Aksharathalukal

യാഗ്നി 🔥❤️🔥 - 2

 

 


ഭാഗം രണ്ട് ❤️🔥



കോളിംഗ് ബെല്ലിൻ്റെ നിർത്താതെ ഉള്ള അടി കേട്ട് നല്ല അരിശത്തോടെ അടുക്കളയിൽ നിന്ന് ആശ പുറത്തേക്ക് വന്നു...



എൻ്റെ മനുഷ്യാ ആ ടിവി യുടെ വോളിയം കുറച്ച് കുറയ്ക്ക് മനുഷ്യന് ചെവി കേൾക്കുന്നില്ല.. ആരോ കോളിംഗ് ബെല്ലടിച്ചു.



അത് ഞാൻ കേട്ടിരുന്നു ഭാര്യെ.




എന്നിട്ടാണ് എന്നെ അടുക്കളയിൽ നിന്ന് ഇങ്ങോട്ട് എത്തിച്ചത്? ഒന്നു നോക്കി കൂടായിരുന്നോ



അത്.... അതു പിന്നെ..... ഞാൻ .... എനിക്ക്....മടി


ഹ എന്തു പറഞ്ഞാലും മടി... നിങ്ങളാണ് എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കുന്നത്.



എടി ഇത്ര കാലവും പകലന്തിയോളം  പണി എടുത്തു ജീവിച്ചതല്ലേ ഞാൻ . ഇനി എൻ്റെ റിട്ടയർമെൻ്റ് ജീവിതം അടിച്ചു പൊളിക്കട്ടടി



അതേയ് ഒരിക്കൽ അടുക്കളയിൽ നിന്നു  ഞാൻ റിട്ടയർ ആവും നോക്കിക്കോ....




മറുപടിക്ക് കാത്തു നിൽക്കാതെ ആശ വാതിൽ തുറന്നു...



പുറം തിരിഞ്ഞ് ചെടികൾ നോക്കുന്ന പ്രയാഗിനെ അവർക്ക് മനസിലായില്ല...അവർ അവനെ ഒരിക്കലും പ്രതീക്ഷിക്കുന്നില്ലല്ലോ.



ആരാ?


പ്രയാഗ് കണ്ണട ഊരി തിരിഞ്ഞു നിന്നു.


കണ്ണു തള്ളി നിൽക്കുന്ന ആശേടെ കാലിൽ തൊട്ട് പ്രായാഗ് അകത്തേക്ക് കേറി


വാ അമ്മായി


മോനെ നീ എന്താ ഇവിടെ?


ഇതെന്ത് ചോദ്യമാണ് ഞാൻ ഇവിടെ അല്ലേ വേണ്ടത്.


ഭാസ്ക്കരൻ അങ്ങോട്ടേക്ക് വന്നപ്പോഴേക്കും പ്രയാഗിനെ കെട്ടി പിടിച്ച് കരയുന്ന ആശയെ ആണ് കണ്ടത്.
അവൻ്റെ കവിളിൽ കൈ ചേർത്ത് ആ മുഖത്ത് മാറി മാറി അവർ ഉമ്മ വെക്കുന്നത് കണ്ട്..


ഭാസ്ക്കരൻ ഉച്ചത്തിൽ ചുമച്ചു.


പ്രയാഗ് ഒന്നും മിണ്ടാതെ ചിരിച്ചു.


ഭാസ്കരേട്ടാ.... നോക്ക് നമ്മുടെ ഉണ്ണി വന്നിരിക്കുന്നു... ആശ എത്രത്തോളം സന്തോഷവതി ആയിരുന്നു എന്നാ ശബ്ദത്തിൽ നിന്നറിയാമായിരുന്നു.


ഹാ കണ്ട് എനിക്ക് കണ്ണു കാണാം ഭാസ്കരൻ ഇഷ്ടക്കേടോട് പറഞ്ഞു.


ഒരു തെളിച്ചം ഇല്ലാത്ത പുഞ്ചിരിയോടെ പ്രയാഗ് അയാളെ കെട്ടിപ്പിടിച്ചു



ഭാസ്ക്കരൻ പട്ടാളത്തിന് എന്താ ഒരു ഗവരവം...????? അവൻ കവിളിൽ ഉമ്മവെച്ചു കൊണ്ടു ചോദിച്ചു.


ആ മനസ്സ് തണുക്കാൻ അത് തന്നെ ധാരാളമായിരുന്നു.



എൻ്റെ അനുവിൻ്റെ സാമീപ്യം കഴിഞ്ഞാൽ എന്നെ സന്തോഷിപ്പിക്കുന്ന ഒരാള് അതാണ് ഉണ്ണി...എൻ്റെ മരുമോൻ അല്ല മകൻ. അയാൾ മനസ്സിലോർത്തു .


എപ്പോ എത്തി നീയ്യ്? അയാൾ സ്നേഹത്തോടെ ചോദിച്ചു.



