Aksharathalukal

നിനക്കായ്‌ ഈ പ്രണയം (60)

മദ്യലഹരിയിൽ നിലത്തു കിടന്നുഴലുകയായിരുന്നു ആകാശ്. എന്തൊക്കെയോ അവ്യക്തമായി പറയുന്നുമുണ്ട്. രഘുവും ഷാജിയും പരസ്പരം നോക്കി..

"ആകാശ്... ആകാശ്..." ഷാജി അവനെ പൊക്കി എഴുന്നേൽപ്പിച്ചു മുഖത്ത് തട്ടി..

ആകാശ് മെല്ലെ കണ്ണുതുറന്നു അവനെ നോക്കി.. പിന്നെയും കണ്ണുകൾ കുഴന്നുകൊണ്ട് അടച്ചു.

"ആകാശ്.. മിലി.. മിലി എവിടെ?" ഷാജി അവനെ കുലുക്കിക്കൊണ്ട് ചോദിച്ചു.

"മിലി..." അവളുടെ പേര് ഒന്ന് ഉരുവിട്ടതല്ലാതെ ആകാശ് ഒന്നും പറഞ്ഞില്ല.

രഘു നേരെ ചെന്നു ടേബിളിൽ ഇരുന്നിരുന്ന ജഗ് എടുത്തു അതിലെ വെള്ളം ആകാശിന്റെ തലയിലൂടെ ഒഴിച്ചു. എന്നിട്ട് അവന്റെ മുഖത്ത് ആഞ്ഞടിച്ചു.

"പറയടാ... പട്ടീ.. മിലി എവിടെ? നീ അവളെ എന്ത് ചെയ്തു?" അവന്റെ കോളറിൽ കുതിപിടിച്ചു രഘു ചോദിച്ചു.

"അഹ്.. മിലി.. ഞാൻ.. ഇറങ്ങുമ്പോ.. അവളുടെ.. അവളെ.. നഷ്ടപ്പെട്ടു... അവൾ.. ക്യാബിനിൽ.. " അവ്യക്തമായി ആകാശ് എന്തൊക്കെയോ പറഞ്ഞു.

"രഘു... ഇവന് ഒന്നും അറിയും എന്ന് തോന്നുന്നില്ല.." ഷാജി പറഞ്ഞു.

രഘു ആകാശിനെ തള്ളി താഴെയിട്ട് എഴുന്നേറ്റു.

"പിന്നെ.. മിലി.. അവൾ എവിടെ പോയി? ഇനി വീട്ടിലേക്കു ഏങ്ങാനും?" ആകാശിന്റെ വീട്ടിൽനിന്നും ഇറങ്ങിക്കൊണ്ട് ഷാജി ചോദിച്ചു.

"ഞാൻ ലോഹി മാഷിനെ വിളിച്ചിരുന്നു. ജാനകിയമ്മയും മിനിമോളും ഇപ്പൊ വിശാലിന്റെ വീട്ടിൽ ആണത്രേ.. വീട് വിൽക്കാൻ ഇട്ടിരിക്കുകയാണ്.. അവിടെ ആരും ഇല്ല.. ജാനകിയമ്മയുടെ നമ്പർ എന്ന് പറഞു തന്ന നമ്പർ ഔട്ട്‌ ഓഫ് കവറേജ് ഏരിയ ആണ്.." രഘു നിരാശയോടെ പറഞ്ഞു.

"ഇനി മായയുടെ അടുത്ത് ഏങ്ങാനും?" ഷാജി ചോദിച്ചത് കേട്ട് രഘു മായയുടെ നമ്പർ ഡയൽ ചെയ്തു.

*******************

"ഇല്ല രഘുവേട്ടാ.. എന്നെ വിളിച്ചില്ല.." മായ ഫോണിലൂടെ പറഞ്ഞു.

"ഉം.. അമ്മ മിനിമോളുടെ അഡ്മിഷന് പോയിരിക്കുവാ.. അവൾക്കു ബോംബെ ഐ ഐ ടി യിൽ ആണ് അഡ്മിഷൻ. വിശാൽ മാമനും ഉണ്ട്.." മായയുടെ മുഖത്തെ പരിഭവം കണ്ടുകൊണ്ട് ആണ് നിരഞ്ജൻ മുറിയിലേക്ക് കയറി വന്നത്.

