Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 33

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💙*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_33_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
ഫോൺ വച്ച പാടെ ന്റെയും റുഫൈദന്റെയും ഫോൺലെ shaza എന്ന നമ്പർ എടുത്ത് നോക്കുമ്പോ ഒരൊറ്റ പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളൂ.... അവൾ ആവരുതെ ഇതെന്ന്... 
 
രണ്ട് സ്ക്രീനിലും ഒരേ നമ്പറിൽ shaza എന്ന് തെളിഞ്ഞതും ഷോക്ക് ആയി പോയി അപ്പൊ അവൾ റബി നെ..... പടച്ചോനേ.... 
 
വിശ്വാസം വരാത്തോണ്ട് പല തവണ നോക്കി.... shaza അവൾ തന്നെ .... അപ്പൊ zafir,, shaza,,, റുഫൈദ മൂന്നും ഒത്തു കളിക്കുക ആണോ... ബട്ട് എന്തിന്. .... 
 
റുഫൈദക്ക് ഇന്നോട് ഉള്ള പ്രേമം ആണെന്ന് വക്കാം..  Zafir ന് zannu ന്റെ ഉപ്പാന്റെ സ്വത്ത്‌.... പിന്നെ shaza അവൾ എന്തിന്.... 
 
പാവം റബി എന്തെല്ലാം സ്വപ്‌നങ്ങൾ ആണ് നെയ്തു കൂട്ടിയെ ഇതറിഞ്ഞാൽ ആകെ തളരും  .. ഇപ്പൊ ഒന്നുമറിയണ്ട.  
 
വേഗം വിളിച്ചു സഫുനും അനുനും ചെറുതായിട്ട് ക്ലൂ കൊടുത്തു പിന്നെ റുഫൈദ കുരിശ് ന്റെ കള്ളിയും... 
 
റബിയെ ഇപ്പൊ ഒന്നും തന്നെ അറിയിക്കുന്നില്ല... പാവം ഓളെ മാത്രം വിശ്വാസിച്ചു സ്നേഹിച്ചു നടക്കാ... 
 
ആദ്യം ഇവരുടെ പ്ലാൻ എന്തെന്ന് അറിയണം എന്നിട്ട് ബാക്കി തീരുമാനിക്കാം.... ബട്ട് എത്രയും പെട്ടന്ന് കുരിശ് ന്റെ കാര്യം തീരുമാനം ആക്കണം. 
 
(  പിറ്റേന്ന് )
 
 
ഉമ്മി.... ഉമ്മി.... 
 
എന്തിനാ ഷാനു നേരം വെളുക്കുമ്പോ തന്നെ വിളിച്ചു കൂവുന്നെ 
 
 
ഇന്ക് ഒരു കാര്യം പറയാൻ ഉണ്ട്... 
 
അതിനെന്താ വേഗം പറഞ്ഞുട്.... അവിടെ നൂറ് കൂട്ടം പണി ഉണ്ട് 
 
അത് പിന്നെ നമുക്ക് റുഫൈദ നെ ഒന്ന് മാറ്റി കാണിച്ചാലോ ഇപ്പൊ 4 ഒക്കെ ആവാൻ ആയില്ലേ... ആ ഡോക്ടർ ലക്ഷ്മി അത്ര ശരി അല്ലെന്ന കേട്ടേ... 
 
നമുക്ക് മാറ്റി കാണിക്കാം..... 
 
അങ്ങനെ എങ്കിൽ അങ്ങനെ.. ബട്ട് ഈ അവസ്ഥയിൽ മോളെ എങ്ങനെ കൊണ്ട് പോവും.അങ്ങനത്തെ സിറ്റുവേഷൻ അല്ലല്ലോ  
 
അത് ഉമ്മി പറഞ്ഞ ഓൾ കേൾക്കും ഇപ്പൊ തന്നെ പറഞ്ഞെക്ക് റെഡി ആവാൻ 
 
💜💜💜💜💜💜💜💜💜💜💜
 
( റുഫൈദ )
 
അള്ളോഹ് ന്റെ ഫോൺ എവിടെ....ഇന്നലെ ഇവിടെ ഉണ്ടായിരുന്നല്ലോ കോപ്പ് 
 
എവിടെയും കാണുന്നില്ല അവസാനം തിരഞ്ഞു തിരഞ്ഞു ഷാനു ന്റെ റൂമിൽ എത്തിയപ്പോ ദേ കിടക്കുന്നു.... 
 
