Aksharathalukal

💙🖤റൂഹോട് ചേരും വരെ🖤💙 - 34

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_34_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
പ്ലീസ് എന്നെ നാറ്റിക്കരുത് ഞാൻ എന്ത് വേണേലും ചെയ്യാം പ്ലീസ്....   
 
ന്നാ ന്റെ തല ഒന്ന് ചൊറിഞ്ഞു തരോ  ( സഫു )
 
കോപ്പേ ഒന്ന് അടങ്ങി നിക്ക്   ( അനു )
 
ഓകെ.... ഞങ്ങൾ വിശ്വാസിച്ചു.... ഇതിന്റെ പിന്നിൽ നിങ്ങൾ 3 പേര് മാത്രം ആണോ അതോ വേറെ ആരെങ്കിലും കൂടെ ഉണ്ടോ....  ( ഷാനു )
 
 ഇല്ല.... വേറെ ആരൂല്ല.... 
 
ഉറപ്പല്ലേ... പിന്നീട് മാറ്റി പറഞ്ഞാൽ അറിയാലോ ( അനു )
 
അത് പിന്നെ ഒരാൾ കൂടെ ഉണ്ട്  shaza,,,, 
 
Shaza എന്ന് കേട്ടതും റബിന്റെ ദിൽ ഡിജെ തുടങ്ങി.... 
 
ഏത് shaza   ( ഷാനു )
 
അത് പിന്നെ.....,,,,, shaza റബീഹ് 
 
 
*Whaaattttt*  ന്റെ Shaza യോ 
 
 
അതെ  ( ലക്ഷ്മി )
 
*Nooo*  ഞാൻ ഇത് വിശ്വാസിക്കില്ല.... ഇവൾ കള്ളം പറയാ  ( റബി )
 
Mr റബീഹ് താങ്കൾ വിശ്വാസിച്ചെ പറ്റൂ.... ഇതിനെല്ലാം നിങ്ങളുടെ വൈഫ്‌ ഞങ്ങടെ കൂടെ ഉണ്ടായിരുന്നു... 
 
 
*Nooo...... ഞാൻ വിശ്വാസിക്കില്ല*  
 
റബി തളർച്ചയോടെ അവിടെ ഇരുന്ന്.... 
 
റബി കൂൾ  ( ഷാനു )
 
ഷാനു... ന്റെ shaza ന്നെ പറ്റിക്ക ആണോ....റബി ഷാനുനെ കെട്ടിപിടിച്ചു കരഞ്ഞു.... 
 
നിന്നെ ഞങ്ങൾ പിന്നെ എടുത്തോളാം പറഞ്ഞിട്ട് റബിയേയും കൊണ്ട് അവിടുന്ന് നേരെ ബീച്ചിൽ പോയി..... 
 
ഞങ്ങൾക്ക് ആദ്യം അറിയുന്ന കാര്യങ്ങൾ അവനെ പറഞ്ഞു മനസ്സിലാക്കി... 
 
റബി ഒരുപാട് പ്രതീക്ഷയോടെ shaza യെ മീറ്റ് ചെയ്യാൻ   ആഗ്രഹിച്ചതായിരുന്നു..... 
 
ഞങ്ങളെ വിശ്വാസം ഉള്ളത് കൊണ്ട് തന്നെ ഞങ്ങൾ ഒരിക്കലും അവന്റെ പെണ്ണിനെ മോശം ആയി പറയില്ല ഓന്ക് അറിയാം.... 
 
എങ്കിൽ പോലും മഹർ ചാർത്തിയവൾ ഇങ്ങനെ ഒരു പൊല്ലാപ്പ് ന്റെ പിന്നിൽ ഉണ്ടാവുമ്പോ അതിനോട് പൊരുത്തപ്പെടാൻ കുറച്ചു സാവകാശം എടുത്തു.... 
 
അപ്പൊ ഇനി എന്താ പ്ലാൻ..... ( അനു )
 
ഏതായാലും അവളെ മീറ്റ് ചെയ്യണം പറഞ്ഞ സമയം തന്നെ..... (  റബി )
 
ഓകെ സമ്മതിച്ചു... ബട്ട് നീ ഒന്നും അറിഞ്ഞതായി ഭാവിക്കരുത്..... 
 
