Aksharathalukal

Part__11

കലിപ്പൻ്റെ കാന്താരി🤩
 
 
 
Part 11
 
 
 
 
 
✒️Wafa shakkir
 
 
 
 
🤓🤓🤓🤓🤓🤓🤓🤓🤓🤓🤓🤓
 
 
 
 
( ഷാനു )
 
 
 
 
 
അങ്ങനെ അതിൻ്റെ wrap ചെയ്ത ഗിഫ്റ്റ് പേപ്പർ പൊടിച്ചു . അതിൻ്റെ ഉള്ളിലെ ഗിഫ്റ്റ് കണ്ട് ശെരിക്കും ഞാൻ അന്തം വിട്ടു ....
 
 
ഒരു ബോക്സ് പോലെ ഒരു സാധനം . നാല് ഭാകത്തും മുകളിലും ഇൻ്റെ ഫോട്ടോസ് വെച്ചിട്ടുള്ള ഗ്ലാസ്സ് frame . ചില ഫോട്ടോസ് ഞാൻ തന്നെ ഇതുവരെ കാണാത്തത് ആണ് . അതിൻ്റെ അടിയിൽ ഒരു സ്വിച്ച്  . അത് ഓൺ ആക്കിയപ്പോൾ ഉള്ളിൽ ഒരു ലൈറ്റ് കത്തി . അപ്പൊൾ റൂമിൻ്റെ ചുമരിൽ aa ബോക്സിൻ്റെ മുകളിലുള്ള ഓരോ ഫോട്ടോസും ഓരോന്നായി കാണാൻ തുടങ്ങി . റൂമിൽ ലൈറ്റ് ഇട്ടിരുന്നത് കൊണ്ട് തന്നെ clear ആയി കാണാൻ പറ്റിയിരുന്നില്ല . അത്കൊണ്ട് തന്നെ ഞാൻ റൂമിലെ ലൈറ്റ് ഓഫ് ചെയ്തു . അപ്പൊൾ റൂം ഫുൾ എൻ്റെ പിക് ആയിരുന്നു . നമ്മൾ വേകം ഫോണെടുത്ത് റൂം മുഴുവൻ വീഡിയോ എടുത്തു . പിന്നെ റൂമിലെ ലൈറ്റ് ഓൺ ചെയ്തപ്പോൾ ആ ബോക്സിൻ്റെ പികും എടുത്ത് . എന്നിട്ട് അത് എടുത്ത് സ്റ്റാറ്റസ് വെച്ചു .കൂടാതെ അതിലുള്ള എൻ്റെ പികിൻ്റെ ഒറിജിനൽ ആമിക്കാനോട് അയച്ച് തേരാനും പറഞ്ഞു . എന്നിട്ട് നെറ്റ് ഓഫ് ചെയ്തു അലാറവും സെറ്റ് ചെയ്ത് കിടന്നു . 
 
 
എന്നത്തേയും പോലെ അലാറം അടിക്കുന്ന ശബ്ദം കേട്ടാണ് ഇന്നും ഉണർന്നത് . ഫ്രേശായി വുളു എടുത്ത് നിസ്കാരം ഒക്കെ കഴിഞ്ഞ് വീണ്ടും ബെടിലേക്ക മറിഞ്ഞു . ഫോണെടുത്ത് ടൈം ഒന്ന് നോക്കി . ശേഷം ഡാറ്റ ഓൺ ആക്കി . അപ്പോളുണ്ട് ഫോൺ കയ്യിൽ കിടന്നു ബായങ്ങര വൈബ്രേഷൻ . സംഭവം കത്താൻ കുറച്ച് നേരം എടുത്തു , പിന്നെയാണ് ഓർത്തത് നോട്ടിഫിക്കേഷൻ വെരുന്നതാണെന്ന്  . വാട്ട്സ്ആപ്പിൽ മെസ്സേജ് വെരുന്നതാൻ ഇങ്ങനെ നോട്ടിഫിക്കേഷൻ വെരുന്നത് എന്ന് മനസ്സിലായപ്പോൾ എന്താണ് ഇത്രെയും കാര്യമായി മെസ്സേജ് വെരാൻ കാരണം എന്നറിയാൻ ഉള്ള ത്വര കാരണം വേഗം എടുത്ത് നോക്കിയപ്പോ ഉണ്ട് കുറെ പേഴ്സണൽ മെസ്സേജ് വന്ന് കിടക്കുന്നു . അതികവും ഫ്രണ്ട്സും കസിൻസും ഒക്കെ യാണ് . അതികവും സ്റ്റാറ്റസ് കണ്ടിട്ട് റീപ്ലേ തന്നതായിരുന്നു . അങ്ങനെ ഒരു വിധം എല്ലാവർക്കും റീപ്ലേ കൊടുത്തിട്ട് ഫോണെടുത്ത് വെച്ച് ഉറങ്ങാൻ കിടന്നു . 
 