ഇതെങ്ങനെ ഇവിടെ ഇനിപ്പോ എല്ലാം അറിഞ്ഞോ എന്തോ ഏയ്‌ ചാൻസ് ഇല്ല അങ്ങനെ ആണെങ്കിൽ ഇന്നലെ രാത്രി തന്നെ ന്നെ കൊല്ലേണ്ടതായിരുന്നു. 
 
ഏതായാലും റൂമിൽ തന്നെ ആവുമ്പോ ചടക്കും... അതോണ്ട് തായേ പോയി വല്ലതും ഒപ്പിക്കാം വിചാരിച്ചു പോവുമ്പോ ആണ് ഷാനു ഉമ്മ ആയി സംസാരിക്കുന്നെ... 
 
Whaaaaaattttttt........ വേറെ മാറ്റി കാണിക്കാനോ ഇല്ല ഞാൻ സമ്മതിക്കില്ല ന്നെ കൊന്നാലും സമ്മതിക്കുല.... എല്ലാം പൊളിയും 
 
അപ്പോയെക്കും ഉമ്മി സ്റ്റൈർ കയറി വരാൻ തുടങ്ങി അപ്പൊ തന്നെ ഞാൻ റൂമിലേക്ക് ഓടി പോയി കിടന്നു.... 
 
മോളെ 
 
ഞാൻ ചോദിക്കാൻ വിട്ടു നിങ്ങളാര ഇവിടുത്തെ സെർവന്റ് ആണോ  ( റുഫൈദ )
 
മോളെ ഞാൻ..... 
 
ന്റെ മോൻ എവിടെ 
 
മോൻ അവിടെ തായേ ഉണ്ട് നിന്നെ വെയ്റ്റ് ചെയ്യുന്നു പെട്ടന്ന് റെഡി ആയി തായേക്ക് വരാൻ പറഞ്ഞു .... 
 
ഞാൻ എങ്ങോട്ടും ഇല്ല പറഞ്ഞേക്ക്.. 
 
അങ്ങനെ പറയല്ലേ മോളെ നിന്റെ കുഞ്ഞ്... 
 
എന്റെ കുഞ്ഞ് ഷാനുവാ മോനോട് ഇങ്ങോട്ട് വരാൻ പറ... ഇന്ക് കുറച്ചു സംസാരിക്കണം ഓനോട്‌...... 
 
തള്ളേ വല്ലാതെ ഉണ്ടാക്കാൻ നിക്കല്ലേ മര്യാദക്ക് റെഡി ആയിട്ട് വന്നോ തലക്ക് വെളിവില്ല എന്നൊന്നും ഞാൻ നോക്കുല പറഞ്ഞേക്കാം... 
 
 
ഷാനു വേണ്ടെടാ... ഓൾ അറിയാതെ പറയുന്നേ അല്ലേ  ( ഉമ്മി )
 
ദേ ഉമ്മി ഇവളെ വഷളാക്കിയെ നിങ്ങള.... രണ്ടെണ്ണം പൊട്ടിച്ച ഇല്ലാത്ത ബോധം വരെ ഓൾക്ക് വരും....
 
മോനെ വേണ്ടാ നീ ഇങ്ങോട്ട് വാ 
 
 
ഉമ്മി ഷാനുനെയും കൊണ്ട് പോയ സമയം റുഫൈദ ഡോക്ടർ ലക്ഷ്മിയെ കാൾ ചെയ്തു....
 
ന്നിട്ട് റെഡി ആയി തായേക്ക് വരാൻ സ്റ്റൈർ ന്റെ അടുത്ത് എത്തിയതും കാൽ എന്തിലോ വഴുതി സ്ലിപ് ആയി ദേ പോണ് ഉരുണ്ട് ഉരുണ്ട്..... 
 