അവളെ വീക്ഷിച്ചുകൊണ്ട് അവൻ ബെഡിലേക്ക് ഇരുന്നു.

"ഞാൻ മാമന്റെ വീട്ടിൽ ചോദിച്ചിട്ട് പറയാം.. എന്നാലും ചേച്ചി അങ്ങോട്ട് പോകും എന്ന് തോന്നുന്നില്ല.. ഓക്കേ.." മായ ഫോൺ കട്ട് ചെയ്തു.

"ആരാ?" നിരഞ്ജൻ ചോദിച്ചു.

"രഘുവേട്ടൻ ആണ്.. ചേച്ചിയെ കാണാനില്ലെന്നു.." അതു പറഞ്ഞപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞു.

നിരഞ്ജൻ അവളുടെ നിറഞ്ഞ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു. മായ അവളുടെ ഫോൺ എടുത്തു വിശാലിന്റെ വീട്ടിലെ ഫോൺ നമ്പർ സേർച്ച്‌ ചെയ്തുകൊണ്ട് ഇരിക്കുമ്പോൾ നിരഞ്ജൻ അവളുടെ കയ്യിൽ പിടി മുറുക്കി.

"നീ ഇപ്പൊ ആരെയാ വിളിക്കാൻ പോകുന്നത്?" അവൻ ചോദിച്ചു.

"ഞാൻ മാമന്റെ വീട്ടിലേക്കു.." മായ മറുപടി പറഞ്ഞു.

"ങ്ഹാ.. അതൊക്കെ പിന്നെ വിളിക്കാം... ഇപ്പൊ നീ വന്നു കാട്ടിളിലോട്ട് കിടന്നേ.. " നിരഞ്ജൻ അവളുടെ കൈ പിടിച്ചു വലിച്ചുകൊണ്ട് പറഞ്ഞു.

"അതു ഏട്ടാ.. ചേച്ചി..." മായ കൈ വിടുവിക്കാൻ ശ്രമിച്ചികൊണ്ട് പറഞ്ഞു.

"ഇതിനിപ്പോ അധികം നേരം ഒന്നും വേണ്ടല്ലോ.. നിന്റെ ചേച്ചിക്ക് അതിനുള്ളിൽ വല്ലതും സംഭവിക്കുകയാണെങ്കിൽ സംഭവിക്കട്ടെ.." അവൻ അവളെ ബെഡിലേക്ക് തള്ളി.

"പതുക്കെ ഏട്ടാ.. കുഞ്ഞു.." വീഴ്ചയുടെ ആഘാതത്തിൽ വയറിൽ കൈ വച്ചുകൊണ്ട് അവൾ പറഞ്ഞു.

"അതൊന്നും ഇപ്പൊ ഇതിനു ഒരു തടസം അല്ല.. അടങ്ങി കിടക്കടീ.." അവളുടെ കാലുകൾ വലിച്ചു നേരെ ഇട്ടു അവൻ അവളുടെ വസ്ത്രങ്ങൾ ഉരിഞ്ഞു മാറ്റി. സ്നേഹ സ്പർശനങ്ങളോ വാക്കുകളോ ഇല്ലാതെ അവളിലേക്ക് അവൻ പ്രവേശിച്ചപ്പോൾ വേദനകൊണ്ടു അവൾ ബെഡ്ഷീറ്റിൽ കൈ കൊരുത്തു വലിച്ചു.

അവന്റെ ആവശ്യങ്ങൾക്ക് ശേഷം അവൻ എഴുന്നേറ്റ് പോകുമ്പോൾ അവളുടെ കണ്ണിലൂടെ ഒരിറ്റു കണ്ണീർ ഉതിർന്ന് വീണു.

***************************

"മായയ്ക്കും ഒന്നും അറിയില്ല എന്നാ പറയുന്നത്.." ഫോൺ കട്ട് ചെയ്തുകൊണ്ട് രഘു പറഞ്ഞു.