 
പിന്നെ കണ്ണ് തുറകുമ്പോൽ കാക്കു ഇൻ്റെ അടുത്ത് കിടകുനുണ്ടായിരുന്നു . ആൾ നല്ല ഉറകമാ . ഞാൻ എണീറ്റ് ഫ്രഷായി കാക്കൂൻ്റെ അടുത്ത് പോയി ഇരുന്നു ഫോണിൽ വന്ന മെസ്സേജിന് റീപ്ലേ കൊടുക്കുമ്പോൾ ആണ് എൻ്റെ ഒരു ഓൺലൈൻ ഫ്രണ്ട് ഒരു ഇൻസ്റ്റ അക്കൗണ്ടിൻ്റെ സ്ക്രീൻ ഷോട്ട് അയച്ച് തന്നിട്ട് ഇത് നിൻ്റെ അക്കൗണ്ട് ആണോ എന്ന് ചോദിച്ചത് . ഡൗൺലോഡ് ചെയ്ത് വന്ന പിക് ഞാനൊന്ന് നോക്കി . അതെ , എൻ്റെ അക്കൗണ്ട് . കഴിഞ്ഞ നാല് വർഷമായി ഞാൻ ഉബായോഗികാത്തെ എൻറെ അക്കൗണ്ട് . ഉബായോഗികാതെ ഇരുന്നിട്ടും ഇന്നും ആ അക്കൗണ്ടിൽ ഫൊള്ളവേർസിൻ്റെ എണ്ണം ദിവസേന കൂടി കൊണ്ടിരിക്കാണ് . എൻ്റെ മുഖം പോലും കാണിക്കാത്തത് ആണ് അതിലുള്ള ഓരോ ഫോട്ടോസും വീഡിയോകളും . എന്നിട്ട് പോലും എന്താണ് ഇത്രയും ഫോള്ളവേർസ് കൂടാൻ കാരണം എന്ന് എനിക് ഇതുവരെ മനസ്സിലായിട്ടില്ല . എന്തോ ഉൾപ്രേരണയാൽ ഞാൻ ഫോണിൽ ഹൈഡ് ചെയ്ത് വെച്ചിട്ടുള്ള ഇൻസ്റ്റാഗ്രാം ഓപ്പൺ ചെയ്തു . Username password ഒക്കെ കൊടുത്തതിന് ശേഷം home പേജ് വന്നപ്പോൾ എന്തനില്ലാതെ ഹൃദയം മിടിക്കാൻ തുടങ്ങി . ഒരുപാട് follow request വന്നിടുണ്ട് . അത് പോലെ ഇൻബോക്സിൽ കുറെ മെസ്സേജുകളും ഉണ്ട് . ഞാൻ പോലും ഒന്ന് ചിന്തിക്കുന്ന തിൻ മുമ്പ് എൻ്റെ കൈ ഇബോക്സ് ഐക്കണിൽ പോയി തട്ടിയിരുന്നു . അപ്പോഴേക്കും എൻ്റെ ഹൃദയം മിടികുന്നത് കൂടി കൂടി വന്നു . എന്തന്നറിയാതെ ഞാൻ ഇൻബോക്സ് സ്ക്രോൾ ചെയ്ത് കൊണ്ടിരുന്നു . എൻ്റെ കണ്ണുകൾ അന്വോശിച്ചത് കിട്ടി എന്ന് കണ്ടപ്പോൾ എൻ്റെ കൈ ഞാൻ പോലും അറിയാതെ സ്ക്രോൾ ചെയ്യുന്നത് നിർത്തിയ ശേഷം ആ അക്കൗണ്ട് ഓപ്പൺ ചെയ്തു . അപ്പോഴേക്കും എൻ്റെ ഹൃദയം മിടികുന്നത്  പഴയത് പോലെ ആയിരുന്നു . പക്ഷേ എന്തന്നറിയാതെ എൻറെ കണ്ണ് നിറഞ്ഞ് ഒഴുകിയിരുന്നു .  കഴിഞ്ഞ നാല് വർഷങ്ങൾക്ക് മുമ്പ് ഞാൻ അയച്ച ആ മെസ്സേജ് ഇപ്പോഴും സീൻ ചെയ്തിട്ടില്ല എന്ന് കണ്ടതും കണ്ണിൽ വീണ്ടും കണ്ണുനീർ തുള്ളികൾ സ്ഥാനം പിടിച്ചു . 
 