 
തായേ നിൽക്കുന്ന ഷാനുവും മുകളിൽ നിൽക്കുന്ന റിയയും ചിരിച്ചു ചിരിച്ചു ഒരു വക ആയി...... 
 
 
മോളെ എന്നും വിളിച്ചു ഉമ്മി ഓടി ഓളെ അരികെ എത്തി.... 
 
ഷാനു,,,, മോനെ വണ്ടി എടുക്ക് കുഞ്ഞിന് എന്തേലും സംഭവിക്കും പെട്ടന്ന് വാ...
 
ഉമ്മി പറഞ്ഞെ കേട്ടപ്പോ തൊട്ട് കുരിശ് ന്റെ അഭിനയം ഓവർ ആയി.... 
 
ഉമ്മാ..... മോനെ ന്റെ വയർ അയ്യോ പടച്ചോനെ ആരേലും ഓടി വാ 
 
ഉമ്മി ന്റെ നിർബന്ധം കൊണ്ട് അവളെയും കൂട്ടി ഹോസ്പിറ്റലിൽ പോയി ലക്ഷ്മിയുടെ അടുത്തേക്ക് തന്നെ 
 
💕💕💕💕💕💕💕💕💕💕💕
 
( റിയ )
 
ഇങ്ങോട്ട്  നോക്കി ഞാൻ തന്നെ ഇപ്പൊ എന്തിനെ വിളിച്ചേ ചോദിച്ചാൽ എല്ലാരും ഹാപ്പി ആയി നിക്കല്ലേ ഓൾ വീണോണ്ട് ന്റെ ഫുദ്ധി ആണ് ഈ.... 
 
അതായത് ബുദ്ധി ഇല്ലാത്തോരെ... ഇന്നലെ രാത്രി ഷാനുക്ക കാൾ ചെയ്യുമ്പോ ഞാൻ ഉറങ്ങിയിട്ട് ഇല്ലായിരുന്നു എല്ലാം കേട്ടു... ഒളിഞ്ഞു നിന്ന് കേട്ടേ അല്ലാട്ടോ. 
 
 
സാഹചര്യം കൊണ്ട് കേൾക്കേണ്ടി വന്ന്... 
 
അല്ലെങ്കിൽ തന്നെ കുരിശ് നെ കാണുന്നെ ഈറ ആണ്... ന്നെ ക്കാളും ഉമ്മി ക്ക് ഓളെ ഇഷ്ടം.  കിളവി കുരിശ് കാട്ടു പോത്ത്... 
 
ഉമ്മി വരുന്നേ കണ്ടപ്പോ ഓൾ വാണം വിട്ടു ഓടിയപ്പോ തൊട്ട് ആലോചിച്ചതാ ഒരു പണി കൊടുക്കാൻ. പിന്നെ ശരിക്കും പ്രെഗ്നന്റ് അല്ലല്ലോ അതോണ്ട് ഉമ്മിയും കാകുവും പോയ പിന്നാലെ സ്റ്റൈർൽ എണ്ണ ഒഴിച്ചു കാര്യങ്ങൾ ഇങ്ങനെ ഒക്കെ ആയി.... ഈ ന്നെ കൊണ്ട് ഇതൊക്കെ അല്ലേ പറ്റൂ. 
 
ഇപ്പൊ ഒരൊറ്റ സങ്കടം ഉള്ളു Zannu ത്ത പാവാ ഷാനുക്ക ഒക്കെ പറഞ്ഞു.... ഇവിടെ എങ്ങനേലും ഉമ്മി നെ ഒതുക്കാ വക്കാ ബട്ട് ഓരേ ഉപ്പച്ചി ബ്ലാഹ് 
 
 
💦❣️💦❣️💦❣️💦❣️💦❣️💦
 
ഹോസ്പിറ്റലിൽ എത്തി ചെക്ക്അപ്പ്  നടത്തിയപ്പോ അബോർഷൻ ആയെന്ന് കേട്ടപ്പോ ഉമ്മി ആകെ തളർന്നു..... 
 
