നിരഞ്ജൻ പറഞ്ഞു.
 
താൻ പറഞ്ഞത് മായ തെറ്റിദ്ധരിച്ചിരിക്കുകയാണ് എന്ന് നിരഞ്ജന് മനസ്സിലായി. അതുകൊണ്ടു തന്നെ അവൻ ചോദിച്ചു.
 
“Maya, did I told you that I am not attending this meeting?”
 
അവൻറെ ആ ചോദ്യം കേട്ട് അവൾ തിരിഞ്ഞു നിന്നു കണ്ണുകൊണ്ട് എന്താണ് എന്ന ഭാവത്തിൽ ചോദിച്ചു.
 
പിന്നെ പറഞ്ഞു.
 
“ഞാൻ കരുതി നിങ്ങൾ ഇന്ന് ബിസി ആയിരിക്കും എന്ന്. മാത്രമല്ല മാഡം നിങ്ങളെ ഓഫീസിൽ തന്നെ വെയിറ്റ് ചെയ്യുന്നു.”
 
അവളുടെ സംസാരം കേട്ട് നിരഞ്ജൻറെ നീലക്കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി.
 
‘ഈ കുട്ടി പിശാചിന് ഞാൻ ചിത്തിരയുടെ കൂടെ നിൽക്കുന്നതും പോകുന്നതും ഒന്നും ഒരു പ്രശ്നവും ഇല്ല എന്നാണ് തോന്നുന്നത്. ഇതിനെ ഞാൻ എന്തു ചെയ്യണം ഈശ്വരാ.’
 
അങ്ങനെ ആലോചിച്ച് നിരഞ്ജൻ അവർക്ക് മറുപടി നൽകി.
 
“I am attending this meeting with my PE. Please be ready by 9.45.”
 
അവൻ പറഞ്ഞത് കേട്ട് മായ പറഞ്ഞു.
 
“Ok Niranjan.”
 
എന്നാൽ താൻ മായയെ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് അതൊന്നും ഒരു പ്രശ്നമല്ലെന്ന് കണ്ട ചിത്തിര ദേഷ്യത്തോടെ മായയെ നോക്കി നിൽക്കുകയായിരുന്നു.
 
നിരഞ്ജനും മായയുടെ തണുത്ത പ്രതികരണം അത്ഭുതമായിരുന്നു. അവൻ കരുതിയത് ചിത്തിരയെ മുന്നിൽ കിട്ടിയാൽ മായ കുടഞ്ഞിടും എന്നായിരുന്നു.
 
തൻറെ പാറുവിനെ കൂടുതൽ അറിയും തോറും അവൻറെ മനസ്സിൽ സന്തോഷം അലയടിക്കുകയായിരുന്നു.
 
എങ്കിലും തൻറെ മനസ്സിലെ സന്തോഷം മറച്ചു പിടിച്ച് നിരഞ്ജൻ പറഞ്ഞു.
 
“Maya, she is Dr Chittira. എൻറെ ഹെൽത്ത് ശരിയാകും വരെ എൻറെ കൂടെ കാണും.”
 
“Oho Niranjan, why are you saying like this. We will share our life till the end.”
 
ഒരു സെക്സി ലൂക്കോഡേയും ടോണിലും അവൾ പറഞ്ഞത് കേട്ട് നിരഞ്ജൻ ഇടകണ്ണിട്ടു മായയെ നോക്കി.
 
അവിടെ അതൊന്നും ഒരു തരി പോലും ഏൽക്കുന്നതായി അവനു തോന്നിയില്ല.
അതുകണ്ട് ദേഷ്യത്തിൽ നിരഞ്ജൻ മനസ്സിൽ പറഞ്ഞു.
 
‘ഈ കുട്ടി പിശാചിന് ഇതൊന്നും പോര എന്നാണ് തോന്നുന്നത്. നല്ല ഡോസ് തന്നെ കൊടുക്കണം’
 
എന്ന് അവൻ മനസ്സിൽ കരുതി.
 
എൻറെ പാറുവിൻറെ മൗനവൃതം എത്ര വരെ പോകുമെന്ന് നമുക്ക് നോക്കാം.
 
എന്നാൽ തനിക്കുള്ള ഇൻസ്ട്രക്ഷൻ കിട്ടിയ മായ തിരിഞ്ഞു മറ്റൊന്നുമാലോചിക്കാതെ അവളുടെ സീറ്റിലേക്ക് നടന്നതും ചിത്തിര ഉറക്കെ ചോദിച്ചു.
 
“Where are you going, Maya? Go out of this cabin. we must do lots of personal talks.”
 
