Aksharathalukal

നിനക്കായ്‌ ഈ പ്രണയം (62)

പിന്നീട് ആണ് മിലിയുടെ കണ്ണുകൾ രഘുവിലേക്കു തിരിഞ്ഞത്. അവനെ കണ്ടയുടൻ അവളുടെ കണ്ണുകൾ കുറുകി.. മുഖം വാടി. പുഞ്ചിരിക്കു പകരം പരിഭ്രാന്തി അവളുടെ മുഖത്തു തെളിഞ്ഞു വന്നു. മിലിയുടെ ഭാവമാറ്റം കണ്ടു ആകാശും എലീനാമയും അവരെ രണ്ടുപേരെയും മാറി മാറി നോക്കി.

മിലി പെട്ടന്ന് ബെഡിൽ നിന്നു എഴുന്നെല്കാൻ ശ്രമിച്ചു. അതു കണ്ടു രഘു മിലിക്ക് അരികിലേക്ക് ഓടി.

"മിലി..." ആകാശിനെ തള്ളി മാറ്റി രഘു അവളുടെ അരികിൽ നിന്നു.

"രഘു..." അവൾ അവനെ പുണർന്നു. "എന്താ പറ്റിയത് നിനക്ക് രഘു? ദേഹത്തു മുഴുവൻ രക്തം.. ഡോക്ടർ.. ഡോക്ടർ..." അവൾ ഉറക്കെ വിളിക്കുന്നത് കേട്ട് എലീനമയുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.

രഘു അവളെ ചേർത്തു തന്നെ പിടിച്ചു.

"ഏയ്‌.. മിലി.. എനിക്ക് ഒന്നും ഇല്ല.. ഇത്.. ഇത്‌ എന്റെ രക്തം അല്ല.. റിലാക്സ്..." അവളുടെ പുറത്ത് തട്ടിക്കൊണ്ടു അവൻ പറഞ്ഞു.

"ഒന്ന് ഓർത്തു നോക്കിക്കേ മിലി.. അപകടം പറ്റിയത് നിനക്കല്ലേ.. ഞാൻ ആണ് നിന്നെ അവിടെ നിന്നു എടുത്തു കൊണ്ട് വന്നത്.. അങ്ങനെ പറ്റിയത് ആണ് ഇതെല്ലാം.." രഘു പറയുന്നത് കേട്ട് മിലി കണ്ണുകൾ അടച്ചു സംഭവിച്ചതെല്ലാം ഓർക്കാൻ ശ്രമിച്ചു..

"എന്താ ശരിക്കും ഉണ്ടായേ മിലി?" എലീന അവളുടെ അരികിൽ ഇരുന്നു അവളുടെ തലമുടി ഒതുക്കി വച്ചുകൊണ്ട് ചോദിച്ചു.

"അത്... ഞാൻ ഉറങ്ങി പോയി.. ഉണർന്നപ്പോളേക്കും എല്ലാവരും പോയിരുന്നു.. ഫ്രണ്ടിലെ ഡോർ അടച്ചിരിക്കുന്നത് കണ്ടു.. രഘുവിനെ വിളിക്കാൻ ഫോൺ എടുക്കാൻ ആണ് ഞാൻ മുറിയിലേക്ക് നടന്നത്.. പെട്ടന്ന്.. ഉറക്കച്ചടവിൽ ആയിരിക്കും.. കാല് ഒന്ന് പതറി.. നേരെ ഒരു ഗ്ലാസ് വാളില്ലേക്ക് ആണ് വീണത്.. അത് പൊട്ടി.. ചോര വരുന്നത് കണ്ടു.. ഫോൺ വിളിക്കണം എന്ന് ഓർത്തു.. പിന്നെ.. പിന്നെ.. പിന്നെ എനിക്ക് ഓർമയില്ല.." നടന്ന കാര്യങ്ങൾ ഓർത്തെടുത്തു പറയുമ്പോളും അവളുടെ കൈകൾ രഘുവിനെ ചുറ്റി പിടിച്ചിരുന്നു.

