Aksharathalukal

നിനക്കായ്‌ ഈ പ്രണയം (61)

"രഘു..." ലോഹിമാഷിന്റെ വിളി കേട്ടതും രഘു കരഞ്ഞു കൊണ്ട് അദ്ദേഹത്തെ കെട്ടി പിടിച്ചു.

മാഷിന്റെ പിന്നിലായി സാരിതലപ്പുകൊണ്ട് കണ്ണു തുടച്ചു ലില്ലിയും നിന്നിരുന്നു. രഘുവിനെ ഒന്ന് അശ്വസിപ്പിച്ചു മാഷ് ഷാജിയുടെ അരികിലേക്ക് നടന്നു.

"എന്താ സംഭവിച്ചത്?" മാഷ് ചോദിച്ചു.

"ഗ്ലാസ് വാളിൽ ഇടിച്ചതു ആണ് എന്ന് തോന്നുന്നു.. ഗ്ലാസ് പൊട്ടി ശരീരത്തിൽ മുറിവുണ്ട്.. ചോര വാർന്നു കിടക്കുകയായിരുന്നു. ഞങ്ങൾ കാണുമ്പോൾ ബോധം ഇല്ല.." പറയുമ്പോൾ ഷാജിയുടെ ശബ്ദം വിറയ്ക്കുന്നുണ്ടായിരുന്നു.

"ജാനകിയമ്മ ബോംബെക്കു പോയിരിക്കുകയാണ്.. ട്രെയിനിൽ ആകും.. റേഞ്ച് ഇല്ല. വിശാലിന്റെ വീട്ടിലേക്കു വിളിച്ചു. അവിടെ നിന്നു ആരും വരും എന്ന് തോന്നുന്നില്ല. മായയെ അറിയിച്ചിട്ടുണ്ട്.." മാഷ് ആരോടെന്നില്ലാതെ പറഞ്ഞു.

ആർക്കും പരസ്പരം ഒന്നും മിണ്ടാനില്ലാതെ നിശബ്ദയുടെ കുറച്ചു നിമിഷങ്ങൾക്ക് ശേഷം ICU ഡോർ തുറന്നു ഒരു നേഴ്സ് പുറത്തേക്ക് വന്നു.

"സിസ്റ്റർ.. മൈഥിലി..?" ആകാംക്ഷയോടെ രഘു അങ്ങോട്ട് ചെന്നു.

"ചോര കുറെ പോയിട്ടുണ്ട്.. ബ്ലഡ് വേണം.. AB നെഗറ്റീവ്.. ഇവിടത്തെ ബാങ്കിൽ ഉള്ളത് പോരാ.. വേഗം ഒന്ന് അറേഞ്ച് ചെയ്യണം..  ബാക്കി ഡോക്ടർ പറയും.." നേഴ്സ് പെട്ടന്ന് പറഞ്ഞു അകത്തേക്ക് പോയി..

"AB നെഗറ്റീവ്.. ഇപ്പൊ എവിടെ നിന്നു ആണ്..?" ലോഹിമാഷ് ഒരു പകപ്പോടെ ചോദിച്ചു.

രഘു ഉടനെ ആവന്റെ പി എ യെ വിളിച്ചു ഓഫീസിൽ ഉള്ള എല്ലാവരെയും വിളിച്ചു അന്വേഷിക്കാൻ ഏർപ്പാട് ആക്കി. ശ്യാമിനെയും വിളിച്ചു അറിയിച്ചു.

ഷാജിയും മാഷും അവർക്കു അറിയാവുന്നവരെ വിളിച്ചു അന്വേഷിച്ചു.

"ഒരു ഓർഗാനയിശേഷൻ ഉണ്ട്.. അവരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്.. ആരെങ്കിലും വരാതിരിക്കില്ല.." ഷാജി രഘുവിന്റെ തോളിൽ കൈ വച്ചു പറഞ്ഞു.