എന്നാൽ ചിത്തിര പറയുന്നതൊന്നും കേട്ടതായി പോലും മായ ഭാവിച്ചില്ല. അവൾ നേരെ സോഫയിൽ ചെന്നിരുന്നു തൻറെ വർക്ക് തുടങ്ങി.
 
അതുകണ്ട് ചിത്തിരയ്ക്ക് തന്നെ അപാടെ അവഗണിക്കുന്ന മായയ്ക്ക് ഒന്നു കൊടുക്കാനാണ് തോന്നിയത്.
 
തന്നെ അവഗണിച്ച് സോഫയിൽ ഇരിക്കുന്ന മായയുടെ കൈ പിടിച്ച് ചിത്തിര വലിച്ചു.
 
എന്നാൽ മായ തൻറെ കയ്യിലേക്കും അവളുടെ മുഖത്തേക്കും മാറി മാറി നോക്കി. പിന്നെ എഴുന്നേറ്റ് നിന്ന് ചിറ്റയുടെ മുഖത്തു നോക്കി തന്നെ പറഞ്ഞു.
 
“Madam, നിങ്ങൾക്ക് രണ്ട് ഓപ്ഷൻ ഉണ്ട്. Either you can go to his flat or go to some hotel for your personal time.”
 
“നിങ്ങൾ നേരത്തെ പറഞ്ഞ പോലെ ഇത് ഒരു ഓഫീസാണ്. ഞാൻ ഇവിടെ ഒരു സാധാരണ എംപ്ലോയിയും. If you harass me again I have to give a complaint against you both to the POSH committee. And one more thing, next time use your tongue how much you want no issues, but not physical. Please keep this in mind. I will not repeat things.”
 
“ഞാൻ ഒരു സാധാരണ തേർഡ് ക്ലാസ് പെണ്ണാണ്. അതുകൊണ്ടു തന്നെ എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. പക്ഷേ നിങ്ങൾക്ക് അങ്ങനെയല്ല. So be careful next time when you think of raiseing your hand on me.”
 
അവളുടെ വാക്കുകൾ നല്ല ഉറച്ചതായിരുന്നു, എങ്കിലും സമാധാനത്തോടെയാണ് അവൾ അത്രയും പറഞ്ഞത്.
 
എന്നാൽ ഇതെല്ലാം കേട്ട് ചിത്തിരയുടെ ചോര തിളയ്ക്കാൻ തുടങ്ങിയിരുന്നു.
 
“മായ, നീ ഈ ചിത്തിരയെ ഭീഷണിപ്പെടുത്താൻ മാത്രം വളർന്നുവോ?”
 
അവൾ പറയുന്നത് കേട്ട് മായ പുഞ്ചിരിയോടെ അവളോട് പറഞ്ഞു.
 
“അങ്ങനെ തോന്നിയെങ്കിൽ തിരുത്തേണ്ട. അങ്ങനെ കരുതുന്നതിൽ ഒരു തെറ്റുമില്ല.”
 
അവരുടെ സംസാരം തുടർന്നാൽ നന്നാകില്ല എന്ന് മനസ്സിലാക്കിയ നിരഞ്ജൻ പറഞ്ഞു.
 
“Maya, are you ready? shall we move?”
 
“Sure Niranjan.”
 
അത്രയും മാത്രം പറഞ്ഞ ശേഷം തൻറെ ലാപ്ടോപ്പും എടുത്ത് മായ റെഡിയായി പുറത്തേക്ക് നടന്നു.
 
നിരഞ്ജൻ ചിത്തിരയെ നോക്കി പറഞ്ഞു.
 
“Chittira, give company to Stella till I come back from the meeting.”
 
അതുകേട്ട് അല്പം നിരാശയോടെ തന്നെ ചിത്തിര നിരഞ്ജനോട് ചോദിച്ചു.
 
“What are you saying Niranjan? You don't want me to accompany you to your meeting? നിനക്ക് പെട്ടെന്ന് എന്തെങ്കിലും സംഭവിച്ചാൽ എന്നെ പോലെ ഒരു ഡോക്ടർ കൂടി വേണ്ടെ നിരഞ്ജൻ.”
 
അവൾ കൊഞ്ചി പറഞ്ഞതും ഡോറിൻറെ അടുത്തെത്തിയ മായ ഒന്ന് തിരിഞ്ഞു അവരെ രണ്ടുപേരെയും നോക്കി. പിന്നെ ഡോർ തുറന്ന് പുറത്തു പോയി.
 
Stalla യേ കണ്ടു.
 
മായയെ കണ്ട സ്റ്റെല്ലാ ചിരിച്ചു കൊണ്ട് ചോദിച്ചു.
 
“അകത്തെ സാധനം എങ്ങനെയുണ്ട്?”
 
“എന്ത് സാധനം?”
 
മായാ മനസ്സിലാകാതെ ചോദിച്ചു.
 
