Aksharathalukal

yag+ തീ ( yag+ Anu)

 

 

 

 


ഭാഗം മൂന്ന് 🔥








കൈ കൊണ്ട് മുഖം പൊത്തി പിടിച്ച് ആ കെട്ടിടത്തിന്റെ മൂലയിൽ ഇരിക്കുമ്പോഴും തലയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് അവളറിഞ്ഞിരുന്നു. നെറ്റിയിലൂടെ കൺപീലിയിലൂടെ കാഴ്ച മറച്ചൊഴുകുന്ന രക്തം വാശിയോടവൾ തുടച്ച് മാറ്റി.  ജീവിക്കണമെന്ന വാശി.



ഏറെ നേരം ആ ഇരുപ്പിരുന്നിട്ടും തന്നെ അന്വേഷിച്ചു വരാത്ത ശത്രു പോയിരിക്കും എന്ന് കരുതി അവൾ പതിയെ എഴുന്നേറ്റു . ഇരുട്ടായത് കൊണ്ട് മുന്നിലുള്ള കല്ല് കാണാതെ അതിൽ തടഞ്ഞ് അവൾ താഴേക്ക് പതിച്ചതും ...

അലറികൊണ്ടവൻ അവളുടെ നേർക്ക് പാഞ്ഞടുക്കുന്നതാണവൾ കണ്ടത്. സർവ്വ ശക്തിയുമെടുത്ത്
കൂരിരിട്ടിൽ അവൾ കിതച്ചു കൊണ്ട് ഓടുകയാണ്. തന്റെ ജീവനും ജീവിതത്തിനും വേണ്ടി .
അയാൾ ഒരു വടിയെടുത്ത് അവളുടെ കാലിനെ ലക്ഷ്യമാക്കി എറിഞ്ഞു.

കാലുകൾ എന്തോ തടഞ്ഞ് നിലത്ത് വീണപ്പോഴെക്കും അവളുടെ മുടിയ്ക്ക് കുത്തി പിടിച്ച് അവളുടെ ഇരു കവിളിലും ആ ബലിഷ്ഠമായ കൈ ആഞ്ഞടിച്ചു.
പ്രതികരണ ശേഷിയും ആരോഗ്യവും നഷ്ടപ്പെട്ട് കിടന്ന അവൾ
കണ്ണടയുന്നതിന്റെ അവസാനമായ് കണ്ട കാഴ്ച ഷർട്ടും പാന്റും അഴിച്ച് തന്റെ നേർക്കു വരുന്ന ആ കാട്ടാളനെയാണ്..... ഒരു കഴുകനെ പോലെ !!!











കണ്ണു തുറന്ന അനു ആദ്യം കാണുന്നത് ഒരു മുറിയുടെ റൂഫാണ്. തല തിരിക്കാനോ കൈകൾ ചലിപ്പിക്കാനോ അവൾക്കായില്ല. സത്യം പറഞ്ഞാൽ കണ്ണുകൾ മുഴുവനായി തുറക്കാൻ പോലും.

ശരീരം മുഴുവൻ നുറുങ്ങുന്ന വേദന. താൻ ജീവനോടെ ഉള്ളതിന് തെളിവെന്ന പോലെ . വായയിൽ എന്തോ തിരുകിയിരിക്കുന്നു. മുഖത്ത് മാസ്ക്ക് അവൾ വേദന സഹിച്ച് തല ചെറുതായ് വെട്ടിച്ചു നോക്കി അതെ ഞാൻ ഹോസ്പിറ്റലിലാണ്.



ഏറെ നേരം കണ്ണുതുറന്നിരിക്കാൻ അവൾക്കായില്ല. മരുന്നും മുറിവുകളും അവളെ വല്ലാതെ തളർത്തിയിരുന്നു. രാത്രിയെ കുറിച്ചാലോ ചന വന്നപ്പോൾ രണ്ട് കണ്ണിലും വെള്ളം നിറഞ്ഞ് കോണിലൂടെ ഒഴുകി. ഒരു പെണ്ണിന്റെ നിസ്സഹായത .




അമ്മയുടെ വിളിയിൽ കണ്ണു തുറന്ന് നോക്കുമ്പോൾ അവ്യക്തമായ് തന്റെ ജീവനായ പപ്പയെയും മമ്മയെയും കണ്ടു. രണ്ട് ജീവനുകൾ കരഞ്ഞ് തളർന്നിരുന്നു.

അമ്മ പതിയെ കൈ തൊട്ടപ്പോൾ ഞാൻ വേദന കൊണ്ട് കണ്ണുകൾ മുറുക്കിയടച്ചു. ഒരു ബ്രൂട്ടൽ റേപ്പ് വിക്ടിം അതായിരുന്നു. എന്റെ അഡ്രസ് എന്ന് ഞാൻ തിരിച്ചറിഞ്ഞു.