നിമിഷങ്ങൾ പിന്നെയും ഇഴഞ്ഞു നീങ്ങി. ഓരോ നിമിഷങ്ങളും ഓരോ യുഗങ്ങൾ ആയി തോന്നി അവർക്കു.

"രഘു.. " ഒരു വിളികേട്ട് രഘു തിരിഞ്ഞു നോക്കി.

"കൃതി.. നീ ഇവിടെ?"

"വാട്സ്ആപ്പ് ഗ്രൂപ്പിൽ മെസേജ് കണ്ടു.. നിങ്ങൾക്ക് എല്ലാർക്കും അറിയാമായിരുന്നില്ലേ എന്റേത് AB നെഗറ്റീവ് ആണെന്ന്.. എന്നിട്ടും ആരും എന്നെ വിളിച്ചില്ല.. അത്രയ്ക്ക് വെറുക്കപ്പെട്ടു പോയോ ഞാൻ?" ആ ചോദ്യം ചോദിക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

രഘുവിനെ അപകീർത്തിപ്പെടുത്താൻ സുമിത്രയുമായി ചേർന്നു അവൾ ശ്രമിച്ചതിനു ശേഷം ഗ്രൂപ്പിലെ എല്ലാവരും അവളെ അവോയ്ഡ് ചെയ്തിരുന്നു. അതിൽ അവൾക്കു വലിയ പ്രയാസം ഉണ്ടായിരുന്നു.

"ഏയ്‌.. അങ്ങനെ ഒന്നും അല്ല.." രഘു പറഞ്ഞു.

"വിശ്വാസം ഉണ്ടെങ്കിൽ ഞാൻ കൊടുക്കട്ടെ മിലിക്ക് ബ്ലഡ്..?" അവൾ ആകാംക്ഷയോടെ ചോദിച്ചു.

അവളെ ഒന്ന് പുണർന്നുകൊണ്ട് ആയിരുന്നു അതിനുള്ള രഘുവിന്റെ മറുപടി.

******************-

"നീര്വേട്ട.. ഞാൻ പൊക്കോട്ടെ.. അമ്മയും കൂടി ഇല്ലാത്ത സമയം അല്ലേ? വേറെ ആരാ മിലിച്ചേച്ചിക്ക് ഉള്ളത്?" മായയുടെ അപേക്ഷയിൽ ദയനീയത കലർന്നിരുന്നു.

"ഞാൻ നിന്നോട് പോകേണ്ട എന്നാണോ പറഞ്ഞത്? ഈ രാത്രി ഒറ്റയ്ക്ക് പോകേണ്ട എന്നല്ലേ.. നാളെ ആവട്ടെ.." ഫോണിൽ നിന്നു തല ഉയർത്താതെ നിരഞ്ജൻ പറഞ്ഞു.

"ചേച്ചിടെ  കാര്യം കുറച്ചു ക്രിട്ടിക്കൽ ആണ് എന്നാ പറഞ്ഞത്.. അതു കൊണ്ടല്ലേ.. എന്നാ ഒരു കാര്യം ചെയ്യാം.. നീര്വേട്ടൻ കൂടി വാ.. നമുക്ക് ഒന്നിച്ചു പോയിട്ട് വരാം.." മായ അനുനയത്തിൽ പറഞ്ഞു.

"ഞാൻ വന്നാൽ എങ്ങനെ ശരിയാകും.. എനിക്ക് നാളെ ഷൂട്ട്‌ ഉള്ളത് അല്ലേ.. ഇപ്പൊ തന്നെ ലേറ്റ് ആയി.. ഉറക്കം മിസ്സ്‌ ചെയ്യാൻ പറ്റില്ലാന്ന് നിനക്കു അറിഞ്ഞുകൂടെ?"

"എങ്കിൽ ഞാൻ അമ്മയെ കൂട്ടി പോകാം.." മായ വീണ്ടും ശ്രമിച്ചു.