 
അതിലുള്ള മെസ്സേജുകൾ ഒരു തേങ്ങലോടെ ഞാൻ തഴുകി . അപ്പോഴും എന്നിൽ നിന്ന് തേങ്ങലുകൾ പുറത്തേക് വന്നിരുന്നു . കൂടാതെ കണ്ണുനീർ തുള്ളികൾ കവിളിലൂടെ ഒഴുകി പോകുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു . പെട്ടന്നാണ് എൻ്റെ തലയിൽ ഒരു തലോടൽ അനുഭവപ്പെട്ടത്.  നോക്കുമ്പോൾ ഉണ്ട് കാക്കു ഇൻ്റെ തലയിൽ തലോടുന്നു . അത് കണ്ടപ്പോൾ എനിക് പിന്നെയും സങ്കടം വന്നു . ഞാൻ കാക്കുനെ കെട്ടി പിടിച്ച് കരഞ്ഞു . കാക്കു എന്നെ എന്തൊക്കെയോ പറഞ്ഞ് അശ്വസിപികുന്നുണ്ട് . 
 
 
 
 
🤩🤩🤩🤩🤩🤩🤩🤩🤩🤩🤩
 
 
 
 
( ആദം )
 
 
 
വൈഗുന്നേരം അബ്ബാക്ക് എന്തൊക്കെയോ സാധനങ്ങൾ വാങ്ങണം എന്ന് പറഞ്ഞിട്ട് പുറത്ത് പോകാൻ വേണ്ടി അബ്ബയെ കാത്ത് നിൽക്കായിരുന്നു ഞാൻ . അബ്ബാടെ സൗണ്ട് കേട്ടിട്ട്  സിറ്റ് ഔട്ടിലേക്ക് നോക്കിയ ഞാൻ  പകച്ച് പോയി . ഇത് ഇപ്പോ ഫാമിലി മുഴുവൻ ഉണ്ടല്ലോ . 
 
 
"ഇതെല്ലാവരും കൂടെ എങ്ങൊണ്ട . " 
 
 
ഞാൻ ഒരു സംശയത്തോടെ അവരെ നോക്കി . 
 
 
" അതെന്താ ഞങ്ങൾക് വെരാൻ പാടില്ലേ . എന്തായാലും നീ ആബ്ബനെയും കൂട്ടി ഷോപ്പിംഗ് കോംപ്ലക്സിലോട്ടല്ലെ . ഞങ്ങളും അങ്ങൊണ്ട . "
 
 
" Hmmm .... " 
 
 
ഒന്ന് അമർത്തി മൂളികൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി . അപോൾ തന്നെ അനി കോ ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്നു ആമി ബാക്കിലും കയറി ഇരുന്നു . ഉമ്മിയും അബ്ബയും അവൾടെ രണ്ട് സൈഡിലും ആയിട്ട് ഇരുന്നു . ഞാൻ കാർ നേരെ ഷോപ്പിംഗ് കോംപ്ലക്സിലേക്ക് വിട്ടു . അവിടെ എത്തിയപ്പോ എൻ്റെ കൂടെ ഉണ്ടായിരുന്ന പലരും പല വഴിയിലേക്ക് പോയി . ആമി അവൾടെ ഐറ്റംസ് വെടിക്കാൻ പോയി . അബ്ബായും  ഉമമിയും അബ്ബായ്ക്ക് വേടിക്കാൻ ഉള്ളതൊക്കെ വെഡിക്കാൻ പോയി . അനി ജൻ്റ്സിൻ്റെ സെക്ഷനിലേക്കും പോയി . ഞാൻ അവർ പോയ വഴിയൊക്കെ ഒന്ന് നോക്കിയ ശേഷം അവിടെ സെൻ്ററിൽ ഇരിക്കാനുള്ള സ്ഥലത്ത് പോയി ഇരുന്ന് ഫോണിൽ തൊണ്ടാൻ തുടങ്ങി . 
 