"ഏയ്‌.. അതൊന്നും ഇനി ഓർക്കേണ്ട.. റിലാക്സ്.." രഘു അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.

"എന്ത്‌ റിലാക്സ്? താൻ അങ്ങോട്ട് മാറി നിന്നെ.." രഘുവിൽ നിന്നു മിലിയെ അടർത്തി മാറ്റി ആകാശ് രംഗത്തേക്ക് വന്നു..


"മിലി ഇപ്പൊ കിടക്കുന്ന ഈ കിടപ്പിന് കാരണം താൻ ആണ്.. തന്റെ അല്ലേ കമ്പനി.. നിങ്ങൾ കൺസ്ട്രക്ഷൻ ശരിയായി ചെയ്യാത്തതിനാൽ ആണ് ഇതൊക്കെ സംഭവിച്ചത്.. ഞങ്ങൾ ഇത് വിട്ടു കളയും എന്ന് കരുതണ്ട.. ഇതിന്റെ പേരിൽ തനിക്ക് എതിരെ കേസ് കൊടുക്കും.. വക്കീൽ അല്ലേ? നിയമങ്ങൾ ഒക്കെ അറിയാമായിരിക്കും അല്ലോ.." ആകാശ് മിലിയെ ചേർത്ത് പിടിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു.

"എന്താ ഇവിടെ? എന്താ ബഹളം? ആരാ പേഷ്യന്റിനെ എഴുന്നേൽക്കാൻ സമ്മതിച്ചത്? നിങ്ങൾ ഒക്കെ പുറത്ത് പോയെ.. ഇത് വിസിറ്റിംഗ് ടൈം അല്ല.. ഒരു ബൈ സ്റ്റാൻഡേർ മാത്രമേ അലോവേഡ് ഒള്ളൂ... പൊയ്‌ക്കെ.. പൊയ്‌ക്കെ.." മിലിയെ നേരെ കിടത്തിക്കൊണ്ട് അപ്പോൾവന്ന നേഴ്സ് പറഞ്ഞു.

ആകാശും രഘുവും പുറത്തേക്ക് ഇറങ്ങുമ്പോൾ പരസ്പരം നോക്കി മുഷ്ടി ചുരുട്ടിയിരുന്നു.

********************

"ചേച്ചി... " മായയുടെ വിളി കേട്ട് ആണ് മിലി മയക്കത്തിൽ നിന്നു ഉണർന്നത്. വേദനസംഹരികൾ നൽകുന്ന മയക്കത്തിൽ തളർന്നു ഉറങ്ങുകയായിരുന്നു അവൾ.

"മോളെ..." വേദനയ്ക്കിടയിലും മായയുടെ മുഖം മിലിയിൽ ഒരു പുഞ്ചിരി പടർത്തി.

"എന്താ ചേച്ചി ഇതൊക്കെ?" മായയുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.

അതു കണ്ടു ലില്ലി ഓടി അവൽക്കരികിൽ വന്നു. തലയിണ പൊക്കി വച്ചു അവളെ എഴുന്നേറ്റു ഇരിക്കാൻ സഹായിച്ചു. ലില്ലിയും എലീനയും മാറി ആണ് മിലിയിടൊപ്പം ഹോസ്പിറ്റലിൽ നിൽക്കുന്നത്.

"ചേച്ചിക്ക് ഒന്നും ഇല്ല മോളെ.. ഇവിടെ വെറുതെ പിടിച്ചു കിടത്തിയിരിക്കുന്നതാ.. മോളുടെ വിശേഷം പറ.. " മിലി അവളെ അടുത്തേക്ക് ഇരുത്തി.

"നിങ്ങൾ സംസാരിച്ചു ഇരിക്ക്.. ഞാൻ കാന്റീനിൽ പോയി ചായ വാങ്ങിയിട്ട് വരാം.." അവർക്ക് ഒറ്റയ്ക്ക് സംസാരിക്കാൻ ഒരു അവസരം ഉണ്ടാക്കുവാൻ വേണ്ടി ലില്ലി ഫ്ലാസ്ക് എടുത്തു പുറത്തെക്കു നടന്നു.