"ഇനി ഒന്നും നോക്കാൻ ഇല്ല രഘു.. നമുക്ക് പോലീസിൽ വിവരം അറിയിക്കാം.. "ഷാജി പറഞ്ഞു. "എനിക്ക് അറിയാവുന്ന ഒരാൾ ഉണ്ട്.. എസ്‌ പി ആണ്.. ഞാൻ അവനെ ഒന്ന് വിളിക്കട്ടെ.."

ഷാജി ഫോൺ എടുത്തു സംസാരിച്ചു തിരിഞ്ഞു നോക്കുമ്പോൾ ജീപ്പിന്റെ ബോണറ്റിൽ കൈ വച്ചു തലയിൽ താങ്ങി നിൽക്കുന്ന രഘുവിനെ ആണ് കണ്ടത്. ഷാജി അവന്റെ തോളിൽ കൈവച്ചപ്പോൾ അവൻ ഷാജിയുടെ തോളിലേക്ക് ചാരി..

"ഷാജി.. എന്റെ മിലി.." രഘുവിന്റ ശബ്ദം ഇടറി.

"ഹേയ്.. നോ മാൻ.. മിലിക്ക് ഒന്നും വരില്ല.. നമ്മളോട് ലോക്കൽ സ്റ്റേഷനിൽ ഒരു ക്യാമ്പ്ലൈന്റ്റ് കൊടുക്കാൻ പറഞ്ഞു.. വാ.." ഷാജി രഘുവിനെ പിടിച്ചു വണ്ടിയിൽ കയറ്റി.

സ്റ്റേഷനിലേക്ക് ഉള്ള വഴിയിൽ ആയിരുന്നു രഘുവിന്റെ ഓഫീസ്.. ഓഫീസ് ബിൽഡിങ്ങിന്റെ അടുത്ത് എത്തിയപ്പോൾ രഘുവിനു അവന്റെ ഹൃദയം ക്രമതീതമായി മിടിക്കുന്നത് പോലെ തോന്നി. അവൻ അവന്റെ നെഞ്ചിൽ കൈ വച്ചു.

"ഷാജി.. നീ വണ്ടി ഒന്ന് നിർത്തു. നമുക്ക് ഓഫീസിൽ ഒന്നുകൂടി നോക്കാം.. " രഘു പറഞ്ഞു.

താഴത്തെ ഫ്ലോറിൽ ഒരു സെക്യൂരിറ്റി മാത്രമേ ഉണ്ടായിരുന്നുള്ളു. അയ്യാൾ പാതി മയക്കത്തിൽ ആയിരുന്നു. രഘു അയ്യാളെ തട്ടി വിളിച്ചു.

"ഇല്ല സർ.. സർ വിളിച്ചപ്പോൾ ഞാൻ തേർഡ് ഫ്ലോർ വരെ പോയി നോക്കിയതാ.. പക്ഷേ ആരെയും കണ്ടില്ല.. ലൈറ്റ് എല്ലാം ഓഫ് ആണ്.. " സെക്യൂരിറ്റി പറഞ്ഞു.

"എങ്കിൽ നമുക്ക് പോകാം രഘു.." ഷാജി തിരക്ക് കൂട്ടി.

"വരട്ടെ.. ഇവിടുത്തെ ലൈറ്റിങ് മുഴുവൻ മോഷൻ ഡീറ്റെക്ടിങ് ആണ്. എംപ്ലോയീസ് ലൈറ്റ് ഓഫ് ചെയ്യാതെ പോകുന്നത് നിർത്താൻ ചെയ്തത് ആണ്. നമുക്ക് ഒന്ന് അകത്തു പോയി നോക്കാം.. ഇനി മിലി അൺകോൺഷ്യസ് മറ്റോ ആണെങ്കിലോ? അല്ലെങ്കിൽ അവൾ അകത്തു ലോക്ക് ആയി എന്ന് അറിയുമ്പോൾ ഫോൺ എടുത്തു വിളിക്കില്ലേ?" രഘു പറഞ്ഞപ്പോൾ ആണ് അത്തരം ഒരു സാധ്യത ഷാജിയും ഓർത്തത്.

