Aksharathalukal

❤❤നിനക്കായ്‌ ❤❤ - 56

 

 


©ആര്യ നിധീഷ്


ഭാഗം 56

അങ്ങനെ ആണ് ഞങ്ങൾ അറിഞ്ഞത് ശ്രീയുടെ മുന്നിൽ അച്ഛനായി ദേവൻ അഭിനയിക്കുക ആണ് എന്ന് 

സത്യങ്ങൾ അറിയിക്കാൻ യുവൻ അന്വഷിച്ചു ചെല്ലുമ്പോഴേക്കും ഓഫീസിൽ നിന്നും കിട്ടിയ ചില ഡോക്യുമെന്റ് വഴി സ്വത്തുക്കൾ മുഴുവൻ തനിക്കു മാത്രം അവകാശപ്പെട്ടതാണ് 20 വയസ്സ് വരെ നോക്കി നടത്താനുള്ള അവകാശം മാത്രമേ അച്ഛന് പോലും ഉള്ളു എന്നറിയാവേ സംശയം തോന്നിയ ശ്രീ തന്റെ രീതിയിൽ അന്വേഷണം തുടങ്ങിയിരുന്നു.....


സത്യങ്ങൾ ഒക്കെ യുവി വഴി ഞാൻ അവനെ അറിയിച്ചു.... ഒക്കെ കേട്ട് അവൻ തളർന്നുപോയിരുന്നു എന്നാൽ തന്റെ അച്ഛനെയും അമ്മയെയും അച്ഛചനെയും ഇല്ലാതാക്കി തന്നെ ഇത്രയും നാൾ പറ്റിച്ച വിശ്വദേവനോടും ജയയോടും പൊറുക്കാൻ കഴിയുമായിരുന്നില്ല അവന്....


അവർക്കെതിരെ ശബ്ദം ഉയർത്തി തുടങ്ങിയതും അവനിലെ മാറ്റങ്ങളുടെ കാരണങ്ങൾ അവർ തിരഞ്ഞു....കമ്പനി കാര്യങ്ങളിൽ പോലും തനിക്കും ശ്രീദേവിനും ഉള്ള സ്ഥാനം നഷ്ടപ്പെട്ടത്തോടെ വിശ്വദേവൻ ആകെ അസ്വസ്ഥനായി....



അതിനിടയിൽ ശ്രീ എന്നെ വന്ന് കണ്ടു ഒറ്റ നിമിഷം കൊണ്ട് എല്ലാ ബന്ധങ്ങളും നഷ്ട്ടപെട്ടവന് ഞാൻ ഒരു ആശ്വാസം ആയിരുന്നു ഇത്രയും നാൾ എന്റെ ശ്രീക്ക് വേണ്ടി കരുതിയ സ്നേഹവും വാത്സല്യവും ഒക്കെ ഞാൻ അവന് കൊടുത്തു.....


നീ മാത്രം ആയിരുന്നു അമ്മു അവന്റെ ലോകം.... വിളിച്ചാലും നേരിട്ട് കണ്ടാലും നിന്നെപ്പറ്റി പറയാൻ മാത്രമേ നേരം ഉണ്ടായിരുന്നുള്ളു..... നീ അവന്റെ കുഞ്ഞിന്റെ അമ്മയാവാൻ പോകുന്നു എന്ന് വിളിച്ചു പറയുമ്പോ ഈ ഭൂമിൽ ഏറ്റവും വലിയ സന്തോഷവാൻ അവൻ ആയിരുന്നു....


പക്ഷെ ആ സന്തോഷം ആ ഫോൺകാൾ അതായിരുന്നു എല്ലാത്തിന്റെയും അവസാനം.... അച്ഛന്റെയും അമ്മയുടെയും മരണത്തിൽ ദുരൂഹത്ത ഉണ്ടെന്ന് പറഞ്ഞ് കേസ് റീഓപ്പൺ ചെയ്യാൻ ശ്രീയും യുവനും ചേർന്നു ശ്രെമിച്ചിരുന്നു അത് അറിഞ്ഞ വിശ്വദേവൻ അവരെ രണ്ടു പേരെയും ഇല്ലാതാക്കി.


എപ്പോഴും അവൻ പറയുമായിരുന്നു എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിനു കാരണക്കാരെ എന്റെ ഹരിയും അപ്പുവും തിരഞ്ഞു കണ്ടുപിടിക്കും എന്ന്.....


അവന്റെ വാക്കുകൾ പോലെ തന്നെ നീ അവനെ ഇല്ലാതാക്കിയവരെ തേടി ഇറങ്ങിയപ്പോ മുതൽ എന്റെ കണ്ണുകൾ നിന്റെ പിന്നാലെ ഉണ്ട്.... നിനക്ക് ഒരു പോറൽ പോലും ഏൽക്കാതിരിക്കാൻ...... പിന്നെ അമ്മുവിന്റെ കണ്ണുകൾ ഇനിയും നിറയാതിരിക്കാൻ.....