"പിന്നെ.. പ്രായമായ അമ്മേ ബുദ്ധിമുട്ടിക്കാൻ.. അതൊന്നും വേണ്ട.." നിരഞ്ജൻ നിഷേധത്തിൽ പറഞ്ഞു.

"പ്ലീസ്.. നേരുവേട്ടാ... എനിക്ക് ചേച്ചിയെ ഒന്ന് കണ്ടാൽ മതി.." മായയുടെ കണ്ണുകൾ ആണപൊട്ടി ഒഴുകി.

"എന്തിനാ ഇപ്പൊ കരായണേ? പോകേണ്ട എന്ന് ഞാൻ പറഞ്ഞോ? ഇന്ന് പോണ്ട എന്നല്ലേ പറഞ്ഞോള്ളു.. അതല്ല നിനക്കു പോകാൻ ആണെങ്കിൽ ഞാൻ തടയില്ല.. പക്ഷേ എന്റെ സമ്മതം ചോദിച്ചോണ്ട് പിന്നെ ഒന്നിനും വന്നേക്കരുത്.." ഒരു താക്കീതു പോലെ പറഞ്ഞു അവൻ എഴുന്നേറ്റു പോയി.

കരയാൻ അല്ലാതെ മായയ്ക്ക് മറ്റൊന്നും സാധിക്കുമായിരുന്നില്ല.

***************

രഘുവും ഷാജിയും ഡോക്ടറുടെ മുറിയിൽ അദ്ദേഹത്തോട് സംസാരിക്കുകയായിരുന്നു.

"പേടിക്കാൻ ഒന്നും ഇല്ല.. ഇപ്പൊ സ്റ്റേബിൾ ആണ്.. സൈഡ് ആണ് ഇടിച്ചിരിക്കുന്നത്.. കഴുത്തിൽ ആഴത്തിൽ വന്ന ഒരു മുറിവിൽ വെയിൻ കട്ട് ആയിരുന്നു.. അതാണ് ഇത്രയും ബ്ലീഡിങ് സംഭവിച്ചത്.. മുഖത്ത് രണ്ടിടത്തു സ്റ്റിച് ഇടേണ്ടി വന്നു.. ഒരു മുറിവ് കണ്ണിനോട് വളരെ അടുത്ത് ആയിരുന്നു.. ഭാഗ്യം കൊണ്ടു ആണ് കണ്ണിൽ തറയ്ക്കാതിരുന്നത്.  ആൾ കോൺഷ്യസ് ആയതു കൊണ്ട് റൂമിലേക്ക്‌ മാറ്റാം.. പിന്നെ ഹൈ സെഡേറ്റിവെസിന്റെ മയക്കം കാണും.. അത് കാര്യമാക്കണ്ട.."

ഡോക്ർ പറഞ്ഞത് കേട്ട് ഷാജിക്കും രഘുവിനും ശ്വാസം വീണു. തിരികെ നടക്കുന്ന വഴി ഷാജി രഘുവിനെ ഒന്ന് നോക്കി.. രാത്രി മുഴുവൻ ഒരു പോള പോലും കണ്ണടക്കാതെ ഐ സി യു വിനു മുൻപിൽ ഇരുപ്പായിരുന്നു അവൻ. നന്നായി ക്ഷീണിച്ചിട്ടുണ്ട്. മിലിയെ എടുത്തു കൊണ്ടപ്പോൾ ഷർട്ടിൽ പറ്റിയ രക്തം എല്ലാം ഇപ്പോൾ ഉണങ്ങി പിടിച്ചു. മുടിയെല്ലാം പാറി പറന്നു ഒരു വല്ലാത്ത കോലം.

"രഘു വേണമെങ്കിൽ വീട്ടിൽ പോയി ഒന്ന് ഫ്രഷ് ആയി വരൂ.. ഇല്ലെങ്കിൽ മാറാൻ തുണി വല്ലതും വരുത്തിക്കാം.. ഇവിടെ ഫ്രഷ് ആകാമല്ലോ? " ഷാജി ചോദിച്ചു.