"സുഖമല്ലേ മോളെ നിനക്കു? നിരഞ്ജൻ നിന്നെ നന്നായി നോക്കുന്നില്ലേ..?" മിലിയുടെ ചോദ്യത്തിന് മുൻപിൽ അന്ന് രാവിലെ നടന്ന വഴക്കിലേക്ക് മായയുടെ ചിന്തകൾ പാറി വീണു.

"മായേ..  നീ ഉടുത്തു ഒരുങ്ങി ഇതെങ്ങോട്ടാ രാവിലെ തന്നെ?" നിരഞ്ജൻ ചോദിച്ചു.

"ഞാൻ ചേച്ചിയെ കാണാൻ... "

"ഇന്നലെ അല്ലേ അപകടം നടന്നത്.. ഇനി ഇപ്പൊ ഇത്ര തിടുക്കത്തിൽ പോയിട്ട് എന്തിനാ? ഞാൻ ഇറങ്ങിയിട്ട് പോയാൽ മതി.. അത്ര അത്യാവശ്യം ആയിരുന്നു എങ്കിൽ ഇന്നലെ തന്നെ പൊയ്ക്കൂടായിരുന്നോ നിനക്ക്?" നിരഞ്ജന്റെ ചോദ്യം കേട്ട് മായയ്ക്ക് ദേഷ്യം വന്നു.

"ഇന്നലെ പോകേണ്ട എന്ന് ഏട്ടൻ അല്ലേ പറഞ്ഞത്? അതുകൊണ്ട് അല്ലേ ഞാൻ പോകാതിരുന്നത്? അല്ലാതെ എനിക്ക് ചേച്ചിയെ കാണാൻ ആഗ്രഹം ഇല്ലാഞ്ഞിട്ടാണോ?"

"എന്താ നീ പറഞ്ഞത്? പോകേണ്ട എന്ന് ഞാൻ പറഞ്ഞോ? ഞാൻ അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല.. രാത്രി പോകേണ്ട ആവശ്യം ഉണ്ടോ എന്ന് ചോദിച്ചു.. അതിന്റെ ആവശ്യം ഇല്ല എന്ന് തോന്നിയത് കൊണ്ട് നീ പോയില്ല.. അതിനു ഇപ്പൊ എന്നെ പഴിക്കുന്നത് എന്തിനാ? നിനക്കിപ്പോ രാവിലെ തന്നെ എന്റെ കാര്യങ്ങൾ നോക്കാതെ കെട്ടിയൊരുങ്ങി പുറത്തു പോണം.. അതിനു ഒരു കാരണം.. അതു തന്നെ.. ആർക്കാ അതു മനസിലാവാത്തത് മായ?" നിരഞ്ജന്റെ വർത്തമാനം കേട്ട് അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകാൻ തുടങ്ങി.

"എന്ത് പറഞ്ഞാലും അങ്ങ് മോങ്ങിക്കോളും.. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെ നീ നശിപ്പിക്കും.. നോക്കിക്കോ.." ദേഷ്യത്തോടെ പറഞ്ഞു നിരഞ്ജൻ പുറത്തേക്കു പോയി.


"മോളെ.. നീ ഇത് എന്താ ഓർക്കുന്നത്?" മിലിയുടെ ചോദ്യം അവളെ ഓർമകളിൽ നിന്നു ഉണർത്തി.

"ഏയ്‌.. ഒന്നും ഇല്ല ചേച്ചി..."

"പിന്നെന്താ നിന്റെ മുഖം വാടിയത്?"

"ഓഹ്.. അതോ? പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബജീവിതം ആർക്കാ ഉള്ളത്? അത് തരണം ചെയ്തു പോകുമ്പോൾ അല്ലേ നമ്മൾ ശരിക്കും ജീവിക്കുന്നത്?"

