Aksharathalukal

💙🖤റൂഹോട് ചേരും വരെ 🖤💙 - 35

*💙🖤  റൂഹോട്* 
                  *ചേരും വരെ..  🖤💙*
 
 
           *jUb!!✍💞*
 
*(RoM@nt!C  Lov£ $toRy)*
 
*_Part_35_*
 
____________________________________
 
 
©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.
 
______________________________________
 
സമയം 6 ആയിട്ടും റിയ സ്കൂളിൽ നിന്നും വന്നിട്ടില്ല.... ഉമ്മി അതും പറഞ്ഞു വേവലാതി പെടാൻ തുടങ്ങി... 
 
ഓളെ ഓർത്ത് ഇത്ര സിംമ്പതി ഒക്കെ ഉമ്മിക്ക് ഉണ്ടോ.... കഷ്ടം മക്കളെ പോലും വിശ്വാസം ഇല്ല.... 
 
 
ഷാനു പ്ലീസ്..... ഞാൻ എല്ലാം പറയാം... നീ ഇപ്പൊ റിയ നെ പോയി നോക്ക്.... റുഫൈദനെയും ഇവിടെ കാണാനില്ല എനിക്ക് എന്തോ പേടി ആവുന്നു  ( ഉമ്മി )
 
ആദ്യം ആയിട്ട് ആണ് ഉമ്മി കുരിശ് ന്റെ പേര് പറയുന്നത് കേള്ക്കുന്നെ.... ഉമ്മി ആകെ പേടിച്ചു നിൽക്കാ അത് കൊണ്ട് തന്നെ ഞങ്ങൾ നാലും ഉമ്മിനോട് കാര്യം അന്നെഷിച്ചു.... 
 
 
ആദ്യം റിയ നെ കൊണ്ട് വരി എന്നിട്ട് എല്ലാം ഞാൻ പറയാം..... നിങ്ങൾ പോ മോളെ പോയി നോക്ക്..... 
 
അങ്ങനെ റിയനെ അന്നെഷിച്ചു ഞങ്ങൾ വിട്ടു. 
 
സമയം 7 ആയി.... നിരാശ ആയിരുന്നു ഫലം....
ഉമ്മി ക്ക് വിളിക്കണ്ട കരുതി അല്ലേൽ പാവം പേടിക്കും.... 
 
ഇനിപ്പോ ഒരൊറ്റ മാർഗം ഉള്ളു.... ഉമ്മിക്ക് ഡൌട്ട് ഉണ്ടേൽ ഇതിന്റെ പിന്നിൽ അവൾ തന്നെ ആവും കുരിശ് റുഫൈദ...... 
 
ഷാനു ഞമ്മക്  _റാഹി_  നെ   വിളിച്ചു കാര്യം പറഞ്ഞാലോ.....  ( അനു )
 
അതന്നെ ഞാനും ആലോചിക്കുന്നേ...അനു നീ ഒന്ന് വിളിക്ക് .... ന്റെ റിയക്ക് വല്ലതും സംഭവിച്ചാൽ ഉണ്ടല്ലോ ആരായാലും വെറുതെ വിടൂല ... 
 
നീ ധൈര്യം ആയി ഇരിക്ക് ഓൾക്ക് ഒന്നും പറ്റില്ല   (സഫു )
 
 
*_അൻവർ റഹീം_*   ,,,  വെറും അൻവർ അല്ല അൻവർ IPS ........ _റാഹി_  ന്ന് വിളിക്കും.  ഞങ്ങടെ RASS ൽ ഒരു അംഗം ആവേണ്ടതായിരുന്നു... ഓന്ക് യോഗം ഇല്ല ഞങ്ങടെ കൂടെ കൂടാൻ  പഠിപ്പി......
 
 
അനു റാഹിക്ക് വിളിക്കാൻ നിന്നപ്പോ റാഹി ഉണ്ട്  റബിക്ക് വിളിക്കുന്നു.... 
 