"ഇല്ല.. മിലിയെ റൂമിലേക്ക്‌ കൊണ്ട് വന്നിട്ടേ ഞാൻ എങ്ങോട്ടും ഉള്ളു.." അവൻ തീർത്തു പറഞ്ഞു.

കുറച്ചു കഴിഞ്ഞു മിലിയെ റൂമിൽ കൊണ്ട് വന്നു. അവൾ മയക്കത്തിൽ ആയിരുന്നു. രഘു അവളെ നോക്കികൊണ്ട് തന്നെ നിന്നു. എലീന അപ്പോൾ ആണ് അങ്ങോട്ട് വന്നത്.

"എങ്ങനെ ഉണ്ട്? ഷാജി വന്നപ്പോൾ തന്നെ ഞാൻ ഇങ്ങോട്ട് പുറപ്പെട്ടു. "

"ശ്ശ്ശ്...." ചുണ്ടിൽ കൈ വച്ചു രഘു പറഞ്ഞു. " മയക്കത്തിൽ ആണ്.. "

എലീന അവനോടൊപ്പം ബൈ സ്റ്റാൻഡേർ ബെഡിൽ ഇരുന്നു. അവർ പതിഞ്ഞ ശബ്ദത്തിൽ കാര്യങ്ങൾ സംസാരിച്ചുകൊണ്ടിരുന്നു.കുറച്ചു നേരം കഴിഞ്ഞപ്പോൾ ആകാശും അങ്ങോട്ടേക്ക് വന്നു. അധികാരം ഉള്ളവനെ പോലെ ഉള്ള അവന്റെ വരവ് രഘുവിന് ഇഷ്ടപ്പെട്ടില്ല. പോരാത്തതിന് ഷാജി പറഞ്ഞ കാര്യങ്ങൾ ഓർക്കുമ്പോൾ കാലിന്റെ പെരുവിരലിൽ നിന്നു ദേഷ്യം അരിച്ചു കയറുന്ന പോലെ തോന്നി രഘുവിന്.

"മിലിക്ക് എങ്ങനെ ഉണ്ട്..? ഞാൻ ഇന്ന് രാവിലെ ആണ് അറിഞ്ഞത്.. അപ്പോൾ തന്നെ ഇങ്ങോട്ട് പോന്നു.." അവൻ പറഞ്ഞു.

"ഇന്നലെ രാത്രി ഒന്നും അറിയാൻ പറ്റിയ കണ്ടീഷനിൽ അല്ലായിരുന്നല്ലോ.." രഘുവും ഈർഷ്യയോടെ പറഞ്ഞു.

രഘു പറഞ്ഞതിന്റെ അർത്ഥം മനസിലാകാതെ ആകാശ് അവനെ തറപ്പിച്ചു നോക്കി.

മിലിയുടെ ഞരക്കത്തിന്റെ ശബ്ദം കേട്ട് അവർ രണ്ടു പേരും പരസ്പരം ഉള്ള നോട്ടം മാറ്റി അങ്ങോട്ടേക്ക് ശ്രദ്ധിച്ചു. മിലി പതിയെ കണ്ണുകൾ തുറന്നു. വേദനകൊണ്ട് അവളുടെ നെറ്റി ചുളിഞ്ഞിരുന്നു. അവൾ കണ്ണുകൾ തുറക്കുന്നത് കണ്ടതും രഘുവിനെ തള്ളി മാറ്റി ആകാശ് അവളുടെ അരികിലേക്ക് ഓടി.

കാന്നുല കണക്ട് ചെയ്ത അവളുടെ കരം കവർന്നു അവളുടെ അരികത്തേക്ക് ഇരുന്നു. മിലി അവനെ നോക്കി ചെറുതായി ഒന്ന് പുഞ്ചിരിച്ചു.

"ആകാശ്..." അവൾ മെല്ലെ വിളിച്ചു.