ഒരുപക്ഷെ നമ്മൾ എടുത്തു ചാടിയാൽ അവളെ നിനക്ക് നഷ്ടമാവും shaza നിരപരാതി ആണെങ്കിൽ  മാത്രം..... എന്നെന്നേക്കുമായി തീരാ നഷ്ടം ഇപ്പൊ നിന്റെ _റൂഹിന്റെ പാതി_  ആണവൾ അത് മറക്കണ്ട  (  ഷാനു ) 
 
ഏയ്‌ പേടിക്കണ്ട.... ഞാൻ ഇപ്പൊ തന്നെ പോയി കണ്ടു വരാം നിങ്ങൾ ഇവിടുത്തെ കാര്യം നോക്ക് ഓകെ ബൈ 
 
 
റബി അവിടുന്ന് തന്റെ പാതിയെ കാണാൻ പോയി.... യാത്രയിൽ ഉട നീളം അവളായിരുന്നു ഖൽബിൽ..... ഇപ്പോഴും ഒരൊറ്റ പ്രാർത്ഥന ഉള്ളു ന്റെ പെണ്ണ് ആവരുത് എന്ന്..... 
 
കൂടെ കൂട്ടിയിട്ട് അതികം നാൾ ആയിട്ട് ഇല്ലേലും ഒരു ജീവിതം ജീവിച്ചു തീർക്കാൻ ഉള്ള സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിട്ട് ഉണ്ട്.... 
 
അവൾ പറഞ്ഞ മാളിൽ എത്തിയതും ഞാൻ എത്തുന്ന മുന്നെ ന്നെയും കാത്ത് shaza  അവിടെ ഉണ്ടായിരുന്നു...... 
 
💜💙💜💙💜💙💜💙💜💙💜
 
( Zannu )
 
ഓരോ ദിവസവും നേരിയ പ്രതീക്ഷയോടെ ആണ് ജീവിക്കുന്നെ,,,, ഉപ്പ എല്ലാം മനസ്സിലാക്കി ന്നെ മോചിപ്പിക്കും എന്ന്... ദിവസങ്ങൾ കഴിഞ്ഞു പോവുന്നു എന്നല്ലാതെ പ്രതീക്ഷ പോലെ ഒന്നും സംഭവിക്കുന്നില്ല.... 
 
ഇന്നാണ് കോളേജ് ഫസ്റ്റ് ഡേ.....
 
ഞാൻ ഇല്ലാത്തത് കാരണം അഫി അല്ലു ഷൈമ ആരും തന്നെ പോവുന്നില്ല.... ഞാൻ എന്നാണോ പോവുന്നെ അന്നേ അവരും ആ വഴിക്ക് ഉള്ളു എന്ന വാശിയിൽ ആണ്... 
 
ഇന്നലെ മൂന്നും കാൾ ചെയ്തപ്പോ ആദ്യം ഒന്നും ഉപ്പ സംസാരിക്കാൻ സമ്മതിച്ചില്ല.... പിന്നെ അവരുടെ ലൈഫ് ന്റെ കാര്യം കൂടെ ആയപ്പോ സമ്മതിച്ചു... 
 
ഷാനുക്കയും ബ്രോസും ബിസിനസ് ആയി നെട്ടോട്ടം ആണ്.... 
 
പിന്നെ റുഫൈദ അവൾ പ്രെഗ്നന്റ് അല്ലാ പോലും,,,, കേട്ടപ്പോ ലജ്ജ തോന്നി..... ഇക്കാനെ നേടി എടുക്കാൻ ഇത്രക്കും ചീപ് പണി വരെ എടുത്തല്ലോ... കഷ്ടം... 
 
ഇവറ്റകളോട് കുറെ പറഞ്ഞു നോക്കി കോളേജിൽ പോവാൻ,,,, പോത്ത്നോട് വേദം ഓതിയിട്ട് കാര്യം ഇല്ലല്ലോ ഈ..... 
 
സത്യം പറഞ്ഞാൽ ഇപ്പോഴാ കുറച്ചു ആശ്വാസം ആയെ.... തനിച് ഈ റൂമിൽ ആയി ബോർ ആയിരുന്നു.... പിന്നെ ഇത് ഇപ്പൊ ശീലം ആയി.. 
 