അവർ രണ്ടു പേരും ഒരുമിച്ചു അകത്തേക്ക് ഓടി. രഘു വേഗം ഓഫീസിന്റെ വാതിൽ തുറന്നു. അവർ അകത്തു കയറുന്നത് അനുസരിച്ചു ലൈറ്റുകൾ മിന്നി മിന്നി കത്തി.

"മിലി..." രഘുവിന്റെ ശബ്ദം.

"മിലി.." അതിനു പുറകെ ഷാജിയുടെ ശബ്ദവും മുഴങ്ങി.

പക്ഷെ അവിടെ ആകെ കേൾക്കാമായിരുന്നത് രാത്രി മാത്രം വർക്ക് ചെയ്യുന്ന രീതിയിൽ സെറ്റ് ചെയ്തിരുന്ന ഓട്ടോമാറ്റിക് വാക്വം ക്‌ളീനാറിന്റെ മുരൾച്ച മാത്രം ആയിരുന്നു.

ഷാജിയും രഘുവും ഓരോ ക്യാബിനിലും കൊറിഡോറിലും ടോയ്ലറ്റുകളിലും കയറി നോക്കി നടന്നു. പെട്ടന്ന് എന്തോ രഘുവിന്റെ കാലിൽ തട്ടി. താഴോട്ട് നോക്കിയപ്പോൾ കണ്ട കാഴ്ച്ചയിൽ അവൻ അലറി വിളിച്ചു.

"മിലി......"

രഘുവിന്റെ അലർച്ച കേട്ട് ഷാജി അങ്ങോട്ടേക്ക് ഓടി. അവിടെ അവൻ കണ്ടത് ചോരയിൽ കുളിച്ചു കിടക്കുന്ന മിലിയെയും അവളെ കൈകളിൽ എടുത്തു പിടിച്ചിരിക്കുന്ന രഘുവിനെയും ആണ്.

(തുടരും...)

മായാ ഫാൻസിന് വേണ്ടി അവളെ തിരിച്ചു കൊണ്ട് വന്നിട്ടുണ്ട്.

ആ പിന്നെ അപ്പൊ അടുത്ത് തന്നെ മിലി തട്ടി പോകും അങ്ങനെ നമ്മുടെ കഥ അവസാനിക്കും..

അപ്പൊ.. പാക്കലാം.. 
 


നിനക്കായ്‌ ഈ പ്രണയം (61)

നിനക്കായ്‌ ഈ പ്രണയം (61)

4.5
3150

"രഘു..." ലോഹിമാഷിന്റെ വിളി കേട്ടതും രഘു കരഞ്ഞു കൊണ്ട് അദ്ദേഹത്തെ കെട്ടി പിടിച്ചു. മാഷിന്റെ പിന്നിലായി സാരിതലപ്പുകൊണ്ട് കണ്ണു തുടച്ചു ലില്ലിയും നിന്നിരുന്നു. രഘുവിനെ ഒന്ന് അശ്വസിപ്പിച്ചു മാഷ് ഷാജിയുടെ അരികിലേക്ക് നടന്നു. "എന്താ സംഭവിച്ചത്?" മാഷ് ചോദിച്ചു. "ഗ്ലാസ് വാളിൽ ഇടിച്ചതു ആണ് എന്ന് തോന്നുന്നു.. ഗ്ലാസ് പൊട്ടി ശരീരത്തിൽ മുറിവുണ്ട്.. ചോര വാർന്നു കിടക്കുകയായിരുന്നു. ഞങ്ങൾ കാണുമ്പോൾ ബോധം ഇല്ല.." പറയുമ്പോൾ ഷാജിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു. "ജാനകിയമ്മ ബോംബെക്കു പോയിരിക്കുകയാണ്.. ട്രെയിനിൽ ആകും.. റേഞ്ച് ഇല്ല. വിശാലിന്റെ വീട്ടിലേക്