"ആർ യു ഓക്കേ മിലി? എന്താ നിനക്ക് പറ്റിയത്.. ഞാൻ എത്ര ടെൻഷൻ അടിച്ചുവെന്നോ? " ആകാശ് പറയുന്നത് കേട്ട് മിലിയുടെ ചുണ്ടുകൾ വിടർന്നെകിലും രഘു ദേഷ്യത്തോടെ മുഷ്ടി ചുരുട്ടി.

"ഐ ആം ഓക്കേ.. എനിക്ക് ഒരു കുഴപ്പവും ഇല്ല.. നീ ടെൻഷൻ ആകാതെ." അവൾ പറഞ്ഞു.

ആകാശ് അവളുടെ കൈകൾ അവന്റെ നെറ്റിത്തടത്തോട് ചേർത്ത് ഇരുന്നു.. മിലിയുടെ കണ്ണുകൾ മുറിയിൽ കാത്തു നിന്ന മറ്റുള്ളവരിലേക്ക് നീണ്ടു.

"എലീനമാ.." അവൾ സ്നേഹത്തോടെ വിളിച്ചു. കണ്ണു നിറഞ്ഞ ഒരു പുഞ്ചിരി അതിനു പകരമായി നൽകി എലീന.

പിന്നീട് ആണ് മിലിയുടെ കണ്ണുകൾ രഘുവിലേക്കു തിരിഞ്ഞത്. അവനെ കണ്ടയുടൻ അവളുടെ കണ്ണുകൾ കുറുകി.. മുഖം വാടി. പുഞ്ചിരിക്കു പകരം പരിഭ്രാന്തി അവളുടെ മുഖത്തു തെളിഞ്ഞു വന്നു..

(തുടരും....)


ചുമ്മാ എല്ലാ പാർട്ടും വിടാതെ വായിച്ചു വൺ സ്റ്റാർ റിവ്യൂ ഇട്ടു പോകുന്നവരുടെ ശ്രദ്ധക്ക്.. നിങ്ങൾ എന്റെ വ്യൂ കൗണ്ടിലേക്ക് ഉദാരമായി സംഭാവന ചെയ്യുകയാണ് ചെയ്യുന്നത്.. അതുകൊണ്ട് ഐ സ്റ്റിൽ ലവ് യൂ...
 


നിനക്കായ്‌ ഈ പ്രണയം (62)

നിനക്കായ്‌ ഈ പ്രണയം (62)

4.5
3229

പിന്നീട് ആണ് മിലിയുടെ കണ്ണുകൾ രഘുവിലേക്കു തിരിഞ്ഞത്. അവനെ കണ്ടയുടൻ അവളുടെ കണ്ണുകൾ കുറുകി.. മുഖം വാടി. പുഞ്ചിരിക്കു പകരം പരിഭ്രാന്തി അവളുടെ മുഖത്തു തെളിഞ്ഞു വന്നു. മിലിയുടെ ഭാവമാറ്റം കണ്ടു ആകാശും എലീനാമയും അവരെ രണ്ടുപേരെയും മാറി മാറി നോക്കി. മിലി പെട്ടന്ന് ബെഡിൽ നിന്നു എഴുന്നെല്കാൻ ശ്രമിച്ചു. അതു കണ്ടു രഘു മിലിക്ക് അരികിലേക്ക് ഓടി. "മിലി..." ആകാശിനെ തള്ളി മാറ്റി രഘു അവളുടെ അരികിൽ നിന്നു. "രഘു..." അവൾ അവനെ പുണർന്നു. "എന്താ പറ്റിയത് നിനക്ക് രഘു? ദേഹത്തു മുഴുവൻ രക്തം.. ഡോക്ടർ.. ഡോക്ടർ..." അവൾ ഉറക്കെ വിളിക്കുന്നത് കേട്ട് എലീനമയുടെ ചുണ്ടിൽ പുഞ്ചിരി വിടർ