Aksharathalukal

നിരഞ്ജൻറെ സ്വന്തം പാറു  Chapter 70

നിരഞ്ജൻറെ സ്വന്തം പാറു  Chapter 70
 
എന്നാൽ നിരഞ്ജൻ Stella യെ വിളിക്കാൻ ചിത്തിരയെ പറഞ്ഞയച്ച ശേഷം ഉള്ള നിരഞ്ജൻറെ വാക്കുകളാണ് തനിക്ക് എന്താണ് സംഭവിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കി തന്നത്. അത് അവൾക്ക് ഒരു ഷോക്കായിരുന്നു. തൻറെ അവസ്ഥ ഓർത്ത് അവൾക്ക് സങ്കടവും നാണക്കേടും കണ്ണുകളിലൂടെ മുത്തുമണികൾ ആയി പുറത്തു വന്നു. ഡെലിവറിക്ക് ശേഷം ഇതുവരെ മെൻസസ് വന്നിരുന്നില്ല. അതുകൊണ്ടു തന്നെ അവൾ അതിന് prepared ആയിരുന്നില്ല.
 
തൻറെ ഇട്ടിരിക്കുന്ന ഡ്രസിലും, താൻ ഇരിക്കുന്ന സോഫയിലും എല്ലാം ബ്ലഡ് ആയ തൻറെ അവസ്ഥ ഇനി ഒരാൾ കൂടി കാണുന്നത് അവൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതുകൊണ്ട് തന്നെയാണ് സ്റ്റെല്ലയെ വിളിക്കേണ്ട അമ്മയെ വിളിക്കണമെന്ന് നിരഞ്ജനോട് അവൾ ആവശ്യപ്പെട്ടത്. ഇങ്ങനെ ഒരു അവസ്ഥയിൽ അമ്മയെ കാണാനാണ് അവൾക്ക് തോന്നിയത്.
 
എന്നാൽ തൻറെ നിസ്സഹായ അവസ്ഥ കണ്ട് മനസ്സിലാക്കി പെരുമാറുന്ന നിരഞ്ജനോട് അവൾക്ക് ആദ്യമായി ബഹുമാനം തോന്നി.
അങ്ങനെ ഓരോന്ന് ആലോചിച്ച് കിടക്കുമ്പോഴാണ് പെട്ടെന്ന് നിരഞ്ജൻറെ സെൽഫോൺ അടിച്ചത്. അന്നേരമാണ് മായ ആ സത്യം മനസ്സിലാക്കിയത്.
 
നിരഞ്ജൻ തൻറെ അരികിൽ ഇരിക്കുന്നതും, നിരഞ്ജൻറെ നെഞ്ചിൽ തലചായ്ച്ച് ആണ് താൻ ഇത്രയും നേരം കിടന്നിരുന്നത് എന്നും, നിരഞ്ജൻ ഒരു കൈ കൊണ്ട് തൻറെ മുടി തഴുകുന്നുണ്ടായിരുന്നു എന്നും അവൾ ഒരു ഉൾക്കിടിലത്തോടെ അറിഞ്ഞു.
 
പിടഞ്ഞു എഴുന്നേൽക്കാൻ തുടങ്ങിയ മായയെ അവൻ ഒരു കൈ കൊണ്ട് അവിടെ തന്നെ പിടിച്ചു കിടത്തി. പിന്നെ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.
 
“അവിടെ അടങ്ങി കിടക്കെടി. അല്ലെങ്കിൽ നിന്നെ ഞാൻ ബലമായി എൻറെ കൂടെ എന്നും കിടത്തും.”
 
“എത്ര വയ്യെങ്കിലും മൂശട്ട സ്വഭാവത്തിന് ഒരു കുറവുമില്ല. നിനക്ക് എൻറെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ ബുദ്ധിമുട്ടുള്ളതു പോലെ, എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല നിൻറെ പേഴ്സണൽ കാര്യങ്ങളിൽ ഇടപെടാൻ. നിൻറെ ഏതവസ്ഥയിലും നിന്നെ നോക്കാൻ എനിക്ക് ഒരു വിഷമവുമില്ല. സന്തോഷമേയുള്ളൂ കേട്ടോടി കുട്ടിപിശാച്ചേ... “
 
മായ നിരഞ്ജൻ പറയുന്നത് കേട്ട് എന്തു പറയണം, ചെയ്യണമെന്നറിയാതെ അവനെ തന്നെ തുറിച്ചു നോക്കിക്കൊണ്ടിരുന്നു.
 