 
പ്രെഗ്നന്റ് അല്ലാതെ അബോർഷൻ സംഭവിക്കുക.... എന്തൊക്കെയോ ചീഞ്ഞു നാറുന്നുണ്ടല്ലോ.... 
 
വെയിറ്റ് കണ്ടു പിടിക്കാം..... 
 
ഇന്നത്തെ ഓഫീസിൽ പോക്ക് ക്യാൻസൽ ആക്കി മൂന്നിനോടും ഇങ്ങോട്ട് വരാൻ പറഞ്ഞു... 
 
ഉമ്മി ഓളെ അടുത്ത് പോയപ്പോ ഞങ്ങൾ നാലും ഓളെ കാര്യം പറയാൻ തുടങ്ങി.... 
 
ഡാ നമുക്ക് ആ ഡോക്ടർ പെണ്ണിനെ ഒന്ന് പേടിപ്പിച്ചാലോ എന്തേലും തടയാതെ നിക്കില്ല....  ( റബി )
 
യാ മോനെ അനക് ഇത്ര ബുദ്ധിയോ..... (  അനു )
 
ഈ അത് പിന്നെ പണ്ടേ ബുദ്ധി ഉള്ളെ അല്ലേ ( റബി )
 
അതൊക്കെ അവിടെ നിക്കട്ടെ.... ഓഫീസിൽ പോക്ക് ക്യാൻസൽ ആയിട്ടും മോൻ ചെത്തി ഒരുങ്ങിണല്ലോ ഹേ എന്തുട്ടാ  ( സഫു )
 
അത് പിന്നെ shaza ഒന്ന് മീറ്റ് ചെയ്യണം പറഞ്ഞിട്ടുണ്ട്  
 
 
എവിടെ വച്ച്   ( ഷാനു )
 
പ്ലേസ് കുറെ ചോദിച്ചിട്ടും പെണ്ണ് പറഞ്ഞു തന്നില്ല സർപ്രൈസ് ആണെന്ന് എന്ന പിന്നെ അങ്ങനെ ആവട്ടെ എന്ന് ഞാനും കരുതി (  റബി )
 
🎶 ഞാനും വരട്ടെ.... ഞാനും വരട്ടെ....  🎶
 
🎶  നിന്റെ കൂടെ അന്റെ ഓളെ കാണാൻ  🎶 
 
സഫു റബിനെ തോണ്ടി വെറുപ്പിക്കാൻ തുടങ്ങി. 
 
🎶 വേണ്ടാ പുന്നാരെ..... വേണ്ടാ പുന്നാരെ 🎶
 
🎶 മോൻ നിക്ക്ണോട്ത്ത് നിന്ന മതി ട്ടോ  🎶
 
പോടാ തെണ്ടി... വെറുതെ ന്റെ കഞ്ഞിയിലേക്ക് ചാടാൻ വരുന്നു.... ഞാൻ സ്വസ്ഥമായി ഓളെ കൂടെ പോവട്ടെ  ( റബി )
 
പോണ പോലെ തിരിച്ചു വന്നാൽ മതിയേനി ( അനു  )
 
അതെന്താടാ കോപ്പേ ഒരു ആക്കൽ ഹേ  ( റബി )
 
 
ഒന്നുമില്ല ന്റെ പൊന്നു... നിങ്ങൾ ബാ ആദ്യം അവളെ പൊക്കിയിട്ട് ബരാം ഫോളോ മി എന്നും പറഞ്ഞിട്ട് അനു ലക്ഷ്മിയുടെ അടുത്തേക്ക് വിട്ടു പിന്നാലെ അവരും..
 