മാമേ.... ശ്രീയും അപ്പുവും എനിക്ക് കൂടപ്പിറപ്പുകൾ ആണ്.... അവർക്ക് നോന്തൽ എനിക്ക് നോവും അവരുടെ ദേഹത്ത് ഒന്ന് തൊടുന്നവനെ ഞാൻ വെറുതെ വിടില്ല അപ്പൊ അവനെ എന്നെന്നേക്കുമായി ഇല്ലാതാക്കിയവരെ ഞാൻ വെച്ചേക്കില്ല.....


ഹരി..... ശ്രീക് അറിയാമായിരുന്നു നിനക്ക് അമ്മുവിനെ ഇഷ്ട്ടമായിരുന്നു എന്ന്..... ചങ്ക് പൊടിഞ്ഞാണ് നീ അവളെ അവന് വിട്ടുകൊടുത്തതെന്ന്‌..... അത് എന്നും അവനിൽ ഒരു നീറ്റൽ ആയിരുന്നു.....


മാമേ.... എന്നിട്ട്... ഒരിക്കൽപോലും അവൻ എന്നോട് ചോദിച്ചിട്ടില്ല.....


അവൻ അമ്മുവിനെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞപ്പോഴേ നീ അത് തുറന്നു പറഞ്ഞിരുന്നു എങ്കിൽ സന്തോഷത്തോടെ അവൻ അവളെ നിനക്ക് തന്നേനെ എന്ന് എപ്പോഴും പറയുമായിരുന്നു.... പക്ഷെ അവർ പരസ്പരം പിരിയാൻ ആവാത്തവിധം അടുത്തു കഴിഞ്ഞാണ് അവന് നിന്റെ ഇഷ്ട്ടം മനസ്സിലായത്..... എന്നോട് അവൻ പറഞ്ഞതാണ് നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എന്റെ അമ്മുവിനെ ഹരിക്ക് കൊടുക്കണം എന്ന്.....


നിറ മിഴികളോടെ അയാൾ പറഞ്ഞതും എല്ലാവരിലും മൗനം നിറഞ്ഞു.....


ഹരി.... വന്ന് കേറിയപ്പോ തൊട്ട് ഇരിക്കുവല്ലേ അദ്ദേഹത്തിന് റൂം കാണിച്ചുകൊടുക്ക്......


രേവതിയുടെ വാക്കുകൾ ആണ് മനസ്സിലെ ചിന്തകൾക്ക് കടിഞ്ഞാൺ ഇട്ടത്.... ഒക്കെ കേട്ട് നിന്ന ഓരോരുത്തരുടെയും കണ്ണ് നിറഞ്ഞിരുന്നു....


നഷ്ട്ടപെട്ട രണ്ട് ജീവനും അവർക്കൊരോരുത്തർക്കും അത്രമേൽ പ്രീയപെട്ടതായിരുന്നു......


തകർന്ന മനസ്സുമായി ഒന്ന് പൊട്ടിക്കരയാൻ പോലും ആവാതെ ഒരേ അവസ്ഥയിൽ മരവിച്ചപ്പോൽ നിൽക്കുന്ന രണ്ട് പെൺമനസ്സ്.....


ആദ്യ പ്രണയം...... അത്രമേൽ ആഴത്തിൽ പ്രണയിച്ചവർ..... അത്രമേൽ ആഴത്തിൽ പ്രണയിക്കപ്പെട്ടവർ.....


ഒരുവൾക്ക് നഷ്ടമായത് തന്റെ ആത്മാവിൽ അലിഞ്ഞു ചേർന്നവൻ ആണെങ്കിൽ മറ്റൊരുവൾക്ക് ഒരു മനവും ഒരു മെയ്യും ആയ തന്റെ പാതിയാണ്.... ആ കണ്ണുകളിൽ നിന്നും ഒഴുകി ഇറങ്ങുന്ന കണ്ണുനീരിന് ഹൃദയത്തിലേ ഒരിക്കലും ഉണങ്ങാത്ത മുറിവിൽനിന്നും പനിച്ചിറങ്ങുന്ന രക്തത്തിന്റെ ചൂടുണ്ടായിരുന്നു....


ചുറ്റിനും തങ്ങളെ ദയനീയമായി നോക്കുന്ന മിഴികളിൽനിന്നും ഒരു ഒളിച്ചോട്ടം എന്നോണം ഇരുവരും മുറിയിലേക്ക് നടന്നു......


ഇടറുന്ന കാലടികളോടെ വയറിൽ കൈ താങ്ങി നടന്നാകലുന്നവളെ കാണേ കാശി ഹരിയുടെ അടുത്തു ചെന്നവനെ ചേർത്തുപിടിച്ചു......