മായയുടെ ആ നോട്ടം കണ്ടു അവന് ചിരി വരുന്നുണ്ടായിരുന്നു. അവൻ അവളെ നോക്കിക്കൊണ്ട് തന്നെ കോൾ അറ്റൻഡ് ചെയ്തു. പെട്ടെന്ന് തന്നെ കോൾ അവസാനിപ്പിച്ചു.
 
ആ സമയമാണ് നിരഞ്ജൻ മായയുടെ കഴുത്തിൽ ശ്രദ്ധിച്ചത്. അവൻറെ മുഖം പെട്ടെന്നു തന്നെ ദേഷ്യത്താൽ ചുവന്നു.
 
“മായ നിൻറെ കഴുത്തിലെ മാല എവിടെയാണ്?”
 
നിരഞ്ജൻറെ ദേഷ്യത്തോടെയുള്ള ചോദ്യം കേട്ടപ്പോഴാണ് മായയും അതിനെപ്പറ്റി ആലോചിച്ചത്.
 
അന്ന് നിരഞ്ജൻറെ തറവാട്ടിലെ ഫംഗ്ഷൻ കഴിഞ്ഞ ശേഷം ഡ്രസ്സ് ചേഞ്ച് ചെയ്തു. ഡ്രസ്സും ഓർണമെൻസ്സും നിരഞ്ജനു തിരിച്ചു കൊടുത്തപ്പോൾ നിരഞ്ജൻ ഒന്നും മിണ്ടാതെ അതിൽ നിന്നും ആ ഡയമണ്ട് pendent എടുത്ത് തൻറെ കഴുത്തിൽ കെട്ടിക്കൊണ്ട് അവൻ പറഞ്ഞിരുന്നു.
 
“ഇനി ഇത് ഇവിടെ കിടക്കട്ടെ. ഞാൻ തന്നതൊന്നും തിരികെ എടുക്കുന്ന സ്വഭാവക്കാരൻ അല്ല. ഒരു കാര്യത്തിൽ മാത്രം വ്യത്യാസം ഉണ്ട്. അത് നിനക്ക് പതിയെ മനസ്സിലാവും.”
 
“ഇത് നിൻറെ ദേഹത്ത് അണിഞ്ഞു കാണാനാണ് എനിക്കിഷ്ടം. അതിനു വേണ്ടിയാണ് ഞാനിത് വാങ്ങിയതും. ഇനി നീ ഇതെങ്ങാനും അഴിച്ചാൽ.... പിന്നെ ഞാനൊന്നും ആലോചിക്കില്ല. ഒരു നല്ല ആലിലത്താലി തന്നെ നിൻറെ കഴുത്തിൽ ഞാൻ ചാർത്തും. നിരഞ്ജൻ ആണ് പറയുന്നത്. ഓർമ്മയിരിക്കട്ടെ.”
 
അന്ന് പിന്നെ മായയ്ക്ക് അതിനെപ്പറ്റി ഒന്നും സംസാരിക്കാൻ പറ്റിയില്ല. അവനുമായി തർക്കിച്ച് ഏതെങ്കിലും രീതിയിൽ ആ യാത്ര മുടക്കിയാലോ എന്ന് പേടിയുള്ളതു കൊണ്ട് മായ അന്ന് ഒന്നും പറഞ്ഞില്ല.
 
ഡെയിലി ഡയമണ്ട് ഒക്കെ ഇട്ടു നടക്കാനുള്ള ആഗ്രഹം ഒന്നും അവൾക്ക് ഉണ്ടായിരുന്നില്ല. മാത്രമല്ല അത് നിരഞ്ജൻറെതാണ്. അത് കൊണ്ടു തന്നെ അവൾക്ക് അതിനോട് താൽപര്യമുണ്ടായിരുന്നില്ല.
 