" ആ മുത്തേ പറയെടാ.... നിന്നെ വിളിക്കാൻ നിക്കുവായിരുന്നു അനു " ( റബി )
 
"  റബി.... ഞാൻ ചോദിക്കുന്നൊണ്ട് ഒന്നും തോന്നരുത്.....നിന്റെ വൈഫ്‌ നെ കുറിച്ചാണ്.... ഇന്ന് എവിടെലും നിങ്ങൾ രണ്ടാളും പോയിരുന്നോ " (  റാഹി  )
 
റബി എല്ലാം പറഞ്ഞപ്പോ,,,,,  റാഹി 
 
റബി ഒരു ഫാൾട്ട് ഉണ്ട്..... നീ പറഞ്ഞത് വിശ്വാസിക്കുന്നു നീ പറഞ്ഞ മാളിൽ ഞാനും ഉണ്ടായിരുന്നു.... നിന്നെ ഡിസ്റ്റർബ് ചെയ്യണ്ട കരുതി... ബട്ട് നീ കരുതുന്ന പോലെ അവൾ ബസ്സിൽ അല്ല പോയെ... 
 
നിങ്ങൾ ഇറങ്ങിയ പിന്നാലെ ഞാനും ഇറങ്ങി ഒരു  കാൾ വന്നപ്പോ...... നിന്റെ മുന്നിൽ നിന്നും ബസ്സിൽ കയറി അവൾ നെക്സ്റ്റ് സ്റ്റോപ്പ്‌ ഇറങ്ങി ഒരുത്തന്റെ കൂടെ കാറിൽ കയറി....
 
നിനക്ക് അറിയാലോ.... ഇവിടെ ചാർജ് എടുത്തിട്ട് കുറച്ചു ആയിട്ട് ഉള്ളു..... ഇവിടുത്തെ മെയിൻ വില്ലൻ Zafir ആണ്.... അവനെ കുറിച്ച് പഠിച്ചു വരുന്നേ ഉള്ളു.... നിന്റെ വൈഫ്‌ അവന്റെ കൂടെ ആണ് പോയത്.... 
 
ഞാൻ എന്റെ കണ്ണ് കൊണ്ട് കണ്ടതാ റബി.... നീ സാഡ്  ആവല്ലേ ഞാൻ സൂചിപ്പിച്ചു എന്നുള്ളൂ... 
 
 
ഹ്മ്മ്  ( റബി )
 
ഡാ അത് വിട്.... അനു എന്തിനാ വിളിക്കാൻ നിന്നെ അവന്ക് കൊടുക്ക്    ( റാഹി )
 
റാഹി നമ്മുടെ റിയ മിസ്സിംഗ്‌ ആണ്.....അതൊന്ന് പറയാൻ വേണ്ടി ആയിരുന്നു  നീ എന്തേലും ചെയ്തേ പറ്റൂ   ( അനു )
 
 ഓഹ് ഷിറ്റ്......റിയ ന്റെ സ്കൂളിന്റെ അവിടെയാണ്  Zafir  കാർ പാർക്ക്‌ ചെയ്തേ....
അത് വരെ ഞാൻ അവനെ ഫോളോ ചെയ്തു. 
 
 ഞാൻ എന്റെ സംശയം പറയുന്നത് ആണ് may ബി അവൻ ആവും .... ഇവിടുത്തെ മിസ്സിംഗ്‌ കേസ് ഒക്കെ അവന്റെ പേരിൽ ആണ്.. ആ വഴിക് ഞാൻ ഒന്ന് അന്നെഷിക്കട്ടെ ഞാൻ വിളിക്കാം.... 
 
💕💕💕💕💕💕💕💕💕💕💕
 
( റബി )
 
കേൾക്കുന്നതും നടക്കുന്നതും സത്യം ആണോ എന്ന് പോലും വിശ്വാസിക്കാൻ പറ്റാത്ത അവസ്ഥ ആയി പോയി..... 
 
ഞാൻ മഹർ ചാർത്തി പാതി ആക്കിയവൾ ഇല്ല ഒരിക്കലും അങ്ങനെ ചെയ്യില്ല.....  ഓരോന്ന് ചിന്തിച്ചു നെഞ്ചകം പുളയാൻ തുടങ്ങി.... 
 
റാഹി വിളിച്ചപ്പോ വീണ്ടും യാത്ര തുടർന്നു.....
ഷാനുവിനെ നോക്കിയപ്പോ ഓൻ ടെൻഷൻ ആയി ഇരിക്ക... 
 
റാഹി പറഞ്ഞ സ്ഥലം എത്തുന്ന വരെ പിന്നീട് ഞങ്ങൾ ആരും തന്നെ ഒന്നും സംസാരിച്ചില്ല... 
 