"എന്താ ഇത്‌? ഫിലോസഫിയോ? " മിലി പറഞ്ഞത് കേട്ട് അവളോടൊപ്പം മായയും ചിരിച്ചു.

"മോളെ.."

"എന്താ ചേച്ചി..?"

"വീട് വിൽക്കാൻ ഇട്ടിരിക്കുകയാണ് എന്ന് ലില്ലി ആന്റി പറഞ്ഞു.. അച്ഛനും മുത്തശ്ശനും ഉറങ്ങുന്ന മണ്ണല്ലേ അത്?" മിലിയുടെ ചോദ്യത്തിൽ മായയുടെ മുഖം പിന്നെയും വാടി..

"ഓർക്കാഞ്ഞിട്ടല്ല ചേച്ചി.. മിനിമോൾക്ക് അഡ്മിഷൻ ശരിയായി.. ബോംബെയിൽ.. "

"ഉം.. പോകുന്നതിന് മുൻപ് അവൾ എന്നെ വിളിച്ചിരുന്നു.."

"അവളുടെ ആവശ്യങ്ങൾക്ക് കാശു വേണ്ടേ? ഇപ്പൊ തന്നെ തല്ക്കാലം സ്കൂളിലെ കാഷ് ബാലൻസിൽ നിന്നാണ് മറച്ചത്.. ഇനി രണ്ടു മാസത്തെ ചിലവിനു കൂടിയേ ബാലൻസ് കാണു.. നീര്വേട്ടനോട് ചോദിച്ചപ്പോൾ.. ഉള്ള കാശ് എല്ലാ അറിയാത്ത ബിസിനസ് ചെയ്തു കളഞ്ഞു നില്ക്കാ.. " മായ പറഞ്ഞത് കേട്ട് മിലി നെറ്റി ചുളിച്ചു.

"മിനിമോളുടെ ആവശ്യത്തിന് ഉള്ള പണം ഒക്കെ അവളുടെ അക്കൗണ്ടിൽ ഉണ്ടായിരുന്നല്ലോ.. ഒരുപാട് കാലം കൊണ്ട് ഞാൻ സ്വര്ക്കൂട്ടിയത് ആണ് അത്‌.." മിലി പറഞ്ഞു.

"അതൊന്നും പറയാതെ ഇരിക്ക ബേധം.. അമ്മയുടെ പേരിൽ ഉള്ള ജോയിണ്ട് അക്കൗണ്ട് അല്ലായിരുന്നോ അത്.. വിശാൽ മാമന്റെ ബിസിനസിന് രണ്ടു ദിവസം മറയ്ക്കാൻ എന്ന് പറഞ്ഞു ചെക്ക് ഒപ്പിട്ട് വാങ്ങിച്ചു മാമൻ.. അമ്മക്ക് ഇപ്പോളും മാമനെ വിശ്വാസം ആണ്.. ഞാൻ പറഞ്ഞിട്ട് കേട്ടില്ല.. പിന്നെ ചേച്ചി എന്റെ പേരിൽ ചേർന്ന അക്കൗണ്ട്.. നീര്വേട്ടന്റെ അമ്മേടെ തറവാട് വച്ചു ലോൺ എടുത്തിരുന്നു.. അതിന്റെ അടവിനു വേണ്ടി ആ കാശും പോയി.." കാര്യങ്ങൾ വിശദീകരിക്കുമ്പോൾ മായയുടെ ശബ്ദത്തിൽ നിരാശ കലർന്നിരുന്നു.

"ചേച്ചിടെ കയ്യിൽ കാശായി ഒന്നും കാണില്ല.. പിന്നെ ഹോസ്പിറ്റൽ ബില്ല് ഒക്കെ ഉണ്ടല്ലോ.. എന്നാലും.. ചേച്ചിക്ക്‌ ഇപ്പൊ ഒരു ജോലി ഉണ്ടല്ലോ.. ഒരു ലോൺ തരമാക്കാൻ പറ്റൊന്ന് നമുക്ക് നോക്കാം.. വീടും വേണമെങ്കിൽ ഈടു വയ്ക്കാം.. വീട് വിൽക്കണ്ടടാ.." മിലി പറഞ്ഞു.