അവൾ അതെല്ലാം അന്നു തന്നെ വീട്ടിലെ കബോർഡിൽ വച്ച് പൂട്ടിയിരുന്നു. ഒന്നും മിണ്ടാതെ ഇരിക്കുന്ന മായയെ നോക്കി നിരഞ്ജൻ ദേഷ്യത്തോടെ പറഞ്ഞു.
 
“ദേ വയ്യാത്തതു കൊണ്ട് നീ ഇന്ന് എൻറെ കയ്യിൽ നിന്നും രക്ഷപ്പെട്ടു. അല്ലെങ്കിൽ ഇപ്പോൾ തന്നെ നിന്നെ ഞാൻ അമ്പലത്തിൽ കൊണ്ടു പോയി താലി കെട്ടിയേനെ. മണ്ടേ നീ ഓഫീസിൽ വരുമ്പോൾ ആ മാലയും കൊണ്ടു വേണം വരാൻ. എനിക്ക് തന്നെ അത് നിൻറെ കഴുത്തിൽ കെട്ടി തരണം.”
 
മായ ഒന്നും പറയാതെ തലയാട്ടി. പിന്നെ തലതാഴ്ത്തി കൊണ്ട് പറഞ്ഞു.
 
“നിരഞ്ജൻ, നിങ്ങൾ തന്ന എല്ലാ ഓർണമെൻസ്സും എക്സ്പെൻസീവ് ആണ്. എനിക്ക് അത് afford ചെയ്യാൻ പറ്റില്ല. അത് നഷ്ടപ്പെട്ടാൽ തിരിച്ചു തരാൻ എനിക്ക് ആകില്ല. അതുകൊണ്ടാണ് ഞാൻ...”
 
“Maya, no more arguments... അത് നഷ്ടപ്പെടാതെ നീ നോക്കുമെന്ന് എനിക്കറിയാം. ഇനി നഷ്ടപ്പെട്ടാലും അതുപോലെ എത്ര വേണമെങ്കിലും ഞാൻ വാങ്ങിത്തരും നിനക്ക്.”
 
“പിന്നെ നീ പറഞ്ഞത് ശരിയാണ്. ആ മാലയ്ക്ക് നല്ല വിലയുണ്ട്. അതിൻറെ മോണിറ്ററി വാല്യൂ അല്ല ഞാൻ പറഞ്ഞത്. അണിയുന്ന ആളുടെ വിലയാണ് വിലമതിക്കാനാകാത്തത്. My Jan...”
 
“അതൊക്കെ പോട്ടെ, നീ എന്തിനാണ് കൊച്ചുകുട്ടികളെപ്പോലെ കരഞ്ഞത്?”
 
നിരഞ്ജൻറെ ആ ചോദ്യത്തിന് മായ തലകുനിച്ചു കൊണ്ട് പറഞ്ഞു.
 
“ഞാൻ അറിയാതെ... ഒട്ടും prepair അല്ലായിരുന്നു അതുകൊണ്ടാണ്...”
 
അവൾക്ക് അതിനെ പറ്റി സംസാരിക്കാൻ നല്ല വിഷമം ഉണ്ട് എന്ന് മനസ്സിലാക്കിയ നിരഞ്ജൻ പിന്നെ അതിനെ പറ്റി സംസാരിച്ചില്ല.
 
അവളുടെ മൂഡ് മാറ്റാനായി അവൻ പറഞ്ഞു.
 
“എന്തായാലും ഈ സോഫ ഒക്കെ ഒന്നു മാറ്റാൻ സമയമായി.”
 
അതുകേട്ട് മായ പറഞ്ഞു.
 
“ഞാൻ ഇനി Stella യോടൊപ്പം ഇരുന്നോളാം.”
 
“അതെന്താ അങ്ങനെ?”
 
നിരഞ്ജൻ സംശയത്തോടെ അവളോട് ചോദിച്ചു.
 
“ചിത്തിര ഇടയ്ക്കിടയ്ക്ക് പറയുന്നുണ്ടായിരുന്നു അവൾക്ക് personal ടോക്കിനു സാധിക്കുന്നില്ല ഞാനിവിടെ ഉള്ളതു കൊണ്ട് എന്ന്. അതുകൊണ്ടാണ് ഞാൻ...”
 