ഞങ്ങൾ എത്തുന്ന മുന്നെ റാഹി എത്തിയിട്ടുണ്ട്...ഇടിഞ്ഞു പൊളിഞ്ഞു വീഴാൻ ആയ പഴയ കെട്ടിടം.  
 
ഇപ്പൊ സമയം 8.30 നോട് അടുത്തു..... കൂരാ കൂരിരുട്ട് 
 
സഫു അനു ന്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങി..... 
 
ഡാ ഇത് റുഫൈദന്റെ പേരിൽ ഉള്ള സ്ഥലം.....  ( ഷാനു )
 
അപ്പൊ ഉറപ്പായി അവളന്നെ ഇതിന്റെ പിന്നിൽ...... ഷാനു നെ ചാക്കിൽ ആക്കാൻ എന്തൊക്കെ ആണ് ഈ പെണ്ണ് കാണിച്ചു കൂട്ടുന്നെ....  (അനു )
 
ഞങ്ങൾ 5 ആളും അതിനുള്ളിലേക്ക് കടന്ന്.....
റാഹി കൂടെ ഉള്ളവരോട് പുറത്ത് നിൽക്കാൻ പറഞ്ഞു.. 
 
 ഫുൾ ചിലന്തി വല ആയിരുന്നു.... അതെല്ലാം വകഞ്ഞു മാറ്റി മുന്നോട്ട് പോയപ്പോ..... ഒരു റൂമിൽ നിന്നും നേരിയ തോതിൽ വെളിച്ചം പുറത്തേക്ക് വരുന്നു. 
 
 
ആ മുറിയിൽ പ്രവേശിച്ചതും ഷാനു ഒരൊറ്റ ഓട്ടം ആയിരുന്നു റിയന്റെ അടുത്തേക്ക്.... 
 
ബോധം ഇല്ലാതെ അവളെ ചെയറിൽ കെട്ടി ഇട്ടിട്ടുണ്ട്. 
 
മോളെ റിയ,,,, 
 
ഷാനു റിയയെ കുറെ തട്ടി വിളിക്കുന്നുണ്ട്...
കെട്ടുകൾ ഓരോന്നായി അഴിക്കാൻ തുടങ്ങി.... 
 
തൊട്ട് അടുത്തുള്ള മുറിയിൽ നിന്നും ആരുടെയോ സൗണ്ട് കേൾക്കുന്നുണ്ട്..... 
 
റിയയെ സേഫ് ആക്കിയിട്ട് നോക്കാം വിചാരിച്ചു ഞങ്ങൾ ഷാനു വിന്റെ പിന്നാലെ മുറി വിട്ട് ഇറങ്ങാൻ നിന്നതും പിന്നിൽ നിന്നും റബി ന്റെ തലക്ക് ആരോ അടിച്ചു.... 
 
അടിയുടെ സൗണ്ട് കേട്ട് പിന്നിലേക്ക് നോക്കിയ ഞങ്ങൾ എല്ലാം പകച്ചു പോയി.... Shaza കയ്യിൽ ഒരു ഇരുമ്പ് വടിയും ആയി നിൽക്കുന്നു... 
 
Shaza ന്റെ പിന്നാലെ റുഫൈദയും Zafir ഉം 
 
റബി പിന്നിലേക്ക് നോക്കിയതും സ്വന്തം കണ്ണുകളെ വിശ്വാസിക്കാൻ ആയില്ല... 
 
തലക്ക് കിട്ടിയ അടിയെക്കാൾ വേദന ഹൃദയത്തിന് ആയിരുന്നു.... തന്റെ പാതി എന്തിന് വേണ്ടി ഇങ്ങനെ..... 
 
എത്തിയോ....നിങ്ങൾ വരുമെന്ന് ഉറപ്പ് ഉണ്ടായിരുന്നു..... ബട്ട് എന്ത് ചെയ്യാൻ കുറച്ചു മുന്നെ കരാർ കഴിഞ്ഞു പോയി..... 
 
സ്വന്തം പെങ്ങൾക്ക് വില പേഷിയത് നേരിട്ട് കാണാൻ കഴിഞ്ഞില്ലല്ലോ ഷാൻ നിനക്ക്. 
 