ഇവിടെ ലാൻഡ് ചെയ്തിട്ട് 5 ഡേ ആയി...


മോളെ കണ്ടോ ഭാസ്കരൻ പതറാതെ ചോദിച്ചു 



ഉം... ഇന്ന്.... കുറച്ച് മുന്നെ 


എന്തെങ്കിലും പറഞ്ഞോ അവൾ അത് ചോദിച്ചത് ആ അമ്മയാണ്.



ഇല്ല...



ഉം... മോൻ വാ ഭാസ്ക്കരൻ അവൻ്റെ തോളിൽ കൈ ഇട്ടു അകത്തേക്ക് നടന്നു.



ആശ പഴയ കാലങ്ങളിലെ കാഴ്ച്ചകളിലായിരുന്നു.
.

തന്നോ മോനേ....കല്യാണം ഒന്നും കഴിക്കാതെ നീ എൻ്റെ കാര്യങ്ങളിൽ ഇടപെടാൻ ആയിട്ടില്ല. അനു ദേഷ്യത്തിൽ പ്രയാഗിനോട് പറഞ്ഞു 



ഉണ്ണിയുടെ പിറകെ ഓടുന്ന ചിന്നു( അനു & പ്രയാഗ്) സെറ്റിയിൽ ഇരുന്നു ചിരിക്കുന്ന ഈശ്വർ ഭാര്യ ലതിക ഭാസ്ക്കരൻ ....  അടുക്കളയിൽ നിന്ന് പപ്പട കോലുമായി ആശ 


നിർത്തുന്നുണ്ടോ രണ്ടും അല്ലെങ്കിൽ ഈ പപ്പട കൊലിന് കിട്ടും



അവൻ്റെ കയ്യിൽനിന്നും ഡയറി വാങ്ങി അനു മുകളിലേക്ക് ഓടി. അവൻ വന്നു ഭാസ്ക്കരൻ്റ മടിയിൽ കിടന്ന്... എൻ്റെ കുട്ടി ക്ഷീണിച്ചോ? സ്റ്റാമിന ഒട്ടും ഇല്ലാതെ അവളുടെ അടുത്ത് പിടിച്ച് നിൽക്കാൻ കുട്ടി കുറച്ച് പണിപ്പെടും.



പിന്നെ കൂട്ടച്ചിരിയായിരുന്നു.


ഉണ്ണി പെട്ടെന്ന് എഴുന്നേറ്റ് മുകളിലേക്ക് ഓടി


ഡീ


എന്താടാ


മ്ച്ചും.... അവൻ തോളു ഉയർത്തി ഒന്നുമില്ലാന്ന് പറഞ്ഞു.



പിന്നെ ഞാൻ കേട്ടു...പട്ടാളത്തിൻ്റെ ഉപദേശം.... അവൾ നാവു കവിളിൽ കുത്തി ആക്കി കൊണ്ടു പറഞ്ഞു.


ഹാ ഡീ... നിന്നെ പെറ്റി നിൻ്റെ അച്ഛനു പോലും നല്ലതൊന്നും പറയാനില്ല .... ഹാ എല്ലാം എൻ്റെ വിധി


ഒരു തിരുത്തുണ്ട്.... നീ ആയി തിരഞ്ഞെടുത്ത വിധി.... ഞാൻ അപ്പോളേ പറഞ്ഞതാ .....നിങ്ങൾ എന്നെ .....അല്ല എനിക്ക് നിങ്ങൾ സെറ്റാവില്ലാന്ന് അപ്പോ എന്തൊക്കെ ആയിരുന്നു പ്രേമം.... മുറപ്പെണ്ണ് .... ക്യാരക്ടർ ..... കാമം അവൾ
 മുഖം പൊത്തി ചിരിച്ചു.




അവൻ അവളുടെ കൈ രണ്ടും കൂട്ടി പിടിച്ച് ചുമരിനോട് ചേർത്ത് അവളുടെ മേലേക്ക് ചേർന്ന് നിന്നു. പെട്ടന്നുള്ള ആ പ്രവർത്തിയിൽ അവൾ തറഞ്ഞു നിന്നിരുന്നു.അവൾ അവനെ നോക്കാനെ കഴിഞ്ഞില്ല... അവൾ ദൂരേയ്ക്ക് നോക്കി നിന്നു.


ഡീ ധൈര്യം ഉണ്ടെൽ മുഖത്തേക്ക് നോക്ക്.....


ഇല്ല നോക്കില്ല....


നോക്ക്.....


ഇല്ലാന്ന്


 
ഇതാ ഇത്രയേ ഉള്ളൂ നീ ഞാനൊന്നു തൊട്ടാൽ വാടുന്ന എൻ്റെ തൊട്ടാവാടി .

അവളുടെ നാണവും  ഉയർന്ന് വരുന്ന ശ്വാസവും ചുണ്ടിൽ വരുന്ന ഇളം പുഞ്ചിരിയും അവനോടുള്ള സ്നേഹം പ്രകടമാക്കിയിരുന്നു.