മായ പറഞ്ഞു തീരും മുൻപ് നിരഞ്ജൻ അവളുടെ രണ്ട് ഷോൾഡറിൽ പിടിച്ച് അവളുടെ കണ്ണുകളിൽ നോക്കി ദേഷ്യത്തോടെ ചോദിച്ചു.
 
“മായ, നിന്നോട് ഞാൻ എന്താണ് നാട്ടിൽ വച്ച് പറഞ്ഞത്? എന്നെ വീതിച്ചു കൊടുക്കാൻ നിൽക്കണ്ട എന്ന് പറഞ്ഞത് നീ മറന്നുവോ... അതോ ഞാൻ ഇടയ്ക്കിടയ്ക്ക് നിന്നെ ഓർമ്മിപ്പിക്കാൻ പനിഷ്മെൻറ്റ് തന്നു കൊണ്ടിരിക്കണം എന്നാണോ?”
 
അതും പറഞ്ഞ് അവൻ അവളുടെ ചുണ്ടിൽ ഒരു കുഞ്ഞു കിസ്സ് നൽകി.
 
“നീ ശക്തി ഒക്കെ വെച്ച് next week വായോ. അപ്പോൾ ശരിക്കും പണിഷ്മെൻറ് ഒക്കെ നല്ല രീതിയിൽ തന്നെ തരാം കേട്ടോ. ഇപ്പോൾ നിനക്ക് അത് താങ്ങാനുള്ള ശക്തി ഇല്ല. അതുകൊണ്ട് ഈ കുഞ്ഞു കിസ്സിൽ നിർത്തുകയാണ്.”
 
നിരഞ്ജൻറെ പ്രവർത്തിയും വർത്തമാനവും കേട്ട് മായ പറഞ്ഞു.
 
“Niranjan, don't do this again...”
 
അവൾ പറഞ്ഞു തീരും മുൻപേ ഡോറിൽ നോക്ക് ചെയ്യുന്ന സൗണ്ട് കേട്ടു. നിരഞ്ജൻ മായയെ ഒന്ന് നോക്കി പിന്നെ പറഞ്ഞു.
 
“ഒന്നു കൂടി Stay away from Dhruv.”
 
അതിനു ശേഷം അവളുടെ നെറുകയിൽ ഒരു ചുംബനം നൽകി മായയെ സോഫയിൽ ശ്രദ്ധയോടെ പിടിച്ചിരുത്തി അവൻ എഴുന്നേറ്റ് ഡോർ തുറന്നു.
 
ലളിതയും Stella യും ചിത്തിരയും ഉണ്ടായിരുന്നു ഡോറിനു മുന്നിൽ. Stella പറഞ്ഞു.
 
“മായയുടെ അമ്മ വന്നിട്ടുണ്ട്.”
 
അതുകേട്ട് നിരഞ്ജൻ അവരെ നോക്കി. പിന്നെ പുഞ്ചിരിയോടെ പറഞ്ഞു.
 
“അമ്മ വായോ. മായ അകത്തുണ്ട്.”
 
അവർ സങ്കടത്തോടെ നിരഞ്ജനെ നോക്കി ചോദിച്ചു.
 
“എൻറെ കുട്ടിക്ക് എന്താണ് പറ്റിയത്?”
 
“അമ്മ പേടിക്കുക ഒന്നും വേണ്ട. അവൾക്ക് ഒരു കുഴപ്പവുമില്ല. അമ്മ വായോ എൻറെ കൂടെ.”
 
അതും പറഞ്ഞ് നിരഞ്ജൻ അമ്മയുടെ തോളിൽ കൈയിട്ട് അകത്തേക്ക് നടന്നു.
 
ആ സമയം ചിത്തിര Stella യെ തള്ളി മാറ്റി അവളും അകത്തു കയറി. എന്നാൽ അത് കണ്ടു ദേഷ്യത്തോടെ നിരഞ്ജൻ തിരിഞ്ഞു സ്റ്റെല്ലയോട് പറഞ്ഞു.
 
“Take her away from here right now. If you can't, call the security.”
 
അതുകേട്ട് ചിത്തിര പൊട്ടിത്തെറിച്ചു.
 