"വേണ്ട ചേച്ചി.. അത്‌ വേണ്ട... ഇനിയും ഞങ്ങൾക്ക് വേണ്ടി ഉരുകി ഇല്ലാതാവാൻ ഞാൻ ചേച്ചിയെ സമ്മതിക്കില്ല.. ഇപ്പൊ.. ജീവിതം കണ്ടു തുടങ്ങിയപ്പോ എനിക്ക് ചേച്ചി അനുഭവിച്ച കഷ്ടപ്പാടുകൾ മനസ്സിൽ ആകുന്നുണ്ട്.. ഞങ്ങൾ എല്ലാം ഇത്രയും കാലം ചേച്ചിയെ ഉപയോഗിക്കുകയായിരുന്നു.. ഞങ്ങളുടെ കാര്യങ്ങൾ നടക്കാൻ... അതുകൊണ്ട് ആണ് ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ വലിച്ചെറിഞ്ഞത്.. ഇനി അതു വേണ്ട.. ചേച്ചി എനിക്ക് വാക്ക് തരണം.. ഇനി ചേച്ചി ചേച്ചിക്ക് വേണ്ടി മാത്രം ജീവിക്കും എന്ന്..." മായയുടെ ശബ്ദം ഉറച്ചതായിരുന്നു.

"എന്നാലും മോളെ.. നമ്മുടെ വീട്..."

"പോട്ടെ ചേച്ചി.. സ്‌നേഹം ഇല്ലാത്തിടത്തു കല്ല് കൊണ്ടും മണ്ണുകൊണ്ടും ഉണ്ടാക്കിയ വീടിനു എന്ത് വില..പരസ്പരം മനസിലാക്കാൻ സാധിക്കുന്നില്ലെങ്കിൽ പിന്നെ ഒന്നിച്ചു ഒരു കൂരയ്ക്ക് കീഴിൽ താമസിക്കുന്നത് എന്തിനാണ്?." അതു പറയുമ്പോൾ മായയുടെ മനസ്സിൽ നിരഞ്ജന്റെ രൂപം തെളിഞ്ഞു വന്നു.

(തുടരും...)
 


നിനക്കായ്‌ ഈ പ്രണയം (63)

നിനക്കായ്‌ ഈ പ്രണയം (63)

4.5
3516

"ഏട്ടന്റെ മായക്കുട്ടി അല്ലെ? ഇങ്ങനെ പിണങ്ങാതെ.. " നിരഞ്ജൻ മായയോട് ചേർന്നു കിടന്നുകൊണ്ട് പറഞ്ഞു. അവൾ അവനെ തള്ളി മാറ്റി തിരിഞ്ഞു കിടന്നു. "ഞാൻ അപ്പോഴത്തെ ടെൻഷനിൽ പറഞ്ഞത് അല്ലേ.. വിട്ടുകള.. സോറി.." പുറകിൽ നിന്നും അവളെ പുണർന്നു കൊണ്ടു അവൻ പറഞ്ഞു. "വേണ്ട... എന്നോട് മിണ്ടണ്ട.. ഇപ്പൊ പഴയ സ്‌നേഹം ഒന്നും ഇല്ല എന്റെ അടുത്ത്.. " അവനെ തള്ളി മാറ്റിക്കൊണ്ട് അവൾ പറഞ്ഞു. "പിന്നെ.. നിന്നെ അല്ലാതെ ഞാൻ ആരെയാ സ്നേഹിക്ക.. ഞാൻ സോറി പറഞ്ഞില്ലേ.. അതു വിട്ടേക്കേടാ. ഇനി നീ എന്ത് പറഞ്ഞാലും ഞാൻ വേണ്ട എന്ന് പറയില്ല.. പോരേ?." നിരഞ്ജൻ പറഞ്ഞത് കേട്ടിട്ടും മായ പിണങ്ങി തന്നെ കിടന്നു.