ഇനിപ്പോ ഇവളെ കൊണ്ട് പോയാലും നിഴൽ ആയി ഇവളുടെ പിന്നാലെ ഓരോരുത്തർ ഉണ്ടാവും.... അതൊക്കെ റിസ്ക് അല്ലേ അത് കൊണ്ട് ഇങ്ങനെ ഒരു പെങ്ങൾ ജീവിതത്തിൽ ഉണ്ടായിട്ട് പോലും ഇല്ലെന്ന് കരുതി  ഇവിടെ ഉപേക്ഷിച്ചു പൊയ്ക്കോ....അതാണ് ബെറ്റർ. 
 
Zafir പറഞ്ഞു തീരും മുന്പേ ഷാനു Zafir ന്റെ നെഞ്ചിൻ  കൂട് തകർത്തു.... ഒറ്റ ചവിട്ടിൽ തന്നെ ഏകദേശം തീരുമാനം ആയി.... 
 
തന്റെ കയ്യിൽ നിന്നും റിയനെ അനുവിനെ ഏല്പിച്ചു ഷാനു റുഫൈദന്റെ അടുത്തേക്ക് നീങ്ങി... 
 
ഡീ പന്ന %%$&%$%&&% മോളെ... കളിച്ചു കളിച്ചു ന്റെ രക്തത്തെ തൊടാൻ മാത്രം നീ ആയോ വച്ചേക്കില്ല ഞാൻ.... 
 
Shaza ന്റെ കയ്യിൽ നിന്നും ഇരുമ്പ് തട്ടി പറിച്ചു ഷാനു റുഫൈദനെ പൊതിരെ തല്ലാൻ തുടങ്ങി.... 
 
അപ്പോയെക്കും zafir എണീറ്റു.... ഷാനു ന്റെ അടുത്തേക്ക് കുതിച്ചു..... പിന്നെ അങ്ങോട്ട് ഒന്നൊന്നര ഫൈറ്റ് ആയിരുന്നു ഷാനുവും റാഹിയും സഫുവും Zafir ഉം.. 
 
അനു റിയയെയും എടുത്തു കാറിൽ കൊണ്ട് പോയി ഇരുത്തി.... വെള്ളം കുടഞ്ഞിട്ടും ഓൾ എണീറ്റില്ല... അവസാനം കാർ ലോക്ക് ആക്കി അവരുടെ അടുത്തേക്ക് വിട്ടു..... 
 
ഇതേ സമയം റബി Shaza യെയും വലിച്ചു കൊണ്ട് അപ്പുറത്തെ റൂമിലേക്ക് കൊണ്ട് പോയി.... 
 
ഷാനു റുഫൈദനെ അടിക്കുന്നത്  നിർത്തിയില്ല... അവൾ ആർത്തു അലറി വിളിക്കാൻ തുടങ്ങി...അവളുടെ അലറൽ അവിടെ എങ്ങും മുഴങ്ങി.. 
 
💕💕💕💕💕💕💕💕💕💕💕
 
Shaza എന്താ ഇതൊക്കെ..... നീ ... നീ എന്നെ വഞ്ചിക്കുക ആയിരുന്നോ.... അ...അതിന് മാത്രം എന്ത് തെറ്റാ നിന്നോട് ഞാൻ ചെയ്തേ... 
 
ഞാൻ തന്ന മഹർ ആണ് നിന്റെ ഈ കഴുത്തിൽ ഉള്ളത് എന്നെങ്കിലും ഓർക്കാമായിരുന്നു....അതെങ്ങനെ മഹർന്റെ മഹത്വം അറിഞ്ഞാൽ അല്ലേ.... 
 
ഒന്നുമല്ലേലും നീ ഒരു പെണ്ണ് അല്ലേ....നിന്നെ ജീവനെക്കാൾ ഏറെ സ്നേഹിച്ചു എന്നൊരു തെറ്റ് ഞാൻ ചെയ്തെന്ന് ബോധ്യം ആയി... 
 
സ്വന്തം ചങ്കുകൾ പറഞ്ഞിട്ട് പോലും ഒരു തരി പോലും നിന്നെ ഞാൻ സംശയിച്ചില്ല... ഒരു പക്ഷെ അത് കൊണ്ടാവും പടച്ചോൻ എല്ലാം നേരിൽ കാണിച്ചു തന്നത്.....
 