“Niranjan, what nonsense are you talking? ഞാൻ ഇവിടെ നിന്നാൽ എന്താണ് കുഴപ്പം? After all, I am a doctor. Don't you remember that?”
 
എന്നാൽ നിരഞ്ജൻ അവൾക്ക് ഒരു ആൻസറും നൽകാതെ Stella യെ നോക്കി.
 
അവൾ ഒരു കണക്കിന് ചിത്തിരയെ പുറത്തേക്ക് കൂട്ടി കൊണ്ടു പോയി.
 
നിരഞ്ജൻ ഡോർ അടച്ചു തിരിഞ്ഞതും ലളിത മായയെ തൻറെ നെഞ്ചോട് ചേർത്തു പിടിച്ച് ആശ്വസിപ്പിക്കുന്നതാണ് കണ്ടത്. അവൻ അവരുടെ സംസാരം ശ്രദ്ധിച്ചു.
 
“സാരമില്ല... അമ്മ വന്നല്ലോ... നമുക്കിതൊക്കെ ഒന്നു മാറ്റാം.”
 
അമ്മ പറയുന്നത് കേട്ട് നിരഞ്ജൻ പറഞ്ഞു.
 
“അമ്മേ ഞാൻ പുറത്തു നിൽക്കാം. Let her change first and use fresh room.”
 
അതുകേട്ട് ലളിത ശരിയെന്ന് തലയാട്ടിക്കൊണ്ട് സമ്മതിച്ചു.
 
നിരഞ്ജൻ ചിരിച്ചു കൊണ്ട് പുറത്തേക്ക് കടന്നു.
 
എന്നാൽ ആർക്കും അകത്തു കടക്കാൻ ഒരു ചെറിയ ചാൻസ് പോലും നൽകാതെ അവൻ ക്യാബിൻറെ ഡോറിന് മുൻപിൽ തന്നെ നിൽക്കുകയായിരുന്നു. 
 
ഏതാനും നിമിഷങ്ങൾക്ക് ശേഷം മായ ഡോർ തുറന്നു പുറത്തു വന്നു. മായ ഒന്നും പറയാതെ fresh room ലേക്ക് നടന്നു.
 
അവൾ പുറത്തു പോകുന്നത് കണ്ടു നിരഞ്ജൻ ക്യാബിനകത്തേക്ക് കയറി വന്നപ്പോൾ കണ്ടത് ലളിത സോഫ ക്ലീൻ ചെയ്യുന്ന തിരക്കിലായിരുന്നു. വേഗം അവരെ നോക്കി നിരഞ്ജൻ പറഞ്ഞു.
 
“അമ്മ എന്താണ് ചെയ്യുന്നത്?”
 
അവനെ കണ്ട് അവർ പേടിയോടെ നോക്കി. പിന്നെ പറഞ്ഞു.
 
“മായ മോള് അറിയാതെ സംഭവിച്ചതാണ്. അതിനവളേ ദേഷ്യപ്പെടരുത്. ഞാൻ എല്ലാം ക്ലീൻ ആക്കാം.”
 
അതുകേട്ട് നിരഞ്ജൻ അവരുടെ കൈകളിൽ പിടിച്ചു അവരെ ചേർത്ത് പിടിച്ച് പറഞ്ഞു.
 
“മായ അറിയാതെയാണ് സംഭവിച്ചതെന്ന് എനിക്കും അറിയാം. അതിന് അമ്മ ഇതൊന്നും ചെയ്യേണ്ട ആവശ്യമില്ല. ഇതൊക്കെ ഞാൻ handle ചെയ്തോളാം.”
 
“പിന്നെ മായയെ ഇതിനെനല്ല ഒന്നിനും ഞാൻ കൈവിടില്ല. അമ്മ സമാധാനമായി ഇവിടെ ഇരിക്കു. മായ തിരിച്ചു വരട്ടെ.”
 
“അവൾക്ക് അമ്മയെ കാണണമെന്നു പറഞ്ഞ് കരഞ്ഞതു കൊണ്ടാണ് ഞാൻ അമ്മയെ ബുദ്ധിമുട്ടിച്ചത്. അല്ലെങ്കിൽ ഞാൻ തന്നെ അവളെ വീട്ടിൽ കൊണ്ടു വന്ന് ആക്കി തന്നേനെ. പക്ഷേ കൊച്ചു കുട്ടിയെപ്പോലെ കരഞ്ഞ ഇതിനെ ഞാനെന്ത് ചെയ്യും.”
 