ദേ പപ്പ.


പെട്ടെന്ന് തന്നെ അവളുടെ കൈ വിട്ട് അവൻ മാറി നിന്നു.

ദാ ഇത്രയേ ഉള്ളൂ എൻ്റെ ധൈര്യശാലി... അവൾ പൊട്ടിച്ചിരിച്ചു... 
ദാ പേടി ത്തൂറി ഹ ഹ ഹ



മാളുവിൻ്റെ കൈ തോളിൽ പതിച്ചപ്പോൾ ഓർമ്മകൾക്ക് ഫുൾ സ്റ്റോപ്പ് ഇട്ടു അനു പ്രസെൻ്റിലേക്ക് വന്നത്.

മാളു..... ഞാൻ....എനിക്ക് .......

എനിക്കറിയാം നിൻ്റെ ഉള്ളിൽ ഇപ്പോൾ എന്താണെന്ന് മറ്റാരേക്കാളും

ഞാൻ എന്താടി ചെയ്യാ... അവൻ... അവൻ്റെ ഈ വരവ്.... എല്ലാം നിർത്തിയിട്ട് 3വർഷം ആവുന്നു... ഇനി എന്തിനാ അവൻ വന്നത്


നീ ടെൻഷൻ അടിക്കണ്ട അനു... അവൻ എന്തിനു വന്നാലും നമ്മൾ നേരിടും. ഞാൻ ഉണ്ട് കൂടെ നിൻ്റെ ഭൂതവും വർത്തമാനവും ഭാവിയും അറിയുന്ന അറിയേണ്ട ഞാൻ.മാളു അവളുടെ തോളിൽ കൈ മുറുക്കി


അതേയ് കുറേ നേരായല്ലോ രണ്ടും കൂടെ
ശിലയും തീയും വന്ന് പരിഭവം പറഞ്ഞു... കാര്യം നിങ്ങൾ ചെറുപ്പം തൊട്ടേ ഒന്നിച്ചാണ് ഞങ്ങളെ പരിചയപ്പെട്ടിട്ട് കൊല്ലം 2 ആയിട്ടെ ഉള്ളൂ എന്നാലും ഞങ്ങൾ കട്ട ചങ്ക് അല്ലെടി

അതെല്ലോ.    അനു വന്നു തീയുടെയും ശിലയുടെയും കൈയ്യിൽ കേറി പിടിച്ചു.

വാടി നമുക്ക് പോവാം .. മാളു പറഞ്ഞു

ബീച്ചിലൂടെ അവരോന്നിച്ച് നടന്നു... കാലിൽ വന്നു പതിക്കുന്ന തിരമാലയുടെ തണുപ്പ് ഒരിക്കൽ പോലും അവളുടെ മനസ്സ് തണുപ്പിച്ചില്ല....കടൽ തിരമാലയേക്കാൾ ശക്തിയിൽ അവളുടെ മനസ്സിൽ വേലിയേറ്റവും വേലിയിറക്കവും നടന്നു കൊണ്ടിരുന്നു. ഇനി ഒരിക്കലും ഓർക്കരുതെന്ന് കരുതിയ നശിച്ച ഇരുട്ട് മൂടിയ രാത്രി അവൾക്ക് മുന്നിൽ തെളിഞ്ഞു നിന്നു.........🌚




















തുടരും....

 

 

 


yag+ തീ ( yag+ Anu)

yag+ തീ ( yag+ Anu)

4.9
1448

        ഭാഗം മൂന്ന് 🔥 കൈ കൊണ്ട് മുഖം പൊത്തി പിടിച്ച് ആ കെട്ടിടത്തിന്റെ മൂലയിൽ ഇരിക്കുമ്പോഴും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് അവളറിഞ്ഞിരുന്നു. നെറ്റിയിലൂടെ കൺപീലിയിലൂടെ കാഴ്ച മറച്ചൊഴുകുന്ന രക്തം വാശിയോടവൾ തുടച്ച് മാറ്റി.  ജീവിക്കണമെന്ന വാശി. ഏറെ നേരം ആ ഇരുപ്പിരുന്നിട്ടും തന്നെ അന്വേഷിച്ചു വരാത്ത ശത്രു പോയിരിക്കും എന്ന് കരുതി അവൾ പതിയെ എഴുന്നേറ്റു . ഇരുട്ടായത് കൊണ്ട് മുന്നിലുള്ള കല്ല് കാണാതെ അതിൽ തടഞ്ഞ് അവൾ താഴേക്ക് പതിച്ചതും ... അലറികൊണ്ടവൻ അവളുടെ നേർക്ക് പാഞ്ഞടുക്കുന്നതാണവൾ കണ്ടത്. സർവ്വ ശക്തിയുമെടുത്ത് കൂരിരിട്ടിൽ അവ