ഇപ്പൊ എല്ലാം ബോധ്യം ആയി.... നീ ഇതിന് എല്ലാം എന്തിന് കൂട്ട് നിന്ന് എന്ന് ഞാൻ ചോദിക്കുന്നില്ല.... ഇനി അതിന്റെ ആവശ്യം എനിക്കില്ല... 
 
ഇനിയും ന്റെ മഹർ നിന്റെ കഴുത്തിൽ ഇടാനുള്ള യോഗ്യത നിനക്കില്ല shaza..... സ്വന്തം ഭർത്താവിനെ ചതിച്ചവൾ ആണ് നീ......
 
ഒരുപാട് പേരെ സാക്ഷി ആക്കി നിന്റെ കഴുത്തിൽ ചാർത്തിയ മഹർ പടച്ചോനെ സാക്ഷി ആക്കി ഞാൻ തന്നെ എടുക്കുവാ... 
 
തിരിച്ചു ഒരു വാക്ക് പോലും പറയാൻ സമ്മതിക്കാതെ റബി മഹർ പൊട്ടിച്ചെടുത്തു.... 
 
_റബീ.... നോ....._    ( ഷാനു,,, അനു,,,, സഫു )
 
 
വേണ്ടഡാ.....ഇനിയും ഇവൾ ഇത് ഇട്ട് നടന്നാൽ അതിന്റെ പവിത്രത നഷ്ടപ്പെടും..... 
 
"  നിന്നെ ഞാൻ ത്വാലാക്ക് ചൊല്ലി Shaza "   റബി  മൂന്ന് വട്ടം മൊഴിഞ്ഞു....
ഇനി എന്റെ കണ്മുന്നിൽ പോലും വന്നു പോവരുത്......
 
 
തലയിൽ നിന്നും രക്തം ഒലിച്ചു വരുന്നത് കൊണ്ട് തന്നെ കൂടുതൽ സമയം റബിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചില്ല. റബി കുഴഞ്ഞു വീണു. 
 
റബിയെയും എടുത്ത് കൊണ്ട് ഞങ്ങൾ ഹോസ്പിറ്റൽ ലക്ഷ്യം ആക്കി കുതിച്ചു... 
 
 
ഷാനു വിന്റെ അടി കാരണം റുഫൈദ തളർന്നു ബോധം പോയി.... അവരെ മൂന്നിനെയും റാഹി കയ്യോടെ പിടികൂടി കസ്റ്റഡിയിൽ എടുത്തു....പരിക്കുകൾ ഉള്ളത് കാരണം റുഫൈദ നെയും Zafir നെയും ഹോസ്പിറ്റലിലേക്ക് മാറ്റി... 
 
 
💦🥀💦🥀💦🥀💦🥀💦🥀💦
 
കണ്ണ് തുറന്നപ്പോ നേരെ മുകളിൽ കറങ്ങുന്ന ഫാൻ ആണ്.... ഈ ഫാൻ അല്ലല്ലോ വീട്ടിൽ അപ്പൊ ഞാൻ എവിടെ..... 
 
തല ചെരിച്ചു നോക്കിയപ്പോ ണ്ട് റബി കാക്കു തലയിൽ കെട്ട് ഒക്കെ ആയി അവിടെ കിടക്കുന്നു.... 
 
ഷു ഷു കാകു  (  റിയ )
 
മ്മളെ ഷു ഷു കേട്ടിട്ട് റബി കാക്കു മാത്രം നോക്കിയില്ല... പകരം ഉമ്മിയും ബാക്കി ഉള്ളോരും വന്നു... 
 
അല്ല ഞാൻ എന്താ ഇവിടെ ഒന്നും ഓർമ കിട്ടുന്നില്ലല്ലോ പടച്ചോനെ.... 
 
മ്മള് ഓരോന്ന് കാട് കയറി ചിന്തിക്കുമ്പോ ഷാനുക്ക ന്റെ നേരെ ന്യൂസ്‌ പേപ്പർ നീട്ടി.... 
 
ഫസ്റ്റ് പേജിൽ തന്നെ റുഫൈദയും റബികാകു ന്റെ Shaza ഇത്തുവും..പിന്നെ ഒരാണും... 
 
ഇതെന്താപ്പോ കഥ വിചാരിച്ചു റീഡ് ചെയ്യാൻ തുടങ്ങിയതും ഞെട്ടി ഞെട്ടി അറ്റാക്ക് വന്നില്ല എന്നുള്ളു.... 
 