 
അപ്പോളാണ് ഫോണിൽ ഗൗതമിൻ്റെ നമ്പറിൽ നിന്ന് വാട്ട്സ്ആപ്പിലേക്ക് മെസ്സേജ് വന്നത് .  അത് തുറന്ന് നോക്കിയപ്പോൾ ഒരു പിക് ആണ്  . ഡൗൺലോഡ് ആയി വന്ന പിക് കണ്ട് ഞാൻ ഒന്ന് മുകളിലേക്ക് നോക്കി അപ്പോഴാണ് ഞാൻ ഇരികുന്നതിൻ്റെ തൊട്ട് മുകളിൽ ഉള്ള ഫ്ലോറിൽ എന്നെയും നോക്കി കൈ പൊക്കി കാണികുന്ന ഗൗതമിനെ കണ്ടത് . ഞാൻ അവൻ്റെ അടുത്തേക്ക് പോയി . 
 
 
" നീ എന്താടാ ഇവിടെ . "
 
 
" അമ്മക് എന്തോ വെടിക്കാൻ ഉണ്ടെന്ന് പറഞ്ഞിരുന്നു . പൊരുമ്പോ ഗൗരിയും കൂടെ ചാടി കയറി വണ്ടിയിലേക്ക് . ഇപ്പൊ അമ്മയും മോളും കൂടെ അവൾക് എന്തോ വാങ്ങിക്കാൻ പോയതാ . "
 
 
" ആരിത് ആദിമോനോ , തനിച്ചാണോ . "
 
 
ഗൗതം പറഞ്ഞ് കഴിഞ്ഞപ്പോള് ആണ് അവരുടെ ബാക്കിൽ നിന്ന് ശബ്ദം കേട്ടത് . 
 
 
" അതെ അമ്മ . എല്ല അമ്മാ ഉമ്മിയും അബ്ബയും അനിയും ആമിയും എല്ലാവരും ഉണ്ട് . " 
 
 
" അതെയോ .. എന്നാല് നിങൾ ഇരുന്ന് സംസാരിക്ക് , എനിക്ക് കുറച്ച് സാധനങ്ങൾ കൂടെ വാങ്ങാൻ ഉണ്ട് . " 
 
 
എന്നും പറഞ്ഞ് ഗൗതമിൻ്റെ അമ്മ പോയി .
 
 
അവൻ്റെ ഫാമിലിയെ കുറിച്ച് പറഞ്ഞില്ലല്ലോ . അച്ഛൻ രാജീവ്   , ഞങൾ ഡിഗ്രീ ലാസ്റ്റ് year പഠിക്കുമ്പോൾ മരിച്ചു . ആദ്യമേ ഹാർട്ടിൻ പ്രശ്ണം ഉണ്ടായിരുന്നു . പെതന്നുണ്ടായ ഒരു നെഞ്ച് വേദന , ഹോസ്പിറ്റലിലേക്ക് ഇതിച്ചപ്പോഴേക്കും ബ്രെയിൻ ഡെത്ത് സംഭവിച്ചിരുന്നു . പിന്നെ അമ്മ സാവിത്രി . ആൾ ഹയർ സെക്കൻഡറി അധ്യാപിക ആണ് . അച്ഛൻ്റെ മരണ ശേഷം മക്കൾടെ പഠനം മുഴുവൻ നോക്കി നടത്തിയത് അമ്മയാണ് . പിന്നെ ഉള്ളത് ഗൗതമിന് ഒരു അനിയത്തിയാ ഗൗരി . ഇപ്പോ M.B.B.S first year പഠിക്കുന്നു . ചെറുപ്പത്തിലേ അവളുടെ ആഗ്രഹമാണ് ഒരു ഡോക്ടർ ആവണം എന്നത് ഗൗതം ഇപ്പോഴും പറയും  ഇപ്പോൾ ആ കുടുംബം നോക്കി നടത്തുന്നത് .ഗൗതം ആണ് . അമ്മ റിട്ടയേർഡ് ആയി പെൻഷൻ കിടുന്നുണ്ടങ്കിലും അധ് വീടു കാര്യത്തിന് ചിലവാക്കാൻ ഗൗതം സമതികില്ല . .
 