നിരഞ്ജൻറെ സംഭാഷണം കേട്ടതും ലളിതയ്ക്ക് ചെറിയ ഒരു ആശ്വാസം ഉണ്ടായി. എന്നാൽ ആ ആശ്വാസം അധികം നീണ്ടു നിന്നില്ല.
 
ചിത്തിര ക്യാബിനകത്തേക്ക് വന്ന് നിരഞ്ജ്നോട് ചോദിച്ചു.
 
“ഇവരെ എന്തിനാണ് ഇവിടെ ഇരുത്തി ഇരിക്കുന്നത്. പുറത്ത് എങ്ങാനും പോയി ഇരിക്കാൻ പറയു... uncluttered useless 3rd class people.”
 
ചിത്തിര അത് പറഞ്ഞു തീർന്നതും അവൾ സൈഡിലെ വോളിൽ ചെന്ന് ഇടിച്ചു നിന്നു.
മായ അവളെ നോക്കി തീ പാറുന്ന കണ്ണുകളോടെ അവിടെ നിൽക്കുന്നുണ്ടായിരുന്നു.
 
നിരഞ്ജൻ ഒന്നും സംഭവിക്കാത്ത പോലെ അവിടെ ഇരുന്ന് പുഞ്ചിരിയോടെ എല്ലാം കാണുകയായിരുന്നു.
 
എന്നാൽ മായക്ക് പിന്നാലെ വന്ന സ്റ്റെല്ല അവളുടെ ഭാവം കണ്ട് പകച്ചു പോയി. ഇത്രയും ദേഷ്യത്തോടെ നിരഞ്ജൻ ഒഴിച്ച് മായയെ അവരാരും കണ്ടിട്ടില്ല.
 
തൻറെ പാറുവിൻറെ എല്ലാ ഭാവവും അറിയുന്ന ഒരേയൊരാൾ ആണ് നിരഞ്ജൻ.
 
മായ മെല്ലെ ചിത്തിരയുടെ അടുത്തു ചെന്നു പറഞ്ഞു.
 
“ഇത് എൻറെ അമ്മയെ പറ്റി വേണ്ടാത്തത് പറഞ്ഞതിന്. ഇനി ഒരു വാക്കുപോലും ഈ പുഴുത്ത നാവിൽ നിന്നും എൻറെ അമ്മയെ പറ്റി പറഞ്ഞാൽ നിൻറെ വായിൽ ഒരു പല്ലു പോലും കാണില്ല.”
 
അല്പസമയത്തിനു ശേഷം അവൾ വീണ്ടും പറഞ്ഞു.
 
“എൻറെ അമ്മയുടെയും അച്ഛൻറെയും സന്തോഷവും സമാധാനവും എൻറെ ജീവിതത്തിൽ വളരെ ഇംപോർട്ടൻൻറെ ആയ കാര്യമാണ്. ഇനി ഒരു warning നിനക്ക് കിട്ടില്ല.”
 
പിന്നെയും ദേഷ്യം മാറാതെ അവൾ തുടർന്നു.
 
“ഭരതൻറെ അച്ഛനെയും അമ്മയെയും പറ്റി പറഞ്ഞതിന് പൊന്നു മോളെ നീ കാത്തിരുന്നോ.... നല്ല ഒന്നാന്തരം വെടിക്കെട്ട് തന്നെ വരുന്നുണ്ട് നിനക്ക്. എന്നെ എന്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല. നീ ദിവസം എണ്ണിക്കോ… ഇന്നേക്ക് 10 ദിവസങ്ങൾക്കുള്ളിൽ നീ എൻറെ മുന്നിൽ കാലു മടക്കും. നീ എൻറെ കാലു വരെ പിടിക്കാൻ പറഞ്ഞാൽ അത് ചെയ്യും. ആ പരുവത്തിലാക്കും നിന്നെ ഞാൻ.”
 
മായയുടെ ദേഷ്യം കണ്ടു ലളിതാ വേഗം തന്നെ അവളെ ചെന്ന് പിടിച്ചു.
 