മാമയുടെ കാര്യം ഒക്കെ ഞാൻ നോക്കിക്കോളാം ഇപ്പൊ നീ അവളുടെ കൂടേ വേണം.... ഇന്നീ ഭൂമിയിൽ അവളുടെ നോവിനെ കുറച്ചെങ്കിലും ശമിപ്പിക്കാൻ ഒരാൾക്ക് കഴിയുമെങ്കിൽ അത് നിനക്ക് മാത്രം ആണ് ഹരി..... ശ്രീ അവൾക്ക് എന്തായിരുന്നോ അതിനോളം സ്ഥാനം ആ മനസ്സിൽ ഇപ്പൊ നിനക്കുണ്ട്......


അപ്പു നിന്നോടും കൂടേ ആണ് ചെല്ല് ചെന്ന് അവളെ ആശ്വസിപ്പിക്ക്.... അവളിലെ വേദന ഇല്ലാതാക്കാൻ നിനക്ക് പറ്റും അത് പലതവണ ഞാൻ കണ്മുന്നിൽ കണ്ടതാണ്.....


ഹരിയുടെ തോളിൽ ഒന്ന് തട്ടി അപ്പുവിനെ നോക്കി ഇരുവരോടുമായി പറഞ്ഞു കാശി മാമയുടെ അരികിലേക്ക് നടന്നു......


മാമയെ ഒന്ന് നോക്കി അവർ ഇരുവരും റൂമിലേക്ക് നടന്നു....



ലെച്ചു..... ഞാൻ മാമയെ റൂമിൽ ആക്കി വരാം പിന്നെ അമ്മുവിനെ അത്യാവശ്യം വന്നാൽ ചെക് ചെയ്യാൻ നിനക്ക് എന്തോക്കെയാ വേണ്ടതെന്നു പറഞ്ഞാൽ ഞാൻ വാങ്ങി തരാം....


ശെരി കാശിയേട്ട ഞാൻ എഴുതി വെച്ചേക്കാം....


മ്മ്.....വാ മാമേ....


അവളോട് ഒന്ന് മൂളി അവൻ ബാലനെയും വിളിച്ചു തന്റെ റൂമിലേക്ക് പോയി....


➖️➖️➖️➖️➖️➖️

ഹരി ചെല്ലുമ്പോൾ ബാൽകാണിയിൽ സോപാനത്തിൽ അകലേക്ക്‌ നോക്കി ഇരിക്കുന്ന അമ്മുവിനെ ആണ് കണ്ടത്.....


കണ്ണുനീർ ചാലിട്ട് ഒഴുകിയ കവിള്തടം കാണേ നോവോടെ നടന്നടുത്തവൻ അവളെ തന്റെ നെഞ്ചോട് ചേർത്ത് മുടിയിൽ തഴുകി.....


നീർതുളുമ്പി നിന്ന കണ്ണുകൾ ഉയർത്തിയവൾ അവനെ ഒന്ന് നോക്കി അടക്കിവെച്ച നോവിനെ ആ നെഞ്ചിൽ മുഖം അമർത്തി കരഞ്ഞു തീർക്കുമ്പോൾ ഉള്ളിലെ നോവിന്റെ വേദന കുറയുന്നത് അവൾ അറിഞ്ഞു....



തുടരും......  



 

 

 

❤❤നിനക്കായ്‌ ❤❤ - 57

❤❤നിനക്കായ്‌ ❤❤ - 57

4.8
7834

  ©Copyright of this -work is protected in accordance with the section 45 of the copyright act 1957 (14 of 1957) and should not used in full or part without the creator (മഴയുടെ പ്രണയിനി )/Arya Nidheesh prior permission     ഭാഗം 57 തടയാതെ മറുതൊന്നും പറയാതെ അവളിലെ നോവിനെ ഇറക്കി വെക്കാൻ എന്നോണം അവൻ ആ തോളിൽ തട്ടി അശ്വസിപ്പിച്ചവളെ തന്നോട് ചേർത്തു നിർത്തി..... അവളിലെ എങ്ങലുകൾ നേർത്തതും ഇരു കൈകളും ആ കവിളിൽ ചേർത്തവൻ പെരുവിരലിനാൽ കണ്ണീർ തുടച്ചുമാറ്റി നെറ്റിയിൽ അത്രമേൽ വാത്സല്യത്തോടെ ഒന്ന് മുകർന്നു...... യാമി..... കരയരുത് എന്ന് ഞാൻ പറയില്ല ...... കാരണം എനിക്ക് അറിയാം നിന്നിലെ നോവ് അത് അടക്കി വെച്ചാൽ നിന്റെ ആരോഗ്യത്തെ പോലും ബാധിക്കും അതുകൊണ്ട് കരഞ്ഞോ സങ്കടം തീരും വരെ കരഞ്ഞോ പക്