 
പെട്ടന്നാണ് എനിക് ഒരു കാര്യം ഓർമ വന്നത് . ഇതന്നെ പറ്റിയ അവസരം . ഇനി ഇങ്ങനെ അവനെ ഒറ്റക് കിട്ടണം എന്നില്ല . 
 
 
"എടാ നമുക്ക് ഒന്ന് കോഫി ഷോപ്പിൽ പോയാലോ . ഒരു കോഫി ഒക്കെ കുടിക്കാം . " 
 
 
" പിന്നെന്താ. .. വാ നമുക്ക് പോകാം.  "
 
 
എന്നും പറഞ്ഞ അവൻ അവൻ്റെ ഫോൺ എടുത്ത് ജീനിൻെറ പോക്കറ്റിലേക് ഇട്ടു . ഞങ്ങൾ രണ്ട് പേരും കൂടെ അവിടെ ഉള്ള ഒരു കോഫി ഷോപ്പിലേക്ക്  കയറി . 
 
 
കോഫി ഷോപ്പിലേക് കയറിയപ്പോൾ തുടങ്ങിയതാ ആ തെണ്ടി ഫോണിലേക്ക് തല താഴ്ത്തി ഇരിക്കാൻ . ഓർഡർ എടുക്കാൻ വെയിറ്റർ വന്നപ്പോൾ അവൻ ഒരു ക്യാപ്പുചിനോ ഓർഡർ ചെയ്ത് പിന്നെയും അതിലേക് തലയും താഴ്ത്തി ഇരുന്നു . ഇതിനും മാത്രം എന്താ അവൻ്റെ ഫോണിൽ ഉള്ളത് .  ഓർഡർ ചെയ്ത സാധനം എത്തിയിട്ടും അവൻ അതിൽ നിന്ന് തല പൊകുന്നില്ല . അവസാനം സഹികെട്ട് ഞാൻ അത് മേടിച്ച്  ഓഫാക്കി വെച്ചു . അപോഴ അവൻ എന്നെ നോക്കുന്നത് . എൻ്റെ മുഖം കണ്ടപ്പോഴാണ് അവനോട് കാര്യം കത്തിയത് എന്ന് തോനുന്നു . അപ്പോൾ അവൻ എനിക്കൊന്ന് ഇളിച്ച് തന്നു . 
 
 
" നീ എന്നെ നോക്കി പെടിപികേണ്ട . ഞാൻ എൻ്റെ പെണ്ണിനോട് സംസാരിക്കായിരുന്നു . " 
 
 
" Ohh... നിങ്ങൾക്കൊക്കെ പെണ്ണ് എന്ന് പറയാൻ ഉണ്ടല്ലോ . "
 
 
" പറയുന്ന നിനക്ക് കിടാഞ്ഞിടലെല്ലോ . ഓരോന്നും ഇലാത്ത പല കാരണം പറഞ്ഞ് മുടകല്ലെ . " 
 
 
എന്നും പറഞ്ഞ് അവൻ ഞാൻ വെടിച്ച് വെച്ചിരുന്ന അവൻ്റെ ഫോൺ എടുത്ത് പിന്നെയും അതിലേക്ക് തലയും താഴ്ത്തി ഇരുന്നു . 
 
 
" എടാ നിനക്ക് ഓർമ്മയുണ്ടോ ... "
 
 
" എന്ത് ?....."
 