“അടി ഒന്നും നമുക്ക് വേണ്ട. തെറ്റ് ചെയ്തവരെ ദൈവം ശിക്ഷിച്ചു കൊള്ളും. നമുക്ക് പോകാം.”
 
എന്നാൽ എല്ലാം കേട്ട് ചിത്തിര തിരിഞ്ഞു നോക്കിയപ്പോൾ Stellaയും ഏതാനും സ്റ്റാഫും സെക്യൂരിറ്റിയും മറ്റും നിൽക്കുന്നത് കണ്ടു.
 
 അവരെല്ലാം മായ പറഞ്ഞത് മുഴുവനും കേട്ടു എന്ന് അവൾക്ക് മനസ്സിലായി. അത് അവൾക്ക് വല്ലാത്ത അപമാനമായി തോന്നി.
 
 അതുകൊണ്ടു തന്നെ അവൾ ദേഷ്യത്തിൽ മായയോട് പറഞ്ഞു.
 
“നീ എന്നെ എന്തു ചെയ്യും? ഒന്നും ചെയ്യാൻ പറ്റില്ല. നിന്നെ വേണ്ടെന്നു വച്ചത് കൊണ്ടാണല്ലോ നിരഞ്ജൻ എന്നെ വിളിച്ചു വരുത്തിയത്. അതിൻറെ ചൊരുക്ക് തീർക്കുന്നത് അല്ലേ നീ എന്നോട്? ഇപ്പോൾ ഞാനാണ് നിരഞ്ജൻറെ എല്ലാം. നീ അല്ല അവൻറെ ഗേൾഫ്രണ്ട്. remember that before you do something.”
 
ചിത്തിര പറഞ്ഞതു മുഴുവൻ കേട്ടതും Stella അടക്കം എല്ലാവരും ഞെട്ടി ഇരിക്കുകയായിരുന്നു.
 
ചിത്തിര പറഞ്ഞതിനർത്ഥം എന്താണ്?
 
മായ നിരഞ്ജൻ സാറിൻറെ ex- ഗേൾഫ്രണ്ട് ആണെന്നോ?
 
എന്നാൽ അവരെ അതിശയിപ്പിച്ച മറ്റൊന്നുണ്ട്. ഇത്രയൊക്കെ ചിത്തിര വിളിച്ചു പറഞ്ഞിട്ടും മായയോ നിരഞ്ജനോ മായയുടെ അമ്മയോ ഒന്നും പറയുന്നില്ല. അത് അവർക്കെല്ലാവർക്കും അത്ഭുതമായിരുന്നു
 

നിരഞ്ജൻറെ സ്വന്തം പാറു  Chapter 71

നിരഞ്ജൻറെ സ്വന്തം പാറു  Chapter 71

4.8
17771

നിരഞ്ജൻറെ സ്വന്തം പാറു  Chapter 71   എന്നാൽ നിരഞ്ജൻ തൻറെ സീറ്റിൽ നിന്നും എഴുന്നേറ്റു ലളിതയെ തൻറെ കൈകൾ കൊണ്ട് ഷോൾഡറിൽ പിടിച്ചു തന്നിലേക്ക് അടുപ്പിച്ചു. പിന്നെ പറഞ്ഞു.   “അമ്മ മായയെ ഡോക്ടറെ കാട്ടിയിട്ട് വീട്ടിലേക്ക് പൊയ്ക്കോളൂ. ഞാൻ വരണോ കൂടെ?”   “ഇനി അതൊന്നും വേണ്ട മോനെ. ഞാൻ കൊണ്ട് പൊയ്ക്കോളാം എൻറെ മോളെ.”   അവരെ ക്യാബിൻ ഡോർ വരെ കൊണ്ടാക്കി പിന്നെ മായയെ നോക്കി പറഞ്ഞു.   “I need to know what the doctor told you after your checkup from the hospital only. Otherwise, you can expect me on your bed by evening.”   അത് അവൾക്കു മാത്രം കേൾക്കാനാണ് നിരഞ്ജൻ പറഞ്ഞത്.   “No need... I will update you from the hospital only. Don’t even think to come home for anything.”   അത്രയും പറഞ