“ചിത്തിര മേടം... “
 
“ഓ... അതാണോ? തനിക്ക് അടുത്തേക്ക് വരുന്നുണ്ട് ഒരു കമ്പനിക്ക്.”
 
“നിരഞ്ജനും ഞാനും മീറ്റിങ്ങിന് പോവുകയാണ്.”
 
“എൻറെ ദൈവമേ... കാലത്ത് 5 മിനിറ്റ് കൊണ്ട് തന്നെ എന്നെ 100 തവണ കൊന്നു. ഇനി എന്താണാവോ അടുത്തത്. ജൂലിയ ഉണ്ടായിരുന്നെങ്കിൽ എന്തെങ്കിലും പണിയായിരുന്നു.”
 
Stella യുടെ വർത്തമാനം കേട്ട് മായ പതിയെ ചിരിച്ചു.
 
എന്നാൽ ഈ സമയം തന്നെ നിരഞ്ജനും അവനോടൊപ്പം ചിത്തിരയും ക്യാബിന് പുറത്തേക്കു വന്നു.
 
മായ ഒന്നും പറയാതെ നിരഞ്ജന് ഒപ്പം മീറ്റിംഗ് റൂമിലേക്ക് നടന്നു.
 
ഇന്നത്തെ കസ്റ്റമർ ദ്രുവ് എൻറർപ്രൈസിൻറെ MD യും CEO യും കൂടിയാണ്. മായയുമായി മൂന്നു മീറ്റിംഗ് കഴിഞ്ഞതാണ് ദ്രുവ് എൻറർപ്രൈസിൻറെ.
 
ഓണറും എംഡി യുമായ ദേവദാസും മകൻ ദ്രുവ് ദേവദാസും ആണ് ഫൈനൽ മീറ്റിങ്ങിന് ആയി വന്നിരിക്കുന്നത്.
 
ഇന്നത്തെ മീറ്റിംങ്ങോടെ ഈ ഡീൽ ക്ലോസ് ചെയ്തു വർക്ക് എത്രയും പെട്ടെന്ന് സ്റ്റാർട്ട് ആക്കാൻ ആണ് എല്ലാവരുടെയും ഉദ്ദേശം.
 
മായയും നിരഞ്ജനും മീറ്റിംഗ് റൂമിൽ ചെന്നതും ദേവദാസും, ദ്രുവും എഴുന്നേറ്റു നിന്നു.
 
മായ ആദ്യം ദേവദാസിന് ഷെയ്ക്ക് ഹാൻഡ് നൽകി. പിന്നെ ദ്രുവിനും.
 
അതിനു ശേഷം അവൾ നിരഞ്ജനെ അവർക്ക് പരിചയപ്പെടുത്തി കൊടുത്തു.
 
എന്നാൽ മായ ആ മീറ്റിംഗ് റൂമിൽ വന്നപ്പോൾ തൊട്ട് ദ്രുവിൻറെ നോട്ടം മായയിൽ ആണെന്നത് നിരഞ്ജനെ വല്ലാതെ അസ്വസ്ഥനാക്കിയിരുന്നു. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ മായ ദേവദാസും ആയി ഡീൽ ക്ലോസ് ചെയ്യുന്ന തിരക്കിലായിരുന്നു.
 
നിരഞ്ജനും മായയോടൊപ്പം കൂടിയതോടെ കാര്യങ്ങൾ വേഗം ഒരു കരയ്ക്കടിപ്പിച്ചു.
 
 അടുത്ത ഒരാഴ്ച ദ്രുവും അവൻറെ അസിസ്റ്റൻറ്ഡും നിരഞ്ജൻറെ ഓഫീസിൽ വന്ന് കാര്യങ്ങൾ മനസ്സിലാക്കാം എന്ന് തീരുമാനിച്ചു ഡീൽ ക്ലോസ് ചെയ്തു.
 
എല്ലാം കഴിഞ്ഞ് ഒരു ചെറിയ ലൂസ് ടോക്ക് നടത്തുകയായിരുന്നു നിരഞ്ജനും ദ്രുവും ദേവദാസും. മായക്ക് ഇതിലൊന്നും താൽപര്യമില്ലെങ്കിലും അവൾ അവിടെ തന്നെ ഇരിക്കേണ്ടി വന്നു.
 
ഇടയ്ക്ക് ദേവദാസ് നിരഞ്ജനോട് പറഞ്ഞു.
 
“Your PE is really intelligent and smart.”
 