🖤💦🖤💦🖤💦🖤💦🖤💦🖤
 
ഞങ്ങൾ നാല് പേരും കമിങ്   ( സഫു )
 
യെസ്   ( dr )
 
ഓഹ് നിങ്ങൾ ആയിരുന്നോ.... Mr ഷാനു നിങ്ങൾ വിഷമിക്കരുത് ഭാഗ്യം ഇല്ലെന്ന് കരുതി സമാധാനിക്കു   ( dr )
 
പടച്ചോനെ ഈ കിളവി പെണ്ണ് എന്തോന്നാ ഈ പറയുന്നേ സമാധാനിക്കാനോ എന്തിന്  (ഷാനു ആത്മ )
 
കേട്ടല്ലോ ഷാനു സമാധാനിക്ക്   ( സഫു )
 
ഡാ തെണ്ടി നിനക്ക് തരാം ട്ടോ... ഇന്ന് എവിടെയോ ഒരു പിരി ലൂസ്  ആണ് ശരി ആക്കി തരാം ട്ടോ കോപ്പേ  ( ഷാനു )
 
അയിന് അന്റെ കുഞ്ഞമ്മ...... ഷാനു അതും പറഞ്ഞു സഫുനെ ഒറ്റ ചവിട്ട്..... 
 
 
ആാാാ.... ( സഫു )
 
വാട്ട്‌ ഹാപ്പെൻഡ്...  ( dr )
 
അത് ഒന്നുമില്ല ഡോക്ടർ.... ഇവൻക് ഈ സ്റ്റെതസ്‌കോപ്പ് കാണുന്നെ പേടി ആണ്.... ചില നേരത്ത് ഒക്കെ ഇവന്റെ കണ്ണിൽ പാമ്പ് ആയിട്ട് തോന്നും... 
 
 
ഇപ്പൊ തോണി കാണും അതാണ്... പേടിക്കണ്ട ട്രീറ്റ്മെന്റ് ഉണ്ട്.....  ( അനു )
 
അതെ ഡോക്ടർ ശരിയാ.... ഇപ്പൊ ശരിക്കും കാൽ പാമ്പ് കടിച്ച പോലെ ആയി   ( സഫു )
 
അഹ് ഓക്കേ... കാര്യത്തിലേക്ക് കടക്കാം... ഞാൻ തന്നെ വിളിക്കണം കരുതി ഇരിക്കുവായിരുന്നു... 
 
വേറൊന്നും അല്ല.... ഇപ്പൊ അവളുടെ കണ്ടിഷൻ വളരെ വീക്ക് ആണ്.... സ്വബോധം ഇപ്പോഴും വന്നിട്ടില്ല അതിന്റെ കൂടെ ഇതും... 
 
ഇതിൽ നിന്നും മുക്തി നേടാൻ ഷാൻ നിങ്ങൾക് മാത്രം സാധിക്കുക ഉള്ളു... 
 
അതിന് ഞാൻ ഇപ്പൊ എന്താ വേണ്ടേ... 
 
ഇനി അങ്ങോട്ട് ഫുൾ ടൈമ് അവളെ കൂടെ സ്പെൻഡ്‌ ചെയ്യുകയും കൊച്ച് കൊച്ചു ആഗ്രഹങ്ങൾ സാധിച്ചു കൊടുക്കുകയും ചെയ്യുക വെരി സിംപിൾ  ( ലക്ഷ്മി )
 
അല്ലാത്തപക്ഷം താങ്കൾ എന്ത് ചെയ്യും  ( ഷാനു )
 
പീഡന കേസ്നുള്ള വകുപ്പ് ഉണ്ട് മിസ്റ്റർ ഷാൻ (  dr )
 
ഓഹ് അത്ര ഉള്ളു.... അപ്പൊ ഇല്ലാത്ത ഗർഭം ഉണ്ടെന്ന് പറഞ്ഞു.... അബോർഷൻ നടത്തുന്ന താങ്കളുടെ ഈ രീതിക്ക് എന്ത് ശിക്ഷ ലഭിക്കും...  (ഷാനു )
 
കേട്ട പാടെ അവൾ നിന്ന് വിയർക്കാൻ തുടങ്ങി.... 
 
എന്ത് ചെയ്യാനാ ലെ എസി യിൽ നിന്നും ചൂട് ആണ് വരുന്നേ തോന്നുന്നു കണ്ടില്ലേ പാവം വിയർത്തു കുളിക്കുന്നെ.... (സഫു )
 
ഡീ കോപ്പേ മര്യാദക്ക് ആണേൽ മര്യാദക്ക് അല്ലേൽ നിന്റെ ഒലക്ക കോട്ടും സ്റ്റെതസ്‌കോപ്പും ഒക്കെ അങ്ങ് ജയിലിൽ ഉണ്ടാവും.... 
 