 
" ഞാൻ നിന്നോട് പറഞ്ഞിട്ടില്ലേ എനിക് ഒരു കുട്ടിയെ ഇഷ്ടമാണെന്ന് . "
 
 
" ഹാ .. പറഞ്ഞിരുന്നു . "
 
 
"അത് ആര എന്ന് നിനക്ക് അറിയേണ്ടേ . "
 
 
"ഷഹന എല്ലേ ... "
 
 
അത് വരേ തലയും താഴ്ത്തി ഫോണിൽ തൊണ്ടിയിരുന്ന  ഞാൻ ചൊദിച്ചതിൻ , തല പൊക്കി പറയുന്നത് കേട്ട് ശെരിക്കും ഞെട്ടിയത് ഞാനാ . ഇവന് ഇത് എങ്ങനെ അറിഞത് . പെട്ടന്ന് ബോധം വന്നപ്പോഴാണ് പിന്നെ ഞാൻ അവനെ നോക്കിയത് . അപ്പോളും അവൻ എന്നെ ഒരു പിരികം പിക്കെ നെറ്റി ചുളിച്ചു സംശയത്തോടെ നോക്കുന്നുണ്ടായിരുന്നു . 
 
 
" എന്തേ അവൾ എല്ലേ ?."
 
 
" Hm ...  Aval തന്നെ ആണ് . പക്ഷേ നീ എങ്ങനെ അറിഞ്ഞത് . " 
 
 
" ഇതൊക്കെ അറിയാൻ ആണോ ഇത്ര വലിയ പണി . നീ അന്ന് എന്നോട് എല്ലാം  പറഞ്ഞ്  ക്യാൻ്റീനിൽ നിന്ന് നേരെ ലൈബ്രറിയിലേക്ക് പൊന്നില്ലെ . ഞാൻ ക്യാൻ്റീനിൽ നിന്ന് സ്റ്റാഫിലെ ക്ക് പോകുമ്പോ അവളെയും അവളുടെ വാലുകളെയും കണ്ടിരുന്നു . എനിക് അവളെ നേരത്തെ അറിയാം . എന്നെ കണ്ടപ്പോൾ നിന്നെ ചോദിച്ചിരുന്നു . എന്തിനാ എന്ന് ചോദിച്ചപ്പോൾ അവള് എന്നോട് എല്ലാം പറഞ്ഞിരുന്നു . അപ്പൊൾ തന്നെ എനിക് കത്തി അവരിൽ ആരെങ്കിലും ആകും നിനക്ക് ഇഷ്ടം എന്ന് . നീ കഥ പറയുമ്പോൾ ഒരു ദിവസം അവളുടെ വീട്ടിൽ പോയിരുന്ന കാര്യം പറഞ്ഞിരുന്നില്ലേ . അപ്പോ അവൾടെ വീട്ടിൽ അവൾടെ ഉമ്മയും അവളും മാത്രം ഉള്ളു എന്ന് നീ പറഞ്ഞിരുന്നല്ലോ . അപ്പോ എനിക്ക് മനസ്സിലായി അവരിൽ നിൻ്റെ പെണ്ണ് ഒന്നെങ്കിൽ ഷഹനയോ എല്ലെങ്കിൽ ഫസ്‌നയോ ആകും എന്ന് . പിന്നെ ഷഹന ബാക്കി ഉള്ള ബോയിസിനോട് സംസാരിക്കുന്നത് കാണുമ്പോൾ നിനക്ക് എവിടെ ഒക്കെയോ ഒരു പോസെസീവനസ് ഉള്ളത് പോലെ എനിക് മണത്തു . പിന്നെ fresher's day ന്റെ അന്ന് നീ അവൾടെ കണ്ണിൽ നിന്ന് കണ്ണെടുക്കാതെ പാട്ട് പാടുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു  അവലാകും എന്ന് . " 
 
 
ഒരു ചിരിയോടെ അവൻ അതൊക്കെ പറഞ്ഞ് നിർത്തുമ്പോൾ എന്തെന്നറിയാതെ എൻ്റെ ചുണ്ടിലും ഒരു ചെറു ചിരി പടർന്നിരുന്നു . 
 
 
" എല്ലാം മനസ്സിലായിട്ട് പിന്നെ എന്താടാ നീ എന്നോട് ചോദികതിരുന്ന് ." 
 