ഉപ്പാന്റെ മനസ്സ് മാറാൻ ഉള്ളുരുകി പ്രാർത്ഥന നടത്തൽ ആണ് ഇപ്പൊ പണി.. 
 
ഉമ്മച്ചി പോലും ഒന്ന് സംസാരിക്കാൻ വരാറില്ല...
മിഷുക്കയും...
 
ഏതായാലും ഇത് പോലെ തന്നെ പോട്ടേ.... ഷാനുക്ക വരുമല്ലോ എന്നെങ്കിലും.... 
 
 
💞💞💞💞💞💞💞💞💞💞💞 
 
റബി പോയ പിന്നാലെ ബീച്ചിൽ നിന്നും ഞങ്ങൾ ഹോസ്പിറ്റലിലേക്ക് വിട്ടു....
 
ഉമ്മി ഓളെ അടുത്ത് ഇരിക്കുന്നുണ്ട് .... ഇതെല്ലാം തുറന്നു പറഞ്ഞാൽ പോലും ഉമ്മി വിശ്വാസിക്കില്ല സ്വന്തം മക്കളെക്കാൾ വിശ്വാസവും ഇഷ്ടവും ആ കുരിശ് നോടാണ്... 
 
ഇനിപ്പോ ഒരൊറ്റ വഴി ഉള്ളു ലക്ഷ്മി,,,, എല്ലാ സത്യവും അവൾ തന്നെ പറയട്ടെ എന്നാൽ എല്ലാത്തിനും അന്ത്യം ആവുമല്ലോ...
 
അങ്ങനെ വീണ്ടും ലക്ഷ്മിയുടെ അടുത്ത് പോയി.....ആദ്യം വിസമ്മതിച്ചു എങ്കിലും അവളുടെ വിവാഹം ഉറപ്പിച്ച ആനന്തിനോട് എല്ലാം പറയും എന്ന് പറഞ്ഞപ്പോ അവൾ തന്നെ എല്ലാം പറയാം എന്ന് സമ്മതിച്ചു.... 
 
ലക്ഷ്മിയെയും ഞങ്ങളെയും ഒരുമിച്ച് കണ്ടപ്പോ റുഫൈദ ഓളെ തന്നെ നോക്കാൻ തുടങ്ങി..... 
 
ഡോക്ടർ മോൾക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ.... ഞങ്ങൾക്ക് ഡിസ്ചാർജ് തന്നുടെ  ( ഉമ്മി )
 
വെയിറ്റ് അതിന് മുൻപ് ചില കാര്യങ്ങൾ ഉമ്മിയോട് പറയാൻ ഉണ്ട് ..... ലക്ഷ്മി പറഞ്ഞു നിർത്തിയതും റുഫൈദ എന്തെന്നുള്ള മട്ടിൽ ഓളെ നോക്കി....
 
ഉമ്മ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞിട്ട് ഉമ്മാന്റെ കാൽക്കൽ വീണിട്ട് എല്ലാ സത്യവും തുറന്നു പറഞ്ഞു...... 
 
ഉമ്മിന്റെ മുഖ ഭാവങ്ങൾ  മാറി മറിയുന്നത് ഞങ്ങൾ നോക്കി നിന്നു..... 
 
ഹാവൂ ഇപ്പോഴാ ആശ്വാസം ആയെ.... ഇപ്പൊ ഒരടി ഓൾക്ക് ഫർള് ആണ്..... 
 
ഉമ്മി അവളെ അടിക്കും എന്നൊക്കെ പ്രതീക്ഷിച്ച ഞങ്ങൾ ഉമ്മി പറയുന്നേ കേട്ടിട്ട് അന്തം വിട്ടു.... 
 
 
ഇല്ല ന്റെ മോൾ അങ്ങനെ ഒന്നും ചെയ്യില്ല..... നിങ്ങൾ എല്ലാരും ചേർന്ന് ഇവളെ എന്നിൽ നിന്നും അകറ്റാൻ ശ്രമിക്കാ ഇന്ക് അറിയാം.... മോളെ ഇപ്പൊ തന്നെ ഡിസ്ചാർജ് ചെയ്യണം ആരും ഒന്നും ചോദിക്കാൻ നിക്കണ്ട... 
 