 
സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം... അല്ലെങ്കിൽ ദേ നാളത്തേ ന്യൂസ്‌ പേപ്പറിൽ ഫസ്റ്റ് പേജിൽ നീ ഇങ്ങനെ ചിരിച്ചു നിൽക്കുന്ന ഒരു ഫോട്ടോ ഉണ്ടാവും വിത്ത്‌ ഹെഡ് ലൈൻ 
 
ഡോക്ടർ ലക്ഷ്മി അതി ക്രൂരമായ പീഡനത്തിനു ഇരയായി എന്ന്   (  സഫു )
 
*Saffuuuuuuuuuu......Noooooo*   ( ഷാനു )
 
ചുമ്മാ ഡാ ഈ ( സഫു )
 
 
നിന്റെ കള്ളത്തരങ്ങൾ എല്ലാം അറിഞ്ഞു കൊണ്ട് ആണ് ഞങ്ങൾ ഇവിടെ നിൽക്കുന്നത്.... 
 
ഇനിയും കള്ളങ്ങൾ പറഞ്ഞു മുന്നോട്ട് പോവാൻ ആണ് തീരുമാനം എങ്കിൽ 
പുന്നാര മോളെ ആ വെള്ളം അങ്ങട് മാറ്റി വച്ചേക്ക്  ( അനു )
 
വേം പറഞ്ഞാൽ അനക് കൊള്ളാം അല്ലേൽ ദേ ഈ കുന്ത്രാണ്ടം  കൊണ്ട് ഇങ്ങനെ ഇങ്ങനെ കുത്തും പറഞ്ഞില്ല ബേണ്ട    ( സഫു )
 
പൊന്നാര സഫു ഒന്ന് ചുമ്മാതെ ഇരിക്ക് ( ഷാനു )
 
 
 
ഡീ കോപ്പേ മര്യാദക്ക് പറഞ്ഞോ അല്ലേൽ എല്ലാം ഞങ്ങൾ പുറത്തു പറയും.... 
 
പ്ലീസ്..... ന്നെ ഒന്നും ചെയ്യരുത്..... ഞാൻ എല്ലാം പറയാം   ( ലക്ഷ്മി )
 
അങ്ങനെ നല്ല മോൾ ആയിട്ട് പറ  ( സഫു )
 
അത് പിന്നെ,,,,, റുഫൈദക്ക് ഇവനെ ഇഷ്ടം ആണെന്ന് അറിയാം മാത്രല്ല ഇവൻക് വേറെ പെൺകുട്ടി Zanna യെയും ആണ് ഇഷ്ടം..... (ലക്ഷ്മി )
 
 
അതിന്  ( ഷാനു )
 
അവൾ  പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞാൽ തന്റെ ഉമ്മ നിർബന്ധിച്ചു എങ്കിലും അവളെ വിവാഹം കഴിപ്പിക്കും മാത്രല്ല.... ഞാൻ റെഡി ആക്കി കൊടുത്ത വ്യാജ റിപ്പോർട്ട്‌കളും കൂടെ ആവുമ്പോ എല്ലാം പെട്ടന്ന് റെഡി ആവും. 
 
അവൾ എന്റെ ബെസ്റ്റി ആയോണ്ടാ ഞാൻ എല്ലാത്തിനും കൂട്ട് നിന്നെ... 
 
നിന്ന് മോങ്ങല്ലേ ബാക്കി പറ അപ്പൊ റുഫൈദയും Zafir ഉം തമ്മിൽ ഉള്ള ബന്ധം   ( ഷാനു )
 
ഷാനുന്റെ മനസ്സിൽ അവൾ അല്ലാതെ മറ്റൊരാൾ ഉണ്ടാവുന്നെ അവൾക് ഇഷ്ടം അല്ല... അത് കൊണ്ടാ അന്ന് Zannu വിനെ കിഡ്നാപ്പ് ചെയ്യാൻ പോലും നോക്കിയേ.... 
 