 
 
" നീ പറയുമ്പോൾ ഞാനും പറയാം എന്ന് കരുതി . "
 
 
 
" ഓഹോ... "
 
 
" ഇനി എന്താ പ്ലാൻ . അങ്കിൾ വന്നില്ലേ . വീട്ടിൽ പറഞ്ഞൂടെ . ഷഹന നിനക്ക് മാച്ച് ആണല്ലോ . വീട്ടിൽ പറ അതുറപിക്കാൻ . " 
 
 
" അടുത്ത് തന്നെ പറയണം . ഇല്ലെങ്കിൽ അബ്ബാ എന്നെ അലി അങ്കിൾടെ മോളെ കൊണ്ട് നിക്കാഹ് നടത്തും . പക്ഷേ അതിൻ എനിക് നിൻ്റെ ഒരു സഹായം വേണം . " 
 
 
" ആരുടെ മോളെ എന്ന നീ പറഞ്ഞ് . "
 
 
" എടാ അലി അങ്കിൾ ഇല്ലെ ഷാൻ്റെ ഉപ്പ . അവരുടെ മോൾ . എന്ന് വെച്ചാൽ ഷാൻ്റെ പെങ്ങളുമായി . " 
 
 
നേരത്തെ ഞാൻ ആയിരുന്നു ഞെട്ടിയത് എങ്കിൽ ഇപ്രാവശ്യം ഞാൻ അത് പറഞ്ഞപ്പോൾ നേരത്തെ ഞാൻ ഞെട്ടിയത്തിനേക്കാൾ ഞെട്ടി പണ്ടാരം അടങ്ങി ഇരിപുണ്ട് ആൾ . ഇതിലിപ്പോ ഞെട്ടാൻ മാത്രം എന്താ .. എന്ന് ഞാൻ അലോജിച്ച് നോക്കിയിട്ട് ഒന്നും എനിക് മനസ്സിലായില്ല . ചിലപ്പോ ശാൻ്റെ പെങ്ങൾ ആയത് കൊണ്ടാകും . 
 
 
" എല്ലട നീ എന്തിനാ ഷഹനടെ കാര്യം വീട്ടിൽ പറയാൻ എൻ്റെ സഹായം വേണം എന്ന് പറഞ്ഞത് . " 
 
 
അവൻ എന്നെ ഒരു സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു . 
 
 
തുടരും .
 
 
 
 ഈ പാർട്ട് ഫുൾ ഇരുന്ന് എഴുതിയതായി രുന്നു . സെലക്റ്റ് ചെയ്ത് കോപ്പി ചെയ്യുന്നതിനിടയിൽ ഫുൾ പോയി . പിന്നെയും ഇരുന്ന് type ചെയ്തതാ .  അത്കൊണ്ട് പിന്നെ വായിക്കാൻ പറ്റിയിട്ടില്ല .  അപ്പോ സ്റ്റോറി വായിച്ച് എല്ലാവരും review parayane .
 
 
അപ്പോ പിന്നെ പാകലാം .. സേച്ചി പോയി ചാചട്ടെ ട്ടോ😴..

Part__12

Part__12

4.8
1196

കലിപ്പൻ്റെ കാന്താരി🤩       Part 12         ✒️Wafa shakkir         +++++++++++++       ( ആദം )         " എല്ലട നീ എന്തിനാ ഷഹനടെ കാര്യം വീട്ടിൽ പറയാൻ എൻ്റെ സഹായം വേണം എന്ന് പറഞ്ഞത് . "      അവൻ എന്നെ ഒരു സംശയത്തോടെ നോക്കി കൊണ്ട് ചോദിച്ചു .      " എടാ അത് ... നീ ഇല്ലെ എനിക് ഒരു ഹെൽപ് ചെയ്യോ ? "     " അതെന്താ എന്നല്ലേ ഞാൻ നിന്നോട് ചോദിച്ച് .."     ഗൗതം വിത്ത് കലിപ്പ് .     " എടാ ... അത് പിന്നെ . സംഭവം ഞാനും അബ്ബായും നല്ല കൂട്ടൊക്കെ ആണ് . പക്ഷെ , ഈ കാര്യം പറഞ്ഞ് ആലോജന മുടക്കാൻ എനിക് എന്തോ ഒരു ഇത്  . നീ ആകുമ്പോ അത് നല്ലമ്പോലെ ഹാൻഡി