“അതും ഒരു reason ആണ് ഈ ഡീലിന്. ഇത്തരം ഒരു ബിസിനസ് ഡീലിന് മായ ആദ്യം വന്നപ്പോൾ ഞാനോർത്തത് ഇതെന്താ കുട്ടികളെ ആണോ എന്നാണ്. എന്നാൽ പ്രസേൻറ്റേഷൻ തുടങ്ങി അഞ്ചു മിനിറ്റ് കൊണ്ട് തന്നെ എൻറെ ചിന്ത പൂർണമായും തെറ്റാണെന്ന് മായ തെളിയിച്ചു കഴിഞ്ഞിരുന്നു.”
 
ദേവദാൻറെ സംസാരം കേട്ടിട്ടും നിരഞ്ജൻ ഒന്നും പറഞ്ഞില്ല. അവൻ പുഞ്ചിരിയോടെ എല്ലാം കെട്ടിരിക്കുകയായിരുന്നു.
 
“പിന്നെ ദ്രുവാണ് പറഞ്ഞത് മായയുടെ പ്രസൻറ്ഏഷ്ൻ അവൻ ഒരു ബിസിനസ് മീറ്റിൽ കേട്ടിരുന്നു with your father Naredran Menon. പരിചയപ്പെടാൻ ഒന്നും പറ്റിയില്ല എന്നും പറഞ്ഞു.”
 
അച്ഛൻ പറഞ്ഞത് കേട്ട് ദ്രുവാണ് ബാക്കി പറഞ്ഞത്.
 
“ആ മൂന്നു ദിവസവും ബിസിനസ് മീറ്റ് കഴിഞ്ഞാൽ ആളുമുങ്ങുമായിരുന്നു പാർട്ടിക്ക് ഒന്നും വെയിറ്റ് ചെയ്യാതെ, അല്ലേ മായ?”
 
മായയെ തന്നെ നോക്കി ചോദിക്കുകയായിരുന്നു ദ്രുവ്.
 
അതിന് മറുപടി എന്ന പോലെ മായ പറഞ്ഞു.
 
“എനിക്ക് പാർട്ടിയിൽ ഒന്നും വലിയ താല്പര്യമില്ല.”
 
“But you can't escape from our party. I am expecting you and Niranjan.”
 
ദ്രുവ് പറഞ്ഞു നിർത്തിയതും നിരഞ്ജൻ പറഞ്ഞു.
 
“Sure, we will be there, after all, it's our project and she is the one who closes the deal.”
 
നിരഞ്ജൻ പറഞ്ഞത് കേട്ട് ദേവദാസ് പറഞ്ഞു.
“Absolutely right Niranjan... So, we will meet next weekend.”
 
അത്രയും പറഞ്ഞു ദേവദാസ് രണ്ടുപേർക്കും ഷെയ്ക്ക് ഹാൻഡ് നൽകി.
 
“We will meet on Monday I will be here for a week time.”
 
അത്രയും പറഞ്ഞ ശേഷം ദ്രുവും രണ്ടുപേർക്കും ഷെയ്ക്ക് ഹാൻഡ് നൽകി.
പിന്നെ ഇറങ്ങാൻ നേരം ദ്രുവ് മായയോട് പറഞ്ഞു.
 
“I will disturb you next week while I am here Maya.”
 
അതിന് മായ നൽകിയ മറുപടി ഇങ്ങനെയാണ്.
നിരഞ്ജൻറെ സ്വന്തം പാറു  Chapter 69

നിരഞ്ജൻറെ സ്വന്തം പാറു  Chapter 69

4.9
14609

നിരഞ്ജൻറെ സ്വന്തം പാറു  Chapter 69   “Work is not a disturbance at all for me. I am always available for it. ONLY FOR BUSINESS TALK.”   അത്രയും അവൻറെ മുഖത്തു നോക്കി പറഞ്ഞു അവൾ മുന്നോട്ടു നടന്നു.   എന്നാൽ ദ്രുവ് അവൾ പോകുന്നതും നോക്കി നിൽക്കുന്നത് ദേഷ്യത്തോടെ നിരഞ്ജൻ നോക്കി നിന്നു.   ദേവദാസിൻറെ മനസ്സിൽ അവളോടുള്ള ആരാധന കൂടുകയാണുണ്ടായത്.   ബിസിനസ് നോളേജ് മാത്രമല്ല, ആരുടെ മുഖത്തു നോക്കി വേണ്ടത് പറയാൻ ഉള്ള കഴിവും ഇവൾക്കുണ്ട്. അത് അയാൾക്ക് നന്നായി ഇഷ്ടപ്പെട്ടു.   നിരഞ്ജനോട് ഒന്നു കൂടി യാത്ര പറഞ്ഞു ദേവദാസ് ദ്രുവിനൊപ്പം പുറത്തേക്ക് നടന്നു. നിരഞ്ജൻ നേരെ പോയത് മായയെ കാണാനാണ്.   Stella യുടെ ക്യാബിനിൽ ച