ഇന്ന് മൂന്നാം ദിവസമാണ് എന്റെ കണ്ണു തുറന്നത്.

പിന്നെയും ആശുപത്രിയിൽ ഒരു മാസം കഴിഞ്ഞു. നെറ്റിയിലും ..വയറിലും ... താടിയിലും സ്റ്റിച്ച് ഉണ്ടായിരുന്നു. വേജിന യെ പെറ്റി പറയാൻ പോലും പറ്റാത്ത അവസ്ഥ......

വീട്ടിൽ വന്നിട്ടും ഹെൽത്ത് കംപ്ലീറ്റ് ആയി ഒക്കെ ആവാൻ പിന്നെയും മാസങ്ങൾ വേണ്ടി വന്നു... ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ് വാങ്ങി ഓടിയതാണ്...ഓരോ ദിവസവും പലരും വരും വിവരങ്ങൾ അറിയാൻ...
മനസ്സിൻ്റെ മുറിവ് ഉണക്കാൻ ഒരു മരുന്നിനും പറ്റിയില്ല എന്ന സത്യം മനസ്സിലാക്കിയത് ഒരുപാട് വൈകി ആണെങ്കിലും സപ്പോർട്ട് ആയി അച്ഛനും അമ്മയും നിന്നെങ്കിലും അച്ഛൻ എൻ്റെ മനസ്സിൽ വെറുക്കപ്പെട്ടവനായിമാറി യിരുന്നു....

അന്ന് രാത്രി എന്നെ കൂട്ടാൻ അയാളെ ഏൽപ്പിച്ചത് എൻ്റെ പപ്പയാണ്. അയാളോട് ക്ഷമിക്കാൻ കഴിയില്ല അതുപോലെ പപ്പയോടും.......


*********



ഡീ....... നീ എവിടെയാ?  അനുവിനെ തട്ടി കൊണ്ട് ശില ചോദിച്ചു.

ഹേയ് ഇവിടെയും പോയില്ല.... ഞാൻ കോളജിലെ നീനു വിൻെറ കാര്യം ആലോചിക്കുവായിരുന്നു. പെട്ടെന്ന് വായയിൽ തോന്നിയത് അനു പറഞ്ഞു.

സെമിനാർ അവൾ അടിപൊളി ആക്കി കാണുമോ... ഒന്നു കൂകി വിളിക്കാൻ പോലും നമ്മൾ അവിടെ ഇല്ലാതായി പോയിലെ..... തീ നിരാശയോടെ പറഞ്ഞു.

സാരമില്ല രമണ നമ്മൾ നാളെ അങ്ങ് എൻ്റെ ചെന്ന് അവൾക്ക് വേറെ പണി കൊടുക്കില്ലേ.... ശില പറഞ്ഞു.

അനു വീണ്ടും പലതും ആലോചിച്ച് മാളുവിൻ്റെ കൈ പിടിച്ച് നടന്നു.






നല്ലൊരു ജീവിതം ഇനിയും തൻ്റെ മുന്നിൽ ഉണ്ടെന്ന് അറിയാതെ . പ്രാണൻ കൊടുത്ത് കൂടെ നിൽക്കാൻ അവൻ ഉള്ളത് തിരിച്ചറിയാതെ.....






തുടരും.......

 

 

 

 

 


യാഗ്നി 💕🔥💕 - 4

യാഗ്നി 💕🔥💕 - 4

4.9
1697

  ഭാഗം നാല് 💕   ഉച്ചത്തെ ഭക്ഷണവും കഴിച്ച് ആണ് ആ ചങ്ങാതി കൂട്ടം പിരിഞ്ഞത് .തമാശയും കളിയുമായി ചിരിയുമായി ഒരു നാലരയോടെ ......അവർ തിരിച്ച് വരുമ്പോൾ മാളു ആണ് വണ്ടി ഓടിച്ചത്.... ഡീ നീയെന്താ ഒന്നും പറയാത്തത്: :::മാളു ഞാൻ എന്തു പറയാനാ... വല്ലാതെ ടെൻഷൻ ഇനി അവൻ അമ്മേടെ അടുത്ത് പോയിരിക്കുമോ? പെട്ടെന്ന് സഡ്ഡൻ ബ്രേക്ക് ഇട്ട് മാളു വണ്ടി സൈഡിലേക്ക് നീക്കി തിരിഞ്ഞ് നോക്കി.   പോയാൽ   എന്താ ?   ഡീ കുരിപ്പെ അവൻ അവിടെ എല്ലാരും ആയിട്ട് അത്ര ക്ലോസ് ആണെന്നറിയില്ലെ? സ്റ്റേ ഉണ്ടാവും. അനു നഖം കടിച്ചു കൊണ്ടു പറഞ്ഞു.   അതിന് നിനക്ക് എന്താ? നീ അവനെ മറന്നതലേ.... ഉപേക്ഷിച്ചതല്