_കിഡ്നാപ്പ്,, റേപ്പ് കേസിലെ മുഖ്യ പ്രതി Zafir ഉം 
സഹായികളും പിടിയിൽ_  
 
ന്യൂസ്‌ പേപ്പർ അവിടെ വച്ച് റബി കാകു നെ ഒന്നുടെ നോക്കി ഇപ്പൊ എണീറ്റിട്ടുണ്ട്.... 
 
ഇതൊക്കെ എന്താ... അപ്പൊ ഇന്നലെ റബി കാകു അല്ലായിരുന്നോ  ന്നെ പിക് ചെയ്യാൻ വന്നെ.... (  റിയ  )
 
ഞാനോ എപ്പോ....  ( റബി )
 
ഇങ്ങളും കെട്യോളും കൂടെ വന്നിട്ട് കേറിക്കോ പറഞ്ഞിട്ട് അല്ലേ ഞാൻ കൂടെ കാറിൽ കയറിയെ.... കേറിയത് ഓർമണ്ട് പിന്നെ ദാ ഇവിടെ   ( റിയ )
 
അയിന് ഇജ്ജ് ശരിക്കും ഞാൻ ആണ് കണ്ടോ ( റബി )
 
ഇല്ല.... Shaza ഇത്തു ആവുമ്പോ ഇങ്ങള് ആണ് കരുതി..... ഈൗ 
 
Shaza യുടെ പേര് കേൾക്കുമ്പോ റബിന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി..... 
 
 
അപ്പൊ അങ്ങനെ ഒക്കെ ആണ് കാര്യങ്ങൾ..... ഉമ്മി പറഞ്ഞ പോലെ മോളെ സേഫ് ആയി കൊണ്ട് വന്നിട്ട് ഉണ്ട്.... ഇനി പറയാൻ ഉള്ളത് പോന്നോട്ടെ....   ( ഷാനു )
 
ഞാൻ പറഞ്ഞു കഴിഞ്ഞാൽ നിങ്ങൾ ആരും വെറുക്കരുത്.... ഈ ഉമ്മിക്ക് പൊറുത്തു തരണം.... 
 
*(തുടരും.... )*
 
__________________________________________
 
 
Gys വിഷമം ഉണ്ട് ട്ടോ സപ്പോർട്ട് ഇല്ലാത്തോണ്ട്....
 
 
 
നിങ്ങൾ തന്നെ പറ.... Stry വായിക്കുന്നതിൽ പകുതി ആളുകൾ പോലും റേറ്റിംഗ് തരുന്നില്ലല്ലോ.... എന്ത് കൊണ്ട ഇഷ്ടപ്പെടാത്തത് കൊണ്ടാണോ...
 
എങ്കിൽ അതെങ്കിലും തുറന്നു പറ
 
😔😔😔😔😔😔
💙🖤റൂഹോട് ചേരും വരെ🖤💙 - 36

💙🖤റൂഹോട് ചേരും വരെ🖤💙 - 36

5
1498

*💙🖤  റൂഹോട്*                    *ചേരും വരെ..  🖤💙*                *jUb!!✍💞*   *(RoM@nt!C  Lov£ $toRy)*   *_Part_36_*   ____________________________________     ©Copyright work _  This work is protected in accordance with section 45 of the copyright act 1957 (14 of 1957) and shouldn't be used in full or part without the creator jubii prior permission.   ______________________________________   ഇങ്ങളും കെട്യോളും കൂടെ വന്നിട്ട് കേറിക്കോ പറഞ്ഞിട്ട് അല്ലേ ഞാൻ കൂടെ കാറിൽ കയറിയെ.... കേറിയത് ഓർമണ്ട് പിന്നെ ദാ ഇവിടെ   ( റിയ )   അയിന് ഇജ്ജ് ശരിക്കും ഞാൻ ആണ് കണ്ടോ ( റബി )   ഇല്ല.... Shaza ഇത്തു ആവുമ്പോ ഇങ്ങള് ആണ് കരുതി..... ഈൗ    Shaza യുടെ പേര് കേൾക്കുമ്പോ റബിന്റെ മുഖം ദേഷ്യം കൊണ്ട് ചുവക്കാൻ തുടങ്ങി.....      അപ്പൊ അങ