അത് കൊണ്ട് തന്നെ അന്ന് അപ്രതീക്ഷിതമായി  തലയിൽ കൊണ്ട അടി കാരണം ഞങ്ങൾ മറ്റൊന്ന് പ്ലാൻ ചെയ്തു..... 
 
ഓർമ പോവൽ,,  അതും കൂടെ ആവുമ്പോ ഷാനു എപ്പോഴും ഓളെ കൂടെ ഉണ്ടാവും. 
 
Zafir,,, അവൻ Zanna യെ പാട്ടിൽ ആക്കാൻ നോക്കുന്നവൻ  ബട്ട് അവളുടെ മനസ്സിൽ ഇവൻ.... അങ്ങനെ നോക്കുമ്പോ രണ്ട് പേരുടെയും ലക്ഷ്യം ഒന്നാണ്.. അതിന് വേണ്ടിയാ ഈ ഒത്തു കളി..... 
 
പ്ലീസ് എന്നെ നാറ്റിക്കരുത് ഞാൻ എന്ത് വേണേലും ചെയ്യാം പ്ലീസ്....   
 
ന്നാ ന്റെ തല ഒന്ന് ചൊറിഞ്ഞു തരോ  ( സഫു )
 
കോപ്പേ ഒന്ന് അടങ്ങി നിക്ക്   ( അനു )
 
ഓകെ.... ഞങ്ങൾ വിശ്വാസിച്ചു.... ഇതിന്റെ പിന്നിൽ നിങ്ങൾ 3 പേര് മാത്രം ആണോ അതോ വേറെ ആരെങ്കിലും കൂടെ ഉണ്ടോ....  ( ഷാനു )
 
 ഇല്ല.... വേറെ ആരൂല്ല.... 
 
ഉറപ്പല്ലേ... പിന്നീട് മാറ്റി പറഞ്ഞാൽ അറിയാലോ ( അനു )
 
അത് പിന്നെ ഒരാൾ കൂടെ ഉണ്ട്  shaza,,,, 
 
_Shaza_ എന്ന് കേട്ടതും റബിന്റെ ദിൽ ഡിജെ തുടങ്ങി.... 
 
ഏത് _shaza_   ( ഷാനു )
 
അത് പിന്നെ.....,,,,, shaza റബീഹ് 
 
 
*Whaaattttt*  ന്റെ _Shaza_ യോ 
 
 
അതെ  ( ലക്ഷ്മി )
 
*Nooo*  ഞാൻ ഇത് വിശ്വാസിക്കില്ല.... ഇവൾ കള്ളം പറയാ  ( റബി )
 
Mr റബീഹ് താങ്കൾ വിശ്വാസിച്ചെ പറ്റൂ.... ഇതിനെല്ലാം നിങ്ങളുടെ വൈഫ്‌ ഞങ്ങടെ കൂടെ ഉണ്ടായിരുന്നു... 
 
 
*Nooo...... ഞാൻ വിശ്വാസിക്കില്ല*  
 
 
*( തുടരും... )*
 
 
________________________________________
💙🖤റൂഹോട് ചേരും വരെ🖤💙 - 34

💙🖤റൂഹോട് ചേരും വരെ🖤💙 - 34

5
1436

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_34_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   പ്ലീസ് എന്നെ നാറ്റിക്കരുത് ഞാൻ എന്ത് വേണേലും ചെയ്യാം പ്ലീസ്....      ന്നാ ന്റെ തല ഒന്ന് ചൊറിഞ്ഞു തരോ  ( സഫു )   കോപ്പേ ഒന്ന് അടങ്ങി നിക്ക്   ( അനു )   ഓകെ.... ഞങ്ങൾ വിശ്വാസിച്ചു.... ഇതിന്റെ പിന്നിൽ നിങ്ങൾ 3 പേര് മാത്രം ആണോ അതോ വേറെ ആരെങ്കിലും കൂടെ ഉണ്ടോ....  ( ഷാനു )    ഇല്ല.... വേറെ ആരൂല്ല....    ഉറപ്പല്ലേ... പിന്ന