 
ഉമ്മി പറഞ്ഞെ കേട്ടു റുഫൈദ വിജയഭാവത്തിൽ ഷാനുവിനെ നോക്കി ചിരിച്ചു.... 
 
ഞങ്ങൾ മൂന്നും  അവിടുന്ന് ഇറങ്ങി പോന്നു... 
 
ഷാനു ദേ ഉമ്മി ആണെന്ന് ഒന്നും ഞാൻ നോക്കില്ല.... ആരേലും ഇതിനൊക്കെ കൂട്ട് നിൽക്കോ... ഒന്നുല്ലേലും അവളെ ട്രീറ്റ്മെന്റ് നടത്തിയ ഡോക്ടർ തന്നെ പറഞ്ഞു എന്നിട്ടും എന്താ ഉമ്മി അവളുടെ പക്ഷം നില്കുന്നു ഇന്ക് കലി കേറുന്നുണ്ട്   ( അനു )
 
അതന്നെ ഞാനും നോക്കുന്നെ ഉമ്മി എന്തിനാ ഓളെ വാലിൽ തൂങ്ങി നടക്കുന്നെ.. ഉമ്മിയും അവളും തമ്മിൽ എന്തോ ഒന്നുണ്ട് അല്ലാതെ ഇങ്ങനെ ഒന്നും ബീഹെവ് ചെയ്യില്ല  ( ഷാനു )
 
 
💕💕💕💕💕💕💕💕💕💕💕
 
( റബി )
 
അവർ പറഞ്ഞ പോലെ shaza യിൽ സംശയിക്കാൻ മാത്രം ഒന്നും തോന്നിയില്ല..... 
 
താൻ ആഗ്രഹിച്ച പെണ്ണ് എങ്ങനെ ആണോ അത് പോലെ തന്നെ ഇവൾ..... 
 
കുറെ സമയം കിട്ടിയത് കൊണ്ട് തന്നെ ഒരുപാട് സംസാരിച്ചു.... ന്റെ ഫ്രണ്ട്സ് അവളുടെ ഫ്രണ്ട്സ് ന്റെ പാസ്റ്റ് അവളുടെ പാസ്റ്റ് അങ്ങനെ കുറെ... 
 
ന്നിട്ട് പോലും റുഫൈദ Zafir ലക്ഷ്മി ആരെ കുറിച്ചും ഓൾ പറഞ്ഞില്ല... അവസാനം അങ്ങോട്ട് ചോദിക്കേണ്ട അവസ്ഥ വന്ന് അറിയില്ലെന്ന് മഹർ തൊട്ട് സത്യം ചെയ്തു.... 
 
അത് കൊണ്ട് തന്നെ ന്റെ പെണ്ണ് നിരപരാതി ആണെന്ന് തിരിച്ചറിഞ്ഞു.... ഇതൊരിക്കലും ന്റെ ചങ്ക്സ് അംഗീകരിക്കുമോ അറിയില്ല.... എങ്കിലും മഹർ ന്റെ പവിത്രത അറിയുന്നത് കൊണ്ട് shaza കള്ളം പറയില്ല ഇന്ക് ഉറപ്പാ.... 
 
വീട്ടിൽ കൊണ്ടാക്കാ പറഞ്ഞിട്ട് ഓൾ കേട്ടില്ല ബസ്സിൽ തന്നെ പോയി ഞാൻ തിരിച്ചു ഹോസ്പിറ്റലിലേക്കും.... 
 
റബിയുടെ മുന്നിൽ നിന്നും ബസ്സിൽ കയറി Shaza അടുത്ത സ്റ്റോപ്പ്ൽ തന്നെ ഇറങ്ങി.... Zafir ന്റെ കൂടെ കാറിൽ കയറി... ഇതൊന്നും അറിയാതെ റബി Shaza ക്ക് വേണ്ടി പുതിയ കനവുകൾ നെയ്തു. 
 
💙💜💙💜💙💜💙💜💙💜💙 
 
റുഫൈദയെയും കൊണ്ട് വീട്ടിൽ എത്തിയിട്ടും ഉമ്മി ഓളെ പിന്നാലെ തന്നെ ഇതൊക്കെ കണ്ടിട്ട് ഞങ്ങക്ക് നാലിനും കലിപ്പ് കേറി... 
 
മാത്രല്ല റബി വന്നപ്പോ തൊട്ട് പറയുന്നു shaza ഒന്നിനും ഇല്ല ഓൾ പാവ എന്നൊക്കെ സമയം ഉണ്ടല്ലോ നോക്കാം....
 
(ഷാനു )
 
ബ്ലഡി വായനക്കാർ ഇങ്ങോട്ട് നോക്ക്,,,,, ഇങ്ങള് കരുതുന്ന പോലെ ന്റെ പെണ്ണിനെ ഞാൻ മറന്നിട്ട് ഒന്നും ഇല്ലാട്ടോ..... ഓളെ മറക്കണം എങ്കിൽ ന്റെ ജീവൻ പോവണം.... 
 
കുരിശ്ന്റെ കാര്യങ്ങൾ പുറത്തു കൊണ്ട് വന്നിട്ട് വേണം Zannu ന്റെ വീട്ടിൽ പോവാൻ ഉമ്മിയെയും കൊണ്ട്..... 
 
ഈ ഉമ്മി ആണേൽ അമ്പിനും വില്ലിനും അടുക്കുന്നില്ല.... 
 
ഇനി അതും കൂടെ സോൾവ് ആക്കിയിട്ട് വേണം ഡിങ്ക ഡിങ്ക.... ഈൗ.... 
 
 
ഇന്നത്തെ ദിവസം ഇങ്ങനെ ഹോസ്പിറ്റലിൽ പോയി ഒക്കെ കഴിഞ്ഞു 
 
സമയം 6 ആയിട്ടും റിയ സ്കൂളിൽ നിന്നും വന്നിട്ടില്ല.... ഉമ്മി അതും പറഞ്ഞു വേവലാതി പെടാൻ തുടങ്ങി... 
 
ഓളെ ഓർത്ത് ഇത്ര സിംമ്പതി ഒക്കെ ഉമ്മിക്ക് ഉണ്ടോ.... കഷ്ടം മക്കളെ പോലും വിശ്വാസം ഇല്ല.... 
 
 
ഷാനു പ്ലീസ്..... ഞാൻ എല്ലാം പറയാം... നീ ഇപ്പൊ റിയ നെ പോയി നോക്ക്.... റുഫൈദനെയും ഇവിടെ കാണാനില്ല എനിക്ക് എന്തോ പേടി ആവുന്നു  ( ഉമ്മി )
 
ആദ്യം ആയിട്ട് ആണ് ഉമ്മി കുരിശ് ന്റെ പേര് പറയുന്നത് കേള്ക്കുന്നെ.... ഉമ്മി ആകെ പേടിച്ചു നിൽക്കാ അത് കൊണ്ട് തന്നെ ഞങ്ങൾ നാലും ഉമ്മിനോട് കാര്യം അന്നെഷിച്ചു.... 
 
 
ആദ്യം റിയ നെ കൊണ്ട് വരി എന്നിട്ട് എല്ലാം ഞാൻ പറയാം..... നിങ്ങൾ പോ മോളെ പോയി നോക്ക്..... 
 
അങ്ങനെ റിയനെ അന്നെഷിച്ചു ഞങ്ങൾ വിട്ടു. 
 
*(തുടരും... )*
 
________________________________________
💙🖤റൂഹോട് ചേരും വരെ 🖤💙 - 35

💙🖤റൂഹോട് ചേരും വരെ 🖤💙 - 35

5
2186

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_35_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   സമയം 6 ആയിട്ടും റിയ സ്കൂളിൽ നിന്നും വന്നിട്ടില്ല.... ഉമ്മി അതും പറഞ്ഞു വേവലാതി പെടാൻ തുടങ്ങി...    ഓളെ ഓർത്ത് ഇത്ര സിംമ്പതി ഒക്കെ ഉമ്മിക്ക് ഉണ്ടോ.... കഷ്ടം മക്കളെ പോലും വിശ്വാസം ഇല്ല....      ഷാനു പ്ലീസ്..... ഞാൻ എല്ലാം പറയാം... നീ ഇപ്പൊ റിയ നെ പോയി നോക്ക്.... റുഫൈദനെയും ഇവിടെ കാണാനില്ല എനിക്ക് എന്തോ പേടി ആവുന്നു  ( ഉമ്മ